Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prosecution

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല, നി​ല​പാ​ട് അ​റി​യി​ച്ച് സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ്ര​തി​യാ​യ മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ള്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന​വ​രാ​യ​തി​നാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്റെ നി​ല​പാ​ട്.

സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള അ​നു​മ​തി വേ​ണ്ട​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ആ​യ​തി​നാ​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി വേ​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി വേ​ണ​മെ​ന്നാ​യി​രു​ന്നു വി​ജി​ല​ന്‍​സി​ന്‍റെ നി​ല​പാ​ട്. പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി വേ​ണ്ടെ​ന്ന പി​ന്നോ​ക്ക വി​ഭാ​ഗ വ​കു​പ്പ് അ​ഡി​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഹ​ര്‍​ജി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പ​റ​യാ​നാ​യി കോ​ട​തി മാ​റ്റി.

കേ​സി​ല്‍ ഇ​തു​വ​രെ 8 കു​റ്റ​പ​ത്ര​ങ്ങ​ളാ​ണ് ത​യ്യാ​റാ​യ​ത്. 2016ലാ​ണ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. നേ​ര​ത്തെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ന്‍ വൈ​കി​യ​തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. തൊ​ട്ടാ​ല്‍ പൊ​ള്ളു​മെ​ന്ന് പേ​ടി​യു​ണ്ട് എ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Kerala

കശുവണ്ടി അഴിമതി കേസ്: മാപ്പപേക്ഷിച്ചാലും കാര്യമില്ല, കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ കെ. ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റീസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 

കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.

അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.

പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്.

Kerala

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സ്; ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ൽ പ്ര​തി ചെ​ന്താ​മ​ര​യു​ടെ ശി​ക്ഷാ​വി​ധി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി 4 ജ​ഡ്ജി കെ​ന്ന​ത്ത് ജോ​ർ​ജ് ആ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ചെ​ന്താ​മ​ര​യ്ക്ക് വ​ധ​ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ബി​എ​ന്‍​എ​സ് വ​കു​പ്പ് 103(1), 126 (2) എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ചെ​ന്താ​മ​ര കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത്. വി​ധി പ്ര​ഖ്യാ​പി​ക്കും മു​മ്പ് എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ച​പ്പോ​ള്‍ തൂ​ക്കി കൊ​ന്നോ​ളൂ​വെ​ന്നാ​യി​രു​ന്നു ചെ​ന്താ​മ​ര​യു​ടെ പ്ര​തി​ക​ര​ണം.

നി​ല​വി​ൽ സ​ജി​ത വ​ധ​ക്കേ​സി​ൽ ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ് ചെ​ന്താ​മ​ര. ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ണ് സ​ജി​ത​യു​ടെ ഭ​ർ​ത്താ​വാ​യ പോ​ത്തു​ണ്ടി തി​രു​ത്തം​പാ​ടം ബോ​യ​ൻ ഉ​ന്ന​തി​യി​ൽ സു​ധാ​ക​ര​ൻ (55), അ​മ്മ ല​ക്ഷ്മി (75) എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

National

ഗോവധ നിരോധനത്തിൽ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

ബക്രീദിന്‍റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്‍റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.

Kerala

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': വാർത്തയിലല്ല കാര്യം, റിപ്പോർട്ട് എവിടെ?: പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: നവകേരള യാത്രയിൽ ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ റിപ്പോർട്ട് എവിടെ എന്ന് അന്വേഷണ സംഘത്തോട് കോടതി ചോദിച്ചു. വാർത്ത ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിക്ക് വേണ്ടത് വസ്തുതാപരമായ റിപ്പോർട്ടാണെന്നും കേസ് പരിഗണിച്ച ജഡ്ജി ഹണി എം. വർഗീസ് വിമർശിച്ചു.

