District News
എഴുമാന്തുരുത്ത്: തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ എഴുമാന്തുരുത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.കെ. സാംബുജി, ജയിംസ് പുല്ലാപ്പള്ളി, പി.ഡി. ബാബു, ടോമി പ്രാലടി, നോബി മുണ്ടയ്ക്കല്‍, എം.കെ. ഇന്ദുചൂഡന്, പ്രേംജി, എം.ഡി. ജോണ്‍, പി.ജി. തങ്കച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leader Page
കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്തൻപുഴ-വലിയകാവ് വനഭൂമിയുടെ ഉടമസ്ഥാവകാശത്തിലും അവിടെ താമസിക്കുന്നവരുടെ പട്ടയ വിഷയത്തിലും ശാശ്വതമായ പരിഹാരം കാണാതെ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. വനമേഖലയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന രണ്ടായിരത്തോളം കർഷകരും ഭൂരഹിതരും അടങ്ങുന്ന കുടുംബങ്ങൾ പട്ടയത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ പ്രതിഷേധങ്ങളോട് തികഞ്ഞ നിസംഗതയും അവഗണനയുമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
സർക്കാർ തോറ്റുകൊടുത്ത കോടതിവിധി
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയും ചരിത്ര-ഐതിഹ്യ ങ്ങള്‍ക്കൊണ്ട് പ്രശസ്തവുമായ വനഭൂമിയില്‍ സര്‍ക്കാരിനുള്ള അവകാശം 2018 ജനുവരി പത്തിലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയോടെ നഷ്ടപ്പെട്ടതോടെയാണ് വിഷയം സങ്കീർണമായത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വനഭൂമി 283 സ്വകാര്യ വ്യക്തികളുടേതാണ്. ഇതോടെയാണ് വനത്തിന്റെയും വനാതിര്‍ത്തിയില്‍ കഴിയുന്ന രണ്ടായിരത്തോളം കുടുംബങ്ങളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലായത്. സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ വനം വകുപ്പ് അഭിഭാഷകന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി ഹാജരാക്കാതെ ചില വ്യക്തികള്‍ക്ക് അനുകൂലമായി കേസ് അട്ടിമറിക്കുകയാണ് ഉണ്ടായത്.
സർക്കാർ അഭിഭാഷകൻ വനം സർക്കാർ ഭൂമിയാണെന്നു സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയില്ല. ചെമ്പ് പട്ടയത്തിന്റെ ആധികാരികത കോടതിയിൽ ചോദ്യം ചെയ്യാൻപോലും തയാറായില്ല. ചെമ്പ് പട്ടയത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യാജരേഖകള്‍ ചമച്ച് നിയമവ്യവസ്ഥിതിയെ കബളിപ്പിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെന്ന നിര്‍ണായക വിധി മുൻപ് കോടതി പ്രസ്താവിച്ചിരുന്നു.
