Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postal Vote

പോസ്റ്റല്‍ വോട്ട്: സൗകര്യം ഒരുക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​വേ​ണ്ടി പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ ഇ​നി സൗ​ക​ര്യ​മൊ​രു​ക്കാ​നാ​കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

എ​ല്ലാ​വ​ര്‍ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും വോ​ട്ട് ചെ​യ്യാ​ത്ത​വ​ര്‍ക്കാ​യി പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള​ട​ക്കം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു​കൂ​ട്ടം ജീ​വ​ന​ക്കാ​ര്‍ ന​ല്‍കി​യ ഹ​ര്‍ജി​ക​ളി​ലാ​ണു വി​ശ​ദീ​ക​ര​ണം. ഇ​തി​ല്‍ മ​റു​പ​ടി​ക്ക് ഹ​ര്‍ജി​ക്കാ​ര്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് ജ​സ്റ്റീ​സ് എ​സ്. മ​നു വി​ഷ​യം നാ​ളെ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ച​താ​യി വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു.

അ​പേ​ക്ഷ ന​ല്‍കാ​ത്ത​വ​ര്‍ക്കും അ​പൂ​ര്‍ണ അ​പേ​ക്ഷ ന​ല്‍കി​യ​വ​ര്‍ക്കും സ​മ​യ​ത്തി​നു ല​ഭി​ക്കാ​ത്ത​വ​ര്‍ക്കു​മാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ല​ഭി​ക്കാ​തെ പോ​യ​ത്. മ​റ്റു​ള്ള​വ​ര്‍ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ല​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു.

National

ബി​ഹാ​റി​ലും വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്നു; വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി​ഹാ​റി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ഹാ​റി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം.

വാ​ർ​ത്താ​മ്മേ​ള​ന​ത്തി​ൽ ബി​ഹാ​റി​ലെ വോ​ട്ട​ർ​മാ​രെ ഹാ​ജ​രാ​ക്കി​യാ​ണ് രാ​ഹു​ൽ ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ച​ത്. ഒ​രു ഗ്രാ​മ​ത്തി​ലെ 187 വോ​ട്ട് നീ​ക്കം ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​ല​രു​ടേ​യും വോ​ട്ട് ചേ​ർ​ത്തി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​മ്മീ​ഷ​ൻ ത​ട്ടി​പ്പ്

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി

ഹ​രി​യാ​ന​യി​ൽ ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ൽ 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു​വെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

National

ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തോ​ടൊ​പ്പം ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up