Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pope Leo

ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ർ​പാ​പ്പ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും

വ​ത്തി​ക്കാ​ൻ: ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. ഞാ​യ​റാ​ഴ്ച പൊ​തു​വേ​ദി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്ക് മാ​ർ​പാ​പ്പ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ൽ പോ​പ്പ് ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തിയിരുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് വ​ത്തി​ക്കാ​ൻ വ​ക്താ​വും വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ൾ അ​യ​ച്ച ക​ത്തു​ക​ളും ചി​ത്ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി​യ​താ​യും അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം വ്യാ​ഴാ​ഴ്ച മു​ത​ൽ പോ​പ്പ് ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​രാ​രം​ഭി​ച്ചി​രു​ന്നു. റോ​മി​ലെ ജെ​മെ​ല്ലി സ​ർ​വ​ക​ലാ​ശാ​ലാ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ താത്കാലിക ചാ​പ്പ​ലി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന പോ​പ്പി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​ത്തി​ക്കാ​ൻ പു​റ​ത്തു​വി​ട്ടി​രു​ന്നു.

International

ലെയോ മാർപാപ്പ മൊണാക്കോ സന്ദർശിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമെന്ന വിശേഷണമുള്ള മൊണാക്കോയില്‍ ലെയോ മാർപാപ്പ സന്ദർശനം നടത്തി. ഇന്ന് രാവിലെ ഹെലികോപ്റ്ററിൽ യാത്രതിരിച്ച മാർപാപ്പ പ്രാദേശികസമയം രാവിലെ ഒന്പതിനാണ് 500 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയിലെത്തിയത്.

ആൽബർട്ട് രണ്ടാമൻ രാജകുമാരനും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു. പ്രിൻസസ് പാലസിന്‍റെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യവെ, സമ്പന്നരുടെ പറുദീസ എന്നറിയപ്പെടുന്ന മൊണാക്കോയിലെ ജനങ്ങളോട് തങ്ങളുടെ സമ്പത്തും സ്വാധീനവും ലോകനന്മയ്ക്കായി ഉപയോഗിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.

ആയുധങ്ങളേക്കാൾ കൂടുതൽ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധവും സംഘർഷങ്ങളും ലോകത്തെ തകർക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്‍റെ പാത പിന്തുടരണം. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഗർഭച്ഛിദ്രം പോലുള്ള വിഷയങ്ങളിലെ സഭയുടെ നിലപാടുകളെക്കുറിച്ചും മാർപാപ്പ തന്‍റെ പ്രസംഗത്തിൽ പരാമർശിച്ചു. ആധുനികകാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസം മുറുകെ പിടിക്കാൻ അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.

തുടർന്ന് മൊണാക്കോയിലെ കത്തീഡ്രൽ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സന്ദർശിച്ച മാർപാപ്പ അവിടെ പ്രാർഥനകൾക്കു നേതൃത്വം നൽകി. പിന്നീട് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. ആൽബർട്ട് രാജകുമാരനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ ആഗോള സമാധാന ചർച്ചകളും വിഷയമായി. ഒന്പത് മണിക്കൂർ നീണ്ട സന്ദർശനത്തിനുശേഷം വൈകുന്നേരത്തോടെ മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി.

കത്തോലിക്കാവിശ്വാസം ഔദ്യോഗിക മതമായി നിലനിൽക്കുന്ന ചുരുക്കം യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണു മൊണാക്കോ. ഈ വർഷത്തെ ആദ്യത്തെ അപ്പസ്തോലിക യാത്ര, ലോകത്തെ രണ്ടാമത്തെ ചെറു രാജ്യത്തേക്ക് നടത്തുന്ന സന്ദര്‍ശനം, വിശുദ്ധ വാരത്തിന് മുന്നോടിയായുള്ള അപ്പസ്തോലിക സന്ദര്‍ശനം എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ഒരു ദിവസം മാത്രം നീണ്ടുനിന്ന ഈ യാത്രയ്ക്കുണ്ട്.

