x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടി​ക്കു​ള​ത്ത് തെ​രു​വു വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 10:07 PM IST | Updated: July 30, 2026 10:07 PM IST

കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള തെ​രു​വു വി​ള​ക്കു​ക​ള്‍ തെ​ളി​യാ​താ​യി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും ഇ​തു തെ​ളി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ എ​ഴു​ന്നൂ​റി​ല​ധി​കം തെ​രു​വു വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ത്ര ബ​ള്‍​ബു​ക​ള്‍ തെ​ളി​യു​ന്നു​ണ്ട് എ​ന്ന കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നോ ക​രാ​റു​കാ​ര​നോ നി​ശ്ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി ബ​ള്‍​ബു​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​ത്. മാ​നു​വ​ല്‍, ഓ​ട്ടോ​മാ​റ്റി​ക് എ​ന്നി​ങ്ങ​നെ ര​ണ്ടു ത​ര​ത്തി​ലു​ള്ള തെ​രു​വ് വി​ള​ക്കു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ല്‍ സ്ഥാ​പി​ച്ച​ത്. ഓ​ട്ടോ​മാ​റ്റി​ക് ബ​ള്‍​ബു​കൂ​ടെ സെ​ന്‍​സ​ര്‍ അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​ണ്. അ​തി​നാ​ല്‍ ബ​ള്‍​ബു​ക​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ തെ​ളി​യു​ന്നി​ല്ല. ഇ​തി​നു പു​റ​മേ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി ബ​ള്‍​ബു​ക​ളാ​ണ് ദി​വ​സ​ങ്ങ​ളോ​ളം പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും തെ​ളി​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്.

ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ഇ​പ്ര​കാ​രം വൈ​ദു​തി പാ​ഴാ​യി​പ്പോ​കു​ന്ന​ത്. വൈ​ദ്യു​തി ചാ​ര്‍​ജി​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ ന​ഷ്ട​ത്തി​നും ഇ​ത് ഇ​ട​യാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി പ​റ​ഞ്ഞാ​ല്‍ ഉ​ട​നെ ശ​രി​യാ​ക്കാം എ​ന്ന സ്ഥി​രം മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും പ​രാ​തി​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു മാ​ത്ര​മാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി ബോ​ര്‍​ഡ് നി​ല​വി​ലെ പ​ല ലൈ​നു​ക​ളും ഇ​ന്‍​സു​ലേ​റ്റ​ഡ് കേ​ബി​ളാ​ക്കി മാ​റ്റി​വ​രി​ക​യാ​ണ്. മു​ന്‍​പ് ഈ ​ലൈ​നു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന തെ​രു​വു വി​ള​ക്കു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി​യ​ത് പു​നഃ​സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യി​ല്ല. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മൂ​ലം പു​ര​യി​ട​ങ്ങ​ള്‍ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ക്ഷു​ദ്ര​ജീ​വി​ക​ളു​ടേ​യും വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വ നേ​രം ഇ​രു​ട്ടി​യാ​ല്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​രു​വു വി​ള​ക്കു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തെ​ളി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham Districtnews Streetlights

Recent News

Corehub Up