ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ജില്ലാ കളക്ടർ എ. നിസാമുദീനോട് സ്കൂൾ അവധിക്ക് അപേക്ഷ നടത്തുന്ന കുട്ടികൾ.
പത്തനംതിട്ട: ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ കളക്ടര്‍ എ. നിസാമുദീന്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടു. ദുരിന്തബാധിതരായ കുടുംബങ്ങള്‍ക്കുവേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ജില്ലാ ഭരണകൂടം മുന്‍ഗണന നല്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കൃത്യമായ ഏകോപനത്തോടെയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധനയുണ്ട്. ആറന്മുള ജിവിഎച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ അവധി അപേക്ഷയുമായി എത്തിയ കുട്ടികളോട് എല്ലാവരുടെയും ആവശ്യം പരിഗണിക്കുമെന്ന് കളക്ടർ പുഞ്ചിരിയോടെ മറുപടി നല്കി.
Tags : Nattuvishesham Local News District Collector relief camps