കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഇനി സൗകര്യമൊരുക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയില്‍.
എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വോട്ട് ചെയ്യാത്തവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളടക്കം പുനഃസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പു നടപടികളെ ബാധിക്കുമെന്നും കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു.
പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയില്ലെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരുകൂട്ടം ജീവനക്കാര്‍ നല്കിയ ഹര്‍ജികളിലാണു വിശദീകരണം. ഇതില്‍ മറുപടിക്ക് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ജസ്റ്റീസ് എസ്. മനു വിഷയം നാളെ പരിഗണിക്കാനായി മാറ്റി പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ കൃത്യമായി പരിഗണിച്ചതായി വിശദീകരണത്തില്‍ പറയുന്നു.
അപേക്ഷ നല്‍കാത്തവര്‍ക്കും അപൂര്‍ണ അപേക്ഷ നല്കിയവര്ക്കും സമയത്തിനു ലഭിക്കാത്തവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതെ പോയത്. മറ്റുള്ളവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് അയച്ചിരുന്നു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ലന്നും തെരഞ്ഞെടുപ്പു കമ്മീഷന് കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു.
Tags : Postal vote Election Commission s