"വഴിയും സത്യവും ജീവനും ഞാനാണ്" എന്ന തിരുവചനഭാഗമാണ് ഈ അപ്പസ്തോലികയാത്രയിൽ ആപ്തപവാക്യമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1982ൽ ജോൺ പോൾ രണ്ടാമൻ മാര്‍പാപ്പയാണ് ഇതിനുമുന്പ് മൊണാക്കോ സന്ദര്‍ശിച്ചിട്ടുള്ളത്. മൊണാക്കോയിലെ ആകെ ജനസംഖ്യ 40,000ത്തിൽ താഴെയാണ്. ഇതില്‍ 80 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്.

ഏപ്രിൽ 13 മുതൽ 23 വരെ പത്തു ദിവസം ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അങ്കോള, ഇക്വാറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ജൂൺ ആറു മുതൽ 12 വരെ സ്പെയിനും സന്ദർശിക്കും.

NRI

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ലേ​ക്കു താ​മ​സം മാ​റി

വ​ത്തി​ക്കാ​ൻ സി​റ്റി: 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വ​ത്തി​ക്കാ​നി​ലെ അ​പ്പ​സ്തോ​ലി​ക കൊ​ട്ടാ​രം വീ​ണ്ടും ഒ​രു മാ​ർ​പാ​പ്പ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി മാ​റു​ന്നു. ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ, വ​ത്തി​ക്കാ​ൻ ഗ​സ്റ്റ് ഹൗ​സാ​യ കാ​സ സാ​ന്താ മാ​ർ​ത്ത​യി​ൽ നി​ന്ന് അ​പ്പ​സ്തോ​ലി​ക കൊ​ട്ടാ​ര​ത്തി​ലെ പു​തു​ക്കി​പ്പ​ണി​ത പേ​പ്പ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് താ​മ​സം മാ​റി.

ഏ​ക​ദേ​ശം ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം ആ​ൾ​താ​മ​സ​മി​ല്ലാ​തെ കി​ട​ന്ന​തി​നാ​ൽ കൊ​ട്ടാ​ര​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മാ​യി​രു​ന്നു. ചോ​ർ​ച്ച​യും ഈ​ർ​പ്പ​വും കാ​ര​ണം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ വ​യ​റിം​ഗ് എ​ന്നി​വ പൂ​ർ​ണ​മാ​യും ആ​ധു​നി​ക​വ​ത്ക​രി​ച്ചു.

മു​ൻ​പ് 2005-ൽ ​ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്താ​ണ് ഇ​വി​ടെ അ​വ​സാ​ന​മാ​യി ന​വീ​ക​ര​ണം ന​ട​ന്ന​ത്. കൊ​ട്ടാ​ര​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് മാ​ർ​പാ​പ്പ​യു​ടെ സ്വ​കാ​ര്യ വ​സ​തി സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഏ​ക​ദേ​ശം പ​ത്ത് മു​റി​ക​ളു​ള്ള ഈ ​അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ്വ​കാ​ര്യ ഓ​ഫീ​സ്, കി​ട​പ്പു​മു​റി, വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്വ​കാ​ര്യ ചാ​പ്പ​ൽ, ഡൈ​നിം​ഗ് റൂം ​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​രു മെ​ഡി​ക്ക​ൽ സ്യൂ​ട്ടും വ്യാ​യാ​മ​ത്തി​നാ​യി ഒ​രു ചെ​റി​യ ജി​മ്മും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വി​ശ്വാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന പ്ര​ശ​സ്ത​മാ​യ വി​ൻ​ഡോ റൂം ​ഈ വ​സ​തി​യു​ടെ ഭാ​ഗ​മാ​ണ്.

