Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perinthalmanna

Malappuram

സ​ഹോ​ദ​യ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍; മ​ത്സ​രം ശ​നി​യാ​ഴ്ച തു​ട​ങ്ങും

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ വേ​ദി​യാ​കു​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള കാ​യി​ക മാ​മാ​ങ്ക​ത്തി​ല്‍ ജി​ല്ല​യി​ലെ 45 സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 1600-ല​ധി​കം കാ​യി​ക​പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​ണ്ട​ര്‍ 8, 10, 12, 14, 17 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​യി വൈ​വി​ധ്യ​മാ​ര്‍​ന്ന ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി മ​ല​പ്പു​റം സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് നൗ​ഫ​ല്‍ പു​ത്ത​ന്‍​പീ​ടി​യ​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​സി. അ​നീ​ഷ് കു​മാ​ര്‍, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ടി. ​അ​ബ്ദു​സ​മ​ദ്, ഐ​ടി സെ​ക്ര​ട്ട​റി ശു​ഹൈ​ബ് ആ​ലു​ങ്ങ​ല്‍, സ​ഹോ​ദ​യ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് ഡ​യ​റ​ക്ട​ര്‍ കെ.​പി. ഫ​ഹ​ദ്, ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​യ് അ​റ​ക്ക​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​വും വി​വി​ധ സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

District News

പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന​ർ​ക്കാ​യി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു. സാ​ന്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സു​മ​ന​സു​കാ​രാ​യ നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക.

ഇ​തി​നാ​യി സ്വ​ന്തം സ്ഥ​ലം വാ​ങ്ങി ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി.​ടി.​എ​സ്. മൂ​സു, സി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ല​ത്തീ​ഫ് ടാ​ല​ന്‍റ്, യൂ​സ​ഫ് രാ​മ​പു​രം, ലി​യാ​ക​ത്ത് അ​ലി​ഖാ​ൻ, കെ.​പി. ഉ​മ്മ​ർ, പി.​പി. സൈ​ത​ല​വി, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, റ​ഷീ​ദ് ഇ​ല​ക്ട്രോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലി​ന് മു​ന്നി​ൽ നി​ന്നും കൈ​വി​ല​ങ്ങു​മാ​യി പ്ര​തി ചാ​ടി​പ്പോ​യി

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലി​ന് മു​ന്നി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് പ്ര​തി കൈ​വി​ല​ങ്ങു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര സ്വ​ദേ​ശി​യാ​യ അ​മീ​റാ​ണ് ജ​യി​ൽ ക​വാ​ട​ത്തി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. കൊ​ണ്ടോ​ട്ടി​യി​ൽ വ​ച്ച് എം​ഡി​എം​എ ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​മീ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.‌‌

മ​യ​ക്കു​മ​രു​ന്ന് കേ​സി​ന് പു​റ​മെ മ​റ്റ് നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ന​ട​പ​ടി​ക​ൾ​ക്കാ​യി ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു പോ​ലീ​സി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

പോ​ലീ​സു​കാ​രെ വെ​ട്ടി​ച്ച് ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Kerala

ല​ഹ​രി​യി​ൽ ഏ​റ്റു​മു​ട്ട​ൽ, ത​ട​യാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​ക്ക് പ​രി​ക്ക്. പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ന്‍​വ​റി​ന് ആ​ണ് സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ ര​ണ്ട് ഛത്തി​സ്ഗ​ഡ് സ്വ​ദേ​ശി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ടൗ​ണി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് മു​ന്നി​ലും ഇ​വ​ർ ത​മ്മി​ല​ടി​ച്ചു. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​രു​വ​രും പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞു. പോ​ലീ​സ് സം​ഘ​ത്തെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഛത്തി​സ്ഗ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ലീ​ഷ് തോ​പ്പ​ര്‍, അ​ങ്കി​ത് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

 

District News

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​വു​മാ​യി ന​ജീ​ബ് കാ​ന്ത​പു​രം

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 38 വോ​ട്ടി​ന്‍റെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ വി​ജ​യ​ത്തി​ന് ശേ​ഷം ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​വി​ശ്വ​സ​നീ​യ​മാ​യ റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം. അ​ഞ്ചു വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി വോ​ട്ട​ർ​മാ​ർ സ​മ്മാ​നി​ച്ച 32,431 വോ​ട്ടി​ന്‍റെ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യ​ക്ത​മാ​യ മേ​ധാ​വി​ത്വം ഉ​റ​പ്പി​ച്ചാ​ണ് ന​ജീ​ബ് കാ​ന്ത​പു​രം നി​യ​മ​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും പ്ര​വേ​ശി​ക്കു​ന്ന​ത്.

