x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ​ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് രാ​ഹു​ൽ


Published: November 5, 2025 01:04 PM IST | Updated: November 5, 2025 01:05 PM IST

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ള​മാ​ണ്. ജ​നാ​ധി​പ​ത്യ​വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​ൻ ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും രാ​ഹു​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​തോ​ടൊ​പ്പം ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

K-Rail Survey

25 ല​ക്ഷം ക​ള്ള വോ​ട്ടു​ക​ൾ ന​ട​ന്നു.19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു. സീ​മ, സ്വീ​റ്റി, സ​ര​സ്വ​തി എ​ന്നീ പേ​രു​ക​ളി​ലാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത് കേ​ന്ദ്രീ​കൃ​ത​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ആ​ണ്. എ​ട്ടു സീ​റ്റു​ക​ളി​ൽ 22 മു​ത​ൽ നാ​ലാ​യി​രം വ​രെ വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പോ​യ​ത്. ഇ​തു​കൊ​ണ്ടാ​ണ് 22,000 വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് തോ​റ്റ​ത്. ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

Tags : Rahul Gandhi Hydrogen bomb Election Commission PM Modi Congress Postal vote Haryana vote chori voter ID assembly election

Recent News

Corehub Up