ആ​യി​രം മു​റി​ക​ളു​ള്ള വി​സ്മ​യം

അ​പ്പ​സ്തോ​ലി​ക കൊ​ട്ടാ​രം എ​ന്ന​ത് കേ​വ​ലം ഒ​രു കെ​ട്ടി​ട​മ​ല്ല, മ​റി​ച്ച് ആ​യി​ര​ത്തോ​ളം മു​റി​ക​ളു​ള്ള ഒ​രു കൂ​റ്റ​ൻ വാ​സ്തു​വി​ദ്യ സ​മു​ച്ച​യ​മാ​ണ്. 1589-ൽ ​വെ​റും ര​ണ്ട് വ​ർ​ഷം കൊ​ണ്ട് നി​ർ​മ്മി​ക്ക​പ്പെ​ട്ട ഈ ​കൊ​ട്ടാ​ര​ത്തി​ലാ​ണ് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ സി​സ്റ്റൈ​ൻ ചാ​പ്പ​ൽ ഉ​ള്ള​ത്.

 

International

ലെയോ മാർപാപ്പ അസീസി സന്ദർശിച്ചു

അ​​​സീ​​​സി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ അ​​​സീ​​​സി ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം 8.30ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ എ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ, കാ​​​ർ​​​മാ​​​ർ​​​ഗം അ​​​സീ​​​സി ന​​​ഗ​​​ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ലെ​​​ത്തി.

ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​നു​​​മു​​​ന്നി​​​ൽ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ഹ്ര​​​സ്വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ഈ ​​​പു​​​ണ്യ​​​സ്ഥ​​​ല​​​ത്തേ​​​ക്കു വ​​​രാ​​​നാ​​​യ​​​ത് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സി​​​ന്‍റെ 800-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ന​​​മ്മ​​​ൾ ആ​​​ച​​​രി​​​ക്കാ​​​നി​​​രി​​​ക്കെ ലോ​​​കം പ്ര​​​തീ​​​ക്ഷ​​​യു​​​ടെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ​​​ക്കാ​​​യി തി​​​ര​​​യു​​​ന്ന ഈ ​​​സ​​​മ​​​യ​​​ത്ത് മ​​​ഹാ​​​നും എ​​​ളി​​​മ​​​യു​​​ള്ള​​​വ​​​നും ദ​​​രി​​​ദ്ര​​​നു​​​മാ​​​യ ഈ ​​​വി​​​ശു​​​ദ്ധ​​​നെ ഓ​​​ർ​​​മി​​​ക്കാ​​​ൻ ന​​​മു​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​നെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണു മാ​​​ർ​​​പാ​​​പ്പ മ​​​ട​​​ങ്ങി​​​യ​​​ത്.

വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍സി​​​സ് അ​​​സീ​​​സി​​​യു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ടം 2026 ഫെ​​​ബ്രു​​​വ​​​രി 22 മു​​​ത​​​ല്‍ മാ​​​ര്‍ച്ച് 22 വ​​​രെ അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വ​​​യ്ക്കും. വി​​​ശു​​​ദ്ധ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ 800-ാം വാ​​​ര്‍ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് എ​​​ട്ട് നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വ​​​ണ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ എ​​​ത്തു​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പ് വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വി​​​പു​​​ല​​​മാ​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

International

വ​ത്തി​ക്കാ​നി​ൽ പാ​വ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ ക്ലി​നി​ക് ന​വീ​ക​രി​ച്ചു

