Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Todays Story

കാ​ലം മാ​യ്ക്കാ​ത്ത പു​ണ്യ​സ്പ​ർ​ശം: ക​നി​വി​ന്‍റെ ഉ​റ​വ​ക​ൾ തേ​ടി​യു​ള്ള സ്നേ​ഹ​സാ​മ്രാ​ജ്യ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ദി​ന​ങ്ങ​ളും അ​ന്തി​മ​ദി​ന​ങ്ങ​ളി​ലെ ആ ​അ​പൂ​ർ​വ കൂ​ടി​ക്കാ​ഴ്ച​യും

കാ​ലം മാ​യ്ക്കാ​ത്ത പു​ണ്യ​സ്പ​ർ​ശം: ക​നി​വി​ന്‍റെ ഉ​റ​വ​ക​ൾ തേ​ടി​യു​ള്ള സ്നേ​ഹ​സാ​മ്രാ​ജ്യ​ത്തി​ലെ അ​വി​സ്മ​ര​ണീ​യ ദി​ന​ങ്ങ​ളും അ​ന്തി​മ​ദി​ന​ങ്ങ​ളി​ലെ ആ ​അ​പൂ​ർ​വ കൂ​ടി​ക്കാ​ഴ്ച​യും

കോ​ൽ​ക്ക​ത്ത​യി​ലെ ചേ​രി​ക​ളി​ൽ വി​റ​യ്ക്കു​ന്ന കൈ​ക​ളും പ​ഴു​ത്ത വ്ര​ണ​ങ്ങ​ളു​മാ​യി തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മ​നു​ഷ്യ ജ​ന്മ​ങ്ങ​ൾ​ക്ക്, ഒ​രു തു​ള്ളി സ്നേ​ഹം അ​മൃ​താ​യി പ​ക​ർ​ന്നു​ന​ൽ​കി​യ കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ, മ​ദ​ർ തെ​രേ​സ ന​മ്മോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് 29 വ​ർ​ഷം തി​ക​യു​ക​യാ​ണ്.

കാ​ലം എ​ത്ര മു​ന്നോ​ട്ട് സ​ഞ്ച​രി​ച്ചാ​ലും ലോ​ക​ച​രി​ത്ര​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പ്ര​തീ​ക​മാ​യി ആ ​വെ​ളു​ത്ത സാ​രി​യും നീ​ല​ക്ക​ര​യും ഇ​ന്നും തി​ള​ങ്ങി​നി​ൽ​ക്കു​ന്നു. ത​ന്‍റെ സ​ന്യാ​സ ജീ​വി​ത​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വം നി​റ​ഞ്ഞ നാ​ലു​ചു​വ​രു​ക​ൾ ഉ​പേ​ക്ഷി​ച്ച്, അ​ഗ​തി​ക​ൾ​ക്കും അ​നാ​ഥ​ർ​ക്കു​മാ​യി മ​ദ​ർ തെ​രേ​സ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ, ദൈ​വം അ​വ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത് ഒ​രു മ​ത​ത്തി​ന്‍റെ​യും അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​ത്ത വി​ശാ​ല​മാ​യ വാ​തി​ലു​ക​ളാ​യി​രു​ന്നു.

വി​ശ്വാ​സ​ങ്ങ​ളെ ആ​ദ​രി​ച്ച "നി​ർ​മ്മ​ൽ ഹൃ​ദ​യ്' കാ​ളീ​ഘ​ട്ടി​ലെ കാ​ളീ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തു​ള്ള, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു ധ​ർ​മ്മ​ശാ​ല രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നാ​യി കോൽ​ക്ക​ത്ത കോ​ർ​പ്പ​റേ​ഷ​ൻ മ​ദ​ർ തെ​രേ​സ​യ്ക്ക് വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ അ​തി​നു​ള്ളി​ൽ ഒ​രു ഹി​ന്ദു ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ശി​ല്പ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ കൊ​ത്തു​പ​ണി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ആ ​മ​ണ്ണി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കു​മ്പോ​ഴും, ഒ​രു പു​തി​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​പ​യാ​യി മാ​റി നി​ൽ​ക്കു​മ്പോ​ഴും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​ന്‍റെ ഒ​രു അ​ട​യാ​ള​വും മാ​റ്റാ​നോ അ​നാ​ദ​രി​ക്കാ​നോ മ​ദ​ർ സ​മ്മ​തി​ച്ചി​ല്ല.

അ​വി​ടു​ത്തെ നി​ർ​മ്മി​തി​ക​ളും കൊ​ത്തു​പ​ണി​ക​ളും അ​തേ​പ​ടി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, ആ ​മ​ന്ദി​ര​ത്തി​ന് "നി​ർ​മ്മ​ൽ ഹൃ​ദ​യ്' (Home of the Pure Heart) എ​ന്ന് മ​ദ​ർ നാ​മ​ക​ര​ണം ചെ​യ്തു. ഹൈ​ന്ദ​വ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ പൂ​ർ​ണമാ​യും മാ​നി​ച്ചു​കൊ​ണ്ട് മ​ദ​ർ അ​വി​ടെ ചെ​യ്ത​ത്, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സ്വ​ന്തം അ​മ്മ​യെ​പ്പോ​ലെ അ​ഭ​യം ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്നു.

സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന കൊ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ ഹൗ​സ് സ്വ​ന്ത​മാ​യി ഒ​രു ത​ല​ചാ​യ്ക്കാ​ൻ ഇ​ട​മി​ല്ലാ​തെ മ​ദ​റും കൂ​ട്ട​രും അ​ല​ഞ്ഞ​പ്പോ​ൾ, ആ ​യാ​ത്ര​യി​ൽ അ​വ​ർ​ക്കൊ​പ്പം ചേ​ർ​ന്ന​ത് സ​ഹോ​ദ​ര​തു​ല്യ​നാ​യ ഒ​രു മു​സ്ലീം വ്യാ​പാ​രി​യാ​യി​രു​ന്നു - ഡോ. ​ഇ​സ്‌ലാം.

ഇ​ന്ത്യ -​ പാ​ക്കി​സ്ഥാ​ൻ വി​ഭ​ജ​ന​ത്തി​ന്‍റെ കാ​ല​ത്ത് കൊ​ൽ​ക്ക​ത്ത വി​ട്ടു​പോ​കാ​ൻ ഒ​രു​ങ്ങി​യ ആ ​മു​സ്‌ലിം സ​ഹോ​ദ​ര​ൻ, അ​നാ​ഥ​രെ നെ​ഞ്ചി​ലേ​റ്റു​ന്ന ക​ന്യാ​സ്ത്രീ​ക​ളു​ടെ ന​ന്മ തി​രി​ച്ച​റി​ഞ്ഞ് തന്‍റെ വ​ലി​യ കെ​ട്ടി​ടം വ​ള​രെ കു​റ​ഞ്ഞ തു​ക​യ്ക്ക് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി.

കോ​ൽ​ക്ക​ത്ത ആ​ർ​ച്ച്ബി​ഷ​പ് ഫെ​ർ​ഡി​നാ​ൻ​ഡ് പെ​രി​യ​റു​ടെ ഇ​ട​പെ​ട​ലി​ൽ സ​ഭ വാ​ങ്ങി​യ ആ ​കെ​ട്ടി​ട​മാ​ണ് ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​രു​ണ്യ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വാ​യ "മ​ദ​ർ ഹൗ​സ്'. ഒ​രു ഹി​ന്ദു ക്ഷേ​ത്ര​ത്തിന്‍റെ ധ​ർ​മ്മ​ശാ​ല​യി​ൽ നി​ന്ന് തു​ട​ങ്ങി​യ പ​രി​ച​ര​ണം, ഒ​രു മു​സ്‌ലിം സ​ഹോ​ദ​ര​ൻ സ​മ്മാ​നി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​ള​ർ​ന്ന്, ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ണ​ലി​ൽ ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച​പ്പോ​ൾ അ​വി​ടെ തെ​ളി​ഞ്ഞു ക​ണ്ട​ത് ഏ​തെ​ങ്കി​ലും ഒ​രു മ​ത​ത്തി​ന്‍റെ ജ​യ​മാ​യി​രു​ന്നി​ല്ല; മ​റി​ച്ച് മ​നു​ഷ്യ​ത്വം എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്കും മേ​ലെ ഉ​യ​ർ​ന്ന സ്നേ​ഹ​സാ​മ്രാ​ജ്യം മ​നു​ഷ്യന്‍റെ ഏ​റ്റ​വും വ​ലി​യ ദാ​രി​ദ്ര്യം വി​ശ​പ്പ​ല്ല, മ​റി​ച്ച് ത​ങ്ങ​ളെ സ്നേ​ഹി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന അ​പ​ക​ർ​ഷ​താ​ബോ​ധ​വും ത​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ന്ന തോ​ന്ന​ലു​മാ​ണെ​ന്ന് മ​ദ​ർ തി​രി​ച്ച​റി​ഞ്ഞു. മ​രി​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ ക​ണ്ണു​ക​ളി​ൽ ദൈ​വ​ത്തെ ക​ണ്ട മ​ദ​ർ, അ​വ​രെ അ​വ​രു​ടെ സ്വ​ന്തം വി​ശ്വാ​സ​പ്ര​കാ​രം ആ​ശ്വ​സി​പ്പി​ച്ചു. മ​ര​ണ​ത്തി​ലേ​ക്ക് ന​ട​ന്നു നീ​ങ്ങി​യ ഓ​രോ മ​നു​ഷ്യ​ന്‍റെ​യും ആ​ത്മാ​വി​ന് ശാ​ന്തി ന​ൽ​കി​യ​ത് അ​വ​രു​ടെ സ്വ​ന്തം ആ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു.

എ​ന്നി​ട്ടും, കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്രം ക​ണ്ണു​ക​ളു​ള്ള ചി​ല​ർ മ​ദ​റി​ന് മേ​ൽ "മ​ത​പ​രി​വ​ർ​ത്ത​നം' എ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ൽ വീ​ഴ്ത്താ​ൻ ശ്ര​മി​ച്ചു. "ഞാ​ൻ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട് - ഒ​രു ന​ല്ല ഹി​ന്ദു​വി​നെ അ​തി​നേ​ക്കാ​ൾ ന​ല്ല ഹി​ന്ദു​വാ​യും ഒ​രു ന​ല്ല മു​സ്‌ലിം​മി​നെ അ​തി​നേ​ക്കാ​ൾ ന​ല്ല മു​സ്‌ലി​മാ​യും ഒ​രു ന​ല്ല ക്രി​സ്ത്യാ​നി​യെ അ​തി​നേ​ക്കാ​ൾ ന​ല്ല ക്രി​സ്ത്യാ​നി​യാ​യും ഞാ​ൻ മാ​റ്റു​ന്നു എ​ന്ന് പു​ഞ്ചി​രി​യോ​ടെ മ​ദ​ർ മ​റു​പ​ടി ന​ൽ​കി.

വാ​ക്കു​ക​ളി​ല​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണ് ധ​ർമം എ​ന്ന് തെ​ളി​യി​ച്ച ആ ​ത​പ​സ്വി​നി ആ​രോ​പ​ണ​ങ്ങ​ളു​ടെ ക​ല്ലെ​റി​യ​ലു​ക​ളെ സ്നേ​ഹം കൊ​ണ്ട് നേ​രി​ട്ടു. ഇ​ന്ന്, മ​ദ​ർ തെ​രേ​സ ന​മ്മോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് 29 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ആ ​ഓ​ർമ​ക​ൾ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം വ്യ​ക്ത​മാ​ണ്: മ​ത​ങ്ങ​ൾ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കാ​നു​ള്ള​ത​ല്ല, മ​റി​ച്ച് സ്നേ​ഹ​ത്തി​ന്‍റെ നൂ​ലി​ഴ​ക​ളാ​ൽ കോ​ർ​ത്ത​ണ​യ്ക്കാ​നു​ള്ള​താ​ണ്.

കാ​ളീ​ഘ​ട്ടി​ലെ ഭ​ക്ത​ർ​ക്കും വീ​ടു​വി​ട്ടി​റ​ങ്ങി​യ ഡോ. ​ഇ​സ്‌ലാ​മി​നും തെ​രു​വി​ൽ ചോ​ര​യൊ​ലി​പ്പി​ച്ചു കി​ട​ന്ന അ​ഗ​തി​ക്കും ഒ​രു​പോ​ലെ "അ​മ്മ'​യാ​യി മാ​റാ​ൻ മ​ദ​റി​ന് ക​ഴി​ഞ്ഞ​ത് അ​വ​ർ ദൈ​വ​ത്തെ അ​മ്പ​ല​ങ്ങ​ളി​ലോ പ​ള്ളി​ക​ളി​ലോ അ​ല്ല, മ​റി​ച്ച് സ​ഹ ജീ​വി​ക​ളു​ടെ ക​ണ്ണീ​രി​ലാ​ണ് ക​ണ്ട​ത് എ​ന്ന​ത് കൊ​ണ്ടാ​ണ്. ആ ​വി​ശു​ദ്ധ സ്മ​ര​ണ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മം!

മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​തം അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ, അ​ത് ഒ​രു വ്യ​ക്തി​യു​ടെ വി​ശു​ദ്ധ​ജീ​വി​ത​ത്തി​ന്റെ മാ​ത്രം ക​ഥ​യ​ല്ല; മ​നു​ഷ്യ​നി​ൽ മ​നു​ഷ്യ​നെ കാ​ണാ​നും, മ​നു​ഷ്യ​ന്‍റെ വേ​ദ​ന​യി​ൽ ദൈ​വി​ക​ത​യെ തി​രി​ച്ച​റി​യാ​നും പ​ഠി​പ്പി​ച്ച ഒ​രു മ​ഹ​ത്താ​യ പാ​ഠ​പു​സ്ത​ക​മാ​ണ്.

ആ ​പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ല വ​രി​ക​ൾ വാ​യി​ച്ച​റി​ഞ്ഞ​ത​ല്ല, ജീ​വി​ത​ത്തി​ൽ നേ​രി​ട്ട​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ അ​പൂ​ർ​വ്വ ഭാ​ഗ്യ​വും എ​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ളീ​ഘ​ട്ടി​ലെ തെ​രു​വു​ക​ളി​ൽ നി​ന്ന് മ​ദ​ർ ഹൗ​സി​ന്‍റെ വി​ശു​ദ്ധ പ​ടി​വാ​തി​ൽ​വ​രെ പ​ട​ർ​ന്ന ആ ​കാ​രു​ണ്യ​ത്തി​ന്റെ ലോ​ക​ത്ത്, ഒ​രി​ക്ക​ൽ എ​നി​ക്കും ഒ​രു ചെ​റി​യ ഇ​ടം ല​ഭി​ച്ചു. ആ ​അ​നു​ഭ​വം വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യാ​യി പു​ന​ർ​ജ​നി​ച്ചു - മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​ത​ത്തെ​യും അ​വ​രു​മാ​യി നേ​രി​ൽ പ​ങ്കു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ ആ ​അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ളെ​യും ഓ​ർ​മ്മ​ക​ളെ​യും ചേ​ർ​ത്തൊ​രു​ക്കി​യ The Angel of Tenderness എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​യി.

എ​ന്നാ​ൽ ആ ​ചി​ത്ര​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ക​ഥ ഒ​രു സി​നി​മ​യു​ടെ ക​ഥ​യ​ല്ല; മ​ദ​റി​നെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ ഒ​രു മ​നു​ഷ്യ​ൻ, അ​വ​ളു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് പ​തു​ക്കെ ക​ട​ന്നു​ചെ​ന്ന​തി​ന്‍റെ ക​ഥ​യാ​ണ്. ആ ​അ​നു​ഭ​വ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, അ​ത് ഒ​രു കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ന്നും മ​ന​സി​ലാ​കു​ന്നു; ഒ​രു മ​നു​ഷ്യ​നെ വി​ശു​ദ്ധി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത് എ​ന്താ​ണെ​ന്ന് നേ​രി​ൽ ക​ണ്ട​റി​ഞ്ഞ ഒ​രു പു​ണ്യ​നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ഫ​ല്യം യാ​ദൃ​ച്ഛി​ക​മാ​യി തേ​ടി​യെ​ത്തു​ന്ന ചി​ല പു​ണ്യ​നി​മി​ഷ​ങ്ങ​ളാ​ണ്. അ​ത്ത​ര​മൊ​രു അ​പൂ​ർ​വാ​നു​ഭ​വ​ത്തി​ന്‍റെ പ​വി​ത്ര​മാ​യ ഓ​ർ​മ​ക​ളി​ലേ​ക്കാ​ണ് ഈ ​കു​റി​പ്പ് വാ​തി​ൽ തു​റ​ക്കു​ന്ന​ത്. അ​നാ​ഥ​രു​ടെ​യും ആ​രു​മി​ല്ലാ​ത്ത​വ​രു​ടെ​യും അ​ത്താ​ണി ആ​യി​രു​ന്ന മ​ദ​ർ തെ​രേ​സ​യെ നേ​രി​ൽ കാ​ണു​ക എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ 1997 ജൂ​ലൈ മാ​സം കൊ​ച്ചി​യി​ൽ നി​ന്നും ക​ൽ​ക്ക​ട്ട​യി​ലേ​ക്കു​ള്ള തീ​വ​ണ്ടി ക​യ​റു​മ്പോ​ൾ, എ​ന്‍റെ നെ​ഞ്ചി​ടി​പ്പു​ക​ൾ​ക്ക് ഒ​രേ​യൊ​രു താ​ള​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ - മ​ദ​ർ തെ​രേ​സ.

ജീ​വി​ക്കു​ന്ന ഒ​രു വി​ശു​ദ്ധ​യാ​യി ലോ​കം നെ​ഞ്ചേ​റ്റി​യ ആ ​കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ​യെ ഒ​രു​നോ​ക്ക് കാ​ണാ​ൻ, ആ ​വി​ശു​ദ്ധ​ക​ര​ങ്ങ​ളാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടാ​ൻ എ​ന്റെ ആ​ത്മാ​വ് അ​ത്ര​മേ​ൽ ദാ​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ക​ൽ​ക്ക​ട്ട​യു​ടെ മ​ണ്ണി​ൽ ഞാ​ൻ കാ​ലു​കു​ത്തു​മ്പോ​ൾ എ​ന്നെ കാ​ത്തി​രു​ന്ന​ത് ക​ടു​ത്ത നി​രാ​ശ​യാ​യി​രു​ന്നു. മ​ദ​ർ ഗു​രു​ത​ര​മാ​യ രോ​ഗ​ബാ​ധ​യി​ലാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ്ണ വി​ല​ക്ക്! എ​നി​ക്ക് മ​ദ​റു​മാ​യി ഒ​രു കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന പ്ര​മു​ഖ വ്യ​ക്തി പോ​ലും ആ ​വി​ല​ക്കി​ന്റെ വി​വ​ര​മ​റി​ഞ്ഞ് അ​പ്ര​ത്യ​ക്ഷ​നാ​യി.

പി​ന്നീ​ട​ങ്ങോ​ട്ട് എ​ന്‍റെ രാ​പ്പ​ക​ലു​ക​ൾ പ്രാ​ർ​ത്ഥ​ന​ക​ളാ​ൽ അ​ലി​ഞ്ഞു തീ​രു​ക​യാ​യി​രു​ന്നു. കോൽ​ക്ക​ട്ട​യി​ലെ ഏ​ത് ചെ​റി​യ ദേ​വാ​ല​യ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ ക​ണ്ടാ​ലും ഞാ​ൻ ഓ​ടി​ക്ക​യ​റി. എന്‍റെ ഏ​ക ല​ക്ഷ്യം മ​ദ​റി​ന്‍റെ സൗ​ഖ്യ​മാ​യി​രു​ന്നു.

അ​ത്ര​മേ​ൽ തീ​ക്ഷ്ണ​മാ​യ പ്രാ​ർ​ത്ഥ​ന​ക​ളി​ൽ ഞാ​ൻ എ​ന്നെ​ത്ത​ന്നെ മ​റ​ന്നു. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, ആ ​നാ​ളു​ക​ളി​ലെ പ്രാ​ർ​ഥന​ക​ൾ പോ​ലും എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ദി​വ്യാ​നു​ഗ്ര​ഹ​ങ്ങ​ളാ​യി​രു​ന്നു എ​ന്ന് ഞാ​ൻ തി​രി​ച്ച​റി​യു​ന്നു.

ശി​ശു​ഭ​വ​നി​ലേ​ക്ക് ഞാ​ൻ ന​ട​ത്തി​യ ആ ​യാ​ദൃ​ച്ഛി​ക യാ​ത്ര​യി​ലാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്. അ​വി​ടെ പ​രി​ച​യ​പ്പെ​ട്ട സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രോ​ടും സി​സ്റ്റ​ർ​മാ​രോ​ടും മ​ദ​റി​നെ കാ​ണാ​ൻ മാ​ത്രം ദി​ന​രാ​ത്ര​ങ്ങ​ളോ​ളം കോ​ൽ​ക്ക​ട്ട​യി​ൽ ക​ഴി​യു​ന്ന എന്‍റെ ആ​കു​ല​ത ഞാ​ൻ പ​ങ്കു​വെ​ച്ചു.

എ​ന്‍റെ ഹൃ​ദ​യ​നൊ​മ്പ​രം ക​ണ്ടി​ട്ടാ​ക​ണം സി​സ്റ്റ​ർ​മാ​ർ​ക്ക് എ​ന്നോ​ട് അ​നു​ക​മ്പ തോ​ന്നി. നേ​രി​ൽ കാ​ണു​ക അ​സാ​ധ്യ​മാ​ണെ​ങ്കി​ലും മ​ദ​റി​ന്‍റെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ദി​വ​സ​വും അ​റി​യാ​ൻ അ​വ​ർ എ​ന്നെ അ​നു​വ​ദി​ച്ചു.

ദി​വ​സ​വും രാ​വി​ലെ ഞാ​ൻ അ​വി​ടെ​യെ​ത്തി. വെ​റു​തെ​യി​രി​ക്കാ​ൻ എ​ന്‍റെ മ​ന​സ് അ​നു​വ​ദി​ച്ചി​ല്ല. സി​സ്റ്റ​ർ ഷെ​ൽ​വി​ന​യു​ടെ​യും സി​സ്റ്റ​ർ ഷീ​ല​യു​ടെ​യും ഒ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഞാ​നും പ​ങ്കാ​ളി​യാ​യി.

മ​ദ​ർ സ്ഥാ​പി​ച്ച ജീ​വ​കാ​രു​ണ്യ സാ​മ്രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ഞാ​ൻ അ​റി​ഞ്ഞു​കൊ​ണ്ട് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. ക​ൽ​ക്ക​ട്ട​യി​ലെ വി​വി​ധ ന​ഴ്സിം​ഗ്, ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഞാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

മ​ര​ണ​ത്തി​ന്‍റെ വ​ക്കി​ലു​ള്ള നി​രാ​ലം​ബ​രാ​യ മ​നു​ഷ്യ​രെ പ​രി​ച​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, കു​ഷ്ഠ​രോ​ഗി​ക​ൾ​ക്കാ​യു​ള്ള സ​ങ്കേ​ത​ങ്ങ​ൾ, ചേ​രി സ്കൂ​ളു​ക​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര ക്ലി​നി​ക്കു​ക​ൾ, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​ർ​ക്കു​ള്ള ക​രു​ത​ൽ വീ​ടു​ക​ൾ, ത​യ്യ​ൽ-​ടൈ​പ്പ് റൈ​റ്റിം​ഗ് തൊ​ഴി​ൽ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ... അ​വി​ടെ​യെ​ല്ലാം ഞാ​ൻ കാ​രു​ണ്യ​ത്തി​ന്‍റെ ദി​വ്യ​വെ​ളി​ച്ചം ക​ണ്ടു. ഏ​ക​ദേ​ശം ഒ​ന്ന​ര​മാ​സ​ത്തോ​ളം സി​സ്റ്റ​ർ​മാ​രോ​ടൊ​പ്പം ഞാ​ൻ ആ ​ശു​ശ്രൂ​ഷാ​സേ​വ​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി.

"അ​വ​രു​ടെ നാ​ളെ​യെ​ക്കു​റി​ച്ച് നി​ങ്ങ​ൾ ആ​കു​ല​പ്പെ​ടൂ, അ​വ​രു​ടെ ഇ​ന്നി​നെ ഞാ​ൻ നോ​ക്കി​ക്കൊ​ള്ളാം..."

വി​മ​ർ​ശ​ക​ർ​ക്ക് മ​ദ​ർ ന​ൽ​കി​യ ശാ​ന്ത​മാ​യ ആ ​മ​റു​പ​ടി എ​ന്റെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങി​ക്കൊ​ണ്ടേ​യി​രു​ന്നു. ചീ​ഞ്ഞ​ളി​ഞ്ഞ മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ളു​ടെ അ​സ​ഹ്യ​മാ​യ ഗ​ന്ധം നി​റ​ഞ്ഞു​നി​ന്ന ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ൽ, തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ജീ​വ​നു​ക​ളു​ടെ ശ്വാ​സ​ച്ചൂ​ടി​ൽ, ഞാ​ൻ ആ ​വാ​ക്കു​ക​ളു​ടെ മാ​ഹാ​ത്മ്യം അ​നു​ഭ​വി​ച​റി​ഞ്ഞു.

സ്വ​ന്തം സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ഉ​റ​ക്ക​വും മ​റ​ന്ന് രോ​ഗി​ക​ളു​ടെ നാ​ഡി​മി​ടി​പ്പു​ക​ൾ തൊ​ട്ട​റി​യു​ന്ന സി​സ്റ്റ​ർ​മാ​രെ ക​ണ്ട​പ്പോ​ൾ, എ​ന്‍റെ സ​ങ്കു​ചി​ത​മാ​യ ഭ​യ​ങ്ങ​ൾ എ​ന്നെ വീ​ണ്ടും വീ​ണ്ടും അ​സ്വ​സ്ഥ​നാ​ക്കി.

സ​ക​ല സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴും ഭ​യം കൊ​ണ്ട് ഞാ​ൻ മ​നഃ​പൂ​ർ​വ്വം മാ​റി​നി​ന്ന ഒ​രി​ട​മു​ണ്ടാ​യി​രു​ന്നു - നി​ർ​മ്മ​ൽ ഹൃ​ദ​യ്.

1952-ൽ ​കാ​ളി​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഒ​രു പ​ഴ​യ ധ​ർ​മ്മ​ശാ​ല​യി​ൽ മ​ദ​ർ തു​ട​ക്ക​മി​ട്ട, മ​രി​ക്കാ​റാ​യ അ​നാ​ഥ​രു​ടെ ആ ​സ​ങ്കേ​തം... ഒ​രു ദി​വ​സം വൈ​കു​ന്നേ​രം സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ ക​ഴി​ഞ്ഞ് സി​സ്റ്റ​ർ​മാ​രോ​ടൊ​പ്പം ശി​ശു​ഭ​വ​നി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു:

"നാ​ളെ ജോ​യ് വ​ര​ണ​മെ​ന്നി​ല്ല...'

കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു: "നാ​ളെ ഞ​ങ്ങ​ൾ പോ​കു​ന്ന​ത് നി​ർ​മ്മ​ൽ ഹൃ​ദ​യി​ലാ​ണ്, അ​വി​ടെ എ​യ്ഡ്സ് ബാ​ധി​ത​ര​ട​ക്ക​മു​ള്ള രോ​ഗി​ക​ളു​ണ്ട്."

"ശ​രി, അ​പ്പോ​ൾ മ​റ്റെ​ന്നാ​ൾ കാ​ണാം,' എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ എ​ന്‍റെ മു​റി​യി​ലേ​ക്ക് മ​ട​ങ്ങി.

അ​വി​ടെ എ​യ്ഡ്സ് ബാ​ധി​ത​രും മാ​ര​ക​രോ​ഗി​ക​ളും ഉ​ണ്ടെ​ന്ന​റി​ഞ്ഞ എ​ന്‍റെ ഉ​ള്ളി​ലെ ഭ​യം, എ​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളെ ത​ള​ർ​ത്തി​ക്ക​ള​ഞ്ഞു. എ​ന്നാ​ൽ, മ​ര​ണ​ത്തെ പോ​ലും പു​ഞ്ചി​രി​യോ​ടെ ചും​ബി​ക്കു​ന്ന മ​ദ​റി​ന്‍റെ രൂ​പ​വും സ്നേ​ഹ​മ​സൃ​ണ​മാ​യ ചോ​ദ്യ​ങ്ങ​ളും മ​ന​സ്സി​ൽ തെ​ളി​ഞ്ഞു വ​ന്നു.

എ​യ്ഡ്സ് രോ​ഗി​ക​ളെ​യും മ​റ്റ് മാ​റാ​രോ​ഗി​ക​ളെ​യും പു​ഴു​വ​രി​ച്ച വ്ര​ണ​ങ്ങ​ളു​ള്ള മ​നു​ഷ്യ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ചും​ബി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ ​അ​മ്മ​യു​ടെ ചി​ത്രം ഉ​ള്ളി​ൽ അ​ല​യ​ടി​ച്ച​പ്പോ​ൾ, ആ ​സ​ന്നി​ധി​യി​ലെ​ത്താ​നു​ള്ള യോ​ഗ്യ​ത ത​നി​ക്കി​ല്ലെ​ന്ന് എ​ന്റെ മ​ന​സ്സാ​ക്ഷി എ​ന്നെ വി​ചാ​ര​ണ ചെ​യ്തു.

എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​സ്വ​സ്ഥ​നാ​യി ക​ഴി​യു​മ്പോ​ൾ എ​ന്‍റെ ഉ​ള്ളി​ൽ ഒ​രു ഉ​റ​ച്ച തീ​രു​മാ​ന​മു​ണ്ടാ​യി - മ​ദ​ർ തെ​രേ​സ​യെ കാ​ണ​ണ​മെ​ങ്കി​ൽ ആ ​എ​യ്ഡ്സ് രോ​ഗി​ക​ളെ​യും മാ​റാ​രോ​ഗി​ക​ളെ​യും ക​ണ്ട​തി​ന് ശേ​ഷം മാ​ത്രം!

ഒ​ടു​വി​ൽ, ധൈ​ര്യ​പൂ​ർ​വ്വം ആ ​തീ​രു​മാ​ന​മെ​ടു​ത്ത് പ​തി​വു​പോ​ലെ ഞാ​ൻ ശി​ശു​ഭ​വ​ന്റെ വാ​തി​ൽ തു​റ​ന്ന് സി​സ്റ്റ​ർ​മാ​രു​ടെ അ​ടു​ത്തെ​ത്തി. അ​വ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റി നി​ർ​മ്മ​ൽ ഹൃ​ദ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. എ​ന്നെ ക​ണ്ട​പ്പോ​ൾ അ​വ​ർ അ​ത്ഭു​ത​ത്തോ​ടെ ചോ​ദി​ച്ചു: "ഇ​ന്ന​ലെ പ​റ​ഞ്ഞ​ത് മ​റ​ന്നു​പോ​യോ? ഞ​ങ്ങ​ൾ നി​ർ​മ്മ​ൽ ഹൃ​ദ​യി​ലാ​ണ് ഇ​ന്ന് പോ​കു​ന്ന​ത്."

"ഞാ​ൻ മ​റ​ന്ന​ത​ല്ല, എ​ന്‍റെ മ​ന​സ്സി​നെ അ​ല​ട്ടു​ന്ന വി​ചാ​ര​ണ​ക​ളെ മ​റി​ക​ട​ക്കാ​നാ​ണ് ഞാ​ൻ വ​ന്ന​ത്," എ​ന്ന് ഞാ​ൻ അ​വ​രോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. അ​ങ്ങ​നെ, ആ ​അ​നു​ഗ്ര​ഹീ​ത യാ​ത്ര​യി​ൽ ഞാ​ൻ അ​വ​രോ​ടൊ​പ്പം പ​ങ്കു​ചേ​ർ​ന്നു.

നി​ർ​മ്മ​ൽ ഹൃ​ദ​യി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്ന് ഞ​ങ്ങ​ൾ അ​ക​ത്തു​ക​യ​റി. എ​ന്നെ അ​ത്ഭു​ത​ത്തോ​ടെ നോ​ക്കി​ക്കൊ​ണ്ട് അ​വി​ടെ സേ​വ​നം ചെ​യ്തി​രു​ന്ന സി​സ്റ്റ​ർ എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​സ്റ്റ​ർ​മാ​രോ​ട് ചോ​ദി​ച്ചു: "ഇ​യാ​ൾ എ​ന്തി​ന് വ​ന്നു? ഇ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞി​ല്ലേ?"

ഞാ​നാ​ണ് അ​തി​ന് മ​റു​പ​ടി ന​ൽ​കി​യ​ത് : "അ​വ​രെ​ല്ലാം പ​റ​ഞ്ഞി​രു​ന്നു, ഞാ​ൻ ഇ​വ​രെ​യൊ​ക്കെ കാ​ണാ​ൻ വേ​ണ്ടി​ത്ത​ന്നെ വ​ന്ന​താ​ണ്!" അ​വ​ർ വ​ള​രെ അ​ത്ഭു​ത​ത്തോ​ടും സ​ന്തോ​ഷ​ത്തോ​ടും എ​ന്നെ ഉ​ള്ളി​ലേ​ക്ക് ക്ഷ​ണി​ച്ചു.

മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന രോ​ഗി​ക​ളെ​യൊ​ക്കെ അ​വ​ർ എ​നി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്നു. അ​പ്പോ​ഴാ​ണ് ഒ​രു കാ​ഴ്ച എ​ന്റെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് - ഒ​രു സി​സ്റ്റ​ർ കു​റു​ക്ക് പോ​ലെ​യു​ള്ള ഭ​ക്ഷ​ണം ബൗ​ളി​ലെ​ടു​ത്ത്, സ്പൂ​ണി​ൽ കോ​രി ഒ​രു രോ​ഗി​ക്ക് ന​ൽ​കു​ന്നു.

അ​തി​നി​ട​യി​ൽ സി​സ്റ്റ​ർ​ക്ക് ഒ​രു ഫോ​ൺ കോ​ൾ വ​ന്ന​പ്പോ​ൾ ആ ​ബൗ​ൾ അ​വി​ടു​ത്തെ സ്റ്റൂ​ളി​ൽ വെ​ച്ച് അ​വ​ർ ഫോ​ൺ അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ പോ​യി. കി​ട​ക്ക​യി​ൽ കി​ട​ന്നി​രു​ന്ന രോ​ഗി ആ​ർ​ത്തി​യോ​ടെ ത​ല​ച​രി​ച്ച് ആ ​സ്റ്റൂ​ളി​ലി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് നോ​ക്കു​ന്ന​ത് ഞാ​ൻ ക​ണ്ടു.

വി​ശ​ന്നി​ട്ടാ​കാം എ​ന്ന് ക​രു​തി ഞാ​ൻ അ​യാ​ളു​ടെ കി​ട​ക്ക​യ്ക്ക​രി​കി​ലേ​ക്ക് ചെ​ന്നു. ആ ​ബൗ​ളി​ൽ നി​ന്ന് സ്പൂ​ണി​ൽ ഭ​ക്ഷ​ണം കോ​രി, മ​ര​ണ​ത്തി​ന്റെ താ​ഴ്‌​വ​ര​യി​ൽ കി​ട​ക്കു​ന്ന ആ ​മ​നു​ഷ്യ​രൂ​പ​ത്തി​ന്റെ വാ​യി​ലേ​ക്ക് ന​ൽ​കി.

അ​പ്പോ​ൾ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചു. ക​റു​ത്ത് മെ​ലി​ഞ്ഞ്, അ​സ്ഥി​കൂ​ടം പോ​ലെ കി​ട​ക്ക​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ആ ​മ​നു​ഷ്യ​നോ​ട് ഞാ​ൻ ചോ​ദി​ച്ചു: "ക​ര​യു​ന്ന​ത് എ​ന്തി​നാ​ണ്?"

എ​ന്റെ കൈ​ക​ളി​ൽ തൊ​ട്ട്, നി​റ​ക​ണ്ണു​ക​ളോ​ടെ അ​യാ​ൾ പ​റ​ഞ്ഞു:

"ഞാ​ൻ സ​ന്തോ​ഷം കൊ​ണ്ടാ​ണ് ക​ര​യു​ന്ന​ത്...!"

അ​യാ​ളു​ടെ മ​റു​പ​ടി എ​ന്നെ ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു! ഒ​ട്ടി​യ വ​യ​റും വി​ശ​പ്പും പേ​റി, ശ​രി​യാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ മ​ര​ണം കാ​ത്തു​ക​ഴി​യു​ന്ന ഇ​യാ​ൾ​ക്ക് സ​ന്തോ​ഷ​മോ? സം​ശ​യ​ത്തോ​ടെ ഞാ​ൻ വീ​ണ്ടും ചോ​ദി​ച്ചു: "ക​ര​യു​ന്ന​ത് സ​ന്തോ​ഷം കൊ​ണ്ടാ​ണെ​ന്നോ?"

"അ​തെ," എ​ന്ന് പ​റ​ഞ്ഞ് സി​സ്റ്റ​ർ​മാ​രെ ചൂ​ണ്ടി​ക്കൊ​ണ്ട് അ​യാ​ൾ തു​ട​ർ​ന്നു: "അ​വ​ർ ദൈ​വ​ങ്ങ​ളാ​ണ്! എ​ല്ലാ​വ​രും വെ​റു​ത്തു​ത​ള്ളി​യ ഞ​ങ്ങ​ളെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കാ​നും ഇ​ങ്ങ​നെ​യൊ​ക്കെ ശു​ശ്രൂ​ഷി​ക്കാ​നും വേ​റെ ആ​ർ​ക്കാ​ണ് ക​ഴി​യു​ക? ഞ​ങ്ങ​ൾ ഇ​പ്പോ​ൾ സ്വ​ർ​ഗത്തി​ലാ​ണ്... ജീ​വി​ത​ത്തി​ലെ യ​ഥാ​ർ​ത്ഥ സ​ന്തോ​ഷ​വും സ്നേ​ഹ​വും ഞ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ത് ഇ​വി​ടെ വ​ന്ന​തി​ന് ശേ​ഷ​മാ​ണ്! ഞ​ങ്ങ​ൾ പാ​പി​ക​ളാ​ണ്, പ​ക്ഷേ, ഭാ​ഗ്യ​മു​ള്ള പാ​പി​ക​ൾ! ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ട് മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന ഭാ​ഗ്യ​വാ​ന്മാ​ർ!".

Todays Story

ക​ട​ൽ​പാ​ലം ക​ണ്ട് മ​നം നി​റ​ഞ്ഞ് ആ ​അ​മ്മ​മാ​ർ...

കോ​ട്ട​യം: തി​ര​യ​ടി​ച്ചു​ക​യ​റു​ന്ന ക​ട​ൽ പാ​ലം അ​ടു​ത്തു ക​ണ്ട​പ്പോ​ൾ ആ ​അ​മ്മ​മാ​രി​ൽ പ​ല​രു​ടെ​യും മനവും ക​ണ്ണും​ നി​റ​ഞ്ഞു. പ​ത്ര​ങ്ങ​ളി​ലും ടി​വി​യി​ലു​മൊ​ക്കെ ക​ണ്ടി​ട്ടു​ള്ള ക​ട​ലും ക​ട​ൽ​ത്തീ​ര​വു​മൊ​ക്കെ ചു​റ്റി ഒ​ന്നു യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് അ​വ​ർ ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

എം​സി​എ തി​രു​വ​ല്ല അ​തി​രൂ​പ​ത സ​മി​തി​യു​ടെ അ​ല്മാ​യ ദി​നാ​ഘോ​ഷം പു​ത്ത​ന​ങ്ങാ​ടി മാ​ർ തെ​യോ​ഫി​ലോ​സ് സ്നേ​ഹ​ഭ​വ​നി​ൽ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് അ​ഗ​തി​ക​ളാ​യ അ​മ്മ​മാ​രു​ടെ ജീ​വി​ത​ത്തി​ൽ പു​തി​യ നി​റ​വും സ​ന്തോ​ഷ​വും പ​ക​രു​ന്ന നി​മി​ഷ​ങ്ങ​ൾ ഒ​രു​ങ്ങി​യ​ത്.

ക​ട​ലും ക​ട​ൽ​ത്തീ​ര​വും ക​ട​ൽ പാ​ല​വു​മൊ​ക്കെ അ​വ​രി​ൽ പ​ല​രും ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു നേ​രി​ട്ടു കാ​ണു​ന്ന​ത്. കോ​ട്ട​യ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച് കു​മ​ര​കം വ​ഴി​യാ​യി​രു​ന്നു യാ​ത്ര. ഹൗ​സ് ബോ​ട്ടു​ക​ളും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും ആ​ല​പ്പു​ഴ​യി​ലെ ക​ട​ലു​മൊ​ക്കെ പ​ല​ർ​ക്കും അത്ഭു​ത കാ​ഴ്ച​ക​ളാ​യി.

പെ​രു​ന്നാ​ൾ ആ​ഘോ​ഷം ന​ട​ക്കു​ന്ന പു​തു​പ്പ​ള്ളി പ​ള്ളി​യും അ​വി​ട​ത്തെ ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​മൊ​ക്കെ ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷം ഇ​ര​ട്ടി. ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​ങ്ങ​ളു​മൊ​ക്കെ ക​ഴി​ച്ച് അ​വ​സാ​നം ഒ​രു ഐ​സ്ക്രീ​മും രു​ചി​ച്ച് അ​തി​നേ​ക്കാ​ൾ മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ളു​മാ​യി​ട്ടാ​ണ് ഈ ​അ​മ്മ​മാ​ർ തി​രി​കെ സ്നേ​ഹ​ഭ​വ​നി​ൽ എ​ത്തി​യ​ത്.

സ്നേ​ഹ​സ​ദ​ൻ ഡ​യ​റ​ക്ട​ർ റ​വ.ഫാ.​ വ​ർ​ഗീ​സ് പ​ള്ളി​ക്ക​ൽ എം​സി​എ അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Todays Story

ഒറ്റ കടി മതി ജീവൻ പോകാൻ, ഇവർ അപകടകാരികൾ

കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ് ഈ ​വേ​ന​ൽ​ക്കാ​ലം. ഈ ​അ​മി​ത​മാ​യ ചൂ​ട് മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ജീ​വി​ക​ളി​ൽ ഒ​ന്നാ​യ പാ​മ്പു​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്നു​ണ്ട്.

ചൂ​ടേ​റു​ന്ന​തോ​ടെ കൂ​ടു​ത​ൽ അ​സ്വ​സ്ഥ​രും ആ​ക്ര​മ​ണോ​ത്സു​ക​രും ആ​കു​ന്ന ഇ​വ ത​ണ​ലും ത​ണു​പ്പും തേ​ടി മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​വ​രു​ന്നു. സം​സ്ഥാ​ന​ത്തിന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പാ​മ്പു​ക​ളു​ടെ സാ​ന്നി​ധ്യ​വും പാ​മ്പു​ക​ടി സം​ഭ​വ​ങ്ങ​ളും ആ​ശ​ങ്കാ​ജ​ന​ക​മാം വി​ധം വ​ർ​ധി​ക്കു​ന്ന​താ​യി ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഒ​രൊ​റ്റ ക​ടി​യി​ൽ പാ​മ്പു​വി​ഷം ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ അ​ത് നേ​രെ പോ​കു​ന്ന​ത് നി​ർ​ണാ​യ​ക​മാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കാ​ണ്, പി​ന്നീ​ട് ഇ​ത് മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​കു​ന്നു.

ഇ​ങ്ങ​നെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജീ​വ​ൻ അ​പ​ഹ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​ജീ​വി​ക​ളി​ൽ ഏ​റ്റ​വും വി​ഷ​മു​ള്ള​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടാം.

സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​നു​ഷ്യ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന പാ​മ്പാ​ണ് സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ. ജീ​വ​നു ഭീ​ഷ​ണി നേ​രി​ടു​മ്പോ​ൾ ശ​രീ​രം ഉ​ര​സി ഒ​രു പ്ര​ത്യേ​ക ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​വ​യെ "സോ-​സ്കെ​യി​ൽ​ഡ്' എ​ന്ന് വി​ളി​ക്കു​ന്ന​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലും ദ​ക്ഷി​ണേ​ഷ്യ​യി​ലും വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന ഈ ​പാ​മ്പ് ലോ​ക​മെ​മ്പാ​ടു​മു​ള്ള പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി ഡബ്ല്യുഎച്ച്ഒ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

"ഇ​ന്ത്യ​ൻ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ' അ​ഥ​വാ ചു​രു​ട്ട​യ​ണ​ലി ഇ​വ​യു​ടെ ഒ​രു പ്ര​ത്യേ​ക ഉ​പ​ജാ​തി​യാ​ണ്, ഇ​ന്ത്യ​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ മ​ര​ണ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന നാ​ല് പാ​മ്പു​ക​ളെ​യാ​ണ് ബി​ഗ് ഫോ​ർ എ​ന്ന് വി​ളി​ക്കു​ന്ന​ത്, അ​തി​ൽ ഇ​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

വ​ലി​പ്പ​ത്തി​ൽ ചെ​റു​താ​ണെ​ങ്കി​ലും ഇ​വ​യു​ടെ വി​ഷം ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള ശേ​ഷി ത​ക​ർ​ക്കു​ക​യും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു.

ടൈ​ഗ​ർ സ്നേ​ക്ക്

ഇ​തി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ ടൈ​ഗ​ർ സ്നേ​ക്ക്. ഒ​രൊ​റ്റ ക​ടി​യി​ൽ ന്യൂ​റോ​ടോ​ക്സി​ൻ, കോ​ആ​ഗു​ല​ന്‍റ്, മ​യോ​ടോ​ക്സി​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​രം വി​ഷ​ങ്ങ​ളു​ടെ മാ​ര​ക സം​യോ​ജ​നം ഇ​ര​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് കു​ത്തി​വ​യ്ക്കു​ന്നു.

നാ​ഡീ​വ്യൂ​ഹം ത​ക​രാ​റി​ലാ​ക്കി ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള ശേ​ഷി ന​ശി​പ്പി​ച്ച് പേ​ശി​ക​ളെ അ​ക​ത്തു​നി​ന്ന് ഭേ​ദി​ക്കു​ന്ന ഈ ​വി​ഷ​മി​ശ്രി​തം ആന്‍റിവെനം ഇ​ല്ലാ​തെ ചി​കി​ത്സി​ക്കു​ക ഏ​താ​ണ്ട് അ​സാ​ധ്യ​മാ​ണ്.

ആന്‍റിവെനം ക​ണ്ടെ​ത്തു​ന്ന​തി​ന് മു​മ്പ് ക​ടി​യേ​റ്റ​വ​രി​ൽ 40 - 60 ശതമാനം പേ​ർ മ​ര​ണ​മ​ട​ഞ്ഞി​രു​ന്ന​താ​യി ഓസ്‌ട്രേലിയൻ വെനം റിസേർച്ച് യൂണിറ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​സ്റ്റ​ൽ താ​യ്പ്പ​ൻ

ഓ​സ്ട്രേ​ലി​യ ത​ന്നെ മ​റ്റൊ​രു മാ​ര​ക ജീ​വി​ക്കും കൂ​ടി ആ​വാ​സ​ഭൂ​മി​യാ​ണ്, കോ​സ്റ്റ​ൽ താ​യ്പ്പ​ൻ. ഓ​സ്‌​ട്രേ​ലി​യ​യു​ടെ വ​ട​ക്ക​ൻ, കി​ഴ​ക്ക​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യൂ ​ഗി​നി​യ​യി​ലു​മാ​ണ് ഇ​വ​യെ പ്ര​ധാ​ന​മാ​യും കാ​ണു​ന്ന​ത്. ഇ​വ​യു​ടെ വി​ഷം നാ​ഡീ​വ്യൂ​ഹ​ത്തെ​യും ര​ക്ത​ചം​ക്ര​മ​ണ​ത്തെ​യും ബാ​ധി​ക്കു​ന്നു. ഇ​ത് വ​ള​രെ വേ​ഗ​ത​യു​ള്ള​തും പ്ര​കോ​പി​പ്പി​ക്ക​പ്പെ​ട്ടാ​ൽ തു​ട​ർ​ച്ച​യാ​യി പ​ല​ത​വ​ണ ക​ടി​ക്കാ​ൻ മ​ടി​ക്കാ​ത്ത​തു​മാ​യ പാ​മ്പാ​ണ്.

ബ്ലാ​ക്ക് മാം​ബ

എ​ന്നാ​ൽ വേ​ഗ​ത​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ ലോ​കം മു​ഴു​വ​ൻ ഭ​യ​ക്കു​ന്ന പേ​രാ​ണ് ബ്ലാ​ക്ക് മാം​ബ. മ​ണി​ക്കൂ​റി​ൽ 20 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ക​ര​പ്പാ​മ്പാ​ണ്. ആ​ഫ്രി​ക്ക​യു​ടെ പേ​ടി​സ്വ​പ്ന​മാ​യ ഈ ​ജീ​വി​യു​ടെ വാ​യ തു​റ​ക്കു​മ്പോ​ൾ ഉ​ൾ​ഭാ​ഗം മ​ഷി പോ​ലെ ക​റു​ത്തി​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​വ​യ്ക്ക് 'ബ്ലാ​ക്ക് മാം​ബ' എ​ന്ന് പേ​ര് ല​ഭി​ച്ച​ത്.

ഒ​രു ക​ടി​യി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ആ​ക്ര​മി​ക്കു​ന്ന ശീ​ല​മു​ള്ള ഇ​തി​ന്റെ ന്യൂ​റോ​ടോ​ക്സി​ൻ ഇ​ര​യു​ടെ ശ്വ​സ​ന​വ്യൂ​ഹ​ത്തെ പൂ​ർ​ണ്ണ​മാ​യും നി​ശ്ച​ല​മാ​ക്കു​ന്നു, കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 20 മി​നി​റ്റി​നു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കാം. antivenom ല​ഭി​ക്കാ​തെ വ​ന്നാ​ൽ മ​ര​ണ​നി​ര​ക്ക് ഏ​താ​ണ്ട് 100% ആ​ണെ​ന്ന് African Snakebite Institute വ്യ​ക്ത​മാ​ക്കു​ന്നു.

ഈ​സ്റ്റേ​ൺ ബ്രൗ​ൺ സ്നേ​ക്ക്

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നാ​ൽ, ആ ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​നു​ഷ്യ​ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന​ത് ഈ​സ്റ്റേ​ൺ ബ്രൗ​ൺ സ്നേ​ക്കാ​ണ്. ഇ​വ​യു​ടെ വി​ഷം വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ഹൃ​ദ​യ​ത്തെ​യും ബാ​ധി​ക്കു​ന്നു.

അ​തി​വേ​ഗ​വും അ​ങ്ങേ​യ​റ്റം ആ​ക്ര​മ​ണോ​ത്സു​ക​വു​മാ​യ ഈ ​പാ​മ്പ് മ​നു​ഷ്യ​വാ​സ മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന് ജീ​വി​ക്കു​ന്ന​ത് ഇ​തി​നെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​ക്കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ആ​കെ പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ളി​ൽ 60% ത്തി​ല​ധി​ക​വും ഈ ​ഒ​റ്റ ഇ​നം കാ​ര​ണ​മാ​ണെ​ന്ന് Australian Museum രേ​ഖ​പ്പെ​ടു​ത്തു​ന്നു.

റ​സ്സ​ൽ​സ് വൈ​പ്പ​ർ

ഏ​ഷ്യ​യി​ലേ​ക്ക് വ​രു​മ്പോ​ൾ, ഇ​ന്ത്യ​യി​ലും ദ​ക്ഷി​ണേ​ഷ്യ മു​ഴു​വ​നും ഭ​യ​ത്തോ​ടെ മാ​ത്രം പ​റ​യു​ന്ന പേ​രാ​ണ് അ​ണ​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​സ്സ​ൽ​സ് വൈ​പ്പ​ർ. വ്യാ​പ​ക​മാ​യ ആ​വാ​സ മേ​ഖ​ല​യും അ​ക്ര​മോ​ത്സു​ക സ്വ​ഭാ​വ​വും ചേ​രു​ന്ന​തോ​ടെ ഇ​ത് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ പാ​മ്പു​ക​ളി​ൽ ഒ​ന്നാ​യി മാ​റു​ന്നു.

WHOയു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ വാ​ർ​ഷി​ക പാ​മ്പു​ക​ടി മ​ര​ണ​ങ്ങ​ളി​ൽ ഏ​റി​യ പ​ങ്കും ഈ ​ഒ​റ്റ ഇ​നം കാ​ര​ണ​മാ​ണ് അ​തി​നാ​ൽ ത​ന്നെ ഇ​വ ബി​ഗ് ഫോ​റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ടി​യേ​റ്റാ​ൽ വൃ​ക്ക ത​ക​രാ​ർ, ആ​ന്ത​രി​ക ര​ക്ത​സ്രാ​വം, ക​ല​ക​ളു​ടെ നാ​ശം എ​ന്നി​വ അ​തി​വേ​ഗം സം​ഭ​വി​ക്കു​ന്നു.

ഇ​ൻ​ല​ൻ​ഡ് താ​യ്പ്പ​ൻ

എ​ന്നാ​ൽ വി​ഷ​ത്തി​ന്റെ തീ​വ്ര​ത​യി​ൽ ഇ​വ​രെ​യെ​ല്ലാം പി​ന്നി​ലാ​ക്കു​ന്ന​ത് ഇ​ൻ​ല​ൻ​ഡ് താ​യ്പ്പ​നാ​ണ്, ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​മ്പ്. ഒ​രൊ​റ്റ ക​ടി​യി​ൽ നൂ​റ് മ​നു​ഷ്യ​രെ കൊ​ല്ലാ​ൻ ആ​വ​ശ്യ​മാ​യ വി​ഷം ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​ജീ​വി, ഓ​സ്ട്രേ​ലി​യ​യു​ടെ ഉ​ൾ​നാ​ട​ൻ മ​രു​ഭൂ​മി​യി​ൽ മാ​ത്രം വ​സി​ക്കു​ന്ന അ​ങ്ങേ​യ​റ്റം ഏ​കാ​ന്ത​പ്രി​യ​മാ​യ ഒ​ന്നാ​ണ്.

Antivenom ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സി​ച്ച ഒ​രൊ​റ്റ കേ​സി​ലും ഇ​തു​വ​രെ മ​ര​ണം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ഹു​ക്ക്-​നോ​സ്ഡ് സീ ​സ്നേ​ക്ക്

ക​ര​യി​ൽ നി​ന്ന് ക​ട​ലി​ലേ​ക്ക് വ​രു​മ്പോ​ൾ അ​പ​ക​ടം കു​റ​യു​ന്നി​ല്ല. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും അ​റ​ബി​ക്ക​ട​ലി​ലും വ​സി​ക്കു​ന്ന ഹു​ക്ക്-​നോ​സ്ഡ് സീ ​സ്നേ​ക്ക് ലോ​ക​ത്തി​ലെ അ​ത്യ​ന്തം വി​ഷ​മു​ള്ള സ​മു​ദ്ര പാ​മ്പു​ക​ളി​ൽ ഒ​ന്നാ​ണ്. എ​ന്നാ​ൽ സ്വ​ഭാ​വ​ത്തി​ൽ സൗ​മ്യ​വും ഒ​രു ക​ടി​യി​ൽ പു​റ​ത്തു​വി​ടു​ന്ന വി​ഷ​ത്തി​ന്റെ അ​ള​വ് വ​ള​രെ കു​റ​വു​മാ​യ​തി​നാ​ൽ മ​നു​ഷ്യ മ​ര​ണ​ങ്ങ​ൾ അ​പൂ​ർ​വ്വ​മാ​ണ്.

ഡു​ബോ​യ്സ് സീ ​സ്നേ​ക്ക്

അ​തേ ക​ട​ലി​ൽ ത​ന്നെ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മ​റ്റൊ​രു ഭീ​ഷ​ണി​യാ​ണ് ഡു​ബോ​യ്സ് സീ ​സ്നേ​ക്ക്. ഓ​സ്ട്രേ​ലി​യ​യു​ടെ പ​വി​ഴ പു​റ്റു​ക​ളി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന ഇ​വ ഡൈ​വ​ർ​മാ​ർ​ക്ക് ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ്. ഒ​രൊ​റ്റ ക​ടി ഒ​രു ഡൈ​വ​റു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്ന് Journal of Herpetology വ്യ​ക്ത​മാ​ക്കു​ന്നു.

യെ​ല്ലോ-​ബെ​ല്ലീ​ഡ് സീ ​സ്നേ​ക്ക്

പ​സ​ഫി​ക്കി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും വ്യാ​പ​ക​മാ​യി കാ​ണ​പ്പെ​ടു​ന്ന യെ​ല്ലോ-​ബെ​ല്ലീ​ഡ് സീ ​സ്നേ​ക്കാ​ണ് ഈ ​പ​ട്ടി​ക​യി​ലെ അ​വ​സാ​ന​ത്തേ​ത്. തി​ള​ക്ക​മു​ള്ള മ​ഞ്ഞ-​ക​റു​പ്പ് നി​റം കൊ​ണ്ട് ഉ​ട​ൻ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ഈ ​പൂ​ർ​ണ്ണ ജ​ല​ജീ​വി​യു​ടെ വി​ഷം ശ​ക്ത​മാ​ണെ​ങ്കി​ലും ചെ​റി​യ ക​ടി​ക്കൊ​ള്ളി​ക​ളും കു​റ​ഞ്ഞ വി​ഷ അ​ള​വും കാ​ര​ണം മ​നു​ഷ്യ മ​ര​ണ​ങ്ങ​ൾ അ​പൂ​ർ​വ്വ​മാ​ണ്.

ലോ​ക​ത്തി​ൽ ഏ​റ്റ​വും വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട സ​മു​ദ്ര പാ​മ്പാ​ണി​തെ​ന്ന് National Geographic രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇ​ങ്ങ​നെ വി​ഷ​ത്തി​ന്റെ ശ​ക്തി​യാ​ലും വേ​ഗ​ത്താ​ലും സ്വ​ഭാ​വ​ത്താ​ലും മ​നു​ഷ്യ​നെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ കീ​ഴ​ട​ക്കാ​ൻ ക​ഴി​യു​ന്ന പാ​മ്പു​ക​ളു​ടെ ലോ​കം ഒ​രേ​സ​മ​യം ഭീ​തി​ജ​ന​ക​വും അ​തി​ശ​യ​ക​ര​വു​മാ​ണ്.

എ​ന്നാ​ൽ ഈ ​ജീ​വി​ക​ൾ മ​നു​ഷ്യ​നെ തേ​ടി​യെ​ത്തു​ന്ന​വ​ര​ല്ല, അ​വ​രു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ്. മ​നു​ഷ്യ​ന്റെ ഇ​ട​പെ​ട​ലു​ക​ളും കാ​ലാ​വ​സ്ഥാ മാ​റ്റ​വും വ​ന​ന​ശീ​ക​ര​ണ​വും മ​നു​ഷ്യ​വാ​സ​മേ​ഖ​ല​ക​ളു​ടെ വ്യാ​പ​ന​വും കൂ​ടു​ന്തോ​റും, മ​നു​ഷ്യ​നും പാ​മ്പും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ഞ്ഞു​വ​രു​ന്ന​താ​യി കാ​ണാം. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, പാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണം കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മാ​ർ​ജി​ക്കു​ന്നു.

STHREEDHANAM

സ്വ​പ്‌​ന​ങ്ങ​ൾക്കും മീതെ; ഗീത ടീച്ചറിന്‍റെ വരയാത്രയുടെ കഥ ഇങ്ങനെ

ഒ​രു ചി​ത്ര​കാ​രി​യാ​കു​ക എ​ന്ന​ത് പ്ര​ഫ. ജി. ​ഗീ​ത​യു​ടെ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കോട്ടയം ബി​സി​എം കോ​ള​ജി​ലെ ഫി​സി​ക്‌​സ് ക്ലാ​സ്മു​റി​ക​ളി​ല്‍ ഡ​യ​ഗ്രം വ​ര​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​ല്‍​പ്പി​ക്കി​ല്ലാ​യി​രു​ന്ന​ല്ലോ?

എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു ചി​ത്രം വ​ര​യ്ക്കാ​ന്‍ എ​ന്നു പ​റ​ഞ്ഞി​രു​ന്ന ഗീ​ത ടീ​ച്ച​റിന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര പ്ര​ദ​ര്‍​ശ​ന​മാ​ണ് ചി​ത്ര​ഗീ​തം എ​ന്ന പേ​രി​ല്‍ ഈ മാസം 24നു കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ തു​ട​ങ്ങി​യ​ത്.

അ​ധ്യാ​പ​ക ജീ​വി​ത​ത്തി​ല്‍ നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഭ​ര്‍​ത്താ​വും സി​പി​എം നേ​താ​വു​മാ​യ വൈ​ക്കം വി​ശ്വ​നൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്‌​ളാ​റ്റ് ജീ​വി​തം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് വെ​റു​തെ​യി​രി​ക്ക​ല്‍ അ​ത്ര ര​സ​മു​ള്ള പ​രി​പാ​ടി​യ​ല്ലെ​ന്നു ടീ​ച്ച​ര്‍​ക്കു മ​ന​സി​ലാ​യ​ത്. കു​റേ നേ​രം വാ​യി​ക്കും. പി​ന്നെ അ​റി​യാ​വു​ന്ന തു​ന്ന​ല്‍ ജോ​ലി​ക​ള്‍ ചെ​യ്യും. പ​ക്ഷേ, അ​തി​ലൊ​ന്നും ഒ​രു ര​സം ക​ണ്ടെ​ത്താ​ന്‍ ഗീ​ത ടീ​ച്ച​ര്‍​ക്കു ക​ഴി​ഞ്ഞി​ല്ല.