വകുപ്പ് ചുമത്തിയുള്ള റിപ്പോർട്ട് സമർപ്പിക്കാതെ എങ്ങനെ ജാമ്യം ലഭിക്കുന്നതാണെന്നോ, ജാമ്യമില്ലാത്തതാണെന്നോ പറയുമെന്നാണ് കോടതിയുടെ ചോദ്യം. നിലവിൽ ജാമ്യം നിഷേധിക്കാൻ വകുപ്പുകളില്ലെന്ന് പറഞ്ഞ കോടതി, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകിയശേഷം മുൻകൂർ ജാമ്യ ഹർജി വീണ്ടും പരിഗണിക്കും.

Kerala

പുറ്റിങ്ങൽ കേ​സ് : പ്രോ​സി​ക്യൂ​ഷ​ന്‍ കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി

കൊ​​​ല്ലം:​​​ പ​​​ര​​​വൂ​​​ര്‍ പു​​​റ്റി​​​ങ്ങ​​​ല്‍ ദേ​​​വീ​​​ക്ഷേ​​​ത്ര വെ​​​ടി​​​ക്കെ​​​ട്ട് ദു​​​ര​​​ന്ത​​​ക്കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി കോ​​​ട​​​തി.

പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ സാ​​​ക്ഷി​​​ക​​​ളു​​​ടേ​​​യും കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ രേ​​​ഖ​​​ക​​​ളു​​​ടേ​​​യും വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ നാ​​​ലാം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ഡി​​​സ്ട്രി​​​ക്ട് ആ​​​ന്‍​ഡ് സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ ബോ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കു​​​ന്ന​​​തി​​​നു​​​മാ​​​യി ജ​​​ഡ്ജി എം.​​​സി ആ​​​ന്‍റ​​​ണി കേ​​​സ് മേ​​​യ് ര​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റി.

2016 ഏ​​​പ്രി​​​ല്‍ ഒ​​​ന്‍​പ​​​തി​​​നാ​​​ണ് പു​​​റ്റി​​​ങ്ങ​​​ല്‍ ക്ഷേ​​​ത്ര​​​ത്തി​​​ലെ മ​​​ത്സ​​​ര​​​ക്ക​​​മ്പ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ 110 പേ​​​ര്‍ മ​​​രി​​​ച്ച​​​ത്. 656 പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​​ല്‍​ക്കു​​​ക​​​യും 358 വീ​​​ടു​​​ക​​​ള്‍ ത​​​ക​​​രു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

കെ​​​എ​​​സ്ഇ​​​ബി​​​ക്ക് ഉ​​​ള്‍​പ്പെ​​​ടെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ കേ​​​സി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ചാ​​​ണ് കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. കേ​​​സി​​​ലെ 59 പ്ര​​​തി​​​ക​​​ളി​​​ല്‍ ഇ​​​തി​​​ന​​​കം 15 പേ​​​ര്‍ മ​​​ര​​​ണ​​​പ്പെ​​​ട്ടു. മു​​​പ്പ​​​താം പ്ര​​​തി​​​യാ​​​യ അ​​​നു​​​രാ​​​ജി​​​നെ​​​തി​​​രേ കോ​​​ട​​​തി വീ​​​ണ്ടും വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി കേ​​​സ് ജൂ​​​ലൈ എ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്.

Kerala

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച നടപടി കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി അ​ഴി​മ​തി​ക്കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്നു ഹൈ​ക്കോ​ട​തി. സി​ബി​ഐ ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യ 2025 ഒക്‌ടോബർ‍ 28 ലെ ​ഉ​ത്ത​ര​വും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ റ​ദ്ദാ​ക്കി.

സി​ബി​ഐ​യു​ടെ അ​പേ​ക്ഷ മേ​യ് 18ന​കം പു​നഃ​പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വി​ട​ണം. അ​ന്നേ​ദി​വ​സം വ്യ​വ​സാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

കൊ​ല്ലം സ്വ​ദേ​ശി ക​ട​കം​പ​ള്ളി മ​നോ​ജ് ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണു കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് സേ​ച്ഛാ​പ​ര​വും പൊ​തു​താ​ത്പ​ര്യ വി​രു​ദ്ധ​വും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് എ​തി​രാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. 80 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ കേ​സി​ല്‍ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ള്‍ ബാ​ധ​ക​മാ​ണ്.

