x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യ​ങ്ങ​ളി​ല്‍ നി​ന്നും... ക​ലാ​ഭ​വ​ന്‍ മ​ണി​യുടെ ഓർമകളുമായി സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌ലഹേം


Published: December 5, 2025 03:08 PM IST | Updated: December 5, 2025 03:08 PM IST

സാധാ​ര​ണ​ജ​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ച താ​ര​മാ​ണ് ക​ലാ​ഭ​വ​ന്‍ മ​ണി. ചാലക്കുടിയിൽ ജനിച്ച് തെന്നിന്ത്യൻ താരമായി മാറിയ മണിയെ, ത​ങ്ങ​ളി​ലൊ​രു​വ​നാ​യി പ്രേ​ക്ഷ​ക​ര്‍ സ്‌​നേ​ഹി​ച്ചു, ആ​രാ​ധി​ച്ചു.

ഹാ​സ്യ​താ​ര​മാ​യും വി​ല്ല​നാ​യും നാ​യ​ക​നാ​യും സ്വ​ഭാ​വ​ന​ട​നാ​യും മ​ണി തി​ള​ങ്ങി. ന​ട​ന്‍ മാ​ത്ര​മ​ല്ല, മി​ക​ച്ച നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യി​രു​ന്നു മ​ണി. വി​സ്മൃ​തി​യി​ലേ​ക്കു മ​റ​ഞ്ഞ നാ​ട​ന്‍​പാ​ട്ടു​ക​ള്‍​ക്കു കേ​ര​ള​ക്ക​ര​യി​ല്‍ പു​തു​ജീ​വ​ന്‍ ന​ല്‍​കി​യ ഗാ​യ​ക​ന്‍ കൂ​ടി​യാ​ണ് മ​ണി.

സാ​ധാ​ര​ണ​ക്കാ​രു​ടെ ക​റു​ത്ത​മു​ത്ത് ആ​യി​രു​ന്നു അ​ദ്ദേ​ഹം. ക​റു​ത്ത​വ​നാ​യ​തു​കൊ​ണ്ട് മു​ന്‍​നി​ര ന​ടി​മാ​ര്‍ അ​ദ്ദേ​ഹ​ത്തിന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തും ഒ​രു​കാ​ല​ത്ത് വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​നാ​യി വ​ള​ര്‍​ന്ന് സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ ഇ​ടം സൃ​ഷ്ടി​ച്ച ക​ലാ​ഭ​വ​ന്‍ മ​ണി​ക്ക് ഹൃ​ദ​യ​ങ്ങ​ളി​ല്‍ നി​ന്നും... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌ലഹേം 4കെ -​പ​തി​പ്പിന്‍റെ പോ​സ്റ്റ​ര്‍ അ​ണി​യ​റ​ക്കാ​ര്‍ പ​ങ്കു​വ​ച്ച​ത്.

27 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും ഡി​സം​ബ​ര്‍ 12ന് ​ആ​മി​യും ര​വി​ശ​ങ്ക​റും ഡെ​ന്നീ​സും, നി​ര​ഞ്ജ​നും, മോ​നാ​യി​യും ഇ​മോ​ഷ​ണ​ല്‍ എ​വ​ര്‍​ഗ്രീ​ന്‍ ക്ലാ​സി​ക്കു​മാ​യി എ​ത്തു​മ്പോ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പ്രേ​ക്ഷ​ക​ര്‍. ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ സി​യാ​ദ് കോ​ക്ക​ര്‍ നി​ര്‍​മി​ച്ച് സി​ബി മ​ല​യി​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മ​ഞ്ജു വാ​ര്യ​ര്‍, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​ങ്ങ​നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ള്‍ ഒ​ന്നി​ച്ച ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​തി​ഥി​വേ​ഷ​ത്തി​ലും എ​ത്തി​യി​രു​ന്നു.

കോ​ക്കേ​ഴ്‌​സ് ഫി​ലിം​സി​നോ​ടൊ​പ്പം അ​ഞ്ജ​ന ടാ​ക്കീ​സ്, എ​വ​രി​ഡേ ഫി​ലിം​സ് എ​ന്നി​വ​രും സ​ഹ​ക​രി​ച്ചാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ദേ​വ​ദൂ​ത​ന്‍, ഛോട്ടാ ​മും​ബൈ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ഹൈ ​സ്റ്റു​ഡി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4കെ ​നി​ല​വാ​ര​ത്തി​ല്‍ റീ​മാ​സ്റ്റേ​ര്‍ ചെ​യ്യു​ന്ന​ത്. സ​ഞ്ജീ​വ് ശ​ങ്ക​ര്‍ ഛായാ​ഗ്രാ​ഹ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ര്‍ എ​ല്‍. ഭൂ​മി​നാ​ഥ​ന്‍ ആ​ണ്. വി​ദ്യാ​സാ​ഗ​റിന്‍റെ സം​ഗീ​ത​വും ഗി​രീഷ് പു​ത്ത​ഞ്ചേ​രി​യു​ടെ വ​രി​ക​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ തു​ടി​ക്കു​ന്ന​വ​യാ​ണ്.

Tags : Summer in Bethlehem Manju Warrier Suresh Gopi

Recent News

Corehub Up