Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nature

മരുഭൂമിയിൽ ജീവിക്കുന്ന ഒട്ടകത്തിനുപോലും രക്ഷയില്ല; വിനാശം വിതയ്ക്കുന്ന ആഗോളതാപനം

ല്ലുരുകന്ന വെയിലും ഉഷ്ണതരംഗവും കൊടും വരൾച്ചയും അതിജീവിക്കാൻ ശേഷിയുള്ള അപൂർവമൃഗം. നൂറ്റാണ്ടുകളായി മനുഷ്യന്‍റെ മരുജീ​വി​ത​ത്തിന്‍റെ ന​ട്ടെ​ല്ലാ​യി നി​ല​കൊ​ണ്ട കരുത്തൻ. മ​രു​ഭൂ​മി​യി​ലെ ക​പ്പ​ലു​ക​ള്‍ എന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ​അ​ത്ഭു​ത ജീ​വി​ക​ള്‍​ക്കു വെ​ള്ള​മി​ല്ലാ​തെ ദി​വ​സ​ങ്ങ​ളോ​ളം ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്, ഭൂമിയിലെ ഒരു മൃഗത്തിനുമില്ലാത്ത കഴിവ്. എ​ന്നാ​ല്‍, മനുഷ്യന്‍റെ വിശ്വസ്തമൃഗം ഇന്നു കടുത്ത പ്രതികൂലസാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്.

 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നംമൂലമുള്ള, ആ​ഗോ​ള​താ​പ​ന​ത്തിന്‍റെ ക​ടു​ത്ത പ്ര​ഹ​രം ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ​യും പശ്ചിമേഷ്യയിലെയും ഒ​ട്ട​ക​ങ്ങ​ള്‍, അവ അ​തി​ജീ​വ​ന​ത്തിന്‍റെ പ്ര​തീ​ക​മാ​യി മാറിയിരിക്കുന്നു. ഒട്ടകങ്ങൾ ഇന്നു ക​ടു​ത്ത നി​ര്‍​ജ​ലീ​ക​ര​ണം, സൂ​ര്യാ​ഘാ​തം, രോ​ഗ​ങ്ങ​ള്‍ തുടങ്ങിയവമൂലം മ​രി​ച്ചു​വീ​ഴു​ക​യാ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​രും മൃ​ഗ​സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രും മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

ഉ​ത്ത​രാ​ഫ്രി​ക്ക, ഹോ​ണ്‍ ഓ​ഫ് ആ​ഫ്രി​ക്ക (സൊമാലിയ, എത്യോപ്യ, ജിബൂട്ടി, എരിട്രിയ), പശ്ചിമേഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​രു​ഭൂ​മി​ക​ളി​ല്‍ ഉ​ഷ്ണ​ത​രം​ഗം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​പ​നി​ല പ​തി​വാ​യി 50 ഡിഗ്രിക്കു മുകളിലാണ്. ഒ​ട്ട​ക​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ശ​രീ​ര പ്ര​കൃ​തി​ക്ക് താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് നി​ല​വി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല.