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ സ്തം​​​​ഭ​​​​നി​​​​ര​​​​യ്ക്കു സ​​​​മീ​​​​പം പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സൗ​​​​ജ​​​​ന്യ ക്ലി​​​​നി​​​​ക് ന​​​​വീ​​​​ക​​​​രി​​​​ച്ചു. ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ലോ​​​​കദി​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണ് ഔ​​​​ട്ട്പേ​​​​ഷ്യ​​​​ന്‍റ് ക്ലി​​​​നി​​​​ക് ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​ത്. സെ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ക്ലി​​​​നി​​​​ക് എ​​​​ന്ന​​​പേ​​​​രി​​​​ലു​​​​ള്ള ഇ​​​​തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി സ്റ്റേ​​​​റ്റ് ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് ഹൈ​​​​ജീ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റാ​​​​ണ് അ​​​​ത്യാ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യു​​​​ള്ള ക്ലി​​​​നി​​​​ക് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ടു പ​​​​രി​​​​ശോ​​​​ധ​​​​നാ​​​മു​​​​റി​​​​ക​​​​ളും അ​​​​ത്യാ​​​​ധു​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും റേ​​​​ഡി​​​​യോ​​​​ള​​​​ജി സേ​​​​വ​​​​ന​​​​വും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​മാ​​​യ എ​​​ക്സ്റേ യൂ​​​ണി​​​റ്റി​​​ൽ ന്യു​​​​മോ​​​​ണി​​​​യ, അ​​​​സ്ഥി ഒ​​​​ടി​​​​വു​​​​ക​​​​ൾ, ട്യൂ​​​​മ​​​​റു​​​​ക​​​​ൾ, ഡീ​​​​ജ​​​​ന​​​​റേ​​​​റ്റീ​​​​വ് രോ​​​​ഗ​​​​ങ്ങ​​​​ൾ, വൃ​​​​ക്ക​​​​യി​​​​ലെ ക​​​​ല്ലു​​​​ക​​​​ൾ, കു​​​​ട​​​​ൽ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​ സംബന്ധിച്ച് വേ​​​​ഗ​​​​ത്തി​​​​ലും കൃ​​​​ത്യ​​​​മാ​​​​യു​​​മു​​​ള്ള രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്താ​​​​നാവും. എ​​​​ട്ട് ഡോ​​​​ക്‌​​​​ട​​​​ർ​​​​മാ​​​​രും നാ​​​​ല് ന​​​​ഴ്‌​​​​സു​​​​മാ​​​​രും ര​​​​ണ്ട് സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​ണ് ഇ​​​​വി​​​​ടെ സേവനം അനുഷ്ഠി ക്കുന്നത്. മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​വും ക്ലി​​​​നി​​​​ക്കി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

പാ​​​​വ​​​​പ്പെ​​​​ട്ട ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ ചി​​​​കി​​​​ത്സ ന​​​​ൽ​​​​കാ​​​​ൻ പ​​​​ത്തു വ​​​​ർ​​​​ഷ​​​​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ക്ലി​​​​നി​​​​ക് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​ണ് ഇ​​​​തി​​​​നു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.

NRI

മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വും പത്നിയും

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ക​​​​ത്തോ​​​​ലി​​​​ക്ക-​​​​ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​ച​​​​രി​​​​ത്രം ര​​​​ചി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ആം​​​​ഗ്ലി​​​​ക്ക​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ സു​​​​പ്രീം ഗ​​​​വ​​​​ര്‍​ണ​​​​ര്‍ കൂ​​​​ടി​​​​യാ​​​​യ ബ്രി​​​​ട്ട​​​​നി​​​​ലെ രാ​​​​ജാ​​​​വ് ചാ​​​​ൾ​​​​സ് മൂ​​​​ന്നാ​​​​മ​​​​ൻ രാ​​​​ജാ​​​​വും ഭാ​​​​ര്യ കാ​​​​മി​​​​ലയും.

വ്യാഴാഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു സൃ​​​​ഷ്‌​​​​ടി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ന്ന​​​​ത്. പ​​​​​​​​തി​​​​​​​​നാ​​​​​​​​റാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ലെ പ്രൊ​​​​​​​​ട്ട​​​​​​​​സ്റ്റ​​​​​​​​ന്‍റ് വി​​​​​​​​പ്ല​​​​​​​​വ​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ഇ​​​​​​​​താ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യാ​​​​​​​ണ് ബ്രി​​​​​​​ട്ടീ​​​​​​​ഷ് രാ​​​​​​​ജാ​​​​​​​വും പത്നിയും വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ൽ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യ്ക്കൊ​​​​​​​പ്പം പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​യി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വ് ഭാ​​​​ര്യ കാ​​​​മി​​​​ലയ്ക്കൊപ്പം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​നം​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്. വ്യാഴാഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് ചാ​​​​ൾ​​​​സും കാ​​​​മി​​​​ല​​​​യും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്.