വീ​ണ്ടും ക്ലാ​സ് മു​റി​യി​ലേ​ക്ക്

എ​ന്തെ​ങ്കി​ലും ചെ​യ്ത് ഈ ​വി​ര​സ​ത മാ​റ്റ​ണ​മ​ല്ലോ എ​ന്ന ചി​ന്ത​ക​ള്‍​ക്കി​ട​യി​ലാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്തു​ള്ള ഫ്‌​ളോ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ര്‍​ട്ട് ആ​ന്‍​ഡ് ക്രാ​ഫ്റ്റി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. എ​ങ്കി​ല്‍​പ്പി​ന്നെ കു​റ​ച്ചു ക്രാ​ഫ്റ്റ് പ​ഠി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ അ​വി​ടെ ചേ​ര്‍​ന്നു.

തു​ണി​യി​ല്‍ ചി​ത്ര​തു​ന്ന​ലു​ക​ള്‍, ബൊ​ക്കെ, ക​ട​ലാ​സ്പൂ​ക്ക​ള്‍ എ​ന്നി​വ​യൊ​ക്കെ ചെ​യ്യാ​ന്‍ പെ​ട്ടെന്നു ത​ന്നെ പ​ഠി​ച്ചു. സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട​സാ​ണ് ചി​ത്രം വ​ര​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

അ​ന്നു​മു​ത​ല്‍ പ്ര​കൃ​തി​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ള്‍, ചു​റ്റ​മു​ള്ള മ​നു​ഷ്യ​രു​ടെ സ്‌​നേ​ഹ​ത്തി​നും സ​ന്തോ​ഷ​ങ്ങ​ള്‍​ക്കു​മൊ​ക്കെ നി​റം ന​ല്‍​കി കാ​ന്‍​വാ​സി​ലേ​ക്ക് പ​ക​ര്‍​ത്തി​തു​ട​ങ്ങി.

ഒ​രു കാ​ര്യ​ത്തി​ന് ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ല്‍ അ​തി​ലേ​ക്ക് പൂ​ര്‍​ണ​മാ​യും സ​മ​ര്‍​പ്പി​ക്കു​ക എ​ന്ന ടീ​ച്ച​റി​ന്‍റെ രീ​തി പ​ടംവ​ര​യി​ലും പ​ക​ര്‍​ത്തി. ത​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ കാ​ണു​ന്ന​തെ​ന്തും ടീ​ച്ച​ര്‍​ക്ക് ചി​ത്രം വ​ര​യ്ക്കാ​നു​ള്ള വി​ഷ​യ​മാ​ണ്.

 

Todays Story

കു​രു​ക്കാ​യി കു​റ്റ്യാ​ടി​ക്ക​ല്യാ​ണം: വം​ശം അ​റ്റു​പോ​കു​ന്ന ഉ​ന്ന​തി​ക​ൾ

വേ​ട്ട​ക്കു​റു​മ​ർ, അ​ടി​യ​ർ, കാ​ട്ടു​നാ​യ്ക്ക​ർ എ​ന്നി​വ​രി​ൽ ജ​ന​സം​ഖ്യം അ​തി​വേ​ഗം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. നാ​ല​ര ല​ക്ഷ​ത്തോ​ളം ആ​ദി​വാ​സി​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ ഒ​ന്ന​ര ല​ക്ഷ​വും വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്.

ശി​ശു​മ​ര​ണം, ഗ​ർ​ഭ​ച്ഛി​ദ്രം, വ​ന്ധ്യം​ക​ര​ണം, വ​ന്ധ്യ​ത എ​ന്നി​വ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​ണ്. ഇ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം ഒ​ന്നോ ര​ണ്ടോ മാ​ത്ര​മാ​യി.

ത​രി​യോ​ട്, വെ​ള്ള​മു​ണ്ട , തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക, പൊ​ഴു​ത​ന, പ​ടി​ഞ്ഞാ​റെ​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 174 കു​ടും​ബ​ങ്ങ​ളി​ലാ​യി കാ​ട​ർ സ​മു​ദാ​യ​ത്തി​ലെ ആ​കെ അം​ഗ​ങ്ങ​ൾ 673 മാ​ത്രം. കു​റ്റ്യാ​ടി​ക്ക​ല്യാ​ണം വ​ന്ന​തോ​ടെ ഇ​വി​ടെ​യും യു​വാ​ക്ക​ൾ​ക്ക് പെ​ണ്ണു കി​ട്ടാ​താ​യി.

കാ​ട​ർ​ക്ക് മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പെ​ണ്ണി​നെ സ്വീ​ക​രി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വം​ശം വൈ​കാ​തെ അ​ന്യം നി​ൽ​ക്കും. ആ​ണ്‍​കു​ട്ടി​ക​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം​മൂ​ലം പ​ഠി​പ്പു​ള്ള പ​ല പെ​ണ്‍​കു​ട്ടി​ക​ളും കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

വ​യ​നാ​ട്ടി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലും മൈ​സൂ​രു​വി​ലും ഉ​പ​രി​പ​ഠ​ന​ത്തി​നു പോ​യ പെ​ണ്‍​കു​ട്ടി​ക​ൾ ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്നു​ള്ള വി​വാ​ഹം ക​ഴി​ക്കു​ന്ന​തും പ​തി​വാ​ണ്. ത​മി​ഴ് യു​വാ​ക്ക​ളെ വി​വാ​ഹം ചെ​യ്ത​വ​രും കു​റ​വ​ല്ല.

വ​ലി​യ ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ പ​ണി​യ​ർ വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ണ്. പ​ണി​യ നൃ​ത്ത​ത്തി​ലൂ​ടെ സ​വി​ശേ​ഷ സം​സ്കാ​ര​മു​ള്ള ഇ​വ​രേ​റെ​യും അ​കാ​ല മ​ര​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു. പ​ണി​യെ​ടു​ക്കു​ന്ന​വ​ർ എ​ന്നാ​ണ് പ​ണി​യ​ർ എ​ന്ന വാ​ക്കി​ന് അ​ർ​ഥം.

പ​ണി​യ​രി​ൽ 74.49 ശ​ത​മാ​നം പേ​രും വ​യ​നാ​ട്ടി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. കു​ട​കി​ൽ ജോ​ലി​ക്കു​പോ​യി ദു​രൂ​ഹ​മ​ര​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​തേ​റെ​യും പ​ണി​യ യു​വ​തീ യു​വാ​ക്ക​ളാ​ണ്. ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കും കു​റ​ഞ്ഞ ആ​യു​ർ​ദൈ​ർ​ഘ്യ​വും പ​ണി​യ​ർ​ക്കി​ട​യി​ലാ​ണ്.

ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​ണ് കാ​ട്ടു​നാ​യ്ക്ക​രു​ടെ എ​ണ്ണം. പ്രാ​ക്ത​ന ഗോ​ത്ര വ​ർ​ഗ​മാ​യ ഇ​വ​ർ തേ​ൻ​കു​റു​മ​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. തേ​നും കാ​ട്ടു​കി​ഴ​ങ്ങു​ക​ളും കാ​യ്ക​ളു​മാ​ണ് പ്ര​ധാ​ന ആ​ഹാ​രം. തേ​ൻ​ശേ​ഖ​ര​ണ​മാ​ണ് മു​ഖ്യ​തൊ​ഴി​ൽ എ​ന്ന​തി​നാ​ൽ കാ​ട്ടു​നാ​യ്ക്ക​ർ തേ​ൻ​കു​റു​മ​ർ അ​ഥ​വാ ജ്യേ​നു​ക്കു​റു​മ​ർ എ​ന്ന് അ​റി​യ​പ്പെ​ടു​ന്നു.

വ​ൻ​മ​ര​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന തൂ​ക്കു​തേ​ൻ, വേ​രി​ലും മ​ര​പ്പു​റ്റി​ലും കാ​ണു​ന്ന പു​റ്റു​തേ​ൻ, കു​റ്റി​ക്കാ​ട്ടി​ലെ കോ​ലു തേ​ൻ, ചെ​റു​തേ​ൻ എ​ന്നി​വ ശേ​ഖ​രി​ച്ച് ഉ​പ​ജീ​വ​നം ന​യി​ക്കു​ന്നു. അ​ടി​യ​ർ എ​ന്നാ​ൽ അ​ടി​മ​യെ​ന്നും അ​ടി​യ​ൻ എ​ന്ന​മാ​ണ് അ​ർ​ഥം. ക​ർ​ണാ​ട​ക​ത്തി​ൽ കൃ​ഷി​ചെ​യ്ത് ജീ​വി​ച്ചി​രു​ന്ന ഇ​വ​ർ വ​യ​നാ​ട്ടി​ലെ​ത്തി ജ​ന്മി​ക​ളു​ടെ അ​ടി​മ​ക​ളാ​യി മാ​റി.

ഇ​വ​രു​ടെ അ​നു​ഷ്ഠാ​ന ക​ല​യാ​ണ് നാ​ട്ടു​ഗ​ദ്ദി​ക. കു​ട​കി​നോ​ട് ചേ​ർ​ന്ന വ​യ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഏ​റെ​യും താ​മ​സം. അ​ടി​യ​രി​ലും കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​നു കു​റ​വി​ല്ല. കു​ള്ളു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടി​യ കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും താ​ത്പ​ര്യം നാ​ട്ടി​ലെ ചെ​റു​ക്ക​ൻ​മാ​രെ​യാ​ണ്.

പാ​ര​ന്പ​ര്യ​പ്ര​കാ​രം അ​ന്യ​ജാ​തി​ക്കാ​രു​മാ​യി അ​ടി​യ​ർ​ക്ക് വി​വാ​ഹം പാ​ടി​ല്ല. വി​വാ​ഹം നി​ശ്ച​യി​ക്കു​ന്ന​ത് സ​മു​ദാ​യ കാ​ര​ണ​വ​രാ​ണ്. താ​ലി കെ​ട്ടാ​നു​ള്ള അ​വ​കാ​ശ​വും മൂ​പ്പ​ൻ എ​ന്ന കാ​ര​ണ​വ​ർ​ക്കാ​ണ്. പെ​ണ്‍​കു​ട്ടി​ക​ൾ കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ലേ​ക്ക് പോ​യ​തോ​ടെ ആ​ചാ​ര​മൊ​ക്കെ ഉൗ​രു​ക​ൾ​ക്ക് അ​ന്യ​മാ​വു​ക​യാ​ണ്.

കു​ടും​ബ​ശ്രീ​യു​ടെ ക​രു​ത​ൽ

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ​ക്ക് പ്ര​ചാ​രം വ​ർ​ധി​ച്ച​തോ​ടെ വ​യ​നാ​ട് കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ടു​ലു​ണ്ടാ​യ​താ​യി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ശ പോ​ൾ പ​റ​ഞ്ഞു. 2012 ലാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ ഊ​രു​ക​ളി​ൽ തു​ട​ക്ക​മാ​യ​ത്.

പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഗോ​ത്ര​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പു​റം​വാ​സി​ക​ൾ വി​വാ​ഹം ചെ​യ്യാ​നെ​ത്തി​യ​ത്. വി​വാ​ഹ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ കു​ടും​ബ​ശ്രീ മി​ഷ​ൻ വി​ഷ​യ​ത്തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു.

ഒ​രു വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ ത്തി​യ​തോ​ടെ കൗ​ണ്‍​സി​ല​ർ​മാ​ർ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഉ​ന്ന​തി​ക​ളി​ലെ​ത്തി. ബാ​ല​സ​ഭ​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ൾ, സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, സ​ഹ​വാ​സ ക്യാ​ന്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ചെ​റി​യ പ്രാ​യ​ക്കാ​രെ ബോ​ധ​വ​ത്ക​രി​ച്ചു.

ഊ​രു​മൂ​പ്പ​ൻ​മാ​ർ​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ വി​വാ​ഹം ചെ​യ്ത പ​ട്ടി​ക​വ​ർ​ഗ യു​വ​തി​ക​ളു​ടെ ഭ​ർ​തൃ​ഗൃ​ഹ​ങ്ങ​ളി​ലെ ജീ​വി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നി​ല​വി​ലെ തീ​രു​മാ​നം.

മി​ഷ​നു കീ​ഴി​ൽ രൂ​പീ​ക​രി​ച്ച വി​ജി​ല​ന്‍റ് ഗ്രൂ​പ്പു​ക​ളു​ടെ സേ​വ​നം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ലെ ച​തി​യും കെ​ണി​യും തി​രി​ച്ച​റി​യാ​ൻ ഗോ​ത്ര​വാ​സി​ക​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ സാ​ധി​ച്ച​താ​യി ആ​ശ പോ​ൾ പ​റ​ഞ്ഞു.

ഇ​തി​ൽ ച​തി​യു​ണ്ട്, കെ​ണി​യു​ണ്ട്

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ണം ന​ട​ത്തു​ന്ന​തി​ൽ പ​രി​മി​തി​യേ​റെ​യു​ണ്ട്. ഇ​ത്ത​രം ക​ല്യാ​ണ​ങ്ങ​ളി​ൽ ച​തി​വും വ​ഞ്ച​ന​യും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി അ​ച്ഛ​ന​മ്മ​മാ​രെ ബോ​ധി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ല. എ​ന്‍റെ മ​ക​ൾ​ക്ക് നാ​ട്ടി​ൽ ന​ല്ല കാ​ലം വ​രു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​നാ​ണോ ശ്ര​മം എ​ന്ന് അ​ച്ഛ​ന​മ്മ​മാ​ർ ചോ​ദി​ക്കും.

മ​റ്റു പ​ല​രും കെ​ണി​യി​ൽ​പ്പെ​ട്ട കാ​ര്യം പ​റ​ഞ്ഞാ​ൽ ക​ല്യാ​ണം മു​ട​ക്കാ​ൻ വ​ന്ന​താ​ണോ എ​ന്നാ​വും മ​റു​ചോ​ദ്യം. മാ​നം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ല​രും ഇ​ത്ത​രം ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് പോ​കി​ല്ല- വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. പ​ഠി​പ്പു​ള്ള പെ​ണ്‍​കു​ട്ടി​ക​ളി​ൽ ചി​ല​ർ​ക്ക് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തോ​ട് അ​നു​ഭാ​വ​മാ​ണ്.

ജോ​ലി നേ​ടി​യ​വ​ർ നാ​ട്ടി​ലെ പ​രി​ഷ്കാ​രി പ​യ്യ​ൻ​മാ​രെ കെ​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സ്വ​ന്തം ഊ​രു​വാ​സി​യെ കെ​ട്ടി​യാ​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും അ​വ​രു​ടെ അ​ച്ഛ​ന​മ്മ​മാ​രു​ടെ​യും സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ല്ലെ​യെ​ന്ന​താ​ണ് ജോ​ലി​ക്കാ​രാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ഴ്ച​പ്പാ​ട്.

ത​ന്നെ​യു​മ​ല്ല ഊ​രു​ക​ളി​ലെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ട്ടൊ​ഴി​യാ​ൻ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ചി​ല​രൊ​ക്കെ ആ​ഗ്ര​ഹി​ക്കു​ന്നു. പാ​വ​പ്പെ​ട്ട പി​ന്നോ​ക്ക ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ലാ​യി​രി​ന്നു കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഒ​രു പ​രി​ധി​വ​രെ ആ​ദി​വാ​സി​ക​ളു​ടെ പി​ന്നോ​ക്കാ​സ്ഥ​യെ പ​ല​രും ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് അ​ത് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളേ​ക്കും ക​ട​ന്നു ക​യ​റി. നി​ല​വി​ൽ അ​തി​ന് പു​തി​യ മാ​ന​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും വ​ന്നി​രി​ക്കു​ന്നു. ഇ​ത്ത​രം ക​ല്യാ​ണ​ങ്ങ​ളി​ൽ നി​ന്ന് മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ ച​തി​ക്കെ​ണി​ക​ൾ തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ ന​ട​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ൾ ആ​കെ എ​ത്ര​യെ​ന്ന​തി​ൽ ഒ​രാ​ൾ​ക്കും തി​ട്ട​മി​ല്ല. എ​ന്നാ​ൽ നി​ല​വി​ലെ അ​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം പ​ഠ​ന​വി​ഷ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. ച​തി​യി​ൽ​പെ​ട്ട പ​ല യു​വ​തി​ക​ളു​ണ്ടെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല - വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.

Special News

മാറി ചിന്തിക്കാം... സുരക്ഷ മുഖ്യം

ആ​കാ​ശം വ​ർ​ണ​ങ്ങ​ളാ​ൽ പൂ​ത്തു​ല​യു​മ്പോ​ൾ, അ​തേ ആ​കാ​ശം ത​ന്നെ പ്ര​തി​ധ്വ​നി​ക്കു​ന്ന മു​ഴ​ക്കം കാ​തു​ക​ളി​ൽ നി​റ​യു​മ്പോ​ൾ കേ​ര​ളീ​യ​ന് അ​ത് വെ​റു​മൊ​രു കാ​ഴ്ച​യ​ല്ല, അ​ത് ഒ​രു വി​കാ​ര​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വെ​ടി​ക്കെ​ട്ട് കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഒ​രു പാ​ര​മ്പ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

വെ​ടി​ക്കെ​ട്ട് രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഒ​ന്നാ​ണ്. ക​രി, പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ്, സ​ൾ​ഫ​ർ എ​ന്നി​വ ചേ​ർ​ന്ന ബ്ലോക്ക് പൗഡർ അ​ടി​സ്ഥാ​ന​മാ​ക്കി​യ ഒ​രു exothermic redox reaction ആ​ണ് അ​തി​ന്റെ കാ​ത​ൽ. എ​ന്നാ​ൽ ആ ​പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ന​ട​ക്ക​ണ​മെ​ങ്കി​ൽ ഘ​ട​ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

Shell, Stars, Fuse, Lift Charge എ​ന്നി​വ ചേ​ർ​ന്ന​താ​ണ് ഒ​രു വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന. വി​വി​ധ ലോ​ഹ സം​യു​ക്ത​ങ്ങ​ൾ ക​ത്തു​മ്പോ​ൾ electrons excited ആ​കു​ന്നു എ​ന്നാ​ൽ ത​ണു​ക്കു​മ്പോ​ൾ പ്ര​കാ​ശം പു​റ​ത്തു​വ​രു​ന്നു, അ​താ​ണ് നി​റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

അ​ലു​മി​നി​യം പൊ​ടി​യും പൊ​ട്ടാ​സ്യം പെ​ർ​ക്ലോ​റേ​റ്റും ഒ​തു​ക്കി​യ സ്ഥ​ല​ത്ത് ക​ത്തു​മ്പോ​ഴാ​ണ് ശ​ബ്ദം ഉ​ണ്ടാ​കു​ന്ന​ത്. ഘ​ട​ന​യി​ലെ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച് വെ​ടി​ക്കെ​ട്ടി​ന്‍റെ ത​ര​ങ്ങ​ളും മാ​റു​ന്നു, ഒ​റ്റ shell-ൽ ​പൊ​ട്ടി​ത്തെ​റി​ക്കു​ന്ന Aerial Shells, ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി തീ ​ഉ​തി​ർ​ക്കു​ന്ന Roman Candles, ഭൂ​മി​യോ​ടു ചേ​ർ​ന്ന് ക​റ​ങ്ങു​ന്ന Catherine Wheels അ​ങ്ങ​നെ ഓ​രോ​ന്നും വ്യ​ത്യ​സ്ത ഘ​ട​ന​യു​ടെ ഫ​ല​മാ​ണ്.

ഇ​ത്ര​യും സ​ങ്കീ​ർ​ണ​മാ​യ ഒ​രു രാ​സ​പ്ര​വ​ർ​ത്ത​നം, വി​വി​ധ ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ലോ​ക​മെ​മ്പാ​ടും ന​ട​ന്ന വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ങ്ങ​ൾ ഇ​തി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത എ​ത്ര​മാ​ത്രം ഗു​രു​ത​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

2000-ൽ ​നെ​ത​ർ​ല​ൻ​ഡ്സി​ലെ Enschede-ൽ ​നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ച വെ​ടി​ക്കെ​ട്ട് 23 ജീ​വ​നു​ക​ൾ അ​പ​ഹ​രി​ച്ചു. 2009-ൽ ​ഫി​ലി​പ്പൈ​ൻ​സി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 6 പേ​ര് മ​ര​ണ​മ​ട​ഞ്ഞു. 2017-ൽ ​മെ​ക്സി​ക്കോ​യി​ലെ വെ​ടി​ക്കെ​ട്ട് ക​ട​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 24 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

2023 ജൂ​ലൈ​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ 12 പേ​ർ മ​രി​ക്കു​ക​യും 100-ല​ധി​കം പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2024 ജ​നു​വ​രി​യി​ൽ താ​യ്‌​ല​ൻ​ഡി​ൽ വീ​ണ്ടും 23 തൊ​ഴി​ലാ​ളി​ക​ൾ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഇ​ന്നി​പ്പോ​ൾ ആ ​ദു​ര​ന്ത​ങ്ങ​ളു​ടെ നീ​ണ്ട നി​ര 2026-ൽ ​തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട്ടും എ​ത്തി നി​ൽ​ക്കു​ന്നു.

ദു​ര​ന്ത​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ രാ​ജ്യ​ങ്ങ​ൾ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി. ഫി​ൻ​ല​ൻ​ഡും നെ​ത​ർ​ല​ൻ​ഡ്സും സ്വ​കാ​ര്യ വെ​ടി​ക്കെ​ട്ടി​ന്‍റെ സ​മ​യം നി​യ​ന്ത്രി​ച്ചും safety glasses നി​ർ​ബ​ന്ധ​മാ​ക്കി​യും വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യ്‌​നു​ക​ൾ ന​ട​ത്തി​യും അ​പ​ക​ട​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ച്ചു.

ചൈ​ന ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ടി​ക്കെ​ട്ട് നി​രോ​ധി​ക്കു​ക​യും ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഓ​സ്‌​ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും ലൈ​സ​ൻ​സു​ള്ള പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് മാ​ത്രം പൊ​തു പ്ര​ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന നി​യ​മം നി​ല​വി​ൽ വ​ന്നു.

എ​ന്നാ​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ വെ​ടി​ക്കെ​ട്ടി​നെ നി​യ​ന്ത്രി​ക്കു​ക മാ​ത്ര​മ​ല്ല, അ​തി​ന് ബ​ദ​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വെ​ടി​ക്ക​ട്ട് മൂ​ലം ഉ​ണ്ടാ​ക്കു​ന്ന മ​ലി​നീ​ക​ര​ണം, വ​ന്യ​ജീ​വി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ശ​ല്യം, അ​മി​ത ശ​ബ്ദം മൂ​ലം PTSD രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​വ​യാ​ലെ​ല്ലാം ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ൾ വെ​ടി​ക്കെ​ട്ടി​ൽ നി​ന്ന് ഡ്രോ​ൺ ലൈ​റ്റ് ഷോ​സി​ലേ​ക്ക് മാ​റു​വാ​ൻ കാ​ര​ണ​മാ​യി.

ഇ​തു വെ​ടി​ക്കെ​ട്ടി​നെ അ​പേ​ക്ഷിച്ച് പു​ക​യി​ല്ലാ​ത്ത, തീ​ജ്വാ​ല​യി​ല്ലാ​ത്ത, പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ഒ​ന്നാ​ണ്,ന്യൂ ​യോ​ർ​ക്കി​ൽ 2024 New Year’s Eve-ൽ ​വെ​ടി​കെ​ട്ട് ഒ​ഴി​വാ​ക്കി 500 ഡ്രോ​ൺ​സ് ഉ​പ​യോ​ഗി​ച്ചു. 2024-ൽ ​ലോ​ക​മെ​മ്പാ​ടും 1500-ല​ധി​കം ഡ്രോ​ൺ ലൈ​റ്റ് ഷോ​സ് ന​ട​ന്നു.

സീ​റോ എ​മി​ഷ​ൻ, കു​റ​ഞ്ഞ തീ​പി​ടു​ത്ത അ​പ​ക​ട​ങ്ങ​ൾ, കു​റ​ഞ്ഞ ശ​ബ്ദ മ​ലി​നീ​ക​ര​ണം എ​ന്നി​വ കാ​ര​ണം ന​ഗ​ര​ങ്ങ​ളി​ൽ ഈ ​മാ​റ്റം വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തു കൂ​ടാ​തെ ആ​ളു​ക​ൾ എ​ക്കോ ഫ്രെ​ണ്ട്ലീ ഫ​യ​ർ​വ​ർ​ക്സി​ലേ​ക്ക് മാ​റു​വാ​ൻ തു​ട​ങ്ങി.​

പ​ര​മ്പ​രാ​ഗ​ത​വ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 15 - 65 ശതമാനം കു​റ​ഞ്ഞ particulate matter മാ​ത്ര​മേ ഇ​വ പു​റ​ത്തി​ടു​ന്നു​ള്ളു.

Todays Story

കുരുക്കായി കു​റ്റ്യാ​ടിക്കല്യാ​ണം: മി​ന്നു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ലേ​റെ​യും വ​ധു​വി​ന് പ്രാ​യം ഇ​രു​പ​തി​ൽ താ​ഴെ​യാ​ണ്. വ​ര​ന് പ​ത്തും ഇ​രു​പ​തും വ​യ​സ് കൂ​ടു​ത​ലു​ണ്ടാ​കും. ക​ല്യാ​ണ​ത്തി​ന് മു​ൻ​പ് നാ​ട്ടി​ലും വീ​ട്ടി​ലും വ​ര​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല.

ഊ​രി​നു പു​റ​ത്ത് ബ​ന്ധ​ങ്ങ​ളും പ​രി​ച​യ​വു​മി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ൾ​ക്ക് ന​ഗ​ര​വാ​സി​യാ​യ ചെ​റു​ക്ക​നെ​ക്കു​റി​ച്ച് ഇ​ട​നി​ല​ക്കാ​ര​ൻ ന​ൽ​കു​ന്ന അ​റി​വേ ഉ​ണ്ടാ​യി​രി​ക്കൂ. പ​ട്ടി​ക വ​ർ​ഗ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളോ സം​ഘ​ട​ന​ക​ളോ അ​റി​യാ​തെ​യും അ​റി​യി​ക്കാ​തെ​യു​മാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ ന​ട​ക്കു​ക.

ഓ​രോ ഗോ​ത്ര​വാ​സി വി​ഭാ​ഗ​ത്തി​നും ത​ന​തു സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും ആ​ചാ​ര​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ നാ​ട്ടു​വാ​സി​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു ബോ​ധ്യ​ങ്ങ​ളു​മി​ല്ല. ചെ​റു​ക്ക​ൻ ക​ണ്ട് ധാ​ര​ണ​യി​ലെ​ത്തി​യാ​ൽ അ​തി​വേ​ഗം ക​ല്യാ​ണം ന​ട​ത്തി വ​ധു​വി​നെ കൊ​ണ്ടു​പോ​വു​ക​യാ​ണ് പ​തി​വ്.

ഇ​ട​നി​ല​ക്കാ​രു​ടെ കൈ​വ​ശം ഇ​ത്ത​ര​ത്തി​ൽ ഒ​ട്ടേ​റെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​യു​ണ്ടാകും. ​നാ​ട്ടി​ലെ ചെ​റു​ക്ക​നെ ഈ ​ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചാ​ണ് ഇ​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെത്തു​ക.

ത​ലേ​ന്ന് പെ​ണ്ണി​നെ ക​ണ്ട് പി​റ്റേ​ന്ന് വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വ​ധു​വി​ന്‍റെ കു​ടും​ബ​വു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ​പോ​ലും ഇ​ട​നി​ല​ക്കാ​ർ പെ​ണ്‍ വീ​ട്ടു​കാ​രെ സ​മ്മ​തി​ക്കി​ല്ല. ഇ​ട​നി​ല​ക്കാ​ർ പെ​ണ്ണി​നെ നാ​ട്ടി​ലെ​ത്തി​ച്ചു ചെ​റു​ക്ക​നു കൈ​മാ​റി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണം സാ​ന്പ​ത്തി​ക നേ​ട്ട​മു​ള്ള ക​ച്ച​വ​ട​മാ​യി മാ​റി​യ​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ക​ല്യാ​ണ ബ്രോ​ക്ക​ർ​മാ​ർ. വി​വി​ധ ഊ​രു​ക​ളി​ൽ ആ​ദി​വാ​സി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ട​നി​ല​ക്കാ​രു​ണ്ട്.

ഊ​രു മൂ​പ്പ​നും പെ​ണ്ണി​ന്‍റെ അ​ച്ഛ​ന​മ്മാ​വ​ൻ​മാ​ർ​ക്കും കാ​ശും ക​ള്ളും കൊ​ടു​ത്ത് ഇ​ട​നി​ല​ക്കാ​ർ പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന​തും പ​തി​വാ​ണ്. വി​വാ​ഹ​ശേ​ഷം വൈ​കാ​തെ വ​ര​ന്‍റെ സ്വ​ഭാ​വ​രീ​തി​യി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റം വ​രാം.

ര​ക്ഷി​താ​ക്ക​ൾ​ക്ക് മ​ക​ൻ ഗോ​ത്ര​വാ​സി​യെ മ​ക​ൻ വി​വാ​ഹം ചെ​യ്ത​തി​ൽ എ​തി​ർ​പ്പു​ണ്ടാകാം. ​കാ​ട്ടി​ൽ​നി​ന്നു കൊ​ണ്ടുവ​ന്ന പെ​ണ്ണി​നു വൃ​ത്തി​യും അ​ഴ​കും അ​റി​വു​മി​ല്ലെ​ന്ന അ​ധി​ക്ഷേ​പ​ത്തി​ൽ കു​റ്റം ചാ​ർ​ത്ത​ലും അ​വ​ഹേ​ള​ന​വും പ​തി​വാ​കും.

ഒ​രു ക​ല്യാ​ണം ന​ട​ത്തി​യാ​ൽ ഇ​ട​നി​ല​ക്കാ​ര​ൻ അ​തേ ഊ​രി​ൽ സാ​ധ്യ​ത​യു​ടെ വ​ൻ ക​ന്പോ​ള​മു​റ​പ്പി​ക്കും. മു​ൻ​പു ന​ട​ത്തി​യ വി​വാ​ഹ​ത്തി​ൽ വ​ധു​വി​നു സി​ദ്ധി​ച്ച സൗ​ഭാ​ഗ്യ​വും വ​ര​ന്‍റെ വീ​ട്ടി​ലെ സൗ​ക​ര്യ​ങ്ങ​ളും പ​റ​ഞ്ഞ് പ്ര​ലോ​ഭ​ന​ത്തി​ൽ വീ​ഴ്ത്തും.

യോ​ഗ്യ​രാ​യ ചെ​റു​ക്ക​നെ കൊ​ണ്ടുവ​രാം എ​ന്ന ധാ​ര​ണ​യി​ൽ കൗ​മാ​ര​ക്കാ​രി​ക​ളു​ടെ ഫോ​ട്ടോ​യും ഫോ​ണ്‍ ന​ന്പ​റും ഇ​ട​നി​ല​ക്കാ​ര​ൻ വാ​ങ്ങി​യെ​ടു​ക്കും. നാ​ട്ടു​വാ​സി​ക​ളാ​യ പു​രു​ഷ​ൻ​മാ​രു​ടെ ഫോ​ട്ടോ​ക​ളും ജോ​ലി വി​വ​ര​ങ്ങ​ളും വീ​ടും കാ​ണി​ച്ച് ഗോ​ത്ര​വാ​സി​ക​ളെ വ​ല​യി​ലാ​ക്കും.

ഇ​ത്ത​ര​ത്തി​ൽ പ​ല പെ​ണ്‍​കു​ട്ടി​ക​ളും കെ​ണി​യി​ൽ വീ​ണി​ട്ടു​ണ്ട്. ആ​ഘോ​ഷ​ത്തോ​ടെ ചെ​റു​ക്ക​നും പെ​ണ്ണും കാ​റി​ൽ ഊ​രി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് പ​ല​ർ​ക്കും പ്ര​ലോ​ഭ​ന​മാ​ണ്. നാ​ട്ടു​വാ​സി​ക​ൾ കൊ​ണ്ടുപോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കെ​ല്ലാം ന​ല്ല കാ​ല​മാ​ണെ​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ വീ​ന്പി​ള​ക്ക​ലി​ൽ പ​ല പെ​ണ്‍​കു​ട്ടി​ക​ളും പ്ര​ലോ​ഭി​ത​രാ​കു​ന്നു.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി ന​ല്ല നി​ല​യി​ൽ ക​ഴി​യു​ന്ന​വ​രു​ണ്ട്. ക​ല്യാ​ണ​ങ്ങ​ളൊ​ന്നും ഊ​​രി​ൽ​വ​ച്ച് ന​ട​ക്കാ​റി​ല്ല. പെ​ണ്ണി​നെ നാ​ട്ടി​ലെ​ത്തി​ച്ച​ശേ​ഷ​മാ​ണ് വി​വാ​ഹം. ചി​ല​പ്പോ​ൾ ആ​ചാ​ര​പ​ര​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന​മ്മ​മാ​രെ​യോ സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലു​മോ ക്ഷ​ണി​ക്കാ​തെ വ​ര​ന്‍റെ വീ​ട്ടി​ൽ ക​ല്യാ​ണം ന​ട​ത്തി​യ​വ​രു​ണ്ട്.

ക​ല്യാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന​താ​ണ് പെ​ണ്‍​കു​ട്ടി​ക്ക് പി​ൽ​ക്കാ​ല​ത്തു​ണ്ടാകു​ന്ന കു​രു​ക്ക്. കു​ട്ടി​ക​ളു​മാ​യോ അ​ല്ലാ​തെ​യോ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ജീ​വ​നാം​ശം കി​ട്ടാ​തെ വ​രും. ഇ​ത്ത​ര​ത്തി​ൽ തി​രി​കെ വ​ന്നു കൂ​ലി​വേ​ല​യെ​ടു​ത്ത് ജീ​വി​ക്കു​ന്ന യു​വ​തി​ക​ൾ വ​യ​നാ​ട്ടി​ൽ പ​ല​രാ​ണ്.

പ​റ്റി​യ ച​തി​യും കെ​ണി​യും പു​റ​ത്തു​പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടാ​ത്ത​വ​രാ​ണ് ഏ​റെ​യും. ചി​ല​രാ​ക​ട്ടെ ഊ​രി​ലും കു​ടി​യി​ലും ഇ​ട​മി​ല്ലാ​തെ ത​മി​ഴ് നാ​ട്ടി​ലേ​ക്കും കു​ട​കി​ലേ​ക്കും ജോ​ലി തേ​ടി​പോ​കു​ന്നു.

പു​ന​ർ വി​വാ​ഹ​ത്തി​നു​ള്ള സാ​ധ്യ​ത ഗോ​ത്ര ആ​ചാ​ര​ത്തി​ൽ പ​തി​വി​ല്ല. കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ അ​ച്ഛ​ന്‍റെ സ​മു​ദാ​യാ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും പി​ന്തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി ഗോ​ത്ര​ത്തി​ന് പി​ൻ​തു​ട​ർ​ച്ച ല​ഭി​ക്കു​ന്നി​ല്ല.

അ​ന്യാ​ധീ​ന​പ്പെ​ടു​ന്ന ഗോ​ത്ര​സം​സ്കാ​രം

മെ​ച്ച​പ്പെ​ട്ട ജീ​വി​തം ആ​ഗ്ര​ഹി​ച്ചു നാ​ട്ടു​വാ​സി​ക​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ഗോ​ത്ര​വാ​സി പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്. പ​ഠി​പ്പും ജോ​ലി​യു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ ചെ​റു​ക്ക​ൻ​മാ​ർ സ​മു​ദാ​യ​ത്തി​ൽ കി​ട്ടു​ക എ​ളു​പ്പ​മ​ല്ല.

വ​നം​വ​കു​പ്പി​ലും പോ​ലീ​സി​ലും ഉ​ൾ​പ്പെ​ടെ വ​യ​നാ​ട്ടി​ൽ ഇ​രു​ന്നൂ​റോ​ളം ആ​ദി​വാ​സി​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​ൽ 80 ശ​ത​മാ​ന​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​രാ​യ ചെ​റു​ക്ക​ൻ​മാ​രെ സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ ല​ഭി​ക്കു​ക എ​ളു​പ്പ​മ​ല്ല.

പ​ണി​യ പെ​ണ്‍​കു​ട്ടി​ക്ക് കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ലെ ചെ​റു​ക്ക​നെ കെ​ട്ടാ​ൻ അ​നു​വാ​ദ​മി​ല്ല. സ​മു​ദാ​യം മാ​റി ക​ല്യാ​ണം ക​ഴി​ച്ചാ​ൽ എ​തി​ർ​പ്പു​ക​ളു​യ​രും. സ​ർ​ക്കാ​ർ ജോ​ലി​യും ബി​രു​ദ​വും നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ൾ എ​ട്ടാം ക്ലാ​സു​വ​രെ പോ​ലും പ​ഠി​പ്പി​ല്ലാ​തെ അ​ല​സ​നാ​യി ജീ​വി​ക്കു​ന്ന ഗോ​ത്ര​വാ​സി യു​വാ​ക്ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ ത​യാ​റ​ല്ല.

മ​ദ്യ​ത്തി​നും ക​ഞ്ചാ​വി​നും മൊ​ബൈ​ലി​നും അ​ടി​മ​പ്പെ​ട്ട​വ​രും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും മ​രം ക​യ​റി​യും കൂ​ലി​വേ​ല ചെ​യ്തും ക​ഴി​യു​ന്ന​വ​രാ​ണ് ഏ​റെ യു​വാ​ക്ക​ളും. ഈ ​നി​ല​യി​ൽ പ​രി​ഷ്കൃ​ത​രാ​യ നാ​ട്ടു​വാ​സി​ക​ൾ​ക്കൊ​പ്പം പോ​യാ​ൽ ത​ങ്ങ​ൾ​ക്കും അ​ടു​ത്ത ത​ല​മു​റ​യ്ക്കും ന​ല്ല​കാ​ലം വ​രു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പ​ല​രി​ലും ഇ​ക്കാ​ല​ത്ത് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ന് താ​ത്പ​ര്യ​ക്കാ​രേ​റു​ന്ന​ത്.

സാ​ന്പ​ത്തി​ക സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​മാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലാ​കാ​ൻ കാ​ര​ണം. ഊ​രി​ലെ ചെ​റു​ക്ക​ൻ​മാ​രെ പ​ഠി​പ്പും പ്രാ​പ്തി​യു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട ാതാ​യി​രി​ക്കു​ന്നു.

പ​യ്യ​ൻ​മാ​രു​ടെ അ​ല​സ​ത മാ​ത്ര​മ​ല്ല അ​വ​രു​ടെ ജീ​വി​ത ശൈ​ലി​യും തൊ​ഴി​ലും ഇ​ക്കാ​ല​ത്തും പ​ഴ​യ​തു​ത​ന്നെ. പെ​രു​മ​ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി തേ​നെ​ടു​ക്കു​ന്ന ചെ​റു​ക്ക​നെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം കി​ട്ടി​യ ആ​ദി​വാ​സി പെ​ണ്ണി​ന് ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല.

ഈ​യി​ടെ​യാ​യി വി​ദ്യാ​ഭ്യാ​സ​വും ഉ​ദ്യോ​ഗ​വു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളാ​ണ് കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ത്തി​ലൂ​ടെ ഊ​രു​വി​ടു​ന്ന​വ​രി​ൽ പ​ല​രും. ഇ​വ​രേ​റെ​യും ഉ​ന്ന​ത പ​ഠ​ന​ത്തി​നും ജോ​ലി​ക്കും ന​ഗ​ര​ങ്ങ​ളി​ലെ​ത്തി​യ​പ്പോ​ൾ വി​ക​സി​ത ലോ​ക​ത്തി​ൽ ആ​കൃ​ഷ്ട​രു​മാ​യി​രി​ക്കും.

സ്വ​ന്തം ഊ​രി​ലെ ആ​ണു​ങ്ങ​ളാ​വ​ട്ടെ വ​ന​ജീ​വി​തം മാ​ത്രം പ​രി​ച​യ​പ്പെ​ട്ട​വ​രും പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്ക​വു​മാ​യി​രി​ക്കും. ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ക്ക് ഉൗ​രു​ക​ളി​ൽ പു​രു​ഷ​നു തു​ല്യ​മാ​യ അ​ധി​കാ​ര​വും അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ട്.

മ​ര​ണം, ക​ല്യാ​ണം ച​ട​ങ്ങു​ക​ളി​ൽ ക​ർ​മം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ഉ​ൾ​പ്പെ​ടെ പ്ര​ത്യ​കം പ​ദ​വി​യും പ​രി​ഗ​ണ​ന​യു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി പു​റ​ത്തൊ​രാ​ളെ ക​ല്യാ​ണം ക​ഴി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ടാ​ൽ കു​ല​ത്തി​ലും ഗ​ണ​ത്തി​ലും എ​തി​ർ​പ്പു​ക​ളു​ണ്ടാകി​ല്ല.

ഇ​ത്ത​ര​ത്തി​ൽ പ​ണി​യ, കാ​ട്ടു​നാ​യ്ക്ക, അ​ടി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ണ്ണു കി​ട്ടാ​തെ​യും വി​വാ​ഹം മു​ട​ങ്ങി​യും ക​ഴി​യു​ന്ന ചെ​റു​പ്പ​ക്കാ​ർ ഏ​റെ​യാ​ണ്. ആ​ദി​വാ​സി ജ​ന​സം​ഖ്യ ഭാ​വി​യി​ൽ അ​തി​വേ​ഗം കു​റ​യാ​ൻ ഇ​ത് ഇ​ട​യാ​ക്കും.

കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ​പ്പ​റ്റി ഗൗ​ര​വ​മാ​യ പ​ഠ​വും ശ്ര​ദ്ധ​യും വേ​ണ്ട​തു​ണ്ടെന്ന് ​ആ​ദി​വാ​സി ഗോ​ത്ര​സ​ഭാ നേ​താ​വ് സി.​കെ. ജാ​നു പ​റ​ഞ്ഞു. നാ​ട്ടി​ലേ​ക്കു പോ​കു​ന്ന അ​പൂ​ർ​വം പെ​ണ്‍​കു​ട്ടി​ക​ൾ ന​ന്നാ​യി പോ​കു​ന്നു​ണ്ടാ​കാം.

എ​ന്നാ​ൽ ഏ​റെ​പ്പേ​ർ​ക്കും ദു​രി​ത​മാ​യി​രി​ക്കും ജീ​വി​തം. കു​റ്റ്യാ​ടി​ക്ക​ല്യാ​ണു ന​ട​ത്തി​യ​വ​രു​ടെ ഇ​ന്ന​ത്തെ സ്ഥി​തി​യും നി​ല​യും എ​ന്തെ​ന്ന് ഊ​രു​കാ​ർ​ക്കും അ​റി​യി​ല്ല. പോ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രാ​ത്ത​വ​രു​മു​ണ്ട്.

പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന എ​ല്ലാ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും കു​റ്റ്യാ​ടി​ക്ക​ല്യാ​ണ​മു​ള്ള​താ​യി ജാ​നു പ​റ​ഞ്ഞു.

Todays Story

കുരുക്കായി കു​റ്റ്യാ​ടിക്കല്യാ​ണം: ഊ​രു വി​ട്ട​വ​രേ​റെ​യും കാ​ണാ​മ​റ​യ​ത്ത്

വ​യ​നാ​ട്ടി​ലെ കു​റ്റ്യാ​ടിക്കല്യാ​ണം ഇ​ക്കാ​ല​ത്തും ഗോ​ത്ര​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ചാ​ര​മാ​യി തു​ട​രു​ക​യാ​ണ്. പ​ട്ടി​ക വ​ർ​ഗ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പൊ​തു​വി​ഭാ​ഗ​ക്കാ​ർ ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന ന​ട​ത്തു​ന്ന കു​റ്റ്യാ​ടിക്ക​ല്യാ​ണ​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​വു​ന്നി​ല്ല.

കൂ​ത്തു​പ​റമ്പ്, ത​ല​ശേ​രി, നാ​ദാ​പു​രം, വ​ട​ക​ര, കു​റ്റ്യാ​ടി, താ​മ​ര​ശേ​രി, പേ​രാ​ന്പ്ര, വ​ള​യം, ത​ളി​പ്പ​റ​ന്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് വ​യ​നാ​ട്ടി​ലെ ഊരു​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​ര​ക​ളി​ൽ പ​ല​രും പ​തി​നെ​ട്ടു വ​യ​സ് തി​ക​യാ​ത്ത​വ​രു​മാ​ണ്.

പോ​ക്സോ ഉ​ൾ​പ്പെ​ടെ കേ​സു​ക​ളെ​ടു​ക്കാ​വു​ന്ന വി​വാ​ഹ​ങ്ങ​ളാ​ണ് പ​ല​തും. ഈ ​വി​വാ​ഹ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ ഗോ​ത്ര​വാ​സി​ക​ൾ ച​തി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഒ​ന്നി​ലും അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​മി​ല്ല. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 34 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ഊ​രു​വി​ട്ടു വി​വാ​ഹി​ത​രാ​യ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു മ​ട​ങ്ങി എ​ത്തി​യി​ട്ടു​മു​ണ്ട്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ​മാ​ത്രം 215 കു​റ്റ്യാ​ടി ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നു. പ​ണി​യ വി​ഭാ​ഗ​ത്തി​ൽ തു​ട​ങ്ങി​യ കു​റ്റ്യാ​ടി ക​ല്യാ​ണം പി​ന്നീ​ട് വ​യ​നാ​ട്ടി​ലെ വി​വി​ധ പി​ന്നാ​ക്ക ഗോ​ത്ര​ങ്ങ​ളി​ലും പ്ര​ചാ​രം നേ​ടി.

ജാ​തി, ജാ​ത​കം എ​ന്നി​വ പ്ര​ശ്ന​മ​ല്ലെ​ന്നും പി​ന്നോ​ക്ക പെ​ണ്‍​കു​ട്ടി​ക​ളെ സ്ത്രീ​ധ​ന​മി​ല്ലാ​തെ കെ​ട്ടാ​ൻ ത​യാ​റാ​ണെ​ന്നു​മു​ള്ള പ​തി​വു പ​ത്ര​പ​ര്യ​ങ്ങ​ൾ കു​റ്റ്യാ​ടി ക​ല്യാ​ണ​ത്തി​നു​ള്ള ഇ​ര​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണ്.

ക​ർ​ണാ​ട​ക​ത്തി​ലെ കു​ട​കി​ൽ ജോ​ലി തേ​ടി പോ​യ യു​വ​തി​ക​ളാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ കു​റ്റ്യാ​ടി ക​ല്യാ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നാ​ണ് കു​റ്റ്യാ​ടിക്കല്യാ​ണം വ​യ​നാ​ട​ൻ ഉൗ​രു​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​ത്.

കു​ട​കു ക​ല്യാ​ണ​ത്തി​ന് ഇ​ര​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളേ​റെ​യും ചൂ​ഷ​ണ​ങ്ങ​ൾ​ക്കി​ര​യാ​യി. മോ​ച​നം കി​ട്ടാ​തെ പൊ​റു​തി​മു​ട്ടി​യ പ​ല​രും ജീ​വ​നൊ​ടു​ക്കി.

വ​യ​നാ​ട്ടി​ൽ ആ​കെ എ​ത്ര കു​റ്റ്യാ​ടിക്ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നു​വെ​ന്നും എ​ത്ര​പേ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു ഊ​രു​ലേ​ക്കു മ​ട​ങ്ങി​വ​ന്നു​വെ​ന്നും ഒ​രു ഏ​ജ​ൻ​സി​യു​ടെ​യും പ​ക്ക​ൽ ക​ണ​ക്കി​ല്ല. ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ളേ​റെ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നു​മി​ല്ല.

ചൂ​ഷ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ

കു​ടും​ബ​ശ്രീ മി​ഷ​നും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ട്ടും പു​റം​ലോ​കം അ​റി​യാ​തെ മാ​സം ഒ​ന്നും ര​ണ്ടും കു​റ്റ്യാ​ടിക്കല്യാ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

ഗോ​ത്ര​വാ​സി​ക​ളി​ൽ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യി ഏ​റ്റ​വും പി​ന്നി​ലു​ള്ള പ​ണി​യ, അ​ടി​യ, കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പു​റം​നാ​ട്ടു​കാ​ർ കൂ​ടു​ത​ലാ​യി വി​വാ​ഹം ചെ​യ്യു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​ക്ക​ൻ​മാ​ർ ഇ​വ​രെ പ​ല​ത​ര​ത്തി​ൽ ചൂ​ഷ​ണ​ത്തി​നും പീ​ഡ​ന​ത്തി​നും വി​ധേ​യ​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ട്. ഊ​രു​ക​ളി​ലേ​ക്ക് കു​ഞ്ഞു​ങ്ങ​ളു​മാ​യി തി​രി​കെ വ​ന്ന​വ​രു​ണ്ട്. ഒ​രി​ക്ക​ൽ​പോ​ലും മ​ട​ങ്ങി വ​ന്നി​ട്ടി​ല്ലാ​ത്ത​വ​രു​മു​ണ്ട്.

കു​റ്റ്യാ​ടിക്കല്യാ​ണ​ങ്ങ​ളി​ൽ ച​തി​വും വ​ഞ്ച​ന​യും ചൂ​ഷ​ണ​വും തു​ട​ർ​ക​ഥ​യാ​യി​രി​ക്കെ കു​ടും​ബ​ശ്രീ മി​ഷ​ൻ ഊ​രു​ക​ൾ തോ​റും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം ക​ല്യാ​ണ​ങ്ങ​ളി​ലൂ​ടെ വ​യ​നാ​ട്ടി​ൽ എ​ത്ര യു​വ​തി​ക​ൾ അ​ന്യ​നാ​ടു​ക​ളി​ലേ​ക്ക് പോ​യി എ​ന്ന​തി​ൽ ക​ണ​ക്കു​ക​ളി​ല്ല.

ക​ണി​യാ​ന്പ​റ്റ, കോ​ട്ട​ത്ത​റ, ക​ൽ​പ​റ്റ, മു​ണ്ടേ​രി ഊരു​ക​ളി​ലും നി​ര​വ​ധി കു​റ്റി​യാ​ടി ക​ല്യാ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ മൂ​ന്നു യു​വ​തി​ക​ൾ ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്നു സ്വ​ന്തം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി.

മു​ണ്ടേ​രി​യി​ൽ​നി​ന്നു മേ​പ്പാ​ടി​ക്കാ​ര​നാ​യ ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന പ​ണി​യ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു യു​വ​തി​ക​ളെ​യാ​ണ് നാ​ദാ​പു​ര​ത്തേ​ക്കു വി​വാ​ഹം ചെ​യ്തു കൊ​ണ്ടു​പോ​യ​ത്.

ആ​ദി​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. മ​റു​നാ​ട്ടി​ൽ നി​ന്നു​ള്ള ചെ​റു​ക്ക​ൻ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി വ​ന്ന് പെ​ണ്ണി​നെ കൊ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യം. വി​വാ​ഹ​ച്ചെ​ല​വ് വ​ര​ൻ വ​ഹി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല പെ​ണ്ണി​ന്‍റെ അ​ച്ഛ​ന​മ്മ​മാ​ർ​ക്ക് പ​ണ​വും വ​സ്ത്ര​വും ന​ൽ​കും.

വ​ര​ന് നാ​ട്ടി​ൽ വീ​ടും സ്വ​ത്തും കാ​റു​മൊ​ക്കെ​യു​ണ്ടെ​ന്ന പ്ര​ലോ​ഭ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​വ​ർ​ക്കൊ​പ്പം ഇ​റ​ങ്ങി​പ്പോ​കു​ന്നു. എ​ന്നാ​ൽ ഒ​ന്നോ ഒ​ന്നി​ലേ​റെ​യോ ഭാ​ര്യ​മാ​രും മ​ക്ക​ളു​മു​ള്ള​വ​രാ​ണ് പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ ഉൗ​രു​ക​ളി​ലെ​ത്തു​ന്ന​ത്.

അ​ൻ​പ​തു വ​യ​സു​കാ​ര​ൻ വ​രെ ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹം ന​ട​ത്തി മ​ട​ങ്ങി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ൾ​ക്ക് കൈ​മാ​റി​യ​തും വി​റ്റ​തു​മാ​യ സം​ഭ​വ​ങ്ങ​ൾ പ​ല​തു​ണ്ടാ​യി​ട്ടും മ​നു​ഷ്യ​ക്ക​ട​ത്തി​ന് ത​ട​യി​ടാ​നാ​കു​ന്നി​ല്ല.

പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​ഹ​രി​ക്കാ​ൻ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​നി​ല​ക്കാ​ർ ഉൗ​രു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. വീ​ട്ടു​പ​ക​ര​ങ്ങ​ളും വ​സ്ത്ര​വും മാ​സ ഗ​ഡു​ക്ക​ളാ​യി വി​ൽ​ക്കാ​നെ​ന്ന പേ​രി​ലെ​ത്തി ദ​ല്ലാ​ൾ​മാ​ർ സാ​ഹ​ച​ര്യം നോ​ക്കി പെ​ണ്‍​കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വ​ല​യി​ലാ​ക്കു​ന്നു.

ഉ​ന്ന​ത​നി​ല​യി​ൽ സ്വ​ത്തും ജോ​ലി​യു​മു​ള്ള നാ​ട്ടു​വാ​സി​യു​മാ​യി വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന പ്ര​ലോ​ഭ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വീ​ണു​പോ​കും. ഒ​രു വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്താ​ൽ അ​ര​ല​ക്ഷം​രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ ദ​ല്ലാ​ളി​നു ക​മ്മീ​ഷ​ൻ ല​ഭി​ക്കും.

ആ​ചാ​ര​പ്ര​കാ​ര​മ​ല്ലാ​തെ ന​ട​ത്തു​ന്ന ക​ല്യാ​ണ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. നാ​ൽ​പ​തും അ​ൻ​പ​തും വ​യ​സു​ള്ള പു​രു​ഷ​ൻ​മാ​ർ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​തി​ലെ ച​തി തി​രി​ച്ച​റി​യാ​ൻ ഊ​രു​വാ​സി​ക​ൾ​ക്കാ​കു​ന്നി​ല്ല. ആ​ദി​വാ​സി​ക​ളു​ടെ പൊ​തു അ​ജ്ഞ​ത​യാ​ണ് ഇ​വി​ടെ​യും ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

വി​വാ​ഹം ചെ​യ്ത​യ​ച്ച ഏ​താ​നും യു​വ​തി​ക​ൾ ന​ല്ല നി​ല​യി​ൽ ക​ഴി​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ മ​റ​വി​ൽ പ​ല​രും പ്ര​ലോ​ഭ​ത്തി​ൽ​പെ​ടു​ന്നു. ഭ​ർ​ത്താ​വി​ന് വേ​റെ​യും വി​വാ​ഹ ബ​ന്ധ​മു​ണ്ടെ​ന്ന് ഗോ​ത്ര​വാ​സി യു​വ​തി​ക​ൾ അ​റി​യു​ക ഏ​റെ വൈ​കി​യാ​രി​ക്കും.

ആ​ദി​വാ​സി​ക​ളു​ടെ ശൈ​ലി​യും സം​സ്കാ​ര​വു​മാ​യി നാ​ട്ടു​വാ​സി​യാ​യ പു​രു​ഷ​നും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​ത്തു​പോ​വു​ക എ​ളു​പ്പ​മ​ല്ല. അ​വ​ഹേ​ള​ന​വും ആ​ക്ഷേ​പ​വും ദു​രി​ത​ങ്ങ​ളും സ​ഹി​ക്കാ​നാ​വാ​തെ വീ​ടു​ക​ളി​ലേ​ക്ക് ക​ണ്ണീ​രോ​ടെ മ​ട​ങ്ങി​പ്പോ​ന്ന​വ​ർ മി​ക്ക ഊരു​ക​ളി​ലു​മു​ണ്ട്.

പ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ പെ​ണ്ണു കി​ട്ടാ​ത്ത ആ​ണു​ങ്ങ​ളാ​ണ് ആ​ദി​വാ​സി യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്. സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു വ​ര​നെ ല​ഭി​ക്കാ​ത്ത ആ​ദി​വാ​സി യു​വ​തി​ക​ൾ നാ​ട്ടു​വാ​സി​ക​ളെ വി​വാ​ഹം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

രേ​ഖ​യി​ല്ലാ​ത്ത ക​ല്യാ​ണം

കു​റ്റ്യാ​ടിക്ക​ല്യാ​ണം ഗോ​ത്ര​ത്ത​നി​മ​യെ​യും സം​സ്കാ​ര​ത്തെ​യും അ​വ​രു​ടെ അം​ഗ​ബ​ല​ത്തെ​യും ദു​ർ​ബ​ല​മാ​ക്കു​മെ​ന്ന​തു വ​ലി​യ പ​രി​മി​തി​യാ​ണ്. ഇ​വ​രി​ൽ ജ​നി​ക്കു​ന്ന സ​ങ്ക​ര​മ​ക്ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യേ​റെ​യു​ണ്ട്.

ക​ല്യാ​ണ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും പ​തി​നെ​ട്ടു വ​യ​സു തി​ക​ഞ്ഞ​വ​രാ​യി​രി​ക്കി​ല്ല പെ​ണ്‍​കു​ട്ടി. പ്രാ​യം അ​റി​യാ​തെ​യോ മ​റ​ച്ചു​വ​ച്ചോ വി​വാ​ഹം ചെ​യ്യു​ന്ന വ​ര​ൻ പോ​ക്സോ കേ​സി​ൽ​പ്പെ​ടാം. പ്ല​സ്ടു​വി​നു പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ പ​ഠ​ന​കാ​ല​ത്ത് വി​വാ​ഹം ചെ​യ്ത സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ഹൈ​സ്കൂ​ൾ കു​ട്ടി​ക​ളെ വ​രെ മു​ൻ​കൂ​ർ ബു​ക്ക് ചെ​യ്ത ഇ​ട​നി​ല​ക്കാ​ർ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു​വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. പെ​ണ്ണി​നെ ക​ണ്ടു മ​ട​ങ്ങി​യാ​ൽ കൊ​ണ്ടു​പോ​കാ​ൻ പ​ല​പ്പോ​ഴും ചെ​റു​ക്ക​ന​ല്ല ഉൗ​രി​ലെ​ത്തു​ക. നാ​ട്ടു​വാ​സി​യാ​യ ചെ​റു​ക്ക​ൻ പ​ട്ടും മാ​ല​യും പ​ണ​വും ബ​ന്ധു​ക്ക​ൾ കൈ​വ​ശം കൊ​ടു​ത്തു​വി​ടും. ഒ​പ്പം ഇ​ട​നി​ല​ക്കാ​ര​നും കാ​ണും.

വ​ധു അ​ത​ണി​ഞ്ഞ് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും. പെ​ണ്ണി​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും കൊ​ടു​ക്കാ​നെ​ന്ന പേ​രി​ൽ ഇ​ട​നി​ല​ക്കാ​ർ വ​ര​നി​ൽ നി​ന്നും പ​ണം വാ​ങ്ങി​യെ​ടു​ക്കും. പ​ല​പ്പോ​ഴും നാ​ലോ അ​ഞ്ചോ പേ​രാ​ണ് പെ​ണ്ണി​നെ കൊ​ണ്ടു​പോ​കാ​ൻ ഊ​രി​ലേ​ക്കു പോ​വു​ക.

അ​പൂ​ർ​വം ക​ല്യാ​ണ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ക​ല്യാ​ണ​ത്തി​നെ​ത്തു​ക. ഭൂ​രി​ഭാ​ഗം വി​വാ​ഹ​വും വ​ര​ന്‍റെ നാ​ട്ടി​ലെ അ​ന്പ​ല​ങ്ങ​ളി​ലാ​ണു ന​ട​ക്കു​ന്ന​ത്. ചി​ല ക​ല്യാ​ണ​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും. ചി​ല​പ്പോ​ഴാ​ക​ട്ടെ താ​ലി​കെ​ട്ട് എ​ന്നൊ​രു ച​ട​ങ്ങു​പോ​ലും ഉ​ണ്ടാ​കാ​റി​ല്ല.

രേ​ഖ​ക​ളി​ല്ലാ​തെ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ കൂ​ടെ പാ​ർ​പ്പി​ക്കു​ക​യും പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​മു​ണ്ട്.

Todays Story

മൊ​യ്തീ​ന്‍റെ സ്വ​ന്തം കാ​ഞ്ച​ന​മാ​ല​യെ പോ​ലെ ഒ​രു പെ​ൺ​കു​ട്ടി അ​ങ്ങ് അ​മേ​രി​ക്ക​യി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ൻ ഇ​ല്ലാ​താ​കാ​ൻ പോ​കു​ന്ന ഈ ​ലോ​ക​ത്ത് ജീ​വി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. മ​ര​ണം ഒ​രു വി​ളി​പ്പാ​ട​ക​ലെ നി​ൽ​ക്കു​മ്പോ​ൾ എ​ന്തി​നെ​ന്നെ സ്നേ​ഹി​ക്കു​ന്നു എ​ന്ന അ​വ​ന്‍റെ ചോ​ദ്യ​ത്തി​ന് ഞാ​ന​ല്ലാ​തെ പി​ന്നാ​ര് എ​ന്നാ​ണ് അ​വ​ളു​ടെ മ​റുചോ​ദ്യം....

വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​ര​ഞ്ജ​നെ കാ​ണാ​ൻ ഡെ​ന്നി​സി​നെ കൂ​ട്ടി അ​ഭി​രാ​മി ജ​യി​ലി​ൽ വ​രു​ന്ന രം​ഗം സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ആ​ണ്. നി​ര​ഞ്ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം ഡെ​ന്നീ​സ് അ​ഭി​രാ​മി​യെ താ​ലി കെ​ട്ടു​ന്ന​താ​ണ് പി​ന്നീ​ടു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കാ​ഴ്ച.

ഡെ​ന്നി​സി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ഭി​രാ​മി നി​ര​ഞ്ജ​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ങ്കി​ലോ? ആ ​ക്ലൈ​മാ​ക്സ് ത​ന്നെ വേ​റെ ലെ​വ​ൽ ആ​യേ​നെ. സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സി​റ്റു​വേ​ഷ​ൻ ഉ​ണ്ടാ​യാ​ലോ... ഒ​ന്ന് ചി​ന്തി​ച്ചു നോ​ക്കൂ... എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​ന്നു​ണ്ടാ​യി.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സസി​ൽ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​നോ​ട് സ​മാ​ന​മാ​യ ഒ​രു സം​ഭ​വം ന​ട​ന്നു. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ടെ​ക്സ​സ് ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ വ​ധ​ശി​ക്ഷ​യ്ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഒ​രു ബ്രി​ട്ടീ​ഷ് യു​വ​തി വി​വാ​ഹം ക​ഴി​ച്ചു.

മ​ര​ണം എ​ന്നാ​യി​രി​ക്കും എ​ന്ന് കൃ​ത്യ​മാ​യി അ​റി​യു​ന്ന ഒ​രാ​ളെ വി​വാ​ഹം ക​ഴി​ക്കു​ക. അ​തൊ​രു ധൈ​ര്യ​മോ ത്യാ​ഗ​മോ എ​ന്താ​യി​രി​ക്കും എ​ന്നാ​ണ് ലോ​കം ഇ​പ്പോ​ൾ ചി​ന്തി​ക്കു​ന്ന​ത്. 2008-ൽ ​ര​ണ്ട് പേ​രെ വെ​ടി​വ​ച്ചു കൊ​ന്നു എ​ന്ന കു​റ്റ​ത്തി​ന് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ടെ​ക്സസി​ലേ ജ​യി​ലി​ൽ ക​ഴി​യു​ന്ന ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സി​നെ (37) ബ്രി​ട്ടീ​ഷ് യു​വ​തി ടി​യാ​ന ക്രാ​സ്‌​നി​കി​യാ​ണ് ജ​യി​ലി​ൽ വ​ച്ച് വി​വാ​ഹം ചെ​യ്ത​ത്.

വി​വാ​ഹം ന​ട​ന്ന​ത് ക​ഴി​ഞ്ഞ​ത് ഏ​പ്രി​ൽ 14ന്. ​ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന​ത് ഏ​പ്രി​ൽ 30നും. ​വെ​റും 16 ദി​വ​സം മാ​ത്രം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു വി​വാ​ഹ​ബ​ന്ധം എ​ന്ന് പു​റം​ലോ​ക​ത്തി​ന് തോ​ന്നാ​മെ​ങ്കി​ലും ജീ​വി​താ​വ​സാ​നം വ​രെ ര​ണ്ടു​പേ​ർ​ക്കും ഓ​ർ​ക്കാ​നു​ള്ള 16 ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്.

ഏ​പ്രി​ൽ 30-ന് ​വി​ഷ​മി​ശ്രി​തം കു​ത്തി​വെ​ച്ചാ​ണ് ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ക. അ​പൂ​ർ​ണ​മാ​യ പ്ര​ണ​യം നു​ര​യു​ന്ന അ​യാ​ളു​ടെ സി​ര​ക​ളി​ലേ​ക്ക് വി​ഷ മി​ശ്രി​തം ക​ല​രു​മ്പോ​ഴും അ​യാ​ൾ ത​നി​ക്ക് ല​ഭി​ച്ച ആ 16 ​ദി​വ​സ​ങ്ങ​ളെ കു​റി​ച്ചാ​യി​രി​ക്കും അ​വ​സാ​ന​മാ​യി ഓ​ർ​ക്കു​ക.

റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ഴു​തി​യ പോ​ലെ മ​ര​ണ​മെ​ത്തു​ന്ന നേ​ര​ത്തു നീ ​എ​ന്‍റെ അ​രി​കി​ൽ ഇ​ത്തി​രി നേ​രം ഇ​രി​ക്ക​ണേ എ​ന്ന് ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സ് ആ​ഗ്ര​ഹി​ക്കും. പ​ക്ഷേ ന​ട​ക്കി​ല്ല. ജ​യി​ലി​ലെ ഗ്ലാ​സ് മ​റ​യ്ക്ക് പി​ന്നി​ൽ നി​ന്ന് വെ​റും 20 മി​നി​റ്റ് നീ​ണ്ടു​നി​ന്ന ച​ട​ങ്ങി​ലൂ​ടെ​യാ​യി​രു​ന്നു വി​വാ​ഹം.

ബ​ഷീ​റി​ന്‍റെ മ​തി​ലു​ക​ളി​ൽ ബ​ഷീ​റും നാ​രാ​യ​ണീ​യും ചേ​ർ​ന്നു​ള്ള പ്ര​ണ​യം പോ​ലെ​യാ​ണ് ജെ​യിം​സ് ബ്രോ​ഡ്‌​നാ​ക്സും ടി​യാ​ന​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും വി​വാ​ഹ​വും. അ​വ​ർ ഒ​രു മ​റ​യു​ടെ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തും ആ​ണ്. ടെ​ക്സ​സ് ജ​യി​ലി​ന്‍റെ വ​ൻ മ​തി​ലു​ക​ൾ​ക്ക് ഇ​രു​വ​ശ​ത്തും നി​ന്ന​വ​ർ 16 ദി​വ​സം പ്ര​ണ​യി​ക്കും...

പ​തി​നാ​റാം നാ​ൾ മ​തി​ലി​ന് അ​പ്പു​റ​ത്ത് ഒ​രാ​ൾ ഉ​ണ്ടാ​കി​ല്ല.. വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ സ്പ​ർ​ശി​ക്കാ​ൻ ടെ​ക്സ​സ് നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ന്ന് സ്പ​ർ​ശി​ക്കാ​ൻ പോ​ലും അ​വ​ർ​ക്ക് ആ​വി​ല്ല... ത​നി​ക്ക് ല​ഭി​ച്ച ഈ 16 ​ദി​വ​സം ജെ​യിം​സി​ന്‍റെ ജീ​വ​ൻ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള അ​വ​സാ​ന ശ്ര​മ​ങ്ങ​ൾ കൂ​ടി​യാ​ണ് ടി​യാ​ന ന​ട​ത്തു​ന്ന​ത്.

 

Todays Story

ക​ണി​കാ​ണും നേ​രം...

“ക​ണി​കാ​ണും നേ​രം ക​മ​ല​നേ​ത്ര​ന്‍റെ നി​റ​മേ​റും മ​ഞ്ഞ​ത്തു​കി​ല്‍ ചാ​ര്‍​ത്തി ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ള്‍ മോ​തി​രം അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ''... ഒ​രി​ക്ക​ലെ​ങ്കി​ലും ഈ ​ഗാ​നം കേ​ള്‍​ക്കാ​ത്ത മ​ല​യാ​ളി​ക​ള്‍ കാ​ണി​ല്ല.

ഗൃ​ഹാ​തു​ര​ത​യു​ടെ ഒ​ളി​മ​ങ്ങാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ഒ​രു വി​ഷു​ക്കാ​ലം കൂ​ടി വ​ന്നെ​ത്തി​യി​രി​ക്കു​ന്നു. ക​ണി​ക്കൊ​ന്ന​യും വി​ഷു​ക്ക​ണി​യും വി​ഷു​ക്കൈ​നീ​ട്ട​വും വി​ഷു​സ​ദ്യ​യു​മൊ​ക്കെ​യാ​യി മ​ല​യാ​ളി​ക​ള്‍ വി​ഷു​വി​നെ എ​തി​രേ​ല്‍​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

വി​ഷു ഒ​രു സം​സ്‌​കാ​ര​മാ​ണ്. കാ​ര്‍​ഷി​ക​വൃ​ത്തി​ക്ക് ആ​ദ​രം ന​ല്‍​കു​ന്ന സം​സ്‌​കാ​രം കൂ​ടി​യാ​ണി​ത്.

വി​ഷു ആ​ചാ​രം

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ആ​ഘോ​ഷ​മാ​ണു വി​ഷു. വി​ഷു എ​ന്നാ​ല്‍ തു​ല്യ​മാ​യ​ത് എ​ന്ന​ര്‍​ഥം. അ​താ​യ​ത് രാ​ത്രി​യും പ​ക​ലും തു​ല്യ​മാ​യ ദി​വ​സം. രാ​ത്രി​യും പ​ക​ലും സ​മ​മാ​യ മേ​ട​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ മേ​ടം ര​ണ്ടി​ന്, ഏ​പ്രി​ല്‍ 15നാ​ണ് വി​ഷു. കേ​ര​ള​ത്തി​ല്‍ വി​ഷു​ദി​നം സൂ​ര്യ​രാ​ശി അ​നു​സ​രി​ച്ചു​ള്ള പു​തു​വ​ര്‍​ഷ​മാ​ണ്. വി​ഷു മ​ല​യാ​ളി​ക്കു കാ​ര്‍​ഷി​കോ​ത്സ​വ​ത്തി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​ണ്. പ​ണ്ടു വി​ഷു ദി​ന​ത്തി​ല്‍ വി​ഷു​വെ​പ്പ് എ​ന്നൊ​രു ച​ട​ങ്ങു​ണ്ടാ​യി​രു​ന്നു.

നെ​ല്ലും അ​രി​യും എ​ണ്ണ​യും നാ​ളി​കേ​ര​വു​മൊ​ക്കെ ത​മ്പു​രാ​ന്‍ കു​ടി​യാ​ന്മാ​ര്‍​ക്കു ന​ല്‍​കും. ഇ​ങ്ങ​നെ ത​മ്പു​രാ​നി​ല്‍ നി​ന്നും ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങു​ന്ന കു​ടി​യാ​ന്മാ​ര്‍ ആ ​കാ​ര്‍​ഷി​ക​വ​ര്‍​ഷം മു​ഴു​വ​നും അ​ദ്ദേ​ഹ​ത്തി​നാ​യി പ​ണി​യെ​ടു​ക്ക​ണ​മെ​ന്നാ​ണു വി​ശ്വാ​സം.

ഐ​തീ​ഹ്യ​ത്തേ​രി​ലെ​ത്തു​ന്ന വി​ഷു

ന​ര​കാ​സു​ര​ന്‍ ശ്രീ​കൃ​ഷ്ണ​നാ​ല്‍ വ​ധി​ക്ക​പ്പെ​ട്ട ദി​വ​സ​മാ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നാ​ണു വി​ശ്വാ​സം. കൊ​ട്ടാ​ര​ത്തി​നു​ള്ളി​ല്‍ വെ​യി​ല്‍ ത​ട്ടി​യ​തു ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നാ​ല്‍ സൂ​ര്യ​നെ നേ​രേ ഉ​ദി​ക്കാ​ന്‍ രാ​വ​ണ​ന്‍ സ​മ്മ​തി​ച്ചി​ല്ലെ​ന്നും രാ​വ​ണ​നെ രാ​മ​ന്‍ വ​ധി​ച്ച​ശേ​ഷം സൂ​ര്യ​ന്‍ നേ​രെ ഉ​ദി​ച്ച​താ​ണു വി​ഷു​വാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും മ​റ്റൊ​രു വി​ശ്വാ​സ​മു​ണ്ട്.

ആ​ദി​ദ്രാ​വി​ഡാ​ഘോ​ഷ​ങ്ങ​ളി​ല്‍​പ്പെ​ട്ട ഒ​രു ഉ​ത്സ​വ​മാ​ണ് വി​ഷു. മ​ത്സ്യ​മാം​സാ​ഹാ​രാ​ദി​ക​ള്‍ വ​ര്‍​ജി​ച്ചു​കൊ​ണ്ടു​ള്ള ഓ​ണം ബു​ദ്ധ​മ​ത സി​ദ്ധാ​ന്ത​ങ്ങ​ള്‍​ക്ക് ചേ​രു​ന്ന​താ​ണെ​ങ്കി​ല്‍ വി​ഷു അ​തി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണ്. വേ​ട്ട​യാ​ടി കാ​ല​യാ​പ​നം ക​ഴി​ച്ചി​രു​ന്ന ആ​ദി​ദ്രാ​വി​ഡ​രു​ടെ മാം​സാ​ഹാ​ര​ത്തോ​ടു​ള്ള അ​ഭി​രു​ചി വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ഴ​ലി​ക്കു​ന്നു.

അ​തി​നാ​ല്‍ ഓ​ണ​ത്തേ​ക്കാ​ള്‍ പ​ഴ​ക്ക​മു​ള്ള ആ​ഘോ​ഷ​മാ​ണ് വി​ഷു എ​ന്നു ക​രു​തു​ന്നു. കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​ണ് വി​ഷു​വും ഓ​ണ​വും. ഓ​ണം വി​രി​പ്പു​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ങ്കി​ല്‍ വി​ഷു, വേ​ന​ല്‍ പ​ച്ച​ക്ക​റി​വി​ള​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

മേ​ട​പ്പൊ​ന്ന​ണി​യും കൊ​ന്ന​പ്പൂ​ക്ക​ണി​യാ​യ്...

ക​ണി​ക്കൊ​ന്ന​യ്ക്കു വി​ഷു​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മാ​ണു​ള്ള​ത്. സ്വ​ര്‍​ണ​ക്കി​ങ്ങി​ണി​ക​ള്‍ വാ​രി​വി​ത​റി​യ​തു​പോ​ലെ കൊ​ന്ന​മ​ര​ച്ചി​ല്ല​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്കാ​ല​ത്തെ കാ​ഴ്ച​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ സം​സ്ഥാ​ന​പു​ഷ്പം കൂ​ടി​യാ​ണു ക​ണി​ക്കൊ​ന്ന.

ക​ണി​ക്കൊ​ന്ന​യ്ക്കു പി​ന്നി​ലെ ഐ​തീ​ഹ്യ​ക​ഥ ഇ​ങ്ങ​നെ​യാ​ണ്. ക​ലി​കാ​ല​ത്ത് ക​ണ്ണ​നെ ക​ളി​ക്കൂ​ട്ടു​കാ​ര​നാ​യി ക​ണ്ടി​രു​ന്ന ഒ​രു കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍റെ ബാ​ല്യ​രൂ​പം കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ല്‍ പ്രാ​ര്‍​ഥി​ച്ചു. കു​ഞ്ഞി​ന്‍റെ പ്രാ​ര്‍​ഥ​ന​യി​ല്‍ മ​നം നി​റ​ഞ്ഞ ശ്രീ​കൃ​ഷ്ണ​ന്‍ ക​ണ്ണ​ന്‍റെ രൂ​പ​ത്തി​ല്‍ ബാ​ല​നു മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് എ​ന്താ​ണു വേ​ണ്ട​തെ​ന്നു ചോ​ദി​ച്ചു.

നി​ന്നെ കാ​ണു​ന്ന​ത​ല്ലാ​തെ മ​റ്റെ​ന്തു കി​ട്ടാ​നാ​ണ് എ​ന്നു പ​റ​ഞ്ഞ കു​ട്ടി​ക്ക് ശ്രീ​കൃ​ഷ്ണ​ന്‍ ത​ന്‍റെ അ​ര​ഞ്ഞാ​ണം സ​മ്മാ​ന​മാ​യി ന​ല്‍​കി. ബാ​ല​ന്‍ ത​നി​ക്ക് ക​ണ്ണ​നി​ല്‍ നി​ന്നു കി​ട്ടി​യ സ​മ്മാ​നം എ​ന്ന പേ​രി​ല്‍ പ​ല​രെ​യും ആ ​അ​ര​പ്പ​ട്ട കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും ആ​രും അ​വ​നെ വി​ശ്വ​സി​ച്ചി​ല്ല.

അ​ടു​ത്ത ദി​വ​സം അ​മ്പ​ല​ത്തി​ലെ പൂ​ജാ​രി ന​ട​തു​റ​ന്ന​പ്പോ​ഴാ​ണ് ക​ണ്ണ​ന്‍റെ അ​ര​പ്പ​ട്ട കാ​ണാ​താ​യ​ത് ശ്ര​ദ്ധി​ച്ച​ത്. പ​ല​രും ആ ​ബാ​ല​ന്‍ ക​ള്ള​നാ​ണെ​ന്ന് മു​ദ്ര​കു​ത്തി വീ​ട്ടി​ലെ​ത്തി അ​പ​മാ​നി​ക്കാ​ന്‍ തു​ട​ങ്ങി.

എ​ന്നാ​ല്‍ ആ​ളു​ക​ള്‍ ത​ന്‍റെ മ​ക​നെ ക​ള്ള​നെ​ന്നു വി​ളി​ക്കു​ന്ന​തു സ​ഹി​ക്കാ​നാ​വാ​തെ കു​ട്ടി​യു​ടെ അ​മ്മ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് കു​ഞ്ഞി​നെ അ​ടി​ക്കു​ക​യും ആ ​അ​ര​ഞ്ഞാ​ണം ഒ​രു തോ​ട്ട​ത്തി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു.

അ​ര​ഞ്ഞാ​ണം ഒ​രു മ​ര​ത്തി​ല്‍ കു​ടു​ങ്ങി, മ​രം പെ​ട്ടെ​ന്ന് മ​ഞ്ഞ പൂ​ക്ക​ള്‍ കൊ​ണ്ട് വി​രി​ഞ്ഞു. ഈ ​മ​ര​മാ​ണ് പി​ന്നീ​ട് ക​ണി​ക്കൊ​ന്ന എ​ന്ന​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യെ​ന്നാ​ണ് ഐ​തീ​ഹ്യം.

വി​ഷു സം​ക്രാ​ന്തി

ഒ​രു രാ​ശി​യി​ല്‍ നി​ന്നും അ​ടു​ത്ത രാ​ശി​യി​ലേ​ക്കു സൂ​ര്യ​ന്‍ പോ​കു​ന്ന​തി​നെ സം​ക്രാ​ന്തി എ​ന്നു പ​റ​യു​ന്നു. സം​ക്രാ​ന്തി​ക​ളി​ലെ പ്ര​ധാ​ന​മാ​യ​താ​ണു മ​ഹാ​വി​ഷു. വി​ഷു​വി​നു ത​ലേ​ന്നു വൈ​കു​ന്നേ​രം വീ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ചു ക​ള​യും. വീ​ടു ശു​ദ്ധി​യാ​ക്കി പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ഉ​ദ്ദേ​ശ്യം.

‌ അ​തോ​ടെ വീ​ടു​ക​ളി​ല്‍ പ​ട​ക്കം പൊ​ട്ടി​ച്ചു തു​ട​ങ്ങും. ഓ​ല​പ്പ​ട​ക്കം, ക​മ്പി​ത്തി​രി, പൂ​ത്തി​രി, മേ​ശ​പ്പൂ​ത്തി​രി, മ​ത്താ​പ്പു തു​ട​ങ്ങി നി​റ​പ്പ​കി​ട്ടാ​ര്‍​ന്ന വി​ഷു​പ്പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തു കേ​ര​ള​ത്തി​ല്‍ പ​തി​വാ​ണ്. ഇ​തു വി​ഷു​നാ​ളി​ലും പു​ല​ര്‍​ച്ചെ ക​ണി​ക​ണ്ട​ശേ​ഷ​വും വൈ​കി​ട്ടും തു​ട​രും.

ക​ണി​യൊ​രു​ക്ക​ല്‍

വി​ഷു​പ്പു​ല​രി​യി​ല്‍ ഭ​ഗ​വാ​നെ കാ​ണു​ന്ന ച​ട​ങ്ങാ​ണു വി​ഷു​ക്ക​ണി. വി​ഷു​വി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​വും ഇ​തു​ത​ന്നെ​യാ​ണ്. മം​ഗ​ള​ക​ര​മാ​യ ഒ​രു വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്.

വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക​ള്‍​ക്കാ​ണു വി​ഷു​ക്ക​ണി​യൊ​രു​ക്കാ​നും അ​തു കാ​ണി​ക്കാ​നു​മു​ള്ള ചു​മ​ത​ല. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ന്‍ ആ​ദ്യം കാ​ണു​ന്ന വി​ഷു​ക്ക​ണി​ക്കു ക​ഴി​യു​മെ​ന്നാ​ണു വി​ശ്വാ​സം.

പൂ​ജാ​മു​റി​യി​ലോ അ​തു​പോ​ലെ ശു​ദ്ധ​മാ​യ മ​റ്റെ​തെ​ങ്കി​ലും മു​റി​യി​ലോ ആ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. ഏ​ഴു തി​രി​യി​ട്ടു ക​ത്തി​ച്ച നി​ല​വി​ള​ക്കി​നു മു​ന്നി​ലൊ​രു​ക്കി​യ ഓ​ട്ടു​രു​ളി​യി​ലാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്. മ​ഞ്ഞ​പ്പ​ട്ട​ണി​ഞ്ഞ ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ത്തി​നു​മു​ന്നി​ല്‍ ആ​വ​ണി​പ്പ​ല​ക​യി​ല്‍ ഓ​ട്ടു​രു​ളി വ​യ്ക്കും.

വ​രും വ​ര്‍​ഷ​ത്തി​ല്‍ ആ​ഹാ​ര​ത്തി​നും വ​സ്ത്ര​ത്തി​നും മു​ട്ടി​ല്ലാ​തി​രി​ക്കാ​ന്‍ അ​രി​യും മ​ഞ്ഞ​ളും ചേ​ര്‍​ത്ത മി​ശ്രി​ത​വും കോ​ടി​മു​ണ്ടു​മാ​ണ് ഉ​രു​ളി​യി​ല്‍ ആ​ദ്യം വ​യ്ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഓ​ട്ടു കി​ണ്ടി വ​ച്ച് അ​തി​ന്‍റെ വാ​ലി​ല്‍ ഒ​രു വാ​ല്‍​ക്ക​ണ്ണാ​ടി ഉ​റ​പ്പി​ക്ക​ണം.

പൊ​ന്നും ക​ണി​വെ​ള്ള​രി​യും ക​ണി​ക്കൊ​ന്ന​യും പ​ഴു​ത്ത അ​ട​യ്ക്ക​യും വെ​റ്റി​ല​യും ക​ണ്‍​മ​ഷി, ചാ​ന്ത്, സി​ന്ദൂ​രം, നാ​ര​ങ്ങ, നാ​ളി​കേ​ര​പ്പാ​തി, ച​ക്ക, മാ​ങ്ങ, വെ​ള്ളി​പ്പ​ണം ഇ​വ​യൊ​ക്കെ വ​ച്ചാ​ണു ക​ണി​യൊ​രു​ക്കു​ന്ന​ത്.

ക​ത്തി​ച്ച ച​ന്ദ​ന​ത്തി​രി​യും വെ​ള്ളം നി​റ​ച്ച ഓ​ട്ടു​കി​ണ്ടി​യും പു​തി​യ ക​സ​വു​മു​ണ്ടും അ​ടു​ത്തു​ണ്ടാ​വ​ണ​മെ​ന്നാ​ണു പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍ വി​ഷു​ക്ക​ണി​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ക​ണി​യൊ​രു​ക്കു​ന്ന മു​റി നി​റ​യെ ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍​കൊ​ണ്ട് അ​ല​ങ്ക​രി​ക്കും.

ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ക​റി​ക്കൂ​ട്ടും ഗ്ര​ന്ഥ​വും ക​ണി​ക്കു വ​യ്ക്കാ​റു​ണ്ട്. രാ​മാ​യ​ണ​മോ മ​ഹാ​ഭാ​ര​ത​മോ ആ​ണ് ഗ്ര​ന്ഥ​ങ്ങ​ളാ​യി വ​യ്ക്കു​ന്ന​ത്. പ്ര​കാ​ശ​വും ധ​ന​വും ഫ​ല​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും എ​ല്ലാം ചേ​ര്‍​ന്ന വി​ഷു​ക്ക​ണി ക​ണ്ടു​ണ​രു​മ്പോ​ള്‍ പു​തി​യൊ​രു ജീ​വി​ത​ചം​ക്ര​മ​ണ​ത്തി​ലേ​ക്കു​ള്ള വി​കാ​സ​മാ​ണ​ത്രെ സം​ഭ​വി​ക്കു​ക.

ക​ണി​കാ​ണും നേ​രം

പു​ല​ര്‍​ച്ചെ നാ​ലു മു​ത​ല്‍ ആ​റു​വ​രെ​യു​ള്ള ബ്ര​ഹ്മ​മു​ഹൂ​ര്‍​ത്ത​ത്തി​ലാ​ണു ക​ണി​കാ​ണു​ന്ന​ത്. വീ​ട്ടി​ലെ മു​തി​ര്‍​ന്ന സ്ത്രീ​ക്കു​ത​ന്നെ​യാ​ണ് ഇ​തി​നു​ള്ള അ​വ​കാ​ശ​വും. പു​ല​ര്‍​ച്ചെ കു​ളി​ച്ചു പു​തു​വ​സ്ത്ര​മ​ണി​ഞ്ഞു നി​ല​വി​ള​ക്കു​കൊ​ളു​ത്തി​യാ​ണു വീ​ട്ട​മ്മ​മാ​ര്‍ ക​ണി​കാ​ണു​ക.

അ​തി​നു​ശേ​ഷം മു​തി​ര്‍​ന്ന കു​ടും​ബാം​ഗ​ത്തി​ല്‍ തു​ട​ങ്ങി കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ കു​ട്ടി​ക​ള്‍ വ​രെ എ​ന്ന ക്ര​മ​ത്തി​ലാ​ണു ക​ണി​കാ​ണി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​ല്‍ നി​ന്നു വി​ളി​ച്ചു​ണ​ര്‍​ത്തി പു​റ​കി​ല്‍ നി​ന്നു ക​ണ്ണു​പൊ​ത്തി കൊ​ണ്ടു​പോ​യാ​ണു ക​ണി​ക്കാ​ണി​ക്കു​ക.

കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ക​ണി​ക​ണ്ട​ശേ​ഷം വീ​ടി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്തു ക​ണി​കൊ​ണ്ടു​ചെ​ന്നു പ്ര​കൃ​തി​യെ ക​ണി​കാ​ണി​ക്കും. അ​തി​നു​ശേ​ഷം ഫ​ല​വൃ​ക്ഷ​ങ്ങ​ളെ​യും വീ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ക​ണി​കാ​ണി​ക്കു​ന്നു.

വി​ഷു​ക്കൈ​നീ​ട്ടം

ക​ണി​ക​ണ്ട​ശേ​ഷം ഗൃ​ഹ​നാ​ഥ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന സ​മ്മാ​ന​മാ​ണു വി​ഷു​ക്കൈ​നീ​ട്ടം. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം, വെ​ള്ളി എ​ന്നി​വ​യി​ല്‍ ഉ​ണ്ടാ​ക്കി​യ നാ​ണ​യ​ങ്ങ​ളാ​യി​രു​ന്നു ന​ല്‍​കി​യി​രു​ന്ന​ത്.

വ​ര്‍​ഷം മു​ഴു​വ​നും സ​മ്പ​ല്‍​സ​മൃ​ദ്ധി, ഐ​ശ്വ​ര്യം എ​ന്നി​വ ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് അ​നു​ഗ്ര​ഹി​ച്ചു​കൊ​ണ്ടാ​ണു കൈ​നീ​ട്ടം ന​ല്‍​കു​ന്ന​ത്. പ്രാ​യ​മാ​യ​വ​ര്‍ പ്രാ​യ​ത്തി​ല്‍ ഇ​ള​യ​വ​ര്‍​ക്കാ​ണു സാ​ധാ​ര​ണ കൈ​നീ​ട്ടം ന​ല്‍​കു​ന്ന​തെ​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്രാ​യം കു​റ​ഞ്ഞ​വ​ര്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്കും കൈ​നീ​ട്ടം ന​ല്‍​കാ​റു​ണ്ട്.

വി​ഷു​വി​ഭ​വ​ങ്ങ​ള്‍

പ​ണ്ടൊ​ക്കെ വി​ഷു ആ​ഘോ​ഷം ആ​രം​ഭി​ക്കു​ന്ന​തു​ത​ന്നെ ഗൃ​ഹ​നാ​ഥ​ന്‍ ച​ക്ക വെ​ട്ടി​യി​ടു​ന്ന​തോ​ടെ​യാ​ണ്. വി​ഷു​വി​നു നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണു വ​രി​ക്ക​ച്ച​ക്ക. വി​ഷു വി​ഭ​വ​ങ്ങ​ളി​ല്‍ ച​ക്ക എ​രി​ശേ​രി, ച​ക്ക വ​റു​ത്ത​ത് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

എ​രി​ശേ​രി​യി​ല്‍ ച​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ക്കും. ഒ​രു മു​ഴു​വ​ന്‍ ച​ക്ക​ച്ചു​ള, തൊ​ലി​യോ​ടു കൂ​ടി​യ ച​ക്ക​ക്കു​രു, ച​ക്ക മ​ട, ച​ക്ക​യു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള മു​ള്ള് എ​ന്നി​വ എ​രി​ശേ​രി​യി​ല്‍ ചേ​ര്‍​ക്കും.

വ​ള്ളു​വ​നാ​ടു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ഷു ദി​വ​സം ക​ഞ്ഞി സ​ദ്യ​യാ​യി​രി​ക്കും പ്ര​ധാ​നം. വാ​ഴ​പ്പോ​ള വൃ​ത്താ​കൃ​തി​യി​ല്‍ ചു​രു​ട്ടി അ​തി​ല്‍ വാ​ഴ​യി​ല വ​ച്ചു പ​ഴു​ത്ത പ്ലാ​വി​ല​കൊ​ണ്ടാ​ണു തേ​ങ്ങ ചി​ര​കി​യി​ട്ടു ക​ഞ്ഞി കു​ടി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ക​ഴി​ക്കാ​ന്‍ ച​ക്ക എ​രി​ശേ​രി​യും ച​ക്ക വ​റു​ത്ത​തും ഉ​ണ്ടാ​കും. തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ണ​സ​ദ്യ​യു​ടെ പോ​ലു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ വി​ഷു​വി​നും ഉ​ണ്ടാ​കും.

തൃ​ശൂ​ര്‍​ക്കാ​ര്‍​ക്കു വി​ഷു​ദി​വ​സം രാ​വി​ലെ പ്രാ​ത​ലി​നു വി​ഷു​ക്ക​ട്ട എ​ന്ന വി​ഭ​വം നി​ര്‍​ബ​ന്ധ​മാ​ണ്. നാ​ളി​കേ​ര​പ്പാ​ലി​ല്‍ പു​ന്നെ​ല്ലി​ന്‍റെ അ​രി വേ​വി​ച്ചു ജീ​ര​കം ചേ​ര്‍​ത്തു വ​റ്റി​ച്ചാ​ണു വി​ഷു​ക്ക​ട്ട ഉ​ണ്ടാ​ക്കു​ന്ന​ത്.

വി​ഷു​ക്ക​ട്ട​യ്ക്കു മ​ധു​ര​മോ ഉ​പ്പോ ഉ​ണ്ടാ​കാ​റി​ല്ല. ശ​ര്‍​ക്ക​ര പാ​നി​യോ മ​ത്ത​നും പ​യ​റും കൊ​ണ്ടു​ള്ള ക​റി​യോ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​തു ക​ഴി​ക്കു​ക. ഉ​ച്ച​യ്ക്കു വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ.

സ​ദ്യ​യി​ല്‍ മാ​മ്പ​ഴ പു​ളി​ശേ​രി നി​ര്‍​ബ​ന്ധം. ച​ക്ക എ​രി​ശേ​രി​യോ ച​ക്ക​പ്ര​ഥ​മ​നോ കാ​ണും. ഓ​ണ​സ​ദ്യ​യി​ല്‍ നി​ന്നു വി​ഷു​സ​ദ്യ​യ്ക്കു​ള​ള വ്യ​ത്യാ​സ​വും ഇ​തു​ത​ന്നെ​യാ​ണ്.

Todays Story

അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ലം

അ​വ​സാ​ന​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ അ​ന്ന് പെ​ട്ടെ​ന്നൊ​ന്നും വീ​ട്ടി​ലെ​ത്താ​റു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് സ്കൂ​ൾ ഗൗ​ണ്ടി​ലെ ക​ളി ഏ​റെ നേ​രം നീ​ണ്ടു​നി​ൽ​ക്കും. ചി​ല​പ്പോ​ൾ ഒ​രു അ​ടി​പി​ടി​യും ക​ണ​ക്കു​തീ​ർ​ക്ക​ലു​മൊ​ക്കെ ഉ​ണ്ടാ​കും. ഒ​രു വ​ർ​ഷം ക​ഴി​യു​ക​യ​ല്ലേ... സ​ന്ധ്യ മ​യ​ങ്ങും മു​മ്പ് വീ​ട​ണ​യും. അ​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ നി​ന്ന് വ​ർ​ഷാ​വ​സാ​ന ക​ണ​ക്ക് തീ​ർ​ക്ക​ൽ ഉ​ണ്ടാ​കും.

വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ പു​സ്ത​ക സ​ഞ്ചി വ​ലി​ച്ച് ഒ​രൊ​റ്റ​യേ​റാ​ണ്. ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഇ​നി ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ല്ലേ അ​ത് തൊ​ടേ​ണ്ടൂ എ​ന്നൊ​രു ആ​ശ്വാ​സ​ത്തോ​ടെ. അ​ന്ന് പ​ല വീ​ട്ടി​ലും ടി​വി ഇ​ല്ല. നേ​ര​ത്തെ അ​ത്താ​ഴം ക​ഴി​ഞ്ഞ് കി​ട​ക്കും. പ​ഠി​ക്കാ​ൻ ആ​രും പ​റ​യി​ല്ല​ല്ലോ. നേ​രം പോ​കാ​ൻ മൊ​ബൈ​ലും ഇ​ല്ല. പി​റ്റേ​ന്ന് പ​തി​വി​ലും നേ​ര​ത്തെ എ​ഴു​ന്നേ​ൽ​ക്കും.

സാ​ധാ​ര​ണ സ്കൂ​ളി​ൽ പോ​കാ​ൻ അ​മ്മ​യും അ​ച്ഛ​നും പ​ല​വ​ട്ടം വി​ളി​ച്ചാ​ലും കി​ട​ക്ക​പ്പാ​യ​യി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ത്ത​വ​ർ അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​വ​സം സൂ​ര്യ​നേ​ക്കാ​ൾ മു​ന്പ് എ​ഴു​ന്നേ​ൽ​ക്കും. പ​ല്ലു​തേ​ച്ച് മു​ഖം ക​ഴു​കി നേ​രെ ക​റ​ങ്ങാ​ൻ ഇ​റ​ങ്ങും. നാ​ട്ടി​ട​വ​ഴി​ക​ളി​ലൂ​ടെ, പാ​ട​വ​ര​മ്പി​ലൂ​ടെ, മാ​വും പ്ലാ​വു​മൊ​ക്കെ തി​ങ്ങി​നി​ൽ​ക്കു​ന്ന പ​റ​മ്പു​ക​ൾ​ക്കി​ട​യി​ലൂ​ടെ..

നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ നേ​രെ കു​ള​ത്തി​ലേ​ക്ക്. ചാ​ടി​യും കു​തി​ച്ചു​മ​റി​ഞ്ഞും മു​ങ്ങാം​കു​ഴി​യി​ട്ടും പ​ര​സ്പ​രം വെ​ള്ളം തെ​റി​പ്പി​ച്ചും കു​ള​ത്തി​ൽ നീ​രാ​ട്ടോ​ട് നീ​രാ​ട്ട്.. ഒ​ന്ന് കേ​റി പോ​ടാ എ​ന്ന് നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും പ​റ​യു​ന്ന​തു​വ​രെ ഈ ​തു​ടി​ച്ചു​കു​ളി തു​ട​രും.

കു​ള​ത്തി​ൽ നി​ന്ന് ക​ര​യ്ക്ക് ക​യ​റി ത​ല​തോ​ർ​ത്തി ഒ​രൊ​റ്റ ഓ​ട്ട​മാ​ണ് വീ​ട്ടി​ലേ​ക്ക്. രാ​വി​ലെ ഒ​ന്നും ക​ഴി​ക്കാ​തെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത​ല്ലേ. വ​യ​റ്റി​ൽ വി​ശ​പ്പ് ക​ത്തി കാ​ളു​ന്നു​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​ന്നാ​യി ക​ഴി​ക്കും, എ​ന്തു​ത​ന്നെ​യാ​ണെ​ങ്കി​ലും.

ഇ​നി ഉ​ച്ച​വ​രെ അ​ധ്വാ​നി​ക്കാ​നു​ള്ള​താ​ണ്. ഉ​ച്ച​യൂ​ണി​ന്‍റെ സ​മ​യം വ​രെ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ കു​ള​ത്തി​ൽ വ​ച്ച് ത​ന്നെ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ടാ​കും. അ​തു​കൊ​ണ്ട് ക​ൺ​ഫ്യൂ​ഷ​ൻ ഇ​ല്ല പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ഞ്ഞാ​ൽ നേ​രെ ക​ളി​ക്ക​ള​ത്തി​ലേ​ക്ക്.

ര​ണ്ടു​മാ​സ​ത്തെ അ​വ​ധി​ക്കാ​ലം എ​ന്നു പ​റ​ഞ്ഞാ​ൽ ന​ല്ല വേ​ന​ൽ​ക്കാ​ല​മാ​ണ്. അ​താ​യ​ത് അ​സ​ൽ മാ​മ്പ​ഴ​ക്കാ​ലം. പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ് മാ​വി​ൻ​ചു​വ​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​ത് ഒ​രു കോ​മ്പ​റ്റീ​ഷ​ൻ ഇ​നം അ​ല്ലാ​ത്ത​ത് കൊ​ണ്ട് ക​പ്പൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.

പ​ക്ഷേ അ​ത് ഒ​രു ഒ​ന്നൊ​ന്ന​ര ഓ​ട്ട​മാ​യി​രു​ന്നു. മാ​വി​ൻ​ചു​വ​ട്ടി​ൽ ആ​ദ്യം എ​ത്തു​ന്ന​ത് ആ​രാ​ണ്, ആ​ർ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ താ​ഴെ വീ​ണു കി​ട​ക്കു​ന്ന മാ​ങ്ങ പെ​റു​ക്കി​യെ​ടു​ക്കാ​ൻ പ​റ്റു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​ക്കെ ന​ല്ല മ​ത്സ​ര​മാ​യി​രു​ന്നു.

ആ​ര് കൂ​ടു​ത​ൽ പെ​റു​ക്കി എ​ടു​ത്താ​ലും അ​തെ​ല്ലാം അ​ന്ന് പ​ങ്കി​ട്ടു കൊ​ടു​ക്കു​മാ​യി​രു​ന്നു. പ​ച്ച മാ​ങ്ങ​യാ​ണെ​ങ്കി​ൽ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി ക​ല്ലി​ൽ ഒ​രൊ​റ്റ അ​ടി. പ​ല ക​ഷ്ട​ങ്ങ​ൾ ആ​യി ആ ​മാ​ങ്ങ വീ​തി​ച്ചു വി​ണ്ടു​കീ​റും. ആ​രെ​ങ്കി​ലും ഉ​പ്പും മു​ള​കു​പൊ​ടി​യും കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സം​ഗ​തി ഉ​ഷാ​ർ.

പ​ഴു​ത്ത മാ​ങ്ങ​യാ​ണെ​ങ്കി​ൽ ക​ടി​ച്ചു വ​ലി​ച്ചു ച​വ​ച്ച് ഈ​മ്പി കു​ടി​ക്കും. കൈ​വി​ര​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ മാ​ങ്ങ​യു​ടെ പ​ഴു​ത്ത ചാ​റ് അ​ങ്ങ​നെ ഒ​ഴു​കി കൈ​മു​ട്ട് വ​രെ എ​ത്തും. കൈ​മു​ട്ടി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​മ്പോ​ഴേ​ക്കും ആ ​മാ​ങ്ങാ​ച്ചാ​ർ ന​ക്കി​യെ​ടു​ക്കു​ന്ന ഒ​രു സ്റ്റൈ​ൽ ഉ​ണ്ട്. അ​റ​പ്പ് തോ​ന്നേ​ണ്ട കാ​ര്യ​മി​ല്ല അ​തൊ​രു ര​സ​മാ​യി​രു​ന്നു.

പ​റ​ങ്കി​മാ​വി​ന്‍റെ താ​ഴെ ക​ശു​വ​ണ്ടി വീ​ണു കി​ട​പ്പു​ണ്ടാ​കും. അ​തെ​ടു​ത്ത് ചു​ട്ടു തി​ന്നു​ന്ന​തും രു​ചി​യു​ള്ള ഓ​ർ​മ​യാ​യി ത​ന്നെ നി​ൽ​ക്കു​ന്നു. മാ​ഞ്ചു​വ​ട്ടി​ലെ ബാ​ല്യ​കാ​ല​വും അ​വ​ധി​ക്കാ​ല​വും നാ​ട്ടി​ൻ​പു​റ​ത്തെ കു​ട്ടി​ക​ൾ ഇ​പ്പോ​ഴും ആ​സ്വ​ദി​ച്ചാ​ഘോ​ഷി​ക്കു​ന്നു​ണ്ടാ​കും... ഭാ​ഗ്യം ചെ​യ്ത​വ​ർ.

വെ​ക്കേ​ഷ​ൻ തു​ട​ങ്ങു​മ്പോ​ൾ ത​ന്നെ അ​മ്മ അ​മ്മ വീ​ട്ടി​ലേ​ക്കും അ​ച്ഛ​ൻ വീ​ട്ടി​ലേ​ക്കും അ​മ്മാ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഒ​ക്കെ യാ​ത്ര പോ​കു​ന്ന​ത് ര​സ​മാ​യി​രു​ന്നു. അ​വി​ടെ​യും കു​ട്ടി​പ്പ​ട കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും. വെ​ക്കേ​ഷ​ന് ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി അ​തി​ഥി​ക​ളെ കാ​ത്ത്... ആ​കെ ബ​ഹ​ള​മാ​യ​മാ​യി​രി​ക്കും പി​ന്നെ.

ക​ളി​യും ഭ​ക്ഷ​ണ​വും ഊ​ണും ഉ​റ​ക്ക​വും എ​ല്ലാം ഒ​രു​മി​ച്ച്. അ​മ്മാ​യി വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്ക് ന​ല്ല പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി ത​രും. വ​ട്ടം കൂ​ടി​യി​രു​ന്ന് അ​തും ചാ​യ​യും ക​ഴി​ച്ച് വീ​ണ്ടും ക​ളി​യോ​ട് ക​ളി. അ​മ്മാ​വ​ൻ ഇ​ട​യ്ക്ക് സി​നി​മ​യ്ക്ക് കൊ​ണ്ടു​പോ​കും. അ​തും ഒ​രു സം​ഭ​വ​മാ​യി​രു​ന്നു.

മി​ക്ക​വാ​റും വൈ​കു​ന്നേ​ര​ത്തെ ആ​റു മ​ണി​ക്കു​ള്ള ഷോ​യ്ക്ക് ആ​യി​രി​ക്കും കൊ​ണ്ടു​പോ​വു​ക. ന​ഗ​ര​ത്തി​ലെ തി​യ​റ്റ​റി​ൽ ആ​ണെ​ങ്കി​ൽ അ​ത്ഭു​തം കൂ​ടും. എ​സി​യു​ടെ ത​ണു​പ്പും പ​തു​പ​തു​ത്ത കു​ഷ്യ​നു​ള്ള സീ​റ്റും ഇ​ന്‍റ​ർ​വെ​ല്ലി​ന് ഒ​ത്തു കി​ട്ടു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ല​ഹാ​ര​ങ്ങ​ളും സി​നി​മ കാ​ണ​ൽ അ​ടി​പൊ​ളി​യാ​ക്കും.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ഉ​ത്സ​വം കൂ​ട​ലും അ​വ​ധി​ക്കാ​ല​ത്തെ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത കാ​ര്യ​മാ​യി​രു​ന്നു.​അ​ന്നു ക​യ​റി മേ​ഞ്ഞ പൂ​ര​പ്പ​റ​മ്പു​ക​ൾ എ​ത്ര.. ചു​റ്റി​ക്ക​റ​ങ്ങി​യ ഉ​ത്സ​വ​പ്പ​റ​മ്പു​ക​ൾ എ​ത്ര.. ഓ​ർ​മ​യി​ല്ല..
അ​വ​ധി​ക്കാ​ലം ക​ഴി​യും മു​ന്പ് അ​മ്മാ​വ​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മു​ള്ള മ​ട​ങ്ങി​വ​ര​വാ​ണ് സ​ങ്ക​ടം.

അ​ന്ന് അ​മ്മാ​വ​ന്‍റെ വീ​ട്ടി​ൽ ചി​ല​പ്പോ​ൾ പ്രാ​യ​മാ​യ മു​ത്ത​ശീ​മാ​ർ ഉ​ണ്ടാ​കാ​റു​ണ്ട്. സ​ന്ധ്യ​യ്ക്ക് നാ​മം ചൊ​ല്ല​ൽ പ്രാ​ർ​ത്ഥ​ന ഇ​തെ​ല്ലാം പ​ല​യി​ട​ത്തും ക​ർ​ശ​ന​മാ​യി​രു​ന്നു. മു​ത്ത​ശി​ക്ക​ഥ കേ​ട്ട് ഒ​രു ബാ​ല്യ​വും ഒ​രു​പാ​ട് പേ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു.

അ​വ​ധി​ക്കാ​ലം ആ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലെ ത​ന്നെ പെ​ൺ​കു​ട്ടി​ക​ളും ആ​ഘോ​ഷ​മാ​ക്കി​യി​രു​ന്നു കേ​ട്ടോ. അ​വ​ർ​ക്ക് അ​ധി​കം പു​റ​ത്ത് ചു​റ്റി ക​റ​ങ്ങാ​ൻ താ​ൽ​പ​ര്യം കാ​ണാ​റി​ല്ല. പെ​ൺ​കു​ട്ടി​ക​ൾ വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തോ ത​ണ​ല​ത്തോ ഇ​രു​ന്ന് അ​ഞ്ചാം​ക​ല്ല്, പ​ട​വെ​ട്ട്, പാ​വ​ക​ളി, ചോ​റും ക​റി​യും ഉ​ണ്ടാ​ക്കി ക​ളി​ക്ക​ൽ, തു​ന്ന​ൽ, ക​ല്ലു​ക​ളി​ൽ ഇ​തെ​ല്ലാം ചെ​യ്തു സ​മ​യം ക​ള​ഞ്ഞു.

മ​ണ്ണി​ൽ ക​ളി​ക്കു​ന്ന​ത് കൊ​ണ്ട് അ​ന്ന് ആ​ർ​ക്കും ഒ​രു അ​സു​ഖ​വും വ​ന്നി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ണ്ണി​ൽ ക​ളി​ക്കേ​ണ്ട എ​ന്ന് അ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടു​മി​ല്ല. മ​ണ്ണ​പ്പം ചു​ട്ടും മ​ണ്ണ് കു​ഴ​ച്ച് രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യും അ​ങ്ങ​നെ ക​ളി​ച്ചു തി​മി​ർ​ത്ത നാ​ളു​ക​ൾ.

നാ​ട​ൻ ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ന്ന് ബ്രാ​ൻ​ഡ​ഡ് ക​മ്പ​നി​ക​ൾ അ​ല്ല കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് ക​ളി​ക്കാ​നാ​യി സ്വ​യം ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. അ​തി​ൽ ഓ​ല​പ്പ​ന്തു​ണ്ടാ​കും, ഓ​ല​പ്പീ​പ്പി​യു​ണ്ടാ​കും, മ​ച്ചി​ങ്ങ​യി​ൽ ഈ​ർ​ക്കി​ൽ കു​ത്തി പ​മ്പ​രം ചു​റ്റും, കാ​റ്റാ​ടി ഉ​ണ്ടാ​ക്കും, ക​ട​ലാ​സു​കൊ​ണ്ട് സൂ​പ്പ​ർ ജെ​റ്റ് പ്ലെ​യി​ൻ ആ​കാ​ശ​ത്ത് പ​റ​പ്പി​ക്കും...

അ​ങ്ങ​നെ ക​ളി​ക​ൾ ഏ​റെ.. ക​ളി​ത്ത​ട്ട് അ​ല്ലെ​ങ്കി​ൽ കി​ളി​ത്ത​ട്ട്, കു​ട്ടി​യും കോ​ലും, കൈ​കൊ​ട്ടി ക​ളി, ഒ​ളി​ച്ചു​ക​ളി അ​ഥ​വാ സാ​റ്റ​ടി​ച്ചു​ക​ളി, ക​ണ്ണു​കെ​ട്ടി ക​ളി, ഗോ​ലി ക​ളി, ഏ​റു പ​ന്ത്, തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ളി​ക​ൾ അ​ന്ന് വീ​ട്ടി​ന​ക​ത്തും പു​റ​ത്തും ക​ളി​ച്ചി​ട്ടു​ണ്ട്.

സ​ഹൃ​ദ​യ​രാ​യ ക​ലാ​വാ​സ​ന​യു​ള്ള കു​ട്ടി​ക​ൾ അ​വ​ധി​ക്കാ​ല​ത്ത് നാ​ട​ക​വും സെ​റ്റ് ചെ​യ്യാ​റു​ണ്ട്. പ്ലാ​വി​ല തൊ​പ്പി വ​ച്ച രാ​ജാ​വും കു​ന്തം പോ​ലെ വ​ടി കു​ത്തി​പ്പി​ടി​ച്ച മ​ന്ത്രി​മാ​രും ഒ​ക്കെ അ​ന്ന് അ​ര​ങ്ങു ത​ക​ർ​ത്തി​രു​ന്നു. എ​റി​യാ​ൻ മി​ടു​ക്ക​രാ​യ​വ​ർ മാ​വി​ലും പു​ളി​യി​ലും ന​ല്ല ഏ​റ് എ​റി​ഞ്ഞ് മാ​ങ്ങ​യും പു​ളി​യും എ​ല്ലാം താ​ഴെ വീ​ഴ്ത്തു​മ്പോ​ൾ ഓ​ടി​ച്ചെ​ന്ന് പെ​റു​ക്കാ​ൻ എ​ന്ത് ര​സ​മാ​യി​രു​ന്നു.

 

Todays Story

ഹാ! പൊള്ളുന്ന ചൂട്

 

തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​നേ​ക്കാ​ളും ക​ന​ക്കു​ക​യാ​ണു വേ​ന​ല്‍ ചൂ​ട്. പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ഭ​യ​പ്പെ​ടു​ന്ന ക​ത്തു​ന്ന വെ​യി​ല്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് ഇ​തി​ലും കൂ​ടു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പു​ക​ള്‍. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഡെ​ലി​വ​റി മേ​ഖ​ല​ക​ളി​ലു​മൊ​ക്കെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ അ​വ​സ്ഥ​യാ​ണു ക​ഷ്ടം.

ക​ടു​ത്ത വെ​യി​ലി​ല്‍ റോ​ഡി​ലി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ളും ഒ​ന്ന് മ​ടി​ച്ചുനി​ല്‍​ക്കു​ക​യാ​ണ്. വെ​യി​ലി​ല്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ അ​ല്‍​പ്പ​മൊ​ന്നു ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന​ത്.

ജാ​ഗ്ര​ത പാ​ലി​ക്ക​ണം

വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. ഉ​യ​ര്‍​ന്ന ചൂ​ട് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ പ​ക​ല്‍ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വേ​ന​ല്‍ ക​ടു​ക്കു​ന്ന​തി​നാ​ല്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്ക​ണ​മെ​ന്നും ഒ​ആ​ര്‍​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യ​ണം.

ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അഥോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

വെ​ള്ളംകു​ടി മ​സ്റ്റ്

ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.

അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.

 

Todays Story

ചൊ​വ്വ​യി​ൽ ജ​ല​മൊ​ഴു​കി​യി​രു​ന്നു; 370 കോ​ടി വ​ർ​ഷം മുമ്പ്

ചൊ​വ്വ, മ​നു​ഷ്യ​നെ​ന്നും അ​ദ്ഭു​ത​ഗ്ര​ഹ​മാ​ണ്! ആ ​ചു​വ​ന്ന​ഗ്ര​ഹം കേ​ന്ദ്രീ​ക​രി​ച്ചു നി​ര​വ​ധി പ​ഠ​ന​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​ത്. ഭാ​വി​യി​ൽ ചൊ​വ്വ​യി​ൽ മ​നു​ഷ്യ​വാ​സം സാ​ധ്യ​മാ​ണോ എ​ന്നു​പോ​ലും ഗ​വേ​ഷ​ണം ന​ട​ക്കു​ന്ന കാ​ലം കൂ​ടി​യാ​ണി​ത്.

ഇ​പ്പോ​ൾ നാ​സ​യു​ടെ പെ​ർ​സീ​വി​യ​റ​ൻ​സ് റോ​വ​ർ, ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ന​ദി​യൊ​ഴു​കി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നു​പി​ന്നാ​ലെ, ചു​വ​ന്ന ഗ്ര​ഹം വീ​ണ്ടും ശാ​സ​ത്ര​ലോ​ക​ത്തു വ​ലി​യ ച​ർ​ച്ച​യാ​കു​ക​യാ​ണ്.
‌
ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലെ വ​ലി​യ ഗ​ർ​ത്ത​മാ​യ ജെ​സീ​റോ ക്രേ​റ്റ​റി​ൽ കോ​ടി​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ജ​ല​സ​മൃ​ദ്ധ​മാ​യ പ​രി​സ്ഥി​തി നി​ല​നി​ന്നി​രു​ന്നു എ​ന്നാ​ണ് നാ​സ​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഉ​പ​രി​ത​ല​മേ​ഖ​ല​യ്ക്കു​താ​ഴെ മ​റ​ഞ്ഞു​കി​ട​ക്കു​ന്ന പു​രാ​ത​ന ന​ദീ​ത​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് റോ​വ​റി​ലെ അ​ത്യാ​ധു​നി​ക ഗ്രൗ​ണ്ട് പെ​ന​ട്രേ​റ്റിം​ഗ് റ​ഡാ​ർ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത്.

ചൊ​വ്വ​യു​ടെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചും അ​വി​ടെ ജീ​വ​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​നെ​ക്കു​റി​ച്ചും നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ജെ​സീ​റോ ക്രേ​റ്റ​റി​ലൂ​ടെ ഏ​ക​ദേ​ശം 6.1 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച റോ​വ​ർ, ഉ​പ​രി​ത​ല​ത്തി​ന് 35 മീ​റ്റ​ർ താ​ഴെ​യു​ള്ള ഘ​ട​ന​ക​ളാ​ണു വി​ശ​ക​ല​നം ചെ​യ്ത​ത്.

ഏ​ക​ദേ​ശം 370 കോ​ടി മു​ത​ൽ 420 കോ​ടി വ​ർ​ഷം​വ​രെ പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​ഡെ​ൽ​റ്റ എ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ചൊ​വ്വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​പ്ര​ദേ​ശം ഒ​രു വ​ലി​യ ത​ടാ​ക​മാ​യി​രു​ന്നു എ​ന്നാ​ണു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

റോ​വ​റി​ലെ റിം​ഫാ​ക്സ് എ​ന്ന ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് അ​യ​ച്ച റ​ഡാ​ർ ത​രം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തി​ന്‍റെ ത്രി​മാ​ന ചി​ത്രം ത​യാ​റാ​ക്കി​യ​ത്. ഒ​രു ന​ദി വ​ലി​യൊ​രു ജ​ലാ​ശ​യ​ത്തി​ലേ​ക്കു പ​തി​ക്കു​മ്പോ​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന മ​ണ്ണും മ​ണ​ലും ചേ​ർ​ന്നാ​ണ് ഡെ​ൽ​റ്റ​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്.

ഭൂ​മി​യി​ലെ ഇ​ത്ത​രം ന​ദീ​ത​ട​ങ്ങ​ൾ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ട്, ചൊ​വ്വ​യി​ലെ ഈ ​പു​രാ​​ന ഡെ​ൽ​റ്റ​യി​ൽ പ​ണ്ടു ജീ​വ​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നു ഗ​വേ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

നി​ല​വി​ൽ ത​ണു​ത്തു​റ​ഞ്ഞ​തും വ​ര​ണ്ട​തു​മാ​യ ചൊ​വ്വ​യി​ൽ ഒ​രു​കാ​ല​ത്തു ജ​ലം ദ്രാ​വ​കാ​വ​സ്ഥ​യി​ൽ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷ​വും താ​പ​നി​ല​യും ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ലേ​ക്കാ​ണു പു​തി​യ ക​ണ്ടെ​ത്ത​ൽ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ‌

നേ​ര​ത്തെ ന​ട​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലും ചൊ​വ്വ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​മു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ചൈ​ന​യു​ടെ സു​റോം​ഗ് റോ​വ​റും സ​മാ​ന​മാ​യ രീ​തി​യി​ൽ പു​രാ​ത​ന സ​മു​ദ്ര​തീ​ര​ത്തി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​രോ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളും ചു​വ​ന്ന ഗ്ര​ഹ​ത്തി​ന്‍റെ അ​തി​സ​ങ്കീ​ർ​ണ​മാ​യ ച​രി​ത്ര​ത്തി​ലേ​ക്കും അ​വി​ടെ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ലേ​ക്കു​മു​ള്ള ഗ​വേ​ഷ​ക​രു​ടെ ദൂ​രം കു​റ​യ്ക്കു​ക​യാ​ണ്.

Todays Story

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ ന​ഗ​രം

 

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ ന​ഗ​രം, വ​ലി​പ്പം കൊ​ണ്ടും നി​ഗൂ​ഢ​ത കൊ​ണ്ടും ഒ​രു അ​ദ്ഭു​ത​മാ​കു​ന്ന ന​ഗ​രം.

ഡെ​റി​ങ്കു​യു എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​സ്മ​യ​ക​ര​മാ​യ സ്ഥ​ലം, നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മ​നു​ഷ്യ​ർ ബു​ദ്ധി​പ​ര​വും ക​ലാ​പ ര​വും സു​ര​ക്ഷി​ത​വു​മാ​യ താ​മ​സ​സ്ഥ​ല​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്നു എ​ന്നു​ള്ള​തി​നു​ള്ള സാ​ക്ഷ്യ​മാ​ണ്.

1963ൽ ​ഒ​രു പ്രാ​ദേ​ശി​ക നി​വാ​സി ത​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക്ക് പി​ന്നി​ൽ അ​വി​ചാ​രി​ത​മാ​യി ഒ​രു ര​ഹ​സ്യ​മു​റി ക​ണ്ടെ​ത്തു​ന്ന​തു​വ​രെ, നൂ​റ്റാ​ണ്ടു​ക​ളോ​ളം പു​റം​ലോ​ക​ത്തി​ന് അ​ജ്ഞാ​ത​മാ​യി​രു​ന്ന ഡെ​റി​ങ്കു​യു ന​ഗ​രം, ഇ​ന്നി​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​രാ​വ​സ്തു കേ​ന്ദ്ര​മാ​ണ്.

തു​ർ​ക്കി ക​പ്പ​ഡോ​ഷ്യ മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡെ​റി​ങ്കു​യു ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ഏ​ക​ദേ​ശം 280 അ​ടി താ​ഴ്ച​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ട​ണ​ലു​ക​ളും മു​റി​ക​ളു​മാ​യി നി​ര​വ​ധി നി​ല​ക​ൾ ഇ​തി​നു​ണ്ട്.

യു​ദ്ധ​സ​മ​യ​ത്തും മ​റ്റ് അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ലും ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും മൃ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 20,000 ആ​ളു​ക​ളെ വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഈ ​ന​ഗ​ര​ത്തി​ന് ക​ഴി​യും.

ഇ​തി​നു​ള്ളി​ൽ വീ​ടു​ക​ൾ, അ​ടു​ക്ക​ള​ക​ൾ, സം​ഭ​ര​ണ​ശാ​ല​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ ശു​ദ്ധ​വാ​യു ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക വാ​യു​സ​ഞ്ചാ​ര സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

യു​ദ്ധ​കാ​ല​ങ്ങ​ളി​ൽ ഒ​രു അ​ഭ​യ​കേ​ന്ദ്ര​മാ​യാ​ണ് ഈ ​ന​ഗ​രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. സു​ര​ക്ഷ​യ്ക്കാ​യി ഭാ​ര​മേ​റി​യ ക​ൽ​വാ​തി​ലു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

മ​ധ്യ തു​ർ​ക്കി​യു​ടെ ഭാ​ഗ​ത്താ​യി ആ​ഴ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഡെ​റി​ങ്കു​യു , ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​ഗ​ർ​ഭ ന​ഗ​ര​മാ​ണ്. മൃ​ദു​വാ​യ അ​ഗ്നി​പ​ർ​വ​ത ശി​ല​ക​ൾ തു​ര​ന്നാ​ണ് ഇ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ​ണ്ടു​കാ​ല​ത്ത് മ​നു​ഷ്യ​ർ താ​മ​സി​ക്കു​ക​യും ജോ​ലി ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന മ​റ​ഞ്ഞി​രി​ക്കു​ന്ന ഒ​രു യ​ഥാ​ർ​ഥ ന​ഗ​ര​മാ​യി ഇ​ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

 

Todays Story

ക​ട​ലി​ന്‍റെ രാ​ജാ​വാ​കാ​ൻ എ​ത്തി​യ സ്വീ​ഡ​ൻ പ​ട​ക്ക​പ്പ​ൽ ക​ന്നി​യാ​ത്ര​യി​ൽ മു​ങ്ങി; രാ​ജാ​വി​ന്‍റെ അ​ഹ​ങ്കാ​രം വ​രു​ത്തി​യ വി​ന​യെ​ന്ന് ച​രി​ത്രം

ക​ട​ലി​ന്‍റെ രാ​ജാ​വാ​കാ​ൻ എ​ത്തി​യ സ്വീ​ഡ​ൻ പ​ട​ക്ക​പ്പ​ൽ ക​ന്നി​യാ​ത്ര​യി​ൽ മു​ങ്ങി; രാ​ജാ​വി​ന്‍റെ അ​ഹ​ങ്കാ​രം വ​രു​ത്തി​യ വി​ന​യെ​ന്ന് ച​രി​ത്രം​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വീ​ഡ​നി​ലെ ഗു​സ്താ​വ് അ​ഡോ​ൾ​ഫ് ര​ണ്ടാ​മ​ൻ രാ​ജാ​വ്, ത​ങ്ങ​ളു​ടെ സൈ​നി​ക​ശ​ക്തി ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്പി​ൽ വി​ളി​ച്ചോ​താ​ൻ ഒ​രു പ​ടു​കൂ​റ്റ​ൻ യു​ദ്ധ​ക്ക​പ്പ​ൽ നി​ർ​മി​ച്ചു.

നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ആ ​പ​ട​ക്ക​പ്പ​ൽ ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ പേ​ടി​സ്വ​പ്ന​മാ​യി മാ​റു​ക​യും ചെ​യ്തു. വാ​സ- എ​ന്നു പേ​രി​ട്ട യു​ദ്ധ​ക്ക​പ്പ​ൽ ക​ട​ലി​ന്‍റെ രാ​ജാ​വാ​കു​മെ​ന്നാ​ണ് രാ​ജാ​വ് ക​രു​തി​യ​ത്.

എ​ന്നാ​ൽ, അ​ഹ​ങ്കാ​ര​ത്തോ​ടെ നീ​റ്റി​ലി​റ​ക്കി​യ ആ ​ക​പ്പ​ലി​ന്‍റെ വി​ധി മ​റ്റൊ​ന്നാ​യി​രു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ക​ന്നി യാ​ത്ര​യ്‌​ക്കി​റ​ങ്ങി​യ വാ​സ; തു​റ​മു​ഖം​വി​ട്ട് വെ​റും 1,300 മീ​റ്റ​റോ​ളം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും, എ​ല്ലാ​വ​രും നോ​ക്കി​നി​ൽ​ക്കെ ക​ട​ലി​ൽ മു​ങ്ങി​പ്പോ​യി.

രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്ത​ൻ, ക​ന്നി​യാ​ത്ര​യി​ൽ ക​ട​ലി​ന്നാ​ഴ​ങ്ങ​ളി​ൽ മു​ങ്ങി​ത്താ​ണ​ത് രാ​ജാ​വി​നു വ​ലി​യ മാ​ന​ക്കേ​ടാ​യി മാ​റു​ക​യും ചെ​യ്തു.

വാ​സ​യു​ടെ ക​ഥ

ഗു​സ്താ​വ് രാ​ജാ​വി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു വാ​സ എ​ന്ന പ​ട​ക്ക​പ്പ​ൽ. ഡെ​ന്മാ​ർ​ക്കും റ​ഷ്യ​യും പോ​ള​ണ്ടു​മാ​യി യു​ദ്ധം ചെ​യ്തി​രു​ന്ന കാ​ല​ത്ത് ബാ​ൾ​ട്ടി​ക് മേ​ഖ​ല​യി​ൽ സ്വീ​ഡ​ന്‍റെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നാ​ണ് രാ​ജാ​വ് ക​പ്പ​ൽ നി​ർ​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

സ്വീ​ഡ​ന്‍റെ സൈ​നി​ക ശ​ക്തി​യും പ്ര​താ​പ​വും ലോ​ക​ത്തി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു വാ​സ​യി​ലൂ​ടെ രാ​ജാ​വ് ല​ക്ഷ്യ​മി​ട്ട​ത്. 1626-ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച ഈ ​ക​പ്പ​ൽ അ​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. 69 മീ​റ്റ​ർ നീ​ള​വും 64 പീ​ര​ങ്കി​ക​ളും ഇ​തി​ലു​ണ്ടാ​യി​രു​ന്നു.

ഡ​ച്ച് ക​പ്പ​ൽ നി​ർ​മാ​താ​വാ​യ ഹെ​ൻ​റി​ക് ഹൈ​ബെ​ർ​ട്‌​സ​ണാ​യി​രു​ന്നു ഇ​തി​ന്‍റെ പൂ​ർ​ണ നി​ർ​മാ​ണ ചു​മ​ത​ല. യു​വ​ത്വ​ത്തി​ൽ ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്ന ഗു​സ്താ​വ് അ​ഡോ​ൾ​ഫി​ന് സ്വീ​ഡ​നെ ബാ​ൾ​ട്ടി​ക് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ രാ​ജ്യ​മാ​ക്കി മാ​റ്റ​ണ​മെ​ന്ന വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു.

ഡെ​ന്മാ​ർ​ക്ക്, റ​ഷ്യ, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു. 1630-ൽ ​റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന മു​പ്പ​തു​വ​ർ​ഷ യു​ദ്ധ​ത്തി​ൽ സ്വീ​ഡ​ൻ ഇ​ട​പെ​ട്ടു. (1632 ന​വം​ബ​ർ ആ​റി​ന് ലൂ​ട്സ​ൻ യു​ദ്ധ​ത്തി​ലാ​ണ് ഗു​സ്താ​വ് അ​ഡോ​ൾ​ഫ് മ​രി​ക്കു​ന്ന​ത്.)

ബാ​ൾ​ട്ടി​ക് ക​ട​ലി​ലെ ത​ന്‍റെ ശ​ത്രു​ക്ക​ളേ​ക്കാ​ൾ മി​ക​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു ക​പ്പ​ലാ​യി​രി​ക്ക​ണം വാ​സ എ​ന്ന് രാ​ജാ​വി​നു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​ദ്ധ​രം​ഗ​ത്തെ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നു​ള്ള രാ​ജാ​വി​ന്‍റെ അ​മി​ത​മാ​യ ആ​വേ​ശ​വും നി​ർ​മാ​ണ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളു​മാ​ണ് ഒ​ടു​വി​ൽ ആ ​ക​പ്പ​ലി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു വി​ന​യാ​യ​ത്.

നി​ർ​മാ​ണ​ഘ​ട്ട​ങ്ങ​ളി​ൽ രാ​ജാ​വ് അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. നി​ർ​ദേ​ശ​ങ്ങ​ൾ ക​പ്പ​ലി​ന്‍റെ ബാ​ല​ൻ​സി​നെ ബാ​ധി​ച്ചു.

ക​പ്പ​ലി​ന്‍റെ രൂ​പ​രേ​ഖ​യി​ൽ ആ​ദ്യം വി​ഭാ​വ​ന ചെ​യ്ത​തി​നേ​ക്കാ​ൾ അ​ധി​ക​മാ​യി ര​ണ്ടാ​മ​തൊ​രു ഗ​ൺ ഡെ​ക്ക് കൂ​ടി വേ​ണ​മെ​ന്ന് രാ​ജാ​വ് നി​ർ​ബ​ന്ധം പി​ടി​ച്ച​താ​ണ് ക​പ്പ​ൽ മു​ങ്ങാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ പീ​ര​ങ്കി​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ ക​പ്പ​ലി​ന്‍റെ ഭാ​രം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഇ​ത് ക​പ്പ​ലി​ന്‍റെ പീ​ര​ങ്കി​ക​ൾ​വ​യ്ക്കു​ന്ന ഭാ​ഗം വെ​ള്ള​ത്തി​ന​ടു​ത്തെ​ത്താ​ൻ കാ​ര​ണ​മാ​യി. ക​പ്പ​ലി​ന്‍റെ യാ​ത്ര​യ്ക്കു മു​മ്പു ന​ട​ത്തി​യ സ്റ്റെ​ബി​ലി​റ്റി ടെ​സ്റ്റി​ൽ ത​ന്നെ ക​പ്പ​ൽ അ​പ​ക​ട​ക​ര​മാ​യി ആ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ രാ​ജാ​വി​ന്‍റെ കോ​പ​ത്തെ ഭ​യ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം പു​റ​ത്ത​പ​റ​ഞ്ഞി​ല്ല.

വാ​സ മു​ങ്ങു​ന്നു ക​ൺ​മു​ന്നി​ൽ

1628 ഓ​ഗ​സ്റ്റ് 10ന് ​ആ​യി​രു​ന്നു ആ ​ക​റു​ത്ത ദി​നം. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ സാ​ക്ഷി​നി​ർ​ത്തി വാ​സ യാ​ത്ര തു​ട​ങ്ങി. എ​ന്നാ​ൽ ഇ​രു​പ​തു മി​നി​റ്റി​നു​ള്ളി​ൽ ക​പ്പ​ൽ വ​ശ​ങ്ങ​ളി​ലേ​ക്കു ച​രി​യു​ക​യും പീ​ര​ങ്കി വാ​തി​ലു​ക​ളി​ലൂ​ടെ വെ​ള്ളം അ​ക​ത്തേ​ക്കു ക​യ​റു​ക​യും ചെ​യ്തു.

അ​ധി​കം വൈ​കാ​തെ വാ​സ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു മ​റ​ഞ്ഞു. അ​ന്ന് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഏ​ക​ദേ​ശം 200 പേ​രി​ൽ 31 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

വാ​സ മ്യൂ​സി​യം

333 വ​ർ​ഷം ക​ട​ലി​ന​ടി​യി​ൽ കി​ട​ന്ന വാ​സ​യെ 1961-ൽ ​ആ​ണു പു​റ​ത്തെ​ടു​ത്ത​ത്. ക​പ്പ​ലി​ന്‍റെ 95 ശ​ത​മാ​ന​വും കേ​ടു​കൂ​ടാ​തെ ല​ഭി​ച്ചു എ​ന്ന​തു വ​ലി​യ അ​ത്ഭു​ത​മാ​യി. ഇ​പ്പോ​ൾ സ്റ്റോ​ക്ക്‌​ഹോ​മി​ലെ വാ​സ മ്യൂ​സി​യ​ത്തി​ൽ ഈ ​ക​പ്പ​ൽ ച​രി​ത്ര​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

ലോ​ക​മെ​മ്പാ​ടു​നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ച​രി​ത്ര​വി​സ്മ​യം കാ​ണാ​ൻ എ​ത്തു​ന്ന​ത്. ഏ​ക​ദേ​ശം 220 കോ​ടി രൂ​പ ചെ​ല​വാ​ക്കി, വി​പു​ല​മാ​യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ഈ ​ച​രി​ത്ര​വി​സ്മ​യം ‌വ​രം​ത​ല​മു​റ​ക​ൾ​ക്കാ​യി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ 2028-ഓ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Todays Story

പ​യ്യ​ന്നൂ​രിലേക്ക് പോരൂ; ട്രെ​യി​നിലിരുന്ന് ​ഭ​ക്ഷ​ണം ക​ഴി​ക്കാം

ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം.

പാ​ഴ്സ​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും ഈ ​റ​സ്റ്റ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കുമെ​ന്ന​താ​ണ് പ​യ്യ​ന്നൂ​രു​കാ​ര്‍​ക്കു​കൂ​ടി ആ​ശ്വാ​സ​ക​ര​മാ​യ വാ​ര്‍​ത്ത.

പെ​രു​വാ​മ്പ​യി​ലെ ഹ​രി​കൃ​ഷ്ണ​ന്‍, കാ​നാ​യി​യി​ലെ സാ​ജി​ദ്, സ​തീ​ശ​ന്‍ പ​യ്യ​ന്നൂ​ര്‍, ജ​സ്‌​ല എ​ന്നി​വ​രു​ടെ മ​ന​സി​ല്‍ നാ​മ്പി​ട്ട ആ​ഗ്ര​ഹം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്കു​മു​ന്നി​ല്‍ വ​ച്ച​പ്പോ​ള്‍ അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​രു​ള്ള കോ​ച്ച് റ​സ്റ്റ​റ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ ആ​ശ​യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ത്വ​രി​ത​ഗ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ബ​സ്‌​ബേ​യോ​ടു ചേ​ര്‍​ന്നാ​ണ് റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ് ഒ​രു​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക പാ​ള​മൊ​രു​ക്കി. ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച് ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​സി കോ​ച്ചാ​ണ് റ​സ്റ്റ​റ​ന്‍റി​നാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. കോ​ച്ചി​ലെ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മം​ഗ​ളൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി മാ​റ്റി​യ​ശേ​ഷം റെ​യി​ല്‍​പാ​ള​ത്തി​ന​രി​കെ റോ​ഡ് സൗ​ക​ര്യ​മു​ള്ള ഒ​ള​വ​റ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കി​ലെ വൈ​ദ്യു​ത ബ​ന്ധം വിച്ഛേ​ദി​ക്കു​ക​യും കോ​ച്ചി​നെ ച​ക്ര​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നുശേ​ഷം ക്രെ​യി​നു​ക​ളു​പ​യോ​ഗി​ച്ച് ട്രെ​യി​ല​റി​ല്‍ ക​യ​റ്റി.

ട്രെ​യി​ല​റി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് പ​തി​ന​ഞ്ച​ടി​യോ​ളം നീ​ണ്ടു​നി​ന്ന കോ​ച്ചി​നെ മ​റ്റൊ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​ത്ത് താ​ഴാ​തെ താ​ങ്ങി​യ​ത്.

 

Todays Story

എഎ​സ് ഡി ​എ​ഫ് ജി ​എ​ഫ്....; കാര്യം മനസിലായോ ‍‍?

എഎ​സ് ഡി ​എ​ഫ് ജി ​എ​ഫ്.... സെ​മി കോ​ള​ൻ എ​ൽ കെ ​ജെ എ​ച്ച് ജെ.... ഇ​ത് വേ​റൊ​ന്നു​മ​ല്ല, പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ പോ​കു​മ്പോ​ൾ ആ​ദ്യം പ​ഠി​പ്പി​ക്കു​ന്ന​ത് ഈ ​അ​ക്ഷ​ര​ങ്ങ​ളാ​ണ്. ടൈ​പ്പ് റൈ​റ്റ​റി​ലെ കീ ​ക​ളു​മാ​യി ട​ച്ച് വ​രാ​ൻ ആ​ദ്യം പ​ഠി​പ്പി​ക്കു​ക ഇ​താ​ണ്.

പ​ണ്ടൊ​ക്കെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ദി​വ​സം ത​ന്നെ കു​ട്ടി​ക​ൾ ടൈ​പ്പ് പ​ഠി​ക്കാ​ൻ പോ​കും. അ​ന്നൊ​ക്കെ ടൈ​പ്പ് പ​ഠി​ച്ച് ഷോ​ട്ട് ഹാ​ൻ​ഡും പാ​സാ​യി ബോം​ബെ​യ്ക്ക് വ​ണ്ടി ക​യ​റി ക​ഴി​ഞ്ഞാ​ൽ ജോ​ലി ഉ​റ​പ്പാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും എ​ല്ലാം ടൈ​പ്പി​ന് പോ​കും.

അ​ന്ന് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ പോ​ലും ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ചെ​റി​യ മു​റി​യി​ൽ പ​ത്തും പ​ന്ത്ര​ണ്ടും ടൈ​പ്പ് റൈ​റ്റ​റു​ക​ൾ വ​ച്ച് മ​നോ​ഹ​ര​മാ​യ ക്ലാ​സെ​ടു​ത്തി​രു​ന്ന​വ​ർ. ലോ​വ​റും ഹ​യ​റും പാ​സാ​വു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​ർ അ​ക്കാ​ല​ത്ത് ടൈ​പ്പ് റൈ​റ്റിം​ഗ് പ​രീ​ക്ഷ പാ​സാ​യി​ട്ടു​ണ്ട്.

ഒ​രു മ​ണി​ക്കൂ​ർ ആ​യി​രി​ക്കും അ​ന്ന് ക്ലാ​സ് ടൈം. ​രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​രം ഒ​ക്കെ​യാ​യി പ​ല ബാ​ച്ചു​ക​ളി​ലാ​യി ആ​ൺ, പെ​ൺ​കു​ട്ടി​ക​ൾ ടൈ​പ്പ്റൈ​റ്റ​റു​ക​ളി​ൽ അ​ടി​ച്ച് തി​മ​ർ​ത്തു. അ​ന്ന് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ൽ വേ​റെ വെ​ക്കേ​ഷ​ൻ ക്ലാ​സു​ക​ൾ ഒ​ന്നു​മി​ല്ല. പ​ത്തും ടൈ​പ്പു​മാ​യി​രു​ന്നു അ​ന്ന​ത്തെ അ​ടി​സ്ഥാ​ന യോ​ഗ്യ​ത​ക​ൾ.

ബെ​ഞ്ചും ഡ​സ്കു​മാ​യി​രി​ക്കും മി​ക്ക ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളു​ടെ​യും ഫ​ർ​ണി​ച്ച​ർ സെ​റ്റ​പ്പ്. ഒ​രു ഫാ​നും ഉ​ണ്ടാ​യി​രി​ക്കും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ടീ​ച്ച​ർ ക്ലാ​സ് മു​റി​യി​ൽ റോ​ന്ത്‌ ചു​റ്റി ന​ട​ക്കും. എ​എ​സ്ഡി​എ​ഫ് ആ​ദ്യ​മാ​യി കൊ​ട്ടി പ​ഠി​ക്കു​ന്ന​വ​ർ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ എ​ടു​ക്കും ഒ​ന്ന് സെ​റ്റ് ആ​വാ​ൻ.

കീ​ബോ​ർ​ഡി​ലേ​ക്ക് നോ​ക്ക​രു​ത് എ​ന്ന് ടീ​ച്ച​ർ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ലും അ​റി​യാ​തെ ക​ണ്ണു​ക​ൾ താ​ഴേ​ക്ക് പോ​കും. അ​ക്ഷ​ര​ങ്ങ​ൾ പെ​റു​ക്കി ത​പ്പി​യെ​ടു​ത്ത് എ​എ​സ്ഡി​എ​ഫ്ജി​എ​ഫ് മു​ഴു​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് കു​റ​ച്ചൊ​ന്നു​മാ​യി​രു​ന്നി​ല്ല.

വ​ള​രെ കു​റ​ഞ്ഞ ഫീ​സ് ആ​യി​രു​ന്നു അ​ന്ന് ടൈ​പ്പ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ വാ​ങ്ങി​യി​രു​ന്ന​ത്. വ​ൻ​കി​ട സെ​റ്റ​പ്പു​ക​ളി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തി​യ​വ​രും അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ പ​ക്ക​ൽ ഇ​ല​ക്‌​ട്രോ​ണി​ക് ടൈ​പ്പ് റൈ​റ്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

അ​ച്ച​ടി​ച്ച പോ​ലെ മ​നോ​ഹ​ര​മാ​യ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ൾ തെ​ളി​യു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് ടൈ​പ്പ് റൈ​റ്റ​റു​ക​ൾ. അ​ത് കു​ട്ടി​ക​ളെ കൊ​ണ്ട് തൊ​ടീ​ക്കു​മാ​യി​രു​ന്നി​ല്ല. വ​ള​രെ എ​ക്സ്പീ​രി​യ​ൻ​സ്ഡ് ആ​യ ചേ​ട്ട​ന്മാ​രും ചേ​ച്ചി​മാ​രും മാ​ത്ര​മാ​ണ് അ​തി​ൽ കൈ ​വ​ച്ചി​രു​ന്ന​ത്.

കീ​ബോ​ർ​ഡി​ൽ താ​ളം കി​ട്ടി​യാ​ൽ അ​ന്ന് എ​ല്ലാ​വ​രും ആ​ദ്യം അ​ടി​ച്ചി​രു​ന്ന​ത് സ്വ​ന്തം പേ​രും അ​ഡ്ര​സും ആ​ണ്. വീ​ട്ടി​ലെ അ​നി​യ​ന്മാ​ർ​ക്കും അ​നി​യ​ത്തി​മാ​ർ​ക്കും നെ​യിം​സ്ലി​പ്പി​ന് പ​ക​രം അ​വ​രു​ടെ പേ​രും ക്ലാ​സും ഡി​വി​ഷ​നും സ്കൂ​ളും എ​ല്ലാം ടൈ​പ്പ് ചെ​യ്ത് വീ​ട്ടി​ൽ കൊ​ണ്ട് കൊ​ടു​ത്ത് അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നി​ന്ന​ത് മ​റ​ക്കാ​ൻ ആ​വി​ല്ല.

അ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ആ ​പേ​പ്പ​റും കൊ​ണ്ട് വീ​ട്ടി​ലേ​ക്കു​ള്ള ദൂ​രം എ​ത്ര പെ​ട്ടെ​ന്നാ​ണ് താ​ണ്ടി​യി​രു​ന്ന​ത്. ഒ​രു​വി​ധം കീ​ബോ​ർ​ഡും അ​ക്ഷ​ര​ങ്ങ​ളും പ​രി​ച​യ​മാ​യി ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​തു​ക്കെ വ​ലി​യ വാ​ച​ക​ങ്ങ​ൾ അ​ടി​ക്കാ​ൻ തു​ട​ങ്ങും. അ​പ്പോ​ൾ ഒ​രു പ​ത്രാ​സ് ഉ​ണ്ട്.

എ​നി​ക്കും സ്പീ​ഡാ​യി എ​ന്ന ഗ​മ. ആ ​സ​മ​യ​ത്ത് എ​എ​സ്ഡി​എ​ഫ്ജി​എ​ഫ് അ​ടി​ക്കു​ന്ന പു​തി​യ അ​ഡ്മി​ഷ​നു​ക​ളെ ഉ​പ​ദേ​ശി​ക്കാ​നും ചി​ല​പ്പോ​ൾ ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ്ക്ക് പോ​കു​ന്ന​തും ഒ​രു ര​സ​മു​ള്ള സം​ഭ​വം ആ​യി​രു​ന്നു.

പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ എ​ന്നു​ള്ള​ത് ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ർ പ്രാ​ക്ടീ​സി​ലേ​ക്ക് നീ​ങ്ങും. ടീ​ച്ച​ർ ബെ​ല്ല​ടി​ക്കു​മ്പോ​ൾ ടൈ​പ്പിം​ഗ് തു​ട​ങ്ങ​ണം. ടെ​ൻ​ഷ​ൻ പി​ടി​ച്ച പ​രി​പാ​ടി​യാ​ണ്. അ​ക്ഷ​ര​ങ്ങ​ളൊ​ക്കെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മാ​റി​പ്പോ​കും. ചി​ല​പ്പോ​ൾ ചി​ല വ​രി​ക​ൾ ക​ണ്ണി​ൽ​പെ​ടു​ക​യേ ഇ​ല്ല.

പ​രീ​ക്ഷ രാ​വി​ലെ ആ​യി​രി​ക്കും. പ​രീ​ക്ഷ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന ടൈ​പ്പ് റൈ​റ്റ​റു​ക​ൾ ടീ​ച്ച​റും സ​ഹാ​യി​യും കൂ​ടി ന​ല്ല രീ​തി​യി​ൽ വൃ​ത്തി​യാ​ക്കി ഓ​യി​ൽ ഒ​ക്കെ ഇ​ട്ട് ന​ല്ല സ്മൂ​ത്ത് ആ​ക്കി വെ​ക്കും. എ​ളു​പ്പ​ത്തി​ൽ ടൈ​പ്പ് ചെ​യ്യു​ന്ന​തി​നും സ്റ്റ​ക്ക് ആ​വാ​തെ ഇ​രി​ക്കാ​നും.

രാ​വി​ലെ ടൈ​പ്പ​റൈ​റ്റ​റു​ക​ളും​കൊ​ണ്ട് കാ​റി​ലോ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​രീ​ക്ഷ സെ​ന്‍റ​റി​ലേ​ക്ക് ഒ​രു പോ​ക്കു​ണ്ട്. അ​വി​ടെ അ​പ്പോ​ഴേ​ക്കും ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​കാ​രെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കും. പ​രീ​ക്ഷ തു​ട​ങ്ങി​യാ​ൽ ഹാ​ളി​ൽ നി​റ​യെ ക​ട ക​ട ശ​ബ്ദം... അ​തോ​ടെ സം​ഭ​രി​ച്ചു​വെ​ച്ച സ​ക​ല ധൈ​ര്യ​വും പോ​കും.

ചി​ല​ർ ര​ണ്ടോ മൂ​ന്നോ ചാ​ൻ​സു​ക​ൾ​കൊ​ണ്ടേ ലോ​വ​ർ പാ​സാ​കാ​റു​ള്ളൂ. ചി​ല​രാ​ക​ട്ടെ ഒ​റ്റ ത​വ​ണ കൊ​ണ്ട് ത​ന്നെ ജ​യി​ച്ചു ക​യ​റും. കു​ട്ടി​ക​ളൊ​ക്കെ പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ക​യ​റി​യാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​കാ​രാ​യ ടീ​ച്ച​ർ​മാ​ർ എ​ല്ലാം ഒ​ത്തു​കൂ​ടി സൊ​റ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് പ​രീ​ക്ഷ വ​രാ​ന്ത​യി​ലെ കാ​ഴ്ച​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞാ​ലും ടൈ​പ്പ് റൈ​റ്റിം​ഗ് ക്ലാ​സി​ൽ പോ​കും.

പ്രാ​ക്ടീ​സ് തു​ട​ര​ണ​മ​ല്ലോ.. റി​സ​ൾ​ട്ട് വ​രു​മ്പോ​ൾ മാ​ത്ര​മേ ലോ​വ​ർ ത​ന്നെ ചെ​യ്യ​ണോ അ​തോ ഹ​യ​റി​ലേ​ക്ക് പോ​ണോ എ​ന്ന് തീ​രു​മാ​നി​ക്കൂ. റി​സ​ൾ​ട്ട് വ​രു​മ്പോ​ൾ ചി​ല​ർ വീ​ണ്ടും ലോ​വ​റി​ൽ കൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കും. ഹ​യ​ർ പ​രീ​ക്ഷ​യ്ക്ക് പോ​കു​ന്ന​വ​ർ​ക്ക് പ്രാ​ക്ടീ​സ് ടൈം ​കു​റ​ച്ചു കൂ​ടും. ഇ​തി​നി​ട​യി​ൽ അ​പ്പു​റ​ത്തെ മു​റി​യി​ൽ നി​ന്ന് ഷോ​ർ​ട്ട് ഹാ​ൻ​ഡ് കാ​രു​ടെ ശ​ബ്ദം കേ​ൾ​ക്കാം.

ടീ​ച്ച​ർ ഉ​റ​ക്കെ വി​ളി​ച്ചു പ​റ​യു​ന്ന വാ​ക്കു​ക​ൾ കു​ത്തി​ക്കു​റി​ക്കു​ന്ന ചേ​ട്ട​ന്മാ​രെ​യും ചേ​ച്ചി​മാ​രെ​യും കാ​ണാ​റു​ണ്ട്. അ​തൊ​രു കാ​ല​മാ​യി​രു​ന്നു പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞി​ട്ടു​ള്ള ടൈ​പ്പ് പ​ഠ​ന​ത്തി​ന്‍റെ കാ​ലം. പി​ന്നെ പ​തി​യെ പ​തി​യെ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ അ​ട​ച്ചു തു​ട​ങ്ങി. ക​മ്പ്യൂ​ട്ട​ർ ക​യ​റി വ​ന്ന​തോ​ടെ ടൈ​പ്പ് റൈ​റ്റ​റു​ക​ൾ വ​ഴി​മാ​റി. കി​ട്ടി​യ വി​ല​യ്ക്ക് ടൈ​പ്പ് റൈ​റ്റ​റു​ക​ൾ കൊ​ടു​ത്ത് സ്ഥാ​പ​ന​ങ്ങ​ൾ നി​ര​വ​ധി അ​ട​ച്ചു​പൂ​ട്ടി.

ഇ​ന്ന് വ​ള​രെ അ​പൂ​ർ​വ​മാ​ണ് ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ. ഒ​ന്നോ ര​ണ്ടോ ഉ​ണ്ടാ​കും. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​യാ​ൻ പോ​കു​മ്പോ​ൾ നി​ര​വ​ധി വെ​ക്കേ​ഷ​ൻ ക്ലാ​സു​ക​ൾ ആ​ണ് ഇ​ന്നു​ള്ള​ത്. ക​മ്പ്യൂ​ട്ട​റും റോ​ബോ​ട്ടി​ക്സും എ​ല്ലാം കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. പു​തി​യ കു​ട്ടി​ക​ൾ​ക്ക് അ​റി​യി​ല്ല എ​എ​സ്ഡി​എ​ഫ്ജി​എ​ഫ് എ​ന്ന ആ ​മ​ന്ത്രം. ഒ​രു​പാ​ട് കു​ടും​ബ​ങ്ങ​ളി​ൽ അ​ടു​പ്പ് പു​ക​യാ​ൻ കാ​ര​ണ​മാ​യ മ​ന്ത്ര​മാ​ണ​ത്.

Todays Story

കേ​ര​ള​ത്തി​ന്‍റെ കൈ​പി​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലൊ​രു പ​ഞ്ചാ​യ​ത്ത്

കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള പ​ല​രും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ക​ർ​ണാ​ട​ക​യേ​യോ ത​മി​ഴ്നാ​ടി​നെ​യോ ആ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന​ത് ന​മ്മ​ൾ ഒ​രു​പാ​ട് കേ​ട്ടി​ട്ടു​ണ്ട്. ക​ന്ന​ഡ​യോ ത​മി​ഴോ സം​സാ​രി​ക്കു​ന്ന നേ​താ​ക്ക​ൾ അ​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ത​ൽ എം​എ​ൽ​എ വ​രെ ആ​യി​ത്തീ​രു​ന്ന​തും ക​ണ്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, നേ​രെ തി​രി​ച്ച് പൊ​തു​വേ​യു​ള്ള ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം കേ​ര​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന ഒ​രു കു​ഞ്ഞു പ​ഞ്ചാ​യ​ത്ത് ക​ർ​ണാ​ട​ക​യി​ലു​ണ്ട്. കു​ട​ക് ജി​ല്ല​യി​ൽ മ​ടി​ക്കേ​രി താ​ലൂ​ക്കി​ലു​ള്ള ക​രി​ക്കെ പ​ഞ്ചാ​യ​ത്ത്. ഇ​വി​ടു​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ൾ ഒ​രു മ​ല​യാ​ളി​യാ​ണ്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ലു​ള്ള പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​നോ​ടു ചേ​ർ​ന്നാ​ണ് ക​രി​ക്കെ പ​ഞ്ചാ​യ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ റാ​ണി​പു​രം സ്ഥി​തി ചെ​യ്യു​ന്ന​ത് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലാ​ണ്.

സാ​ങ്കേ​തി​ക​മാ​യി ക​ർ​ണാ​ട​ക​യി​ലാ​ണെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി പ​ന​ത്ത​ടി​യോ​ട് ഒ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ക​രി​ക്കെ. ക​ർ​ണാ​ട​ക​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വ​ന​മേ​ഖ​ല​യാ​ൽ വേ​ർ​തി​രി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശം.

ക​ന്ന​ഡ​യും മ​ല​യാ​ള​വും മ​റാ​ത്തി​യു​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന സം​സാ​ര ഭാ​ഷ​ക​ൾ. പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​വി​ടെ​ത്ത​ന്നെ ജ​നി​ച്ചു​വ​ള​ർ​ന്ന മ​ല​യാ​ളി​ക​ൾ​ക്കു പു​റ​മേ തി​രു​വി​താം​കൂ​റി​ൽ നി​ന്ന് കു​ടി​യേ​റി​വ​ന്ന​വ​രു​മു​ണ്ട്.

മ​റാ​ത്തി ഭാ​ഷ സം​സാ​രി​ക്കു​ന്ന ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലു​മു​ണ്ട്. മ​റാ​ത്തി​യും ക​ന്ന​ഡ​യും മാ​തൃ​ഭാ​ഷ​യാ​യി​ട്ടു​ള്ള എ​ല്ലാ​വ​ർ​ക്കും മ​ല​യാ​ളം ന​ന്നാ​യി സം​സാ​രി​ക്കാ​ന​റി​യാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

 

 

Todays Story

"മി​സ്റ്റ​ർ വാ​ട്സ​ൺ, ഇ​വി​ടെ വ​രൂ, എ​നി​ക്ക് നി​ങ്ങ​ളെ കാ​ണ​ണം...'; ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച ആ ​ഫോ​ൺ വി​ളി​ക്ക് ഇ​ന്ന് 150 വ​യ​സ്

മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റ വി​വ​ര​വി​നി​മ​യ ച​രി​ത്ര​ത്തെ എ​ന്നെ​ന്നേ​ക്കു​മാ​യി മാ​റ്റി​മ​റി​ച്ച ആ ​സു​പ്ര​ധാ​ന നി​മി​ഷ​ത്തി​ന് ഇ​ന്ന് ഒ​ന്ന​ര നൂ​റ്റാ​ണ്ട് തി​ക​യു​ന്നു. 1876 മാ​ർ​ച്ച് 10നാ​യി​രു​ന്നു അ​ല​ക്സാ​ണ്ട​ർ ഗ്ര​ഹാം ബെ​ൽ ത​ന്‍റെ സ​ഹാ​യി​യാ​യ തോ​മ​സ് വാ​ട്സ​നെ ആ​ദ്യ​മാ​യി ഫോ​ണി​ലൂ​ടെ വി​ളി​ച്ച​ത്.

"മി​സ്റ്റ​ർ വാ​ട്സ​ൺ, ഇ​വി​ടെ വ​രൂ, എ​നി​ക്ക് നി​ങ്ങ​ളെ കാ​ണ​ണം' (Mr. Watson, come here - I want to see you) എ​ന്ന ല​ളി​ത​മാ​യ ആ ​വാ​ച​കം ലോ​ക​ത്തി​ന്‍റെ ദൂ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യ മ​ഹാ​വി​പ്ല​വ​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു.

ശ​ബ്ദ​ത്തി​ന്‍റെ ലോ​ക​ത്തെ വി​സ്മ​യം

ശ​ബ്ദ​ത്തെ ത​രം​ഗ​ങ്ങ​ളാ​ക്കി വ​യ​റു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടാ​ൻ ക​ഴി​യു​മെ​ന്ന് ഗ്ര​ഹാം ബെ​ൽ തെ​ളി​യി​ച്ച​ത് ത​ന്‍റെ മു​പ്പ​താം വ​യ​സ്സി​ലാ​യി​രു​ന്നു. ബ​ധി​ര​രെ സം​സാ​രി​ക്കാ​ൻ പ​ഠി​പ്പി​ക്കു​ന്ന​തി​ൽ ത​ത്പ​ര​നാ​യി​രു​ന്ന ബെ​ല്ലി​ന്‍റെ ശ​ബ്ദ​ശാ​സ്ത്ര​ത്തി​ലു​ള്ള അ​റി​വാ​ണ് ടെ​ലി​ഫോ​ൺ എ​ന്ന ക​ണ്ടു​പി​ടു​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

1876 മാ​ർ​ച്ച് ഏഴിന് ​പേ​റ്റന്‍റ് ല​ഭി​ച്ച് മൂ​ന്നാം ദി​വ​സ​മാ​ണ് ഈ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സം​ഭാ​ഷ​ണം ന​ട​ന്ന​ത്.

ലോ​ക​ത്തെ അ​തി​ശ​യി​പ്പി​ച്ച ക​ണ്ടു​പി​ടു​ത്തം

തു​ട​ക്ക​ത്തി​ൽ പ​ല​രും അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ നോ​ക്കി​ക്ക​ണ്ട ഈ ​ഉ​പ​ക​ര​ണം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ലോ​ക​ശ്ര​ദ്ധ നേ​ടി. ത​ന്‍റെ ക​ണ്ടു​പി​ടു​ത്ത​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി 1876 ജൂ​ണി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ശ​താ​ബ്ദി പ്ര​ദ​ർ​ശ​ന​ത്തി​ൽ (Philadelphia Centennial Exhibition) ബെ​ൽ ടെ​ലി​ഫോ​ൺ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ഷേ​ക്സ്പി​യ​റി​ന്‍റെ "ഹാം​ല​റ്റ്' നാ​ട​ക​ത്തി​ലെ "ടു ​ബി ഓ​ർ നോ​ട്ട് ടു ​ബി' (To be or not to be) എ​ന്ന് തു​ട​ങ്ങു​ന്ന വി​ഖ്യാ​ത വ​രി​ക​ൾ ബെ​ൽ ഫോ​ണി​ലൂ​ടെ പാ​രാ​യ​ണം ചെ​യ്യു​ന്ന​ത് കേ​ട്ട​പ്പോ​ൾ, സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന ബ്ര​സീ​ൽ ച​ക്ര​വ​ർ​ത്തി ഡോം ​പെ​ഡ്രോ അ​ത്ഭു​ത​ത്തോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞു: "എ​ന്‍റെ ദൈ​വ​മേ, ഇ​തി​ന് സം​സാ​രി​ക്കാ​ൻ ക​ഴി​യു​ന്നു!' (My God, it talks).

ആ ​നി​മി​ഷം ടെ​ലി​ഫോ​ൺ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി.

150 വ​ർ​ഷ​ത്തെ പ​രി​ണാ​മം

1876-ലെ ​ആ ചെ​റി​യ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്ന് 2026-ലെ ​നി​ർ​മി​ത ബു​ദ്ധി (എഐ) ന​യി​ക്കു​ന്ന സ്മാ​ർ​ട്ട്ഫോ​ൺ യു​ഗ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ ലോ​കം ഒ​രു ആ​ഗോ​ള​ഗ്രാ​മ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

വ​ലി​യ മ​ര​പ്പെ​ട്ടി​ക​ളി​ൽ നി​ന്ന് വി​ര​ൽ​ത്തു​മ്പി​ലെ സ്ക്രീ​നു​ക​ളി​ലേ​ക്കു​ള്ള ടെ​ലി​ഫോ​ണി​ന്‍റെ വ​ള​ർ​ച്ച മ​നു​ഷ്യ​ന്‍റെ വി​വ​ര​വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ പു​രോ​ഗ​തി​യു​ടെ അ​ട​യാ​ള​മാ​ണ്.

ഇ​ന്ന് ന​മ്മ​ൾ ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലി​രു​ന്നും പ്രി​യ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദം കേ​ൾ​ക്കു​മ്പോ​ൾ, 150 വ​ർ​ഷം മു​ൻ​പ് ബോ​സ്റ്റ​ണി​ലെ ആ ​ചെ​റി​യ മു​റി​യി​ൽ മു​ഴ​ങ്ങി​യ ബെ​ല്ലി​ന്‍റെ ശ​ബ്ദ​ത്തോ​ട് ലോ​കം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ആ ​ഒ​രു വി​ളി ലോ​ക​ത്തെ ഒ​രു വ​ലി​യ ഗ്രാ​മ​മാ​ക്കി മാ​റ്റി.

Todays Story

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ തു​ട​ങ്ങു​മ്പോ​ൾ പ്രാ​ഞ്ചി​യേ​ട്ട​നെ എ​ങ്ങ​നെ ഓ​ർ​ക്കാ​തി​രി​ക്കും...

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ വ​രു​മ്പോ​ൾ മ​ല​യാ​ളി​ക്ക് പ്രാ​ഞ്ചി​യേ​ട്ട​നെ ഓ​ർ​ക്കാ​തി​രി​ക്കാ​ൻ ആ​വി​ല്ല. പ​ത്താം ക്ലാ​സ് പാ​സ് ആ​വാ​ത്ത​തി​ന്‍റെ വി​ഷ​മ​വും പേ​റി പ്രാ​ഞ്ചി​യേ​ട്ട​ൻ ഒ​ടു​വി​ൽ പ്രാ​യം കു​റ​ച്ച് അ​ധി​ക​മാ​യെ​ങ്കി​ലും പോ​ളി​ക്കൊ​പ്പം എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​ൻ പോ​യ ക​ഥ​യു​ടെ ക്ലൈ​മാ​ക്സ് എ​ന്താ​യി​രി​ക്കും എ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ.

ഓ​രോ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ വ​ന്ന​ണ​യു​മ്പോ​ഴും മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന​ത് പ്രാ​ഞ്ചി​യേ​ട്ട​നും പോ​ളി​യു​മാ​ണ്. പി​ന്നെ അ​വ​ർ​ക്ക് കൂ​ട്ടാ​യി പു​ണ്യാ​ള​നും.

‌മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ൽ കൂ​ടി പ്രാ​ഞ്ചി​യേ​ട്ട​ന്‍റെ ക​ഥ പ​റ​യാം.. കോ​പ്പി​യ​ടി​ക്കാ​തെ പ​ത്താം ക്ലാ​സ് പാ​സാ​വി​ല്ല എ​ന്നാ​യി​രു​ന്നു പ്രാ​ഞ്ചി​യേ​ട്ട​ന്‍റെ ചി​ന്ത. എ​ന്നാ​ൽ പോ​ളി അ​ത് തി​രു​ത്തി​ക്കു​റി​ച്ചു.

പ​ഠി​ച്ചു പാ​സാ​കാം എ​ന്ന് പോ​ളി ത​റ​പ്പി​ച്ചു പ​റ​ഞ്ഞ​പ്പോ​ൾ മ്മ​ടെ അ​രി​പ്രാ​ഞ്ചി രാ​വും പ​ക​ലും ഇ​രു​ന്ന് പ​ഠി​ച്ച് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ന്ന ക​ട​മ്പ ചാ​ടി ക​ട​ന്നു. പ​ത്താം ക്ലാ​സ് ഒ​രു ക​ട​മ്പ ത​ന്നെ​യാ​ട്ട എ​ന്ന് പ്രാ​ഞ്ചി​യേ​ട്ട​ൻ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. ഇ​നി അ​ന്ന​ത്തെ ആ ​സം​ഭ​വ​ങ്ങ​ൾ ഒ​ന്ന് റീ​വൈ​ൻ​ഡ് അ​ടി​ച്ചു നോ​ക്കാം..

പ​രീ​ക്ഷ അ​ടു​ക്കു​ന്തോ​റും പ്രാ​ഞ്ചി​യേ​ട്ട​ൻ ടെ​ൻ​ഷ​ൻ കാ​ര​ണം ആ​കെ വി​യ​ർ​ത്തു. പോ​ളാ​ണെ​ങ്കി​ൽ വി​ടാ​തെ പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് പ്രാ​ഞ്ചി​യേ​ട്ട​നെ. പു​ണ്യാ​ള​ന്‍റെ മു​ന്നി​ൽ വ​ച്ച് അ​ടു​ത്ത തീ​രു​മാ​ന​മ​ല്ലേ ഇ​ത്ത​വ​ണ പ​ത്ത് പാ​സാ​ക്കാം എ​ന്ന്.

പ​ള്ളി മേ​ട​യി​ൽ വ​ച്ച് ആ​വേ​ശ​ത്തി​ന് പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താം എ​ന്നൊ​ക്കെ പ്രാ​ഞ്ചി​യേ​ട്ട​ൻ പ​റ​ഞ്ഞെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​ൾ​ക്ക് ഒ​രു ഏ​ന​ക്കേ​ട്..

“ഇ​നി​യീ പ്രാ​യ​ത്തി​ല് പ​ത്താം ക്ലാ​സ് എ​ഴു​തി പാ​സാ​യി​ട്ട് എ​ന്തൂ​ട്ടി​നാ​ടാ പോ​ളേ... ”എ​ന്നാ​യി പ്രാ​ഞ്ചി​യേ​ട്ട​ന്‍റെ ചോ​ദ്യം. പ​ക്ഷേ പോ​ൾ സ​മ്മ​തി​ച്ചി​ല്ല. പി​ടി​ച്ച പി​ടി​യാ​ലേ കൊ​ണ്ടി​രു​ത്തി പ​ഠി​പ്പ് തു​ട​ങ്ങി. ഫു​ൾ ടൈം ​ടേ​ബി​ള​ങ്ക്ട് സെ​റ്റ് ചെ​യ്തു.

അ​ലാ​റം പു​ല​ർ​ച്ചെ നാ​ലു​മ​ണി​ക്ക് വ​ച്ചു. പ​രീ​ക്ഷ ക​ഴി​യു​ന്ന​വ​രെ അ​രി​പ്രാ​ഞ്ചി​യു​ടെ ക​ച്ച​വ​ട​ങ്ങ​ളൊ​ക്കെ ത​ൽ​ക്കാ​ലം കൂ​ട്ടു​കാ​രൊ​ക്കെ കൂ​ടി​ച്ചേ​ർ​ന്നു നോ​ക്ക​ട്ടെ എ​ന്നൊ​രു തീ​രു​മാ​ന​വും എ​ടു​ത്തു.

ക​ച്ച​വ​ടം ഞാ​ൻ ത​ന്നെ നോ​ക്കേ​ണ്ടി​വ​രും എ​ന്ന് പ്രാ​ഞ്ചി ഉ​ട​ക്കു പ​റ​ഞ്ഞെ​ങ്കി​ലും ത​ൽ​ക്കാ​ലം നീ​യി​രു​ന്നു പ​ഠി​ക്ക് പ്രാ​ഞ്ചി​യേ എ​ന്ന് പ​റ​ഞ്ഞ് പ്രാ​ഞ്ചി​യേ​ട്ട​ന്‍റെ ഗ​ഡി മേ​നോ​ൻ ചേ​ട്ട​ൻ പ്രാ​ഞ്ചി​യെ ഒ​തു​ക്കി.

പി​ന്നെ പ​ഠി​പ്പി​ന്‍റെ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു. അ​ലാ​റം അ​ടി​ച്ചാ​ൽ ത​ന്നെ ചേ​ട്ട​ൻ പു​ത​പ്പൊ​ന്നും കൂ​ടി ത​ല​യു​ടെ മു​ക​ളി​ലൂ​ടെ വ​ലി​ച്ചി​ട്ട് കി​ട​ന്നു​റ​ങ്ങും. ക​ട്ട​ൻ ചാ​യ ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​ന്ന് പോ​ൾ പ്രാ​ഞ്ചി​യേ​ട്ട​നെ എ​ഴു​ന്നേ​ൽ​പ്പി​ക്കും.

എ​ന്തി​നാ​ടാ എ​ന്നെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് എ​ന്ന് പ്രാ​ഞ്ചി​യേ​ട്ട​ൻ ചോ​ദി​ക്കു​മെ​ങ്കി​ലും അ​നു​സ​ര​ണ​യു​ള്ള കു​ഞ്ഞാ​ടി​നെ പോ​ലെ പോ​ൾ പ​റ​യു​ന്ന​ത് കേ​ട്ട് പ​ഠി​ക്കാ​നി​രി​ക്കും.

ഇ​ട​യ്ക്ക് ഉ​റ​ക്കം തൂ​ങ്ങി വീ​ഴു​മ്പോ​ൾ പ്രാ​ഞ്ചി​യേ​ട്ട​ൻ ചോ​ദി​ക്കും ന്‍റെ പോ​ളേ ഇ​തൊ​ക്കെ ന​മു​ക്ക് ആ ​തു​ണ്ടു ക​ട​ലാ​സി​ൽ എ​ഴു​തി​ക്കൊ​ണ്ടു​പോ​യാ​ൽ പോ​രേ..

അ​പ്പോ​ൾ പ്രാ​ഞ്ചി പു​ണ്യാ​ള​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടു.. “എ​ടാ പ്രാ​ഞ്ചി അ​രി​പ്രാ​ഞ്ചി.. പ​ഠി​ച്ചെ​ഴു​ത​ടാ പ​രീ​ക്ഷ.. ക​ള്ള​ത്ത​രം കാ​ണി​ച്ച നീ ​ര​ക്ഷ​പ്പെ​ടി​ല്ല പ്രാ​ഞ്ചി...

നീ ​ന​ന്നാ​യി പ​ഠി​ക്ക് നി​ന്‍റെ കൂ​ടെ ഞാ​നി​ല്ലേ..” പു​ണ്യാ​ള​ന്‍റെ ആ ​വാ​ക്കു​ക​ൾ പ്രാ​ഞ്ചി​ക്ക് ആ​വേ​ശ​മാ​യി. അ​ങ്ങ​നെ പ​റ്റാ​വു​ന്ന പോ​ലെ പ്രാ​ഞ്ചി​യേ​ട്ട​ൻ പ​ഠി​ച്ചു. കു​റെ​യൊ​ക്കെ മ​റ​ന്നു. ഫോ​ർ​മു​ല എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ആ​ൾ​ക്ക് ഡോ. ​ജോ​സി​നെ ഓ​ർ​മ​വ​രും.

ജോ​സ് ചോ​ദി​ച്ച ചോ​ദ്യം ചേ​ട്ട​നെ ത​ള​ർ​ത്തും. അ​തു​കൊ​ണ്ട് ഫോ​ർ​മു​ല എ​ന്ന​തി​ന് പ​ക​രം സൂ​ത്ര​വാ​ക്യം എ​ന്നേ പ്രാ​ഞ്ചി​യേ​ട്ട​ൻ പ​റ​യാ​റു​ള്ളൂ. സൂ​ത്ര​വാ​ക്യ​ങ്ങ​ൾ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും മാ​റി​പ്പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

ഈ ​തൃ​ശൂ​രി​ലെ ട്രാ​ഫി​ക് പോ​ലെ​യാ​ണ​ല്ലോ ഈ ​സൂ​ത്ര​വാ​ക്യ​ങ്ങ​ള്... ത​ല​ങ്ങും വി​ല​ങ്ങും ആ​കെ ബ്ലോ​ക്ക് എ​ന്നാ​ണ് പ്രാ​ഞ്ചി​യേ​ട്ട​ൻ സൂ​ത്ര​വാ​ക്യ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ച്ച​ത്.

പ​രീ​ക്ഷ​യ്ക്ക് ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഡോ. ​ജോ​സും, ഓ​മ​ന​യും കൂ​ടി പ്രാ​ഞ്ചി​യെ കാ​ണാ​ൻ വ​ന്നു. പ്രാ​ഞ്ചി വീ​ണ്ടും പ​ത്ത് എ​ഴു​തു​ന്നു എ​ന്ന് കേ​ട്ട് വി​ഷ് ചെ​യ്യാ​ൻ വ​ന്ന​താ​ണ് ര​ണ്ടു​പേ​രും.

ജോ​സ് ക​ളി​യാ​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​ണ് പ്രാ​ഞ്ചി​യേ​ട്ട​ൻ ക​രു​തി​യ​ത്.. പ​ക്ഷേ ജോ​സ് സീ​രി​യ​സ് ആ​യി​രു​ന്നു.. പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​റ​ങ്ങി പു​റ​പ്പെ​ട്ട നി​ന്നെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​ക്കും പ​റ്റി​ല്ല പ്രാ​ഞ്ചി​യേ എ​ന്നാ​ണ് ജോ​സ് ആ​ശം​സി​ച്ച​ത്.

ന​ല്ലൊ​രു പേ​ന​യാ​ണ് ഓ​മ​ന പ്രാ​ഞ്ചി​ക്ക് ഗി​ഫ്റ്റ് കൊ​ടു​ത്ത​ത്. ചെ​ട്ടി​ക്കാ​ട് പ​ള്ളി​യി​ല് പ്രാ​ർ​ത്ഥി​ച്ചു മേ​ടി​ച്ച പേ​ന ആ​ണെ​ന്ന് ഓ​മ​ന പ​റ​ഞ്ഞ​പ്പോ​ൾ പ്രാ​ഞ്ചി​ക്ക് ആ​ത്മ​വി​ശ്വാ​സം ഒ​ന്നും കൂ​ടി കൂ​ടി.

ചി​റ​മ​ൽ ഈ​നാ​ശു ഫ്രാ​ൻ​സി​സി​നെ തേ​ടി ഒ​രു കൊ​റി​യ​ർ വ​ന്നു ഈ ​പ​രീ​ക്ഷ പ​ഠ​ന​ത്തി​ന്‍റെ ഇ​ട​യ്ക്ക്... പ​ത്മ​ശ്രീ​യു​ടെ ഒ​രു കൊ​റി​യ​ർ... തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ഒ​രു ചി​ത്രം, പെ​യി​ന്‍റിം​ഗ്... ഒ​രു വ​ലി​യ ക്ലാ​സ് മു​റി​യി​ൽ പ്രാ​ഞ്ചി​യേ​ട്ട​ൻ ഇ​രു​ന്നു പ​രീ​ക്ഷ എ​ഴു​തു​ന്ന ചി​ത്രം.. പി​ന്നി​ൽ പു​ണ്യാ​ള​നും.. ഓ​ൾ ദ ​ബെ​സ്റ്റ് പ്രാ​ഞ്ചി​യേ​ട്ടാ എ​ന്നൊ​രു അ​ടി​ക്കു​റി​പ്പും...

ക​ട്ട​ൻ​കാ​പ്പി ചൂ​ടോ​ടെ ഉ​ണ്ടാ​ക്കി കൊ​ടു​ത്തു കൊ​ണ്ടേ​യി​രു​ന്നു ഈ​യ്യ​പ്പ​ൻ. പ്രാ​ഞ്ചി​യു​ടെ കൂ​ട്ടു​കാ​രാ​യ യൂ​സ​ഫും ബാ​ഹു​ലേ​യ​നും ഉ​തു​പ്പേ​ട്ട​നും സു​ബ്ര​നും പ്രാ​ഞ്ചി​ക്ക് യാ​തൊ​രു ഡി​സ്ട്ര​ബ​ൻ​സും ഉ​ണ്ടാ​ക്കാ​തെ നാ​ട്ടി​ലും വീ​ട്ടി​ലും പ്രാ​ഞ്ചി​യി​ല്ലാ​തെ അ​ല​ഞ്ഞു ന​ട​ന്നു.

പ​രീ​ക്ഷ​യു​ടെ ത​ലേ​ന്ന് പ്രാ​ഞ്ചി​യേ​ട്ട​നെ​യും കൂ​ട്ടി പോ​ൾ പു​ത്ത​ൻ​പ​ള്ളി​ക്ക് പോ​യി. ന​ന്നാ​യി പ്രാ​ർ​ത്ഥി​ച്ചു. പ​തി​വു​പോ​ലെ പു​ണ്യാ​ള​നും പ്രാ​ഞ്ചി​യേ​ട്ട​നും ത​മ്മി​ൽ അ​വ​രു​ടേ​താ​യ വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​ഞ്ഞു.

“പ​രീ​ക്ഷ​യ്ക്ക് എ​ന്തെ​ങ്കി​ലും ഡൗ​ട്ട് വ​ന്നാ​ൽ നീ ​എ​ന്നെ ഓ​ർ​ക്കു​ക പ്രാ​ഞ്ചി.. നി​ന​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ൾ ഞാ​ൻ ത​രും.. ജീ​വി​ത​ത്തി​ലെ വ​ലി​യ പ​രീ​ക്ഷ​ക​ൾ പാ​സാ​യി നി​ന​ക്ക് ഈ ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഒ​രു വ​ലി​യ പ്ര​ശ്ന​മേ​യ​ല്ല പ്ലാ​ഞ്ചി...” എ​ന്ന് പു​ണ്യാ​ള​ൻ അ​രു​ളി​ചെ​യ്ത​പ്പോ​ൾ പ്രാ​ഞ്ചി​ക്ക് കോ​ൺ​ഫി​ഡ​ൻ​സ് ഡ​ബി​ളാ​യി. അ​ര​ണാ​ട്ടു​ക​ര സ്കൂ​ളി​ലാ​യി​രു​ന്നു പ​രീ​ക്ഷ.

പ​രീ​ക്ഷ​യ്ക്ക് പോ​കു​ന്ന​തി​നു മു​ന്പ് പ​തി​വു​പോ​ലെ പ്രാ​ഞ്ചി അ​പ്പാ​പ്പ​ന്‍റേ​യും അ​പ്പ​ന്‍റേ​യും ഒ​ക്കെ കു​ഴി​മാ​ട​ത്തി​ൽ പോ​യി പ്രാ​ർ​ത്ഥി​ച്ചു. അ​വ​രൊ​ക്കെ ക​ല്ല​റ​യ്ക്ക് മു​ക​ളി​ൽ ഇ​രു​ന്ന് പ്രാ​ഞ്ചി​യെ വേ​ണ്ടു​വോ​ളം ആ​ശീ​ർ​വ​ദി​ച്ചു.. “അ​വ​നി​ക്കു​റി പ​ത്ത് പാ​സാ​കും.” അ​പ്പാ​പ്പ​നും അ​പ്പ​നും​പ​ര​സ്പ​രം പ​റ​ഞ്ഞു. അ​വ​ർ​ക്ക് അ​റി​യാ​ലോ വ​രാ​ന്‍ പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ..

അ​ങ്ങ​നെ അ​ര​ണാ​ട്ടു​ക​ര സ്കൂ​ളി​ലേ​ക്ക് പോ​ളും പ്രാ​ഞ്ചി​യും കൂ​ടി പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ പ​ത്ര​ക്കാ​രു വ​ന്നു. ഈ ​പ്രാ​യ​ത്തി​ൽ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള ചേ​തോ​വി​കാ​രം എ​ന്താ​ണെ​ന്ന് പ​ത്ര​ക്കാ​ർ ചോ​ദി​ച്ച​പ്പോ​ൾ പോ​ളാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത് - ഞ​ങ്ങ​ടെ പ്രാ​ഞ്ചി​യേ​ട്ട​ന് പ്രാ​യം ഒ​രു വി​ഷ​യ​മ​ല്ല.. ഇ​പ്പോ​ഴും എ​ന്താ ഗ്ലാ​മ​ർ.. ഇ​ത്ര​യും ഗ്ലാ​മ​ർ ഉ​ള്ള ഞ​ങ്ങ​ളു​ടെ പ്രാ​ഞ്ചി​യേ​ട്ട​ൻ പ​ത്താം​ക്ലാ​സ് എ​ഴു​തി ജ​യി​ക്കും..

അ​ങ്ങ​നെ അ​വ​ര് പ​രീ​ക്ഷ എ​ഴു​തി. റി​ട്ട​യ​ർ ചെ​യ്തു​വെ​ങ്കി​ലും ആ​ന്‍റ​ണി മാ​സ്റ്റ​ർ അ​ര​ണാ​ട്ടു​ക​ര സ്കൂ​ളി​ൽ പ്രാ​ഞ്ചി പ​രീ​ക്ഷ എ​ഴു​താ​ൻ വ​ന്ന​പ്പോ​ൾ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. പ്രാ​ഞ്ചി​യേ​ട്ട​ൻ കൂ​ളാ​യി​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി ഉ​ത്ത​ര​ങ്ങ​ൾ ഒ​ത്തു നോ​ക്കി​യ​പ്പോ​ൾ പ്രാ​ഞ്ചി​യേ​ട്ട​ന് സ​ന്തോ​ഷം. വി​ചാ​രി​ച്ച പോ​ലെ ട​ഫ​ല്ല കാ​ര്യ​ങ്ങ​ൾ.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് റി​സ​ൾ​ട്ട് വ​രും വ​രെ​യു​ള്ള ആ ​ദി​വ​സ​ങ്ങ​ൾ പ്രാ​ഞ്ചി​യേ​ട്ട​ന് പ്രാ​ന്ത് പി​ടി​ച്ച പോ​ലെ​യാ​യി​രു​ന്നു. എ​ന്താ​കും റി​സ​ൾ​ട്ട് എ​ന്ന് അ​റി​യാ​നു​ള്ള വെ​പ്രാ​ളം. പ്രാ​ഞ്ചി​യേ​ട്ട​ൻ പി​റ്റേ​ദി​വ​സം രാ​വി​ലെ ആ​യി​ട്ടും മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​ല്ല. എ​ത്ര വി​ളി​ച്ചി​ട്ടും തു​റ​ക്കു​ന്നി​ല്ല.

എ​ല്ലാ​വ​ർ​ക്കും ടെ​ൻ​ഷ​നാ​യി. അ​പ്പോ​ഴേ​ക്കും റി​സ​ൾ​ട്ട് വ​ന്നു. തൃ​ശൂ​ർ​ക്കാ​രു മു​ഴു​വ​ൻ കാ​ത്തി​രു​ന്ന റി​സ​ൾ​ട്ട്.. പ്രാ​ഞ്ചി​യേ​ട്ട​ൻ പ​ത്തു ജ​യി​ച്ചു. എ​ല്ലാ​വ​രും വ​ന്ന് റാ​ഞ്ചി ഫ്രാ​ഞ്ചി എ​ന്നു​വി​ളി​ച്ച് മു​റി​യു​ടെ വാ​തി​ൽ​ക്ക​ൽ മു​ട്ടി​ക്കൊ​ണ്ടേ​യി​രു​ന്നു... ഒ​ടു​വി​ൽ വാ​തി​ൽ തു​റ​ന്നു... പ്രാ​ഞ്ചി പു​റ​ത്തേ​ക്ക് വ​ന്നു...

എ​ന്താ​യി എ​ന്ന് ക​ണ്ണു​ക​ൾ കൊ​ണ്ട് പ്രാ​ഞ്ചി ചോ​ദി​ച്ചു.. അ​ടി​ച്ചു മോ​നേ എ​ന്ന് മേ​നോ​ൻ പ​ണ്ടെ​ങ്ങാ​ണ്ട് പ​റ​ഞ്ഞ​പോ​ലെ ഒ​രി​ക്ക​ൽ കൂ​ടി പ​റ​ഞ്ഞു..“ ന്‍റെ... പ്രാ​ഞ്ചി​യേ​ട്ടാ നി​ങ്ങ​ൾ ജ​യി​ച്ചു.. ചി​റ​മ​ൽ ഈ​നാ​ശു ഫ്രാ​ൻ​സി​സ് ഇ​നി പ​ത്താം പ​ത്താം ക്ലാ​സ് ക്വാ​ളി​ഫൈ​ഡ് ആ​ണ്..”