താ​ഴേ​ക്കോ​ട് (7917), ആ​ലി​പ്പ​റ​ന്പ് (6527), പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി (5296), വെ​ട്ട​ത്തൂ​ർ (5182), മേ​ലാ​റ്റൂ​ർ (4907) എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ ലീ​ഡ് നേ​ടി​യ​പ്പോ​ൾ ഏ​ലം​കു​ളം(2045), പു​ലാ​മ​ന്തോ​ൾ(813) പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​ഡി​എ​ഫ് ക​രു​ത്തു​തെ​ളി​യി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ്നേ​ഹ​വും അം​ഗീ​കാ​ര​വു​മാ​ണ് ഈ ​വ​ൻ വി​ജ​യ​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം പ്ര​തി​ക​രി​ച്ചു.മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ മി​ന്നു​ന്ന വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.

District News

എ​ഴു​ത്തി​ലും വാ​യ​ന​യി​ലും മി​ക​വ് തെ​ളി​യി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ വെ​സ്റ്റ് സ്കൂ​ളി​ലെ പ്ര​തി​ഭ​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ക്കാ​ഡ​മി​ക നി​ല​വാ​ര​ത്തി​ലും ഭൗ​തി​ക നി​ല​വാ​ര​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ വെ​സ്റ്റ് ഗ​വ​ണ്‍​മെ​ന്‍റ്് എ​ൽ​പി സ്കൂ​ൾ.

ഉ​പ​ജി​ല്ല​യി​ലെ​ത്ത​ന്നെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​സ്കൂ​ൾ. അ​ക്കാ​ഡ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.എ​ല്ലാ​വ​ർ​ക്കും സ്വ​ന്തം മാ​സി​ക എ​ന്ന പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ ത​ന്നെ മാ​തൃ​ക​യാ​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം എ​ന്‍റെ സ്വ​ന്തം ഗ​ണി​ത മാ​ഗ​സി​ൻ കു​ട്ടി​ക​ൾ ത​യാ​റാ​ക്കാ​യി​രു​ന്നു. ഇ​പ്പോ​ൾ നാ​ലാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ എ​ഴു​തി​യ കു​ഞ്ഞു ക​ഥ​ക​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യാ​ണ്.

പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്കു ശേ​ഷം പ​ഠ​ന പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ൽ​കി എ​ഴു​ത്തും വാ​യ​ന​യും സ്വാ​യ​ത്ത​മാ​ക്കി ഭാ​ഷാ​ശേ​ഷി കൈ​വ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യാ​ണ് ഇ​ത്ത​ര​മൊ​രു നേ​ട്ടം സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ബി​ന്ദു പ​രി​യാ​പു​ര​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ പി. ​മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.സ്കൂ​ളി​ൽ ഒ​രു​ക്കി​യ പ​ഠ​നോ​ത്സ​വ ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബി​പി​സി സ​ന്തോ​ഷ് കു​മാ​ർ ക​ഥ​ക​ളു​ടെ വി​ജ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തി. തു​ട​ർ​ന്ന് വാ​ർ​ഷി​കാ​ഘോ​ഷ വേ​ദി​യി​ൽ സാ​ക​ല്യം എ​ന്ന പേ​രി​ലു​ള്ള ഈ ​സ​മാ​ഹാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു

Kerala

പു​ൽ​ക്കാ​ടി​നു തീ​പി​ടി​ച്ച് ഗൃഹനാഥൻ മ​രി​ച്ചു

പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ: ഏ​​​​ക്ക​​​​ർ​​​ക​​​​ണ​​​​ക്കി​​​​നു സ്ഥ​​​​ല​​​​ത്തെ മ​​​​ര​​​​ങ്ങ​​​​ളും പു​​​​ൽ​​​​ക്കാ​ടു​ക​ളും ക​ത്തി​ന​ശി​ച്ച പ്ര​ദേ​ശ​ത്ത് ഗൃ​ഹ​നാ​ഥ​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ആ​ന​മ​ങ്ങാ​ട് വ​ട​ക്കേ​ചേ​രി സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (60) എ​ന്ന കു​ഞ്ഞു​ണ്ണി​യെ​യാ​ണു തീ​പ്പൊള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ അ​പ​സ്മാ​ര​രോ​ഗി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 6.30ഓ​​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ സു​​​​മേ​​​​ഷ് സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് സം​​​​ഘ​​​​മെ​​​​ത്തി ഇ​​​​ൻ​​​​ക്വ​​​​സ്റ്റ് ന​​​​ട​​​​ത്തി. പ്ര​​​​ദേ​​​​ശ​​​​ത്തു പൊ​​​​ന്ത​​​​ക്കാ​​​​ടു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തീ ​​​​ഇ​​​​ടാ​​​​റു​​​​ള്ള​​​​താ​​​​യി പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

പാ​​​​റു​​​​ക്കു​​​​ട്ടി​​​​യാ​​​​ണ് രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഭാ​​​​ര്യ. മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ, ര​​​​ജി​​​​ത എ​​​​ന്നി​​​​വ​​​​ർ മ​​​​ക്ക​​​​ളാ​​​​ണ്. മ​​​​രു​​​​മ​​​​ക​​​​ൻ: സു​​​​ബ്ര​​​​ഹ്മ​​​​ണ്യ​​​​ൻ.

District News

പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം കോ​ള​ജി​ൽ സു​വ​ർ​ണം എ​ക്സ്പോ നാ​ളെ മു​ത​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സു​വ​ർ​ണം എ​ക്സ്പോ നാ​ളെ മു​ത​ൽ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രീ​യ​വും സൃ​ഷ്ടി​പ​ര​വു​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച വ​രെ ഉ​ണ്ടാ​യി​രി​ക്കും.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ഫ്സ​ൽ ജ​മാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ സ​മീ​പ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളാ​ണ് സു​വ​ർ​ണം എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​റ​ബി​ക് വ​കു​പ്പി​ന്‍റെ ഹെ​റി​റ്റേ​ജ് കോ​ർ​ണ​ർ, ഇം​ഗ്ലീ​ഷ് പ​ഠ​ന വ​കു​പ്പി​ന്‍റെ ലാം​ഗ്വേ​ജ് ലെ​ഗ​സി ഹ​ബ്ബ്, കൊ​മേ​ഴ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ബി​സി​ന​സ് എ​ക്സ്പോ, കെ​മി​സ്ട്രി, ഫി​സി​ക്സ് വ​കു​പ്പു​ക​ളു​ടെ സ​യ​ൻ​സ് വ​ണ്ട​ർ വേ​ൾ​ഡ്, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നോ​ള​ജ് പ​വ​ലി​യ​ൻ എ​ന്നി​വ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​ണ്.

എ​ൻ​എ​സ്എ​സ്, വി​മ​ൻ​സെ​ൽ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ൽ, ജീ​വ​നി, ഇ​ഡി ക്ല​ബ്, മീ​ഡി​യ ക്ല​ബ് എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, ക​റ​ൻ​സി പ്ര​ദ​ർ​ശ​നം, ക​ലാ​പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും എ​ക്സ്പോ​യി​ൽ ഒ​രു​ക്കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷപ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘ​യോ​ഗം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​ബാ​ബു​രാ​ജ്, അ​ബ്ദു​ൾ ക​രീം, ഡോ. ​കെ.​ ഹം​സ, ഡോ.​ നൂ​റു​ൽ അ​മീ​ൻ, ഡോ.​ സ​മീ​റ കു​ഞ്ഞു, പ​ച്ചീ​രി ഫാ​റൂ​ഖ്, മീ​ഡി​യ കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​യ​ഹി​യാ​ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് പ്ര​സ​ക്തി​യേ​റെ: ഡോ.​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ക്രി​സ്മ​സ് വി​പു​ല​മാ​യി കൊ​ണ്ടാ​ടി.

