x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നാ​വു​ന്നി​ല്ല; പ​രാ​തി പ​രി​ഹ​രി​ക്ക​ണം: മ​നു​ഷ്യാവ​കാ​ശ ക​മ്മീ​ഷ​ൻ

വെബ് ഡെസ്ക്
Published: July 21, 2026 12:14 AM IST | Updated: July 21, 2026 12:14 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ട്ട​യം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം. ത​ക​ർ​ന്നു വീ​ഴാ​റാ​യ വീ​ട് പു​ന​രു​ദ്ധ​രി​ക്കാ​ൻ വീ​ടി​രി​ക്കു​ന്ന സ്ഥ​ല​മെ​ങ്കി​ലും പ​തി​ച്ചു ന​ൽ​കാ​തി​രി​ക്കു​ന്ന​ത് നീ​തി​യു​ക്ത​മ​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ഭാ​വി​യി​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം പോ​യി​ട്ട് അ​വ​ശേ​ഷി​ക്കു​ന്ന വീ​ടി​രി​ക്കു​ന്ന ഭാ​ഗം പ​തി​ച്ചു​ന​ൽ​കാ​ൻ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ (പ​ത്ത​നം​തി​ട്ട ഡി​വി​ഷ​ൻ) ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു. സ്വ​ന്തം ചെ​ല​വി​ൽ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ പ​രാ​തി​ക്കാ​ര​ൻ പ​ന്ത​ളം മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പ​ന്ത​ളം കു​ര​റ​മ്പാ​ല സൗ​ത്ത് സ്വ​ദേ​ശി ശി​വ​രാ​മ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള പ​രാ​തി​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന് 50 വ​ർ​ഷ​ത്തി​നു​മേ​ൽ പ​ഴ​ക്ക​മു​ണ്ടെ​ന്നും വ​സ്തു​വി​ന് പ​ട്ട​യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വീ​ട് പു​തു​ക്കിപ്പണി​യാ​നാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

റോ​ഡ് വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ല​ത്തി​ന്‍റെ ബാ​ക്കി പ​രാ​തി​ക്കാ​ര​ന് പ​തി​ച്ചു ന​ൽ​കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം വേ​ണ​മെ​ന്നും ഇ​തി​നു​വേ​ണ്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. പ​ന്ത​ളം മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി, അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Tags : Human Rights Nattuvishesham DistrictNews

Recent News

Corehub Up