തളിക്കുളത്ത് എൻഡിഎ പ്രചാരണയോഗം സുരേഷ് ഗോപി ഉദ്ഘാടനംചെയ്യുന്നു.
തൃപ്രയാർ: നാട്ടിക മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദന് വോട്ടഭ്യർഥിച്ച് കേന്ദ് മന്ത്രി സുരേഷ് ഗോപി സ്നേഹതീരത്തെത്തി.
സാധാരണക്കാരിൽ സാധാരണക്കാരനായ സി.സി. മുകുന്ദൻ നിയമസഭയിലെത്തിയാൽ നാട്ടികയിൽ വികസനകുതിപ്പാണ് ഉണ്ടാവാൻ പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. വൈകീട്ട് സ്നേഹതീരത്ത് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി ഭഗവന്ദ് കുബേ എംപി, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സുധീഷ് മോനോത്തുപറമ്പിൽ, ഇ.പി. ഹരീഷ്, ഷൈൻ നെടിയിരുപ്പിൽ എന്നിവർ സംസാരിച്ചു.
Tags : Suresh Gopi nattuvishesham local news