ഇ​ന്ന​ത്തെ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നും ക്രി​സ്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ പ​ഠ​നം ന​ട​ത്തി​യ അ​നു​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ച​താ​യും എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​സ്‌ലാം മ​തം അ​ടി​സ്ഥാ​ന​പ​ര​മാ​യി ക്രി​സ്തു​മ​ത​ത്തോ​ടും ജൂ​ത മ​ത​ത്തോ​ടും ബ​ന്ധ​മു​ണ്ടെ​ന്നും ക്രി​സ്തു​മ​ത​ത്തി​ന്‍റെും ഇ​സ്‌ലാം മ​ത​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ങ്ങ​ൾ ഒ​രു​പോ​ലെ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഡോ. ​ഫ​സ​ൽ ഗ​ഫൂ​ർ ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം ആ​ല​പി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ച് പ​ങ്കു വ​ച്ചു.

Kerala

ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്; പെരിന്തൽമണ്ണയിലെ ഹർത്താൽ പിൻവലിച്ച് യുഡിഎഫ്

മലപ്പുറം: പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പോലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും യുഡിഎഫ് പ്രസ്താവനയിൽ പറയുന്നു.

പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്.

District News

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പു​തു​മു​ഖ​ങ്ങ​ളു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
അ​ഞ്ച്, 14, 18, 21, 26 വാ​ർ​ഡു​ക​ളി​ൽ നി​ല​വി​ലെ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും 17, 29 വാ​ർ​ഡു​ക​ളി​ൽ മു​ൻ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 30 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. വാ​ർ​ഡ് ന​ന്പ​ർ, വാ​ർ​ഡ്, സ്ഥാ​നാ​ർ​ഥി​ക​ൾ ക്ര​മ​ത്തി​ൽ. 1 ചീ​ര​ട്ട​മ​ണ്ണ: ശ​ര​ത് ആ​റ്റു​പ​റ​ന്പി​ൽ, 2 മാ​ന​ത്ത് മം​ഗ​ലം സി.​പി. റു​ക്കി​യ, 3 ക​ക്കൂ​ത്ത് ന​സീ​മ കു​ന്ന​ത്ത്. 4 മു​ണ്ട​ത്ത​പ്പ​ടി ഉ​ഷ മ​ണി​വാ​സ​ൻ, 5 വ​ലി​യ​ങ്ങാ​ടി മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ,

6 കു​ളി​ർ​മ​ല എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, 7. ചെ​ന്പ​ൻ​കു​ന്ന് കെ.​പി. അ​ജി​ൽ​കു​മാ​ർ, 8 കു​ന്നും​പു​റം വി. ​ഫാ​ത്തി​മ​ത്ത് റ​ഫീ​ക്ക, 9 ആ​ല​ക്കു​ന്ന് സി. ​ഹ​സൈ​നാ​ർ, 10 പൊ​ന്ന്യാ​കു​ർ​ശി റം​ഷീ​ന ഷെ​റി​ൻ, 11 ഇ​ടു​ക്കു​മു​ഖം കെ.​എം. അ​ബ്ദു മ​നാ​ഫ്, 12 മ​ന​ഴി സ്റ്റാ​ൻ​ഡ് എ.​വി. റ​ഫീ​ഖ്. 13 പ​ഞ്ച​മ എം. ​ഷാ​ന​വാ​സ്, 14. കു​ട്ടി​പ്പാ​റ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, 15. കോ​വി​ല​കം​പ​ടി പി. ​ഹ​ബീ​ബ, 16 പാ​താ​യ്ക്ക​ര. പി.​വി. പ്രീ​ത, 17 മ​ന​പ്പ​ടി പി. ​ശ്രീ​നി​വാ​സ​ൻ, 18 പി​ടി​എം കോ​ള​ജ് സി.​പി. ഷെ​ർ​ലി​ജ, 19 ത​ണ്ണീ​ർ പ​ന്ത​ൽ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, 20 ഒ​ലി​ങ്ക​ര ഷ​ബീ​ർ അ​ലി കേ​ല​ശേ​രി,