കുറഞ്ഞ വിയർപ്പും, വെ​ള്ളം ശ​രീ​ര​ത്തി​ല്‍ ദിവസങ്ങളോളം സൂ​ക്ഷി​ക്കാനാകുന്ന സ​വി​ശേ​ഷ ശ​രീ​ര​ഘ​ട​ന​യാ​ണ് ഒ​ട്ട​ക​ങ്ങ​ളു​ടേ​ത്. സാ​ധാ​ര​ണ​യാ​യി 40 ഡി​ഗ്രി വ​രെ​യു​ള്ള ചൂ​ട് ഒ​ട്ട​ക​ങ്ങ​ള്‍​ക്ക് സു​ഖ​ക​ര​മാ​യി അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ താ​പ​നി​ല ഇ​തി​ലും ഉ​യ​രു​ക​യും, ത​ണ​ലോ കു​ടി​വെ​ള്ള​മോ മേ​ച്ചി​ല്‍​പ്പു​റ​ങ്ങ​ളോ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ ഒ​ട്ട​ക​ങ്ങ​ള്‍ ക​ടു​ത്ത ഹീ​റ്റ് സ്‌​ട്രെ​സ്-ന് ഇ​ര​യാ​കും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഫു​ഡ് ആ​ന്‍​ഡ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​മു​ഹ​മ്മ​ദ് ബെ​ന്‍​ഗൂ​മി വ്യ​ക്ത​മാ​ക്കു​ന്ന​ത​നു​സ​രി​ച്ച്, സ​ഹാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​രു​ഭൂ​മി​ക​ളി​ല്‍ താപനില ഉയരുന്നത് ഒ​ട്ട​ക​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യെ പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​ക്കു​ന്നു. ചൂ​ടേ​റി​യ മ​ണ​ലി​ല്‍ കി​ട​ക്കു​മ്പോ​ള്‍ ഒട്ടകങ്ങളുടെ കാ​ലു​ക​ളി​ല്‍ പൊ​ള്ളി കു​മി​ള​ക​ള്‍ വ​രു​ന്നു. ക​ണ്ണു​ക​ളി​ല്‍നി​ന്ന് ഇ​ട​ത​ട​വി​ല്ലാ​തെ വെ​ള്ള​മൊ​ഴു​കു​ക​യും, തൊ​ലിക്കു പൊ​ള്ളലേറ്റ് രോ​മ​ങ്ങ​ള്‍ കൊ​ഴി​ഞ്ഞു​പോ​വു​ക​യും ചെ​യ്യു​ന്നു. മ​ണ​ലിന്‍റെ ക​ടു​ത്ത ചൂ​ടും ത​ണ​ലിന്‍റെ അ​ഭാ​വ​വും കാ​ര​ണം ഒട്ടകക്കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്ന ഒട്ടകങ്ങളും ചത്തുപോകുകയാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആ​ഫ്രി​ക്ക​യി​ലെ​യും പശ്ചിമേഷ്യയിലെയും ആയിര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ വരുമാനമാർഗമാണ് ഒ​ട്ട​കപരിപാലനം. വ​ര​ള്‍​ച്ച​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ പ​ശു​ക്ക​ള്‍​ക്കു പ​ക​രം ഒ​ട്ട​ക​ങ്ങ​ളെ വ​ള​ര്‍​ത്താ​ന്‍ തു​ട​ങ്ങി​യ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നേരിടുന്നത് വലിയ ഭീഷണികളാണ്. ഉ​പ്പു തൊട്ടുള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ കി​ലോ​മീ​റ്റ​റു​ക​ളോ​ളം മ​രു​ഭൂ​മി​യി​ലൂ​ടെ ചു​മ​ന്നു​കൊ​ണ്ടു​പോ​കാ​ന്‍ ഇ​ന്നും ആ​ശ്ര​യം ഒ​ട്ട​ക​ങ്ങളാണ്. വെ​ള്ള​വും പ​ച്ച​പ്പുംതേ​ടി കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്കേ​ണ്ടിവ​രു​ന്ന​ത് ഒ​ട്ട​ക​ങ്ങ​ളെ കൂ​ടു​ത​ല്‍ ത​ള​ര്‍​ത്തു​ന്നു. മേ​ച്ചി​ല്‍​പ്പു​റ​ങ്ങ​ള്‍ ന​ശി​ക്കു​ന്ന​തും കു​ടി​വെ​ള്ള സ്രോ​തസു​ക​ള്‍ വ​റ്റി​വ​ര​ളു​ന്ന​തും ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഭാ​വി ത​ന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ വലിയ സൂചനയാണ് ശാസ്ത്രലോകം നൽകുന്നത്. മ​രു​ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ള്‍ പോ​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തിനു മു​ന്നി​ല്‍ അ​ടി​യ​റ​വ് പ​റ​യു​ന്ന സാഹചര്യമാണ് ലോകം നേരിടുന്നത്. ഭൂ​മി​യു​ടെ താ​പ​നി​ല ഉ​യ​രു​ന്ന​ത് ത​ട​യാ​ന്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍, മനുഷ്യന്‍റെ ഭാവിയും പ്രവചനാതീതമായി മാറും!

International

അമേരിക്കയെ കാത്തിരിക്കുന്ന മഹാദുരന്തം; 50 വർഷത്തിനകം 10 നഗരങ്ങൾ മരുഭൂമിയാകും! ഇന്ത്യക്കും മുന്നറിയിപ്പ്

ലോകത്തിന്‍റെ സ്വപ്നരാജ്യമായ അമേരിക്കയ്ക്കു വരും വർഷങ്ങളിൽ നേരിടേണ്ടിവരുന്നത് വൻ കാലാവസ്ഥാഭീഷണി! സന്പദ്സമൃദ്ധമായ പ്രമുഖ അമേരിക്കൻ നഗരങ്ങൾ മരുഭൂമിയായി മാറുമെന്ന് ശാസ്ത്രലോകത്തിന്‍റെ പഠനം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭൂപടത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിന്‍റെ ഭീതിജനകമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകർ. അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കയിലെ പത്തു പ്രമുഖ നഗരങ്ങൾ പൂർണമായും മരുഭൂമികളായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്.

ബേക്കേഴ്സ്ഫീൽഡ്, റെനോ, ലാൻകാസ്റ്റർ, കെന്നവിക്, പാസ്കോ, പ്യൂബ്ലോ, സ്പാർക്സ്, റിയോ റാഞ്ചോ, ഗ്രാൻഡ് ജംഗ്‌ഷൻ, റിച്ച്ലാൻഡ് എന്നീ നഗരങ്ങളാണ് മരുഭൂമിയായിത്തീരുക. ഭൂമിയിലെ അന്തരീക്ഷ വ്യതിയാനങ്ങളെക്കുറിച്ചും മഴലഭ്യതയിലുണ്ടാകുന്ന വൻ കുറവിനെക്കുറിച്ചും ഗവേഷകർ നടത്തിയ പഠനത്തിലാണ് വികസിത രാജ്യങ്ങളിലെ വലിയ നഗരങ്ങളെ കാത്തിരിക്കുന്ന മഹാ‌ദുരന്തം പ്രവചിക്കുന്നത്.

