Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NarendraModi

ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് നി​തീ​ഷ് കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ എ​ൻ​ഡി​എ​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. തോ​ൽ​വി​ക്ക് പി​ന്നാ​ലെ ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, രാ​ജ്യ​സ​ഭാം​ഗ​വും ജെ​ഡി​യു ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ഞ്ജ​യ കു​മാ​ർ ഝാ ​എ​ന്നി​വ​രും നി​തീ​ഷ് കു​മാ​റി​നൊ​പ്പം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജെ​ഡി​യു​വി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ബാ​ങ്കി​പു​രി​ലേ​ത്. ഇ​വി​ടെ​യു​ണ്ടാ​യ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മ​ന്ത്രി​യു​മാ​യ ശ്രാ​വ​ൺ കു​മാ​ർ പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യ​തി​ൽ ജ​ന​ങ്ങ​ൾ രോ​ഷാ​കു​ല​രാ​ണെ​ന്നും ഈ ​ജ​ന​രോ​ഷ​മാ​ണ് ബാ​ങ്കി​പു​ർ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ജെ​ഡി​യു എം​എ​ൽ​എ​യാ​യ അ​ന​ന്ത് സിം​ഗ് വ്യ​ക്ത​മാ​ക്കി.

തോ​ൽ​വി​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി ഗൗ​ര​വ​മാ​യി പ​ഠി​ക്കു​മെ​ന്നും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും മു​തി​ർ​ന്ന ജെ​ഡി​യു നേ​താ​വ് ശ്യാം ​ര​ജ​ക് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് ജെ​ഡി​യു​വി​ന്‍റെ തീ​രു​മാ​നം.

National

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല ക​ർ​മ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും യു​ഐ​ഡി​എ​ഐ (ആ​ധാ​ർ) മു​ൻ ചെ​യ​ർ​മാ​നു​മാ​യ ന​ന്ദ​ൻ നി​ലേ​കാ​നി​യാ​ണ് ക​ർ​മ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ല​വി​ലെ വ്യ​വ​സ്ഥി​തി​യി​ലെ പോ​രാ​യ്മ​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​പു​തി​യ സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ പി​ഴ​വു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

അ​ടു​ത്തി​ടെ വി​വി​ധ ദേ​ശീ​യ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ന​ന്ദ​ൻ നി​ലേ​കാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഭാ​ഗ​മാ​കു​മെ​ന്നാ​ണ് വി​വ​രം.

ഇ​ന്ത്യ​യു​ടെ ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ് പു​തി​യ ദൗ​ത്യ​ത്തി​നാ​യി ന​ന്ദ​ൻ നി​ലേ​ക​നി​യെ പ്ര​ധാ​ന​മ​ന്ത്രി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

National

മോദിക്കെതിരേ വിമർശനം; ടെ​ലി​പ്രോം​പ്റ്റ​റി​ല്ലാ​തെ സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ലേ എ​ന്ന്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ർ​ധ​രാ​ത്രി​യി​ൽ ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ലൈ​വി​നെ​തിരേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​മു​ഖ കണ്ടന്‍റ് ക്രിയേറ്ററും രാ​ഷ്ടീ​യ നി​രീ​ക്ഷ​ക​നു​മാ​യ ധ്രു​വ് റാ​ത്തി. ലൈ​വി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ണ്ണു​ക​ളു​ടെ ച​ല​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ധ്രു​വ് റാ​ത്തി​യു​ടെ പ​രി​ഹാ​സ​വും വി​മ​ർ​ശ​ന​വും. ടെ​ലി​പ്രോം​പ്റ്റ​റി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ ര​ണ്ടു മി​നി​റ്റ് പോ​ലും സം​സാ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നാണ് ധ്രു​വ് റാ​ത്തി വിമർശിച്ചത്.

അ​ർ​ധ​രാ​ത്രി ലൈ​വി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ​യ്ക്കു താ​ഴെ രാജ്യവ്യാപക ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ നിഷ്ക്രിയമായിരുന്ന സ​ർ​ക്കാ​രി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും യു​വാ​ക്ക​ളും വി​ദ്യാ​ർ​ഥികളും ക​ടു​ത്ത ഭാ​ഷ​യി​ലാ​ണു വി​മ​ർ​ശി​ച്ച​ത്.

കേ​ന്ദ്രമ​ന്ത്രി​മാ​ർ വൻ ക്ര​മ​ക്കേ​ടു​ക​ളാണു നടത്തിയതെന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി രാ​ജിവയ്ക്കണമെന്നുമുള്ള നി​ര​വ​ധി ക​മന്‍റു​കളാണ് ​ഉ​യ​ർ​ന്നത്.

National

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ലെ സ​മ​രം: തി​രി​ച്ച​ടി​ച്ച് എ​ൻ​ഡി​എ; പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ മ​ൺ​സൂ​ൺ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ട​ൽ അ​തി​രൂ​ക്ഷ​മാ​കു​ന്നു. നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​ക്ക് സ​മീ​പം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധ​ർ​ണ​യ്‌​ക്കെ​തി​രെ എ​ൻ​ഡി​എ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10. 30 ഓ​ടെ​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി സ​ഭ​യി​ലെ ത​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​തി​ന് പ​ക​രം ബ​ഹ​ള​മു​ണ്ടാ​ക്കി സ​ഭ ത​ട​സ​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു.

നീ​റ്റ് പ​രീ​ക്ഷാ ചോദ്യപേപ്പർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ല​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ചൊ​വ്വാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഇ​വ​രെ അറസ്റ്റ് ചെയ്യുകയും പി​ന്നീ​ട് വി​ട്ട​യ​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up