സ്വി​​​​സ് ഗാ​​​​ർ​​​​ഡു​​​​ക​​​​ൾ യു​​​​കെ ദേ​​​​ശീ​​​​യ​​​​ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ചാ​​​​ണു വ​​​​ര​​​​വേ​​​​റ്റ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വ​​​​രും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കി​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി.

ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ആം​​​​ഗ്ലോ-​​​​സാ​​​​ക്സ​​​​ൺ രാ​​​​ജാ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ടെ വ്യ​​​​ക്തി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന വി​​​​ശു​​​​ദ്ധ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ ​​​​ക​​​​ൺ​​​​ഫ​​​​സ​​​​റി​​​​ന്‍റെ ഫോ​​​​ട്ടോ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു സ​​​​മ്മാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സി​​​​സി​​​​ലി​​​​ക്ക​​​​ടു​​​​ത്ത സെ​​​​ഫാ​​​​ലു​​​​വി​​​​ലു​​​​ള്ള നോ​​​​ർ​​​​മ​​​​ൻ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ സ​​​​ർ​​​​വ​​​​ശ​​​​ക്ത​​​​നാ​​​​യ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മൊ​​​​സൈ​​​​ക് ചി​​​​ത്ര​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന. പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന സു​​​​സ്ഥി​​​​ര​​​​താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി​​​​സൗ​​​​ഹൃ​​​​ദ സൂ​​​​ച​​​​ക​​​​മാ​​​​യി ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യും ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വും വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ൾ കൈ​​​​മാ​​​​റി.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം റോ​​​​മി​​​​ലെ സെ​​​​ന്‍റ് പോ​​​​ൾ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ എ​​​​ത്തി​​​​യ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ ജെ​​​​യിം​​​​സ് മൈ​​​​ക്ക​​​​ൽ ഹാ​​​​ർ​​​​വി റോ​​​​യ​​​​ൽ കോ​​​​ൺ​​​​ഫ്രേ​​​​റ്റ​​​​ർ എ​​​​ന്ന ബ​​​​ഹു​​​​മ​​​​തി സ​​​​മ്മാ​​​​നി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വി​​​​ടെ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും രാ​​​​ജാ​​​​വ് പ​​​​ങ്കെ​​​​ടു​​​​ത്തു.

1530 ൽ ​​​​ഹെ​​​​ന്‍‌​​​​റി എ​​​​ട്ടാ​​​​മ​​​​ൻ രാ​​​​ജാ​​​​വ് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​മാ​​​​യി പി​​​​രി​​​​ഞ്ഞ് ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇം​​​​ഗ്ല​​​​ണ്ടി​​​​നു രൂ​​​​പംന​​​​ൽ​​​​കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജാ​​​​വും മാ​​​​ർ​​​​പാ​​​​പ്പ​​​​യും ഒ​​​​രു​​​​മി​​​​ച്ച് പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​പ​​​​രി​​​​പാ​​​​ടി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ രോ​​​​ഗ​​​​ത്തെ​​​​യും മ​​​​ര​​​​ണ​​​​ത്തെ​​​​യും തു​​​​ട​​​​ർ​​​​ന്ന് മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഗാ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ബ്രി​​​​ട്ട​​​​നി​​​​ലെ റോ​​​​യ​​​​ൽ ക്വ​​​​യ​​​​റും

സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ൽ വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ ക​​​ലാ​​​കാ​​​ര​​​ൻ മൈ​​ക്കിൽ ആ​​​ഞ്ച​​​ലോ​​​യു​​​ടെ വി​​​ഖ്യാ​​​ത പെ​​​യി​​​ന്‍റിം​​​ഗി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങി​​​​ൽ സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ൽ ക്വ​​​​യ​​​​റി​​​​നൊ​​​​പ്പം ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ്സ് ചാ​​​​പ്പ​​​​ൽ ക്വ​​​​യ​​​​റും രാ​​​​ജ​​​​കീ​​​​യ ചാ​​​​പ്പ​​​​ൽ റോ​​​​യ​​​​ൽ ക്വ​​​​യ​​​​റും പ​​​​ങ്കെ​​​​ടു​​​​ത്തു.

