തൃശൂർ: സെന്റ് തോമസ് കോളജിൽ ലോറിയ കോൺവൊക്കേഷൻ സെറിമണി 2026 സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയിൽ കോളജ് മാനേജരും അതിരൂപത സഹായമെത്രാനുമായ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
മംഗളൂരു സെന്റ് അലോഷ്യസ് (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി) വൈസ് ചാൻസലർ ഫാ. ഡോ. പ്രവീൺ മാർട്ടിസ് എസ്ജെ പ്രഭാഷണം നടത്തി. പരീക്ഷാ കൺട്രോളർ ഡോ. പോൾസൺ മാത്യു ബിരുദധാരികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ പ്രസംഗിച്ചു.
കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർട്ടിൻ സ്വാഗതവും വിദ്യാർഥി പ്രതിനിധികളായ സോന മനോജ്, ആർ. ആരതി എന്നിവർ നന്ദിയും പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ. പി.വി. ആന്റോയും കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. പോൾസൺ മാത്യുവും നേതൃത്വം നല്കി.