നേച്ചർ ക്യാന്പിൽ പങ്കെടുത്ത മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകൾ നെടുങ്കയത്തിന്റെ കാനനഭംഗിയിൽ.
എടക്കര: പ്രകൃതിയെ അടുത്തറിയാനും പരിസ്ഥിതിയെക്കുറിച്ച് പഠിക്കാനും മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കാഡറ്റുകൾക്കായി (എസ്പിസി) നേച്ചർ ക്യാന്പ് സംഘടിപ്പിച്ചു. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിലാണ് നേച്ചർ ക്യാന്പ് സംഘടിപ്പിച്ചത്.
കാടിന്റെ സൗന്ദര്യം ആസ്വദിച്ചും ആടിയും പാടിയും കുട്ടികൾ ക്യാന്പ് അവിസ്മരണീയമാക്കി. പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ കെ. അബ്ദുൾ നാസർ, സ്കൂൾ എസ്എംസി ചെയർമാൻ സമീർ മണ്ണെത്ത്, കമ്യൂണിറ്റി പൊലിസ് ഓഫിസർമാരായ ശാന്തികൃഷ്ണ, രാഗേഷ്, അധ്യാപകരായ തെസ്നി, ആര്യ, അഖിൽ, എം. റഹ്മാബി, ബേബി, നൂർജഹാൻ, ശശി, ഷിറിൽ, ജൽസീന, ഗാർഡിയൻ എസ്പിസി പ്രസിഡന്റ് മോഹനൻ, സെക്രട്ടറി മുബഷിറ, രക്ഷിതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പടുക്ക ഫോറസ്റ്റ് ഓഫിസിൽ എത്തിയ കാഡറ്റുകളെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജി ജോണ്, ഫോറസ്റ്റ് ഓഫീസർ കെ. മുഹമ്മദ് അലി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.പി. സൗപർണിക തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസ് പരിസരം ശുചീകരിച്ചു. ഉച്ചക്കുളം, മുണ്ടക്കടവ് ഉന്നതികൾ സന്ദർശിച്ച കുട്ടികളുമായി ഫോറസ്റ്റ് ഓഫി്സർ സജി ജോണ് സംവദിച്ചു. കാടിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ക്യാന്പിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകി. തുടർന്ന്്് നെടുങ്കയം വന്യജീവി സങ്കേതത്തിന്റെ കാനനഭംഗിയും ആസ്വദിച്ച ശേഷമാണ് കാഡറ്റുകൾ മടങ്ങിയത്.
Tags : Nattuvishesham DistrictNews DeepikaNews SPC