x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​​ള്ളൂ​​ർ സെ​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ്‌ പ​​ള്ളി സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം​

വെബ് ഡെസ്ക്
Published: July 21, 2026 12:09 AM IST | Updated: July 21, 2026 12:09 AM IST

സു​​വ​​ര്‍​ണ ജൂ​​ബി​​ലി ഉ​​ദ്ഘാ​​ട​​നം ഡോ. ​​ദി​​വ്യ എ​​സ്. അ​​യ്യ​​ര്‍ നി​ർ​വ​ഹി​ക്കു​ന്നു.

വെ​​ള്ളൂ​​ർ: സെ​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ്‌ പ​​ള്ളി​​യി​​ൽ ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​നി​​ൽ​​ക്കു​​ന്ന സു​​വ​​ർ​​ണ​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദി​​യ​​സ്കോ​​റോ​​സ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ, ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ദി​​വ്യ എ​​സ്. അ​​യ്യ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ.​​ജി പാ​​ല​​യ്ക്ക​​ലോ​​ടി, പാ​​മ്പാ​​ടി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സി​​ജു കെ. ​​ഐ​​സ​​ക്, പ​​ഞ്ചാ​​യ​​ത്തം​​ഗം ഇ.​​എ. കു​​റി​​യാ​​ക്കോ​​സ്, ഈ​​പ്പ​​ൻ പി. ​​ജോ​​ബ്, ഫാ. ​​ഐ​​സ​​ക് പി. ​​ഡേ​​വി​​ഡ്, ഫാ. ​​ജോ​​സ് മാ​​ത്യു, തോ​​മ​​സ് ഉ​​മ്മ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. പ​​ള്ളി ന​​വീ​​ക​​ര​​ണ ഫ​​ണ്ട്‌ ആ​​ദ്യ​ഗ​​ഡു സ്വീ​​ക​​ര​​ണം മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ർ​​വ​​ഹി​​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up