x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി യൂ​​ണി​​റ്റ് സ​​മ്മേ​​ള​​നം ന​​ട​​ത്തി


Published: July 21, 2026 12:05 AM IST | Updated: July 21, 2026 12:05 AM IST

വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി യൂ​​ണി​​റ്റ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ: വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സ​​മി​​തി​​യു​​ടെ ഏ​​റ്റു​​മാ​​നൂ​​ർ വെ​​സ്റ്റ് യൂ​​ണി​​റ്റ് സ​​മ്മേ​​ള​​നം ന​​ട​​ത്തി. പ്ര​​സി​​ഡ​ന്‍റ് ജോ​​ർ​​ജ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള നാം ​​ജി​​ല്ലാ ട്ര​​ഷ​​റ​​ർ അ​​ബ്ദു​​ൾ സ​​ലിം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ക്ര​​ട്ട​​റി എം.​​വി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, സം​​സ്ഥാ​​ന ക​​മ്മി​റ്റി​​യം​​ഗം എം.​​കെ. സു​​ഗ​​ത​​ൻ, ഏ​​രി​​യാ പ്ര​​സി​​ഡ​​ന്‍റ് ടി.​​ജെ. മാ​​ത്യു തെ​​ങ്ങും​​പ്ലാ​​ക്ക​​ൽ, സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം അ​​ന്ന​​മ്മ രാ​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ചാ​​രി​​റ്റി പ്ര​​വ​​ർ​​ത്ത​​ക​​നും വ്യാ​​പാ​​ര പ്ര​​മു​​ഖ​​നു​​മാ​​യ ഫി​​ലി​​പ്പ് മ​​ണി​​യാ​​ലി​​ൽ, വ്യ​​വ​​സാ​​യി റോ​​യി​​മോ​​ൻ, ഏ​​റ്റു​​മാ​​നൂ​​ർ ഫൈ​​ൻ ആ​​ർ​​ട്സ് സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ നാ​​യ​​ർ, സി​​നി​​മാ-​സീ​​രി​​യ​​ൽ താ​​രം ബി​​ജോ കൃ​​ഷ്ണ​​ൻ, വ​​നി​​താ​സം​​രം​​ഭ​​ക ഷീ​​ജാ സ​​തീ​​ഷ്, ഹ​​രി​​ത​​ക​​ർ​​മ സേ​​നാ​​ഗം​​ങ്ങ​​ൾ എ​​ന്നി​​വ​​രെ ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ പേ​​ഴ്സ​​ൺ പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ർ ആ​​ദ​​രി​​ച്ചു.

ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ഫെ​​ലി​​ക്സ് മ​​ന​​യ​​ത്ത് (പ്ര​​സി​​ഡ​​ന്‍റ്), ഇ.​​എ​​സ്. സി​​ജു (സെ​​ക്ര​​ട്ട​​റി), ബി​​ജോ കൃ​​ഷ്ണ​​ൻ (ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up