x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് നടത്തി


Published: February 12, 2026 08:01 AM IST | Updated: February 12, 2026 08:01 AM IST

പ​യ്യാ​വൂ​ർ: നെ​ടു​ങ്ങോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡാ​ണ് ന​ട​ന്ന​ത്. സ​ജീ​വ് ജോ​സ​ഫ് എം​ൽ​എ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ജ​നാ​ധി​പ​ത്യ ബോ​ധ​വും മ​തേ​ത​ര മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി സ​ഹ​ജീ​വി​സ്നേ​ഹ​വും രാ​ജ്യ​സേ​വ​ന​വും പ്രാ​വ​ർ​ത്തി​ക​മാ​ക്കി വ​ള​ര​ണ​മെ​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം സേ​നാം​ഗ​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി.

എ​സ്പി​സി അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ണും സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക​യു​മാ​യ പി.​എ​ൻ. ഗീ​ത, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബോ​ബി മാ​ത്യു, എ​സ്പി​സി എ​ഡി​എ​ൻ​ഒ കെ. ​പ്ര​സാ​ദ്, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​ക​ണ്ഠ​പു​രം എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കൊ​ടേ​രി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ മി​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ കേ​ഡ​റ്റു​ക​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. എ​ഡി​എ​ൻ​ഒ കെ. ​പ്ര​സാ​ദ് കേ​ഡ​റ്റു​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്ത് ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​ന്ദി പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ ആ​ദി​ത്ത് കൃ​ഷ്ണ​യെ അ​നു​മോ​ദി​ച്ചു. ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​വി. ര​തീ​ഷ്, റി​ൻ​സി ടോം, ​ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ഇ.​വി. ബി​നീ​ഷ്, ടി.​പി. ഗ്രീ​ഷ്മ, റി​ട്ട. എ​സ്ഐ വി. ​ച​ന്ദ്ര​ൻ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham SPC passing out

Recent News

Corehub Up