എ​ന്നാ​ല്‍, ഇ​തി​ല്‍ സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യ​ക്കു​റ​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ല. 2015 സെ​പ്റ്റം​ബ​ര്‍ 23ന് ​സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​പ്പോ​ള്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​നാ​ണു സ​ര്‍​ക്കാ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്.

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ങ്കി​ലും അ​തു സ​ര്‍​ക്കാ​ര​ട​ക്കം ചോ​ദ്യം ചെ​യ്യാ​ത്ത​തി​നാ​ല്‍ അ​ന്തി​മ​മാ​കു​ക​യും ചെ​യ്തു. 2020 ഏ​പ്രി​ല്‍ 30നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി തേ​ടി സി​ബി​ഐ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

2020 ഒ​ക്ടോ​ബ​ര്‍ 15ന് ​അ​പേ​ക്ഷ ത​ള്ളി. അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ 2024 ജൂ​ലൈ 24ന് ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നി​ട്ടും 2025 മാ​ര്‍​ച്ച് 21നും ​ഒക്‌ടോബർ‍ 28നും ​അ​പേ​ക്ഷ നി​ര​സി​ച്ച​താ​ണ് നി​ല​വി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​ക്കു കാ​ര​ണ​മാ​യ​ത്.

Kerala

ഡോ.​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സ്; അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വ​ന്ദ​ന ദാ​സ് വ​ധ​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ. ശി​ക്ഷാ​വി​ധി കേ​ള്‍​ക്കാ​നെ​ത്തി​യ വ​ന്ദ​ന ദാ​സി​ന്‍റെ അ​മ്മ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വേ​ണ​മെ​ന്ന് പ്ര​തി​ക​രി​ച്ചു. നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് വ​ന്ദ​ന ദാ​സി​ന്‍റെ അ​ച്ഛ​ൻ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

വ​ന്ദ​ന ദാ​സ് കൊ​ല​പാ​ത​ക​ത്തി​ൽ 30 വ​ർ​ഷം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച ശേ​ഷം ജീ​വ​പ​ര്യ​ന്തം എ​ന്നാ​ണ് കോ​ട​തി വി​ധി​ച്ച​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​വ​മാ​യ കേ​സ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. വ​ന്ദ​ന​യു​മാ​യി സ​ന്ദീ​പി​ന് മു​ൻ​കാ​ല വൈ​രാ​ഗ്യ​മി​ല്ല, ആ​യു​ധ​വു​മാ​യി എ​ത്തി ക​രു​തി​കൂ​ട്ട ആ​ക്ര​മി​ച്ച​ത​ല്ല. പ്ര​തി​യു​ടെ ത​ക​ർ​ന്ന മാ​ന​സി​ക നി​ല​യി​ൽ സം​ഭ​വി​ച്ച​താ​ണ്.

ജ​യി​ലു​ള്ളി​ൽ വ​ച്ച് പ്ര​തി സൈ​കാ​ട്രി പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച​ത് മെ​ഡി​ക്ക​ൽ ബോ‍​ർ​ഡി​ന് മു​ന്നി​ൽ മാ​ന​സി​കാ​രോ​ഗ​മു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ന​ല്ല. ത​നി​ക്ക് സം​ഭ​വി​ക്കു​ന്ന​തെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഒ​രു അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ സ​ന്ദീ​പ് പു​സ്ക​ങ്ങ​ള്‍ വാ​യി​ച്ചു​വെ​ന്നു​മാ​ത്ര​മാ​ണ് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച​തെ​ന്ത​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും പ്രാ​യാ​ച്ഛി​ത്തം ചെ​യ്യാ​ൻ അ​വ​സ​രം ത​ര​ണ​മെ​ന്നും സ​ന്ദീ​പ് കോ​ട​തി​യോ​ട് പ​റ​ഞ്ഞി​രു​ന്നു. വ​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ന്ദീ​പി​ന്‍റെ അ​മ്മ​യും വാ​ദം കേ​ള്‍​ക്കാ​നെ​ത്തി​യി​രു​ന്നു.