‘സ്വ​​​​ർ​​​​ഗ​​​​സ്ഥ​​​​നാ​​​​യ പി​​​​താ​​​​വെ..’ എ​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ക്കം. യു​​​​കെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി യു​​​​വെ​​​​റ്റ് കൂ​​​​പ്പ​​​​ർ വേദപുസ്തക വാ​​​​യ​​​​ന ന​​​​ട​​​​ത്തി. ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ മു​​​​തി​​​​ർ​​​​ന്ന ബി​​​​ഷ​​​​പ്പും യോ​​​​ർ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യ റ​​​​വ.​​​​ സ്റ്റീ​​​​ഫ​​​​ൻ കൊ​​​​ട്രെ​​​​ൽ സ​​​​ങ്കീ​​​​ർ​​​​ത്ത​​​​നം വാ​​​​യി​​​​ച്ചു.

‘ഞ​​​​ങ്ങ​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​യ ദൈ​​​​വ​​​​മേ, സ്വ​​​​ർ​​​​ഗ​​​​വും ഭൂ​​​​മി​​​​യും അ​​​​ങ്ങാ​​​​ണ​​​​ല്ലോ സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​ത്...’ എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യും വി​​​​ശു​​​​ദ്ധ ജോ​​​​ൺ ഹെ​​​​ൻ​​​​റി ന്യൂ​​​​മാ​​​​ൻ ര​​​​ചി​​​​ച്ച ഗാനത്തിന്‍റെ ആലാ​​​​പ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണ് പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങ് സ​​​​മാ​​​​പി​​​​ച്ച​​​​ത്.

ല​​​​ത്തീ​​​​ൻ, ഇം​​​​ഗ്ലീ​​​​ഷ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​ന. ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ ഭാ​​​​ര്യ കാ​​​​മി​​​​ല, വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ വി​​​​ൻ​​​​സെ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ്, സ്കോ​​​​ട്ടി​​​​ഷ് സ​​​​ഭ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രൂ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ഡി​​​​ൻ​​​​ബ​​​​ർ​​​​ഗ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലി​​​​യോ കു​​​​ഷ്‌​​​​ലെ എ​​​​ന്നി​​​​വ​​​​രും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന ലോ​​​​ക​​​​ത്ത് മ​​​​റ്റു മ​​​​ത​​​​ങ്ങ​​​​ളോ​​​​ട് സ​​​​ഹി​​​​ഷ്ണു​​​​താ​​​​മ​​​​നോ​​​​ഭാ​​​​വം പു​​​​ല​​​​ര്‍​ത്തേ​​​​ണ്ടു​​​​ന്ന​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​​യോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​നാ​​​ച്ച​​​​ട​​​​ങ്ങ്.

‘പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ തീ​​​​​​​​ർ​​​​​​​​ഥാ​​​​​​​​ട​​​​​​​​ക​​​​​​​​ർ’ എ​​​​​​​​ന്ന​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​രു​​​​​​​​മി​​​​​​​​ച്ച് ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന ജൂ​​​​​​​​ബി​​​​​​​​ലി​​​​​​​​വ​​​​​​​​ർ​​​​​​​​ഷ പ്ര​​​​​​​​മേ​​​​​​​​യ​​​​​​​​ത്തെ പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ലി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലാ​​​​​​​ണ് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ​​​​​​​​യും ആം​​​​​​​​ഗ്ലി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ​​​​​​​​യും എ​​​​​​​​ക്യു​​​​​​​​മെ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പ്രാ​​​​​​​​ർ​​​​​​​​ഥ​​​​​​​​നാ​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച​​​ത്.