മലയാളം ലിപി ഉപയോഗിക്കാറില്ലാത്ത അക്കാലത്ത് വട്ടെഴുത്തില്‍ എഴുതപ്പെട്ടതെന്ന് കരുതുന്ന രേഖയുടെ ലിപി മാറ്റം വരുത്തിയ പകര്‍പ്പ് മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇതും അനുബന്ധരേഖകളും വ്യാജമാണെന്ന് 1991 മാര്‍ച്ച് 18ലെ ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വിധി സർക്കാർ അഭിഭാഷകൻ മറച്ചുവച്ചു. മുൻ യുഡിഎഫ് സർക്കാർ നിയോഗിച്ച സുശീല ഭട്ടിനെ ഒഴിവാക്കി പകരം നിയോഗിച്ച അഭിഭാഷകൻ പൊന്തൻപുഴ വനം കുറ്റിക്കാടാണെന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അട്ടിമറിക്കപ്പെട്ട നിയമവഴികൾ
1980ലെ കേന്ദ്ര വനസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് 1996 ഡിസംബർ 12ന് വന്ന ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കേസിലെ സുപ്രീംകോടതി വിധിയും 2003ലെ ഇഎഫ്എല്‍ ആക്ടും 1971ലെ കേരള ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ് ആക്ടും പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിന് അനുകൂലമായ 1991ലെ ഹൈക്കോടതിവിധിയും യഥാസമയം കോടതിയില്‍ ഹാജരാക്കാതെ കേസിൽ സര്‍ക്കാര്‍ അഭിഭാഷകന് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സര്‍ക്കാരിന് അനുകൂലമാകുമായിരുന്ന ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നത് ഹൈക്കോടതിയുടെ വിധിന്യായത്തില്‍തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2003ലെ ഇഎഫ്എൽ ആക്ട് പ്രകാരം ഏതു വനപ്രദേശം വേണമെങ്കിലും പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് വിജ്ഞാപനം ചെയ്ത് സർക്കാരിന് ഏറ്റെടുക്കാം. ഹൈക്കോടതി വിധിയിൽത്തന്നെ ജസ്റ്റീസ് ചിദംബരേഷ് ചൂണ്ടിക്കാണിക്കുന്നതുപോലെ 1971ലെ കേരള സ്വകാര്യ വനം നിഷിപ്തമാക്കൽ നിയമം (കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട്) പ്രകാരം ഒരു ട്രൈബ്യൂണൽ രൂപീകരിച്ച് അതിൽ സർക്കാരിന്റെ അവകാശവാദം അംഗീകരിപ്പിച്ച് ട്രൈബ്യൂണൽ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകി വനഭൂമി ഏറ്റെടുക്കാവുന്നതാണ്.
ട്രൈബ്യൂണൽ പ്രവർത്തിക്കുന്ന സമയപരിധിക്കുള്ളിൽ മറ്റു നിയമനടപടികൾ പാടില്ല എന്ന് വ്യവസ്ഥചെയ്യുന്നതിനാൽ ഇതിന് അധികം കാലതാമസവുമുണ്ടാകില്ല. എന്നാൽ, ഇതിനൊന്നും ശ്രമിക്കാതെ വിധിക്കെതിരേ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി. നിലവിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ടിരിക്കുകയാണ്.
കർഷക ദുരിതങ്ങളുടെ ചരിത്രം
1753ല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രത്യുപകാരമായി എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കൈപ്പുഴ കോവിലകത്തിന് നല്‍കിയതാണ് പൊന്തന്‍പുഴ വനം എന്നാണ് പറയപ്പെടുന്നത്.
മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് ചെമ്പ് പട്ടയത്തില്‍ നീട്ട് നല്കി എന്നാണ് കോവിലകത്തിന്റെ അവകാശവാദം. എന്നാൽ, 1891ലെ തിരുവിതാംകൂർ വന നിയമ പ്രകാരം തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ഉള്‍പ്പെട്ട ആറേ മുക്കാല്‍ ചതുരശ്ര മൈല്‍ സ്ഥലം വലിയകാവ് റിസര്‍വ് വനമായി ഏറ്റെടുക്കാന്‍ വിജ്ഞാപനമുണ്ടായി. പൊന്തൻപുഴയുടെ വിവിധ ഭാഗങ്ങളായ കരിക്കാട്ടൂർ, വലിയകാവ് , ആലപ്ര പ്രദേശങ്ങൾ സർക്കാർ റിസർവ് ആയി പ്രഖ്യാപിച്ചത് 1904,1906,1908 വർഷങ്ങളിൽ പുറത്തിറക്കിയ വിജ്ഞാപനങ്ങൾ പ്രകാരമാണ്. അന്നത്തെ തിരുവിതാംകൂർ ദിവാൻ ആയിരുന്ന മാധവറാവു ആണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ ഈ പ്രദേശങ്ങൾ സർക്കാർ റിസർവ് വനമായി പ്രഖ്യാപിച്ചത്.
കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1959ൽ കേരള സർക്കാരിന്റെ വിജ്ഞാപനവും ഉണ്ടായി.എന്നാൽ, തങ്ങൾ ഈ ഭൂമി എഴുമറ്റൂർ കോവിലകത്തുനിന്ന് 1930കളിൽ വാങ്ങിയതാണെന്ന് അവകാശപ്പെട്ട് 283 സ്വകാര്യ വ്യക്തികൾ രംഗത്തെത്തി. മാർത്താണ്ഡവർമയുടെ കാലത്തുതന്നെ ചെമ്പുപട്ടയത്തിലൂടെ ഈ പ്രദേശങ്ങൾ കരമൊഴിവായി തങ്ങൾക്കു ലഭിച്ചു എന്നാണ് സ്ഥലത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന എഴുമറ്റൂർ കോവിലകത്തിന്റെ വാദം. കോവിലകത്തിന്റെ ഈ വാദത്തെ അക്കാലത്തുതന്നെ സെറ്റിൽമെന്റ് ഓഫീസർമാരും വിവിധ കോടതികളും തള്ളിക്കളഞ്ഞിരുന്നു. ഈ വനഭൂമി സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നേരത്തേതന്നെ വിധിച്ചിരുന്നു.
ഈ വിധികൾക്കെതിരേ പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് ഹൈക്കോടതിയോട് വീണ്ടും കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് ഭൂമിയിൽ സർക്കാരിന് അവകാശമില്ല എന്ന ഡിവിഷൻ ബെഞ്ച് വിധി ഉണ്ടാകുന്നത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട വിജ്ഞാപനത്തെക്കുറിച്ചു നിലവിൽ കേസുകൾ ഇല്ലാത്തതിനാലും നേരത്തേതന്നെ സർക്കാരിന് അനുകൂലമായി തീർപ്പു കൽപ്പിച്ചതിനാലും കോടതി ഇടപെടുന്നില്ല എന്നാണ് 2018 ജനുവരി പത്തിലെ വിധിയിലൂടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്. കരിക്കാട്ടൂരുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനം ശരിവച്ച കോടതി വലിയകാവ്, ആലപ്ര പ്രദേശങ്ങളിൽ സർക്കാരിന് അവകാശമില്ല എന്ന് വിധിച്ചത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണ് എന്ന് പകൽപോലെ വ്യക്തമാണ്.
പൊന്തന്‍പുഴയിലെ സംരക്ഷിതവനഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് ഉടമസ്ഥാവകാശം നല്കിയ ഹൈക്കോടതിവിധി ഒരു നൂറ്റാണ്ട് പഴക്കമുള്ള അവകാശത്തര്‍ക്കങ്ങളുടെ അന്തിമതീര്പ്പായിരുന്നു. എന്നാൽ, രാജാവിന്റെ കാലത്തെ ചെമ്പുപട്ടയം ഉണ്ടെന്ന് പറയപ്പെടുന്ന 283 പേർക്ക് അവകാശപ്പെട്ടതാണ് പൊന്തൻപുഴ വനം എന്നും കേരള സർക്കാരിന് റിസർവ് വനമായി പ്രഖ്യാപിക്കാൻ അവകാശമില്ല എന്നുമുള്ള 2018 ജനുവരി 10ലെ ഹൈക്കോടതിവിധി കനത്ത തിരിച്ചടിയാണ് വനാതിർത്തിക്ക് ചുറ്റും നൂറ്റാണ്ടിലേറെയായി താമസിക്കുന്ന സാധാരണക്കാർക്ക് നൽകിയത്.
വനം, റവന്യു വകുപ്പുകളുടെ അനാസ്ഥകാരണം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ഇന്നും പട്ടയം കിട്ടാക്കനിയായി തുടരുകയാണ്. അതിൽതന്നെ അഞ്ഞൂറില്പരം ഭൂരഹിത ദളിത് കുടുംബങ്ങളാണ് പൊന്തന്‍പുഴ വനമേഖലയില്‍ താമസിക്കുന്നത്.