ഇ​തു​കേ​ട്ട​തും പ​ണ്ട് പ​ത്മ​ശ്രീ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ ക​സേ​ര​യോ​ടെ പി​ന്നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ പ്രാ​ഞ്ചി​യേ​ട്ട​ൻ ഒ​രി​ക്ക​ൽ കൂ​ടി ക​സേ​ര​യി​ല്ലാ​തെ പി​ന്നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു.. പ​ക്ഷേ വീ​ണി​ല്ല,വീ​ഴാ​ൻ പു​ണ്യാ​ള​ൻ സ​മ്മ​തി​ച്ചി​ല്ല.. പ്രാ​ഞ്ചി ഇ​നി നീ ​വീ​ഴി​ല്ല വീ​ഴാ​ൻ പാ​ടി​ല്ല... പു​ണ്യാ​ള​ന്‍റെ വാ​ക്കു​ക​ൾ പ്രാ​ഞ്ചി​യേ​ട്ട​ൻ കേ​ട്ടു.

എ​ന്താ​ണ് പ​ത്താം ക്ലാ​സ് ജ​യി​ച്ച​തി​നെ പ​റ്റി പ്രാ​ഞ്ചി​യേ​ട്ട​ന് പ​റ​യാ​നു​ള്ള​ത് എ​ന്ന് പ​ത്ര​ക്കാ​ർ വ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ “ന​ന്നാ​യി പ​ഠി​ക്കു​ക, കോ​പ്പി​യ​ടി​ക്ക​ണ്ട, ന​ന്നാ​യി പ്രാ​ർ​ത്ഥി​ക്കു​ക... എ​ല്ലാ കു​ട്ടി​ക​ളും പാ​സാ​വും..” പ്രാ​ഞ്ചി​യേ​ട്ട​ൻ മ​റു​പ​ടി പ​റ​ഞ്ഞു.. പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്ന എ​ല്ലാ പി​ള്ളേ​ർ​ക്കും പ്രാ​ഞ്ചി​യേ​ട്ട​ൻ ഓ​ൾ ദി ​ബെ​സ്റ്റ് കൊ​ടു​ത്ത​ണ്ട് ട്ടാ...

Todays Story

അ​നാ​ഥാ​ല​യ​ത്തി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റി​ലേ​ക്ക്

അ​നാ​ഥാ​ല​യ​ത്തി​ല്‍ വ​ള​ര്‍​ന്ന ആ ​കു​ട്ടി ഇ​ന്ന് ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ഒ​രോ​ന്നാ​യി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്‌. കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​ങ്ങ​ളം ഈ​സ്റ്റി​ലെ ബ​ത്‌​ല​ഹേം ബാ​ല​ഭ​വ​നിൽ വളർന്ന വി​ജ​യ​കു​മാ​ർ അ​ശോ​ക​ന്‍റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ശക്തി ചെറുപ്പത്തിലെ തിരിച്ചറിഞ്ഞ വി​ജ​യ​കു​മാ​ർ അ​ശോ​ക​ൻ, ഇന്ന് പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.

തന്‍റെ ജീവിതവഴിയെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും വി​ജ​യ​കു​മാ​ർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാണ്.

കുറിപ്പിന്‍റെ പൂർണരൂപം:

2026 ഫെ​ബ്രു​വ​രി 13 എ​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ദി​വ​സ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. സ്ഥി​ര​മാ​യ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ക്കു​ക​യെ​ന്ന​ത് ഏ​തൊ​രു വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചും അ​ത്യ​ധി​കം സ​ന്തോ​ഷം ജ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്.

സാ​മ്പ​ത്തി​ക​സു​ര​ക്ഷി​ത​ത്വം, സാ​മൂ​ഹി​ക​പ​ദ​വി എ​ന്നി​വ​യൊ​ക്കെ ആ ​ജോ​ലി​യാ​ൽ കൈ​വ​രു​ന്നു എ​ന്ന​തും​കൂ​ടി​യാ​ണ് അ​തി​ന് പി​ന്നി​ലെ കാ​ര​ണം. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടെ​ങ്കി​ലും ഈ ​കു​റി​പ്പെ​ഴു​താ​ൻ ഇ​പ്പോ​ഴാ​ണ് തോ​ന്ന​ലു​ണ്ടാ​യ​ത്.

എ​ന്നെ സ്നേ​ഹി​ക്കു​ന്ന, എ​ന്നെ ന​ന്നാ​യി അ​റി​യു​ന്ന സു​ഹൃ​ത്തു​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രൊ​ക്കെ എ​ന്‍റെ ഈ ​കു​റി​പ്പി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​വും എ​ന്നെ​നി​ക്ക് അ​റി​യാം. കാ​ര​ണം ഈ ​ജോ​ലി എ​ന്ന​ത് എ​നി​ക്ക് അ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​യി​രു​ന്നു.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ജീ​വി​തം തു​ട​ങ്ങി​യ എ​നി​ക്ക് ഇ​ങ്ങ​നൊ​രു പ​ദ​വി കൈ​വ​ന്ന​തി​ൽ എ​ന്നെ​ക്കാ​ള​ധി​കം ആ​ത്മാ​ർ​ഥ​മാ​യി സ​ന്തോ​ഷി​ക്കു​ന്ന​വ​ർ ഉ​ണ്ട്.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ത്തെ​യും ദുഃ​ഖ​ത്തെ​യും ഏ​തൊ​രു വി​കാ​ര​ത്തെ​യും ഞാ​ൻ ഒ​രേ പാ​റ്റേ​ണി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ധി​ക​സ​ന്തോ​ഷ​ത്തി​ലേ​ക്കോ അ​ധി​ക​ദുഃ​ഖ​ത്തി​ലേ​ക്കോ അ​തി​നെ ക​ട​ക്കാ​ൻ ഞാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ല.

എ​ന്‍റെ ജീ​വി​തം പ​ല​വി​ധ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വൈ​കാ​രി​ക​മാ​യി ആ ​നി​ല​യി​ൽ പ​രു​വ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. മൂ​ന്നാം വ​യ​സി​ലാ​ണ് ഞാ​ൻ അ​നാ​ഥ​നാ​യ​ത്. മാ​താ​പി​താ​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഞ​ങ്ങ​ൾ നാ​ലു​മ​ക്ക​ളും എ​ട്ടു​വ​യ​സു​വ​രെ വ​ല്യ​മ്മ​ച്ചി​യു​ടെ (അ​ച്ഛ​ന്‍റെ അ​മ്മ) സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ വ​ല്യ​മ്മ​ച്ചി​യു​ടെ മ​ര​ണ​ശേ​ഷം എ​ന്‍റെ അ​മ്മാ​യി (അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി) ആ​ണ് ഞ​ങ്ങ​ളെ നോ​ക്കി​യ​ത്. എ​ന്നാ​ൽ അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം പി​ന്നീ​ട് കോ​ട്ട​യം ജി​ല്ല​യി​ലെ ചെ​ങ്ങ​ളം ഈ​സ്റ്റി​ലെ ബ​ത്‌​ല​ഹേം ബാ​ല​ഭ​വ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഞ​ങ്ങ​ളെ അ​മ്മാ​യി കൊ​ണ്ടു​പോ​യി ചേ​ർ​ത്തു.

ആ​രോ​രു​മി​ല്ലാ​ത്ത​വ​ർ​ക്കും സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ഭ​യ​വും അ​ന്ന​വും അ​ക്ഷ​ര​വും ന​ൽ​കി​വ​ന്നി​രു​ന്ന ഒ​രു സ്ഥാ​പ​നം. അ​വി​ടെ​യാ​ണ് ഞാ​ൻ ഡി​ഗ്രി വ​രെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഡി​ഗ്രി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ആ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ര​ണ്ടാം റാ​ങ്കോ​ടു​കൂ​ടി വി​ജ​യി​ച്ചു. ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ, ബാ​ല​ഭ​വ​നി​ലെ പ​തി​മൂ​ന്നു​വ​ർ​ഷ​ത്തെ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി അ​വി​ടു​ന്ന് ഇ​റ​ങ്ങി. എ​നി​ക്ക് പ​ഠി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളും ബാ​ല​ഭ​വ​നി​ൽ ഞ​ങ്ങ​ളു​ടെ അ​ച്ചാ​ച്ച​ൻ ചെ​യ്തു​ത​ന്നു.

ചെ​റു​പ്പം മു​ത​ൽ ന​ന്നാ​യി പ​ഠി​ച്ചു എ​ന്ന​ത് ത​ന്നെ​യാ​ണ് എ​ന്‍റെ ഈ ​വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി ഞാ​ൻ കാ​ണു​ന്ന​ത്. ഡി​ഗ്രി​പ​ഠ​ന​ത്തി​ന് ശേ​ഷം പിജി ചെ​യ്യാ​നാ​യി ഞാ​ൻ പോ​യ​ത് കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രു​ന്നു. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യി​ൽ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ചു.

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​ന്‍റെ ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പ് അ​ന്ന് എ​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. പി​ജി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ യു​ജി​സി നെ​റ്റും ജെ​ആ​ർ​എ​ഫും ഞാ​ൻ ക​ര​സ്ഥ​മാ​ക്കി.

അ​തി​നു​ശേ​ഷ​മാ​ണ് എം​ഫി​ൽ ചെ​യ്യാ​നാ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലേ​ക്ക് വ​രു​ന്ന​ത്. ഒ​ന്നാം റാ​ങ്കോ​ടു​കൂ​ടി എം​ഫി​ൽ പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് അ​വി​ടെ ത​ന്നെ ഡോ. ​സി.​ആ​ർ. പ്ര​സാ​ദി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ജെ​ആ​ർ​എ​ഫോ​ടു​കൂ​ടി പി​എ​ച്ച്ഡി​യും പൂ​ർ​ത്തി​യാ​ക്കി.

പ്ര​ബ​ന്ധ​സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ ഓ​പ്പ​ൺ ഡി​ഫ​ൻ​സി​നാ​യി കാ​ത്തി​രി​ക്കു​ന്നു. പ​ഠ​നം മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ മൂ​ല​ധ​നം എ​ന്ന് കാ​ണി​ക്കാ​നാ​ണ് ഇ​ത് ഞാ​ൻ പ​റ​ഞ്ഞ​ത്.

സാ​മൂ​ഹി​ക​മോ സാ​മ്പ​ത്തി​ക​മോ രാ​ഷ്ട്രീ​യ​പ​ര​മോ കു​ടും​ബ​പ​ര​മോ ആ​യ യാ​തൊ​രു പ്രി​വി​ലേ​ജു​ക​ളും ഇ​ല്ലാ​തെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യി, നാ​ട്ടി​ലെ സ​ർ​ക്കാ​ർ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ച് മാ​ത്രം നേ​ടി​യ വി​ജ​യ​മാ​ണി​ത്.

കേ​ര​ള പി​എ​സ്‌​സി മു​ഖേ​ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ജോ​ലി ല​ഭി​ച്ചു എ​ന്ന​തി​ൽ സ​ന്തോ​ഷ​ത്തെ​ക്കാ​ൾ എ​നി​ക്ക് വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മു​ണ്ട്. കാ​ര​ണം ഒ​രു കു​ട്ടി​യു​ടെ വ്യ​ക്തി​ത്വ​രൂ​പീ​ക​ര​ണ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ക​രി​യ​ർ​രൂ​പീ​ക​ര​ണ​ത്തി​ലും ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും ജോ​ലി/​പ​ദ​വി പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഭ​ദ്ര​ത​യു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ മ​ക്ക​ളെ അ​തി​ന​നു​സ​രി​ച്ച് പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കാ​നും സാ​ധി​ക്കും.

മ​ക്ക​ൾ അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല; മേ​ൽ​പ്പ​റ​ഞ്ഞ ത​ര​ത്തി​ലു​ള്ള ഭ​ദ്ര​ത​ക​ൾ ഉ​ള്ള കു​ട്ടി​ക​ൾ​ക്കാ​ക​ട്ടെ; ജീ​വി​ത​ത്തി​ന്‍റെ യാ​തൊ​രു പ്രാ​രാ​ബ്ധ​ങ്ങ​ളും അ​റി​യേ​ണ്ടി​യും വ​രി​ല്ല.

അ​വ​ർ​ക്ക് അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ യാ​ത്ര​ക​ളൊ​ക്കെ പോ​യി ഇ​ഷ്ട​മു​ള്ള ജോ​ലി​ക​ൾ കി​ട്ടു​ന്ന​തി​നു​വേ​ണ്ടി ധാ​രാ​ളം വ​ർ​ഷ​ങ്ങ​ൾ പ്ര​യ​ത്നി​ക്കാ​നൊ​ക്കെ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കും.

Todays Story

" ദു​രി​ത​മാ​ണ്, ആ​ന​ക്കാ​ട്ടി​ലെ ജീ​വി​തം'

ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ൽ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന് പു​ന​ര​ധി​വാ​സ മി​ഷ​ൻ അ​നു​വ​ദി​ച്ച ര​ണ്ടു മു​റി വീ​ടു​ണ്ടാ​യി​ട്ടും അ​യാ​ള്‌ മ​ക​നും ഭാ​ര്യ​യു​മൊ​ത്ത് ര​ണ്ടു​ദി​വ​സം മു​മ്പു വ​രെ അ​ന്തി​യു​റ​ങ്ങി​യ​ത് വീ​ടി​ന്‍റെ ടെ​റ​സി​ലാ​യി​രു​ന്നു.

ആ​ന​യെ പേ​ടി​ച്ചാ​ണ് ഇ​വ​ർ ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​വ​ർ മാ​ത്ര​മ​ല്ല മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ൾ എ​ല്ലാ​വ​രും ടെ​റ​സി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ര​ണ്ടു​ദി​വ​സ​മാ​യി മ​ല​യോ​ര​മേ​ഖ​ല​യി​ൽ ചാ​റ്റ​ൽ മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് അ​നീ​ഷും ഭാ​ര്യ​യും മ​ക​നും ഉ​റ​ക്കം വീ​ടി​നു​ള്ളി​ലേ​ക്ക് മാ​റി​യ​ത്.

ഇ​താ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വ​ച്ച​ത്. വീ​ടി​ന്‍റെ പി​ന്നി​ൽ 20 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ശു​ചി​മു​റി​യി​ലേ​ക്ക് മ​ക​നെ മൂ​ത്ര​മൊ​ഴി​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​നീ​ഷും ഭാ​ര്യ അ​മ്പി​ളി​യും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഇ​റ​ങ്ങി​യ​ത്.

പ്ര​ധാ​ന വാ​തി​ൽ തു​റ​ന്ന് മൂ​വ​രും മു​റ്റ​ത്തി​റ​ങ്ങി ബാ​ത്റൂ​മി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ദു​ര​ന്തം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ആ​ന​യെ പേ​ടി​ച്ച് വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​റ​ള​ത്തെ കു​ടും​ബ​ങ്ങ​ൾ.

ആ​റ​ള​ത്തെ വീ​ടു​ക​ളു​ടെ​യെ​ല്ലാം പു​റ​ത്താ​ണ് ശു​ചി​മു​റി ഉ​ള്ള​ത്. അ​നീ​ഷി​ന്‍റെ മ​ര​ണ​ത്തോ​ടെ ആ​ന​യെ പേ​ടി​ച്ച് രാ​ത്രി​യി​ൽ എ​ങ്ങ​നെ വെ​ളി​യി​ൽ ഇ​റ​ങ്ങും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​റ​ള​ത്തെ കു​ടും​ബ​ങ്ങ​ൾ.

ദു​രി​ത പാ​ത

ആ​ദി​വാ​സി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​രോ ബ​ജ​റ്റി​ലും കോ​ടി​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ഴും ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പ​ണം വി​നി​യോ​ഗി​ക്കാ​തെ പോ​കു​ന്നു. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച അ​നീ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ൽ റോ​ഡി​ൽ​നി​ന്ന് തെ​രു​വ​ക്കാ​ടു​ക​ൾ നി​റ​ഞ്ഞ ഒ​റ്റ​യ​ടി പാ​ത​യി​ലൂ​ടെ 500 മീ​റ്റ​ർ ന​ട​ന്ന് വേ​ണം വീ​ട്ടി​ലെ​ത്താ​ൻ.

പ​നി​ബാ​ധി​ച്ചി​രി​ക്കേ ത​ന്നെ പ്രി​യ​പ്പെ​ട്ട​വ​ന്‍റെ മ​ര​ണം ക​ൺ​മു​ന്നി​ൽ ക​ണ്ട​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ത​ള​ർ​ന്നു​വീ​ണ അ​മ്പി​ളി​യെ ജ​ന​ങ്ങ​ൾ എ​ടു​ത്താ​ണ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. ന​ട​ന്നെ​ത്താ​ൻ ക​ഴി​യാ​ത്ത വ​ഴി​ക​ളി​ൽ ഒ​രേ​ക്ക​ർ ഭൂ​മി എ​ന്ന സ്വ​പ്ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ആ​ദി​വാ​സി​ക​ളെ ബ​ലി കൊ​ടു​ക്കു​ന്ന​ത്.

മേ​ഖ​ല​യി​ൽ മ​രി​ച്ചു വീ​ണ 15-ാമ​ത്തെ മ​നു​ഷ്യ​ജീ​വ​നാ​ണ് അ​നീ​ഷ്. ക​ശു​വ​ണ്ടി, ച​ക്ക സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണ് ആ​ന​ക​ൾ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന​ത്. ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട ടി​ആ​ർ​ഡി​എം അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.

അ​ടി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച​തി​ൽ 45 തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം മൂ​ന്ന് മാ​സ​മാ​യി അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടി​ല്ല. വ​നം​വ​കു​പ്പാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. കു​ടി​വെ​ള്ള​ത്തി​നാ​യി വ​ന​ത്തി​ലൂ​ടെ കി​ലോ​മീ​റ്റ​ർ ദൂ​രം പൈ​പ്പ് ഇ​ട്ടാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ധി​കം പേ​രും പാ​ത്ര​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.

വ​നം​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ഴാ​യി; വീ​ണ്ടും ജീ​വ​നെ​ടു​ത്ത​ത് കൊ​ല​യാ​ളി മോ​ഴ ആ​ന

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യി മോ​ഴ​യാ​ന. അ​നീ​ഷി​ന്‍റെ​യും മ​ര​ണ​ത്തി​നു പി​ന്നി​ൽ കൊ​ല​യാ​ളി​യാ​യ മോ​ഴ​യാ​ന ത​ന്നെ. ആ​ന​യെ പി​ടി​കൂ​ടി സ്ഥ​ല​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​യാ​യി അ​നീ​ഷ്.

മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ 15 പേ​രു​ടെ ജീ​വ​ൻ എ​ടു​ത്ത​തി​ൽ മോ​ഴ​യാ​ന​യാ​ണെ​ന്ന് ആ​ദി​വാ​സി മേ​ഖ​ല​യി​ലു​ള്ള​വ​ർ നി​ര​ന്ത​രം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 2025 ഫെ​ബ്രു​വ​രി 23ന് ​വെ​ള്ളി- ലീ​ല ദ​മ്പ​തി​ക​ളെ ഉ​ൾ​പ്പെ​ടെ കൊ​ന്ന​ത് മോ​ഴ​യാ​ന​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ര​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ മു​ന്നി​ലും പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി മോ​ഴ​യാ​ന​യെ പി​ടി​കൂ​ടി മാ​റ്റ​ണ​മെ​ന്ന് എ​ല്ലാ​വ​രും ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ന മ​തി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​ന്ന അ​തേ പ​രി​ഗ​ണ​ന മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ലും ല​ഭി​ച്ച​ത്. കാ​ര്യ​ങ്ങ​ൾ അ​ന്ന​ത്തെ ച​ർ​ച്ച​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി. ഇ​ന്ന​ലെ അ​നീ​ഷി​ന്‍റെ ജീ​വ​നെ​ടു​ത്ത​തും ഇ​തേ മോ​ഴ​യാ​ന​യാ​ണ്. മേ​ഖ​ല​യി​ൽ മോ​ഴ​യാ​ന​യെ കൂ​ടാ​തെ നാ​ലോ​ളം ആ​ന​ക​ളാ​ണ് പ്ര​ശ്ന​ക്കാ​രാ​യി ഉ​ള്ള​ത്.

ക​ല്ലേ​രി​ക്കൊ​മ്പ​ൻ, മൊ​ട്ടു കൊ​മ്പ​ൻ, സൂ​ചി​ക്കൊ​മ്പ​ൻ, കോ​രി കൊ​മ്പ​ൻ എ​ന്നീ ആ​ന​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി പ​ര​ത്തു​ന്ന​ത് ഇ​വ​യെ​ല്ലാം പി​ടി​കൂ​ടി ഫാ​മി​ൽ​നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

 

Todays Story

വി​ശ​ക്കു​ന്ന​വ​ർ​ക്ക് മു​ന്നി​ലെ​ത്തു​ന്ന ദെെ​വം

പ​ണ​ക്കാ​ര​നും പാ​വ​പ്പെ​ട്ട​വ​നും വി​ശ​പ്പ് എ​ന്ന ഒ​രു അ​വ​സ്ഥ​യെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കു​ന്ന പു​ണ്യ റം​സാ​ൻ മാം​സം. വി​ശ​പ്പ് സ​ഹി​ച്ചും വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ത്തും വി​ശ​പ്പി​ന്‍റെ തീ​വ്ര​ത​യെ അ​റി​യു​ക​യും അ​ക​റ്റു​ക​യും ചെ​യ്യു​ന്ന രാ​പ്പ​ക​ലു​ക​ൾ...

വി​ശ​ക്കു​ന്ന പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പു​ന്ന ഒ​രു കോ​ടീ​ശ്വ​ര​നു​ണ്ട്. അ​ങ്ങ് അ​മേ​രി​ക്ക​യി​ൽ. ആ​ളെ അ​റി​യു​ന്ന​വ​ർ ഈ ​പു​ണ്യ നാ​ളു​ക​ളി​ൽ ഒ​രി​ക്ക​ൽ കൂ​ടി അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കു​ക ... അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​വ​ർ അ​റി​യു​ക...

ആ​ൻ​ഡ്രൂ സി​മ്മേ​ൺ (Andrew Zimmern) എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര്. അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ഒ​രു​പാ​ട് വി​വ​ര​ണ​ങ്ങ​ൾ വ​ന്നു. എ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​റു​ണ്ട് ആ​ൻ​ഡ്രൂ സി​മ്മേ​ൺ.

ലോ​ക​പ്ര​ശ​സ്ത​നാ​യ ഷെ​ഫ്, ടി​വി അ​വ​താ​ര​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ വ​ള​രെ പ്ര​ശ​സ്ത​നാ​യ അ​ദ്ദേ​ഹം ഫു​ഡ് വ്ലോ​ഗു​ക​ൾ കാ​ണു​ന്ന​വ​ർ​ക്ക് ഏ​റെ പ​രി​ചി​ത​നാ​ണ്. വി​ശ​ക്കു​ന്ന​വി​ന്‍റെ ഫീ​ലിം​ഗ് ഏ​റ്റ​വും ന​ന്നാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ക ഒ​രു ഷെ​ഫി​നാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്.

വ​ള​രെ സ​ത്യ​മാ​ണ​ത്. ആ​ൻ​ഡ്രൂ സി​മ്മേ​ൺ പ്രൊ​ഫ​ഷ​ണ​ലി പ​ല​നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ്യ പ്രേ​മി​ക​ളെ​ക്കാ​ൾ മ​നു​ഷ്യ​സ്നേ​ഹി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ആ​ൻ​ഡ്രൂ സി​മ്മേ​ൺ എ​ന്ന വ്യ​ക്തി​യു​ടെ മ​ന​സി​ലെ രു​ചി​യേ​റു​ന്ന മ​നു​ഷ്യ​ത്വം കൊ​ണ്ടാ​ണ്.

കോ​ടി​ക​ൾ സ​മ്പാ​ദി​ക്കു​ന്ന, ലോ​ക പ്ര​ശ​സ്ത​നാ​യ ഷെ​ഫി​ന് വി​ശ​ക്കു​ന്ന പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രെ ഊ​ട്ടാ​നാ​യി സ​മ​യ​വും പ​ണ​വും ചി​ല​വ​ഴി​ക്കാ​ൻ തോ​ന്നു​ന്ന​ത് റം​സാ​ൻ മാ​സം തീ​ർ​ന്നാ​ലും അ​വ​സാ​നി​ക്കാ​ത്ത ന​ന്മ​നി​റ​ഞ്ഞ ന​ല്ല മ​ന​സു​ള്ള​തു​കൊ​ണ്ടാ​ണ്.

വേ​ദ​നി​ക്കു​ന്ന കോ​ടീ​ശ്വ​ര​ൻ എ​ന്ന് ചി​ല​രെ​യൊ​ക്കെ ന​മ്മ​ൾ ട്രോ​ൾ ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും വി​ശ​ക്കു​ന്ന​വ​രെ ഊ​ട്ടു​ന്ന കോ​ടീ​ശ്വ​ര​ൻ ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ കൊ​ണ്ട് അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​നാ​ണ്.

ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ ഫേ​സ്ബു​ക്കി​ൽ വ​ന്നി​ട്ടു​ള്ള ഒ​രു സം​ഭ​വം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​നു​ഷ്യ​സ്നേ​ഹി​ക​ൾ ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​റ്റെ​ടു​ത്ത്‌ പ്ര​ച​രി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Todays Story

അ​ന​ന്തു പ്ര​ദീ​പി​ന് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം

പെ​രു​മ്പാ​വൂ​ര്‍ അ​ന​ന്തു നി​വാ​സി​ല്‍ അ​ന​ന്തു പ്ര​ദീ​പി​ന് ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫോ​ര്‍ സീ​നി​യ​ര്‍ ആ​ന്‍​ഡ് മാ​സ്‌​റ്റേ​ഴ്‌​സി​ല്‍ കിക്ക് ബോ​ക്‌​സിം​ഗി​ല്‍ മ​ത്സ​രി​ക്ക​ണം.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 4 മു​ത​ല്‍ 8 വ​രെ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വാ​ക്കോ ഇ​ന്ത്യ ഓ​പ്പ​ണ്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കി​ക്ക്‌​ബോ​ക്‌​സിം​ഗ് ക​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ തി​ള​ക്ക​ത്തി​ല്‍ ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ ത​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍ നെ​യ്‌​തെ​ടു​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍ വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ന​ല്ലൊ​രു തു​ക ക​ണ്ടെ​ത്ത​ണം. ആ ​തു​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന​ന്തു പ്ര​ദീ​പ്.

23-ാം വ​യ​സി​ല്‍ തു​ട​ങ്ങി​യ പ​ഠ​നം

പ​ഠ​ന​കാ​ല​ത്തൊ​ന്നും അ​ന​ന്തു​വി​ന്‍റെ വി​ദൂ​ര സ്വ​പ്‌​ന​ങ്ങ​ളി​ല്‍​പോ​ലും കിക്ക് ബോ​ക്‌​സിം​ഗ് എ​ന്ന ചി​ന്ത ഇ​ല്ലാ​യി​രു​ന്നു. 23-ാം വ​യ​സി​ല്‍ സ​മ​യം ക​ള​യാ​നാ​യി കി​ക്ക് ബോ​ക്‌​സിം​ഗ് വീ​ഡി​യോ കാ​ണു​ന്ന ശീ​ലം തു​ട​ങ്ങി. തു​ട​ര്‍​ന്ന് ത​നി​ക്കും ഇ​ത് ചെ​യ്താ​ലെ​ന്താ​ണെ​ന്ന തോ​ന്ന​ല്‍ അ​ന​ന്തു​വി​ന് ഉ​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് പെ​രു​മ്പാ​വൂ​രി​ലെ ആ​ര്‍ ഫോ​ര്‍ ക്ല​ബ്ബി​ലെ മാ​സ്റ്റ​ര്‍ ടി.​എ​സ്. ഇ​ന്ദ്ര​ജി​ത്തി​ന്‍റെ കീ​ഴി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. ആ ​പ​രി​ശീ​ല​ന​മാ​ണ് അ​ന്താ​രാ​ഷ്്ട്ര കാ​യി​ക വേ​ദി​യി​ല്‍ ക​രു​ത്ത് തെ​ളി​യി​ക്കാ​ന്‍ ഈ ​മ​ല​യാ​ളി താ​ര​ത്തി​ന് ക​ഴി​ഞ്ഞ​ത്.

ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ ഫു​ട്‌​ബോ​ള്‍ മൈ​താ​ന​ങ്ങ​ളി​ല്‍ ന​ട​ന്നി​രു​ന്ന ഒ​രു സാ​ധാ​ര​ണ കു​ട്ടി​യെ അ​ച്ച​ട​ക്ക​മു​ള്ള ഒ​രു ലോ​കോ​ത്ത​ര പോ​രാ​ളി​യാ​ക്കി മാ​റ്റി​യ​ത് കി​ക്ക് ബോ​ക്‌​സിം​ഗ് എ​ന്ന ആ​യോ​ധ​ന​ക​ല​യാ​ണ്.

 

Todays Story

ഇ​രി​ട്ടി പോ​ലീ​സ് കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ...

1948ൽ ​മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​രി​ട്ടി​യി​ൽ 1952ലാ​ണ് ആ​ദ്യ​ത്തെ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ 1953ൽ ​ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

1974ലാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ 1.6 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​ന്നു​കാ​ണു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ദ്യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കീ​ഴു​ർ, പാ​യം, വി​ള​മ​ന, അ​യ്യ​ൻ​കു​ന്നി​ലെ പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ് വാ​ർ​ഡു​ക​ളും ചേ​ർ​ന്ന് 72.42 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​റാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി.

ക​ണ്ണൂ​ർ ജി​ല്ല​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ കൂ​ട്ടു​പു​ഴ ഉ​ൾ​പ്പ​ടെ വ​ള​രെ പ്ര​ധാ​ന​പെ​ട്ട സ്ഥ​ല​ങ്ങ​ൾ ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ട്.

2013ലാ​ണ് ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, ഇ​രി​ക്കൂ​ർ തു​ട​ങ്ങി അ​ഞ്ചു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചേ​ർ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫി​സ് നി​ല​വി​ൽ വ​ന്ന​ത്.

കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ

ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘം നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സ​ർ​വേ​ക​ളു​ടെ​യും അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ 564 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2025 വ​ർ​ഷ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, മോ​ഷ​ണം ത​ട​യ​ൽ, കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ട​ൽ, സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും പ​രി​സ​ര​വും സം​ര​ക്ഷ​ണം, ഓ​ഫീ​സി​ന്‍റെ കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന രീ​തി, സ്റ്റേ​ഷ​ൻ സം​ബ​ധ​മാ​യ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ച​യി​രു​ന്നു കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പ്ര​വ​ർ​ത്ത​നം

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച അ​ന്ന​ത്തെ ഇ​രി​ട്ടി എ​സ്എ​ച്ച്ഒ കു​ട്ടി​കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച​ത്.

സ്റ്റേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം, ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ മോ​ടി​പി​ടി​പ്പി​ക്ക​ൽ, ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം എ​ന്നീ മൂ​ന്ന് ഗ്രു​പ്പു​ക​ളി​യി തി​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ച്ച​താ​ണ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഇ​രി​ട്ടി സ്റ്റേ​ഷ​നെ എ​ത്തി​ച്ച​ത്.

കു​റ്റാ​ന്വേ​ഷ​ണ മി​ക​വും മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും

സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ചെ​റു​തും വ​ലു​തു​മാ​യ കേ​സു​ക​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന അ​ന്വേ​ഷ​ണ മി​ക​വ് ഇ​രി​ട്ടി പോ​ലീ​സ് പ​ല​ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് 20ല​ധി​കം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ൾ​പ്പ​ടെ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്, ബി​എ​സ്എ​ൻ​എ​ൽ ഓ​ഫി​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന പ്ര​തി​യെ സൂ​ക്ഷ്മ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്,

ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പ​ട്ടാ​പ​ക​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി​യ​ത്, ഇ​രി​ട്ടി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​ന ആ​ല​യ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്, മ​ര​വ്യാ​പാ​രി​ക​ളെ ക​ബി​ളി​പ്പി​ക്കു​ന്ന കു​പ്രി​ദ്ധ മോ​ഷ്ടാ​വി​നെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി​യ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.

ക​ർ​മ​നി​ര​ത​രാ​യി 53 അം​ഗ സേ​ന

ഇ​രി​ട്ടി​എ​സ്എ​ച്ച്ഒ മെ​ൽ​ബി​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, റെ​ജി സ്‌​ക​റി​യ, ടി.​ജി. അ​ശോ​ക​ൻ, മു​ഹ​മ്മ​ദ് ന​ജ്‌​മി ഉ​ൾ​പ്പെ​ടെ 53 പേ​രാ​ണ് ഇ​രി​ട്ടി സ്‌​റ്റേ​ഷ​ൻ സേ​ന​യി​ൽ ഉ​ള്ള​ത്.


ഇ​രി​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു പ്ര​വൃ​ത്തി അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത​ല്ലെ​ങ്കി​ലും എ​ന്നും ഓ​ർ​മി​ക്കേ​ണ്ട​താ​ണ്. കി​ളി​യ​ന്ത​റ​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ന്നൈ സ്വ​ദേ​ശി യു​വാ​വ് ചെ​ന്നൈ​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ന്നൈ​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്.

ചു​രു​ങ്ങി​യ​ത് ര​ണ്ടു​ദി​വ​സ​ത്തെ ന​ട​പ​ടി​ക്ര​മ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റ്റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി എ​സ്ഐ റെ​ജി സ്ക​റി​യ​യെ ഫ്ലൈ​റ്റി​ൽ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് മൃ​ത​ശ​രീ​രം വി​ട്ടു​കൊ​ടു​ക്കാ​ൻ കാ​ണി​ച്ച പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. എ. ​കു​ട്ടി​കൃ​ഷ്‌​ണ​ൻ ത​ന്നെ​യാ​യി​രു​ന്നു അ​ന്നും എ​സ്എ​ച്ച്ഒ.

മ​റ്റൊ​രു നേ​ട്ട​മാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ "അ​ന്നം അ​ഭി​മാ​നം' പ​ദ്ധ​തി. ഇ​രി​ട്ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​പ്പോ​രു​ന്ന ഈ ​പ​ദ്ധ​തി മ​റ്റൊ​രു അം​ഗീ​കാ​ര​മാ​ണ്.

സം​സ്‌​ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ടു​ത്ത ക്രൈം ​കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് ഇ​രി​ട്ടി എ​സ്എ​ച്ച്ഒ പു​ര​സ്ക്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Special News

നാ​ടി​ന് വെ​ളി​ച്ച​വും വി​ക​സ​ന​വും; ഇ​ടു​ക്കി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍

വി​സ്മ​യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍. കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ര്‍​മി​ച്ച ഇ​ടു​ക്കി ആ​ര്‍​ച്ച് ഡാം, ​മ​ട്ട​ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള ചെ​റു​തോ​ണി ഡാം, ​ക​രി​ങ്ക​ല്ലി​ലും കോ​ണ്‍​ക്രീ​റ്റി​ലും നി​ര്‍​മി​ച്ച കു​ള​മാ​വ് ഡാം, ​മൂ​ല​മ​റ്റം ഭൂ​ഗ​ര്‍​ഭ വൈ​ദ്യു​തി നി​ല​യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി 1976 ഫെ​ബ്രു​വ​രി 12ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

ആ​ദ്യ​ട്ര​യ​ല്‍ റ​ണ്‍ 1975 ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നാ​യി​രു​ന്നു. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ര്‍​ച്ച് ഡാ​മാ​ണ് ഇ​ടു​ക്കി​യി​ലേ​ത്. വെ​ള്ളം കു​റ​യു​മ്പോ​ഴും കൂ​ടു​മ്പോ​ഴും ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ച​ല​നാ​ത്മ​ക​ത​യു​ള്ള ഡാം ​എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഭൂ​ക​മ്പ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യാ​ണ് ഡാ​മി​നു​ള്ള​ത്.

കു​റ​വ​ന്‍-​കു​റ​ത്തി പാ​റ​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടു​ത​ല്‍ മ​ര്‍​ദം താ​ങ്ങാ​നു​ള്ള ശേ​ഷി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ഡാം ക​മാ​ന ആ​കൃ​തി​യി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡാ​മി​ന് 168.9 മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. 19.81 മീ​റ്റ​റാ​ണ് അ​ടി​ഭാ​ഗ​ത്തെ വീ​തി. 4.464 ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ചു. കാ​ന​ഡ​യി​ലെ എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​ത്.

ഇ​ടു​ക്കി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ ക​ള​ക്ട​ര്‍ കൂ​ടി​യാ​യി​രു​ന്ന ഡോ. ​ഡി. ബാ​ബു പോ​ളാ​യി​രു​ന്നു. അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന് ഗ​തി​വേ​ഗം പ​ക​രു​ന്ന​തി​ന് ഇ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ല്‍ 780 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത് 1922-ല്‍ ​മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡ​ബ്ല്യു.​ജെ. ജോ​ണാ​ണ്.

ഇ​ദ്ദേ​ഹം വ​ന​ത്തി​ല്‍ നാ​യാ​ട്ടി​ന് പോ​യ​പ്പോ​ൾ ഇ​ടു​ക്കി വ​ന​ത്തി​ല്‍ കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ള്‍​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ ദൃ​ശ്യം സ​ഹാ​യി​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രു​വെ​ള്ളാ​യ​ന്‍ കൊ​ലു​മ്പ​ന്‍ എ​ന്ന ഗോ​ത്ര​വാ​സി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. തു​ട​ര്‍​ന്നു പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ​ക​ള്‍​ക്കും വി​ശ​ദ​പ​ഠ​ന​ത്തി​നും ശേ​ഷം 1932-ല്‍ ​ഡാം നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ഇ​തി​ന്‍റെ സാ​ധ്യ​ത പ​ഠി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഇ​റ്റ​ലി​ക്കാ​രാ​യ ആ​ന്‍​ജ​ലോ ഒ​മോ​ദ​യോ, ക്ലാ​സി​യോ മാ​ര്‍​സെ​ലെ എ​ന്നി​വ​രെ നി​യോ​ഗി​ച്ചു. 1937-ല്‍ ​ഇ​വ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ 32,280 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി.

പി​ന്നീ​ട് തി​രു​വി​താം​കൂ​ര്‍ ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന പി. ​ജോ​സ​ഫ് ജോ​ണ്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. 1957-ല്‍ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

1961-ല്‍ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന് കേ​ന്ദ്ര ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ന്‍ 1963-ല്‍ ​അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​ടു​ക്കി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് വ​ഴി​തു​റ​ന്ന​ത്. 1966-ല്‍ ​പ​ദ്ധ​തി​ക്ക് കാ​ന​ഡ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. 1967-ല്‍ ​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​ര്‍ ഒ​പ്പി​ട്ടു.

അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യി വ​നം വെ​ട്ടി​ത്തെ​ളി​ച്ച് റോ​ഡും പാ​ല​ങ്ങ​ളും നി​ര്‍​മി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഡാ​മു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ള​മാ​വ് ഡാ​മി​നു​സ​മീ​പം നി​ര്‍​മി​ച്ച ഭൂ​ഗ​ര്‍​ഭ ട​ണ​ലി​ലെ ര​ണ്ട് പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പു​ക​ള്‍ വ​ഴി​യാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ഇ​ന്‍​ടേ​ക്ക് ട​ണ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം സ​മ​ര്‍​ദ ല​ഘൂ​ക​ര​ണ തു​ര​ങ്ക​ത്തി​ലെ​ത്തും. തു​ട​ര്‍​ന്ന് ബ​ട്ട​ര്‍​ഫ്ലൈ​വാ​ല്‍​വി​ലൂ​ടെ പ​വ​ര്‍​ഹൗ​സി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്പെ​റി​ക്ക​ല്‍ വാ​ല്‍​വു​വ​ഴി ആ​റു ജ​ല​ധാ​ര​ക​ളാ​യി തി​രി​ഞ്ഞ് ട​ര്‍​ബൈ​നി​ല്‍ പ​തി​ക്കു​മ്പോ​ഴാ​ണ് ജ​ന​റേ​റ്റ​റു​ക​ള്‍ ച​ലി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി കേ​ബി​ള്‍ തു​ര​ങ്ക​ത്തി​ലൂ​ടെ സ്വി​ച്ച് യാ​ര്‍​ഡി​ലെ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 130 മെ​ഗാ​വാ​ട്ടി​ന്‍റെ ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴു നി​ല​ക​ളി​ലാ​യാ​ണ് വൈ​ദ്യു​തി​നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഒ​ന്നാം നി​ല​യി​ല്‍ ആ​റു ട​ര്‍​ബൈ​നു​ക​ളും ര​ണ്ടാം നി​ല​യി​ല്‍ വാ​ട്ട​ര്‍ ക​ണ്ട​ക്ട​ര്‍ സം​വി​ധാ​ന​വും മൂ​ന്നാം നി​ല​യി​ല്‍ കൂ​ളിം​ഗ് സം​വി​ധാ​ന​വും നാ​ലാം നി​ല​യി​ല്‍ ജ​ന​റേ​റ്റ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും അ​ഞ്ചാം നി​ല​യി​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും ആ​റാം നി​ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മും ഏ​ഴാം നി​ല​യി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​വു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​വ​ര്‍​ഹൗ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 85 പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ഇ​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി പ​വ​ര്‍​ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് നാ​ടു​കാ​ണി മ​ല തു​ര​ന്നാ​ണ്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു ആ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ എ​ത്തി​യി​രു​ന്നു.

പാ​റ പൊ​ട്ടി​ച്ച​തും ഇ​ത് അ​ട​ര്‍​ന്നു​വീ​ഴാ​തെ റോ​ക്ക് ബോ​ള്‍​ട്ട് സം​വി​ധാ​നം ഒ​രു​ക്കി​യ​തും മാ​പ്പി​ള ഖ​ലാ​സി​ക​ളാ​ണ്. 110 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ മു​ത​ല്‍​മു​ട​ക്ക്. വൈ​ദ്യു​തി നി​ല​യം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തു​ക ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ദീ​ര്‍​ഘ​കാ​ല വാ​യ്പ​യാ​യി ന​ല്‍​കി​യി​രു​ന്നു.

പ്ര​തി​വ​ര്‍​ഷം 214.8 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് നി​ല​യ​ത്തി​നു​ള്ള​ത്. 640 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വൃ​ഷ്ടി​പ്ര​ദേ​ശ​വും 200 കോ​ടി ഘ​ന​മീ​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

ഈ ​മാ​സം ന​ട​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നാ​യി വൈ​ദ്യു​തി ബോ​ര്‍​ഡ് 16 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ല​മ​റ്റ​ത്ത് ര​ണ്ടാം വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്തി​മ അ​നു​മ​തി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

Todays Story

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന് 50 വ​ര്‍​ഷം: ആ​ലു​വ​യി​ലെ ഇ​ടു​ക്കി ജം​ഗ്ഷ​നും അ​ഭി​മാ​നം

കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​ര​നൂ​റ്റാ​ണ്ടി​ലെ​ത്തു​മ്പോ​ള്‍ അ​തേ പേ​ര് സ്വ​യം സ്വീ​ക​രി​ച്ച ആ​ലു​വ​യി​ലെ ഇ​ടു​ക്കി ജം​ഗ്ഷ​നും ഓ​ര്‍​മി​ക്കാ​ന്‍ ഒ​ത്തി​രി വി​ശേ​ഷ​ങ്ങ​ള്‍.

ഇ​ടു​ക്കി​യി​ലേ​ക്ക് വേ​ണ്ട പെ​ന്‍​സ്റ്റോ​ക്കു​ക​ളും സ്റ്റീ​ല്‍ ലൈ​ന​റു​ക​ളും ക​യ​റ്റി വി​ട്ട സ്ഥ​ലം എ​ന്ന പേ​രി​ലാ​ണ് എ​ട​യാ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ഈ ​പ്ര​വേ​ശ​ന ക​വാ​ട​ത്തെ ‘ഇ​ടു​ക്കി ജം​ഗ്ഷ​ന്‍' എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്ത​ത്. അ​തി​ന് മു​മ്പ് പാ​താ​ളം ക​ട​വ് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

പാ​താ​ളം ക​ട​വി​ല്‍ നി​ന്ന് ഇ​ടു​ക്കി ജം​ഗ്ഷ​നി​ലേ​ക്ക്...

1976 ഫെ​ബ്രു​വ​രി 12 നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ടു​ക്കി പ​ദ്ധ​തി രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച​ത്. ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യെ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭൂ​ഗ​ര്‍​ഭ തു​ര​ങ്കം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പെ​ന്‍​സ്റ്റോ​ക്കി​ന്‍റെ സ്റ്റോ​ക്കിം​ഗ് യാ​ര്‍​ഡാ​യാ​ണ് പാ​താ​ളം ക​ട​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ങ്ങ​നെ, പൂ​ര്‍​ണ​മാ​യും മ​ല തു​ര​ന്ന വൈ​ദ്യു​തി നി​ല​യം എ​ന്ന ഏ​ഷ്യ​ന്‍ റി​ക്കാ​ര്‍​ഡി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യും പ​ങ്കാ​ളി​യാ​യി.

അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം വൈ​ദ്യു​തോ​ത്പാ​ദ​ന​ത്തി​നു വേ​ണ്ടി ജ​ന​റേ​റ്റ​റു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന കു​ഴ​ലു​ക​ളോ ചാ​ന​ലു​ക​ളോ ആ​ണ് പെ​ന്‍​സ്റ്റോ​ക്ക് എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന​ത്. പെ​ന്‍​സ്റ്റോ​ക്കു​ക​ളും സ്റ്റീ​ല്‍ ലൈ​ന​റു​ക​ളും നി​ര്‍​മി​ക്കാ​ന്‍ കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ജി​യോ​വ​ലോ​ണ ബി​ന്നി ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യ്ക്കാ​ണ് 1968 ല്‍ ​ക​രാ​ര്‍ ല​ഭി​ച്ച​ത്.

ക​മ്പ​നി സ്ഥി​തി ചെ​യ്യു​ന്ന കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ല്‍ പെ​ന്‍​സ്റ്റോ​ക്ക് നി​ര്‍​മി​ക്കാ​നാ​കു​മെ​ങ്കി​ലും പാ​ല​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ടു​ക്കി​യി​ലേ​ക്ക് റോ​ഡ് മാ​ര്‍​ഗം എ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മാ​യി. അ​തി​ന് പ​രി​ഹാ​ര​മാ​യി ബാ​ര്‍​ജി​ല്‍ ക​യ​റ്റി കാ​യ​ല്‍ വ​ഴി പെ​രി​യാ​റി​ന്‍ തീ​ര​ത്ത് എ​ത്തി​ച്ച് അ​വി​ടെ നി​ന്ന് ലോ​റി​യി​ല്‍ ക​യ​റ്റി​യാ​ണ് നി​ര്‍​മാണ വ​സ്തു​ക്ക​ള്‍ ഇ​ടു​ക്കി​യി​ല്‍ എ​ത്തി​ച്ച​ത്.

അ​ന്ന് ഏ​ലൂ​രി​നെയും മു​പ്പ​ത്ത​ട​ത്തെയും ബ​ന്ധി​പ്പി​ക്കു​ന്ന പാ​താ​ളം പാ​ല​മോ പാ​താ​ളം റെ​ഗു​ലേ​റ്റ​ര്‍ ബ്രി​ഡ്‌​ജോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യ ക്രെ​യി​ന്‍ സ്ഥാ​പി​ച്ചാ​ണ് കൊ​ച്ചി​യി​ല്‍ നി​ന്ന് ബാ​ര്‍​ജി​ല്‍ കൊ​ണ്ടു​വ​ന്ന സാ​മ​ഗ്രി​ക​ള്‍ മു​പ്പ​ത്ത​ട​ത്തെ പാ​താ​ളം ക​ട​വി​ല്‍ ഇ​റ​ക്കി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്.

യാ​ര്‍​ഡി​ല്‍ അഞ്ച് മു​ത​ല്‍ ഏഴു മീ​റ്റ​ര്‍ വ​രെ നീ​ള​വും നാലു മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പെ​ന്‍​സ്റ്റോക്കു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. ക​യ​റ്റി​റ​ക്ക് ജോ​ലി സ്ഥി​ര​മാ​യ​തോ​ടെ ഈ ​മേ​ഖ​ല ഇ​ടു​ക്കി ജം​ഗ്ഷ​ന്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​മി​ന്‍​കോ ബി​നാ​നി സി​ങ്ക് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി ബി​നാ​നി ജം​ഗ്ഷ​ന്‍ എ​ന്നെ​ഴു​തി​യ ഒ​രു നെ​യിം ബോ​ര്‍​ഡ് ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്നു. അ​ത് കാ​ല​ക്ര​മേ​ണ ന​ശി​ച്ചു​പോ​യി. ഇ​തി​നി​ട​യി​ല്‍ ഇ​ടു​ക്കി ജം​ഗ്ഷ​ന്‍ എ​ന്ന പേ​ര് ബ​സ് യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ചി​ത​മാ​യി.

 

Todays Story

വി​ധി​ക്കെ​തി​രെ പൊ​രു​തി ശ്രീ​നി​ധി

സെ​ലി​ബ്ര​ല്‍ പാ​ഴ്സി​യെ​ന്ന രോ​ഗ​ത്തി​ന്‍റെ എ​ല്ലു നു​റു​ങ്ങു​ന്ന വേ​ദ​ന​യെ അ​വ​ഗ​ണി​ച്ചും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി തു​ട​യെ​ല്ല് പോ​ലും നീ​ക്കം ചെ​യ്തി​ട്ടും തെ​ല്ലും പ​ത​റാ​തെ എ​ന്നു​വ​രെ നീ​ളു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത ത​ന്‍റെ ജീ​വി​ത​ത്തെ വെ​ല്ലു​വി​ളി​ച്ച് മു​ന്നേ​റു​ന്ന പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ലെ ശ്രീ​നി​ധി​യി​ല്‍​നി​ന്നു സ​മൂ​ഹ​ത്തി​ന് പ​ഠി​ക്കാ​നു​ണ്ടേ​റെ.

കേ​ര​ള​ത്തി​ല​ങ്ങോ​ള​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കൂ​ട്ടി​ക​ളെ നി​രാ​ശ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കാ​തെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ ശു​ഭാ​പ്തി വി​ശ്വാ​സി​ക​ളാ​ക്കു​വാ​ന്‍ ജീ​വി​ത​ല​ക്ഷ്യം ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് രോ​ഗ​ശ​യ്യ​യി​ലും ശ്രീ​നി​ധി​യെ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍.

പെ​രി​ങ്ങോം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ ടി.​വി. മാ​ധ​വ​ന്‍റെ​യും ല​ളി​താം​ബി​ക​യു​ടെ​യും മ​ക​നാ​ണ് ജ​ന്മ​നാ രോ​ഗ​ബാ​ധി​ത​നാ​യ ശ്രീ​നി​ധി. രോ​ഗാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ചു​ള്ള പ​ഠ​ന​ത്തി​ലൂ​ടെ എ​സ്എ​സ്എ​ല്‍​സി​ക്കും പ്ല​സ്ടു​വി​നും മി​ക​ച്ച വി​ജ​യം കൈ​പ്പി​ട​യി​ലൊ​തു​ക്കി​യ ശ്രീ​നി​ധി ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ ബി​എ ഇം​ഗ്ലീ​ഷ് ഫൈ​ന​ല്‍ ഇ​യ​ര്‍ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​ണ്.

അ​മ്മ​യാ​ണ് ശ്രീ​നി​ധി​യെ കോ​ള​ജി​ലേ​ക്കും തി​രി​ച്ചു​മെ​ത്തി​ച്ചി​രു​ന്ന​ത്. ഇ​രു​പ​തോ​ളം ശ​സ്ത്ര​ക്രി​യ​ക​ള്‍ ചെ​യ്തി​ട്ടും ഫ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​ടു​വി​ല്‍ തു​ട​യെ​ല്ലും നീ​ക്കം ചെ​യ്യേ​ണ്ടി​വ​ന്നു.

ഇ​തോ​ടെ കോ​ള​ജി​ല്‍ പോ​കാ​നാ​കാ​തെ പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യി​ട്ടും വി​ധി​ക്ക് സെ​റി​ബ്ര​ല്‍ പാ​ഴ്സി ക്വാ​ഡ്രാ പ്ലീ​ജി​ക്ക് സി​വി​യ​റാ​യ ശ്രീ​നി​ധി​യെ തോ​ല്‍​പ്പി​ക്കാ​നാ​യി​ല്ല.

വേ​ദ​ന​ക​ള്‍​ക്കി​ട​യി​ലും സ്വ​പ്ന​സാ​ഫ​ല്യം

വേ​ദ​ന​കൊ​ണ്ട് ഞെ​ളി​പി​രി കൊ​ള്ളു​മ്പോ​ഴും വേ​ദ​ന സം​ഹാ​രി​യി​ല്‍ വേ​ദ​ന​യൊ​തു​ക്കി മ​റ്റു​ള്ള​വ​രെ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ശ്രീ​നി​ധി​യു​ടെ ചി​രി ന​മ്മു​ടെ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ക്കും.

ത​ന്നേ​പ്പോ​ലെ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ക​യെ​ന്ന സ്വ​പ്ന​മാ​യി​രു​ന്നു ശ്രീ​നി​ധി​യു​ടേ​ത്.

ഇ​തി​നാ​യി സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന പ​ദ്ധ​തി​യാ​യ സ്‌​ക്രീ​ന്‍ റീ​ഡ​ര്‍ ടോ​ക്സ് (എ​സ്‌​ആ​ർ ടോ​ക്സ്) ത​യാ​റാ​ക്കി ഇ​തി​ലൂ​ടെ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പി​ന്നീ​ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി നി​ര​വ​ധി ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. പി​ന്നീ​ട​ത് സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഫ്‌​ലൈ​ന്‍ ക്യാ​മ്പാ​ക്കി മാ​റ്റി.

ഓ​ണ്‍​ലൈ​നി​ലൂ​ടെ കം​പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി വ​ന്ന​തി​നൊ​ടു​വി​ല്‍ കേ​ര​ള​ത്തി​ലെ മു​പ്പ​ത്തി​ര​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്യാ​മ്പാ​ണ് പ​യ്യ​ന്നൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ശ്രീ​നി​ധി​ക്ക് സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ന്‍റെ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു അ​ത്.

 

Todays Story

മ​ര​ണ​ത്തി​ന്‍റെ പു​രാ​ത​നര​ഹ​സ്യ​ങ്ങ​ള്‍; ലോ​ക​ത്തെ ആ​ദ്യ മ​ഹാ​മാ​രി​യു​ടെ ചു​രു​ള​ഴി​ച്ച് ജോ​ര്‍​ദാ​നി​ലെ കൂ​ട്ട​ക്കു​ഴി​മാ​ടം

നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് ബൈ​സന്‍റൈ​ന്‍ സാ​മ്രാ​ജ്യ​ത്തെ വി​റ​പ്പി​ച്ച ജ​സ്റ്റി​നി​യ​ന്‍ പ്ലേ​ഗ് എ​ന്ന മ​ഹാ​മാ​രി​യു​ടെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്.

ജോ​ര്‍​ദാ​നി​ലെ പു​രാ​ത​ന ന​ഗ​ര​മാ​യ ജെ​റാ​ഷി​ല്‍ ക​ണ്ടെ​ത്തി​യ കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ല്‍ നി​ന്നു​ള്ള ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ശാ​സ്ത്ര​ലോ​കം ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​ലി​യ മ​ഹാ​മാ​രി​യു​ടെ വ്യാപ്തി തി​രി​ച്ച​റി​യു​ന്ന​ത്.

ജ​സ്റ്റി​നി​യ​ന്‍ പ്ലേ​ഗ്: ഒ​രു ച​രി​ത്ര ദു​ര​ന്തം

എ​ഡി 541 മു​ത​ല്‍ 750 വ​രെ മെ​ഡി​റ്റ​റേ​നി​യ​ന്‍ മേ​ഖ​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത രോ​ഗ​മാ​ണി​ത്. പ്ലേ​ഗി​ന് കാ​ര​ണ​മാ​കു​ന്ന യെ​ര്‍​സീ​നി​യ പെ​സ്റ്റി​സ് എ​ന്ന ബാ​ക്ടീ​രി​യ​യാ​ണ് ഈ ​കൂ​ട്ട​മ​ര​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

സൗ​ത്ത് ഫ്‌​ളോറി​ഡ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര സം​ഘ​മാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ പ​ല്ലു​ക​ളി​ല്‍​നി​ന്നു വേ​ര്‍​തി​രി​ച്ചെ​ടു​ത്ത ഡി​എ​ന്‍​എ ആ​ണ് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍​ക്ക് അ​ടി​സ്ഥാ​ന​മാ​യ​ത്.

ഇ​തൊ​രു സാ​ധാ​ര​ണ സെ​മി​ത്തേ​രി​യ​ല്ല, മ​റി​ച്ച് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ മ​രി​ച്ച നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ന്നി​ച്ച് അ​ട​ക്കം ചെ​യ്ത കൂ​ട്ട​ക്കു​ഴി​മാ​ട​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ ക​ണ്ടെ​ത്തി.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രും പ​ല ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രും ഈ ​കു​ഴി​മാ​ട​ത്തി​ലു​ണ്ട്. ആ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു ജെ​റാ​ഷ് എ​ന്ന​ത് ഇ​തി​നു കാ​ര​ണ​മാ​യി.

കോ​വി​ഡ് കാ​ല​ത്തെ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യി, പ്ലേ​ഗ് പ​ട​ര്‍​ന്ന​പ്പോ​ള്‍ പ​ല​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജ​ന​ങ്ങ​ള്‍ ജെ​റാ​ഷ് ന​ഗ​ര​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ​താ​യി പ​ഠ​നം സൂ​ചി​പ്പി​ക്കു​ന്നു. നി​ര​ന്ത​രം സ​ഞ്ച​രി​ച്ചി​രു​ന്ന ജ​ന​ത ഒ​രി​ട​ത്ത് ഒ​തു​ങ്ങി​ക്കൂ​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത വ​ര്‍​ധി​പ്പി​ച്ചു.

ബാ​ക്ടീ​രി​യ​യെ ക​ണ്ടെ​ത്തു​ക എ​ന്ന​തി​ലു​പ​രി, ആ ​കാ​ല​ഘ​ട്ട​ത്തി​ലെ മ​നു​ഷ്യ​രു​ടെ ദു​രി​ത​വും അ​തി​ജീ​വ​ന​വും ഈ ​ക​ണ്ടെ​ത്ത​ലി​ലൂ​ടെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍, ച​രി​ത്ര​കാ​ര​ന്മാ​ര്‍, ജ​നി​ത​ക​ശാ​സ്ത്ര​ജ്​ര്‍ എ​ന്നി​വ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നാ​ണ് ഈ ​ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

സി​ഡ്‌​നി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ഫ്‌​ളോ​റി​ഡ അ​റ്റ്‌​ലാ​ന്‍റിക് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും വി​ദ​ഗ്ധ​ര്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. പു​രാ​ത​ന ലി​ഖി​ത​ങ്ങ​ളി​ല്‍ മാ​ത്രം വാ​യി​ച്ച​റി​ഞ്ഞ മ​ഹാ​മാ​രി​യെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​ന്‍ പ​ഠ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു.

ജെ​റാ​ഷി​ലെ ഈ ​കൂ​ട്ട​ക്കു​ഴി​മാ​ടം കേ​വ​ലം മ​ര​ണ​ത്തിന്‍റെ അ​ട​യാ​ള​മ​ല്ല, മ​റി​ച്ച് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ പ്ര​തി​സ​ന്ധി​യെ ഒ​രു ന​ഗ​രം എ​ങ്ങ​നെ നേ​രി​ട്ടു എ​ന്ന​തിന്‍റെ നേ​ര്‍​സാ​ക്ഷ്യം കൂ​ടി​യാ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

Todays Story

അ​മേ​രി​ക്ക​ൻ ഡോ​ക്‌​ട​ർ - യു​ദ്ധ​ഭീ​ക​ര​ത​യു​ടെ നേ​ര്‍​ക്കാ​ഴ്ച

യു​ദ്ധ​സി​നി​മ​ക​ള്‍ ആ​വേ​ശ​ത്തോ​ടെ ക​ണ്ടി​രി​ക്കാ​റു​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​ര്‍. രാ​ജ്യ​സ്‌​നേ​ഹ​വും ശ​ത്രു​രാ​ജ്യ​ത്തെ സ്വ​ന്തം രാ​ജ്യം ജ​യി​ക്കു​ന്ന​തി​ല്‍ ആ​വേ​ശ​വു​മെ​ല്ലാം നി​റ​ഞ്ഞ എ​ത്ര​യോ യു​ദ്ധ​സി​നി​മ​ക​ള്‍ ലോ​ക​ത്തു​ണ്ടാ​യി​ട്ടു​ണ്ട്.

