x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു


Published: May 13, 2026 01:21 AM IST | Updated: May 13, 2026 01:21 AM IST

കു​ട്ടി​ക​ളു​ടെ കാ​ലി​ൽ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു​ണ്ടാ​യ മു​റി​വ്.

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി, ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വീ​ണ്ടും തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. ക​ട​ങ്ങോ​ട് മ​ന​പ്പ​ടി, തെ​ക്കു​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​രു​മ​പ്പെ​ട്ടി തി​പ്പ​ല്ലൂ​രി​ലു​മാ​യി ആ​റു വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്കു ക​ടി​യേ​റ്റു. എ​രു​മ​പ്പെ​ട്ടി തി​പ്പ​ല്ലൂ​ർ ത​ച്ചാ​ട്ടി​രി മ​നോ​ജി​ന്‍റെ മ​ക​ൾ അ​ധി​രി​ത(13), കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി അ​ന്പ​ല​ത്തി​ങ്ക​ൽ ബാ​ബു​രാ​ജി​ന്‍റെ മ​ക​ൻ ആ​ദി​ദേ​വ്(6), ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​ന്പ് ചു​ള്ളി​വ​ള​പ്പി​ൽ ബാ​ല​ൻ, മ​ന​പ്പ​ടി പൂ​വ്വ​ത്തി​ങ്ക​ൽ അ​നി​ല​ൻ, തെ​ക്കു​മു​റി സ്വ​ദേ​ശി​ക​ളാ​യ പി.​ടി. സു​രേ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ​നാ​യ​ർ, സു​വ​ർ​ണ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നാ​ണു നാ​യ​യു​ടെ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.

കു​ട്ടി​ക​ളാ​യ അ​ധി​രി​ത​യ്ക്കും ആ​ദി​ദേ​വി​നും വീ​ടി​ന്‍റെ പ​രി​സ​ര​ത്തു ക​ളി​ക്കു​ന്പോ​ഴാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മ​റ്റു​ള്ള​വ​ർ​ക്കു റോ​ഡ​രി​കി​ൽ​വ​ച്ചു​മാ​ണ് ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​രു​മ​പ്പെ​ട്ടി, ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​രു​വു​നാ​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം കെ. ​ഗോ​വി​ന്ദ​ൻ​കു​ട്ടി പ​റ​ഞ്ഞു. ര​ണ്ടു​മാ​സം​മു​ന്പ് വെ​ള്ള​റ​ക്കാ​ട് കൊ​ല്ല​ൻ​പ​ടി​യി​ൽ പേ​വി​ഷ​ബാ​ധ​യു​ള്ള തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ർ​ത്യാ​യ​നി​യെ​ന്ന വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags : Seven people nattuvishesham local news

Recent News

Corehub Up