വൈക്കം: വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ്എസിൽ എസ്പിസി യൂണിറ്റിന് തുടക്കമായി. സ്കൂളിൽ ആദ്യമായി ആരംഭിച്ച എസ്പിസി യൂണിറ്റിൽ എട്ടാം ക്ലാസിലെ 44 വിദ്യാർഥികളാണുള്ളത്. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
കെ. ബിനിമോൻ എംഎൽഎ, വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, സ്കൂൾ മാനേജർ ഫാ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, എഇ ഒ.കെ. സി. ദീപ, വൈക്കം ഡി വൈഎസ്പി കെ.എൻ. രാജേഷ്, സർക്കിൾ ഇൻസ്പെക്ടർ പി.എ.ഷമീർഖാൻ, എസ് എച്ച് ഒ കെ.വി.വൈശാഖ്, നഗരസഭാ കൗൺസിലർ സീമ സുധീർ, പ്രിൻസിപ്പൽ സിൽവി തോമസ്, പിടിഎ പ്രസിഡന്റ് എൻ.സി. തോമസ്, ഹെഡ്മിസ്ട്രസ് സിനി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.