x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും

ജീമോൻ ജോർജ്
Published: July 24, 2026 05:57 PM IST | Updated: July 24, 2026 05:57 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫി​ലാ​ഡ​ൽ​ഫി​യ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ജ​ന​കീ​യ സം​ഘ​ട​ന​യും വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യു​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന "പൊ​ന്നോ​ണം വ​ന്നോ​ണം' എ​ന്ന മെ​ഗാ ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും.

ഓ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ കാ​ൻ​സ്റ്റാ​ർ​ട്ട​ർ മൈ​താ​നി​യി​ൽ (9130 Academy Road, Philadelphia, PA 19114) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ക്കു​ക.

പ്ര​വാ​സ ലോ​ക​ത്തെ ശ്ര​ദ്ധേ​യ​മാ​യ പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ പു​ര​സ്കാ​ര​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വി.​ഡി. സ​തീ​ശ​ൻ, യുഎ​സ് കോ​ൺ​ഗ്ര​സ്മാ​ൻ​മാ​രാ​യ മൈ​ക്ക് ഫി​റ്റ്സ്പാ​ട്രി​ക്കും ബ്രെ​ൻ​ഡ​ൻ ബോ​യ​ലും പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ, മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ഈ ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ണ്ട്.

ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ന് മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും സ്വ​ന്തം മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​മോ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ലെ സു​താ​ര്യ​ത​യും അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന സ​മീ​പ​ന​വു​മാ​ണ് ഈ ​പു​ര​സ്കാ​ര​ങ്ങ​ളു​ടെ മൂ​ല്യം ഉ​യ​ർ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളാ​ണ് ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് ചെ​യ​ർ​മാ​ൻ ലെ​നോ സ്ക​റി​യ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

ഓ​ണ​സ​ദ്യ, അ​ത്ത​പ്പൂ​ക്ക​ളം, ഘോ​ഷ​യാ​ത്ര, പ​ഞ്ചാ​രി​മേ​ളം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, മെ​ഗാ തി​രു​വാ​തി​ര, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് സം​ഗീ​ത​വി​രു​ന്ന്, ഫ​യ​ർ വ​ർ​ക്സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ട്ര​ഷ​റ​ർ രാ​ജ​ൻ ശാ​മു​വേ​ൽ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ റോ​ണി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന​താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജീ​മോ​ൻ ജോ​ർ​ജ് - 267 970 4267.

Tags : TriStateKeralaForum Onam2026 PonnonamVannonam

Recent News

Corehub Up