പുളിയൻമല ക്രൈസ്റ്റ് കോളജ് എൻഎസ്എസ് യൂണിറ്റംഗങ്ങൾ പാമ്പാടുംപാറ പഞ്ചായത്ത് അധികൃതരോടൊപ്പം.
നെടുങ്കണ്ടം: പുളിയൻമല ക്രൈസ്റ്റ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പമ്പാടുംപാറ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
എൻഎസ്എസ് വോളണ്ടിയർമാരുടെ സജീവ പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങളും പരിസരവും വൃത്തിയാക്കി. വിവിധയിടങ്ങളിൽനിന്ന് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് നിർവഹിച്ചു. പതിനഞ്ചാം വാർഡ് മെംബർ ബിനോയ് ചാക്കോ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടിന്റു ജോർജ്, ക്രൈസ്റ്റ് കോളജ് അധ്യാപകരായ അക്സ ഏലിയാ സി. നായനാൻ, ഡോണമോൾ തോമസ്, അബേൽ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews NSS