Kerala
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലെ ‘സ്നേഹത്തള്ളലി’നെ തള്ളിപ്പറഞ്ഞ് മുതിര്ന്ന കോണ്ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്.
നേതാക്കള് തമ്മിലുണ്ടായ പിടിവലിയെ സ്നേഹത്തള്ളലാണെന്നും കുടുംബകാര്യമാണെന്നും പറഞ്ഞ് നേതൃത്വം ലഘൂകരിച്ചതിനു പിന്നാലെയാണ്, അന്ന് വേദിയിലുണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഈ വിഷയത്തില് തുറന്നടിച്ചത്.
“അത്തരമൊരു സ്റ്റേജില്വച്ച് അങ്ങനെയൊരു ഉന്തുംതള്ളും ഉണ്ടാകാന് പാടില്ലായിരുന്നു. അവിടെത്തെ എംപിയാണ് ഷാഫി പറമ്പില്. അദ്ദേഹത്തിന് തന്റെ മണ്ഡലത്തിലെ ആളുകളോട് സംസാരിക്കണമെന്ന് തോന്നിയെങ്കില് അത് തെറ്റല്ല. അവസരം നിഷേധിച്ചെന്ന തോന്നല് ഷാഫിക്കുണ്ടായി. അതുകൊണ്ടായിരിക്കാം അദ്ദേഹം പ്രകോപിതനായത്. ഇത്തരം ചടങ്ങില് അങ്ങനെ ഒരു പ്രകോപനം കാണിക്കാന് പാടില്ലായിരുന്നു’’- മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കോഴിക്കോട്: കെപിസിസി മുന് അധ്യക്ഷനും വടകര മുൻ എംപിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സേവ് കോണ്ഗ്രസിന്റെ പേരില് പതിച്ച പോസ്റ്ററില് നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നാണ് പറയുന്നത്.
"മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരം നിയോജകമണ്ഡലത്തില് മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില് നിലംതൊടാതെ തോല്പ്പിച്ചിരിക്കും' എന്ന് പോസ്റ്ററിൽ മുന്നറിയിപ്പ് നല്കുന്നു.
ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന് ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില് നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Kerala
വടകര: കെപിസിസി മുന് പ്രസിഡന്റും മുന് കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ ജന്മനാട്ടില് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് മുല്ലപ്പള്ളി രാമചന്ദ്രന് താത്പര്യം പ്രകടിപ്പിച്ചതിനിടെയാണ് ചോമ്പാലില് പോസ്റ്ററുകള് വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
മുല്ലപ്പള്ളി രാമചന്ദ്രന്, 82 വയസ്, ഏഴു തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി. എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നാണ് ചോദ്യം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില് കോണ്ഗ്രസ് പാര്ട്ടി അധികാരത്തില്നിന്നു പുറത്തുപോകാന് കാരണക്കാരനായ ഇദ്ദേഹം ഇനിയും വിശ്രമജീവിതം തുടരട്ടെ എന്നും പോസ്റ്ററില് പറയുന്നു.
Kerala
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുമെന്ന സൂചന നല്കി കെപിസിസി മുന് അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. താന് മത്സരിക്കുമോ എന്നത് കോണ്ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിലവില് അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില് യുവാക്കള്ക്ക് മതിയായ പരിഗണന നല്കണം. താന് കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് 46 സീറ്റുകള് സ്ത്രീകള്ക്കും യുവാക്കള്ക്കും നല്കിയിരുന്നു. യുവാക്കള്ക്ക് ഒപ്പം തെരഞ്ഞെടുപ്പില് സീനിയര് നേതാക്കളും മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായം.
ലോക്സഭയിലേക്ക് മത്സരിക്കാന് ഇല്ലെന്ന് നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്റെ സ്ഥാനാര്ഥിത്വത്തിന് പാര്ട്ടി ഒരിക്കലും തടസം നിന്നിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Kerala
കോഴിക്കോട്: പി.വി.അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി.വി.അൻവർ മാന്യതയോടെ പ്രവർത്തിക്കണം.
അൻവർ അൽപ്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല.
അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: ഇടതു സർക്കാരിന് ഭരണ നേട്ടങ്ങൾ പറയാനാകാത്തതിനാലാണ് ലൈംഗിക വിവാദങ്ങൾ ഉന്നയിക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണക്കൊള്ളയ്ക്ക് സർക്കാർ കൂട്ടു നിൽക്കുകയാണ്.
യുഡിഎഫ് വലിയ വിജയ പ്രതീക്ഷയിലാണ്. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വിധിയെഴുത്തുണ്ടാകും. സ്വർണക്കൊള്ള പ്രതികൾക്ക് സിപിഎം സംരക്ഷണ കവചമൊരുക്കിയെന്നും വോട്ട് ചെയ്തശേഷം മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും വോട്ടിംഗ് ശതമാനം നാൽപ്പതിനോട് അടുക്കുകയാണ്.
District News
വടകര: സംസ്ഥാനത്ത് സിപിഎമ്മും പിണറായിയും ശബരിമലയില് നടത്തിയത് സംഘടിത കൊള്ളയാണെന്ന് മുന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
വിശ്വാസ സമൂഹത്തെ വഞ്ചിച്ചവര്ക്ക് ബാലറ്റ് പേപ്പറിലൂടെ വിധിയെഴുതണമെന്ന് അദ്ദേഹം പറഞ്ഞു.
ചോമ്പാല് ഹാര്ബര് മേഖല ജനകീയ മുന്നണി കുടുംബ സംഗമവും ചോമ്പാല് ബിച്ചുമ്മ പള്ളിക്ക് സമീപം ആരംഭിച്ച ഹാര്ബര് വാര്ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല കൊള്ളയുടെ പേരില് അറസ്റ്റിലായ രണ്ട് പേരും പിണറായിയുടെ വിശ്വസ്തരാണ്. ഇതോടെ സ്വര്ണക്കൊള്ളയില് നിന്ന് അദ്ദേഹത്തിന് മാറി നില്ക്കാന് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സ്ഥാനാര്ഥികളായ ഹാരിസ് മുക്കാളി, ജലജ വിനോദ്, ചെയര്മാന് കെ. അന്വര് ഹാജി, ടി.സി. രാമചന്ദ്രന്, ഇ.ടി. അയ്യൂബ്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ. റഹീം, കെ. അനില്കുമാര്, സോമന് കൊളരാട്, ആനിക്ക ശിവന്, കെ.പി. ജയപ്രദിഷ്, കുന്നുമ്മല് പ്രമോദ് എന്നിവര് പ്രസംഗിച്ചു.