ഹരിപ്പാട്: മഴ മാറിനിൽക്കുകയും നദികളിൽ ജലനിരപ്പ് താഴുകയും ചെയ്തതോടെ കാർത്തികപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് പ്രളയജലം പൂർണമായി ഇറങ്ങി ജനജീവിതം സാധാരണ നിലയിലായതിനെത്തുടർന്ന് താലൂക്കിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി പിരിച്ചുവിട്ടു.
കുമാരപുരം സൈക്ലോൺ ഷെൽട്ടർ, ആയാപറമ്പ് സൈക്ലോൺ ഷെൽട്ടർ, നടുവട്ടം വിഎച്ച്എസ്എസ്, പാണ്ടി ഗവ. യുപിഎസ്, ഹരിപ്പാട് ഗവ. യുപിഎസ് എന്നീ കേന്ദ്രങ്ങളിലെ ക്യാമ്പുകളാണ് ആളുകൾ വീടുകളിലേക്ക് മടങ്ങിയതോടെ പ്രവർത്തനം അവസാനിപ്പിച്ചത്.