ചങ്ങനാശേരി സെന്റ് ബര്ക്കുമാന്സ് സ്കൂളിലെ ഹയര് സെക്കന്ഡറി വിഭാഗം എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില് തൂഫാന് ആന്റി-ഡ്രഗ് കാന്പയിനിന്റെ ഭാഗമായി വിദ്യ
ചങ്ങനാശേരി: സെന്റ് ബര്ക്കുമാന്സ് ഹയര് സെക്കന്ഡറി സ്കൂളിലെ ഹയര് സെക്കന്ഡറി വിഭാഗം എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു. കോട്ടയം ജില്ലാ പൊലിസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം നിര്വഹിച്ചു.
തൂഫാന് ആന്റി-ഡ്രഗ് കാന്പയി ന്റെ ഭാഗമായി വിദ്യാര്ഥികള് ലഹരിക്കെതിരായ പ്രതിജ്ഞയുടെ പ്രതീകമായി കൈപ്പത്തികളുടെ മുദ്രകള് പതിപ്പിച്ച ബോര്ഡില് ജില്ലാ പൊലിസ് മേധാവി കെ.എം. സാബു മാത്യു ഒപ്പുവച്ചു.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള് മോണ്. സ്കറിയ കന്യാകോണില് അധ്യക്ഷത വഹിച്ചു. മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എസ്പിസി കോട്ടയം ജില്ലാ നോഡല് ഓഫീസര് കെ. സജീവ് മാര്ഗനിര്ദേശങ്ങള് നല്കി.
ചങ്ങനാശേരി ഡിവൈഎസ്പി അഷാദ് എസ്, എസ്എച്ച്ഒ അനില് ജോര്ജ്, വാര്ഡ് കൗണ്സിലര് ഷൈനി ഷാജി, എഡിഎന്ഒ കെ. രാജേഷ്, സ്കൂള് മാനേജര് ഫാ. ടോണി ചെത്തിപ്പുഴ, പ്രിന്സിപ്പല് ഫാ. റോജി വല്ലയില്, ഹെഡ്മാസ്റ്റര് വിനോദ് ബാബു, പിടിഎ പ്രസിഡന്റ് ഡോ. അരുണ് ബി. നായര്, സിപിഒ മാരായ വി.സി. തോമസ്, അഖില് സാബു, ബോബി സെബാസ്റ്റ്യന്, മെറിറ്റ ജോസഫ് എന്നിവര് പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews SPC