യു​ദ്ധ​ത്തി​ന്‍റെ ദു​ര​ന്ത​മു​ഖ​ങ്ങ​ള്‍ കാ​ണി​ച്ചു​ത​ന്ന സി​നി​മ​ക​ളും പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കാ​തെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട്, ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഡോ​ക്യു-​സി​നി​മ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധ​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റു​ടെ പ​ശ്ചാ​ത്ത​ലം. അ​തും ലോ​കം ഇ​പ്പോ​ള്‍ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഗാ​സ യു​ദ്ധം.

പ്രേ​ക്ഷ​ക​രെ അ​പ്പാ​ടെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കാ​ഴ്ച​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍. യു​ദ്ധം ബാ​ക്കി​വ​യ്ക്കു​ന്ന​തെ​ന്ത് എ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള ചോ​ദ്യ​വും അ​ന്വേ​ഷ​ണ​വും ത​ന്നെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​റും പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ വെ​ക്കു​ന്ന​ത്.

ഗാ​സ യു​ദ്ധ ദു​ര​ന്തം അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ക​ണ്ണ​ക​ളി​ലൂ​ടെ പ​റ​യു​ന്ന ഈ ​സി​നി​മ ഗാ​സ​യി​ലെ ദു​ര​ന്ത​ക്കാ​ഴ്ച​ക​ള്‍ പ​റ​യാ​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ വീ​ക്ഷ​ണ​കോ​ണു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന​തി​ലാ​ണ് പു​തു​മ.

യു​ദ്ധ​സ​മ​യ​ത്ത് ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന അ​മേ​രി​ക്ക​ന്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ന്‍ ഡോ​ക്‌‌​ട​ര്‍ എ​ന്ന ഡോ​ക്യു-​സി​നി​മ​യു​ടെ ഓ​രോ ഫ്രെ​യ്മു​ക​ളും.

 

Todays Story

കാ​ർ വീ​ടാ​ക്കി ലോ​കം ചു​റ്റി യു​വ​ദ​മ്പ​തി​ക​ൾ വൈ​ക്ക​ത്ത്

കാ​ർ വീ​ടാ​ക്കി​യൊ​രു​ക്കി ലോ​കം​ചു​റ്റു​ന്ന വി​ദേ​ശ യു​വ​ദ​മ്പ​തി​ക​ൾ കേ​ര​ളീ​യ​രു​ടെ​യും മ​നം ക​വ​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി 36 വ​യ​സു​കാ​ര​നാ​യ മാ​റ്റി​ഫെ​ർ​നോ​ണും 31 വ​യ​സു​കാ​രി ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​നി നി​ക്കോ​ലി​യു​മാ​ണ് കാ​റി​ൽ ലോ​കം ചു​റ്റി വൈ​ക്ക​ത്ത് എ​ത്തി​യ​ത്.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ മാ​റ്റി​ക്ക് ല​ണ്ട​നി​ൽ റ​സ്റ്റ​റ​ന്‍റു​ണ്ട്. 40 രാ​ജ്യ​ങ്ങ​ൾ ഇ​തി​ന​കം ചു​റ്റി​ക്ക​ണ്ടു. ഒ​രു യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് മാ​ർ​ക്ക​റ്റിം​ഗി​ൽ ബി​രു​ദ​ധാ​രി​യാ​യ നി​ക്കോ​ലി​യെ പ​രി​ച​യ​പ്പെ​ട്ട​ത്. സൗ​ഹൃ​ദം പ്ര​ണ​യ​ത്തി​ലേ​ക്കു വ​ഴി​മാ​റി​യ​തോ​ടെ 2024 ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും ലോ​കം ചു​റ്റാ​ൻ കാ​റി​ലേ​റി.

മാ​റ്റി ഇ​തി​നാ​യി ത​ന്‍റെ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​യി​സ​ർ 78 സീ​രി​യ​സി​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം വ​രു​ത്തി. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും കു​ളി​ക്കാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സൗ​ക​ര്യ​മൊ​രു​ക്കി. മു​ക​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ച്ചു.

ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ തു​റ​മു​ഖ​ത്തു​നി​ന്നു ക​പ്പ​ലി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രും വ​യ​നാ​ടും ചു​റ്റി​ക്ക​റ​ങ്ങി. വ​യ​നാ​ട്ടി​ലെ വ​ട്ട​ക്ക​ര ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ദി​യാ​ൻ, രാ​ഹു​ൽ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ട്ടു.

Todays Story

കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​നെ​ത്തും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

തൃ​ശൂ​ർ പൂ​ര​ത്തെ​ക്കു​റി​ച്ചോ കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പു​യ​ത്തെ​ക്കു​റി​ച്ചോ പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഇ​തി​ഹാ​സ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് യാ​തൊ​രു പി​ടി​യും ഉ​ണ്ടാ​വി​ല്ല.

എ​ന്നാ​ൽ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കാ​ൻ പോ​കു​ന്ന കൂ​ർ​ക്ക​ഞ്ചേ​രി തൈ​പ്പൂ​യ മ​ഹോ​ത്സ​വ​ത്തി​ൽ ഈ ​പോ​ർ​ച്ചു​ഗീ​സ് രാ​ജാ​വു​ണ്ടാ​കും. പൂ​ക്കാ​വ​ടി​ക​ളു​ടെ അ​മ​ര​ത്തി​രു​ന്ന് ഫു​ട്ബോ​ളി​ലെ ഈ ​രാ​ജാ​വ് പൂ​യ​ക്കാ​ഴ്ച​ക​ളെ​ല്ലാം രാ​പ്പ​ക​ൽ കാ​ണും.

തൃ​ശൂ​രി​ന്‍റെ ആ​ഘോ​ഷ​ക്കാ​ഴ്ച​ക​ളി​ൽ ഒ​ന്നാ​യ കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന്‍റെ കാ​വ​ടി​യാ​ട്ട​ത്തി​ന് ഫു​ട്ബോ​ൾ ഇ​തി​ഹാ​സം സാ​ക്ഷാ​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഉ​ണ്ടാ​കും.

എ​ന്നു​വ​ച്ചാ​ൽ കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന് കാ​വ​ടി​യാ​ട്ട​ത്തി​ൽ എ​ന്നും പു​തു​മ​ക​ൾ മാ​ത്രം സ​മ്മാ​നി​ച്ചി​ട്ടു​ള്ള ശ്രീ​നാ​രാ​യ​ണ സ​മാ​ജം പ​ടി​ഞ്ഞാ​റ്റു​മു​റി വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​ർ ദേ​ശ​ത്തി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ വി​സ്മ​യ കാ​ഴ്ച റൊ​ണാ​ൾ​ഡോ കാ​വ​ടി ആ​ണ്.

നാ​ല​ടി ഉ​യ​ര​മു​ള്ള ജീ​വ​ൻ തു​ടി​ക്കു​ന്ന റൊ​ണാ​ൾ​ഡോ​യു​ടെ പ​ടു​കൂ​റ്റ​ൻ ശി​ല്പം. 16 അ​ടി ഉ​യ​രം വ​രു​ന്ന കാ​വ​ടി​ക്കു​മേ​ൽ ഉ​ണ്ടാ​കും. കൂ​ർ​ക്ക​ഞ്ചേ​രി പൂ​യം മു​ഴു​വ​ൻ വീ​ക്ഷി​ച്ച് റൊ​ണാ​ൾ​ഡോ അ​ങ്ങ​നെ ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കും.

ക​ളി​ക്ക​ള​ത്തി​ൽ എ​തി​രാ​ളി​യു​ടെ ഗോ​ൾ​മു​ഖം കു​ലു​ക്കു​മ്പോ​ൾ നി​ൽ​ക്കു​ന്ന അ​തേ ആ​വേ​ശ​ത്തോ​ടെ... മി​ക​ച്ച ഫി​നി​ഷിം​ഗി​ലാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പം വാ​ർ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മാ​സ​ങ്ങ​ൾ നീ​ണ്ട പ​ണി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ശി​ല്പം പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കൂ​ർ​ക്ക​ഞ്ചേ​രി ശ്രീ ​മാ​ഹേ​ശ്വ​ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലേ​ക്ക് കൂ​ർ​ക്ക​ഞ്ചേ​രി​യു​ടെ വി​വി​ധ ത​ട്ട​ക​ങ്ങ​ളി​ൽ നി​ന്ന് കാ​വ​ടി​ക​ൾ എ​ത്തു​മ്പോ​ൾ വ​ടൂ​ക്ക​ര​ക്കാ​ർ​ക്കൊ​പ്പം റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രും ചു​വ​ടു​വെ​ച്ചെ​ത്തും.

കൂ​ർ​ക്ക​ഞ്ചേ​രി പൂ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു​പ​ക്ഷേ ആ​രും​ത​ന്നെ ഇ​ത്ത​രം ഒ​രു കാ​വ​ടി ഒ​രു​ക്കി ഇ​റ​ക്കി​യി​ട്ടു​ണ്ടാ​വി​ല്ല എ​ന്ന് വ​ടൂ​ക്ക​ര​ക്കാ​ർ ത​റ​പ്പി​ച്ചു പ​റ​യു​ന്നു. റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രാ​യ മൂ​വ​ർ സം​ഘ​മാ​ണ് സി ​ആ​ർ സെ​വ​ൻ എ​ന്ന ഈ ​കാ​വ​ടി​യു​ടെ ഈ ​ആ​ശ​യ​ത്തി​ന്‍റെ ക്യാ​പ്റ്റ​ന്മാ​ർ.

പോ​ർ​ചു​ഗ​ലി​ലെ മ​ദീ​റ​യി​ൽ ഫു​ൻ‌​ചാ​ലി​ലാ​ണ് സാ​ക്ഷാ​ൽ റൊ​ണാ​ൾ​ഡോ ജ​നി​ച്ച​തെ​ങ്കി​ൽ പൂ​യ​ത്തി​ൽ എ​ത്തു​ന്ന റൊ​ണാ​ൾ​ഡോ​യു​ടെ ജ​ന​നം വ​ടൂ​ക്ക​ര​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. ആ​റ​ടി ര​ണ്ട് ഇ​ഞ്ച് ആ​ണ് യ​ഥാ​ർ​ഥ റൊ​ണാ​ൾ​ഡോ​യു​ടെ ഉ​യ​ര​മെ​ങ്കി​ൽ നാ​ല​ടി​യി​ലേ​റെ ഉ​യ​ര​മു​ണ്ട് വ​ടൂ​ക്ക​ര​യു​ടെ സ്വ​ന്തം റൊ​ണാ​ൾ​ഡോ​ക്ക്.

തൃ​ശൂ​ർ പൂ​ര​ത്തി​ന് സ്പെ​ഷ്യ​ൽ കു​ട​ക​ൾ ഒ​രു​ക്കു​ന്ന ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് മു​വ​ർ സം​ഘ​മാ​യ അ​ഖി​ൽ മു​ര​ളീ​ധ​ര​നും, ഇ​സ്മ​യി​ൽ ഇ​ബ്രാ​ഹി​മും, ജെ​റി ജോ​ർ​ജും മു​ൻ​കൈ​യെ​ടു​ത്ത്‌ റൊ​ണാ​ൾ​ഡോ​യെ ഒ​രു​ക്കി​യ​ത്.

റൊ​ണാ​ൾ​ഡോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ ഈ ​മൂ​വ​ർ സം​ഘം ഇ​ത്ത​ര​മൊ​രു ശി​ല്പം നി​ർ​മി​ച്ച് കാ​വ​ടി ഒ​രു​ക്കാ​നാ​യി പ​ല പ്ര​മു​ഖ ശി​ല്പി​ക​ളെ​യും ആ​ർ​ട്ടി​സ്റ്റ്മാ​രെ​യും സ​മീ​പി​ച്ച​പ്പോ​ൾ വ​ലി​യ തു​ക​യാ​ണ് അ​വ​രെ​ല്ലാം ഇ​തി​നു​വേ​ണ്ട ചെ​ല​വാ​യും പ്ര​തി​ഫ​ല​മാ​യും എ​ല്ലാം ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തി​നു​ള്ള സാ​മ്പ​ത്തി​കാ​വ​സ്ഥ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വ​ർ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് ഈ ​രം​ഗ​ത്തെ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​യും അ​ല്ലാ​ത്ത​വ​രെ​യു​മൊ​ക്കെ ചേ​ർ​ത്തു​നി​ർ​ത്തി സി ​ആ​ർ സെ​വ​ൻ എ​ന്ന പേ​രി​ലു​ള്ള റൊ​ണാ​ൾ​ഡോ കാ​വ​ടി​യു​ടെ പ​ണി തു​ട​ങ്ങി.

ക​ളി​ക്ക​ള​ത്തി​ൽ റൊ​ണാ​ൾ​ഡോ കാ​ണി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യും വി​ജ​യ​തൃ​ഷ്ണ​യും ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യെ​ന്നും റൊ​ണാ​ൾ​ഡോ​യു​ടെ ആ ​ആ​റ്റി​റ്റ്യൂ​ഡ് ഒ​രു​പാ​ട് പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് തു​ണ​യാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ശ്രീ​നാ​രാ​യ​ണ സ​മാ​ജം പ​ടി​ഞ്ഞാ​റ്റു​മു​റി വ​ടൂ​ക്ക​ര എ​സ്.​എ​ൻ. ന​ഗ​ർ ദേ​ശ​ത്തെ സ​ക​ല​രും ഈ ​കാ​വ​ടി ഒ​രു​ക്കു​ന്ന​തി​ൽ ത​ങ്ങ​ളു​ടെ​താ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ചെ​റി​യ കു​ട്ടി​ക​ൾ വ​രെ അ​വ​രാ​ൽ ക​ഴി​യും വി​ധം ഈ ​കാ​വ​ടി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഇ​തി​ലും ഏ​റെ കൗ​തു​ക​മാ​യ മ​റ്റൊ​രു കാ​ര്യം റൊ​ണാ​ൾ​ഡോ കാ​വ​ടി എ​ന്ന ആ​ശ​യം അ​ല്ലെ​ങ്കി​ൽ സി ​ആ​ർ സെ​വ​ൻ എ​ന്ന കാ​വ​ടി റൊ​ണാ​ൾ​ഡോ​യു​ടെ ആ​രാ​ധ​ക​രു​ടെ ഐ​ഡി​യ ആ​യി​രു​ന്നെ​ങ്കി​ലും കാ​വ​ടി പ​ണി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സ​ജീ​വ​മാ​യി നി​ന്ന​ത് ല​യ​ണ​ൽ മെ​സി​യു​ടെ​യും നെ​യ്മ​റി​ന്‍റേ​യും ക​ടു​ത്ത ആ​രാ​ധ​ക​രാ​യി​രു​ന്നു.

അ​ഖി​ൽ -ഇ​സ്മാ​യി​ൽ- ജെ​റി എ​ന്ന മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്ന​മാ​യ റൊ​ണാ​ൾ​ഡോ കാ​വ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ മെ​സി​യും നെ​യ്മ​റും ക​ള​ത്തി​ലി​റ​ങ്ങി എ​ന്ന് വേ​ണ​മെ​ങ്കി​ൽ കാ​വ്യാ​ത്മ​ക​മാ​യി പ​റ​യാം. കാ​വ​ടി നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഒ​രു സം​ഘം ത​ന്നെ ഈ ​കാ​വ​ടി​യു​ടെ പി​ന്നി​ലു​ണ്ട്.

ഈ ​മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ഉ​റ്റ​വ​രും ഉ​ട​യോ​രും ഇ​തേ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ​വ​രും പ​റ​ഞ്ഞ​റി​ഞ്ഞ​വ​രും പ​രി​ച​യ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും എ​ല്ലാം ക​ട്ട​ക്ക് ക​ട്ട​യാ​യി ഒ​പ്പം നി​ന്ന​പ്പോ​ൾ പ്ര​തി​സ​ന്ധി​ക​ളു​ടെ ചു​വ​പ്പു കാ​ർ​ഡു​ക​ൾ ഇ​ല്ലാ​താ​വു​ക​യും സി ​ആ​ർ സെ​വ​ൻ എ​ന്ന കാ​വ​ടി സ്വ​പ്ന​ത്തി​ലേ​ക്ക് എ​തി​രാ​ളി​യു​ടെ ഗോ​ൾ വ​ല ല​ക്ഷ്യ​മാ​ക്കി റൊ​ണാ​ൾ​ഡോ പാ​ഞ്ഞ​ടു​ക്കും പോ​ലെ എ​ല്ലാ​വ​രും ഒ​ത്തൊ​രു​മി​ച്ച് മു​ന്നേ​റു​ക​യും ചെ​യ്തു.

വ​രാ​ൻ പോ​കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മി​ക്ക​വാ​റും റൊ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന​ത്തെ ലോ​ക​ക​പ്പ് മ​ത്സ​രം ആ​യി​രി​ക്കു​മെ​ന്നും ആ ​ലോ​ക​ക​പ്പി​ന് ഇ​റ​ങ്ങു​ന്ന റൊ​ണാ​ൾ​ഡോ​യ്ക്ക് ഇ​ന്ത്യ​യെ​ന്ന മ​ഹാ​രാ​ജ്യ​ത്തെ കേ​ര​ള​മെ​ന്ന സം​സ്ഥാ​ന​ത്തെ തൃ​ശൂ​ർ എ​ന്ന ന​ഗ​ര​ത്തി​ലെ കൂ​ർ​ക്ക​ഞ്ചേ​രി എ​ന്ന പ്ര​ദേ​ശ​ത്തെ വ​ടൂ​ക്ക​ര​ക്കാ​ർ ന​ൽ​കു​ന്ന ഒ​രു സ​മ്മാ​നം എ​ന്നാ​ണ് ഈ ​കാ​വ​ടി​യെ മൂ​വ​ർ സം​ഘ​വും വ​ടൂ​ക്ക​ര​ക്കാ​രും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ക​വ​ടി​യു​ടെ ഏ​റ്റ​വും മു​ക​ളി​ലു​ള്ള റൊ​ണാ​ൾ​ഡോ​യു​ടെ ഐ​ക്കോ​ണി​ക് സെ​ലി​ബ്രേ​ഷ​ൻ മൂ​ഡി​ലും പോ​സി​ലു​മു​ള്ള ശി​ല്പ​ത്തി​ന് പു​റ​മേ ആ​റ് വ്യ​ത്യ​സ്ത റൊ​ണാ​ൾ​ഡോ ശി​ല്പ​ങ്ങ​ൾ കൂ​ടി ഈ ​കാ​വ​ടി​യി​ൽ ഉ​ണ്ടാ​കും. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടാ​ണ് ഇ​വ​ർ റൊ​ണാ​ൾ​ഡോ കാ​വ​ടി ത​യാ​ക്കു​ന്ന​ത്.

 

Todays Story

തോ​മ​സ് ചേ​ട്ട​ന്‍റെ ഒ​റ്റ​യാ​ള്‍പോ​രാ​ട്ടം തു​ര​ങ്ക​മാ​യി

കോ​ട്ട​യം രാ​മ​പു​ര​ത്ത് ജ​നി​ച്ച് കു​ടി​യേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം 1970ക​ളി​ല്‍ പു​ളി​ങ്ങോ​ത്തെ​ത്തു​ക​യും പി​ന്നീ​ട് മാ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള പെ​രു​വാ​മ്പ​യി​ലേ​ക്ക് താ​മ​സം മു​റ്റു​ക​യും ചെ​യ്ത ചെ​രി​യ​മ്പ​റ​ത്ത് തോ​മ​സ് എ​ന്ന എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ ഇ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് അ​ദ്ഭു​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വീ​ടി​നു സ​മീ​പ​ത്ത് ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​ത്തി​ലൂ​ടെ നൂ​റ്റി​യി​രു​പ​ത് മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍​മിച്ച​താ​ണ് തോ​മ​സ് ചേ​ട്ട​നെ അ​ദ്ഭുത​മാ​യി മാറ്റി​യ​ത്.

25 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള തു​ര​ങ്കം നി​ര്‍മി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം ല​ക്ഷ്യ​മി​ട്ട​ത്. പി​ന്നീ​ട​ത് അന്പ​താ​യി. ആ​വേ​ശം ല​ക്ഷ്യ​ത്തെ മ​റി​ക​ട​ന്ന​പ്പോ​ള്‍ തു​ര​ങ്ക​ത്തി​ന്‍റെ നീ​ളം 75 ആ​യി. ഇ​പ്പോ​ഴ​ത് നൂ​റ്റി​യി​രു​പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​യി മാ​റി.

ഒ​രു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നൂ​റ്റി​യ​ന്പ​ത് മീ​റ്റ​ര്‍ നീ​ള​മു​ള്ള തു​ര​ങ്ക​മാ​ക്കി മാ​റ്റി ഈ ​ദൗ​ത്യം നി​ര്‍​ത്ത​ണ​മെ​ന്ന​താ​ണ് തോ​മ​സ് ചേ​ട്ടന്‍റെ ഇ​പ്പോ​ഴ​ത്തെ ആ​ഗ്ര​ഹം. അ​തി​ന​പ്പു​റ​ത്തേ​ക്ക് നീ​ണ്ടു​പോ​യാ​ല്‍ വാ​യു കി​ട്ടാ​താ​കു​മോ​യെ​ന്ന സ​ന്ദേ​ഹ​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. തു​ര​ക്ക​ലും കി​ള​ക്ക​ലും മ​ണ്ണ് പു​റ​ത്തേ​ക്ക് മാ​റ്റ​ലും എ​ല്ലാം തോ​മ​സ് ചേ​ട്ട​ന്‍ ഒ​റ്റ​ക്കാ​ണ് ചെ​യ്യു​ന്ന​ത്.

 

Todays Story

825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സി​ന​ഗോ​ഗ്.. ഹി​സ്റ്റ​റി മ്യൂ​സി​യ​മാ​കു​മോ? കൊ​ച്ചി​യി​ലെ ജൂ​ത ച​രി​ത്രം

കൊച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ള്‍ ഇ​ന്നും ബാ​ക്കി​യാ​ണ്. 825 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള, എ​റ​ണാ​കു​ളം ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ സി​ന​ഗോ​ഗ് ഇ​ന്നും പ്രൗ​ഢി​യോ​ടെ സം​ര​ക്ഷി​ക്കു​ക​യാ​ണ് കൊ​ച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യ ഏ​ലി​യാ​സ് ജോ​സ​ഫ്. കൊ​ച്ചി​യി​ലെ ഏ​ഴു സി​ന​ഗോ​ഗു​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കാ​ത്ത ഒ​ന്നാ​ണ് എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റി​ലെ ജ്യൂ ​സ്ട്രീ​റ്റി​ലെ ഈ ​പ​ള്ളി.

1972ലാ​ണ് ഈ ​സി​ന​ഗോ​ഗ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 1977ല്‍ ​ഇ​ത് ന​ശി​പ്പി​ക്ക​പ്പെ​ട്ടു. അ​തി​ന് ശേ​ഷ​മാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫ് ഇ​ത് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ലോ​ക​ത്തി​ല്‍ ഹി​ന്ദു​ക്ക​ളും മു​സ്‌ലിംക​ളും തു​ട​ങ്ങി എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് പു​തു​ക്കി പ​ണി​ത ഒ​രേ​യൊ​രു സി​ന​ഗോ​ഗ് ഇ​ത് മാ​ത്ര​മാ​യി​രി​ക്കും എ​ന്നാ​ണ് സി​ന​ഗോ​ഗി​നെ കു​റി​ച്ച് ഏ​ലി​യാ​സ് ജോ​സ​ഫ് ദീ​പി​ക ഓ​ണ്‍​ലൈ​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

2003ല്‍ ​ആ​രം​ഭി​ച്ച പു​ന​രു​ദ്ധാ​ര​ണ ന​ട​പ​ടി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം തു​ട​ര്‍​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് മു​ഴു​വ​നാ​യും പൂ​ര്‍​ത്തി​യാ​യ​ത്. മു​ന്നി​ലൊ​രു പൂ​ന്തോ​ട്ടം, ചെ​ടി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കും​തോ​റും കൗ​തു​കം വ​ര്‍​ധി​ക്കും.

ആ​ദ്യം ക​ണ്ണി​ല്‍​പ്പെ​ടു​ക അ​ക്വേ​റി​യ​ങ്ങ​ളും അ​തി​ല്‍ പ​ല വ​ര്‍ണങ്ങ​ളി​ലും രൂ​പ​ത്തി​ലു​മാ​യി കാ​ണു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളാ​ണ്. ഒ​ന്നു​കൂ​ടി ഉ​ള്ളി​ലേ​ക്ക് ചെ​ല്ലു​മ്പോ​ള്‍ കാ​ഴ്ച​യു​ടെ മ​റ്റൊ​രു വി​സ്മ​യ​മാ​ണ്. വ​ര്‍​ണാ​ഭ​മാ​യ സി​ന​ഗോ​ഗി​ന്‍റെ ഉ​ള്‍​വ​ശം.

സി​ന​ഗോ​ഗി​ന്‍റെ ഒ​രു ഭാ​ഗം ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ഏ​ലി​യാ​സി​ന്‍റെ ആ​ഗ്ര​ഹം. ഞാ​ന്‍ ഒ​റ്റ​യ്ക്കാ​ണ് ഇ​വി​ടെ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​ത്. വേ​റെ ആ​രും വ​രാ​റി​ല്ല. ഇ​സ്രാ​യേ​ല്‍, യു​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നൊ​ക്കെ​യു​ള്ള ആ​ളു​ക​ള്‍ കാ​ണാ​ന്‍ വ​രാ​റു​ണ്ട്.

ഞാ​ന്‍ ഇ​രി​ക്കു​ന്ന ഈ ​മു​റി 1948 വ​രെ ഹീ​ബ്രൂ മീ​ഡി​യം സ്‌​കൂ​ള്‍ ആ​യി​രു​ന്നു. ഇ​ത് ഹി​സ്റ്റ​റി മ്യൂ​സി​യം ആ​ക്ക​ണ​മെ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ബംഗളൂരുവി​ലു​ള്ള ഒ​രാ​ള്‍ ര​ണ്ടു വി​ള​ക്കു​ക​ള്‍ ഇ​വി​ടെ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്നു​ണ്ട്. പൊ​ട്ടി​പ്പോ​യ ഷാ​ന്‍​ഡ്‌​ലി​യ​ര്‍ മാ​റ്റി പു​തി​യ​ത് ത​രും. പ​ഴ​യ​ത് ഇ​വി​ടെ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ല്‍ സൂ​ക്ഷി​ക്കും.

1200ല്‍ ​എ​റ​ണാ​കു​ളം കൂ​ടു​ത​ലും തോ​ടു​ക​ള്‍ ആ​യി​രു​ന്നു. അ​ന്ന് റോ​ഡു​ക​ളി​ല്ല, തോ​ടു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു, അ​താ​ണ് ഗ​താ​ഗ​ത​ത്തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വി​ക​സ​നം കൊ​ണ്ടു​വ​ന്ന​ത് ജൂ​ത​ന്‍​മാ​രാ​ണ്.

ഈ ​ബ്രോ​ഡ്‌​വേ മാ​ര്‍​ക്ക​റ്റ് പോ​ലും ഞ​ങ്ങ​ളു​ടേ​താ​ണ്. ഇ​ത് പ​ള്ളി​യു​ടെ മാ​ര്‍​ക്ക​റ്റ് ആ​ണ്. പ​ക്ഷെ ആ​രും ഇ​തൊ​ന്നും ഓ​ര്‍​ക്കു​ന്ന​ത് പോ​ലു​മി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. മാ​ര്‍​ക്ക​റ്റി​ല്‍ ഇ​പ്പോ​ഴും കോ​ഡ് ഭാ​ഷ​യാ​യി ഹീ​ബ്രൂ ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ത് ക​ട​വും​ഭാ​ഗ പ​ള്ളി​യാ​ണ്. അ​പ്പു​റ​ത്ത് തെ​ക്കും​ഭാ​ഗം പ​ള്ളി​യു​ണ്ട്. മു​സി​രി​സി​ല്‍ ത​ക​ര്‍​ത്ത പ​ള്ളി​യു​ടെ പ​ക​ര്‍​പ്പാ​ണ് ഇ​വി​ടെ പ​ണി​ത​ത്.

സി​ന​ഗോ​ഗ് ഇ​പ്പോ​ഴും ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്‍റെ പ്ര​യ​ത്‌​നം കൊ​ണ്ട് മാ​ത്ര​മ​ല്ല, പ​ല​രും ഇ​തി​ന്‍റെ പു​രു​ദ്ധാ​ര​ണ​ത്തി​നാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ്രാ​ര്‍​ഥി​ച്ച​പ്പോ​ള്‍ ത​മ്പു​രാ​ന്‍ മ​നു​ഷ്യ​രൂ​പ​ത്തി​ല്‍ വ​ന്ന​താ​ണ്. അ​തി​ല്‍ ഇ​വി​ടെ​യു​ള്ള​വ​രും പു​റ​ത്തു നി​ന്നു​ള്ള​വ​രു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കി​ല്ല.

ഇ​വി​ടെ കാ​ണാ​നാ​യി ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ഞാ​ന്‍ പ്ര​വേ​ശ​ന തു​ക​യൊ​ന്നും വാ​ങ്ങു​ന്നി​ല്ല. ആ​ഗ്ര​ഹ​മു​ള്ള ആ​ളു​ക​ള്‍ വ​ന്നാ​ല്‍ മാ​ത്ര​മാ​ണ് പ​ള്ളി തു​റ​ന്നു കാ​ണി​ച്ചു കൊ​ടു​ക്കു​ന്ന​ത്. പ​ള്ളി കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ഭാ​വ​ത്തി​ല്‍ വ​ന്നാ​ല്‍ ഞാ​ന്‍ ഓ​ടി​ച്ചു​വി​ടും - എ​ന്നാ​ണ് ഏ​ലി​യാ​സ് ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ള്‍.

താ​ന്‍ മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സി​ന​ഗോ​ഗ് വി​ശ്വ​സ്ത​നാ​യ മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി. ഞാ​ന്‍ ചി​ര​ഞ്ജീ​വി​യൊ​ന്നു​മ​ല്ല, ഒ​രു ദി​വ​സം മ​ണ്ണി​ലേ​ക്ക് പോ​കും. അ​തി​ന് മു​മ്പ് ഇ​ത് മ​റ്റൊ​രാ​ളെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്‍റെ മ​ക്ക​ള്‍​ക്ക് അ​തി​ല്‍ താ​ത്പ​ര്യ​മി​ല്ല. എ​നി​ക്ക് ഈ ​പ​ള്ളി​യോ​ടു​ള്ള വൈ​കാ​രി​ക​ത എ​ന്‍റെ മ​ക്ക​ള്‍​ക്കോ അ​നി​യ​ന്‍​മാ​ര്‍ക്കോ ഇ​ല്ല. ഇ​ത് ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ന്‍ പ്രാ​പ്തി​യു​ള്ള ആ​രെ​ങ്കി​ലും വ​രും. ത​മ്പു​രാ​ന്‍ ആ​രെ​യെ​ങ്കി​ലും കൊ​ണ്ടു​വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഞാ​ന്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക് തി​രി​ച്ചു പോ​കി​ല്ല. അ​വി​ടെ പോ​യി​ട്ട് എ​ന്ത് ചെ​യ്യാ​നാ​ണ്. എ​ന്‍റെ മ​ക്ക​ള്‍ ഇ​സ്രാ​യേ​ലി​ല്‍ നി​ന്നും അ​മേ​രി​ക്ക​യ്ക്ക് പോ​യി. ഞാ​ന്‍ ജ​നി​ച്ച​തും വ​ള​ര്‍​ന്ന​തും എ​ല്ലാം ഇ​വി​ടെ ത​ന്നെ​യാ​ണ്. അ​തി​നി​ടെ​യി​ല്‍ മുംബെെ​യി​ല്‍ പ​ഠി​ക്കാ​ന്‍ പോ​യ മൂ​ന്നു വ​ര്‍​ഷം മാ​ത്ര​മാ​ണ് ഞാ​ന്‍ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​ത്.

ഞാ​ന്‍ ഒ​റ്റ​യ്ക്ക് ക​ഴി​യേ​ണ്ടി വ​രു​മെ​ന്ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു. കാ​ര​ണം ഇ​വി​ടെ ന​മ്മു​ടെ ജൂ​ത​സ​മൂ​ഹ​മി​ല്ല. 40 വര്‍​ഷ​മാ​യി അ​ക്വേ​റി​യ​വും ചെ​ടി​ക​ളും നാ​ലു ജോ​ലി​ക്കാ​രു​മാ​യി ഇ​വി​ടെ ഇ​ങ്ങ​നെ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ന്നു - എ​ന്ന് ജോ​സ​ഫ് ഏ​ലി​യാ​സ് വ്യ​ക്ത​മാ​ക്കി.

Todays Story

കാ​ണാം കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​മൃ​ദ്ധി

ചെ​ന്നൈ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര ഓ​രു​ജ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​ത​ന​മാ​യ കാ​ര്‍​ഷി​ക രീ​തി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്ന മ​ത്സ്യ​ക​ര്‍​ഷ​ക​നാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന് പ​റ​യാ​നു​ള്ള​ത് കേ​ര​ള​ത്തി​ന്‍റെ അ​മൂ​ല്യ​മാ​യ ജ​ല​സ​മ്പ​ത്ത് അ​ധി​കൃ​ത​ര്‍ കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണ്.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ത്സ്യ​ക്കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​രു​ഷോ​ത്ത​മ​ന്‍ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യു​ടെ​യും മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റ​യു​ള്ള ത​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ശാ​സ്ത്രീ​യ രീ​തി വി​ജ​യ​ത്തി​നാ​ധാ​രം

തി​ക​ച്ചും ശാ​സ്ത്രീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കൃ​ഷി രീ​തി​യി​ലൂ​ടെ മ​ത്സ്യ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാം. വി​ത്തി​റ​ക്കു​ന്ന​തു മു​ത​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് വ​രെ ശാ​സ്ത്രീ​യ രീ​തി സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പ​രാ​ജ​യ​മു​ണ്ടാ​യി​ട്ടി​ല്ല. ന​ല്ല വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്കു​ക, ന​ല്ല ആ​സു​ത്ര​ണ​മു​ണ്ടാ​കു​ക.

ആ​വ​ശ്യ​ത്തി​ന് മാ​ത്രം തീ​റ്റ കൊ​ടു​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ തീ​റ്റ കൊ​ടു​ത്താ​ല്‍ പ​ണം ന​ഷ്ട​മാ​കു​ന്ന​തി​ന് പു​റ​മെ കു​ള​ത്തി​ലെ വെ​ള്ളം മോ​ശ​മാ​കു​ന്ന​തി​നും ഇ​തി​ലൂ​ടെ കൃ​ഷി​നാ​ശ​ത്തി​നു​മി​ട​യാ​ക്കും.

ചെ​മ്മീ​ന്‍ പാ​ട​ത്തു​ള്ള വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മൂ​ന്നു​ദി​വ​സം മു​മ്പ് ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളെ ന​ശി​പ്പി​ക്കാ​നാ​യി അ​നു​കൂ​ല ബാ​ക്ടീ​രി​യ​ക​ളെ നി​ക്ഷേ​പി​ക്കും. കൃ​ഷി​യാ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ ചെ​മ്മീ​ന്‍​പാ​ട​ത്തെ വെ​ള്ളം മാ​റ്റു​ന്ന​തി​ലൂ​ടെ​യും പ​ക്ഷി, ഞ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യും വൈ​റ​സു​ക​ളു​ണ്ടാ​കാം. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ത് ക​ണ്ടെ​ത്താ​നാ​കും.

എ​ങ്കി​ലും ഒ​രേ കൃ​ഷി​യു​ടെ ആ​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വും ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യാ​ണ് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളി​ല്‍ ക​രി​മീ​ന്‍, പൂ​മി​ന്‍, കാ​ളാ​ഞ്ചി, തി​രി​ത, ചെ​മ്പ​ല്ലി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത് വൈ​റ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ മാ​ര്‍​ഗ​മാ​ണ്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ അ​ധി​ക വ​രു​മാ​നം

ചു​റ്റും ഉ​പ്പു​വെ​ള്ള​മാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ചെ​മ്മീ​ന്‍ പാ​ട​ങ്ങ​ളു​ടെ ബ​ണ്ടി​ന് മു​ക​ളി​ല്‍ ഉ​പ്പു​ണ്ടാ​കു​ക​യി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ബ​ണ്ടി​ന് മു​ക​ളി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യേ​ണ്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന ട​ണ്‍​ക​ണ​ക്കി​ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത പ​ച്ച​ക്ക​റി ഒ​ഴി​വാ​ക്കു​ന്ന​തി​നും ചെ​മ്മീ​ന്‍ പാ​ട​ത്ത് അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​ത് പു​രു​ഷോ​ത്ത​മ​ന്‍ അ​നു​ഭ​വ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ചെ​മ്മീ​ന്‍ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​ന് ശേ​ഷം പാ​ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​മ്പോ​ള്‍ കോ​രി മാ​റ്റു​ന്ന സ്ല​റി മാ​ത്രം മ​തി ന​ല്ല പ​ച്ച​ക്ക​റി വി​ള​വി​നു​ള്ള വ​ള​മാ​ക്കാ​ന്‍. രാ​സ​വ​ള​ങ്ങ​ളു​ടെ ആ​വ​ശ്യ​മേ​യി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്നും ഇ​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ പി​ന്തു​ണ​കൂ​ടി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

150 ഗ്രാം ​മു​ത​ല്‍ 200 ഗ്രാം ​വ​രെ​യു​ള്ള ക​രി​മീ​ന്‍ 500 മു​ത​ല്‍ 2,000 വ​രെ കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കും. മു​ട്ട​യി​ട്ടാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​രി​യു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ക​രി​മീ​ന്‍ വി​ത്തു​ത്പാ​ദ​നം ന​ട​ന്നി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍ 18 രൂ​പ​യ്ക്ക് കൊ​ടു​ക്കു​ന്ന ക​രി​മീ​ന്‍ വി​ത്ത് 10 രൂ​പ​യ്ക്കാ​ണ് പു​രു​ഷോ​ത്ത​മ​ന്‍ ന​ല്‍​കി​യ​ത്.

ഉ​പ്പു​വെ​ള്ള​ത്തി​ന് പു​റ​മെ ശു​ദ്ധ​ജ​ല​ത്തി​ല്‍ അ​ല്പം ഉ​പ്പി​ട്ടു​കൊ​ടു​ത്തും ന​ല്ല വി​ള​വു​ണ്ടാ​ക്കാ​ന്‍ ഈ ​ക​രി​മീ​ന്‍ വി​ത്തു​ക​ള്‍​ക്കാ​കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ചെ​മ്മീ​ന്‍ പാ​ട​ത്ത് ക​രി​മീ​ന്‍ കൃ​ഷി ന​ട​ത്തി ജ​ല​ക​ര്‍​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന വൈ​റ​സ് ബാ​ധ ഒ​ഴി​വാ​ക്കാ​മെ​ന്നും അ​ധി​ക വ​രു​മാ​നം നേ​ടാ​മെ​ന്നും ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചി​രു​ന്നു.

 

Todays Story

വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച വേ​ലാ​യു​ധ​ന്‍റെ ധീ​ര ക​ഥ...

വ​ന്യ​ജീ​വി​ശ​ല്യം മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​ത്തി​ന് തു​ച്ഛ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന വ​നം​വ​കു​പ്പി​നെ മു​ട്ടു​കു​ത്തി​ച്ച് ക​ര്‍​ഷ​ക​ന്‍റെ ഒ​റ്റ​യാ​ള്‍ നി​യ​മ​പോ​രാ​ട്ടം.

വ​യ​നാ​ട് പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ നീ​ര്‍​വാ​രം ഈ​സ്റ്റ് പ​രി​യാ​ര​ത്തെ പി.​ടി. വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍ തു​റ​ന്നു കാ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൃ​ഷി​ക​ളു​ടെ ആ​യു​സ് ക​ണ​ക്കി​ലെ​ടു​ത്ത് ന​ഷ്ട​പ​രി​ഹാ​ര നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

വേ​ലാ​യു​ധ​ന്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളേ​റെ​യും ന്യാ​യ​മാ​ണെ​ന്നു ക​ണ്ട് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വ​നം​വ​കു​പ്പി​നു നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം വേ​ലാ​യു​ധ​നു​മാ​യി ഹി​യ​റിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

2014 മു​ത​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നും കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ആ​ധി​കാ​രി​ക​മാ​യ രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച് 2020ലാ​ണ് വേ​ലാ​യു​ധ​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ സ്വ​ന്തം പോ​ക്ക​റ്റി​ല്‍​നി​ന്നു ചെ​ല​വ​ഴി​ച്ചു വേ​ലാ​യു​ധ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ടം കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കെ​ല്ലാം ഗു​ണ​ക​ര​മാ​കും. പ​ക്ഷെ അ​തു​കൊ​ണ്ടു മാ​ത്രം വേ​ലാ​യു​ധ​ന്‍ തൃ​പ്ത​ന​ല്ല. ത​നി​ക്കു ഉ​ചി​ത​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

പൊ​ളി​ച്ച​ടു​ക്കി​യ​ത് വ​നം​വ​കു​പ്പി​ന്‍റെ വാ​ദ​ങ്ങ​ള്‍

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് പ​രി​യാ​രം. ക​ഷ്ട​പ്പെ​ട്ടു ന​ട്ടു​ന​ന​ച്ചു​വ​ള​ര്‍​ത്തു​ന്ന വി​ള​ക​ള്‍ ഒ​റ്റ​രാ​ത്രി​കൊ​ണ്ടു കാ​ട്ടാ​ന​ക​ള്‍ ച​വി​ട്ടി​യ​ര​യ്ക്കു​ന്ന​തി​നു ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക കൊ​ണ്ട് എ​ങ്ങ​നെ ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന ചി​ന്ത​യി​ല്‍​നി​ന്നാ​ണ് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

2008 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വേ​ലാ​യു​ധ​ന്‍റെ 375ല​ധി​കം തെ​ങ്ങു​ക​ള്‍ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

1980ലെ ​വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര നി​യ​മ​പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച 08.01.2015ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ള​രെ തു​ച്ഛ​മാ​ണെ​ന്ന് വേ​ലാ​യു​ധ​ന്‍ കോ​ട​തി​യെ ധ​രി​പ്പി​ച്ചു.

വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം യ​ഥാ​ര്‍​ഥ ന​ഷ്ട​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ച​ത്. എ​ന്നാ​ല്‍ പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 50,000 രൂ​പ​യി​ല്‍​നി​ന്ന് യ​ഥാ​ക്ര​മം 2012ലും 2018​ലും 75,000 രൂ​പ​യാ​യും 1,00,000 രൂ​പ​യാ​യും വ​ര്‍​ധി​പ്പി​ച്ച​തി​നാ​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പ​രാ​തി പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

പ​ക്ഷെ ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന ക​ണ​ക്കി​ല്‍ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​നെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പൈ​സ​സ് റി​സ​ര്‍​ച്ച് ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു തെ​ങ്ങി​ന്‍റെ ആ​യു​സ് 80 മു​ത​ല്‍ 90 വ​ര്‍​ഷം വ​രെ​യാ​ണെ​ന്നും ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി ഒ​രു തെ​ങ്ങി​ന് 770 രൂ​പ എ​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി മ​രം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ ഒ​രു തെ​ങ്ങി​ന് 12,000 രൂ​പ​യി​ല​ധി​കം ന​ല്‍​കു​ന്നു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു. അ​തി​നാ​ല്‍ തെ​ങ്ങി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ഉ​യ​ര്‍​ന്ന പ​രി​ധി നി​ശ്ച​യി​ച്ച​തി​നെ​യും ഹ​ര്‍​ജി​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്തു. വേ​ലാ​യു​ധ​ന്‍ ഇ​തി​ന​കം ന​ഷ്ട​പ​രി​ഹാ​രം കൈ​പ്പ​റ്റി​യ​തി​നാ​ല്‍ ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ഇ​ത് കോ​ട​തി ത​ള്ളി.

കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​തി​ലെ യു​ക്തി​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി​ക്കാ​ര​ന് നി​യ​മ​പോ​രാ​ട്ടം തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹി​യ​റിം​ഗി​നൊ​ടു​വി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം

കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് വേ​ലാ​യു​ധ​ന്‍ വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് ഹി​യ​റിം​ഗ് ന​ട​ത്തി. വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ന​ട​ത്തി​യ ഹി​യ​റിം​ഗി​ല്‍ ഹ​ര്‍​ജി​ക്കാ​ര​ന് വേ​ണ്ടി മ​ക​ന്‍ പി.​ടി.​വി​കാ​സാ​ണ് ഹാ​ജ​രാ​യ​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​യ യ​ഥാ​ര്‍​ഥ ന​ഷ്ട​വും വ​നം​വ​കു​പ്പി​ല്‍​നി​ന്ന് ല​ഭി​ച്ച കു​റ​ഞ്ഞ ന​ഷ്ട​പ​രി​ഹാ​ര​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. തെ​ങ്ങി​ന്‍റെ ആ​യു​സ് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വ​നം​വ​കു​പ്പ് നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും പ​വ​ര്‍ ഗ്രി​ഡ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഹ​ര്‍​ജി​ക്കാ​ര​ന് അ​ര്‍​ഹ​മാ​യ തു​ക ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല​ധി​കം തു​ക ന​ല്‍​കാ​ന്‍ നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

എ​ങ്കി​ലും കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഉ​ന്ന​ത വ​ന​പാ​ല​ക​ര്‍ ഹി​യ​റിം​ഗി​ല്‍ വ്യ​ക്ത​മാ​ക്കി.

വേ​ലാ​യു​ധ​ന്‍റെ നി​യ​മ​യു​ദ്ധ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ര്‍​ധ​ന​വ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു പു​റ​മെ, ഹ​ര്‍​ജി​ക്കാ​ര​ന്‍റെ​യും മ​റ്റ് ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ള്‍ വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും ഹ​ര്‍​ജി​ക്കാ​ര​ന് ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള തു​ക‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് ഉ​ട​ന്‍ ന​ല്‍​കാ​നും വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ഞ്ചു ദി​വ​സം മു​മ്പാ​ണ് ഇ​റ​ക്കി​യ​ത്.

Todays Story

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​തമ്പുരാ​ൻ

“പാ​ര​ഡി എ​ന്നാ​ല്‍ പാ​രി​ന്‍ ന​ടു​വി​ല്‍
കേ​വ​ല​മൊ​രു ചെ​റു പാ​ട്ട​ല്ല
ജ​ന​കോ​ടി​ക​ള്‍ ന​മു​ക്ക്
ചി​രി​ക്കു​വാ​നാ​യ്
ഉ​ണ്ടാ​ക്കി​യ​ത​ല്ലോ...”

പാ​ര​ഡി പാ​ട്ടു​ക​ളു​ടെ പൊ​ന്നു​ത​മ്പു​രാ​ന്‍ സാ​ക്ഷാ​ല്‍ വി ​ഡി രാ​ജ​പ്പ​ന്‍ ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ പാ​ര​ഡി വി​വാ​ദ​ത്തെ പ​റ്റി ഇ​ങ്ങ​നെ പാ​ടു​മാ​യി​രു​ന്നു. ഒ​രു സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ അ​തേ ട്യൂ​ണി​ല്‍ നി​ര്‍​ദോ​ഷ ഹാ​സ്യ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​ന്ന​താ​ണ് പൊ​തു​വേ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍.

എ​ന്നാ​ല്‍ തൊ​ട്ടാ​ല്‍ പൊ​ള്ളു​ന്ന പ​ല കാ​ര്യ​ങ്ങ​ളും പാ​ര​ഡി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പാ​ര​ഡി ട്രാ​ജ​ഡി ആ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഇ​വി​ടെ​യാ​ണ് വി.​ഡി. രാ​ജ​പ്പ​ന്‍ എ​ന്ന ജീ​നി​യ​സ് കാ​ല​ത്തി​ന്‍റെ ചു​രം ക​ട​ന്നു പോ​യി​ട്ടും മ​രി​ക്കാ​തെ ജീ​വി​ക്കു​ന്ന​ത്.

സി​നി​മ​യി​ല്‍ ഹാ​സ്യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ചി​രി​പ്പി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി.​ഡി. രാ​ജ​പ്പ​ൻ കേ​ര​ളീ​യ​രെ ചി​രി​പ്പി​ച്ച​ത് ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

ഒ​രു ക​വി​യോ ഗാ​ന​ര​ച​യി​താ​വോ ഏ​റെ പാ​ടു​പെ​ട്ട് സൃ​ഷ്ടി​ച്ച എ​ടു​ക്കു​ന്ന ഒ​രു പാ​ട്ടി​ന് സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ ദി​വ​സ​ങ്ങ​ളോ​ളം പാ​ടു​പെ​ട്ട് ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന ഈ​ണം അ​തേ​പ​ടി നി​ല​നി​ര്‍​ത്തി വ​രി​ക​ള്‍ മാ​റ്റി​യെ​ഴു​തി സൃ​ഷ്ടി​ക്കു​ന്ന പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​കാ​റു​ണ്ടെ​ങ്കി​ലും വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ പ്ര​മു​ഖ​രാ​യ ഗാ​ന​ര​ച​യി​താ​ക്ക​ളും സം​ഗീ​ത സം​വി​ധാ​യ​ക​രും വ​രെ നെ​ഞ്ചോ​ട് ചേ​ര്‍​ത്തു പി​ടി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ​നാ​യി​രു​ന്നു പാ​ര​ഡി ഗാ​ന​ങ്ങ​ളു​ടെ ത​മ്പു​രാ​നാ​യ വി.​ഡി.​രാ​ജ​പ്പ​ന്‍. പാ​ട്ട് ഏ​താ​യാ​ലും അ​തി​ല്‍ എ​ല്ലാം പാ​ര​ഡി ക​ണ്ടെ​ത്തു​ന്ന ബ്രി​ല്ല്യ​ന്‍റ് ആ​യി​രു​ന്നു വി.​ഡി. രാ​ജ​പ്പ​ന്‍. അ​തൊ​ട്ടും എ​ളു​പ്പ​മു​ള്ള ഒ​രു പ​ണി ആ​യി​രു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​തി​നെ ബ്രി​ല്ല്യ​ന്‍​സ് എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഈ​ണ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വ​രി​ക​ള്‍ ചേ​ര്‍​ക്കു​ക ഒ​രു​പ​ക്ഷേ എ​ളു​പ്പ​മാ​ണെ​ങ്കി​ലും താ​ന്‍ ആ ​വ​രി​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന സാ​മൂ​ഹി​ക വി​മ​ര്‍​ശ​ന​മോ സാ​മൂ​ഹി​ക​മാ​യ തി​രു​ത്തോ സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ല്‍ പ​ണി കു​റ​ച്ചെ​ടു​ക്ക​ണം. എ​ന്നാ​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ അ​ത് വ​ള​രെ ലാ​ഘ​വ​ത്തോ​ടെ ല​ളി​ത​മാ​യി അ​നാ​യാ​സം ചെ​യ്തു.

ക​ടും​ക​ട്ടി വാ​ക്കു​ക​ള്‍ അ​ദ്ദേ​ഹം ത​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചി​ല്ല. അ​ഥ​വാ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് ന​മ്മെ ചി​രി​പ്പി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഒ​ര​ല്പം അ​തി​ശ​യോ​ക്തി ക​ല​ര്‍​ത്തി പ​റ​ഞ്ഞാ​ല്‍ കു​ഞ്ച​ന്‍ ന​മ്പ്യാ​ര്‍​ക്ക് ശേ​ഷം ത​ന്‍റെ ചു​റ്റു​പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ നോ​ക്കി ക​ണ്ട് അ​ത് ഒ​രു ക​ലാ​രൂ​പ​ത്തി​ലേ​ക്ക് പ​റി​ച്ചു ന​ട്ട് ഏ​റ്റ​വും ഭം​ഗി​യാ​യി ജ​ന​പ്രി​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ രാ​ജ​പ്പ​ന് സാ​ധി​ച്ചു.

ഇ​ന്നും വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​ലും പു​റ​ത്തും ഉ​ണ്ട് എ​ന്ന​താ​ണ് സ​ത്യം. ഓ​ഡി​യോ കാ​സ​റ്റു​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഒ​രു ത​രം​ഗ​മാ​യി മാ​റി​യ കാ​ല​ത്ത് ഏ​തു വീ​ട്ടി​ലും ഒ​രു വി.​ഡി. രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ത്തി​ന്‍റെ ഒ​രു കാ​സ​റ്റ് എ​ങ്കി​ലും ഉ​ണ്ടാ​വാ​റു​ണ്ട്.

ചെ​റു​പ്പ​ക്കാ​രും പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മൊ​ക്കെ രാ​ജ​പ്പ​ന്‍റെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വ​ദി​ച്ചു. അ​തി​നൊ​രു കാ​ര​ണം ആ ​ഗാ​ന​ങ്ങ​ളി​ല്‍ അ​വ​ര്‍ കേ​ട്ട​ത് ത​ങ്ങ​ള്‍​ക്ക് അ​റി​യു​ന്ന നാ​ടി​ന്‍റേ​യും നാ​ട്ടാ​രു​ടെ​യും ക​ഥ​ക​ളാ​ണ് അ​വ​രു​ടെ വേ​വ​ലാ​തി​ക​ളാ​ണ്, സ​ങ്ക​ട​പെ​യ്തു​ക​ളാ​ണ്, ഒ​രു നാ​ട്ടി​ട വ​ഴി​യി​ലെ വേ​ലി​ക്ക് അ​പ്പു​റ​വും ഇ​പ്പു​റ​വും നി​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്... അ​വ​ര​ത് ക​ണ്ണ​ട​ച്ച് കേ​ട്ട് ആ​സ്വ​ദി​ച്ചു.. പ​ര​സ്പ​രം മൂ​ളി​പ്പാ​ടി..

വെ​ള്ളി​ക്കു​ഴി​യി​ല്‍ ദേ​വ​ദാ​സ​ന്‍ രാ​ജ​പ്പ​ന്‍ എ​ന്ന വി.​ഡി.​രാ​ജ​പ്പ​ന്‍ ഹാ​സ്യ​ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ പാ​ര​ഡി ഗാ​ന​ങ്ങ​ള്‍ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളി​ല്‍ വീ​ണ്ടും വീ​ണ്ടും പാ​ടാ​ന്‍ ക​ഴി​യും വി​ധം നി​റ​ച്ചു. കോ​ട്ട​യ​ത്താ​യി​രു​ന്നു വി.​ഡി.​രാ​ജ​പ്പ​ന്‍റെ ജ​ന​ന​മെ​ങ്കി​ലും കേ​ര​ളം മു​ഴു​വ​ന്‍ രാ​ജ​പ്പ​നെ​യും ഈ​ണ​ങ്ങ​ളേ​യും ഇ​ട​നെ​ഞ്ചി​ലേ​റ്റി.

ത​ന്‍റെ പാ​ര​ഡി​ക​ളി​ലും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ത്തി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം കൂ​ടു​ത​ലും കൊ​ണ്ടു​വ​ന്ന​ത മൃ​ഗ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, നാ​യ, പോ​ത്ത്, എ​രു​മ, ത​വ​ള, കോ​ഴി, പാ​മ്പ് എ​ന്നി​വ​യൊ​ക്കെ​യാ​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന ടൈ​റ്റി​ലു​ക​ളി​ടാ​ന്‍ വി.​ഡി.​രാ​ജ​പ്പ​ന് പ്ര​ത്യേ​ക ക​ഴി​വാ​യി​രു​ന്നു.

പ്രി​യേ നി​ന്‍റെ കു​ര, കു​മാ​രി എ​രു​മ, മാ​ക് മാ​ക്, ചി​ക​യു​ന്ന സു​ന്ദ​രി, എ​ന്നെ​ന്നും കു​ര​ങ്ങേ​ട്ട​ന്‍റെ തു​ട​ങ്ങി​യ ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ള്‍ വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ സ​ദ​സ് ചി​രി​ച്ചാ​ര്‍​മാ​ദി​ച്ചി​ള​കി മ​റി​യു​മാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി എ​ത്ര​യോ വേ​ദി​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍ നി​റ​ഞ്ഞാ​ടി​യി​രി​ക്കു​ന്നു. കാ​സ​റ്റു​ക​ളി​ലൂ​ടെ​യാ​ണ് രാ​ജ​പ്പ​ന്‍ കൂ​ടു​ത​ല്‍ പ്ര​ശ​സ്ത​നാ​യ​ത്. അ​ന്ന​ത്തെ ബ​സു​ക​ളി​ലും ക​ല്യാ​ണ വീ​ടു​ക​ളി​ലും ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ലു​മൊ​ക്കെ അ​ല​യ​ടി​ച്ചി​രു​ന്ന​ത് വി.​ഡി.​രാ​ജ​പ്പ​ന്‍റെ പാ​ര​ഡി​ക​ളു​ടേ​യും ഹാ​സ്യ ക​ഥാ​പ്ര​സം​ഗ​ങ്ങ​ളു​ടെ യും ​ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സൂ​പ്പ​ര്‍​പാ​ര​ഡി​ക​ളാ​യി​രു​ന്നു.

അ​ന്നൊ​ക്കെ ഗ​ള്‍​ഫി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍ കൊ​ണ്ടു​വ​ന്നി​രു​ന്ന ഓ​ഡി​യോ കാ​സ​റ്റു​ക​ളി​ല്‍ വി.​ഡി.​രാ​ജ​പ്പ​ന്‍റെ കാ​സ​റ്റു​ക​ള്‍​ക്കേ​റെ ഡി​മാ​ൻ​ഡാ​യി​രു​ന്നു. പ്ര​ത്യേ​ക ശ​ബ്ദ​മാ​യി​രു​ന്നു രാ​ജ​പ്പ​ന്‍റേ​ത്. ശ്രു​തി​മ​ധു​ര​മോ സം​ഗ​തി​യും ടെ​മ്പോ​യു​മൊ​ക്കെ ഒ​ത്തു ചേ​ര്‍​ന്ന​തോ അ​ല്ല, മ​റി​ച്ച് ചി​രി​പ്പി​ക്കാ​ന്‍ ക​ഴി​വു​ള്ള ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഒ​രു ചെ​റി​യ​മൂ​ള​ലോ ചി​രി​യോ ധാ​രാ​ള​മാ​യി​രു​ന്നു മ​ല​യാ​ളി​ക​ളെ ചി​രി​പ്പി​ക്കാ​ന്‍.

Todays Story

പു​ഴ​യ​റി​വു​ക​ളി​ല്‍ പ​ഠി​ക്കാ​നു​ണ്ടേ​റെ

തോ​ട്ടു​മീ​നു​ക​ളെ​പ്പ​റ്റി​യും അ​വ​യെ പി​ടി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​പ്പ​റ്റി​യും നാ​മ​വ​ശേ​ഷ​മാ​യ മ​ത്സ്യ​വം​ശ​ങ്ങ​ളെ​പ്പ​റ്റി​യും കേ​ര​ള​ത്തി​ലാ​ദ്യ​മാ​യൊ​രു പ​ഠ​നം ന​ട​ക്കു​ന്നു.

തോ​ട​രി​ക് വാ​ട്സാ​പ്പ് ഗ്രൂ​പ്പ് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശം എ​ങ്ങി​നെ ത​ട​യാ​മെ​ന്നും മ​ത്സ്യ ഉ​ദ്പാ​ദ​നം എ​ങ്ങി​നെ വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​യും ഇ​വ​ര്‍ പ​ഠ​നം ന​ട​ത്തി.

അ​തി​ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​ക​ളാ​ണ് പു​ഴ​ക​ളും തോ​ടു​ക​ളും നേ​രി​ടു​ന്ന​ത്. പു​ഴ​യെ​ന്ന​ത് കേ​വ​ലം ജ​ല​പ്ര​വാ​ഹ​മ​ല്ലെ​ന്നും അ​നേ​കം ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യാ​ണെ​ന്നും ഓ​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്.

മ​ത്സ്യ ഉ​ദ്പാ​ദ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ പ​ല​തും വി​പ​രീ​ത​ഫ​ല​മാ​ണ് ന​ല്‍​കു​ന്ന​ത്. ഉ​ള്‍​ന​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലെ അ​ടു​പ്പു​ക​ള്‍ പ​ല​ദി​വ​സ​ങ്ങ​ളി​ലും പു​ക​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

തോ​ടു​ക​ളി​ല്‍ മ​ത്സ്യ​ങ്ങ​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​തെ​ന്ന് തോ​ട​രി​ക് ഗ്രൂ​പ് ക​ണ്‍​വീ​ന​ര്‍ സി. ​ദി​വാ​ക​ര​ന്‍ പ​റ​യു​ന്നു.

പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട നാ​ട​ന്‍ മ​ത്സ്യ ഇ​ന​ങ്ങ​ളെ​യും അ​വ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കി​യ കാ​ര​ണ​ങ്ങ​ളും ഇ​വ​യു​ടെ സ്ഥാ​ന​ത്തേ​ക്ക് കു​ടി​യേ​റി​യ വി​ദേ​ശ മ​ത്സ്യ​ഇ​ന​ങ്ങ​ളെ​യും തോ​ട്ടു​മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​മു​ള്ള പ​ഠ​ന​മാ​ണ് സീ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മു​പ്പ​തോ​ളം പേ​ര്‍ ന​ട​ത്തി​യ​ത്.

ബെ​ന്‍റു​ക​ളും ജോ​യി​ന്‍റു​ക​ളു​മി​ട്ട് വെ​ള്ളം ക​യ​റാ​താ​ക്കി​യ പി​വി​സി പൈ​പ്പു​ക​ളും കാ​റി​ന്‍റെ​യും ലോ​റി​യു​ടെ​യും കാ​റ്റു​നി​റ​ച്ച ട്യൂ​ബു​ക​ളു​മു​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ നാ​ലു​പേ​ര്‍​ക്ക് ക​യ​റാ​വു​ന്ന തോ​ണി​യു​ണ്ടാ​ക്കി​യാ​യി​രു​ന്നു വെ​ള്ള​ത്തി​ലെ പ​ഠ​നം.