1906ല്‍ ദിവാന് മാധവറാവു പൊന്തന്‍പുഴയെ വനമായി പ്രഖ്യാപിച്ചപ്പോഴും വനാതിര്‍ത്തിയില്‍ കൈവശക്കാരുണ്ടായിരുന്നുവെന്നത് സർക്കാർ രേഖകളിൽ വ്യക്തമാണ്. കൂടാതെ, 1940കളിലെ ഗ്രോ മോര് ഫുഡ് പദ്ധതിപ്രകാരം കുത്തകപ്പാട്ട വ്യവസ്ഥയില്‍ കുറെ കുടുംബങ്ങളെ ഈ ചതുപ്പുകളില്‍ സര്‍ക്കാര്‍ താമസിപ്പിച്ചിരുന്നു. ഇവരെല്ലാം 1977 മുമ്പുള്ള കൈവശക്കാരാണ്. അതു റവന്യു, വനം വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷനിലൂടെ ബോധ്യപ്പെട്ടതുമാണ്. പട്ടയം നല്കുന്നതിനു മുന്നോടിയായി ഇവര്‍ക്ക് 2005ലെ യുഡിഎഫ് സര്‍ക്കാര്‍ കൈവശരേഖ നല്‍കിയിരുന്നു. കോടതിവിധി എതിരായതോടുകൂടി ഇവരെല്ലാം കുടിയിറക്കല്‍ ഭീഷണിയിലാണ്.
ഉയരുന്ന കർഷക പ്രതിഷേധങ്ങൾ
സുപ്രീംകോടതിയുടെ ഉത്തരവ് വനഭൂമിക്ക് മാത്രമാണ് ബാധകമെന്നും അതിനു പുറത്തുള്ള റവന്യു ഭൂമി അളന്ന് തിട്ടപ്പെടുത്തി അർഹരായവർക്ക് പട്ടയം നൽകുന്നതിനു തടസമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് വനം-റവന്യു ഭൂമികൾ വേർതിരിക്കുന്നതിനായി സർക്കാർ ‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ സർവേ ഇപ്പോൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്.
1977ന് മുൻപ് വനഭൂമി കൈവശം വച്ചിരുന്നവർക്ക് കേന്ദ്രാനുമതിയോടെ പട്ടയം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, വനഭൂമിയുടെയും വനാതിര്‍ത്തിയില്‍ കഴിയുന്ന കൈവശക്കാരുടെയും ഭൂമിയുടെ സര്‍വേ നമ്പര്‍ ഒന്നു തന്നെയാണെന്നതാണ് പ്രധാന പ്രശ്നം. മണിമല വില്ലേജിലെ ആലപ്ര - പൊന്തൻപുഴ മേഖലകളിൽ നടത്തിയ ഡിജിറ്റൽ സർവേയിൽ കർഷകരുടെ കൈവശഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വനവിജ്ഞാപനം പ്രകാരം അതിർത്തി നിശ്ചയിക്കാതെ പഴയ റി-സർവേ രേഖകൾ മാത്രം അടിസ്ഥാനമാക്കിയാണ് സർവേ നടത്തുന്നതെന്നാണ് കർഷകരുടെ പരാതി.1959ൽ വനം വകുപ്പ് ഇറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 1,592.5 ഏക്കറിൽ 1,223.7 ഏക്കർ വരുന്ന സിംഹഭാഗം മാത്രമാണ് റിസർവ് ഫോറസ്റ്റ് എന്ന് നോട്ടിഫൈ ചെയ്തത്. എന്നാൽ, ബാക്കി വരുന്ന ഭൂമി ഡീനോട്ടിഫൈ ചെയ്തു റവന്യു വകുപ്പിന് കൈമാറുന്ന നടപടികൾ കൈക്കൊണ്ടില്ല. ഇവിടത്തെ ഭൂമിയുടെ യഥാര്‍ഥ സര്‍വേ നമ്പര്‍ 283/1 ആയിരുന്നു.