21 ആ​ന​ത്താ​നം അ​ന്പി​ളി മ​നോ​ജ്, 22 കി​ഴ​ക്കേ​ക്ക​ര എ​ൻ.​പി. വ​ന്ദ​ന, 23 തെ​ക്കേ​ക്ക​ര സി. ​ശ്രീ​മാ​യ, 24 പ​ടി​ഞ്ഞാ​റേ​ക്ക​ര. എം.​പി. സു​നി​ൽ​കു​മാ​ർ, 25 വ​ള​യം​മൂ​ച്ചി പി. ​സീ​ന​ത്ത്, 26 ആ​ശാ​രി​ക്ക​ര എ. ​ന​സീ​റ, 27 മാ​റു​ക​ര പ​റ​ന്പ് മു​ഹ​മ്മ​ദ് ഷ​ക്കീ​ർ, 28 കു​ന്ന​പ്പ​ള്ളി സൗ​ത്ത് ജു​മാ​ന സ​ലീം പ​ത്ത​ത്ത്, 29 കൊ​ല്ല​ക്കോ​ട് കെ.​സി. മൊ​യ്തീ​ൻ​കു​ട്ടി 30 വ​ട്ട​പ്പാ​റ വി​നോ​ദി​നി ര​മേ​ഷ്, 31 തേ​ക്കി​ൻ​കോ​ട്ജി​ഷ്ണു നാ​രാ​യ​ണ​ൻ, 32 കാ​വു​ങ്ങ​പ​റ​ന്പ് സു​ര​യ്യ ബാ​നു, 33 ജ​ഐ​ൻ റോ​ഡ് സെ​ൻ​ട്ര​ൽ പ​ത്ത​ത്ത് സ്മൃ​തി രാ​ജേ​ഷ്, 34 തോ​ട്ട​ക്ക​ര ഷൈ​നി ഷി​ബു മ​ന​ഴി, 35 പു​ത്തൂ​ർ വി. ​രാ​ഹു​ൽ, 36 മു​ട്ടു​ങ്ങ​ൽ ബി​ന്ദു മ​ണി​ക​ണ്ഠ​ൻ, 37 ലെ​മ​ണ്‍ വാ​ലി സ​ജി​ത വി​നോ​ദ്.

District News

പെ​രി​ന്ത​ൽ​മ​ണ്ണ ക​ക്കൂ​ത്ത് പു​ലി​യി​റ​ങ്ങി : സി​സി​ടി​വി സ്ഥാ​പി​ക്കും

പെ​രി​ന്ത​ൽ​മ​ണ്ണ : സ്ഥി​ര​മാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള മ​ണ്ണാ​ർ​മ​ല​ക്ക് സ​മീ​പം ക​ക്കൂത്ത് ശ​നി​യാ​ഴ്ച പു​ലി​യെ ക​ണ്ട​ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി. ക​ക്കൂ​ത്ത് സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ളി​ന് സ​മീ​പ​ത്താ​യി ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്.

ക​ക്കൂ​ത്ത് നി​വാ​സി​യാ​യ റ​ഷീ​ദ് വീ​ട്ടി​ൽ നി​ന്നും ടൗ​ണി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ പു​ലി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ മ​ഹ​ല്ല് ക​മ്മ​റ്റി​യി​ൽ വി​വ​രം അ​റി​യി​ച്ചു. മ​ഹ​ല്ല് സെ​ക്ര​ട്ട​റി, മ​ഹ​ല്ല് വാ​ട്‌​സ് ആ​പ് ഗ്രൂ​പ്പി​ൽ വി​വ​രം അ​റി​യി​ച്ച് നാ​ട്ടു​കാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും, രാ​ത്രി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി.

തു​ട​ർ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യെ വി​വ​രം ധ​രി​പ്പി​ച്ചു. എം​എ​ൽ​എ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ ഫോ​റ​സ്റ്റ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി നി​രീ​ക്ഷ​ണം ന​ട​ത്തി. പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തി​രു​മാ​നി​ച്ചു.

