വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഉപജില്ലകൾക്ക് ജില്ലാതല പുരസ്കാരം ഡിഡിഇ ശ്രീജ ഗോപിനാഥിൽനിന്ന് കണ്വീനർ ബിന്ദു പരിയാപുരത്
പെരിന്തൽമണ്ണ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച ഉപജില്ലയ്ക്കുള്ള പുരസ്കാരം തുടർച്ചയായ മൂന്ന് വർഷവും പെരിന്തൽമണ്ണ കരസ്ഥമാക്കി. 2024-25, 2025-26 അധ്യയന വർഷങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പെരിന്തൽമണ്ണയെ ജില്ലാതലത്തിൽ മികച്ച ഉപജില്ലയായി തെരഞ്ഞെടുത്തത്.
പുരസ്കാരം മലപ്പുറം ഡിഡിഇ ശ്രീജ ഗോപിനാഥിൽനിന്ന് വിദ്യാരംഗം കോ-ഓർഡിനേറ്റർ ബിന്ദു പരിയാപുരത്ത് ഏറ്റുവാങ്ങി.
മികവിനും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ടി. കുഞ്ഞിമൊയ്തുവിന്റെ പിന്തുണയും എക്സിക്യൂട്ടീവ് അംഗങ്ങൾ, സ്കൂൾ കണ്വീനർമാർ എന്നിവരുടെ സഹകരണവുമുണ്ടെന്ന് കണ്വീനർ അഭിപ്രായപ്പെട്ടു.
Tags : District News Nattuvishesham Vidyarangam Perinthalmanna