Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan

കി​ട്ടി​യ​ത് ഒ​രേ​യൊ​രു വോ​ട്ട്; രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. ദി​ദ്വാ​ന-​കു​ച്ച​മ​ൻ ജി​ല്ല​യി​ലെ പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 13-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച കൈ​ലാ​സ് ച​ന്ദി​ന് ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഇ​വി​ടെ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹി​ന ഖ​നം 376 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി റ​ഷീ​ദ് ഖാ​ന് 195 വോ​ട്ടും ല​ഭി​ച്ചു. താ​ൻ 12-ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​ണെ​ന്നും പാ​ർ​ട്ടി ത​ന്നെ തൊ​ട്ട​ടു​ത്ത 13-ാം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​നി​ക്ക് ഒ​രു വോ​ട്ട് ല​ഭി​ച്ചു. 

എ​ന്‍റെ വോ​ട്ട് 12-ാം വാ​ർ​ഡി​ലാ​യി​രു​ന്നു. 13-ാം വാ​ർ​ഡി​ലെ ആ​രോ ഒ​രാ​ൾ എ​നി​ക്ക് വോ​ട്ട് ചെ​യ്തു. അ​യാ​ൾ​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും കൈ​ലാ​സ് ച​ന്ദ് പ​റ​ഞ്ഞു. 25 വാ​ർ​ഡു​ക​ളു​ള്ള പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കോ​ൺ​ഗ്ര​സ് 13 വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി 12 വാ​ർ​ഡു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ച​ത്. 

National

മൊ​ബൈ​ലി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് ത​ട​ഞ്ഞു; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

ജ​യ്പൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കു​ന്ന​ത് പി​താ​വ് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഹ​നു​മാ​ൻ ന​ഗ​ർ സ്വ​ദേ​ശി​യാ​യ മാ​യ​ങ്ക് ന​ഗ​ർ (16) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മാ​യ​ങ്ക് വി​ഷം ക​ഴി​ച്ച​ത്. 

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​നാ​യി​രു​ന്നു മാ​യ​ങ്ക്. മ​ക​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത​യ​റി​ഞ്ഞ് ഹൃ​ദ്രോ​ഗി​യാ​യ പി​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ദാ​ദാ​ബാ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

പോ​ലീ​സി​നെ വെ​ട്ടി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു; കു​പ്ര​സി​ദ്ധ ഗു​ണ്ടാ​സം​ഘാം​ഗം പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ രോ​ഹി​ത് ചൗ​ധ​രി​യു​ടെ സം​ഘാം​ഗ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ ആ​സാ​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ത​പു​ക​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ, ക​വ​ർ​ച്ച, മോ​ഷ​ണം, ആ​യു​ധ നി​യ​മ​പ്ര​കാ​രം തു​ട​ങ്ങി 18 കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ഇ​തി​ൽ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണെ​ന്നും ഗു​ണ്ടാ​സം​ഘാം​ഗ​ങ്ങ​ൾ​ക്ക് അ​ന​ധി​കൃ​ത തോ​ക്കു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ് ആ​സാ​ദെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്കാ​യി ഡ​ൽ​ഹി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് ചാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

2017 ക​വ​ർ​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​വുകയായിരുന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പോലീസിനെ ആ​ക്ര​മി​ക്കു​ക​യും പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

National

രാജസ്ഥാനിൽ നീറ്റ് വിദ്യാർഥി ജീവനൊടുക്കി

ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ നീ​​റ്റ് പ​​രീ​​ക്ഷ​​യ്ക്കു തയാ​​റെ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്ന മ​​റ്റൊ​​രു വി​​ദ്യാ​​ർ​​ഥി​​കൂ​​ടി ജീ​​വ​​നൊ​​ടു​​ക്കി.

സി​​ക്കാ​​ർ സ്വ​​ദേ​​ശി 22 കാ​​ര​​നാ​​യ ഉ​​മേ​​ഷ് മാ​​ലി​​യാ​​ണ് മ​​രി​​ച്ച​​ത്. സി​​ക്കാ​​റി​​ലെ ഒ​​രു ഫ്ളാ​​റ്റി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഉ​​മേ​​ഷ് ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്.

മൂ​​ന്നാം​​ത​​വ​​ണ​​ നീ​​റ്റ് എ​​ഴു​​താനിരു​​ന്ന മ​​ഹേ​​ഷ് 21 നു ​​ന​​ട​​ക്കു​​ന്ന പു​​ന​​ഃപ​​രീ​​ക്ഷ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ 15ന് ​​ജു​​ൻ​​ജു​​ന സ്വ​​ദേ​​ശി​​യാ​​യ മ​​റ്റൊ​​രു നീ​​റ്റ് പ​​രീ​​ക്ഷ​​ാർ​​ഥി​​യും ജീ​​വ​​നൊ​​ടു​​ക്കി​​യി​​രു​​ന്നു.

National

രാജസ്ഥാനിൽ ആഞ്ഞടിച്ച് മണൽക്കാറ്റ്

ബിക്കാനീർ: രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽക്കാറ്റും മഴയും. ഇന്ന് ഉച്ചയ്ക്ക് രണ്ടോ‌ടെ ഉണ്ടായ മണൽക്കാറ്റ് നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്. 

വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പുർ, നാഗൗർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലുള്ള അതിശക്തമായ മണൽക്കാറ്റാണ് വീശിയടിച്ചത്. ജയ്പുരിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന മണൽക്കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തു.

പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. മരങ്ങൾ കടപുഴകി വീണതും വൈദ്യുത ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസപ്പെടാൻ കാരണമായി.