മൂ​ന്നു​മാ​സ​ത്തെ മ​ത്സ്യ നി​രീ​ക്ഷ​ണ​ത്തി​നും സ​ര്‍​വേ​യ്ക്കും ശേ​ഷം പു​ഴ​യ​റി​വു​ള്ള​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ള്‍ സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ള്‍ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

ക​വ്വാ​യി​പ്പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​യ വെ​ള്ളൂ​ര്‍​പ്പു​ഴ​യി​ലെ നാ​ട​ന്‍ മീ​നു​ക​ളെ​ക്കു​റി​ച്ചും അ​വ​യെ വെ​റും കൈ​കൊ​ണ്ട് പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തെ പു​ഴ​യ​റി​വു​ക​ളു​ള്ള​വ​രാ​ണ് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്.

നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

ക​രി​ങ്കു​ഴി പാ​ല​ത്തി​ന് കീ​ഴി​ല്‍ ന​ട​ത്തി​യ പു​ഴ​യ​റി​വ് പ​ങ്കു​വ​യ്ക്ക​ല്‍ പ​രി​പാ​ടി​യി​ല്‍ മീ​നു​ക​ളു​ടെ സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള നാ​ട്ട​റി​വു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്.

വെ​ള്ളൂ​ര്‍ പു​ഴ​യി​ല്‍ ഒ​രു കാ​ല​ത്ത് സു​ല​ഭ​മാ​യി​രു​ന്ന മ​ണ​ക്കൊ​ട്ട​ന്‍, ക​രി​ങ്കു​രു​ട​ന്‍ എ​ന്നീ മീ​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും നാ​ട​ന്‍ മു​ഷു​വും കാ​ട​നും പു​ല്ല​നും(​കു​റു​വ) അ​ത്യ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ളാ​യി മാ​റി​യ​താ​യും പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി.

ആ​ഫ്രി​ക്ക​ന്‍ മു​ഷു​വാ​ണ് നാ​ട​ന്‍ മു​ഷു​വി​നെ ഇ​ല്ലാ​താ​ക്കി​യ​ത്. അ​തേ​സ​മ​യം തി​ലോ​പ്പി​യ, ആ​ഫ്രി​ക്ക​ന്‍ മു​ഷു, വി​യ​റ്റ്‌​നാം ക​യ്ച​ല്‍, അ​നാ​ബ​സ് എ​ന്നീ അ​ധി​നി​വേ​ശ മ​ത്സ്യ​ങ്ങ​ള്‍ കൂ​ടി​വ​രു​ന്ന​താ​യും ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ട്ടു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സു​ല​ഭ​വും ഇ​ന്ന് അ​സു​ല​ഭ​വു​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ട​ന്‍ ക​യ്ച​ലും (വ​രാ​ല്‍) വി​യ​റ്റ്‌​നാം ക​യ്ച​ലു​മാ​യി ക്രോ​സിം​ഗ് ന​ട​ക്കു​ന്ന​താ​യും സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി.

മ​ത്സ്യ​സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന വി​ദേ​ശ​യി​ന​ങ്ങ​ള്‍ നാ​ട​ന്‍ ക​യ്ച​ലി​ന്‍റെ വം​ശ​ശു​ദ്ധി​യും നി​ല​നി​ല്‍​പ്പു​ത​ന്നെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യാ​ണ് ച​ര്‍​ച്ച​യി​ലു​യ​ര്‍​ന്ന​ത്.

മു​പ്പ​തോ​ളം ശു​ദ്ധ​ജ​ല​മ​ത്സ്യ​ങ്ങ​ള്‍ സു​ല​ഭ​മാ​യി​രു​ന്നി​ട​ത്ത് പ​തി​ന​ഞ്ചോ​ളം മ​ത്സ്യ​ങ്ങ​ളേ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ന്നു​ള്ളൂ എ​ന്നും കേ​ര​ള​ത്തി​ലെ ത​ന​തു​മ​ത്സ്യ​മാ​യ മ​ഞ്ഞ​ളേ​ട്ട​യു​ടെ(​മ​ഞ്ഞ​ക്കൂ​രി) എ​ണ്ണ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ത്യ​പൂ​ര്‍​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന 23 ഇ​നം നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Todays Story

കേ​ര​ള​ത്തി​ന്‍റെ ക​രു​ത​ലാ​ണ് ഹ​രി​ത​ക​ര്‍​മ്മ​സേ​ന

കേ​ര​ളം ക്ലീ​നാ​ക്കു​ന്ന വ​നി​താ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ അം​ഗ​ബ​ലം 36,000 പി​ന്നി​ടു​ന്നു. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 86 ല​ക്ഷം പാ​ര്‍​പ്പി​ട​ങ്ങ​ളി​ലും 2.57 ല​ക്ഷം സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്ന് പ്ര​തി​വ​ര്‍​ഷം 6.5 ല​ക്ഷം ട​ണ്‍ മാ​ലി​ന്യം സം​ഭ​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ചീ​ക​ര​ണ സേ​ന​യാ​ണ് ഇ​വി​ട​ത്തെ ഹ​രി​ത​ക​ര്‍​മ​സേ​ന.

കു​ടും​ബ​ശ്രീ മി​ഷ​നു കീ​ഴി​ല്‍ 2017ല്‍ ​ആ​രം​ഭി​ച്ച ഹ​രി​ത​ക​ര്‍​മ​സേ​ന ഇ​പ്പോ​ള്‍ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ലൂ​ടെ മ​റ്റൊ​രു മു​ന്നേ​റ്റം​കൂ​ടി കു​റി​ച്ചി​രി​ക്കു​ന്നു. ഇ​ക്കൊ​ല്ലം അ​ര ല​ക്ഷം ട​ണ്‍ ഇ ​വേ​സ്റ്റ് സേ​ന സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ല ന​ല്‍​കി​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ സം​ഭ​ര​ണം. അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത 44 ഇ​നം ഇ​ല​ക്‌​ട്രോ​ണി​ക്-​ഇ​ല​ക്‌​ട്രി​ക്ക​ല്‍ മാ​ലി​ന്യ​ങ്ങ​ളാ​ണ് സേ​ന വി​ല ന​ല്‍​കി ശേ​ഖ​രി​ക്കു​ന്ന​ത്. ഇ- ​മാ​ലി​ന്യ​ത്തി​ന് വി​ല​യാ​യി മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​തു​വ​രെ ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി​യ​ത്.

ടെ​ലി​വി​ഷ​ന്‍, റ​ഫ്രി​ജ​റേ​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, മൈ​ക്രോ​വേ​വ് ഓ​വ​ന്‍, മി​ക്സ​ര്‍ ഗ്രൈ​ന്‍​ഡ​ര്‍, ഫാ​ന്‍, ലാ​പ്‌​ടോ​പ്, ക​മ്പ്യൂ​ട്ട​ര്‍, മോ​ണി​റ്റ​ര്‍, മൗ​സ്, കീ​ബോ​ര്‍​ഡ്, എ​ല്‍​സി​ഡി മോ​ണി​റ്റ​ര്‍, എ​ല്‍​സി​ഡി/​എ​ല്‍​ഇ​ഡി ടെ​ലി​വി​ഷ​ന്‍, പ്രി​ന്‍റ​ര്‍, ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ന്‍, തേ​പ്പു​പെ​ട്ടി, മോ​ട്ടോ​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ടെ​ലി​ഫോ​ണ്‍, റേ​ഡി​യോ, മോ​ഡം, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍, ബാ​റ്റ​റി, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, യു​പി​എ​സ്, സ്റ്റെ​ബി​ലൈ​സ​ര്‍, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, വാ​ട്ട​ര്‍ കൂ​ള​ര്‍, ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​ര്‍, എ​സ്എം​പി​എ​സ്, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​ഡി ഡ്രൈ​വ്, പി​സി​ബി ബോ​ര്‍​ഡു​ക​ള്‍, സ്പീ​ക്ക​ര്‍, ഹെ​ഡ്ഫോ​ണു​ക​ള്‍, സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍, എ​മ​ര്‍​ജ​ന്‍​സി ലാ​മ്പ് തു​ട​ങ്ങി​യ​വ ഹ​രി​ത​ക​ര്‍​മ​സേ​ന ഏ​റ്റെ​ടു​ക്കും.

പ​ഴ​യ റ​ഫ്രി​ജ​റേ​റ്റ​റി​നു കി​ലോ​യ്ക്ക് 16 രൂ​പ​യും ലാ​പ്‌​ടോ​പ്പി​ന് 104 രൂ​പ​യും വി​ല ന​ല്‍​കും. എ​ല്‍​സി​ഡി/ എ​ഇ​ഡി ടി​വി- 16 രൂ​പ, ടോ​പ് ലോ​ഡ് വാ​ഷിം​ഗ് മെ​ഷീ​ന്‍- 16 രൂ​പ , ഫ്ര​ണ്ട് ലോ​ഡ്- 9, സീ​ലിം​ഗ് ഫാ​ന്‍- 41, മൊ​ബൈ​ല്‍ ഫോ​ണ്‍- 115, സ്വി​ച്ച് ബോ​ര്‍​ഡ്-17, എ​യ​ര്‍ ക​ണ്ടീ​ഷ​ന​ര്‍- 58 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​രു കി​ലോ​യ്ക്കു​ള്ള വി​ല നി​ര​ക്ക്.

 

Todays Story

കരുതലോടെ, മഴക്കാലത്തെ ഡ്രൈവിംഗ്

ഇ​ളം കാ​റ്റേ​റ്റ് മ​ഴ​ത്തു​ള്ളി​ക​ളു​ടെ ത​ണു​പ്പ് ആ​സ്വ​ദി​ച്ച് മ​ഴ​യ​ത്തു​ള്ള വ​ണ്ടി​യോ​ടി​ക്ക​ല്‍ വ​ള​രെ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ്. ഡ്രൈ​വിം​ഗ് അ​പ​ക​ട​ക​ര​വും ദു​ഷ്‌​ക്ക​ര​വു​മാ​കു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. മ​ഴ​ക്കാ​ലം മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ഈ ​സ​മ​യ​ത്തെ വാ​ഹ​ന​യാ​ത്ര ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട യാ​ത്ര​യാ​യേ​ക്കാം.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ തെ​ന്നി​മ​റി​ഞ്ഞും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ പ​ല അ​പ​ക​ട​ങ്ങ​ളും ഒ​രു​പ​രി​ധി വ​രെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

വേ​ഗം പ​ര​മാവ​ധി കു​റ​യ്ക്കു​ക

റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റം​ത​ള്ളു​ന്ന എ​ണ്ണ​ത്തു​ള്ളി​ക​ള്‍ മ​ഴ​പെ​യ്യു​ന്ന​തോ​ടെ അ​പ​ക​ട​ക്കെ​ണി​ക​ളാ​കാ​റു​ണ്ട്. മ​ഴ​വെ​ള്ള​ത്തി​നൊ​പ്പം എ​ണ്ണ​യും ചേ​രു​ന്ന​തോ​ടെ റോ​ഡ് അ​പ​ക​ട​ക​ര​മാം​വി​ധം വ​ഴു​ക്ക​ല്‍ ഉ​ള്ള​താ​കു​ന്നു. അ​തു​കൊ​ണ്ട് പ​ര​മാ​വ​ധി പ​തു​ക്കെ വാ​ഹ​നം ഓ​ടി​ക്കു​ക​യാ​ണ് മ​ഴ​ക്കാ​ല​ത്ത് ഉ​ത്ത​മം.

സ്റ്റി​യ​റിം​ഗ് വെ​ട്ടി​ത്തി​രി​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തും. പ​ര​മാ​വ​ധി ബ്രേ​ക്ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി ആ​ക്സി​ല​റേ​റ്റ​റി​ല്‍ നി​ന്ന് കാ​ലെ​ടു​ത്ത് വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത ഡ്രൈ​വിം​ഗി​ന് ഉ​ത്ത​മം.

ഹെ​ഡ് ലൈ​റ്റ് ലോ ​ബീ​മി​ല്‍ ആ​ക്കാം

വാ​ഹ​നം ബൈ​ക്കാ​യാ​ലും കാ​റാ​യാ​ലും ശ​രി ശ​ക്ത​മാ​യ മ​ഴ​യ​ത്ത് ഹെ​ഡ്‌ലൈറ്റു​ക​ള്‍ ലോ ​ബീ​മി​ല്‍ ക​ത്തി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റോ​ഡ് വ്യ​ക്ത​മാ​യി കാ​ണു​ന്ന​തി​നും മ​റ്റു​വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ നി​ങ്ങ​ളു​ടെ വാ​ഹ​നം പെ​ടു​ന്ന​തി​നും ഹെ​ഡ്‌ലൈറ്റ് സ​ഹാ​യി​ക്കും.

വാ​ഹ​ന​ത്തി​ല്‍ ഫോ​ഗ് ലൈ​റ്റ് ഉ​ണ്ട​ങ്കി​ല്‍ അ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ട​യ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ശ്ര​ദ്ധ വേ​ണം

മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ട​യ​റി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ണം ലാ​ഭി​ക്കാ​ന്‍ തേ​ഞ്ഞ ട​യ​ര്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​കും. തേ​യ്മാ​നം കൂ​ടു​മ്പോ​ള്‍ ഗ്രി​പ്പ് കു​റ​യു​മെ​ന്ന​ത് മ​റ​ക്കാ​തി​രി​ക്കു​ക.

അ​ലൈ​ന്‍​മെ​നന്‍റും വീ​ല്‍ ബാ​ല​ന്‍​സിം​ഗും കൃ​ത്യ​മാ​ക്കു​ക​യും ട​യ​റി​ലെ വാ​യു​മ​ര്‍​ദം നി​ശ്ചി​ത അ​ള​വി​ല്‍ നി​ല​നി​ര്‍​ത്തു​ക​യും വേ​ണം.

മു​ന്‍​ക​രു​ത​ല്‍ ന​ല്ല​താ​ണ്

* ഹെ​ഡ്ലൈ​റ്റ്, ബ്രേ​ക്ക് ലൈ​റ്റ്, ഇ​ന്‍​ഡി​ക്കേ​റ്റ​ര്‍, വൈ​പ്പ​ര്‍, ഹാ​ന്‍​ഡ് ബ്രേ​ക്ക്, തു​ട​ങ്ങി​യ​വ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് എ​ല്ലാ ദി​വ​സ​വും യാ​ത്ര തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് പ​രി​ശോ​ധി​ക്ക​ണം.

* വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ തൊ​ട്ടു​പി​ന്നാ​ലെ യാ​ത്ര​വേ​ണ്ട. അ​വ​യു​ടെ കൂ​റ്റ​ന്‍ ട​യ​റു​ക​ള്‍ തെ​റി​പ്പി​ക്കു​ന്ന ചെ​ളി​വെ​ള്ളം നി​ങ്ങ​ളു​ടെ കാ​ഴ്ച ത​ട​സ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബ്രേ​ക്ക് കി​ട്ടാ​തെ അ​വ​യ്ക്ക് പി​ന്നി​ല്‍ വാ​ഹ​നം ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. വാ​ഹ​നം പൂ​ര്‍​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ന്‍ മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ക്കു​ക.

* റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ചെ​റി​യ അ​ള​വി​ല്‍ ആ​ണെ​ങ്കി​ല്‍ പോ​ലും അ​തി​നു മു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​ത്. അ​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ അ​ക്വാ​പ്ലെ​യി​നിം​ഗ് എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം.

* വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന പാ​ല​ങ്ങ​ളി​ലൂ​ടെ​യോ റോ​ഡി​ലൂ​ടെ​യോ ഡ്രൈ​വ് ചെ​യ്യ​രു​ത്.

* മ​ഴ​ക്കാ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ കീ​ഴി​ലോ മ​ല​ഞ്ചെ​രു​വി​ലോ ഹൈ ​ടെ​ന്‍​ഷ​ന്‍ ലൈ​നു​ക​ളു​ടെ താ​ഴെ​യോ ആ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

* വെ​ള്ള​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ള്‍ ഏ​സി ഓ​ഫ് ചെ​യ്യു​ക

* മ​ഴ​ക്കാ​ല​ത്ത് ഗൂ​ഗി​ളി​നെ മാ​ത്രം ആ​ശ്ര​യി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക

ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്ത് യാ​ത്ര ഒ​ഴി​വാ​ക്കു​ക

മ​ഴ അ​തി​ശ​ക്ത​മാ​ണെ​ങ്കി​ല്‍ വാ​ഹ​നം റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട് അ​ല്പ​നേ​രം മ​ഴ ആ​സ്വ​ദി​ക്കാം. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​ശേ​ഷം യാ​ത്ര തു​ട​രു​ക​യു​മാ​കാം.

വി​വ​ര​ങ്ങ​ള്‍​ക്ക് ക​ട​പ്പാ​ട് : കേ​ര​ള പോ​ലീ​സ്

Todays Story

ചു​രം തുരക്കാ​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ടെ​ക്‌​നോ​ള​ജി

സം​സ്ഥാ​ന​മാ​കെ കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ട് ചു​രം തു​ര​ങ്ക​പാ​ത​യ്ക്കാ​യി ഓ​സ്‌​ട്രേ​ല​യ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ.​ ക​ട്ട്‌ ആ​ൻ​ഡ്‌ ക​വ​ർ രീ​തി​യി​ലാ​കും നി​ർ​മാ​ണം. ഓ​സ്‌​ട്രേ​ലി​യ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ്‌ തു​ര​ക്ക​ൽ.

പാ​റ​യു​ടെ കാ​ഠി​ന്യം അ​നു​സ​രി​ച്ച്‌ മാ​ർ​ഗം തെ​ര​ഞ്ഞെ​ടു​ക്കും. കാ​ഠി​ന്യം കു​റ​ഞ്ഞ പാ​റ​യാ​ണെ​ങ്കി​ൽ സോ​ഫ്‌​റ്റ്‌ ഡ്രി​ല്ലിം​ഗാ​കും. കാ​ഠി​ന്യം കൂ​ടി​യ​താ​ണെ​ങ്കി​ൽ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ​യാ​കും തു​ര​ക്ക​ൽ.

വ​യ​നാ​ട്‌-​കോ​ഴി​ക്കോ​ട്‌ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ -ക​ള്ളാ​ടി-മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പ്ര​വൃ​ത്തി അ​തി​വേ​ഗ​ത്തി​ൽ. ഭീ​മ​ൻ​പാ​റ തു​ര​ക്കാ​നു​ള്ള റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​ങ്ങ​ളെ​ത്തി​ച്ചു.

​തു​ര​ങ്കം ആ​രം​ഭി​ക്കു​ന്ന മേ​പ്പാ​ടി മീ​നാ​ക്ഷി​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡ്‌ നി​ർ​മാ​ണ​വും ഡം​പിം​ഗ് യാ​ർ​ഡു​ക​ളു​ടെ​യും ക്ര​ഷ​റു​ക​ളു​ടെ​യും പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ് ‌. ക​ള്ളാ​ടി​യി​ൽ​നി​ന്ന്‌ മ​ല​യ​ടി​വാ​രം​വ​രെ റോ​ഡ്‌ വെ​ട്ടി​ക​യ​റു​ക​യാ​ണ്‌.

നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും യ​ന്ത്ര​ങ്ങ​ളു​മു​ണ്ട്‌. പ​വ​ർ​സ്റ്റേഷ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചു.

റോ​ക്ക് ഡ്രി​ൽ ബൂ​മ​റു​ക​ൾ എ​ത്തി

ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്ത്‌ ഇ​ര​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ താ​ൽ​കാ​ലി​ക പാ​ലം നി​ർ​മി​ച്ച്‌ മെ​ഷി​ന​റി​ക​ൾ എ​ത്തി​ച്ചു​തു​ട​ങ്ങി. യ​ന്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തു​ര​ങ്കം തു​ട​ങ്ങു​ന്ന സ്വ​ർ​ഗം​കു​ന്നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

ഇ​തോ​ടൊ​പ്പം ഇ​ര​വ​ഞ്ഞി​പു​ഴ​യി​ൽ പാ​ലം നി​ർ​മാ​ണ​വും അ​പ്രോ​ച്ച്‌ റോ​ഡ്‌ പ്ര​വൃ​ത്തി​യും തു​ട​ങ്ങും. തു​ര​ങ്ക​പാ​ത നി​ർ​മാ​ണ ക​ന്പ​നി​യാ​യ ദി​ലീ​പ്‌ ബി​ൽ​ഡ്‌​കോ​ൺ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ​നി​ന്നാ​ണ്‌ ര​ണ്ട്‌ റോ​ക്ക് ഡ്രി​ൽ ബൂ​മ​ർ വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ച​ത്‌.

വ​ലി​യ ട്ര​ക്കി​ൽ പ്ര​ത്യേ​ക​മാ​യി സ്ഥാ​പി​ച്ച പ്ലാ​റ്റ്ഫോ​മി​ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്‌. ക​ൽ​പ്പ​റ്റ ബൈ​പ്പാ​സി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്ര​ക്കി​ൽ​നി​ന്നി​റ​ക്കി ബൂ​മ​റു​ക​ൾ ക​ള്ളാ​ടി​യി​ലേ​ക്ക്‌ എ​ത്തി​ക്കും.

ബൂ​മ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്‌. ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള ബൂ​മ​റും അ​ടു​ത്ത​ദി​വ​സം കൊ​ണ്ടു​വ​രും. കൃ​ത്യ​മാ​യ അ​ള​വി​ലും ആ​ഴ​ത്തി​ലും റോ​ക്‌ ഡ്രി​ൽ ബൂ​മ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച്‌ തു​ര​ങ്കം നി​ർ​മി​ക്കാ​നാ​കും.

 

Todays Story

ലോവർ ബെർത്ത് ലഭിച്ചില്ലേ...

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ ടി​ക്ക​റ്റെ​ടു​ത്തി​ട്ടും ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ച്ചി​ല്ലേ.? കാ​ര​ണം വി​ശ​ദീ​ക​രി​ച്ച് റെ​യി​ൽ​വേ​യി​ലെ ട്രെ​യി​ൻ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ (ടി​ടി​ഇ) പ​ങ്കു​വെ​ച്ച വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണ് വീ​ഡി​യോ.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട​യി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്ന കു​റി​പ്പോ​ടെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ആ​ളു​ക​ള്‍ ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന വീ​ഡി​യോ​ക്ക് താ​ഴെ എ​ല്ലാ​വ​രും ലൈ​ക്ക് ചെ​യ്യു​ക​യാ​ണ്.

ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​ൻ എ​ന്തു​ചെ​യ്യ​ണം?

ട്രെ​യി​ൻ ന​മ്പ​ർ 2424 ദി​ബ്രു​ഗ​ഡ് രാ​ജ​ധാ​നി​യി​ൽ യാ​ത്ര​ക്കാ​രാ​യ നാ​ല് മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ലോ​വ​ർ ബെ​ർ​ത്തി​ന് പ​ക​രം മ​ധ്യ ബെ​ർ​ത്തു​ക​ളും അ​പ്പ​ർ ബെ​ർ​ത്തു​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കു​മാ​ണ് ടി​ടി​ഇ വീ​ഡി​യോ​യി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ല​ഭി​ക്കാ​ൻ ഒ​രു ടി​ക്ക​റ്റി​ൽ പ​ര​മാ​വ​ധി ര​ണ്ട് യാ​ത്ര​ക്കാ​രേ ഉ​ണ്ടാ​കാ​വൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഇ​ങ്ങ​നെ ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​മ്പോ​ൾ മു​ൻ​ഗ​ണ​ന ല​ഭി​ക്കും. ര​ണ്ടി​ല​ധി​കം പേ​ർ ഒ​രേ ടി​ക്ക​റ്റി​ൽ ബു​ക്ക് ചെ​യ്താ​ൽ ക്വാ​ട്ടാ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ങ്ങി​നാ​ണ് ബെ​ർ​ത്ത് അ​നു​വ​ദി​ക്കു​ന്ന​ത്?

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ക​ംപ്യൂട്ട​ർ അ​ധി​ഷ്ഠി​ത റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും 45നും ​മു​ക​ളി​ലു​മു​ള്ള​തോ ഗ​ർ​ഭി​ണി​ക​ളാ​യ​വ​രോ ആ​യ സ്ത്രീ​ക​ൾ​ക്കും ഓ​ട്ടോ​മാ​റ്റി​ക് ആ​യി ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​മു​ണ്ട്. ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് ല​ഭ്യ​മാ​യ അ​ത്ത​രം ബെ​ർ​ത്തു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​വും ഇ​ത് അ​നു​വ​ദി​ക്ക​പ്പെ​ടു​ക.

പു​രു​ഷ​ന്മാ​ർ​ക്ക് 60 വ​യ​സിന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും സ്ത്രീ​ക​ൾ​ക്ക് 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും ആ​ണ് ലോ​വ​ർ ബെ​ർ​ത്ത്/​സീ​നി​യ​ർ സി​റ്റി​സ​ൺ ക്വാ​ട്ട സീ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​റ്റ​യ്ക്കോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു മു​തി​ർ​ന്ന പൗ​ര​നൊ​പ്പ​മോ യാ​ത്ര ചെ​യ്യു​മ്പോ​ൾ മാ​ത്ര​മാ​ണ് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സി​സ്റ്റം ലോ​വ​ർ ബെ​ർ​ത്ത് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ര​ണ്ടി​ൽ കൂ​ടു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രോ, അ​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന പൗ​ര​നും അ​ല്ലാ​ത്ത​വ​രു​മോ ഒ​രേ പി​എ​ൻ​ആ​റി​ൽ ബു​ക്ക് ചെ​യ്താ​ൽ, ഇ​ത് ജ​ന​റ​ൽ ക്വാ​ട്ട ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. പ്രാ​യ​പ​രി​ധി ബാ​ധ​ക​മാ​വു​മ്പോ​ഴും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യും.

ബു​ക്ക് ചെ​യ്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ലോ​വ​ർ ബെ​ർ​ത്ത് കി​ട്ടാ​ത്ത​വ​ർ​ക്ക് ല​ഭ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ത് അ​നു​വ​ദി​ക്കാ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ​ക്കും അ​ധി​കാ​ര​മു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കാം...

ലോ​വ​ർ ബെ​ർ​ത്ത് നി​ർ​ബ​ന്ധ​മാ​യും ആ​വ​ശ്യ​മു​ള്ള​വ​ർ അ​ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്രം ബു​ക്കിം​ഗ് ന​ട​ത്തു​ക​യെ​ന്ന് ഒ​പ്ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ടി​ടി​ഇ പ​റ​യു​ന്നു. ഇ​ങ്ങ​നെ, ബു​ക്ക് ചെ​യ്യു​മ്പോ​ൾ ലോ​വ​ർ ബെ​ർ​ത്ത് അ​നു​വ​ദി​ച്ചാ​ൽ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ആ​വു​ക.

കോ​ച്ചു​ക​ളി​ലെ ക്വാ​ട്ട ഇ​ങ്ങ​നെ ഓ​രോ ട്രെ​യി​ൻ കോ​ച്ചി​ലും സ്ലീ​പ്പ​ർ ക്ലാ​സിൽ ആ​റ് മു​ത​ൽ ഏ​ഴ് വ​രെ, എ​സി 3-ട​യ​റി​ൽ നാ​ല് മു​ത​ൽ അ​ഞ്ച് വ​രെ, എ.​സി. 2-ട​യ​റി​ൽ മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ലോ​വ​ർ ബെ​ർ​ത്ത് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും 45 വ​യ​സിന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ, സോ​ണ​ൽ റെ​യി​ൽ​വേ​ക​ളി​ലെ സ​ബ​ർ​ബ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ര​ണ്ടാം ക്ലാ​സ് ജ​ന​റ​ൽ കം​പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ൽ കു​റ​ഞ്ഞ​ത് ഏ​ഴ് സീ​റ്റു​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും യാ​ത്ര​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ കൈയിൽ ക​രു​തേ​ണ്ട​തു​ണ്ട്.

Todays Story

കു​ഞ്ഞ​ൻ ചോ​ക്കി​ൽ ശി​ല്പ​വി​സ്മ​യം

എ​ട്ടു സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ചോ​ക്കി​ൽ ഇ​ത​ൾ വി​രി​യു​ന്ന​ത് ലോ​ക​നേ​താ​ക്ക​ളും പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളും. ഇ​തി​നു പു​റ​മേ ഉ​ണ്ണീ​ശോ സെ​റ്റു​ൾ​പ്പെ​ടെ​യു​ള്ള​വ​യും ചോ​ക്കി​ലൂ​ടെ മെ​ന​ഞ്ഞെ​ടു​ക്കാ​ൻ ഈ ​ക​ലാ​കാ​ര​ന് ചു​രു​ങ്ങി​യ സ​മ​യം മ​തി.

പു​ൽ​ക്കൂ​ട്ടി​ലെ ആ​ട്ടി​ൻ​കു​ട്ടി​യു​ടെ നീ​ളം ഒ​ന്ന​ര സെ​ന്‍റി മീ​റ്റ​ർ മാ​ത്ര​മാ​ണ്. ചെ​റി​യ ചോ​ക്കി​ലെ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഇ​ടം​പി​ടി​ച്ചു. മൂ​ന്നാ​ർ ഗ​വ. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ എം. ​ര​ഞ്ജി​ത് കു​മാ​റാ​ണ് ചോ​ക്കു​പ​യോ​ഗി​ച്ച് വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ചോ​ക്കു​ക​ളി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ട് ആ​റു വ​ർ​ഷ​മാ​യി.

മൊ​ട്ടു​സൂ​ചി ഉ​പ​യോ​ഗി​ച്ചാ​ണ് രൂ​പ​ങ്ങ​ൾ മെ​ന​യു​ന്ന​ത്. ലെ​ൻ​സോ ക​ണ്ണ​ട​യോ ഉ​പ​യാ​ഗി​ക്കാ​റി​ല്ല. 20 മി​നി​റ്റി​ൽ ഒ​രു സൃ​ഷ്ടി പു​റ​ത്തു​വ​രും. മു​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം തു​ട​ങ്ങി​യ രാ​ഷ്‌​ട്ര​നേ​താ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ദ​ശാ​വ​താ​രം പൂ​ർ​ണ​മാ​യും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

 

Todays Story

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്...

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം ല​ഭി​ക്കു​മ്പോ​ൾ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം ല​ഭി​ക്കു​ന്ന ജോ​ലി​യ​ല്ലേ... മ​ഹാ​ഭാ​ഗ്യം എ​ന്ന് ഇ​ന്നും പ​റ​യു​ന്ന​വ​ർ കേ​ര​ള​ത്തി​ൽ ഉ​ണ്ടെ​ന്ന് അ​റി​യു​മോ? അ​തി​ശ​യോ​ക്തി അ​ല്ല ഇ​ത്, സ​ത്യ​മാ​ണ്.

തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി കൊ​ണ്ടു ന​ട​ന്നി​രു​ന്ന ഒ​രു വി​ശ്വാ​സ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​തെ​ന്നും അ​റി​യു​ക. ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം ന​ട​ത്തു​ന്ന ഇ​ക്കാ​ല​ത്തു​പോ​ലും സ​ർ​ക്കാ​ർ ജോ​ലി എ​ന്ന​ത് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ നാ​ല് ച​ക്രം കി​ട്ടു​ന്ന പ​ദ​വി എ​ന്ന് പ​റ​യു​ന്ന​ത് ഒ​രേ​സ​മ​യം വൈ​രു​ധ്യവും കൗ​തു​ക​ക​ര​വു​മാ​ണ്.

എ​ങ്ങ​നെ​യാ​ണ് ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം ഇ​ങ്ങ​നെ ഒ​രു വി​ശ്വാ​സ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​ട്ടം. ജി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ഏ​റെ പ്ര​ചാ​രം നേ​ടി​യ പു​സ്ത​ക​ത്തി​ലു​ണ്ട്.

പ്ര​ശ​സ്ത ജീ​വ​ച​രി​ത്ര​കാ​ര​നും നി​രൂ​പ​ക​നും എ​ഴു​ത്തു​കാ​ര​നും ആ​ദ്യ​കാ​ല പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം ഒ​രു ച​രി​ത്ര നി​യോ​ഗം ഏ​റ്റെ​ടു​ക്കു​ന്ന കൃ​തി​യാ​ണ്...

ഇ​നി ച​ക്ര​ത്തി​ന്‍റെ ക​ഥ​യി​ലേ​ക്ക് ക​ട​ക്കാം. തി​രു​വി​താം​കൂ​ർ ഭ​രി​ച്ച അ​നി​ഴം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ മ​ഹാ​രാ​ജാ​വ് (1739- 1758)രാ​ജ്യം തൃ​പ്പ​ടി​ദാ​ന​ത്തി​ലൂ​ടെ ശ്രീ​പ​ത്മ​നാ​ഭ​ന് അ​ടി​യ​റ വ​ച്ച​തോ​ടെ നാ​ട് ശ്രീ​പ​ത്മ​നാ​ഭ​ന്‍റേ​താ​യി.

ശ്രീ​പ​ത്മ​നാ​ഭ ദാ​സ​ന്മാ​രാ​യി​ട്ടാ​ണ് അ​ന്നു മു​ത​ലു​ള്ള മ​ഹാ​രാ​ജാ​ക്ക​ന്മാ​ർ തി​രു​വി​താം​കൂ​ർ ഭ​രി​ച്ച​ത്. തി​രു​വി​താം​കൂ​റി​ന്‍റെ അ​വ​സാ​ന നാ​ടു​വാ​ഴി​യാ​യ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ മ​ഹാ​രാ​ജാ​വും ശ്രീ​പ​ത്മ​നാ​ഭദാ​സ​ൻ ആ​യി​ട്ട് ത​ന്നെ​യാ​ണ് നാ​ട് വാ​ണ​ത്.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ന്‍റെ പു​തുയു​ഗം മു​ന്നി​ൽ എ​ത്തി​യ നി​മി​ഷ​ങ്ങ​ളി​ൽ പോ​ലും ചി​ത്തി​ര തി​രു​നാ​ൾ ശ്രീ​പ​ത്മ​നാ​ഭ ദാ​സ​നാ​യി ത​ന്നെ നി​ല​കൊ​ണ്ടു എ​ന്നും അ​റി​യു​ക. നാ​ടു​വാ​ഴു​ന്ന മ​ഹാ​രാ​ജാ​വ് അ​ല്ല, ശ്രീ​പ​ത്മ​നാ​ഭ​ൻ ആ​ണ് യ​ഥാ​ർ​ഥ അ​ന്ന​ദാ​താ​വ് എ​ന്ന് ചി​ന്തി​ച്ചി​രു​ന്ന "പ്ര​ജ​ക​ൾ' ആ​യി​രു​ന്നു അ​ന്ന് തി​രു​വി​താം​കൂ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

മാ​ത്ര​മ​ല്ല അ​ന്ന​ത്തെ നാ​ണ​യ​ങ്ങ​ളി​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യാ​ണ് പ​തി​ച്ചി​രു​ന്ന​തും. അ​തി​നാ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പ്ര​തി​ഫ​ലം ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്ര​മാ​യി ജ​നം സ്വീ​ക​രി​ച്ചു. 1957 ൽ ​ആ​ദ്യ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണം വ​ന്നി​ട്ടും പി​ന്നീ​ട് കോ​ൺ​ഗ്ര​സും ക​മ്മ്യൂ​ണി​സ്റ്റും മാ​റി​മാ​റി ഭ​രി​ച്ചി​ട്ടും സ​ർ​ക്കാ​ർ ജോ​ലി കി​ട്ടു​ക എ​ന്നാ​ൽ ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ ച​ക്രം കി​ട്ടു​ക എ​ന്ന വി​ശ്വാ​സ​ത്തി​ന് വ​ലി​യ മാ​റ്റ​മൊ​ന്നും വ​ന്നി​ല്ല.

ശ്രീ​പ​ത്മ​നാ​ഭ​ന്‍റെ മു​ദ്ര​യു​ള്ള​ത് കൊ​ണ്ട് ത​ന്നെ ജ​ന​ങ്ങ​ൾ നാ​ണ​യ​ങ്ങ​ളെ ഭ​ക്തി​പൂ​ർ​വ​മാ​ണ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് എ​ന്ന കാ​ര്യ​വും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ​ഭ​ര​ണ കാ​ല​ത്ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മ്പോ​ൾ വാ​യ്പ എ​ടു​ത്തി​രു​ന്ന​തും ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

പ​ലി​ശ സ​ഹി​തം വാ​യ്പ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ച്ച രേ​ഖ​ക​ളും ഉ​ണ്ട്. അ​ന്ന​ത്തെ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മ​തി​ല​കം രേ​ഖ​ക​ൾ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. (മ​തി​ല​കം രേ​ഖ​ക​ളെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഇ​ന്നും പ​ല ച​രി​ത്ര ഗ​വേ​ഷ​ക​രും ച​രി​ത്ര​ര​ച​ന​ക​ൾ ന​ട​ത്തു​ന്ന​തും) ച​ക്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ട്ട​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് അ​ര​ച്ച​ക്ര​ത്തി​ന് ര​ണ്ട് (പൈ​സ​യി​ൽ കു​റ​വ്) താ​ൻ ഊ​ണ് ക​ഴി​ച്ച ക​ഥ​യും പ​ട്ടം ജി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

അ​ക്കാ​ല​ത്ത് പ​ത്തു രൂ​പ ഉ​ണ്ടെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് വ​ള​രെ സു​ഭി​ക്ഷ​ത​യോ​ടെ ജീ​വി​ക്കാ​മാ​യി​രു​ന്നു. വാ​യ​ന​ക്കാ​ർ​ക്ക് അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നു​ന്ന ഇ​തു പോ​ലു​ള്ള നി​ര​വ​ധി സ​ത്യ​ങ്ങ​ളും ച​രി​ത്ര​വും തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ഇ​തി​ഹാ​സം പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് സ്കൂ​ളു​ക​ളി​ലും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ഹാ​രാ​ജാ​വി​നെ സ്തു​തി​ക്കു​ന്ന വ​ഞ്ചീ​ശ​മം​ഗ​ളം ആ​ല​പി​ച്ചി​രു​ന്നു.

1938-ൽ ​രാ​ജ​വാ​ഴ്ച​യ്ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി വ​ഞ്ചീ​ശ​മം​ഗ​ളം സ​ർ സി.പി. രാ​മ​സ്വാ​മി അ​യ്യ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തും രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. സ​ർ സി​പി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ തി​രു​വി​താം​കൂ​റി​ലെ ജ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി​യ​കാ​ല​ത്ത് സ​ർ സി​പി​ക്ക് വെ​ട്ടേ​റ്റ് സം​ഭ​വ​വും തി​രു​വി​താം​കൂ​റി​ന്‍റെ ഇ​തി​ഹാ​സം പ​റ​യു​ന്നു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് തൈ​ക്കാ​ടു​ള്ള ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ (ഇ​ന്ന​ത്തെ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ്) വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ക്കു​ന്ന ദി​വ​സം. സ​മ്മേ​ള​ന പ​ന്ത​ലി​ൽനി​ന്നു സ​ർ സിപി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വൈ​ദ്യു​തി ദീ​പ​ങ്ങ​ൾ എ​ല്ലാം നി​ല​ച്ച​തും അ​ദ്ദേ​ഹ​ത്തെ വെ​ട്ടി​യ സം​ഭ​വം ന​മു​ക്ക് തൊ​ട്ട് മു​ന്നി​ൽ എ​ന്ന പോ​ലെ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ​ര​ച്ചു കാ​ട്ടു​ന്നു. വെ​ട്ടേ​റ്റ സി​പി​യെ ചി​കി​ത്സി​ച്ച ഡോ. ​ആ​ർ. കേ​ശ​വ​ൻ നാ​യ​രു​ടെ വാ​ക്കു​ക​ൾ പ​ല​ർ​ക്കും പു​തി​യ അ​റി​വു ആ​യി​രി​ക്കും.

ക​വി​ളി​ലും ക​ഴു​ത്തി​ലും കൈ​വി​ര​ലു​ക​ളി​ലും മു​റി​വേ​റ്റ സ​ർ സി​പിയെ ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ദി​വാ​ന്‍റെ പ​ല്ലും നാ​വും പു​റ​ത്തു കാ​ണാ​മാ​യി​രു​ന്നു എ​ന്ന് ഡോ. ​പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ൾ​സ് കു​റ​വാ​യി​രു​ന്ന​തി​നാ​ൽ അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു.

ഇ​ത് അ​റി​ഞ്ഞ ദി​വാ​ൻ ഡോ. ​കേ​ശ​വ​ൻ നാ​യ​രോ​ട് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ ത​നി​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ള്ളാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ തി​രു​വി​താം​കൂ​ർ ക​ണ്ട ഏ​റ്റ​വും ക​രു​ത്ത​നും വി​വാ​ദ പു​രു​ഷ​നും ആ​യ ദി​വാ​നാ​യ സ​ർ സി ​പി രാ​മ​സ്വാ​മി അ​യ്യ​ർ​ക്ക് അ​ന​സ്തേ​ഷ്യ കൂ​ടാ​തെ​യാ​ണ് ശ​സ്ത്ര​ക്രി​യ​യും തു​ന്നി​ക്കെ​ട്ട​ലും ന​ട​ത്തി​യ​ത്!

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് സ​ർ.​സി.​പി പ​റ​ഞ്ഞ​ത് വേ​ദ​ന സ​ഹി​ക്കാ​നു​ള്ള ക​ഴി​വ് ത​നി​ക്ക് ല​ഭി​ച്ച​ത് 35 വ​ർ​ഷ​ക്കാ​ല​മാ​യി ശീ​ലി​ച്ച യോ​ഗാ​ഭ്യാ​സ​ത്തി​ലൂ​ടെ​യാ​ണെ​ന്ന്. ഇ​വി​ടെ മ​റ്റൊ​രു കാ​ര്യം കൂ​ടി ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

കെ.സി.എ​സ്. മ​ണി സ​ർ സി​പി​യു​ടെ മൂ​ക്ക് വെ​ട്ടി എ​ന്ന് പ​ഴം​കാ​ലം മു​ത​ൽ ന​മ്മ​ൾ കേ​ൾ​ക്കു​ന്ന ക​ഥ ശ​രി​യ​ല്ല എ​ന്നാ​ണ് ഡോ. ​കേ​ശ​വ​ൻ​നാ​യ​രു​ടെ നേ​ർ​മൊ​ഴി ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. മൂ​ക്കി​ൽ മു​റി​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Todays Story

കാ​ല​ത്തിന്‍റെ കൈ​യൊ​പ്പ്

1980 ക​ളി​ൽ ത​ല​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യം. തെ​ര​ഞ്ഞെ​ടു​പ്പി​നു നി​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​രു വ​ശ​ത്ത് പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ൾ മ​റു ഭാ​ഗ​ത്തും.

തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ള​ജ് ഓ​ഫ് ഫൈ​ൻ​ആ​ർ​ട്സി​ൽ അ​ന്ന് ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​നാ​ണ് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള. ഈ ​രാ​ഷ്ട്രീ​യ പു​ക​മ​റ​ക​ളു​ടെ ഇ​രു​ളി​ലൂ​ടെ കോ​ള​ജി​ൽ എ​ത്തു​ന്പോ​ൾ ഉ​ള്ളി​ൽ നി​റ​യു​ന്ന വേ​ദ​ന​യും ആ​ത്മ സം​ഘ​ർ​ഷ​വും കാ​ട്ടൂ​ർ പേ​പ്പ​റി​ലേ​ക്കു പ​ക​ർ​ത്തും.

വാ​യി​ലൂ​ടെ തീ​പ്പു​ക ഊ​തു​ന്ന മ​നു​ഷ്യ​മു​ഖ​ങ്ങ​ൾ; വി​ഷ സ​ർ​പ്പ​ങ്ങ​ളു​ടെ നാ​വ് പു​ള​യു​ന്ന മ​നുഷ്യ രൂ​പ​ങ്ങ​ൾ എ​ല്ലാം പേ​പ്പ​റി​ലേ​ക്കു താ​നെ ഒ​ഴു​കി​പ്പ​ട​രും. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ അ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​നി സ​ജി​ത ശ​ങ്ക​ർ ഗു​രു​വി​ന്‍റെ ചി​ത്ര​ര​ച​ന പ​ല​പ്പോ​ഴും നോ​ക്കി നി​ന്നി​ട്ടു​ണ്ട്.

അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ളും ന​ട​ന്നി​രു​ന്നു. മ​നു​ഷ്യ മ​ന​സി​ന്‍റെ വി​സ്ഫോ​ട​ന​ങ്ങ​ളും കാ​ട്ടൂ​ർ കോ​ള​ജി​ലി​രു​ന്ന് കോ​റി​യി​ടു​ന്ന​തു സ​ജി​ത ക​ണ്ടി​ട്ടു​ണ്ട്.

നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം മ്യൂ​സി​യം ആ​ർ​ട്സ് ഗാ​ല​റി​യി​ൽ ന​ട​ന്ന പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ശി​ഷ്യ​യും പ്ര​ശ​സ്ത ചി​ത്ര​കാ​രി​യു​മാ​യ സ​ജി​ത ശ​ങ്ക​റി​നു അ​ത്ഭു​ത​വും അ​തി​ലേ​റെ ആ​ഹ്ലാ​ദ​വും

വ​ള​രെ ശ്ര​ദ്ധ​യോ​ടെ കു​നി​ഞ്ഞി​രു​ന്നു സാ​ർ ഈ ​ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന രം​ഗം ഇ​പ്പോ​ഴും എ​ന്‍റെ മ​ന​സി​ലു​ണ്ട്. കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് മു​ൻ പ്രി​ൻ​സി​പ്പ​ലും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ. കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള​യു​ടെ കൈ​യൊ​പ്പ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​തി​ഞ്ഞ ’സി​ഗ്നേ​ച്ച​ർ’ ഒ​രു വ​ലി​യ കാ​ല​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്നു.

1970 ക​ൾ മു​ത​ൽ ഇ​തു​വ​രെ​യു​ള്ള കാ​ട്ടൂ​രി​ന്‍റെ പെ​യി​ന്‍റിം​ഗു​ക​ളു​ടെ ച​രി​ത്ര​ക്കാ​ഴ്ച​യാ​ണ് സി​ഗ്നേ​ച്ച​ർ ഒ​രു​ക്കി​യ​ത്. അ​ര​നൂ​റ്റാ​ണ്ടി​ലൂ​ടെ ഉ​ള്ള ഒ​രു ചി​ത്ര​കാ​ര​ന്‍റെ യാ​ത്ര മാ​ത്ര​മ​ല്ല മാ​റു​ന്ന കാ​ല​വും നു​ഷ്യ​നും പ്ര​കൃ​തി​യും കാ​ട്ടൂ​രി​ന്‍റെ കാ​ൻ​വാ​സു​ക​ളി​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും അ​ന്യ​മാ​ക്ക​പ്പെ​ട്ട പ​ല പൈ​തൃ​ക​ക്കാ​ഴ്ച​ക​ളും അ​ര​നൂ​റ്റ​ണ്ടി​നു മു​ൻ​പ് വ​ര​ച്ച പെ​യി​ന്‍റും​ഗു​ക​ളി​ൽ കാ​ണാം. എ​ട്ടു​കെ​ട്ടും റോ​ഡ​രി​കി​ലെ പൈ​പ്പും തെ​ക്കേ​ത്തെ​രു​വി​ലെ പ​ഴ​യ അ​ഗ്ര​ഹാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ശി​ഷ്യ​രെ ഔ​ട്ട്ഡോ​ർ സ്റ്റ​ഡി​ക്കു കൊ​ണ്ടു​പോ​യ​പ്പോ​ൾ വ​ര​ച്ച​താ​ണ്.

അ​ധ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ര​ച്ച സ്കെ​ച്ചു​ക​ളി​ൽ പു​തി​യ ചി​ത്ര​ക​ലാ ത​ല​മു​റ​യ്ക്കു ആ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണാം. പു​റം​കാ​ഴ്ച​ക​ൾ ക​ണ്ടി​രു​ന്ന് ത​ന്‍റെ ചി​ത്ര​ക​ലാ വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​ത്ര​ര​ച​ന ന​ട​ത്തു​ന്ന​തും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്.

ഗു​രു​വും ചി​ത്ര​കാ​ര​നും ഒ​ന്നി​ക്കു​ള്ള ഇ​ത്ത​രം പെ​യി​ന്‍റിം​ഗു​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഹൃ​ദ​യ​ത്തി​ൽ നി​റ​യു​ന്ന പൈ​തൃ​ക​മാ​യ ബിം​ബ​ങ്ങ​ളും സം​സ്കൃ​തി​യു​ടെ സ​ന്പ​ന്ന​ത​ക​ളും മി​ത്തു​ക​ളും ത​ന്‍റേ​താ​യ ആ​ധു​നി​ക ശൈ​ലി​യി​ൽ ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കാ​ട്ടൂ​ർ.

ശ്രീ​രാ​മ​ൻ ന​ൽ​കു​ന്ന, ജീ​വി​ത​ത്തി​ന്‍റെ നി​ര​ർ​ഥ​ക​ത നി​റ​യു​ന്ന ല​ക്ഷ്മ​ണോ​പ​ദേ​ശ പെ​യി​ന്‍റിം​ഗ് ഇ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട​താ​ണ്. നാ​ഗ​ത്ത​റ​യും ക​ള​മെ​ഴു​ത്തും തു​ട​ങ്ങി​യ പാ​ര​ന്പ​ര്യ അ​നു​ഷ്ഠാ​ന​ങ്ങ​ളും പു​തി​യ കാ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കാ​ട്ടൂ​രി​ന്‍റെ​താ​യ ആ​വി​ഷ്ക്കാ​ര ശൈ​ലി​യി​ലു​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

പാ​ര​ന്പ​ര്യ​ത്തി​ന്‍റെ വേ​രു​ക​ളി​ൽ​നി​ന്നും ത​ന്നെ​യാ​ണു തു​ട​ക്ക​മെ​ങ്കി​ലും ആ​ധു​നി​ക​കാ​ല സ​മ​സ്യ​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ നൂ​ത​ന​ങ്ങ​ളാ​യ ചി​ത്ര​ര​ച​ന സ​ങ്കേ​ത​ക​ങ്ങ​ൾ ത​ന്നെ വേ​ണ​മെ​ന്ന് കാ​ട്ടൂ​ർ ജി. ​നാ​രാ​യ​ണ​പി​ള്ള പ​റ​യു​ന്നു. മൂ​ർ​ത്ത​ചി​ത്ര​ങ്ങ​ൾ​ക്കും അ​മൂ​ർ​ത്ത ചി​ത്ര​ങ്ങ​ൾ​ക്കു​മി​ട​യ്ക്കു​ള്ള സെ​മി ആ​ബ്സ്ട്രാ​ക്ട് ശൈ​ലി​യി​ലാ​ണ് പെ​യി​ന്‍റിം​ഗു​ക​ൾ.

അ​ധി​നി​വേ​ശ​ങ്ങ​ളി​ൽ ത​ക​ർ​പ്പെ​ട്ട ഹം​പി​യി​ലെ ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സം​സ്കാ​ര​വും കാ​ട്ടൂ​ർ വ​ര​ച്ചി​ട്ടു​ണ്ട്. ബ്ലാ​ക്ക് ആ​ൻ​ഡ് ഇ​ങ്ക് സ​ങ്കേ​ത​ത്തി​ലെ ഈ ​പെ​യി​ന്‍റിം​ഗ് 2010 ലാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​ത്. 2024-ൽ ​വ​ര​ച്ച പെ​യി​ന്‍റിം​ഗു​ക​ളി​ലും പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​ന്‍റെ​യും സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും ന​ഖ​പ്പാ​ടു​ക​ൾ കാ​ണാം.

അ​ര​നൂ​റ്റാ​ണ്ടി​ൽ സം​ഭ​വി​ച്ച പ​രി​ണാ​മ​ങ്ങ​ൾ, മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന മൂ​ല്യ​ത്ത​ക​ർ​ച്ച​ക​ൾ അ​ങ്ങ​നെ പ​ല​തും സി​ഗ്നേ​ച്ച​ർ ഒ​പ്പി​യെ​ടു​ക്കു​ന്നു​ണ്ട്. ര​ഞ്ജു ലീ​ഫ് ആ​യി​രു​ന്നു ക്യൂ​റേ​റ്റ​ർ.

കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ്, അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ലു​ള്ള രാ​ജ​സ്ഥാ​ൻ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ പു​ര​സ്കാ​രം, മ​ദി​രാ​ശി​യി​ലെ യം​ഗ് പെ​യി​ന്‍റേ​ഴ്സ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ചേ​ഴ്സി​ന്‍റെ അ​വാ​ർ​ഡ് തു​ട​ങ്ങി ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ജേ​താ​വാ​ണ് കാ​ട്ടൂ​ർ.​ജി.​നാ​രാ​യ​ണ പി​ള്ള

TRAVEL

ട്രെ​യി​ന്‍ യാ​ത്ര: ഇനി ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്രദ്ധിക്കാം

ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക​ള്‍​ക്ക് ട്രെ​യി​നി​ല്ലാ​തെ മ​ല​യാ​ളി​ക​ള്‍​ക്ക് എ​ന്താ​ഘോ​ഷം. ഇ​ന്ത്യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന യാ​ത്രാ​മാ​ർ​ഗ​മാ​ണ് ട്രെ​യി​ൻ.

ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

ട്രെ​യി​ൻ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ളി​താ

9,000ത്തോ​ളം ട്രെ​യി​നു​ക​ൾ

ഇ​ന്ത്യ​യി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള 9,000ത്തോ​ളം ട്രെ​യി​നു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. അ​വ​യെ വേ​ഗ​വും സൗ​ക​ര്യ​ങ്ങ​ളു​മ​നു​സ​രി​ച്ച് വി​വി​ധ ഇ​ന​ങ്ങ​ളാ​ക്കി തി​രി​ച്ചി​ട്ടു​ണ്ട്.​രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​ണ് വ​ന്ദേ ഭാ​ര​ത്.

തു​ര​ന്തോ എ​ക്സ്പ്ര​സു​ക​ളും രാ​ജ​ധാ​നി എ​ക്സ്പ്ര​സു​ക​ളു​മാ​ണ് മ​റ്റു വേ​ഗം കൂ​ടി​യ ട്രെ​യി​നു​ക​ൾ. വേ​ഗ​ത്തി​ൽ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ൾ ശ​താ​ബ്ദി, ജ​ന​ശ​താ​ബ്ദി, ഗ​രീ​ബ് ര​ഥ് ട്രെ​യി​നു​ക​ള്‍​ക്കാ​ണ്.

സൂ​പ്പ​ർ​ഫാ​സ്റ്റ് മെ​യി​ൽ/​എ​ക്സ്പ്ര​സ്, മെ​യി​ൽ/​എ​ക്സ്പ്ര​സ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ, പാ​സ​ഞ്ച​ർ എ​ന്നി​വ​യാ​ണ് മ​റ്റു ട്രെ​യി​നു​ക​ൾ.

ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ന​ഗ​ര​പ്രാ​ന്ത ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്. ഇ​ത്ത​രം സ​ര്‍​വീ​സു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മെ​ട്രോ ട്രെ​യി​നു​ക​ള്‍.

സേ​വ​ന​ങ്ങ​ള്‍ അ​റി​യാം…

യാ​ത്രാ​സേ​വ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ച​ര​ക്കു​ഗ​താ​ഗ​തം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും ഇ​ന്ത്യ​ന്‍ റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ട്.

​ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് സ്റ്റേ​ഷ​നു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ടി​ക്ക​റ്റെ​ടു​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഭൂ​രി​ഭാ​ഗം പേ​രും തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന് നി​ര​വ​ധി ആ​പ്പു​ക​ളും പോ​ർ​ട്ട​ലു​ക​ളും നി​ല​വി​ലു​ണ്ട്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കീ​ഴി​ലു​ള്ള ഐ​ആ​ർ​സി​ടി​സി​യു​ടെ എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യും റെ​യി​ൽ വ​ൺ ആ​പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

കൂ​ടാ​തെ, റെ​യി​ൽ യാ​ത്രി പോ​ർ​ട്ട​ൽ, പേ​ടി​എം, ഇ​ക്സി​ഗോ, മേ​ക്ക് മൈ ​ട്രി​പ്, റെ​ഡ് ബ​സ് തു​ട​ങ്ങി​യ​വ വ​ഴി​യും ടി​ക്ക​റ്റെ​ടു​ക്കാം. ജ​ന​റ​ൽ, പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ യു​ടി​എ​സ് ആ​പ് വ​ഴി​യും സ്റ്റേ​ഷ​നു​ക​ളി​ലെ എ​ടി​വി​എം മെ​ഷീ​നു​ക​ൾ വ​ഴി​യും വാ​ങ്ങാം.

യാ​ത്ര​യി​ൽ ടി​ക്ക​റ്റി​ന് പു​റ​മേ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും കൈ​യി​ൽ ക​രു​താ​ൻ ശ്ര​ദ്ധി​ക്ക​ണം.​വി​ദ്യാ​ർ​ഥി​ക​ൾ, അം​ഗ​പ​രി​മി​ത​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ആ​നു​കൂ​ല്യ​ങ്ങ​ളു​ണ്ട്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം

അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ടി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. അ​ഞ്ചി​നും 12നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ബെ​ർ​ത്ത് അ​ല്ലെ​ങ്കി​ൽ സീ​റ്റ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി ന​ൽ​കി​യാ​ൽ മ​തി​യാ​കും.

വി​ൻ​ഡോ സീ​റ്റ്, ഇ​ഷ്ട​മു​ള്ള ബെ​ർ​ത്ത് തു​ട​ങ്ങി​യ​വ വേ​ണ്ട​വ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ അ​തി​നാ​യി പ്രി​ഫ​റ​ൻ​സ് ന​ൽ​ക​ണം. ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റ് ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്യു​മ്പോ​ൾ റീ​ഫ​ണ്ടി​ന് യോ​ഗ്യ​ത​യു​ണ്ട്.

നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ കാ​ൻ​സ​ൽ ചെ​യ്താ​ൽ മാ​ത്ര​മാ​ണ് റീ​ഫ​ണ്ട് ല​ഭി​ക്കു​ക. വെ​യി​റ്റിം​ഗ് ലി​സ്റ്റ് ട്രെ​യി​നി​ലെ എ​ല്ലാ സീ​റ്റു​ക​ളും ബെ​ർ​ത്തു​ക​ളും മ​റ്റു​ള്ള​വ​ർ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ‘വെ​യി​റ്റിം​ഗ് ലി​സ്റ്റ്’ ടി​ക്ക​റ്റാ​ണ് ല​ഭി​ക്കു​ക.

മ​റ്റു യാ​ത്രി​ക​ർ ടി​ക്ക​റ്റ് റ​ദ്ദാ​ക്കി​യാ​ലാ​ണ് വെ​യി​റ്റി​ങ് ലി​സ്റ്റി​ലെ നി​ങ്ങ​ളു​ടെ ടി​ക്ക​റ്റ് സ്ഥി​രീ​ക​രി​ക്കു​ക. ആ​ർ​എ​സി ടി​ക്ക​റ്റു​ക​ൾ ആ​ർ​എ​സി (റി​സ​ർ​വേ​ഷ​ൻ എ​ഗ​ൻ​സ്റ്റ് കാ​ൻ​സ​ലേ​ഷ​ൻ) ടി​ക്ക​റ്റു​ക​ളി​ൽ ഒ​രു ബെ​ർ​ത്തി​ൽ ര​ണ്ടു യാ​ത്രി​ക​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ട്.

സ്ഥി​രീ​ക​രി​ച്ച ടി​ക്ക​റ്റു​ള്ള​വ​ർ യാ​ത്ര ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ, അ​വ​രു​ടെ ബെ​ർ​ത്ത് മ​റ്റു യാ​ത്രി​ക​ർ​ക്ക് ആ​ർ​എ​സി ആ​യി ന​ൽ​കും.

ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യാ​ത്ര​യ്ക്കാ​യി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള റെ​യി​ൽ​വേ​യു​ടെ സം​വി​ധാ​ന​മാ​ണ് ത​ത്കാ​ൽ. ഏ​ക​ദേ​ശം എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ശ്ചി​ത ശ​ത​മാ​നം സീ​റ്റു​ക​ൾ ത​ത്കാ​ലി​നാ​യി നീ​ക്കി​വെ​ക്കാ​റു​ണ്ട്.

ഐ​ആ​ർ​സി​ടി​സി അ​ക്കൗ​ണ്ടും ആ​ധാ​ർ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച​വ​ർ​ക്കാ​ണ് ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നാ​വു​ക. പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ വ​ഴി​യും അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

ഐ​ആ​ർ​സി​ടി​സി ത​ത്കാ​ൽ ഓ​ട്ടോ​മേ​ഷ​ൻ ടൂ​ൾ വ​ഴി​യും എ​ളു​പ്പ​ത്തി​ൽ ടി​ക്ക​റ്റെ​ടു​ക്കാം. യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ന​ൽ​കി​യാ​ണ് ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

യാ​ത്ര​യ്ക്ക് ഒ​രു ദി​വ​സം മു​മ്പ് മാ​ത്ര​മേ ഇ​ത് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കൂ. യാ​ത്ര​ക്കാ​ര​ല്ലാ​ത്ത​വ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് എ​ടു​ക്ക​ണം. സ്റ്റേ​ഷ​നി​ൽ​നി​ന്ന് നേ​രി​ട്ടോ യു​ടി​എ​സ്, റെ​യി​ൽ വ​ൺ ആ​പ്പു​ക​ൾ വ​ഴി​യോ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

റെ​യി​ൽ വ​ൺ ആ​പ്പു​ക​ളി​ലും പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി ല​ഭി​ച്ചി​രു​ന്ന റെ​യി​ൽ​വേ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ ‘റെ​യി​ൽ വ​ൺ’ എ​ന്ന ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭി​ക്കും ടി​ക്ക​റ്റ് ബു​ക്കിം​ഗ്, ട്രെ​യി​ൻ ട്രാ​ക്കിം​ഗ്, ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​ൽ, പ​രാ​തി പ​രി​ഹാ​രം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​നി ഈ ​ആ​പ്പി​നെ ആ​ശ്ര​യി​ച്ചാ​ൽ മ​തി​യാ​കും.