നിലവിൽ പച്ചപ്പുള്ളതോ അല്ലെങ്കിൽ കൃഷിയോഗ്യമായതോ ആയ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലകപ്പെട്ട് മരുഭൂമീകരണത്തിന് ഇരയാകും. നിലവിലെ അവസ്ഥതുടർന്നാൽ; വാതകങ്ങളുടെ പുറന്തള്ളൽ ഇതേപടി തുടർന്നാൽ, താപനില ക്രമാതീതമായി ഉയരുകയും ഈ നഗരങ്ങളിലെ ജലസ്രോതസുകൾ പൂർണമായി വറ്റിവരളുകയും ചെയ്യും.

കാലിഫോർണിയയിലെ ബേക്കേഴ്സ്ഫീൽഡ്, കാർഷിക മേഖലയ്ക്ക് പേരുകേട്ട പ്രദേശമാണ്. ഇവിടം കടുത്ത ജലക്ഷാമത്തിലേക്കും വന്ധ്യമായമണ്ണിലേക്കും നീങ്ങുകയാണ്. അന്പതു വർഷത്തിനകം ഇവിടുത്തെ കാലാവസ്ഥ പൂർണമായും സഹാറ മരുഭൂമിക്ക് സമാനമായ വരണ്ട അവസ്ഥയിലേക്ക് മാറിയേക്കാം. വിനോദസഞ്ചാരത്തിനും വ്യവസായങ്ങൾക്കും പേരുകേട്ട റെനോ നഗരവും അതിവേഗം വരൾച്ചയുടെ പിടിയിലാവുകയാണ്. ഭൂഗർഭ ജലത്തിന്‍റെ അളവ് താഴുന്നതും മഴയുടെ അഭാവവും നഗരത്തിന്‍റെ പച്ചപ്പ്‌ പൂർണമായി ഇല്ലാതാക്കും.

മൂന്ന് പ്രധാനകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഗവേഷകർ
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ മൂന്ന് പ്രധാന കാരണങ്ങളാണ് ഈ നഗരങ്ങളെ മരുഭൂമിയാക്കാൻ പോകുന്നത്. വർധിച്ച ബാഷ്പീകരണം പ്രധാനമായും എടുത്തുകാണിക്കുന്നു. താപനില ഉയരുമ്പോൾ മണ്ണിലെയും ജലാശയങ്ങളിലെയും ഈർപ്പം അതിവേഗം വായുവിൽ ലയിക്കുന്നു. ഇത് മണ്ണ് വരണ്ടുണങ്ങാൻ കാരണമാകുന്നു. രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ആഗോളതാപനം വരുത്തിവയ്ക്കുന്ന ദുരന്തങ്ങളാണ്. ആഗോളതാപനം കാരണം പസഫിക് സമുദ്രത്തിൽ നിന്നെത്തുന്ന കാറ്റിന്‍റെ ഗതി മാറുകയും ഈ നഗരങ്ങളിൽ ലഭിക്കേണ്ട മഴ മറ്റ് പ്രദേശങ്ങളിലേക്കു മാറുകയും ചെയ്യുന്നു.
മൂന്നാമതായി ഗവേഷകർ പറയുന്നത്, കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും ചൂടിനെ കൂടുതൽ ആഗിരണം ചെയ്ത് നിലനിർത്തുന്നത് നഗരങ്ങളിലെ താപനില ഗ്രാമീണ മേഖലകളേക്കാൾ വർധിപ്പിക്കാൻ ഇടവരുത്തുന്നു എന്നതാണ്.

ഇന്ത്യക്കും മുന്നറിയിപ്പ്
ഈ പഠനം അമേരിക്കയിലെ നഗരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും ഇതൊരു കനത്ത മുന്നറിയിപ്പാണ്. സമാനമായ രീതിയിൽ ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുകയും താപനില ഉയരുകയും ചെയ്താൽ ലോകമെമ്പാടുമുള്ള പല ജനവാസ മേഖലകളും വരും ദശകങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത വിധം മരുഭൂമികളായി മാറും.
ഇപ്പോഴെങ്കിലും കാർബൺ പുറന്തള്ളൽ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദപരമായ നഗരാസൂത്രണം നടപ്പിലാക്കാനും ലോകരാഷ്ട്രങ്ങൾ തയാറായില്ലെങ്കിൽ വരും തലമുറയ്ക്ക് ഭൂപടത്തിൽ പല നഗരങ്ങളും നഷ്ടപ്പെടുമെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

Latest News

Corehub Up