കൊച്ചി: കാശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയ ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് സന്ദർശനം. രാമചന്ദ്രന്റെ ഭാര്യ ഷീലയ്ക്ക് കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങളുടെ ലഘുലേഖ മന്ത്രി കൈമാറി.
വികസിത ഭാരതത്തോടൊപ്പം വികസിത കേരളം എന്ന വിഷയത്തിൽ എറണാകുളം വൈഎംസിഎയിൽ നടന്ന സെമിനാർ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
Tags : nattu vishesham Suresh Gopi visits the house