 

National

രാജസ്ഥാനിൽ സർക്കാർ ആനുകൂല്യം തട്ടിയെടുത്ത 51 പേർ അറസ്റ്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ജ​​​ന​​​ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യം അ​​​ന​​​ർ​​​ഹ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. പി​​​എം-​​​കി​​​സാ​​​ൻ പ​​​ദ്ധ​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​ര​​​ല്ലാ​​​ത്ത ആ​​​യി​​​ര​​​ത്തോ​​​ളം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​ട്ടു​​​ണ്ടാ​​​കാ​​​മെ​​​ന്നാ​​​ണ് ഒ​​​രു ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണാ​​​ത്‌​​​മ​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഫ​​​ണ്ടു​​​ക​​​ൾ അ​​​ർ​​​ഹ​​​ര​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച് കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത് ഒ​​​രു വ​​​ൻ ശൃം​​​ഖ​​​ല​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​പോ​​​ലും ഇ​​​തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു​​​പി​​​ന്നാ​​​ലെ "ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഷ​​​ട്ട​​​ർ-​​​ഡൗ​​​ണ്‍' എ​​​ന്ന​​​പേ​​​രി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ 51 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​ൻ ശൃം​​​ഖ​​​ല ത​​​ട്ടി​​​പ്പി​​​നു പി​​​ന്നി​​​ലു​​​ണ്ടെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​ർ​​​ഹ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​തി​​​വ​​​ർ​​​ഷം 6000 രൂ​​​പ​​​യെ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യ പി​​​എം-​​​കി​​​സാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നും മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള ഫ​​​ണ്ട് അ​​​ന​​​ർ​​​ഹ​​​മാ​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു വ​​​ക​​​മാ​​​റ്റു​​​ന്നു​​​ണ്ടെ​​​ന്ന് ഒ​​​രു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ൽ​​​നി​​​ന്നാ​​​ണ് ത​​​ട്ടി​​​പ്പ് മ​​​റനീ​​​ക്കി​​​യ​​​ത്. അ​​​ന​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ ആ​​​ധാ​​​ർ കാ​​​ർ​​​ഡു​​​ക​​​ളും ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വി​​​വ​​​ര​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണം കൈ​​​പ്പ​​​റ്റു​​​ന്ന​​​താ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ രീ​​​തി.

ഫീ​​​ൽ​​​ഡ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ മു​​​ത​​​ൽ ഉ​​​ന്ന​​​ത സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​രെ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള രാ​​​ജ​​​സ്ഥാ​​​നി​​​ലെ ത​​​ട്ടി​​​പ്പ് ശൃം​​​ഖ​​​ല​​​യെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത് "സൈ​​​ബ​​​ർ സ​​​ർ​​​ക്കാ​​​ർ' എ​​​ന്നാ​​​ണെ​​​ന്ന് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്നു. പി-​​​എം കി​​​സാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി ഇ​​​തു​​​പോ​​​ലെ 14.81 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണം കൈ​​​പ്പ​​​റ്റു​​​ന്ന ’സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ’ 11,000ത്തി​​​ല​​​ധി​​​കം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​ത്ര​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്.

National

ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനമെന്ന് സംശയം; രാജസ്ഥാനിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.

നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

സിഐഡി - ഇന്‍റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.

National

എസ്ഐആർ: ബി​എ​ൽ​ഒ​മാ​ർ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ൽ; രാ​ജ​സ്ഥാ​നി​ലും ഒ​രാ​ൾ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി/ ക​ണ്ണൂ​ർ : എ​സ്ഐ​ആ​ർ ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് രാ​ജ​സ്ഥാ​നി​ലും ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി. ജ​യ്പൂ​രി​ലെ ന​ഹ്‌​രി കാ ​ബാ​സി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​കേ​ഷ് ജാം​ഗി​ഡ് (45) ആ​ണ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

മു​കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ബി​ന്ദാ​യ​ക റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ സ​സ്പെ​ൻ​ഡു ചെ​യ്യു​മെ​ന്ന് സൂ​പ്പ​ർ​വൈ​സ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് മു​കേ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ജോ​ലി സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് മു​കേ​ഷ് എ​ഴു​തി ക​ത്തും പോ​ലീ​സി​നു ല​ഭി​ച്ചു. മു​കേ​ഷി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ജോ​ലി സ​മ്മ​ർ​ദം ആ​രോ​പി​ച്ച് നി​ര​വ​ധി ബി​എ​ൽ​ഒ​മാ​ർ രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം കോ​ൽ​ക്ക​ത്ത​യി​ൽ എ​സ്ഐ​ആ​ർ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബി​എ​ൽ​ഒ കു​ഴ​ഞ്ഞു വീ​ണു. വേ​ളാ​ങ്ക​ട്ട​യി​ലെ സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ അ​നി​മേ​ഷ് ന​ന്തി​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

അ‌​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ളെ ജോ​ലി​ക്ക് നി​യ​മി​ക്ക​ണ​മെ​ന്ന് ബി​എ​ൽ​ഒ യൂ​ണി​റ്റ് മ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഐ​ആ​ർ​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​എ​ൽ​ഒ​മാ​രെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. എ​സ്ഐ​ആ​റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ചൊ​വ്വാ​ഴ്ച കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ യോ​ഗം ചേ​രും.

ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കി​യ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ അ​നീ​ഷ് ജോ​ർ​ജി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. മ​ദു​സൂ​ദ​ന​ൻ എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

 

 

 

 

 

Latest News

Corehub Up