Kerala
പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ശബരിമല നട 12ന് വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നടതുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. 13ന് രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കുക. 13 മുതൽ ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി 17ന് രാത്രി പത്തിന് നട അടയ്ക്കും.
Kerala
പത്തനംതിട്ട: ശബരിമലയിൽ പോക്കറ്റടി സംഘങ്ങൾ വിലസുന്നു. മോഷ്ടാക്കളെ വലയിലാക്കാൻ പോലീസ് പ്രത്യേക സംഘം നടത്തിയ തെരച്ചിലിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു.
പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർഥാടകരെത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാനുള്ള കഠിന ശ്രമത്തിലാണു പോലീസ്. സീസൺ ആരംഭിച്ചതു മുതൽ ഇതുവരെയാണ് 40 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.
തിരക്കു വർധിച്ച സാഹചര്യത്തിൽ പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോക്കറ്റടി കേസ് റിപ്പോർട്ട് ചെയ്യുന്നത് കണക്കിലെടുത്ത് പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ വിവിധയിടങ്ങളിൽ നിയോഗിച്ചു. തീർഥാടകർ പണമടങ്ങിയ പേഴ്സ്, മൊബൈൽ ഫോൺ, വിലപിടിപ്പുള്ള മറ്റു വസ്തുക്കൾ എന്നിവ ശ്രദ്ധയോടെ സൂക്ഷിക്കണം.
നീലിമല ഭാഗങ്ങളിലാണ് പ്രധാനമായും പോക്കറ്റടി, മോഷണം എന്നിവ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടങ്ങളിൽ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തും. അപ്പാച്ചിമേട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവിടെ കൂടുതൽ പരിശോധന നടത്തുമെന്ന് പമ്പ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. മനോജ് പറഞ്ഞു.
Kerala
പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം നട ഇന്ന് തുറക്കും.
വൈകുന്നേരം അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും.
6.30ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും.
Kerala
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശത്തിന് പുതുക്കിയ ഷെഡ്യൂൾ ആയി. ഈ മാസം 21ന് വൈകുന്നേരമാണ് രാഷ്ട്രപതി കേരളത്തിലെത്തുക.
തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. 22ന് രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് തിരിക്കും. 10.20ന് നിലയക്കലിലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തും.
പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ പ്രത്യേക ഖുർഖാ ജീപ്പിലാണ് വാഹന വ്യൂഹം ഒഴിവാക്കി മലകയറുക. നാല് സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമായിരിക്കും ജീപ്പിൽ ഉണ്ടാകുക. അകമ്പടി വാഹനങ്ങൾ ഒഴിവാക്കും.
ഉച്ചയ്ക്ക് 12 ഓടെ സന്നിധാനത്ത് എത്തുന്ന രാഷ്ടപതി ദർശനത്തിന് ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം മൂന്നിന് പമ്പയിലേക്ക് തിരിക്കും.
തിരിച്ച് റോഡ് മാർഗം നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്ത് തിരിച്ചെത്തും. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 24ന് മടങ്ങും.
Kerala
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു.
തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ബുധനാഴ്ച രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം 20ന് പമ്പയിൽ നടക്കും. രാവിലെ 10.30ന് ചേരുന്ന അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.