Kerala
കോട്ടയം: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തനത്തിലും പുതിയവ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നിയന്ത്രണം വേണമെന്ന് എൻഎസ്എസ്. പെരുന്നയിൽ ഇന്നു രാവിലെ ആരംഭിച്ച നായർ സർവീസ് സൊസൈറ്റി ബജറ്റ് സമ്മേളനത്തിലാണ് എൻഎസ്എസ് ഇക്കാര്യം ഉന്നയിച്ചത്.
കൂടുതൽ മദ്യശാലകളും ബാറുകളും ആരംഭിക്കുന്നതിലൂടെ സംസ്ഥാനത്തിന് വരുമാനം കൂടുമെങ്കിലും അത് മനുഷ്യവിഭവശേഷിയേയും ഭാവിതലമായേയും നശിപ്പിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും ബജറ്റ് സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
175 കോടി രൂപയുടെ വരവും അത്രയും രൂപ ചെലവും പ്രതീക്ഷിക്കുന്ന 2026-27 ലെ ബജറ്റാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പ്രസിഡന്റ് ഡോ. എം. ശശികുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.ബി. ജഗദീഷ് അവതാരകനായിരുന്നു.
Kerala
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണം.
വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണം. എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. വെള്ളാപ്പള്ളി നടേശന് ദീർഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹം കയറിയതിനെ എന്തിനാണ് വിമർശിക്കുന്നത്.
ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും.
ഞങ്ങള്‍ അലോഹ്യത്തില്‍ അല്ല, ലോഹ്യത്തില്‍ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂരം തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും സുകുമാരന്‍ നായർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ പരസ്യമായ പടയൊരുക്കവുമായി നായർ ഐക്യവേദി. ആലപ്പുഴ വള്ളികുന്നം വിദ്യാധിരാജപുരത്ത് ഒൻപതിന് നേതൃസംഗമം സംഘടിപ്പിക്കുമെന്നാണ് നായർ ഐക്യവേദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ പ്രചാരണമാണ് ഇവർ നൽകിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളിൽ പരസ്യമായും സംഗമവാർത്ത പ്രത്യക്ഷപ്പെടുന്നുണ്ട്. മന്നത്തു പത്മനാഭൻ ഇരുന്ന കസേരയിൽ സുകുമാരൻനായർ ഇരിപ്പുറപ്പിച്ചതോടെ അതിന്റെ ശനി ദശ ആരംഭിച്ചെന്നാണ് ഐക്യവേദി പുറത്തിറക്കിയിരിക്കുന്ന നോട്ടീസിൽ ആരോപിക്കുന്നത്.
60 ശതമാനം ദരിദ്രാവസ്ഥയിൽ
മന്നത്തിന്റെ പുഷ്കല കാലത്ത് നായര്‍ ആജ്ഞാശക്തിയും സമ്പത്തുമുള്ള സമുദായമായിരുന്നു. ആചാര്യന്റെ നേതൃത്വത്തില്‍ നായര്‍ സംഘടിത ശക്തിയായിരുന്നു. ആ നായര്‍ ശക്തിയാണ് വിമോചന സമരം വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തെ നിയന്ത്രിച്ചതും നായര്‍ ശക്തിയായിരുന്നു.
എന്നാൽ. ഇന്നു പല കാരണത്താല്‍ സമ്പത്തും സ്വാധീനവും നഷ്ടപ്പെട്ട സമുദായമാണ് നായര്‍ . 60 ശതമാനത്തിലധികം കുടുംബങ്ങള്‍ പരമദരിദ്രാവസ്ഥയില്‍. സഹായിക്കുവാന്‍ ആരുമില്ല. പഴയ കാല പ്രമാണിത്തത്തിന്റെ പേരില്‍ അധികാരികളും സമൂഹവും സവര്‍ണനെന്നു പരിഹസിച്ച് നായരെ അവഗണിക്കുന്നു.
ആഗോള അയ്യപ്പസംഗമം
50 ലക്ഷം വരുന്ന നായന്മാരില് കേവലം ഏഴു ലക്ഷം അംഗങ്ങള്‍ മാത്രമുള്ള എൻഎസ്എസ് നേതൃത്വം, നായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെക്കൊണ്ട് സ്വന്തം കാര്യം നേടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. 50 വര്‍ഷമായി എൻഎസ്എസ് നേതൃത്വം ഉറക്കിയ നായര്‍ ശക്തിയെ ഉണര്‍ത്തുവാനുള്ള അവസാന ശ്രമമാണ് നായര്‍ നേതൃസംഗമമെന്നും അതിനാൽ എല്ലാവരും പങ്കെടുക്കണമെന്നും ഐക്യവേദി കൺവീനറുടെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. സർക്കാർ നടത്തിയ ആഗോള അയ്യപ്പ സമംഗവുമായി എൻഎസ്എസ് കൈകോർത്തതും പ്രതിഷേധാർഹമാണെന്നു സംഘാടകർ പറയുന്നു.
