x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​യോ​ട​ങ്ങ​ളി​ലെ തു​ഴ​ച്ചി​ൽ​കാ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്

വെബ് ഡെസ്ക്
Published: July 21, 2026 12:23 AM IST | Updated: July 21, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

ആ​റ​ന്മു​ള: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​റ​ന്മു​ള വ​ള്ള സ​ദ്യ​യി​ലും ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ലും പ​ങ്കെ​ടു​ക്കു​ന്ന 52 പ​ള്ളി​യോ​ട​ങ്ങ​ളി​ലെ 5200 തു​ഴ​ച്ചി​ൽ​കാ​ർ​ക്കും പ​ള്ളി​യോ​ട പ്ര​തി​നി​ധി​ക​ൾ​ക്കു​മു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി പ​ള്ളി​യോ​ട​സേ​വാ സം​ഘ​ത്തി​നു വേ​ണ്ടി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ മാ​ർ​ക്ക​റ്റിം​ഗ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ പ്ര​തീ​ഷ് തോ​മ​സി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. പ​ള്ളി​യോ​ട​ങ്ങ​ൾ നീ​റ്റി​ലി​റ​ക്കു​ന്ന 19 മു​ത​ൽ തി​രു​വോ​ണ സ​ദ്യ , അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ, ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സെ​പ്റ്റം​ബ​ർ 17 വ​രെ പ​ള്ളി​യോ​ട​ങ്ങ​ളി​ലെ തു​ഴ​ച്ചി​ൽ കാ​ർ​ക്കും പ​ള്ളി​യോ​ട പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജ് ഉ​ണ്ടാ​യി​രി​ക്കും.

പ​ള്ളി​യോ​ട സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ ദേ​വ​ൻ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി,പ​ഴ​കു​ളം മ​ധു എം​എ​ൽ​എ,ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ കൃ​ഷ്ണ​കു​മാ​ർ,യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ റീ​ജ​ന​ൽ മാ​നേ​ജ​ർ അ​ഭി​ലാ​ഷ്, ഷി​ബി ത​ങ്കം, അ​സി. റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ജ​യ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ മാ​നേ​ജ​ർ ഭ​ര​ത്, അ​മ​ൽ വി​നോ​യി, ഡോ. ​ബി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews Insurance

Recent News

Corehub Up