ക​ക്കൂ​ത്ത് സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ളി​ലേ​യും, സ​മീ​പ​ത്തെ മ​ദ്റ​സ​യി​ലേ​യും കു​ട്ടി​ക​ളെ പ​ഠ​ന​ത്തി​ന​യ​ക്കാ​ൻ നാ​ട്ടു​കാ​ർ പേ​ടി​യി​ലാ​ണ്. ക​ക്കൂ​ത്തി​ന് സ​മീ​പം മ​ണ്ണാ​ർ​മ​ല​യി​ൽ മൂ​ന്ന് മാ​സം മു​മ്പ് പു​ലി​യെ കു​ടു​ക്കാ​ൻ കൂ​ട് സ്ഥാ​പി​ച്ച സ്ഥി​തി​ക്ക് വീ​ണ്ടും കൂ​ട് സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഫോ​റ​സ്റ്റ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം, പൊ​ന്ത​ക്കാ​ടു​ക​ൾ വെ​ട്ടാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഫോ​റ​സ്റ്റ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Kerala

കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​രു കോ​ടി 31 ല​ക്ഷം രൂ​പ; പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: വേ​ല​ന്താ​വ​ള​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി 31 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. പ​ണം കൊ​ണ്ടു​വ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി എ​സ്.​സു​ഫി​യാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​ക്കാ​ണ് സം​ഭ​വം. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു പ​ണം. ഇ​യാ​ൾ സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ പ​ണം ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഇ​യാ​ൾ​ക്ക് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ജൂ​ബി​ലി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ 2.90 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ബി ​എം ന്‍ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന ജൂ​ബി​ലി റോ​ഡി​ന്റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഷാ​ജി നി​ർ​വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ.​ന​സീ​റ ടീ​ച്ച​ർ അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​മ്പി​ളി മ​നോ​ജ്‌, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പ​ത്ത​ത്ത് ജാ​ഫ​ർ,സീ​ന​ത്ത്. പി, ​സാ​റ,അ​ഡ്വ.​എ. പ്ര​വീ​ൺ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജെ.​ആ​ർ. ലാ​ൽ​കു​മാ​ർ,മു​നി​സി​പ്പ​ൽ എ​ഞ്ചി​നീ​യ​ർ രാ​ജേ​ഷ്.​കെ.​ആ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​കൗ​ൺ​സി​ല​ർ ഷാ​ഹു​ൽ ഹ​മീ​ദ് ന​ന്ദി പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ന്റെ ഗ​താ​ഗ​ത പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന പ്ര​ധാ​ന റോ​ഡ് എ​ന്ന​തി​നാ​ലാ​ണ് ബി ​എം ആ​ന്‍​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​ത്.​വീ​തി വ​ർ​ധി​പ്പി​ച്ചും ഡ്രൈ​നേ​ജ് നി​ർ​മ്മാ​ണം ന​ട​ത്തി​യും ഏ​റ്റ​വും മി​ക​ച്ച നി​ല​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ ന​വീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​കും.

 

District News

ദാ​രി​ദ്ര്യ മു​ക്തം: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട് എം​എ​ൽ​എ

പെ​രി​ന്ത​ൽ​മ​ണ്ണ. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി ദാ​രി​ദ്ര്യമു​ക്ത കേ​ര​ളം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ 2871 എ​സ്‌​സി വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ സ​ർ​വേ പു​റ​ത്തു​വി​ട്ട് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ.

മൂ​ന്നു​മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​രി​ന്‍റെ പൊ​ള്ള​ത്ത​ര​ങ്ങ​ൾ തു​റ​ന്നു കാ​ട്ടു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ- താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നു​മ്മ​ൽ സ​ദ്ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷ​വും ദ​യ​നീ​യ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ എം​എ​ൽ​എ പു​റ​ത്തു​വി​ട്ടു. ടോ​യ്ല​റ്റ്-​സാ​നി​റ്റേ​ഷ​ൻ, ഹൗ​സിം​ഗ്- ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, തൊ​ഴി​ൽ- ഉ​പ​ജീ​വ​നം, ആ​രോ​ഗ്യം - മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ട് എ​ന്നീ നാ​ലു മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.

