x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് നി​തീ​ഷ് കു​മാ​ർ

നാഷണൽ ഡെസ്ക്
Published: August 5, 2026 07:12 AM IST | Updated: August 5, 2026 07:12 AM IST

നി​തീ​ഷ് കു​മാ​റും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ എ​ൻ​ഡി​എ​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. തോ​ൽ​വി​ക്ക് പി​ന്നാ​ലെ ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, രാ​ജ്യ​സ​ഭാം​ഗ​വും ജെ​ഡി​യു ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ഞ്ജ​യ കു​മാ​ർ ഝാ ​എ​ന്നി​വ​രും നി​തീ​ഷ് കു​മാ​റി​നൊ​പ്പം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജെ​ഡി​യു​വി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ബാ​ങ്കി​പു​രി​ലേ​ത്. ഇ​വി​ടെ​യു​ണ്ടാ​യ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മ​ന്ത്രി​യു​മാ​യ ശ്രാ​വ​ൺ കു​മാ​ർ പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യ​തി​ൽ ജ​ന​ങ്ങ​ൾ രോ​ഷാ​കു​ല​രാ​ണെ​ന്നും ഈ ​ജ​ന​രോ​ഷ​മാ​ണ് ബാ​ങ്കി​പു​ർ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ജെ​ഡി​യു എം​എ​ൽ​എ​യാ​യ അ​ന​ന്ത് സിം​ഗ് വ്യ​ക്ത​മാ​ക്കി.

തോ​ൽ​വി​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി ഗൗ​ര​വ​മാ​യി പ​ഠി​ക്കു​മെ​ന്നും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും മു​തി​ർ​ന്ന ജെ​ഡി​യു നേ​താ​വ് ശ്യാം ​ര​ജ​ക് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് ജെ​ഡി​യു​വി​ന്‍റെ തീ​രു​മാ​നം.

Tags : Bankipur ByElection BJP JDU NitishKumar NarendraModi Bihar

Recent News

Corehub Up