പിന്നെ കാലക്രമത്തിലെപ്പെഴോ രണ്ടു സര്‍വേ നമ്പരുകളായി, 283/1 ഉം 283/1A യും. ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് 283/1A യുടെ ഭൂരിഭാഗവും വനമാണ്. പുതിയ സര്‍വേ അനുസരിച്ച് 193/1 ആണ് വനം. 174/1-192/19 വരെയും 194/1 മുതല്‍ 211/4 വരെയുമാണ് കൈവശക്കാരുടെ ഭൂമി. വനം 1265 ഏക്കര്‍ വരുമ്പോള്‍ കൈവശക്കാരുടെ ഭൂമി 325 ഏക്കറാണ്.
പ്രദേശത്തെ ജനങ്ങളുടെ പരാതി പരിഗണിച്ച് വനവിജ്ഞാപനം അനുസരിച്ച് ഭൂമിയിൽ അതിർത്തി പരിശോധിക്കണം എന്ന് രണ്ടു വർഷം മുൻപ് ലാൻഡ് റവന്യു കമ്മീഷണർ കോട്ടയം, പത്തനംതിട്ട കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ഇത് നടപ്പിലാക്കാതെ റീ-സർവേ രേഖകളെ മാത്രം ആശയിച്ചു ഡിജിറ്റൽ സർവേ നടത്തി കർഷകരുടെ ഭൂമി വനം എന്ന് രേഖപ്പെടുത്തി ഹെഡ് സർവേയർ നോട്ടീസ് പ്രസിദ്ധീകരിച്ചതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം. 1907ലെ വനവിജ്ഞാപന പ്രകാരം പുളിക്കൻപാറ തോട്, പൊന്തൻപുഴ തോട് എന്നിവ അതിർത്തിയായി നിശ്ചയിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വനഭൂമി സംരക്ഷിച്ചുകൊണ്ട് വനപരിധിക്ക് പുറത്ത് വസിക്കുന്ന കർഷകർക്ക് പട്ടയം നൽകണം എന്ന ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ഡിജിറ്റൽ സർവേയിൽ കർഷകരുടെ ഭൂമി വനം ആണെന്ന് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച നോട്ടീസ് പിൻവലിക്കണം, വനത്തിന്റെ വിജ്ഞാപനം അനുസരിച്ചുള്ള അതിർത്തി ഫീൽഡിൽ പരിശോധിക്കണം എന്ന ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കി പട്ടയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയരുകയാണ്.
ആലപ്ര, പുളിക്കൻപാറ, വഞ്ചിയപ്പാറ, വെച്ചൂക്കുന്ന്, രാമനാനി, നെടുമ്പുറം ചതുപ്പ്, പൊന്തൻപുഴ വളകോടിച്ചതുപ്പ് പ്രദേശങ്ങളിലെ കർഷക ദളിത് കുടുംബങ്ങളാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ലക്ഷ്മി വിലാസം എൽപി സ്കൂൾ 1926ലാണ് സ്ഥാപിച്ചത്. ശതാബ്ദി ആഘോഷിക്കുന്ന ഈ സ്കൂൾ ഇരിക്കുന്ന സ്ഥലംപോലും വനം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ സർക്കാരിന്റെ നിസംഗത തുടരുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്.
Kerala
കോഴിക്കോട്: ദേശീയ പണിമുടക്ക് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയിലേക്ക് മാറ്റുന്നത് ശരിയാണോ എന്നത് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ദേശീയപണിമുടക്ക് ദിവസം പുതുയുഗ യാത്ര മാറ്റിവയ്ക്കാത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമര്‍ശിച്ചതിനോടുള്ള പ്രതികരണമായിട്ടാണ് വി.ഡി. സതീശന് പണിമുടക്ക് സംബന്ധിച്ച പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
കേരളത്തില്‍ വരുമ്പോള്‍ മാത്രമാണ് ഹര്‍ത്താലിനും ബന്ദിനും സമാനമായ അവസ്ഥയായി ദേശീയ പണിമുടക്ക് മാറുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ബംഗാളിലും ത്രിപുരയിലും പോലും ഇത്തരത്തില്‍ ഉണ്ടാകാറില്ലായിരുന്നു.
