ബെഡ്ഷീറ്റ് വിതരണോദ്ഘാടനം റെജി താഴമൺ നിർവഹിക്കുന്നു.
റാന്നി: ഡോ. യൂഹാനോൻ മാർത്തോമ്മാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രളയബാധിതരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും മറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ബെഡ്ഷീറ്റുകൾ വിവിധ പഞ്ചായത്തുകളിലായി വിതരണം ചെയ്തു.
അയിരൂർ, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ചെറുകോൽ, അങ്ങാടി പഞ്ചായത്തുകളിലാണ് ബെഡ്ഷീറ്റുകൾ വിതരണം നടത്തിയത്. ബെഡ്ഷീറ്റ് വിതരണോദ്ഘാടനം അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷിനു കൈമാറിക്കൊണ്ട് ഫൗണ്ടേഷൻ ചെയർമാൻ റെജി താഴമൺ നിർവഹിച്ചു. ഫാ. കെ.എ. ചെറിയാൻ, കെ.എ. വർഗീസ് ജോബി ഈശോ, ഷാജി പള്ളിപ്പടികയിൽ എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി പഞ്ചായത്തിൽ പ്രസിഡന്റ് ജോമോൻ പുതുപ്പറന്പിൽ, തോട്ട പ്പുഴശേരിയിൽ പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, അയിരൂരിൽ പ്രസിഡന്റ് സുരേഷ് കുഴിവേലി, ചെറുകോലിൽ പ്രസിഡന്റ് അജീന നജീബ്, എന്നിവർ ബെഡ്ഷീറ്റുകൾ ഏറ്റുവാങ്ങി.