 

 

 

 

 

Kerala

ആരാണ് തൊണ്ടിമുതൽ മാറ്റിയത്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്‍റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്‍റണി രാജുവിന്‍റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.

ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്‌ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്‍റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്‍റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്‍റണി രാജു അപ്പീൽ നൽകിയത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സ്: ബ​ലാ​ൽ​സം​ഗം ന​ട​ന്നെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു

തി​രു​വ​ല്ല:  പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍  അ​തീ​വ ഗു​രു​ത​ര​മാ​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷ​ണം. പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ള്‍  പൂ​ര്‍​ണ​മാ​യും കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞു. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണെ​ന്ന  രാ​ഹു​ലി​ന്‍റെ വാ​ദം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് തി​രു​വ​ല്ല  ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് വ്യ​ക്ത​മാ​ക്കി.
യു​വ​തി പ​രാ​തി​യി​ല്‍  നേ​രി​ട്ട് ഒ​പ്പി​ട്ടി​ല്ലെ​ന്ന വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഡി​ജി​റ്റ​ല്‍ ഒ​പ്പ്  മ​തി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ നി​ല​വി​ല്‍ എം​എ​ല്‍​എ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ  ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​മേ​റി​യ​താ​ണ്. ഇ​ര​യാ​യ യു​വ​തി​യെ​കൊ​ണ്ട് സ്വ​കാ​ര്യ  ഹോ​ട്ട​ലി​ല്‍ മു​റി ബു​ക്ക് ചെ​യ്യി​പ്പി​ച്ച​ത് രാ​ഹു​ലാ​ണ്. പു​റ​ത്ത്  റ​സ്റ്റ​റ​ന്‍റി​ലി​രു​ന്നു സം​സാ​രി​ക്കാ​മെ​ന്ന് യു​വ​തി പ​റ​ഞ്ഞെ​ങ്കി​ലും രാ​ഹു​ല്‍  സ​മ്മ​തി​ച്ചി​ല്ല.
കേ​സി​ല്‍ ബ​ലാ​ത്സം​ഗ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് കോ​ട​തി  വി​ല​യി​രു​ത്തി. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ‌ മു​റി​യി​ലേ​ക്ക് വ​ന്ന​യു​ട​നെ  യു​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യം  വ്യ​ക്ത​മാ​ണ്. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് നി​യ​മ​പ്ര​കാ​ര​മാ​ണ്.  തെ​ളി​വു​ക​ള്‍  ന​ശി​പ്പി​ക്കാ​നും അ​തി​ജീ​വി​ത​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും  സാ​ധ്യ​ത​യു​ണ്ട്. ഈ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ട​തി  വ്യ​ക്ത​മാ​ക്കി.‌
 വാ​ദി​യു​ടെ വ്യ​ക്ത​മാ​യ മൊ​ഴി​യി​ല്ലാ​തെ​യാ​ണ് പോ​ലീ​സ്  കേ​സെ​ടു​ത്ത​തെ​ന്നും എ​ഫ്ഐ​ആ​ര്‍ ഇ​ട്ട​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. രാ​ഹു​ലി​ന്‍റെ  അ​റ​സ്റ്റ് നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ല. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  നി​ല​വി​ല്‍ സ​മാ​ന കേ​സി​ല്‍ പ്ര​തി​ക്ക് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം  അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും നി​യ​മ​സ​ഭാം​ഗ​മാ​ണെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. 

Kerala

പ്രോസിക്യൂഷനു തിരിച്ചടി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി​​​യും ന​​​ട​​​നു​​​മാ​​​യ ദി​​​ലീ​​​പി​​​നെ​​​തി​​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നു ഹാ​​​ജ​​​രാ​​​ക്കി​​​യ രേ​​​ഖ​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നു സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​​നും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നും തി​​​രി​​​ച്ച​​​ടി.