Kerala
തിരുവനന്തപുരം: ശബരിമല നിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനൊപ്പമല്ല എന്‍എസ്എസ് ശരിദൂരമെന്നും ആ വെള്ളം അവരങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ ഗവൺമെന്റ് എടുത്ത നിലപാടിനൊപ്പം നിൽക്കുന്നു എന്നാണ് എൻഎസ്എസ് പറഞ്ഞത് അത് അങ്ങനെ ആയിക്കോട്ടെ സമദൂരത്തിൽ മാറ്റമില്ലെന്ന് പറഞ്ഞു. പിന്നെ എന്താണ് നിലപാട് മാറ്റം? ശബരിമല വിഷയത്തിൽ ഗവൺമെന്റിന് ഒപ്പം നിന്നു. അതുകൊണ്ട് എൻഎസ്എസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പം എന്ന് പറയുന്നതിൽ അർഥമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണ് എന്‍എസ്എസിന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പിന്തുണ നല്‍കുകയും കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍എസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് എല്ലാ കാലത്തും നല്ലബന്ധമാണെന്നും എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ശബരിമല നിലപാട് ആചാര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസും നേതാക്കളും വിശ്വാസികള്‍ ആണെന്നും പ്രധാന നേതാക്കള്‍ എല്ലാം ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നവരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
എന്‍എസ്എസുമായി കോണ്‍ഗ്രസിന് യാതൊരു തര്‍ക്കവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. കോണ്‍ഗ്രസിനും എന്‍എസ്എസിനും ശബരിമലവിഷയത്തില്‍ ഒരേ ലക്ഷ്യമാണ്. അത് വിശ്വാസ സംരക്ഷണമാണ്. അതാണു കോണ്‍ഗ്രസും എന്‍എസ്എസും പുലര്‍ത്തുന്നത്.
വിശ്വാസ സംരക്ഷണത്തിന് പരിശ്രമിച്ചവരാണ് എന്‍എസ്എസ്. വിശ്വാസ പ്രശ്നത്തില്‍ ഉറച്ചതും സ്ഥിരതയുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. വിശ്വാസ സംരക്ഷണത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. പോലീസിന്റെ സഹായത്തോടെ യുവതികളെ ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാരാണ്.
കൂടാതെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്കിയതും പിണറായി സര്‍ക്കാരാണെന്ന കാര്യം ആരും മറന്നിട്ടില്ല. കോണ്‍ഗ്രസും എന്‍എസ്എസുമായി തര്‍ക്കവും പ്രശ്നവുമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എന്‍എസ്എസ് നേതൃത്വവുമായി ചർച്ച നടത്തുന്ന കാര്യത്തിൽ കെപിസിസി തീരുമാനമെടുക്കും. എന്‍എസ്എസിനെ കോണ്‍ഗ്രസ് വിമര്‍ശിക്കില്ലെന്നും തര്‍ക്കത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ? യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചോ എന്നും വി.ഡി. സതീശന് ചോദിച്ചു.
അയ്യപ്പസംഗമത്തിന്റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എന്‍. വാസവന്റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ശബരിമലയില്‍ എന്‍എസ്എസ് എടുത്ത നിലപാടിനോട് യോജിപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് മാറ്റം എന്‍എസ്എസിന് ബോധ്യപ്പെട്ടു. എന്‍എസ്എസ് ഇനി സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല. ഇത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല. വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളില്‍ പിന്തുണ നൽകുന്നത്. ശബരിമല വിഷയത്തില്‍ ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നുമുള്ള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. അത് തന്നെയാണ് തങ്ങളുടേയും നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണ്. ആചാരകാര്യങ്ങളിലാണ് എന്‍എസ്എസ് സര്‍ക്കാരിനെ എതിർത്തത്. സുകുമാരൻ നായർ പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയത്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
കോട്ടയം: എൽഡിഎഫ് സർക്കാരിനെ പൂർണമായും വിശ്വസിക്കുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം, അത് ചെയ്തില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
വിശ്വാസപ്രശ്നത്തിൽ കോൺഗ്രസിന്റേത് കള്ളക്കളിയാണ്. കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യം.ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങള്ക്കുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.