Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam2026

Europe

ബാ​സി​ൽ​സ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി

ല​ണ്ട​ൻ: യു​കെ​യി​ലെ എ​സെ​ക്സി​ലെ ബാ​സി​ൽ​ഡ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ ഓ​ണാ​ഘോ​ഷ​വും 2027ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി വ​ർ​ഷ​ത്തിന്‍റെ ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഒ​രു​മി​ച്ച് ന​ട​ത്തി.

സ്വെ​യി​ൻ പാ​ർ​ക്ക് സ്കൂ​ൾ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ സി​നി​മാ​താ​രം ഡ​യാ​ന ഹ​മീ​ദ് മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡന്‍റ് ജി​ജോ ജോ​സ​ഫ് അ​ധ്യ​ക്ഷ​പ്ര​സം​ഗ​വും സെ​ക്ര​ട്ട​റി മ​നീ​ഷ് മോ​ഹ​ൻ സ്വാ​ഗ​ത​പ്ര​സം​ഗ​വും വൈ​സ് പ്ര​സി​ഡന്‍റ് ഷൈ​നി ബേ​സി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഒ​രു​ക്കി​യ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ഷൈ​നി ബേ​സി​ലി​നെ​യും യു​കെ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജൂ​ഡോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​മ്മാ​നം നേ​ടി​യ ദി​യ ജോ​യ​ലി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. ചെ​ണ്ട​മേ​ളം, വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത - സം​ഗീ​ത പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യവ അ​ര​ങ്ങേ​റി.

ത​ക​ർ​പ്പ​ൻ ഡി​ജെയോ​ടൊ​പ്പം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പ​നം കു​റി​ച്ചു.

Latest News

Corehub Up