x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​സി​എ​ഫ് ടാ​മ്പ​യു​ടെ ഗ്രാ​ൻ​ഡ് ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച

അ​രു​ൺ ഭാ​സ്ക​ർ
Published: September 5, 2026 01:06 PM IST | Updated: September 5, 2026 01:06 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടാ​മ്പ: ടാ​മ്പ ബേ ​മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ‌​ട്ര​ൽ ഫ്ലോ​റി​ഡ​യു​ടെ (എം​എ​സി​എ​ഫ്) 36-ാമ​ത് ഗ്രാ​ൻ​ഡ് ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച വാ​ല്രി​ക്കോ​യി​ലെ Sacred Heart Knanaya Community Center-ൽ ​ന​ട​ക്കും.

ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​നാ​യി മാ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി.

മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ടാ​മ്പ ബേ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഓ​ണ​ത്തി​ന്‍റെ ഒ​രു​മ​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന എം​എ​സി​എ​ഫ്, ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് പാ​ര​മ്പ​ര്യ​വും ക​ലാ​സാം​സ്കാ​രി​ക വൈ​വി​ധ്യ​വും പ്ര​വാ​സ​ഭൂ​മി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ, ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര, സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി കേ​ര​ള​ത്തി​ന്‍റെ ഓ​ണ​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ന്മാ​ർ മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ മി​ക​വ് ഓ​ണ​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

എം​എ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് ബെ​ൻ ക​ന​കാ​ഭാ​യി, സെ​ക്ര​ട്ട​റി പൂ​ജ മോ​ഹ​ന​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ ര​ഘു രാ​ജ്, പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് രോ​ഹി​ണി ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ഓ​ഗ​സ്റ്റ് 23, 30 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ പ്രാ​ക്ടീ​സ് സെ​ഷ​നു​ക​ൾ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ർ​ത്തി​യാ​യി. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ അ​ഞ്ജ​ന നാ​യ​ർ, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ​ഞ്ച​മി അ​ജ​യ് എ​ന്നി​വ​ർ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം പ​രി​പാ​ടി ന​ട​ക്കു​ന്ന Sacred Heart Knanaya Community Center-ൽ ​ഡ്ര​സ് റി​ഹേ​ഴ്സ​ലും ന​ട​ക്കും.

ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളെ ഒ​രേ വേ​ദി​യി​ൽ എ​ത്തി​ക്കു​ന്ന ആ​ഘോ​ഷ​മാ​യി വ​ള​ർ​ന്ന എം​എ​സി​എ​ഫ് ഓ​ണ​ത്തി​ന് പി​ന്നി​ൽ 36 വ​ർ​ഷ​ത്തെ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യു​ടെ ച​രി​ത്ര​വു​മു​ണ്ട്.

ടാ​മ്പ ബേ​യി​ലെ ഏ​താ​നും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ല​മു​റ​ക​ൾ കൈ​മാ​റി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന​ത്തെ വി​പു​ല​മാ​യ ആ​ഘോ​ഷം.

ഈ ​വ​ള​ർ​ച്ച​യ്ക്ക് അ​ടി​ത്ത​റ പാ​കി​യ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, മു​ൻ ഭാ​ര​വാ​ഹി​ക​ൾ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സേ​വ​ന​ത്തെ എം​എ​സി​എ​ഫ് നേ​തൃ​ത്വം ഈ ​അ​വ​സ​ര​ത്തി​ൽ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു.

മ​ല​യാ​ളി പൈ​തൃ​കം സം​ര​ക്ഷി​ക്കു​ക​യും പു​തു​ത​ല​മു​റ​യെ അ​തു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന മു​ൻ​ത​ല​മു​റ​യു​ടെ ദ​ർ​ശ​ന​മാ​ണ് ഓ​രോ വ​ർ​ഷ​വും ഓ​ണാ​ഘോ​ഷ​ത്തി​ലൂ​ടെ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മാ​ത്യു മു​ണ്ടി​യാ​ങ്ക​ൽ, Courtesy Toyota-യു​ടെ സു​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ. എം​എ​സി​എ​ഫ് ഓ​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ പ​ര​മ്പ​രാ​ഗ​ത ഓ​ണ​സ​ദ്യ​യ്ക്ക് ഇ​ത്ത​വ​ണ​യും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​യും പാ​ര​മ്പ​ര്യ​വും നി​ല​നി​ർ​ത്തി സ​ദ്യ ഒ​രു​ക്കു​ന്ന​തി​നാ​യി ഷെ​ഫ് മാ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി സ​ദ്യ വി​ള​മ്പും.

ല​ഭ്യ​മാ​യ സ​ദ്യ ടി​ക്ക​റ്റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​തി​ന​കം വി​റ്റ​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും സം​ഘാ​ട​ക​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്ന ആ​ഘോ​ഷ​മ​ല്ല എം​എ​സി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളെ​യും അ​യ​ൽ​ക്കാ​രെ​യും മ​റ്റു സ​മൂ​ഹ​ങ്ങ​ളി​ലു​ള്ള​വ​രെ​യും ഓ​ണ​വേ​ദി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണ​വും ക​ല​യും സം​സ്കാ​ര​വും ആ​തി​ഥേ​യ​ത്വ​വും പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യും ആ​ഘോ​ഷ​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

ഓ​ണ​സ​ദ്യ​യു​ടെ രു​ചി​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ താ​ള​വും താ​ല​പ്പൊ​ലി​യു​ടെ ഐ​ശ്വ​ര്യ​വും ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും കു​ടും​ബ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലും ചേ​ർ​ന്ന് സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് വാ​ല്രി​ക്കോ​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഒ​രു ചെ​റു​പ​തി​പ്പ് ത​ന്നെ സൃ​ഷ്ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

"ഓ​ണം ഒ​രു ദി​വ​സ​ത്തെ ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളെ​യും ത​ല​മു​റ​ക​ളെ​യും സ​മൂ​ഹ​ത്തെ​യും ഒ​രു​മി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്. 36 വ​ർ​ഷ​മാ​യി എം​എ​സി​എ​ഫ് കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ആ ​ഒ​രു​മ​യു​ടെ പാ​ര​മ്പ​ര്യം കൂ​ടു​ത​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ് ഇ​ത്ത​വ​ണ​യും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ടാ​മ്പ ബേ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും സെ​പ്റ്റം​ബ​ർ അ​ഞ്ചി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എം​എ​സി​എ​ഫ് നേ​തൃ​ത്വം സ്വാ​ഗ​തം ചെ​യ്തു. കു​ടും​ബ​സ​മേ​തം എ​ത്തി ഓ​ണ​സ​ദ്യ​യും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ച്ച് 36 വ​ർ​ഷ​ത്തെ എം​എ​സി​എ​ഫ് ഓ​ണ​പ്പെ​രു​മ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും പ​രി​പാ​ടി സം​ബ​ന്ധി​ച്ച അ​പ്ഡേ​റ്റു​ക​ളും എം​എ​സി​എ​ഫ്യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ഫേ​സ്ബു​ക്ക് പേ​ജി​ലും ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ്‌​സൈ​റ്റ്: www.macftampa.com, ഫേ​സ്ബു​ക്ക്: facebook.com/MacfTampa.

Tags : MACFTampa GrandOnamCelebration Onam2026 TampaMalayaliCommunity

Recent News

Corehub Up