x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി: തന്‍റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ


Published: May 11, 2026 06:19 PM IST | Updated: May 11, 2026 06:19 PM IST

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകില്ലെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. തന്‍റെ നിലപാട് ഹൈക്കമാൻഡിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എത്താൻ പറഞ്ഞിട്ടുണ്ടായിരുന്നു. എത്താൻ കഴിയില്ലെന്ന കാര്യം അറിയിച്ചിട്ടുണ്ട്. എത്രയും പ്രശ്നം തീർക്കാനായിട്ടാണ് എല്ലാവരെയും ഡൽഹിയിലേക്ക് വിളിക്കുന്നത്. ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഡൽഹിയിൽ പോകുന്നില്ലെങ്കിലും കൃത്യമായി നിലപാട് അറിയിക്കും. രാഹുൽ ​ഗാന്ധി വിളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. തന്‍റെ അഭിപ്രായം രേഖപ്പെടുത്തും. അഭിപ്രായം രേഖപ്പെടുത്താൻ ഡൽഹിയിൽ തന്നെ പോകണമെന്ന് നിർബന്ധമില്ലല്ലോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.

Tags : Chief Minister Mullappally Ramachandran high command

Recent News

Corehub Up