NRI

ചാ​ൾ​സ് രാ​ജാ​വും കാ​മി​ല രാ​ജ്ഞി​യും വ്യാ​ഴാ​ഴ്ച വ​ത്തി​ക്കാ​നി​ൽ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വും ഭാ​ര്യ കാ​മി​ല രാ​ജ്ഞി​യും വ്യാ​ഴാ​ഴ്ച വ​ത്തി​ക്കാ​നി​ലെ​ത്തും. ഇ​രു​വ​രും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കൊ​പ്പം എ​ക്യു​മെ​നി​ക്ക​ല്‍ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കും.

വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12ന് ​സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ലാ​ണ് സൃ​ഷ്‌​ടി​യു​ടെ പ​രി​പാ​ല​ന​ത്തി​നാ​യു​ള്ള എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​ന ന​ട​ക്കു​ക. പ്രാ​ർ​ഥ​ന​യ്ക്ക് മാ​ര്‍​പാ​പ്പ നേ​തൃ​ത്വം ന​ല്‍​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ജാ​വും രാ​ജ്ഞി​യും റോ​മ ന​ഗ​ര​ത്തി​നു പു​റ​ത്തു​ള്ള സെ​ന്‍റ് പോ​ൾ ബ​സി​ലി​ക്ക സ​ന്ദ​ർ​ശി​ക്കും. ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചാ​ൾ​സ് രാ​ജാ​വി​നെ റോ​യ​ൽ കൊ​ൺ​ഫ്രാ​റ്റ​ർ ഓ​ഫ് സെ​ന്‍റ് പോ​ൾ എ​ന്ന പ​ദ​വി ന​ൽ​കി ആ​ദ​രി​ക്കും.

പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ പ്രൊ​ട്ട​സ്റ്റ​ന്‍റ് വി​പ്ല​വ​ത്തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ബ്രി​ട്ടീ​ഷ് രാ​ജാ​വും രാ​ജ്ഞി​യും വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ​യ്ക്കൊ​പ്പം പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​നം ച​രി​ത്ര​പ​ര​മെ​ന്നാ​ണ് ബ​ക്കിം​ഗ്‌​ഹാം കൊ​ട്ടാ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

ക്രൈ​സ്ത​വ ഐ​ക്യ​ത്തി​നും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ലും ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള ഈ ​സ​ന്ദ​ർ​ശ​നം ആം​ഗ്ലി​ക്ക​ൻ - ക​ത്തോ​ലി​ക്കാ ബ​ന്ധ​ത്തി​ലെ ച​രി​ത്ര​നി​മി​ഷ​മെ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

"പ്ര​ത്യാ​ശ​യു​ടെ തീ​ർ​ഥാ​ട​ക​ർ' എ​ന്ന​നി​ല​യി​ൽ ഒ​രു​മി​ച്ച് ന​ട​ക്കു​ക എ​ന്ന ജൂ​ബി​ലി​വ​ർ​ഷ പ്ര​മേ​യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ​യും എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മ​ര​ണ​ത്തി​ന് 12 ദി​വ​സം മു​ന്പ് ഏ​പ്രി​ൽ ഒ​ന്പ​തി​ന് ചാ​ൾ​സ് രാ​ജാ​വും രാ​ജ്ഞി​യും വ​ത്തി​ക്കാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ താ​മ​സി​ച്ചി​രു​ന്ന കാ​സ സാ​ന്ത മാ​ർ​ത്ത അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ചാ​ൾ​സി​ന്‍റെ​യും കാ​മി​ല​യു​ടെ​യും 20-ാം വി​വാ​ഹ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 20 മി​നി​റ്റ് നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​രു​വ​രെ​യും ആ​ശീ​ര്‍​വ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

