x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ല്‍ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

വെബ് ഡെസ്ക്
Published: August 4, 2026 09:34 PM IST | Updated: August 4, 2026 09:34 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 45 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്. മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ച ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 1670.8 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 911 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ്.

പ​തി​വി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജൂ​ണി​ലും ജൂ​ലൈ​യി​ലും മ​ണ്‍​സൂ​ണി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​ണ് മ​ഴ​ക്കു​റ​വി​ന് പ്ര​ധാ​ന കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 50 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​തു​വ​രെ​യു​ള്ള​ത്. 1712.05 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട​പ്പോ​ള്‍ 852.01 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ ക​ന​ത്ത​ മ​ഴ ല​ഭി​ക്കു​മ്പോ​ഴും കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 23 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ആ​ല​പ്പു​ഴ-24, എ​റ​ണാ​കു​ളം-24, കൊ​ല്ലം-28, പാ​ല​ക്കാ​ട്-23, തൃ​ശൂ​ര്‍-27 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ​ക്കു​റ​വ്. അ​തേസ​മ​യം ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ല്‍ നേ​രി​യ കു​റ​വ് മാ​ത്ര​മാ​ണു​ള്ള​ത്.

മ​ണ്‍​സൂ​ണ്‍ കാ​ല​യ​ള​വ് അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു​മാ​സം കൂ​ടി അ​വ​ശേ​ഷി​ക്കേ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ സാ​ധാ​ര​ണ അ​ള​വി​ല്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2346.84 അ​ടി​യി​ലെ​ത്തി. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 43 ശ​ത​മാ​ന​മാ​ണി​ത്.

Tags : Nattuvishesham Local News rainfall deficit in Idukki

Recent News

Corehub Up