കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനായി നേതൃത്വത്തിനോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരൻ എംപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് തനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്. തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
Tags : Mullappally Ramachandran k sudhakaran congress assembly elections