കേരളത്തില്‍ ജനജീവിതം മുഴുവന്‍ സ്തംഭിക്കുന്ന ഒന്നായി ഇത് മാറുന്നു. ഈ രീതി കാലഹരണപ്പെട്ടതാണോ എന്നതില്‍ പൊതു ചര്‍ച്ച വേണമെന്നും സതീശന് അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: ശമ്പളപരിഷ്കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.
ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.
ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
District News
കൊല്ലം : തൊഴിലാളികളുടെ തൊഴിലവസരങ്ങളും വേതനവും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ കോൺഗ്രസ് തിരുവനന്തപുരം ലോക്ഭവന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിൽ കൊല്ലത്ത് നിന്ന് 5000 തൊഴിലുറപ്പ് തൊഴിലാളികളും നേതാക്കളും പങ്കെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തി െ ന്റ നിയമപരമായ അവകാശം ഉറപ്പ് നല്‍കുന്നതാണ്. ഈ നിയമപ്രകാരം ഒരു വ്യക്തി ആവശ്യപ്പെട്ടാല്‍ അയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ നല്കാന് സംസ്ഥാനം നിയമപരമായി ബാധ്യസ്ഥമാണ്. അത് നല്കാന് സാധിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണം.
ഈ നിയമപരമായ അവകാശമാണ് തൊഴിലുറപ്പ് നിയമം ഉറപ്പ് നല്‍കുന്നത്. പ്രതിവര്‍ഷം ആറ് കോടി കുടുംബങ്ങള്‍ക്ക് ഈ നിയമം വഴി തൊഴിലും വരുമാനവും നല്‍കിയിരുന്നു. ഇതുവഴി ഗ്രാമീണ വരുമാനം വര്‍ധിച്ചു.
സമൂഹത്തില്‍ സുസ്ഥിര ആസ്തികള്‍ വര്‍ധിച്ചു. മുഴുവന്‍ പ്രവര്‍ത്തി ദിവസങ്ങളുടെ 60 ശതമാനം ദളിതര്‍ക്കും ആദിവാസികള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും ലഭിച്ചു വരുകയായിരുന്നു.
മോദി സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച വിബിജി - റാം - ജി ആകട് തൊഴിലുറപ്പ് നിയമത്തി െ ന്റ അടിസ്ഥാന തത്വങ്ങളില്‍ നിന്നും പൂര്‍ണമായും വ്യതിചലിക്കുന്നതാണ്. തൊഴില്‍ ലഭിക്കുന്നതില്‍ നിയമപരമായ ഉറപ്പ് ഇല്ലാതാക്കുന്നു. എല്ലാത്തരം തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
ഗ്രാമസഭകളെയും പഞ്ചായത്തുകളെയും ദുര്‍ബലപ്പെടുത്തുന്നു. തൊഴിലുറപ്പ് വിഹിതം 90 ശതമാനത്തില്‍ നിന്നും 60 ശതമാനമായി കുറയുന്നു. പൊതുവില്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങളും വേതനവും ഇല്ലാതെയാവുകയാണ്. ഇതിനെതിരെ അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെ തിരുവനന്തപുരം ലോക്ഭവന് മുന്നില്‍ തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധ സമരം നടത്തുകയാണ്.
ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ബഹുജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അസംബ്ലിതല പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.30ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തും.
മോദി സർക്കാർ നിലപാട് മാറ്റുന്നത് വരെ നിരന്തരമായ സമര പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനാണ് കോൺഗ്രസ് തീരുമാനം. പത്രസമ്മേളനത്തില്‍ ഡിസിസി ഭാരവാഹികളായ എസ്. വിപിനചന്ദ്രന്‍, എന്‍. ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു.
