ഹരിപ്പാട്: ദേശീയപാതയിൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരി വണ്ടാനം ആരതി നിവാസിൽ ബഷീർ (ബിരിയാണി ബഷീർ - 72) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ചിങ്ങോലിയിലുള്ള മകളുടെ വീട്ടിൽ പോയി വണ്ടാനത്തേക്ക് മടങ്ങുകയായിരുന്ന ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിപ്പാട് പോലീസ് കേസെടുത്തു. മക്കൾ: നൗഷാദ്, ഷൈബത്ത്.
മരുമക്കൾ: മാരിയത്ത്, ഷാഹുൽ ഹമീദ് (ചിങ്ങോലി). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം പുന്നപ്ര ഷറഫുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
Tags : Nattuvishesham Districtnews Merchant