NRI

ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക ഗ്ര​​​ന്ഥം പു​​​റ​​​ത്തി​​​റ​​​ങ്ങി. മാ​​​ർ​​​പാ​​​പ്പ​​​യാ​​​യ​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും മാ​​​ർ​​​പാ​​​പ്പ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ‘Let There Be Peace! Words to the Church and the World’ (സ​​​മാ​​​ധാ​​​നം ഉ​​​ണ്ടാ​​​ക​​​ട്ടെ! സ​​​ഭ​​​യ്ക്കും ലോ​​​ക​​​ത്തി​​​നും വേ​​​ണ്ടി​​​യു​​​ള്ള വാ​​​ക്കു​​​ക​​​ൾ) എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള പു​​​സ്ത​​​ക​​​മാ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

160 പേ​​​ജു​​​ള്ള ഗ്ര​​​ന്ഥം ഇ​​​റ്റാ​​​ലി​​​യ​​​ൻ, ഇം​​​ഗ്ലീ​​​ഷ്, സ്പാ​​​നി​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മേ​​​യ് എ​​​ട്ടി​​​ന് പ​​​ത്രോ​​​സി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മു​​​ത​​​ൽ ആ​​​യു​​​ധ​​​ര​​​ഹി​​​ത ലോ​​​ക​​​ത്തി​​​നും സ​​​മാ​​​ധാ​​​ന​​​ത്തി​​​നും വേ​​​ണ്ടി​​​യാ​​​ണ് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​ത്.

ദൈ​​​വ​​​ത്തി​​​ന്‍റെ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യം, സ​​​ഭ​​​യി​​​ലെ കൂ​​​ട്ടാ​​​യ്മ, സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ആ​​​ഹ്വാ​​​നം എ​​​ന്നി​​​വ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കേ​​​ന്ദ്ര​​​ബി​​​ന്ദു. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ആ​​​ദ്യ പൊ​​​തു പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്‍ക്കൊ​​​ള്ളി​​​ച്ചാ​​​ണ് വ​​​ത്തി​​​ക്കാ​​​ൻ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പേ​​​രി​​​ല്‍ പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

NRI

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ചു

വത്തിക്കാൻ സിറ്റി: ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വൈ​ദി​ക​നാ​യ ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് വ​ര​ച്ച മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഐ​ക്ക​ണും പ്ര​ശ​സ്ത ശി​ല്പി​യാ​യ കോ​ട്ട​യം വ​യ​ലാ സ്വ​ദേ​ശി തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ശി​ല്പ​വു​മാ​ണ് കൈ​മാ​റി​യ​ത്.

വി​ശു​ദ്ധ​രു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ദാ​രു​ശി​ല്പ​മാ​ണ് തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​യാ​റാ​ക്കി​യ​ത്. നാ​ളു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ക​ര​വി​രു​തി​ല്‍ കൊ​ത്തി​യെ​ടു​ത്ത ശി​ല്പ​ത്തി​ല്‍ മി​ശി​ഹാ​യു​ടെ ശ​രീ​ര​ര​ക്ത​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ഗോ​ത​മ്പു​ക​തി​രും മു​ന്തി​രി​വ​ള്ളി​യും പ​ശ്ചാ​ത്ത​ല​മാ​ക്കി പ്രാ​ര്‍​ഥ​ന​യു​ടെ അ​ട​യാ​ള​മാ​യ യാ​ച​നാ​ക​ര​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ഗോ​ള​വും ഗോ​ള​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

ഗോ​ള​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി വി​ശു​ദ്ധ പ​ദ​വി ല​ഭി​ച്ച അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ചി​ത്രം കൊ​ത്തി​യി​രി​ക്കു​ന്നു.

മു​ന്തി​രി​ക്കു​ല​ക​ളോ​ടു ചേ​ര്‍​ന്നി​രി​ക്കു​ന്ന നാ​ലി​ല​ക​ളി​ലാ​യി ര​ണ്ടു​വ​ശ​ത്തും വി​ശു​ദ്ധ​രാ​യ ഏ​ലി​യാ​സ​ച്ച​ന്‍, എ​വു​പ്രാ​സ്യാ​മ്മ, മ​റി​യം ത്രേ​സ്യ, ദേ​വ​സ​ഹാ​യം പി​ള്ള എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up