District News
ചങ്ങനാശേരി: വിവിധ വിഷയങ്ങളുടെ പേരില്‍ നിയമനാംഗീകാരം നിഷേധിക്കപ്പെട്ട അധ്യാപകരുടെ സമരസമിതി രൂപീകരിച്ച് സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കമായി. സമരസമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ശമ്പളം കൊടുക്കാതെ അധ്യാപകരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും അവരുടെ സമരത്തിനു ചങ്ങനാശേരിയില്‍ തുടക്കംകുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരായി വര്‍ഷങ്ങളായി തുടരുന്നവരുടെയും സമരപ്രഖ്യാപന സമ്മേളനം ആര്ക്കാലിയ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ജനുവരി 10ന് വിപുലമായ അധ്യാപക കണ്വന്ഷന് ചങ്ങനാശേരിയില്‍ നടത്തുന്നതിനും ജനുവരി അവസാന വാരം സെക്രട്ടേറിയറ്റ് നടയില്‍ സമരമാരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
സമരസമിതി കണ്‍വീനര്‍ ലയ മരിയ ജോസഫിന്റെ അധ്യക്ഷതയില്‍ എബിന് ആന്റണി, സിസ്റ്റര്‍ റോസ്ബല്ല, നീതു മരിയ ജേക്കബ്, ആഷ ആന്റണി, സബീഷ് നെടുമ്പറമ്പില്‍, മാതാപിതാക്കളുടെ പ്രതിനിധികളായ തോമസുകുട്ടി മണക്കുന്നേല്‍, സൂസമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും ഭിന്നശേഷിക്കാരുടെ പോസ്റ്റ് ഒഴിച്ചിട്ടശേഷം നിയമനാംഗീകാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ട
Kerala
മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താൽ ആരംഭിച്ചു. മുസ്ലിം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. പിന്നാലെ പ്രതിഷേധവുമായി റോഡിലിറങ്ങിയ ലീഗ് പ്രവർത്തകർ രാത്രി പിരിഞ്ഞപോയെങ്കിലും ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും രാഹുൽ ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
ഇതിനു പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. അറസ്റ്റിലായതോടെ ജയിലിൽ നിരാഹാര സമരം തുടരുകയായിരുന്നു.
പുരുഷൻമാർക്കുവേണ്ടിയുള്ള സ്വാതന്ത്ര്യ സമരമാണ് താൻ നടത്തുന്നതെന്ന് നിരാഹാരം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങളായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
തിരുവനന്തപുരം: എസ്ഐആറിന്റെ ജോലി സമ്മർദം മൂലം ജീവനൊടുക്കിയ ബിഎൽഒയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ചു. എസ്ഐആർ മരണക്കെണിയാണെന്നും ഇനിയും എത്ര ജീവൻ വേണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം.
അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നാൽപത്തിയെട്ടു മണിക്കൂറിനുള്ളിൽ 3000 ഫോമുകൾ വിതരണം ചെയ്യുകയെന്ന അസാധ്യ ടാർഗറ്റ് ബിഎൽഒമാർക്ക് മേൽ അടിച്ചേൽപിച്ച് പീഡിപ്പിക്കുകയാണെന്നും സമരസമിതി നേതാക്കൾ ആരോപിച്ചു.
എസ്ഐആറിന് എന്യൂമറേഷൻ ഫോം വീടുകളിലെത്തി നൽകി വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച് വാങ്ങി വിവരങ്ങൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ജോലി ബിഎൽഒമാർക്കാണ്. മൂന്ന് തവണ വീട് കയറണം. ഫോം വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ളത് ഒരു മാസം സമയമാണ്.
2002ലെ വോട്ടർ പട്ടികയുമായി വീടുകളിലേക്കിറങ്ങുമ്പോൾ ബിഎൽഒമാർ നേരിടുന്നത് പല തരം വെല്ലുവിളികളാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്യു, എംഎസ്എഫ് എന്നീ വിദ്യാർഥി സംഘടനകളാണ് സംയുക്തമായ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
യൂണിവേഴ്സിറ്റി, പൊതുപരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് യുഡിഎസ്എഫിന്റെ പേരിൽ സമരം നടത്താൻ തീരുമാനിച്ചത്.
എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 31 ന് ദേദേശീയപാത ഉപരോധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.