ദി​​​ലീ​​​പി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി പ​​​ണം വാ​​​ങ്ങി​​​യ​​​തി​​​നു ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വ് ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജ​​​യി​​​ലി​​​ല്‍നി​​​ന്ന് ഒ​​​ന്നാം പ്ര​​​തി ദി​​​ലീ​​​പി​​​നെ ഫോ​​​ണ്‍ ചെ​​​യ്തു​​​വെ​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ദ​​​ത്തി​​​നു ബ​​​ലം ന​​​ല്‍കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ല. ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​തി​​​ല്‍ വീ​​​ഴ്ച​​​യു​​​ണ്ട്.

ദി​​​ലീ​​​പ് ഡി​​​ജി​​​റ്റ​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ല്‍ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ദ​​​വും തെ​​​ളി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ശേ​​​ഷം ദി​​​ലീ​​​പ് ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്ന ചോ​​​ദ്യം ഉ​​​ത്ത​​​ര​​​വി​​​ല്‍ കോ​​​ട​​​തി ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ള്‍ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു. വി​ധി അ​ന്തി​മം അ​ല്ലെ​ന്നും മേ​ൽ​കോ​ട​തി​ക​ളു​ണ്ടെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഐ​ജി ബി. ​സ​ന്ധ്യ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഒ​ന്ന് മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യാ​കാ​ൻ പ്രോ​സി​ക്യൂ​ഷ​നു തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞ​ത്.

Kerala

ഗോ​വ​യി​ൽ വ​ച്ചും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു, സൂ​ത്ര​ധാ​ര​ൻ ദി​ലീ​പ്: പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പ് നേ​ര​ത്തെ​യും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ.

2017 ജ​നു​വ​രി മൂ​ന്നി​ന് ഗോ​വ​യി​ല്‍ വ​ച്ച് കു​റ്റ​കൃ​ത്യം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. ന​ടി നാ​യി​ക​യാ​യ സി​നി​മ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത് ഗോ​വ​യി​ല്‍ വ​ച്ചാ​യി​രു​ന്നു. അ​പ്പോ​ള്‍ ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്.

അ​ന്ന് ന​ടി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൂ​ട്ടി​യ​ത് പ​ള്‍​സ​ര്‍ സു​നി​യാ​ണ്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ള്‍ ത​ന്നെ​യാ​ണ് ന​ടി​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്ന​ത്.

ഷൂ​ട്ടി​ങ്ങ് ക​ഴി​ഞ്ഞ് ന​ടി റോ​ഡു മാ​ര്‍​ഗം കൊ​ച്ചി​യി​ലേ​ക്ക് വ​രു​മെ​ന്നാ​യി​രു​ന്നു സം​ഘം ക​ണ​ക്കു​കൂ​ട്ടി​യ​ത്. ഈ ​യാ​ത്ര​യ്ക്കി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ന​ടി​യോ​ടൊ​പ്പം മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ​ര​വ​ണ​നും ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ദ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു ത​ട​സ​മാ​യി.

ഒ​രു ട്രാ​വ​ല​റി​ൽ വ​ച്ച് ന​ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യം പ​ക​ര്‍​ത്താ​നാ​യി​രു​ന്നു പ​ള്‍​സ​ര്‍ സു​നി​യു​ടെ ക്വ​ട്ടേ​ഷ​ന്‍. ഇ​തി​നാ​യി വാ​ഹ​നം ല​ഭി​ക്കു​മോ​യെ​ന്ന് ചോ​ദി​ച്ച് പ​ള്‍​സ​ര്‍ സു​നി, കേ​സി​ലെ 173-ാം സാ​ക്ഷി​യാ​യ സെ​ന്തി​ല്‍​കു​മാ​റി​നെ വി​ളി​ച്ചു. നാ​ലാം പ്ര​തി വി​ജീ​ഷി​നെ 20 ത​വ​ണ വി​ളി​ച്ചി​രു​ന്നു. ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​നേ​യും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​നേ​യും സു​നി​ല്‍ കു​മാ​ര്‍ ഗോ​വ​യി​ല്‍ നി​ന്ന് വി​ളി​ച്ചി​രു​ന്നു.

ജ​നു​വ​രി അ​ഞ്ചി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ടി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി 17 ന് ​കൃ​ത്യം ന​ട​പ്പാ​ക്കി​യ​ത്.

Latest News

Corehub Up