x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​റി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഇ​ന്ന്

ജി​തി​ൻ ജെ. ​വ​ർ​ഗീ​സ്
Published: September 5, 2026 11:59 AM IST | Updated: September 5, 2026 11:59 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ബെ​റി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ (BMCA) ഓ​ണാ​ഘോ​ഷ​വും അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഇ​ന്ന് വാം​സ്‌​ലി പാ​രി​ഷ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ​ന​ട​ക്കും. രാ​വി​ലെ 11ന് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ബിഎംസി​എ പ്ര​സി​ഡ​ന്‍റ് ഷി​ജി പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ യു​ക്മ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ ച​ട​ങ്ങ് ഉ​ൽ​ഘാ​ട​നം ചെ​യ്യും. ബിഎംസിഎ സെ​ക്ര​ട്ട​റി ജം​ഷി​ദ് സ്വാ​ഗ​ത​പ്ര​സം​ഗ​വും ട്ര​ഷ​റ​ർ ലി​ജോ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തും.

തു​ട​ർ​ന്ന് ബിഎംസിഎ​യി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും അ​ണി​നി​ര​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​ടു​ണ്ട് .

വൈ​കു​ന്നേ​രം ഡി​ജെ ബെ​ന്നി ന​യി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ഡി​ജെ സം​ഗീ​ത​വി​രു​ന്നോ​ടെ രാ​ത്രി ഏഴിന് സ​മാ​പി​ക്കും.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഹാ​ളി​ന്‍റെ വി​ലാ​സം: Walmsley Parish Community Hall, Blackburn Road, Egerton, BL7 9SA.

Tags : BerryMalayaliCulturalAssociation OnamCelebration Onam2026 MalayaliAssociation

Recent News

Corehub Up