Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven People

യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി മ​ർ​ദി​ച്ച സം​ഭ​വം; ബാ​ർ മാ​നേ​ജ​രും വ​നി​താ ബൗ​ൺ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ അ​റ​സ്റ്റിൽ

ഗു​വാ​ഹ​ത്തി: അ​സ​മി​ലെ ഗു​വാ​ഹ​ത്തി ഖാ​നാ​പ്പാ​റ​യി​ലു​ള്ള ബാ​റി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ർ മാ​നേ​ജ​രും വ​നി​താ ബൗ​ൺ​സ​ർ​മാ​രും ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ർ മാ​നേ​ജ​ർ ജ​സ്റ്റി​ൻ ഡി. ​അ​റെ​ങ്, ഇ​വ​ന്‍റ് മാ​നേ​ജ​ർ നെ​കി​ബു​ർ സ​മാ​ൻ സ​ർ​ക്കാ​ർ, ഫ്ര​ണ്ട് ഓ​ഫി​സ് എ​ക്സി​ക്യൂ​ട്ടീ​വ് ജു​മ്പാ സി​ൻ​ഹ, ഉ​ഷാ ദേ​വി, മ​ഞ്ജു ദാ​സ്, ഗൗ​ര​വ് മ​ഹ​ന്ത, ഡി​നോ സോ​ന എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​റി​നു​ള്ളി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​ള്ള മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വീ​ണു​കി​ട​ക്കു​ന്ന യു​വ​തി​യെ ര​ണ്ട് സ്ത്രീ​ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ബാ​ർ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റു മൂ​ന്ന് പ്ര​തി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ച് പൊ​ലി​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു. ക്ല​ബ് മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

District News

കേ​ച്ചേ​രിയിൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു‌​പേ​ർ​ക്കു പ​രി​ക്ക്

കേ​ച്ചേ​രി: പാ​റ​ന്നൂ​ർ ഐ​സ് പ്ലാ​ന്‍റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ടം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

ചൂ​ണ്ട​ൽ എ​ൽ​ഐ​ജി​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യി​രു​ന്ന ട്രാ​വ​ല​റും കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​ർ ഡ്രൈ​വ​ർ മ​യ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ചെ​ട്ടി​കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​നി​ൽ സോ​ള​മ​ൻ (60), റീ​ത്താ സോ​ള​മ​ൻ (50), പു​ളി​ക്ക​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ ബീ​ന (58) റൊ​ണാ​ൾ​ഡ് (25). എ​ന്നി​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ളാ​യ വൈ​ഗ, ദേ​വ​ന​ന്ദ, റെ​സി​ലി​ൻ റ​ഹീം എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കു​ന്നം​കു​ളം പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Latest News

Corehub Up