Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rainfall

ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. ഇ​ന്ന് സം​സ്ഥാ​ന​ത്ത് എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. നാ​ളെ മൂ​ന്ന് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ‌​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ര​ളം, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

ഇ​ന്ന് കേ​ര​ള​തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പു​ണ്ട്. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 വ​രെ 0.9 മു​ത​ൽ 1.3 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്രം അ​റി​യി​ച്ചു.

Kerala

അതിതീവ്ര മഴ തുടരും; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു; ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ ക​ന​ക്കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം താ​ലൂ​ക്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ലും ആ​ല​പ്പു​ഴ​യി​ലെ കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നാ​ളെ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ച്ചി​ട്ടു​ണ്ട്.

District News

ഇ​ടു​ക്കി​യി​ല്‍ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 1670.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 911 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ്.

പ​തി​വി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ണ്‍​സൂ​ണി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​ണ് മ​ഴ​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 50 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​തു​വ​രെ​യു​ള്ള​ത്. 1712.05 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ 852.01 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത​ മ​ഴ ല​ഭി​ക്കു​മ്പോ​ഴും കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 23 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ആ​ല​പ്പു​ഴ-24, എ​റ​ണാ​കു​ളം-24, കൊ​ല്ലം-28, പാ​ല​ക്കാ​ട്-23, തൃ​ശൂ​ര്‍-27 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ​ക്കു​റ​വ്. അ​തേസ​മ​യം ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ നേ​രി​യ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.

മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു​മാ​സം കൂ​ടി അ​വ​ശേ​ഷി​ക്കേ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ സാ​ധാ​ര​ണ അ​ള​വി​ല്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2346.84 അ​ടി​യി​ലെ​ത്തി. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 43 ശ​ത​മാ​ന​മാ​ണി​ത്.

Kerala

മ​ഴ ക​ന​ക്കു​ന്നു; വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി

ക​ൽ​പ്പ​റ്റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നാ​ളെ അ​വ​ധി. ജി​ല്ല​യി​ൽ വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ലെ മ​ത പ​ഠ​ന ക്ലാ​സു​ക​ള്‍, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, സ്പെ​ഷ്യ​ല്‍ ക്ലാ​സു​ക​ള്‍, പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

റ​സി​ഡ​ന്‍​ഷ്യ​ൽ സ്‌​കൂ​ള്‍, റ​സി​ഡ​ന്‍​ഷ്യ​ൽ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. നാ​ളെ എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടു​മു​ണ്ട്. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

കുടയെടുത്തോളൂ, ഇന്ന് മഴയുണ്ട്; വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു.

പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് ക്രമേണ ദുർബലമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇന്നും ഞായറാഴ്ചയും മധ്യ അറബിക്കടൽ, അതിനോട് ചേർന്ന വടക്കൻ & തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരങ്ങൾ, തെക്കൻ ഗുജറാത്ത് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് വടക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ & മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വരുന്നു; ശനിയാഴ്ച വരെ മഴയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത്‌ തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

മഴ തകർത്തുപെയ്യും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.

ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

കേരളത്തിൽ വേനൽമഴയിൽ 67 ശതമാനം കുറവ്; ചുട്ടുപൊള്ളി സംസ്ഥാനം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന​തി​നൊ​പ്പം വേ​ന​ൽ​മ​ഴ​യി​ലും ഗ​ണ്യ​മാ​യ കു​റ​വ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 18വ​രെ വേ​ന​ൽ​മ​ഴ​യി​ൽ 67 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 58 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഏ​പ്രി​ലി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ല​ഭി​ച്ച​താ​ക​ട്ടെ വെ​റും 19 മി​ല്ലി​മീ​റ്റ​ർ മാ​ത്രം.
ഇ​ങ്ങ​നെ പോ​യാ​ൽ സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കു​റ​വു മ​ഴ ല​ഭി​ച്ച ഏ​പ്രി​ലു​ക​ളി​ലൊ​ന്നാ​യി 2026 മാ​റു​ന്ന സ്ഥി​തി​യാ​ണ്.

കൂ​ടു​ത​ൽ മഴ പ​ത്ത​നം​തി​ട്ട​യി​ൽ,കു​റ​വ് കാ​സ​ർ​ഗോ​ഡ്

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്. 42.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു ല​ഭി​ച്ച​ത്. കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​സ​മ​യം പ​ത്ത​നം​തി​ട്ട​യി​ൽ 101.2 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട​താ​ണ്. മ​ഴ​ല​ഭ്യ​ത​യി​ൽ 58 ശ​ത​മാ​നം കു​റ​വാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ടു​ക്കി​യാ​ണ് മ​ഴ​ല​ഭ്യ​ത​യി​ൽ പ​ത്ത​നം​തി​ട്ട​യ്ക്കു പി​ന്നി​ലു​ള്ള​ത്. 83.1 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 35.2 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. 58 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ടു​ക്കി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് മ​ഴ ല​ഭ്യ​ത​യി​ൽ ഏ​റ്റ​വു​മ​ധി​കം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.18.9 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭ്യ​മാ​ക്കേ​ണ്ട സ്ഥാ​ന​ത്ത് വെ​റും 6.5ശ​ത​മാ​നം മ​ഴ മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. 66 ശ​ത​മാ​നം കു​റ​വാ​ണ് കാ​സ​ർ​ഗോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലും മ​ഴ​ല​ഭ്യ​ത​യി​ൽ വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 42.3 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 7.1 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. മ​ഴ​ല​ഭ്യ​ത​യി​ൽ 83 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ല​പ്പു​റ​ത്ത് 47.9 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്തു ല​ഭി​ച്ച​താ​ക​ട്ടെ 8.9 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്.

2025ൽ 42 % അ​ധി​ക മ​ഴ

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 42 ശ​ത​മാ​നം അ​ധി​ക വേ​ന​ൽ​മ​ഴ​യാ​ണു ല​ഭി​ച്ച​ത്. 57.8 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 82 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ തീ​യ​തി​ക​ളി​ൽ മി​ക​ച്ച മ​ഴ ല​ഭി​ച്ചി​രു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 136 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു ല​ഭി​ച്ച​ത്.മ​ഹാ​രാ​ഷ്ട്ര​യ്ക്കും തെ​ലു​ങ്കാ​ന​യ്ക്കും ക​ർ​ണാ​ട​ക​യ്ക്കും മു​ക​ളി​ലാ​യി ഉ​ന്ന​ത മ​ർ​ദ​മേ​ഖ​ല തു​ട​രു​ന്ന​താ​ണ് നി​ല​വി​ൽ ചൂ​ടു വർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ രാ​ജീ​വ​ൻ എ​രി​ക്കു​ളം പ​റ​ഞ്ഞു. ഇ​ത് ന്യൂ​ന​മ​ർ​ദ​ത്തി​നു നേ​ർ​വി​പ​രീ​ത പ്ര​തി​ഭാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

2024ൽ ​സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് ചൂ​ടാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തി​നു​ശേ​ഷം ചൂ​ട് ഏ​റ്റ​വു​മ​ധി​കം വ​ർ​ധി​ച്ച​ത് ഈ ​വ​ർ​ഷ​മാ​ണ്. ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​ത്തോ​ടെ നി​ല​വി​ലെ വ​ര​ണ്ട സ്ഥി​തി​യി​ൽ മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും രാ​ജീ​വ​ൻ എ​രി​ക്കു​ളം പ​റ​ഞ്ഞു.

Latest News

Corehub Up