Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suresh Gopi

Thrissur

സി.​സി. മു​കു​ന്ദ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​പ്ര​യാ​ർ: നാ​ട്ടി​ക മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ച് കേ​ന്ദ് മ​ന്ത്രി സു​രേ​ഷ് ഗോ​പി സ്നേ​ഹ​തീ​ര​ത്തെ​ത്തി.

സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യ സി.​സി. മു​കു​ന്ദ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യാ​ൽ നാ​ട്ടി​ക​യി​ൽ വി​ക​സ​ന​കു​തി​പ്പാ​ണ് ഉ​ണ്ടാ​വാ​ൻ പോ​കു​ന്ന​തെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. വൈ​കീ​ട്ട് സ്നേ​ഹ​തീ​ര​ത്ത് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​നി കൃ​ഷ്ണ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഭ​ഗ​വ​ന്ദ് കു​ബേ എം​പി, സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, സു​ധീ​ഷ് മോ​നോ​ത്തു​പ​റ​മ്പി​ൽ, ഇ.​പി. ഹ​രീ​ഷ്, ഷൈ​ൻ നെ​ടി​യി​രു​പ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Kerala

കേ​ര​ള​ത്തി​ന്‍റെ പ​ള്‍​സ് അ​റി​യ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ അ​ന്വേ​ഷി​ക്ക​ണം: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ല​ട​ക്കം ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ബി​ജെ​പി​യി​ൽ ക്ര​മാ​തീ​ത​മാ​യി പ്ര​തീ​ക്ഷ വ​ര്‍​ധി​ച്ചു​വെ​ന്ന് ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​ശൂ​രി​ൽ കു​റ​ച്ച് പ്ര​ധാ​ന്യം കൂ​ടു​ത​ലാ​ണ്. 2024 ജൂ​ണ്‍ നാ​ലി​നു​ശേ​ഷം കേ​ര​ള​ത്തി​ന്‍റെ പ​ള്‍​സ് അ​റി​യ​ണ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ അ​ന്വേ​ഷി​ക്ക​ണം. സ​ത്യ​സ​ന്ധ​മാ​യ പ​ള്‍​സ് തൃ​ശൂ​രി​ൽ നി​ന്നും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. തൃ​ശൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ത​ങ്ങ​ൾ​ക്ക് സ്വ​പ്നം പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത ഡി​വി​ഷ​നു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റം ഉ​ണ്ടാ​കും. കൃ​ത്യ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ കൊ​ടു​ത്താ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ബി​ജെ​പി ഭ​രി​ക്കു​ന്ന​ത് കാ​ണാ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Kerala

ഒ​രു മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​രം പോ​ലും ക​ലു​ങ്ക് ത​മ്പ്രാ​നി​ൽ നി​ന്ന് കേ​ര​ള​ത്തി​നി​ല്ല; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഒ​രു മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​രം പോ​ലും ക​ലു​ങ്ക് ത​മ്പ്രാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ​മു​ള്ള വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ​ര​ട്ടേ​യെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ പ​രി​ഹാ​സ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി മ​റു​പ​ടി.

ക​ലു​ങ്കി​സ​മാ​ണ് പു​ള്ളി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്നാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ശി​വ​ന്‍​കു​ട്ടി​യു​ടെ മ​റു​പ​ടി. വ​ട്ട​വ​ട​യി​ല്‍ ന​ട​ന്ന ക​ലു​ങ്ക് സം​വാ​ദ​ത്തി​ലാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ പ​രി​ഹാ​സം.

വ​ട്ട​വ​ട​യി​ല്‍ പു​തി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ടാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി ശി​വ​ൻ​കു​ട്ടി​യെ പ​രി​ഹ​സി​ച്ച് മ​റു​പ​ടി ന​ല്‍​കി​യ​ത്.

Kerala

ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ് ഗോ​പി

കൊ​ച്ചി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഡി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്യാ​സ്ത്രീ​ക​ളി​ൽ ഒ​രാ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​ങ്ക​മാ​ലി ഇ​ള​വൂ​രി​ലെ വീ​ട്ടി​ൽ മ​ന്ത്രി​യെ​ത്തി​യ​ത്.

പ​തി​ന​ഞ്ചു മി​നി​റ്റോ​ളം വീ​ട്ടി​ൽ തു​ട​ർ​ന്ന അ​ദ്ദേ​ഹം സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നു​മാ​യും സം​സാ​രി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യാ​റാ​യി​ല്ല.

തൃ​ശൂ​രി​ലെ​ത്തി​യ സു​രേ​ഷ് ഗോ​പി അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

Kerala

സു​രേ​ഷ് ഗോ​പി​യു​ടെ പു​ലി​പ്പ​ല്ല് മാ​ല; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്

തൃ​ശൂ​ർ : കേ​ന്ദ്ര മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ മാ​ല​യി​ല്‍ പു​ലി​പ്പ​ല്ലു​ണ്ടെ​ന്ന പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വ​നം​വ​കു​പ്പ്. പ​രാ​തി​ക്കാ​ര​നാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ. എ.​മു​ഹ​മ്മ​ദ് ഹാ​ഷി​മി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഈ ​മാ​സം 21ന് ​രാ​വി​ലെ പ​ത്ത​ര​യ്ക്ക് പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഹാ​ഷി​മി​ന് വ​നം​വ​കു​പ്പ് നോ​ട്ടീ​സ​യ​ച്ചു. കൈ​യി​ലു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളും നേ​രി​ട്ടെ​ത്തി ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ മാ​സം 16ന് ​സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഹാ​ഷിം പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​പ​രാ​തി പി​ന്നീ​ട് വ​നം​വ​കു​പ്പി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up