358 സ​ദ്ഗ്രാ​മ​ങ്ങ​ളി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ദ്ഗ്രാ​മം പ്രൊ​ജ​ക്ടി​ന് വേ​ണ്ടി ന​ട​ത്തി​യ പ​ഠ​നം കേ​ര​ള​ത്തി​ലെ അ​തി​ദ​രി​ദ്ര​രു​ടെ ദ​യ​നീ​യ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​ല്ലാ​തെ ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു കെ​ട്ടി​യ ഷെ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, ടോ​യ്ല​റ്റി​ല്ലാ​ത്ത​വ​ർ, ജീ​വി​ത വ​രു​മാ​ന​വും സ്ഥി​ര ജോ​ലി​യും ഇ​ല്ലാ​ത്ത​വ​ർ, എ​ന്നി​ങ്ങ​നെ അ​തി​ദാ​രി​ദ്രരു​ടെ മാ​ന​ദ​ണ്ഡ​മാ​യി പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. സ​ർ​വേ ന​ട​ത്തി​യ 2871 കു​ടും​ബ​ങ്ങ​ളി​ൽ 70 പേ​ർ​ക്ക് ശിചിമുറിക​ളി​ല്ല. മൊ​ത്തം സ​ർ​വേ ചെ​യ്ത വീ​ടു​ക​ളി​ലെ 2.4 ശ​ത​മാ​ന​മാ​ണി​ത്. സ​ർ​വേ​ക്ക് വി​ധേ​യ​മാ​ക്കി​യ 2871 വീ​ടു​ക​ളി​ൽ 2741 വീ​ടു​ക​ളും മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​യാ​ണ്. ഇ​ത്95.5 ശ​ത​മാ​നം വ​രും.

സ്ഥി​ര വ​രു​മാ​ന​മി​ല്ലാ​ത്ത 1574 കു​ടും​ബ​ങ്ങ​ളു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മ​ല്ലാ​ത്ത 2574 കു​ടും​ബ​ങ്ങ​ളു​ണ്ട്. 89.6 ശ​ത​മാ​ന​മാ​ണി​ത്. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ 89.1 ശ​ത​മാ​ന​വും എ​സ്‌​സി കു​ടും​ബ​ങ്ങ​ളും ദാ​രി​ദ്ര്യ​രേ​ഖ​ക്ക് താ​ഴെ​യാ​ണ്. പു​ലാ​മ​ന്തോ​ളി​ലെ വ​ലി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ളും സ്ഥി​ര​വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രാ​ണ്.

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. സ​ർ​വേ ചെ​യ്ത മൊ​ത്തം വീ​ടു​ക​ളി​ൽ 93.7 ശ​ത​മാ​നം ബി​പി​എ​ൽ-​എ​എ​വൈ കു​ടും​ബ​ങ്ങ​ളാ​ണ്. ഇ​ത് 85 ശ​ത​മാ​ന​വും ക​ടു​ത്ത ദാ​രി​ദ്യ്രം അ​നു​ഭ​വി​ക്കു​ന്ന​വ​രു​മാ​ണ്. 10 കു​ടും​ബ​ങ്ങ​ൾ അ​തി​ദ​രി​ദ്ര​രാ​ണ്. ഇ​വ​ർ​ക്ക് 200 രൂ​പ പോ​ലും ദി​വ​സ​വ​രു​മാ​ന​മി​ല്ല. കേ​ര​ള​ത്തി​ന്‍റെ ശ​രാ​ശ​രി വ​രു​മാ​ന​ത്തി​ലും താ​ഴെ​യാ​ണി​ത്. ഇ​ത് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ത്രം സാ​ഹ​ച​ര്യ​മ​ല്ല. കേ​ര​ള​ത്തി​ലെ ഏ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്‌​സി കോ​ള​നി​ക​ൾ പ​രി​ശോ​ധി​ച്ചാ​ലും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ഇ​തു ത​ന്നെ​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

District News

പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം തു​ട​ങ്ങി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ആ​ന​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജാ മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗി​രി​ജ, പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ കെ.​ടി. കു​ഞ്ഞു​മൊ​യ്തു, ബി​പി​സി സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​വ​നീ​ർ പ്ര​കാ​ശ​നം ച​ട​ങ്ങി​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ പി.​സി. ബി​ജു ഏ​റ്റു​വാ​ങ്ങി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ദ് ആ​ലി​ക്ക​ൽ, ഫി​നാ​ൻ​സ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ വി. ​ക​രീം, വാ​ർ​ഡ് മെ​ന്പ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത സ​ജി ചെ​റു​ക​ര, സ്ഥ​ലം മാ​റി​പോ​കു​ന്ന എ​ൻ.​പി. കൃ​ഷ്ണ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച സൈ​ദ് ആ​ലി​ക്ക​ൽ, ക​ലോ​ത്സ​വ സ്വാ​ഗ​ത​ഗാ​നം എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി​യ വി​ജ​യ​കു​മാ​രി, മ​ഞ്ജ​രി എ​ന്നി​വ​രെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

