x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി സം​ഗ​മം

വെബ് ഡെസ്ക്
Published: July 21, 2026 12:07 AM IST | Updated: July 21, 2026 12:07 AM IST

ഐ​എ​​ൻ​ടി​യു​സി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച ഉ​​മ്മ​​ൻ ചാ​​ണ്ടി അ​​നു​​സ്മ​​ര​​ണം

അ​​യ​​ർ​​ക്കു​​ന്നം: മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​യു​​ടെ മൂ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​രു​​ത​​ൽ ഗോ​​ൾ​​ഡ​​ൻ ജൂ​​ബി​​ലി ട്ര​​സ്റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​മ്മ​​ൻ ചാ​​ണ്ടി സ്‌​​മൃ​​തി സം​​ഗ​​മം ന​​ട​​ത്തി.

അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും ഇ​​ൻ​​കാ​​സ് കു​​വൈ​​ത്തി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ന്ന സം​​ഗ​​മം ജ​​ല​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ഗീ​​താ രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ക​​രു​​ത​​ൽ ഗേ​​ൾ​​ഡ​​ൻ ട്ര​​സ്റ്റ് ചെ​​യ​​ർ​​മാ​​ൻ ഫി​​ൽ​​സ​​ൺ മാ​​ത്യൂ​​സ് ട്ര​​സ്‌​​റ്റി​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. വീ​​ൽ​​ചെ​​യ​​ർ, ഡ​​യാ​​ലി​​സി​​സ് കി​​റ്റ് വി​ത​ര​ണം ഇ​​ൻ​​കാ​​സ് കു​​വൈ​​റ്റ് നേ​​താ​​വ് എം.​​പി. തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു. ഐ ​​പാ​​ഡു​​ക​​ളു​​ടെ വി​​ത​​ര​​ണം അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി കൊ​​റ്റ​​ത്തി​​ൽ നി​​ർ​​വ​​ഹി​​ച്ചു. സേ​​വ​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ വി​​ത​​ര​​ണ​​വും ട്ര​​സ്‌​​റ്റ് സം​​ഘ​​ടി​​പ്പി​​ച്ചു.
ഫാ. ​ടോ​​ജോ പു​​ളി​​ക്ക​​പ്പ​​ട​​വി​​ൽ, ജ​​യിം​​സ് കു​​ന്ന​​പ്പ​​ള്ളി, ഡോ. ​​എം.​​സി. സി​​റി​​യ​​ക്, ജി​​ജി നാ​​ക​​മ​​റ്റം, ലി​​സ​​മ്മ ബേ​​ബി തു​ട​ങ്ങി​യ​വ​​ർ പ്ര​​സം​​ഗി​​ച്ചു.

​പാ​​മ്പാ​​ടി:​ കെ​​പി​​സി​​സി വി​​ചാ​​ർ വി​​ഭാ​​ഗി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഉ​​മ്മ​​ൻ ​ചാ​​ണ്ടി അ​​നു​​സ്മ​​ര​​ണ​​വും അ​​ന്ന​​ദാ​​ന​​വും പൊ​​ത്ത​​ൻ​​പു​​റം ആ​​ശാ കി​​ര​​ണി​​ൽ ന​​ട​​ത്തി. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് മാ​​ത്ത​​ച്ച​​ൻ പാ​​മ്പാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പാ​​മ്പാ​​ടി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ബോ​​ബി മു​​ട്ട​​ത്ത്, പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ച്ചാ​​മ്മ തോ​​മ​​സ്, ആ​​ശാ കി​​ര​​ൺ ഡ​​യ​​റ​​ക്ട​​ർ ബാ​​ബു സ​​ക്ക​​റി​​യ, ജോ​​സ​​ഫ് സ്റ്റീ​​ഫ​​ൻ, മാ​​നി പാ​​മ്പാ​​ടി, സാ​​ജു വി. ​​ഹാ​​ബേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up