കണമല: കണമല ടൗണിൽ എംഎൽഎ ഫണ്ടിൽ സ്ഥാപിച്ച ഗ്രാമദീപം ലൈറ്റും പഞ്ചായത്ത് വക വഴിവിളക്കുകളും പ്രകാശിക്കുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള ഈ ഭാഗത്ത് രാത്രിയിൽ വെളിച്ചമില്ലാത്തത് ജനങ്ങൾക്ക് ഭയാശങ്കകൾക്ക് കാരണമാകുന്നു. ശബരിമല തീർഥാടകർ കുളിക്കാൻ ഇറങ്ങുന്ന കണമല കടവിലും വെളിച്ചമില്ല. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.