District News

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​രേ​ഖ കൈ​മാ​റി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020-25 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ക​സ​ന​രേ​ഖ ന്ധ​മു​ന്നേ​റ്റം 2020-25’ സ​ബ് ക​ള​ക്ട​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് താ​ലൂ​ക്ക് സ​ഭ​യി​ൽ കൈ​മാ​റി.

നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ 2020 മു​ത​ൽ 2025 വ​രെ​യു​ള്ള വി​ക​സ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ​യും പ​ദ്ധ​തി പേ​രു​ക​ളും ചെ​ല​വ​ഴി​ച്ച തു​ക​യും രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഉ​ൾ​കൊ​ള്ളു​ന്ന പ​തി​നേ​ഴം​ഗ ഭ​ര​ണ​സ​മി​തി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഭ​ര​ണ,പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ ഉ​ൾ​കൊ​ണ്ട് 55 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പി​എം​ക​ഐ​സ്വൈ, എ​സ്വി​വി​ഇ​പി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച തു​ക കൂ​ടി ചേ​ർ​ത്താ​ൽ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ മൊ​ത്ത​ത്തി​ൽ 72 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച 96.6 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

District News

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ന​ഗ​ര​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ

പെ​രി​ന്ത​ൽ​മ​ണ്ണ:​പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യെ അ​തി​ദാ​രി​ദ്യ്ര​മു​ക്ത ന​ഗ​ര​മാ​യി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി. ​ഷാ​ജി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന അ​തി​ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ 106 അ​തി​ദാ​രി​ദ്യ്ര കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത​ല അ​തി​ദാ​രി​ദ്യ്ര​മു​ക്ത പ്ര​ഖ്യാ​പ​നം ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. അ​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭാ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ര​ഖ്യാ​പ​നം പെ​രി​ന്ത​ൽ​മ​ണ്ണ​യെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലും മ​നു​ഷ്യ​സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ൽ നി​ർ​ത്തു​ന്ന​താ​യി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​ന​സ​ഹാ​യം, തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള പി​ന്തു​ണ, രോ​ഗ​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ അ​ന്പി​ളി മ​നോ​ജ്, മു​ണ്ടു​മ്മ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, അ​ഡ്വ. ഷാ​ൻ​സി, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ജെ.​ആ​ർ. ലാ​ൽ​കു​മാ​ർ, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ സി.​കെ. വ​ത്സ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സീ​ന​ത്ത്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 4.95 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് എ​ൻ​എ​ച്ച്എം മു​ഖേ​ന 1.8 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന സീ​വേ​ജ് ട്രീ​റ്റ്മ​ന്‍റെ് പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന കാ​ഴ്ച​പ്പാ​ട് കൂ​ടി​യാ​ണ് ഇ​ത്ത​രം വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് 3.15 കോ​ടി രൂ​പ ചെ​ല​വി​ൽ പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ല​ക്ഷ്യ​വാ​ർ​ഡ് സെ​റ്റിം​ഗ്, പി​പി യൂ​ണി​റ്റ്, പു​തി​യ ബ്ലോ​ക്കി​ൽ സ്ഥാ​പി​ച്ച ലി​ഫ്റ്റ്, അ​ഗ്നി​ര​ക്ഷാ സം​വി​ധാ​നം, ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ എ​ന്നി​വ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 3.15 കോ​ടി ചെ​ല​വി​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ച​ട​ങ്ങു​ക​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഹ്മ​ത്തു​ന്നീ​സ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ, ഹം​സ പാ​ലൂ​ർ, കു​റ്റീ​രി മാ​നു​പ്പ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന ലാ​ൽ, ഡി​പി​എം ഡോ. ​അ​നൂ​പ്, ആ​ർ​എം​ഒ ഡോ. ​ദീ​പ​ക് വ്യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up