റെ​യി​ൽ ക​ണ​ക്ട്, യു​ടി​എ​സ് ആ​പ്പു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​തി​ലെ യൂ​സ​ർ നെ​യി​മും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യാം. വി​വി​ധ ക്ലാ​സു​ക​ൾ​യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ക്ലാ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യം റെ​യി​ൽ​വേ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

യാ​ത്ര​യു​ടെ സ്വ​ഭാ​വം, ദൈ​ർ​ഘ്യം, സാ​മ്പ​ത്തി​കം, കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ട്രെ​യി​ൻ ക്ലാ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.

പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ്

റെ​യി​ൽ​വേ​യു​ടെ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് സ​ര്‍​വീ​സ് വ​ഴി നി​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക​യ​യ്ക്കാം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും റി​ക്ഷ​ക​ളും വ​രെ ക​യ​റ്റി​യ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് റെ​യി​ൽ​വേ ഒ​രു​ക്കു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വെ​ബ്സൈ​റ്റ് വ​ഴി​യും ബു​ക്കിം​ഗ് ന​ട​ത്താം. സാ​ധാ​ര​ണ എ​ല്ലാ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ലും പാ​ർ​സ​ൽ സ​ർ​വി​സു​ണ്ട്. കൂ​ടാ​തെ, പാ​ർ​സ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും നി​ല​വി​ലു​ണ്ട്.

അ​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ റെ​യി​ൽ​വേ​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ത​പാ​ൽ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള വാ​തി​ൽ​പ്പ​ടി പാ​ർ​സ​ൽ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

Todays Story

വ​യ​ലാ​ർ രാ​മ​വ​ർ​മ ഓ​ർ​മ​യാ​യി​ട്ട് അ​ര നൂ​റ്റാ​ണ്ട്: സ്‌​നേ​ഹി​ച്ച് മ​തി​വ​രാ​ത്ത അ​ച്ഛ​ന്‍

സി​നി​മ​യി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്ന കാ​ല​ത്ത് ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ച്ഛ​ന്‍. വ​ര്‍​ഷ​ത്തി​ല്‍ പ​ത്തു ദി​വ​സ​മാ​യി​രി​ക്കും പ​ല​പ്പോ​ഴും വീ​ട്ടി​ലു​ണ്ടാ​കു​ക. അ​ന്നൊ​ക്കെ അ​ച്ഛ​ന്‍ നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളും മു​ത്ത​ശി​യ​മ്മ​യും എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തും.

കു​ടും​ബ​കാ​ര്യ​ങ്ങ​ളും വീ​ട്ടി​ലെ ചു​മ​ത​ല​ക​ളും കാ​ര​ണം അ​മ്മ​യ്ക്കു ഞ​ങ്ങ​ള്‍​ക്കൊ​പ്പം എ​പ്പോ​ഴും പു​റ​പ്പെ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​രു ക​റു​ത്ത ന​ക്ഷ​ത്രം പോ​ലെ​യാ​ണ് അ​ച്ഛ​ന്‍ വ​രു​ന്ന ട്രെ​യി​ന്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

ട്രെ​യി​നി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​രം മ​ണ​വും, ഉ​ച്ച​ത്തി​ല്‍ ചൂ​ളം വി​ളി​ച്ചു വ​രും​നേ​രം ഉ​ള്ളി​ലു​യ​രു​ന്ന അ​ത്യാ​ഹ്ലാ​ദ​ത്തി​ന്‍റെ തു​ടി​കൊ​ട്ടും ഇ​ന്നും മ​റ​ന്നി​ട്ടി​ല്ല. ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യാ​ല്‍ ഉ​ട​നെ അ​ച്ഛ​ന്‍ ഓ​ടി​വ​ന്ന് മു​ത്ത​ശി​യ​മ്മ​യെ കെ​ട്ടി​പ്പി​ടി​ക്കും. ഞ​ങ്ങ​ള്‍ കു​ട്ടി​ക​ളെ ചേ​ര്‍​ത്ത​ണ​ച്ച് പൊ​ന്നു​മ്മ ന​ല്‍​കും. അ​ച്ഛ​ന്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഉ​ത്സ​വ​മാ​ണ്.

അ​ച്ഛ​നെ കാ​ണാ​ന്‍ അ​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​രോ​ടൊ​ക്കെ കു​ശ​ലം പ​റ​ഞ്ഞ ശേ​ഷം കാ​റി​ല്‍ വ​യ​ലാ​റി​ലെ ഞ​ങ്ങ​ളു​ടെ ത​റ​വാ​ടാ​യ രാ​ഘ​വ​പ​റ​മ്പി​ലേ​ക്കു പു​റ​പ്പെ​ടും. പോ​കു​ന്ന വ​ഴി വു​ഡ്‌​ലാ​ന്‍​ഡ്സ് ഹോ​ട്ട​ലി​ല്‍ ക​യ​റി ഞ​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം അ​ച്ഛ​ന്‍ വാ​ങ്ങി​ത്ത​രു​ന്ന​തും ഓ​ര്‍​മി​ക്കു​ന്നു.

വ​ഴി​യി​ലൂ​ടെ അ​ക്കാ​ല​ത്ത് സൈ​ക്കി​ളി​ല്‍ പ​ച്ച​പ്പു​ല്ല് വ​ച്ച്‌​കെ​ട്ടി ചെ​റി​യ ക​ച്ച​വ​ട​ക്കാ​ര്‍ പോ​കു​ന്നു​ണ്ടാ​കും. അ​ച്ഛ​ന്‍ ഉ​ട​നെ കാ​ര്‍ നി​ര്‍​ത്തി വീ​ട്ടി​ലെ പ​ശു​ക്ക​ള്‍​ക്ക് പു​ല്ല് വാ​ങ്ങി കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ നി​റ​യ്ക്കും. എ​ല്ലാ​വ​രെ​യും അ​തി​ര​റ്റ് സ്‌​നേ​ഹി​ച്ച അ​ച്ഛ​ന് സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളോ​ടും വ​ലി​യ സ്‌​നേ​ഹ​വും കാ​രു​ണ്യ​വു​മാ​യി​രു​ന്നു.

വീ​ട്ടി​ലെ പൊ​മ​റേ​നി​യ​ന്‍ നാ​യ്ക്ക​ളാ​യ സാ​ലി​യും നീ​ലി​യും അ​ച്ഛ​ന് പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. അ​ച്ഛ​ന്‍ വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍​ക്ക് ഓ​ണം പോ​ലെ ഉ​ത്സ​വ​നാ​ളു​ക​ളാ​ണ്. ചേ​ട്ട​ന്‍ (വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍​മ) അ​ന്ന് സ്‌​കൂ​ള്‍ ബോ​ര്‍​ഡിം​ഗി​ലാ​ണ്. ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും ചേ​ര്‍​ന്നു ചേ​ട്ട​നെ കാ​ണാ​നാ​യി സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​തും സ​ന്തോ​ഷ​ക​ര​മാ​യ ഓ​ർ​മ​യാ​ണ്.

അ​ച്ഛ​ൻ ഉ​ള്ള​പ്പോ​ൾ വീ​ട്ടി​ല്‍ എ​പ്പോ​ഴും സ​ന്ദ​ര്‍​ശ​ക​രാ​ണ്. പ്ര​മു​ഖ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടും. അ​ച്ഛ​നു പ​ക്ഷേ പ്ര​ശ​സ്ത​രെ​ന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ ഉ​ള്ള വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ല. എ​ല്ലാ​വ​രെ​യും ഒ​രു പോ​ലെ സ​ത്ക​രി​ക്കും. വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍​ക്കെ​ല്ലാം ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തും നി​ല​ത്ത് ഒ​ന്നി​ച്ചി​രു​ന്നു​ണ്ണു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ഞ​ങ്ങ​ള്‍ നാ​ലു മ​ക്ക​ളോ​ട് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത സ്‌​നേ​ഹ​വാ​ത്സ​ല്യ​മാ​യി​രു​ന്നു അ​ച്ഛ​ന്. അ​ന്നു തീ​രെ ചെ​റി​യ കു​ട്ടി​ക​ളാ​യി​രു​ന്ന യ​മു​ന​യോ​ടും സി​ന്ധു​വി​നോ​ടും വാ​ത്സ​ല്യ​വും ക​രു​ത​ലും ഏ​റും. അ​ച്ഛ​ന്‍റെ സ്‌​നേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​യം പ​ക്ഷേ ചേ​ട്ട​നും എ​നി​ക്കു​മാ​യി​രു​ന്നു എ​ന്നു തോ​ന്നാ​റു​ണ്ട്.

അ​തു​കൊ​ണ്ടാ​വും അ​ച്ഛ​നു​മാ​യി കൂ​ടു​ത​ല്‍ സം​സാ​രി​ക്കാ​നും അ​ടു​പ്പം സൂ​ക്ഷി​ക്കാ​നും ഞ​ങ്ങ​ള്‍​ക്കു ക​ഴി​ഞ്ഞി​രു​ന്നു. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കാ​ല​ത്തും അ​ച്ഛ​ന്‍ എ​ന്നെ എ​ടു​ത്തു​കൊ​ണ്ടു ന​ട​ന്നി​രു​ന്നു എ​ന്നു പ​റ​യു​മ്പോ​ള്‍ ഊ​ഹി​ക്കാ​മ​ല്ലോ.

അ​ച്ഛ​നി​ല്ലാ​ത്ത ഒ​രു ജീ​വി​തം എ​നി​ക്കു സ​ങ്ക​ല്പി​ക്കു​വാ​നേ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും തു​ലാ​വ​ര്‍​ഷം ഞ​ങ്ങ​ളു​ടെ അ​ച്ഛ​നെ എ​ങ്ങോ​ട്ടോ കൊ​ണ്ടു​പോ​യി. അ​ച്ഛ​ന്‍റെ വി​യോ​ഗ​വാ​ര്‍​ത്ത ആ​കാ​ശ​വാ​ണി​യി​ലൂ​ടെ കേ​ട്ട​ത് ഇ​പ്പോ​ഴും ഓ​ര്‍​മി​ക്കു​ന്നു.

 

Todays Story

ലൈറ്റ് ഓഫ് ഫെസ്റ്റിവല്‍... ദീ​പ​ങ്ങ​ള്‍ നി​റ​യ​ട്ടെ...

ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സം

തു​ലാ​മാ​സ​ത്തി​ലെ അ​മാ​വാ​സി നാ​ളി​ലാ​ണ് ദീ​പാ​വ​ലി കൊ​ണ്ടാ​ടു​ന്ന​ത്. 14 വ​ർ​ഷ​ത്തെ വ​ന​വാ​സ​ത്തി​നു​ശേ​ഷം ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണ് ഒ​രു ഐ​തി​ഹ്യം. മ​റ്റു പ​ല ഐ​തി​ഹ്യ​ങ്ങ​ളും പ്ര​ചാ​ര​ത്തി​ലു​ണ്ട്. ദീ​പാ​വ​ലി എ​ന്നും ദീ​പാ​ളി എ​ന്നും ഇ​തി​നെ വി​ളി​ക്കു​ന്നു.

ദീ​പ​ങ്ങ​ളു​ടെ നി​ര എ​ന്നാ​ണ് ദീ​പാ​വ​ലി​യു​ടെ അ​ർ​ഥം. അ​ഞ്ചു തി​രി​യി​ട്ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ധ​ന​ല​ക്ഷ്മി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ണ്ട് പൂ​ജ ന​ട​ത്തു​ന്നു. ല​ക്ഷ്മി​യെ ഈ ​ദി​വ​സം പൂ​ജി​ച്ചാ​ൽ ഒ​രു വ​ർ​ഷം മു​ഴു​വ​ൻ ഐ​ശ്വ​ര്യം നി​ല​നി​ൽ​ക്കും എ​ന്നാ​ണ് വി​ശ്വാ​സം.

വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷം

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ൽ പ​ക്ഷേ ഇ​ത് ഒ​രു ദി​വ​സ​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം ധ​ൻ തേ​ര​സ് അ​ഥ​വാ ധ​ന​ത്ര​യോ​ദ​ശി ദി​വ​സം ആ​ണ്. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ത്ര​യോ​ദ​ശി ദി​വ​സ​മാ​ണ് ഇ​ത്.

അ​ന്നേ ദി​വ​സം വീ​ടും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​ട്ടു അ​ഞ്ചു​തി​രി​യി​ട്ട വി​ള​ക്കു വ​ച്ച് ധ​ന​ല​ക്ഷ്മി​യെ പൂ​ജി​ക്കു​ക​യും ക​ന​ക ധാ​രാ​സ്ത​വം തു​ട​ങ്ങി​യ മ​ഹാ​ല​ക്ഷ്മി സ്തോ​ത്ര​ങ്ങ​ൾ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് ന​ര​ക ച​തു​ർ​ദ​ശി. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ച​തു​ർ​ദ​ശി ആ​ണ് ഇ​ത്.

ന​ര​കാ​സു​ര​നെ വ​ധി​ച്ച ശ്രീ ​കൃ​ഷ്‌​ണ​നെ​യാ​ണ് അ​ന്നേ ദി​വ​സം പൂ​ജി​ക്കു​ന്ന​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സം ല​ക്ഷ്മി പൂ​ജ. ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​താ​ണ്. അ​ന്നേ ദി​വ​സം ഗ​ണ​പ​തി, ല​ക്ഷ്മി അ​ഥ​വാ ആ​ദി​പ​രാ​ശ​ക്തി​യു​ടെ മൂ​ന്നു രൂ​പ​ങ്ങ​ളാ​യ മ​ഹാ​ല​ക്ഷ്മി, മ​ഹാ​സ​ര​സ്വ​തി, മ​ഹാ​കാ​ളി എ​ന്നി​വ​രെ​യും കു​ബേ​ര​ന​യും പൂ​ജി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​വു​മാ​യി സാ​മ്യം

കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ഒ​ന്നാം ദി​വ​സ​മാ​ണു ബ​ലി പ്ര​തി​പ​ദ ആ​ഘോ​ഷി​ക്കു​ന്ന​ത്. വാ​മ​ന​ൻ ച​വി​ട്ടി പാ​താ​ള​ത്തി​ലേ​ക്കു വി​ട്ട മ​ഹാ​ബ​ലി നാ​ടു​കാ​ണാ​ൻ വ​രു​ന്ന ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണു വി​ശ്വാ​സം. ന​മ്മു​ടെ ഓ​ണം പോ​ലെ.

ഇ​തു കൂ​ടാ​തെ രം​ഗോ​ലി​യോ കോ​ല​മോ കൊ​ണ്ടു മു​റ്റം അ​ല​ങ്ക​രി​ക്കു​ക, ക​ളി​മ​ണ്ണു കൊ​ണ്ടോ ചാ​ണ​കം കൊ​ണ്ടോ ഏ​ഴു കോ​ട്ട​ക​ൾ പ​ണി​യു​ക, ബ​ലി​യെ​യും ഭാ​ര്യ വി​ന്ധ്യ​വ​ലി​യെ​യും പൂ​ജി​ക്കു​ക, നി​ര​നി​ര​യാ​യി വി​ള​ക്കു​ക​ൾ കൊ​ളു​ത്തി വ​യ്ക്കു​ക എ​ന്നി​വ​യും പ​തി​വു​ണ്ട്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് ഭാ​തൃ​ദ്വി​തീ​യ, ബ​ഹു-​ബീ​ജ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടു കൂ​ടി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നു. കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​ണ് ഈ ​ആ​ഘോ​ഷം. മ​ര​ണ​ദേ​വ​നാ​യ യ​മ​ൻ സ​ഹോ​ദ​രി യ​മി​യെ സ​ന്ദ​ർ​ശി​ച്ചെ​ന്നാ​ണ് ഐ​തി​ഹ്യം.

വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷം

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​ഞ്ച് ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ൽ പ​ക്ഷേ ഇ​ത് ഒ​രു ദി​വ​സ​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്കം ധ​ൻ തേ​ര​സ് അ​ഥ​വാ ധ​ന​ത്ര​യോ​ദ​ശി ദി​വ​സം ആ​ണ്. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ത്ര​യോ​ദ​ശി ദി​വ​സ​മാ​ണ് ഇ​ത്.

അ​ന്നേ ദി​വ​സം വീ​ടും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. വൈ​കി​ട്ടു അ​ഞ്ചു​തി​രി​യി​ട്ട വി​ള​ക്കു വ​ച്ച് ധ​ന​ല​ക്ഷ്മി​യെ പൂ​ജി​ക്കു​ക​യും ക​ന​ക ധാ​രാ​സ്ത​വം തു​ട​ങ്ങി​യ മ​ഹാ​ല​ക്ഷ്മി സ്തോ​ത്ര​ങ്ങ​ൾ ചൊ​ല്ലു​ക​യും ചെ​യ്യു​ന്നു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​ണ് ന​ര​ക ച​തു​ർ​ദ​ശി. അ​ശ്വി​നി മാ​സ​ത്തി​ലെ കൃ​ഷ്ണ​പ​ക്ഷ ച​തു​ർ​ദ​ശി ആ​ണ് ഇ​ത്.

ന​ര​കാ​സു​ര​നെ വ​ധി​ച്ച ശ്രീ ​കൃ​ഷ്‌​ണ​നെ​യാ​ണ് അ​ന്നേ ദി​വ​സം പൂ​ജി​ക്കു​ന്ന​ത്. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മൂ​ന്നാം ദി​വ​സം ല​ക്ഷ്മി പൂ​ജ. ഉ​ത്ത​ര ഭാ​ര​ത​ത്തി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇ​താ​ണ്. അ​ന്നേ ദി​വ​സം ഗ​ണ​പ​തി, ല​ക്ഷ്മി അ​ഥ​വാ ആ​ദി​പ​രാ​ശ​ക്തി​യു​ടെ മൂ​ന്നു രൂ​പ​ങ്ങ​ളാ​യ മ​ഹാ​ല​ക്ഷ്മി, മ​ഹാ​സ​ര​സ്വ​തി, മ​ഹാ​കാ​ളി എ​ന്നി​വ​രെ​യും കു​ബേ​ര​ന​യും പൂ​ജി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​വു​മാ​യി സാ​മ്യം

കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ഒ​ന്നാം ദി​വ​സ​മാ​ണു ബ​ലി പ്ര​തി​പ​ദ ആ​ഘോ​ഷി​ക്കു​ന്ന​ത്. വാ​മ​ന​ൻ ച​വി​ട്ടി പാ​താ​ള​ത്തി​ലേ​ക്കു വി​ട്ട മ​ഹാ​ബ​ലി നാ​ടു​കാ​ണാ​ൻ വ​രു​ന്ന ദി​വ​സ​മാ​ണ് ഇ​തെ​ന്നാ​ണു വി​ശ്വാ​സം. ന​മ്മു​ടെ ഓ​ണം പോ​ലെ.

ഇ​തു കൂ​ടാ​തെ രം​ഗോ​ലി​യോ കോ​ല​മോ കൊ​ണ്ടു മു​റ്റം അ​ല​ങ്ക​രി​ക്കു​ക, ക​ളി​മ​ണ്ണു കൊ​ണ്ടോ ചാ​ണ​കം കൊ​ണ്ടോ ഏ​ഴു കോ​ട്ട​ക​ൾ പ​ണി​യു​ക, ബ​ലി​യെ​യും ഭാ​ര്യ വി​ന്ധ്യ​വ​ലി​യെ​യും പൂ​ജി​ക്കു​ക, നി​ര​നി​ര​യാ​യി വി​ള​ക്കു​ക​ൾ കൊ​ളു​ത്തി വ​യ്ക്കു​ക എ​ന്നി​വ​യും പ​തി​വു​ണ്ട്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ഞ്ചാം ദി​വ​സ​മാ​ണ് ഭാ​തൃ​ദ്വി​തീ​യ, ബ​ഹു-​ബീ​ജ് ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തോ​ടു കൂ​ടി ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നു. കാ​ർ​ത്തി​ക മാ​സ​ത്തി​ലെ ശു​ക്ല​പ​ക്ഷ​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​ണ് ഈ ​ആ​ഘോ​ഷം. മ​ര​ണ​ദേ​വ​നാ​യ യ​മ​ൻ സ​ഹോ​ദ​രി യ​മി​യെ സ​ന്ദ​ർ​ശി​ച്ചെ​ന്നാ​ണ് ഐ​തി​ഹ്യം.

 

Todays Story

ചാറ്റിംഗ് എന്ന ചീറ്റിംഗ്

ഫേ​സ് ബു​ക്ക് സൗ​ഹൃ​ദം അ​തി​രു​വി​ട്ട​പ്പോ​ഴാ​ണ് പ​തി​നൊ​ന്നാം ക്ലാ​സു​കാ​രി​യെ മാ​താ​പി​താ​ക്ക​ള്‍ മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ അ​ടു​ത്ത് എ​ത്തി​ച്ച​ത്. തീ​രെ പ​രി​ച​യം ഇ​ല്ലാ​ത്ത​വ​രെ​പ്പോ​ലും അ​വ​ള്‍ ഫ്ര​ണ്ട്ഷി​പ്പ് ലി​സ്റ്റി​ല്‍ ചേ​ര്‍​ക്കും.

കൂ​ട്ടു​കാ​രി​യു​ടെ കൂ​ട്ടു​കാ​ര​ന്‍, അ​യാ​ളു​ടെ സു​ഹൃ​ത്ത്... ഇ​ങ്ങ​നെ പോ​കു​ന്നു അ​വ​ളു​ടെ സൗ​ഹൃ​ദ​ങ്ങ​ള്‍... പി​ന്നെ ഫോ​ണ്‍ ന​മ്പ​റും ന​ല്‍​കും. കം​പ്യൂ​ട്ട​ര്‍ ചാ​റ്റിം​ഗി​ലൂ​ടെ​യും മൊ​ബൈ​ലി​ലൂ​ടെ​യും ഏ​തു​നേ​ര​വും അ​പ​രി​ചി​ത​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യി​രു​ന്നു ആ ​കു​ട്ടി. അ​തോ​ടെ മാ​ര്‍​ക്കു കു​റ​ഞ്ഞു. വീ​ട്ടി​ല്‍ ആ​രോ​ടും മി​ണ്ടാ​നും സ​മ​യ​മി​ല്ലാ​താ​യി.

ഫേ​സ് ബു​ക്ക് പോ​ലു​ള്ള സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ളി​ലും കൗ​മാ​ര​ക്കാ​രും സ്ത്രീ​ക​ളു​മൊ​ക്കെ ഇ​ന്ന് സ​ജീ​വ​മാ​ണ്. ഫോ​ട്ടോ​ക​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ പോ​സ്റ്റ് ചെ​യ്യാ​നും അ​തി​ന് ലൈ​ക്ക് അ​ടി​ച്ച് സ​ന്തോ​ഷം നേ​ടാ​നു​മൊ​ക്കെ പ​ല​രും മ​ത്സ​രി​ക്കു​ന്ന​താ​യും കാ​ണാം.

സ്വ​ന്തം അ​പ്പ​ന്‍ മ​രി​ച്ചു കി​ട​ക്കു​മ്പോ​ഴും മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ ഫേ​സ് ബു​ക്കി​ല്‍ ചാ​റ്റു ചെ​യ്ത പാ​ലാ​ക്കാ​രി​യാ​യ യു​വ​തി​യെ അ​ടു​ത്തി​ടെ​യാ​ണ് ഭ​ര്‍​ത്താ​വ് മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്‍റെ അ​ടു​ത്ത് എ​ത്തി​ച്ച​ത്.


കം​പ്യൂ​ട്ട​റും ഇ​ന്‍റര്‍​നെ​റ്റും മൊ​ബൈ​ല്‍​ഫോ​ണു​മൊ​ക്കെ അ​ച്ച​ട​ക്ക​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​തൊ​രു കെ​ണി​യാ​യി മാ​റും.

അ​പ​രി​ചി​ത​രെ ഫേ​സ് ബു​ക്ക് ഫ്ര​ണ്ട്ഷി​പ്പ് ലി​സ്റ്റി​ല്‍നി​ന്നു വെ​ട്ടി​മാ​റ്റ​ണം. സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​ള്ള ക​രു​ത​ലു​ക​ള്‍ മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ള്‍​ക്ക് പ​ക​ര്‍​ന്നു ന​ല്‍​ക​ണം. അ​വ​ര്‍ ഇ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ലും ശ്ര​ദ്ധ​വേ​ണം.

വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളു​ടെ ഒ​രു ലോ​ക​മാ​ണ് ഫേ​സ്ബു​ക്ക്. ഒ​രു ര​സ​ത്തി​നു​വേ​ണ്ടി ഉ​ണ്ടാ​ക്കി​യ​തു മു​ത​ല്‍ ത​ട്ടി​പ്പി​നു​വ​രെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​രു​ണ്ട്.

 

മ​ക്ക​ളു​ടെ ചാ​റ്റിം​ഗി​ല്‍ ക​ണ്ണു​വേ​ണം...

  • മ​ക്ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗി​ല്‍ മാ​താ​പി​താ​ക്ക​ള്‍ എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. ഇ​താ, ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍...
  •  പ്ര​ധാ​ന ലി​വിം​ഗ് സ്‌​പെ​യ്‌​സി​ല്‍ കംമ്പ്യൂട്ട​ര്‍ സ്ഥാ​പി​ക്കു​ക. മോ​ണി​റ്റ​ര്‍ ഒ​രു ര​ഹ​സ്യ​വു​മി​ല്ലാ​തെ മു​റി​യു​ടെ പു​റ​ത്തേ​ക്ക് തി​രി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഓ​ണ്‍​ലൈ​നി​ല്‍ നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും വേ​ണ്ടി നി​ങ്ങ​ള്‍​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും മൂ​ല്യ​വ​ത്താ​യ കാ​ര്യ​മാ​ണി​ത്.
  •  നി​ങ്ങ​ളു​ടെ അ​തി​രു​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​ന്‍ ഏ​ത് ത​ര​ത്തി​ലു​ള്ള വെ​ബ് സൈ​റ്റു​ക​ളാ​ണ് അ​വ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​യോ​ജ്യം, ഏ​തൊ​ക്കെ ചാ​റ്റ് റൂ​മു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണം, എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് അ​വി​ടെ സം​സാ​രി​ക്കേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ളു​ടെ കു​ട്ടി​യോ​ട് എ​ന്താ​ണ് ശ​രി, എ​ന്താ​ണ് ശ​രി​യ​ല്ല എ​ന്ന് കൃ​ത്യ​മാ​യി ച​ര്‍​ച്ച ചെ​യ്ത് ഒ​രു ടീ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക..
  • നി​ങ്ങ​ളു​ടെ കു​ട്ടി നി​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​മ്പോ​ള്‍ യു​ക്തി​സ​ഹ​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ക (ഇ​ന്‍റര്‍​നെ​റ്റി​ല്‍ നി​ന്ന് ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള ഒ​ഴി​വാ​ക്ക​ൽ) എ​ന്നാ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നെ​ന്നേ​ക്കു​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​ത്.
  •  ചാ​റ്റിം​ഗി​നി​ടെ എ​ന്തെ​ങ്കി​ലും വി​ചി​ത്ര​മോ അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന​തോ ആ​യ സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ അ​വ​ര്‍ നി​ങ്ങ​ളോ​ട് പ​റ​യ​ണ​മെ​ന്നും നി​ങ്ങ​ള്‍ അ​വ​രോ​ട് ദേ​ഷ്യ​പ്പെ​ടി​ല്ലെ​ന്നും ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധി​ക്കി​ല്ലെ​ന്നും കു​ട്ടി​ക്ക് ഉ​റ​പ്പ് ന​ല്‍​ക​ണം.
  •  ചാ​റ്റിം​ഗി​ന് ക​ര്‍​ശ​ന​മാ​യ സ​മ​യ പ​രി​ധി നി​ശ്ച​യി​ക്കു​ക​യും അ​വ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക. ചാ​റ്റ് റൂ​മി​ലു​ള്ള ആ​ളു​ക​ള്‍ എ​പ്പോ​ഴും അ​പ​രി​ചി​ത​രാ​ണെ​ന്ന് കു​ട്ടി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക. അ​തി​നാ​ല്‍ ചാ​റ്റ് റൂ​മു​ക​ളി​ലോ ഓ​ണ്‍​ലൈ​നി​ലോ ആ​ളു​ക​ള്‍ പ​റ​യു​ന്ന​തെ​ല്ലാം കു​ട്ടി വി​ശ്വ​സി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക.
  •  ഓ​ണ്‍​ലൈ​നി​ല്‍ ഒ​രു വ്യ​ക്തി​യോ​ട് അ​വ​രു​ടെ യ​ഥാ​ര്‍​ഥ പേ​ര്, സ്‌​കൂ​ള്‍, ഫോ​ണ്‍ ന​മ്പ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥ​ലം എ​ന്നി​വ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് കു​ട്ടി​യോ​ട് പ​റ​ഞ്ഞു കൊ​ടു​ക്ക​ണം.
  •  സൈ​ബ​ര്‍ സ്‌​പേ​സി​ല്‍ ദീ​ര്‍​ഘ​നേ​രം ഒ​റ്റ​യ്ക്കി​രി​ക്കാ​ന്‍ കു​ട്ടി​യെ അ​നു​വ​ദി​ക്ക​രു​ത്. ഈ ​സ​മ​യ​ത്താ​ണ് അ​വ​ര്‍ ഏ​റ്റ​വും ദു​ര്‍​ബ​ല​രാ​യി​രി​ക്കു​ന്ന​ത്.
  • അ​പ​രി​ചി​ത​രു​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ ചാ​റ്റ് ചെ​യ്യു​മ്പോ​ള്‍ അ​ല്ലെ​ങ്കി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഇ- ​മെ​യി​ല്‍ അ​യ​ക്കു​മ്പോ​ള്‍ എ​ല്ലാ​യ്‌​പ്പോ​ഴും മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് കു​ട്ടി​യോ​ട് പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക. പ​രി​ഭ്രാ​ന്തി വേ​ണ്ട, നി​ങ്ങ​ളു​ടെ കു​ട്ടി നി​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം ഇ​ന്‍റർ‍​നെ​റ്റി​ലൂ​ടെ നി​ങ്ങ​ളു​ടെ കു​ട്ടി​യെ ആ​ര്‍​ക്കും ഉ​പ​ദ്ര​വി​ക്കാ​നാ​വി​ല്ല.
  • നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​യ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക. ബേ​ബി സി​റ്റ​റാ​യി ഇ​ന്‍റ്‍​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്ക​രു​ത്. വെ​ബി​ല്‍ തെ​ര​യു​ന്ന​തി​നും ഓ​ണ്‍​ലൈ​നി​ല്‍ ചാ​റ്റ് ചെ​യ്യാ​നും പ​ഠി​ക്കു​ക, അ​തു​വ​ഴി നി​ങ്ങ​ളു​ടെ കു​ട്ടി എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും.

Special News

രാ​ഹു​ല്‍ എ​ന്തി​നേ​യും കു​ഞ്ഞ​നാ​ക്കും

വ​ന്ദേ ഭാ​ര​ത് ട്രെ​യി​ന്‍, ബ​സു​ക​ള്‍, കാ​റു​ക​ള്‍, ക്ഷേ​ത്ര ഗോ​പു​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം കൈ​യിലൊ​തു​ക്കാ​ന്‍ പ​റ്റു​ന്ന വ​ലു​പ്പ​ത്തി​ല്‍ നി​ര്‍​മിച്ചാ​ല്‍ അ​തൊ​രു കൗ​തു​കം ത​ന്നെ​യാ​ണ്. ഇ​വ​യി​ലെ വ​ള​രെ ചെ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍​പോ​ലും അ​തേ രീ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തൊ​രു ക​ഴി​വു​ത​ന്നെ​യാ​ണ്.

താ​ന്‍ സ്വാ​യ​ത്ത​മാ​ക്കി​യ ക​ഴി​വു​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​ത​യോ​ടെ ആ​രി​ലും അ​ദ്ഭു​ത​വും കൗ​തു​ക​വു​മു​ണ​ര്‍​ത്തു​ന്ന മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ മു​ത​ല്‍ ആ​റ​ടി​യോ​ളം വ​രെ വ​ലു​പ്പ​ത്തി​ല്‍ നി​ര്‍​മിച്ച അ​റു​പ​തോ​ളം മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ളു​ടെ ക​ല​വ​റ​യാ​ണ് ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ദ​മി​യി​ലെ വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ കൈ​ത​പ്രം ചെ​റു​വ​ച്ചേ​രി​യി​ലെ രാ​ഹു​ല്‍ രാ​മ​ച​ന്ദ്ര​ന് സ്വ​ന്ത​മാ​യു​ള്ള​ത്.

മി​നി​യേ​ച്ച​ര്‍ പ്ര​ണ​യം

ചെ​റു​പ്പം മു​ത​ലെയു​ള്ള ജ​ന്മ​വാ​സ​ന​യാ​യി​രു​ന്നു മി​നി​യേ​ച്ച​ര്‍ പ്ര​ണ​യം. വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ചെ​റു​പ്പ​ത്തി​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ഇ​ഷ്‌ട​ത്തി​ല്‍ ബ​സു​ക​ളും കാ​റു​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു ആ​ദ്യം പി​റ​വി​യെ​ടു​ത്ത​ത്.

രാ​ഹു​ലി​ന്‍റെ ക​ണ്ണി​ല്‍ ഒ​ന്നും പാ​ഴ് വ​സ്തു​വ​ല്ലാ​യി​രു​ന്നു. സ​മീ​പ​നാ​ളു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ള്‍​ക്ക് യ​ഥാ​ര്‍​ഥ രൂ​പം കൈ​വ​രി​ക്കാ​നു​മാ​യി​ട്ടു​ണ്ട്.

ചെ​റി​യ ക​ണ്ടെ​യ്‌​ന​റു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള നി​റ​ങ്ങ​ളി​ല്‍ സ്‌​പ്രേ പെ​യി​ന്‍റ് ല​ഭി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പെ​യി​ന്‍റിംഗ് എ​ളു​പ്പ​മാ​കുക​യും യ​ഥാ​ര്‍​ഥ വ​ര്‍​ണ​ങ്ങ​ളു​ടെ വ​ശ്യ​ത പ​ക​രാ​നാ​കു​ന്നു​മു​ണ്ട്.

ഇ​തെ​ല്ലാം മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​ക​ളു​ടെ ചാ​രു​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ജോ​ലി ക​ഴി​ഞ്ഞു​വ​ന്നാ​ല്‍ രാ​ത്രി പ​തി​നൊ​ന്നു​വ​രെ രാ​ഹു​ല്‍ മി​നി​യേ​ച്ച​റു​ക​ളു​ടെ പ​ണി​പ്പു​ര​യി​ലാ​യി​രി​ക്കും.

വ​ഴി​ത്തി​രി​വാ​യ​ത് മെ​ട്രോ​മാ​ന്‍റെ നി​ര്‍ദേശം

മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന് ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേഷ​നി​ല്‍ നി​ല്‍​ക്കു​ന്ന വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ മി​നി​യേ​ച്ച​ര്‍ സ​മ്മാ​നി​ച്ച​താ​ണ് അ​തു​വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ര്‍ നി​ര്‍മി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ ചി​ന്ത​ക​ളെ വ​ഴി​തി​രി​ച്ചു​വി​ട്ട​ത്.

തൃ​ശൂ​ര്‍-പാ​ല​ക്കാ​ട് ജി​ല്ലാ അ​തി​ര്‍​ത്തി​യി​ലെ വീ​ര​സ്ഥാ​നം വീ​രു​ത്താ​നം ഭ​ഗ​വ​തി ക്ഷേ​ത്ര​വും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മ​ട​ങ്ങു​ന്ന മി​നി​യേ​ച്ച​ര്‍ നി​ര്‍മിക്കാ​നാ​യി​രു​ന്നു മെ​ട്രോ​മാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഉ​ള്ളിൽ പേ​ടി​യോ​ടെ​യാ​ണ് രാ​ഹു​ല്‍ ആ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. പു​റ​ത്തു​നി​ന്നു കാ​ണു​ന്ന ഭാ​ഗ​ത്തിന്‍റെ ഫോ​ട്ടോ​യെ​ട​ത്തു. അ​ക​ത്തു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഫോ​ട്ടോ പൂ​ജാ​രി​ക​ളെ​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നു​മാ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ കി​ഴ​ക്കേ ന​ട ചെ​ന്ന​വ​സാ​നി​ക്കു​ന്ന​തും തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ പി​റ​കു​വ​ശ​ത്തെ ന​ട ചെ​ന്ന​വ​സാ​നി​ക്കു​ന്ന​തു​മാ​യ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ക്ഷേ​ത്ര​ത്തി​ന്‍റെ ആ​റ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള മി​നി​യേ​ച്ച​ര്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

അ​ന്ന് മെ​ട്രോ​മാ​ന്‍ ശ്രീ​ധ​ര​നി​ല്‍​നി​ന്നു ല​ഭി​ച്ച പ്രോ​ത്സാ​ഹ​നം മ​റ​ക്കാ​നാ​കി​ല്ലെ​ന്നും രാ​ഹു​ല്‍ പ​റ​യു​ന്നു. പി​ന്നീ​ട് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ മു​ഖ​മ​ണ്ഡ​പ​വും, ശ​ബ​രി​മ​ല, അ​യോ​ദ്ധ്യ രാ​മ​ക്ഷേ​ത്രം, പ​റ​ശി​നി മു​ത്ത​പ്പ​ന്‍ ക്ഷേ​ത്രം, പീ​സ ട​വ​ര്‍ തു​ട​ങ്ങി​യ​വ​യും ഓ​രോ​രു​ത്ത​രു​ടേ​യും ആ​വ​ശ്യ​മ​നു​സ​രി​ച്ച് നി​ര്‍​മിച്ചു ന​ല്‍​കി.

ന​മു​ക്ക് സു​പ​രി​ചി​ത​മ​ല്ലാ​ത്ത വി​ദേ​ശ വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​റു​ക​ളും 1930ലെ ​വാ​ഹ​നം മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഡ​ബി​ള്‍ ഡ​ക്ക​ര്‍ ബ​സു​വ​രെ​യു​ള്ള അ​റു​പ​തോ​ളം മി​നി​യേ​ച്ച​റു​ക​ളും രാ​ഹു​ലി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. സ​മീ​പ​ത്തെ ക്രി​സ്തീ​യ ദേ​വാ​ല​യ​വും മു​സ്‌ലിം പ​ള്ളി​യും ഇ​തി​ലു​ള്‍​പ്പെ​ടും.

മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര​വും ഒ​രു സെന്‍റീ​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ചെ​ണ്ട​യാ​ണ് ഇ​ക്കൂ​ട്ട​ത്തി​ലു​ള്ള കു​ഞ്ഞ​ന്‍ മി​നി​യേ​ച്ച​ര്‍. ആ​റ​ടി നീ​ള​ത്തി​ലും നാ​ല​ടി വീ​തി​യി​ലു​മു​ള്ള വേ​ട്ട​ക്കൊ​രു​മ​ക​ന്‍ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലാ​ണി​പ്പോ​ള്‍ രാ​ഹു​ല്‍.

 

Todays Story

ല​ക്ഷ​ദ്വീ​പി​ല്‍ പ​റാ​ളി ഒ​ന്നി​നെ കാ​ണാ​നി​ല്ല

ല​ക്ഷ​ദ്വീ​പി​ല്‍ നി​ല​വി​ല്‍ 36 ദ്വീ​പു​ക​ളി​ല്ല. അ​വി​ടെ 35 ദ്വീ​പു​ക​ളേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. 1968 ല്‍ 0.032 ​ച.​കി​ലോ​മീ​റ്റ​റു​ണ്ടാ​യി​രു​ന്ന പ​റാ​ളി ഒ​ന്ന് ചെ​റു​ദ്വീ​പ് നാ​മാ​വ​ശേ​ഷ​മാ​യി​ക്ക​ഴി​ഞ്ഞു. 32 ച.​കീ. വി​സ്തൃ​ത​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ എ​ഴു​പ​തി​നാ​യി​രം ജ​ന​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.

ടൂ​റി​സ​ത്തി​നും മ​ത്സ്യ​സ​മൃ​ദ്ധി​ക്കും തെ​ങ്ങു​കൃ​ഷി​ക്കും പേ​രു​കേ​ട്ട ഇ​വി​ട​ത്തെ ത​ടാ​ക​ങ്ങ​ളു​ടെ വി​സ്തൃ​തി 4200 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ക​ട​ല്‍​നി​ര​പ്പ് വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ 0.78 മി​ല്ലീ​മീ​റ്റ​ര്‍ വീ​തം ഉ​യ​രു​മെ​ന്ന പ​ഠ​നം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ല​ക്ഷ​ദ്വീ​പി​ലെ ചെ​റു​ദ്വീ​പു​ക​ളെ ഒ​ന്നാ​തെ അ​റ​ബി​ക്ക​ട​ല്‍ വി​ഴു​ങ്ങും.

നാ​ലു ദ്വീ​പു​ക​ള്‍​ക്കൂ​ടി ആ​സ​ന്ന​ഭാ​വി​യി​ല്‍ ക​ട​ലെ​ടു​ക്കു​ന്ന നി​ല​യി​ലാ​ണെ​ന്ന് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ​മി​ല്ലാ​ത്ത ദ്വീ​പു​ക​ളി​ലെ മ​ണ്ണൊ​ലി​പ്പി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ ഡോ. ​ആ​ര്‍.​എം ഹി​ദാ​യ​ത്തു​ള്ള വ്യ​ക്ത​മാ​ക്കു​ന്നു.

ബം​ഗാ​രം, തി​ന്ന​ക​ര, പ​റാ​ളി ഒ​ന്ന്, പ​റാ​ളി ര​ണ്ട്, പ​റാ​ളി മൂ​ന്ന് എ​ന്നീ അ​ഞ്ച് ദ്വീ​പു​ക​ളു​ടെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ് ഡോ. ​ഹി​ദാ​യ​ത്തു​ള്ള പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി​ല്‍​ത​ന്നെ പ​റാ​ളി ദ്വീ​പു​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ക്ഷ​യം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഭൗ​തി​ക സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍​ക്കു പു​റ​മേ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ച് ജൈ​വ ക​വ​ച​മൊ​രു​ക്കി​യാ​ല്‍ ചെ​റു​ദ്വീ​പു​ക​ളെ കു​റ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഹി​ദാ​യ​ത്തു​ള്ള നി​ര്‍​ദേ​ശി​ക്കു​ന്നു.

ആ​ഗോ​ള​താ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ക​ട​ല്‍​നി​ര​പ്പു​യ​രു​ന്ന​ത് ല​ക്ഷ​ദ്വീ​പി​നെ ഒ​ന്നാ​തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലു​മാ​യി ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ 1382 ദ്വീ​പു​ക​ള്‍​ക്കും ക​ട​ല്‍​നി​ര​പ്പി​ലെ ക​യ​റ്റം ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ദ്വീ​പ് സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ട്. പ​റാ​ലി ര​ണ്ട് 80 ശ​ത​മാ​ന​വും തി​ന്ന​ക​ര 14 ശ​ത​മാ​ന​വും പ​റാ​ലി മൂ​ന്ന് 11 ശ​ത​മാ​വും ബം​ഗാ​രം ഒ​ന്‍​പ​തു ശ​ത​മാ​ന​വും ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞു.

പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നാ​ശ​വും എ​ല്‍​നീ​നോ​യും ക​ട​ലേ​റ്റ​വും താ​പ​നി​ല വ​ര്‍​ധ​ന​യും സ​മ്പ​ന്ന​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ല്‍ ക​ട​ല്‍​നി​ര​പ്പ് വ​ര്‍​ധ​ന 1.3-1.7 മി.​മി. തോ​തി​ലാ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഇ​ര​ട്ടി തോ​തി​ലാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്ന് 1-2 മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ല​ക്ഷ​ദ്വീ​പി​ലെ ജ​ന​വാ​സ ദ്വീ​പു​ക​ളു​ടെ ശ​രാ​ശ​രി ഉ​യ​രം എ​ന്ന​ത് സാ​ഹ​ച​ര്യ​ത്തിന്‍റെ​ ഗൗ​ര​വം വി​ളി​ച്ച​റി​യി​ക്കു​ന്നു. 1989 മു​ത​ല്‍ 2006 വ​രെ ല​ക്ഷ​ദ്വീ​പി​ലെ അ​ഞ്ചു ശ​ത​മാ​നം ക​ര​ഭൂ​മി ന​ഷ്ട​മാ​യ​താ​യി ഐ​എ​സ്ആ​ര്‍​ഒ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തേ കാ​ല​ത്ത് പ​വി​ഴ​പ്പു​റ്റു​ക​ള്‍​ക്ക് 40 ശ​ത​മാ​നം നാ​ശ​മു​ണ്ടാ​താ​യി. കൃ​ഷി​യി​ട​ങ്ങ​ള്‍ 50 അ​ന്‍​പ​തു ശ​ത​മാ​നം വ​രെ ക​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു. തെ​ങ്ങു കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞു.

മാ​യു​ക​യാ​ണ് സു​ന്ദ​ര്‍​ബ​ന്‍

ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ടു​വ സ​ങ്കേ​ത​കേ​ന്ദ്ര​വും ജൈ​വ സ​മ്പ​ന്ന​വു​മാ​യ സു​ന്ദ​ര്‍​ബ​നും ഉ​പ​ദ്വീ​പു​ക​ളും ഭാ​വി​യി​ല്‍ ഓ​ര്‍​മ​യാ​കും. 3,629.57 ച.​കി. വി​സ്തൃ​ത​മാ​യ സു​ന്ദ​ര്‍​ബ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും പ​രി​സ്ഥി​തി ഗ​വേ​ഷ​ക​രു​ടെ​യും പ്രി​യ ഇ​ട​മാ​ണ്. നി​ല​വി​ല്‍ 101 ക​ടു​വ​ക​ള്‍ സു​ന്ദ​ര്‍​ബാ​ന്‍ വ​നാ​ന്ത​ര​ത്തി​ലു​ണ്ട്.

സു​ന്ദ​രി എ​ന്നു പ്ര​സി​ദ്ധ​മാ​യ ഒ​രി​നം ക​ണ്ട​ല്‍ വ​ന​ങ്ങ​ള്‍ വ​ള​രു​ന്ന​തി​നാ​ലാ​ണ് സു​ന്ദ​ര്‍​ബാ​ന്‍ എ​ന്ന പേ​രു ല​ഭി​ച്ച​ത്. ക​ണ്ട​ല്‍​ക്കാ​ടു​ക​ളി​ല്‍ ക​ടു​വ​ക​ളെ കാ​ണാ​ന്‍ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഏ​ക പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.

പ​ത്മ, ബ്ര​ഹ്മ​പു​ത്ര, മേ​ഘ്‌​ന ന​ദി​ക​ളു​ടെ സം​ഗ​മ​പ്ര​ദേ​ശ​ത്തി​ലാ​ണ് സു​ന്ദ​ര്‍​ബ​ന്‍ ക​ണ്ട​ല്‍ കാ​ടു​ക​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. മൂ​ന്നൂ​റി​നം മ​ര​ങ്ങ​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും 425 ഇ​നം വ​ന്യ​ജീ​വി​ക​ളും ഇ​വി​ടെ​യു​ണ്ട്. രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ദേ​ശാ​ട​ന​ക്കി​ളി​ക​ളെ നി​രീ​ക്ഷി​ക്കാ​വു​ന്ന​തും ഇ​വി​ടെ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ നാ​ശ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മാ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഉ​യ​രു​ന്ന ക​ട​ല്‍​നി​ര​പ്പ്, ക​ട​ല്‍​ക്ഷോ​ഭം, ന​ഗ​ര​വ​ല്‍​ക്ക​ര​ണം, മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റം, മ​ലി​നീ​ക​ര​ണം, അ​മി​ത വി​ഭ​വ ചൂ​ഷ​ണം എ​ന്നി​വ​യാ​ണ്.

സു​ന്ദ​ര്‍​ബ​ന്‍ തീ​ര​ത്തെ ഘൊ​റാ​മാ​റ, ഭ​ന്‍​ഗാ​ദു​നി ദ്വീ​പു​ക​ളി​ലെ കൂ​റ്റ​ന്‍ ക​രി​മ്പ​ന​ക​ള്‍ ഓ​രോ​ന്നാ​യി നി​ലം​പൊ​ത്തു​ക​യാ​ണ്. ദി​വ​സ​വും നാ​ല്‍​പ​തും അ​ന്‍​പ​തും പ​ന​ക​ളെ തി​ര​ക​ള്‍ പി​ഴു​തെ​റി​യും. വെ​റ്റി​ല കൃ​ഷി​യാ​ണ് ഏ​റെ​പ്പേ​രു​ടെ​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗം.

2021ലെ ​യാ​സ് ചു​ഴ​ലി​ക്കാ​റ്റി​ല്‍ 550 വെ​റ്റി​ല​ത്തോ​ട്ട​ങ്ങ​ളാ​ണ് ഘൊ​റാ​മാ​റ​യി​ല്‍ ന​ശി​ച്ച​ത്. ഘൊ​റാ​മാ​റ​യു​ടെ നീ​ളം 1972ല്‍ 12 ​കി​ലോ​മീ​റ്റ​റി​ല്‍​നി​ന്നും 2022ല്‍ ​ഏ​ഴു കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങി.

Todays Story

മ​ജു​ലി​യെ ബ്ര​ഹ്മ​പു​ത്ര വി​ഴു​ങ്ങു​ന്നു

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ന​ദീ​ദ്വീ​പാ​ണ് ബ്ര​ഹ്മ​പു​ത്ര​യി​ലെ മ​ജു​ലി. 2016ല്‍ ​ഇ​ന്ത്യ​യി​ല്‍ ഒ​രു ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​ദ്യ ദ്വീ​പ്. ആ​സാ​മി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​നം എ​ന്ന വി​ശേ​ഷ​ണ​വും മ​ജു​ലി​ക്കു​ണ്ട്.

ബ്ര​ഹ്മ​പു​ത്ര​യി​ല്‍ 421.65 കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള മ​ജു​ലി 300 വ​ര്‍​ഷം മു​ന്‍​പു​ണ്ടാ​യ ഭൂ​മി​കു​ലു​ക്ക​ത്തി​ലാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഭൂ​ച​ന​ത്തി​ല്‍ ബ്ര​ഹ്മ​പു​ത്ര​യി​ല്‍ വ​ലി​യ പ്ര​ള​യ​മു​ണ്ടാ​യി ന​ദി​യു​ടെ ഗ​തി തെ​ക്കോ​ട്ട് മാ​റി​യൊ​ഴു​കി. പ്ര​ള​യ​ത്തി​ല്‍ ഒ​ഴു​കി​യെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളും മ​ണ്ണും ക​ല്ലും അ​ടി​ഞ്ഞാ​ണ് ബ്ര​ഹ്മ​പു​ത്ര​യു​ടെ മ​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ജു​ലി ദ്വീ​പു​ണ്ടാ​യ​ത്.

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടു മു​ത​ല്‍ വൈ​ഷ്ണ​വ സം​സ്കാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് മ​ജു​ലി. വൈ​ഷ്ണ​വ ആ​ശ്ര​മ​ങ്ങ​ളും സം​ഗീ​ത​വും സം​സ്കാ​ര​വും ഏ​റെ വ​ശ്യ​മാ​ണ്. മ​ജു​ലി എ​ന്നാ​ല്‍ ര​ണ്ട് സ​മാ​ന്ത​ര ന​ദി​ക​ള്‍​ക്കി​ട​യി​ലെ ഭൂ​മി. ത​പോ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ര​വ​ധി ചെ​റി​യ ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് മ​ജു​ലി.

ഗോ​ഹ​ട്ടി​യി​ല്‍​നി​ന്ന് 350 കി.​മീ മാ​റി 1.70 ല​ക്ഷം ജ​ന​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന 22 ത​പോ​രി​ക​ള്‍ മ​ജു​ലി​യി​ലു​ണ്ട്. മി​ഷിം​ഗ്, ദി​യോ​റി, സൊ​നോ​വാ​ള്‍ ക​ച്ചാ​റി തു​ട​ങ്ങി​യ വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. എ​ണ്ണ​ത്തി​ല്‍ മി​ഷിം​ഗ് വി​ഭാ​ഗ​ത്തി​നാ​ണ് മു​ന്‍​തൂ​ക്കം.

ബ്ര​ഹ്മ​പു​ത്ര​യി​ലെ പ്ര​ള​യ​ത്തി​ല്‍​നി​ന്ന് ര​ക്ഷ​നേ​ടാ​ന്‍ മു​ള​ങ്ക​മ്പു​ക​ള്‍ കു​ത്തി​നി​ര്‍​ത്തി അ​തി​ല്‍ പ​ണി​യു​ന്ന വീ​ടു​ക​ളി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ഭൂ​രി​ഭാ​ഗ​വും ക​ര്‍​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.

വ​ര്‍​ഷ​വും ബ്ര​ഹ്മ​പു​ത്ര​യി​ലു​ണ്ടാ​വു​ന്ന വെ​ള്ള​പ്പൊ​ക്ക​മാ​ണ് ദ്വീ​പി​ലെ കൃ​ഷി​യി​ട​ങ്ങ​ളെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ബോ​ട്ടു​ക​ളി​ലാ​ണ് മ​ജു​ലി​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന​ത്.

 

Todays Story

വൈ​വി​ധ്യ​ങ്ങ​ളു​ടെ ന​വ​രാ​ത്രി കാ​ലം

തി​ന്മ​യു​ടെ മേ​ല്‍ ന​ന്മ​യു​ടെ വി​ജ​യ​ത്തെ പ്ര​തീ​ക​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഹൈ​ന്ദ​വ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് ന​വ​രാ​ത്രി. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യ​തി​നാ​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഏ​റെ വൈ​വി​ധ്യ​മു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ മ​ഹി​ഷാ​സു​ര വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷം. എ​ന്നാ​ല്‍ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ശ്രീ​രാ​മ​ന്‍ രാ​വ​ണ​നെ വ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ സൂ​ച​ക​മാ​യാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ന​വ​രാ​ത്രി​യു​ടെ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ആ​രാ​ധി​ക്ക​പ്പെ​ടു​ന്ന ദു​ര്‍​ഗാ ദേ​വി​യു​ടെ ഒ​മ്പ​ത് അ​വ​താ​ര​ങ്ങ​ളാ​ണ് ശൈ​ല​പു​ത്രി ദേ​വി, ബ്ര​ഹ്മ​ചാ​രി​ണി ദേ​വി, ച​ന്ദ്ര​ഘ​ണ്ഡാ ദേ​വി, കൂ​ഷ്്മാ​ണ്ഡ ദേ​വി, സ്‌​ക​ന്ദ​മാ​താ ദേ​വി, കാ​ത്യാ​യ​നീ ദേ​വി, കാ​ള​രാ​ത്രീ ദേ​വി, മ​ഹാ​ഗൗ​രി ദേ​വി, ദു​ര്‍​ഗാ​ദേ​വി എ​ന്നി​വ.

ക​ന്നി​മാ​സ​ത്തി​ലെ ക​റു​ത്ത​വാ​വി​ന് ശേ​ഷ​മു​ള്ള വെ​ളു​ത്ത പ​ക്ഷ​ത്തി​ല്‍ പ്ര​ഥ​മ മു​ത​ല്‍ ന​വ​മി വ​രെ​യു​ള്ള ഒ​ന്‍​പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷം. ഒ​മ്പ​ത് രാ​ത്രി​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​വ​രാ​ത്രി ഇ​ത്ത​വ​ണ 11 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണ്. പ​ത്താം ദി​വ​സ​മാ​ണ് മ​ഹാ​ന​വ​മി.

11-ാം ദി​വ​സം വി​ജ​യ ദ​ശ​മി. ഇ​ത്ത​വ​ണ പു​സ്ത​ക പൂ​ജ നാ​ല് ദി​വ​സ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഒന്പതു രാ​ത്രി​ക​ളും പത്തു പ​ക​ലു​ക​ളു​മാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ പത്തു രാ​ത്രി​ക​ളും 11 പ​ക​ലു​ക​ളു​മാ​യാ​ണ് ആ​ഘോ​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വൈ​കി​ട്ടു പൂ​ജ വ​യ്ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് വി​ദ്യാ​രം​ഭം.

ഐ​തീ​ഹ്യം

മ​ഹി​ഷാ​സു​ര​നെ നി​ഗ്ര​ഹി​ക്കാ​ന്‍ പാ​ര്‍​വ​തി, സ​ര​സ്വ​തി, ല​ക്ഷ്മി എ​ന്നീ ദേ​വ​ത​ക​ള്‍ ചേ​ര്‍​ന്നു ദു​ര്‍​ഗാ​ദേ​വി​യാ​യി രൂ​പം പൂ​ണ്ട് ഒ​മ്പ​ത് ദി​വ​സം വ്ര​തം അ​നു​ഷ്ഠി​ച്ച് ആ​യു​ധ​പൂ​ജ​യി​ലൂ​ടെ ശ​ക്തി​യാ​ര്‍​ജി​ച്ചെ​ന്നാ​ണ് ന​വ​രാ​ത്രി​യു​ടെ ഐ​തി​ഹ്യ​ങ്ങ​ളി​ല്‍ പ്ര​ധാ​നം.

ദേ​വ​ലോ​ക​ത്തെ​ത്തി​യ ദേ​വി​യെ ക​ണ്ട മ​ഹി​ഷാ​സു​ര​ന്‍ ദേ​വി​യി​ല്‍ അ​നു​ര​ക്ത​നാ​യി. എ​ന്നാ​ല്‍ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​വു​ള്ള ആ​ളു​ടെ ഭാ​ര്യ​യാ​കാ​നാ​ണു ത​നി​ക്കി​ഷ്ട​മെ​ന്ന് ദേ​വി പ​റ​യു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ യു​ദ്ധം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

യു​ദ്ധ​ത്തി​നെ​ത്തി​യ മ​ഹി​ഷാ​സു​ര​ന്‍റെ മ​ന്ത്രി​മാ​രെ​യെ​ല്ലാം ദേ​വി കൊ​ന്നൊ​ടു​ക്കി​യ​പ്പോ​ള്‍ മ​ഹി​ഷാ​സു​ര​ന്‍ ത​ന്നെ നേ​രി​ട്ടെ​ത്തി. വി​ഷ്ണു​ച​ക്രം കൊ​ണ്ടു ദേ​വി മ​ഹി​ഷാ​സു​ര​ന്‍റെ ക​ണ്ഠം ഛേദി​ച്ചു. ദു​ര്‍​ഗാ​ദേ​വി മ​ഹി​ഷാ​സു​ര​നെ​കൊ​ന്നു വി​ജ​യം വ​രി​ച്ച​താ​ണു വി​ജ​യ​ദ​ശ​മി എ​ന്ന് സ​ങ്ക​ല്‍​പി​ക്ക​പ്പെ​ടു​ന്നു.

ന​വ​രാ​ത്രി​യി​ല്‍ ആ​ദ്യ മൂ​ന്നു ദി​വ​സം പാ​ര്‍​വ​തി​യെ​യും അ​ടു​ത്ത മൂ​ന്നു ദി​വ​സം ല​ക്ഷ്മി​യെ​യും അ​വ​സാ​ന മൂ​ന്നു ദി​വ​സം സ​ര​സ്വ​തി​യെ​യു​മാ​ണ് പൂ​ജി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ന​വ​രാ​ത്രി ആ​യു​ധ​പൂ​ജ​യു​ടെ​യും വി​ദ്യാ​രം​ഭ​ത്തി​ന്‍റെയും സ​മ​യ​മാ​ണ്.

അ​ഷ്ട​മി നാ​ളി​ല്‍ എ​ല്ലാ​വ​രും പ​ണി​യാ​യു​ധ​ങ്ങ​ള്‍ പൂ​ജ​യ്ക്കു വ​യ്ക്കു​ന്നു. മ​ഹാ​ന​വ​മി ദി​വ​സം മു​ഴു​വ​ന്‍ പൂ​ജ ചെ​യ്ത ശേ​ഷം വി​ജ​യ​ദ​ശ​മി ദി​വ​സം. കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തു​ന്ന​ത് അ​ന്നാ​ണ്. ശ്രീ​രാ​മ​ന്‍ രാ​വ​ണ​നെ നി​ഗ്ര​ഹി​ച്ച​ത് ന​വ​രാ​ത്രി​യു​ടെ അ​വ​സാ​ന​മാ​ണെ​ന്നും ഐ​തി​ഹ്യ​മു​ണ്ട്.

ദു​ര്‍​ഗാ​ദേ​വി​ക്കു വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണു ന​വ​രാ​ത്രി​പൂ​ജ. സ്‌െ്രെ​ത​ണ ശ​ക്തി​യു​ടെ പ്ര​തീ​കം, തി​ന്മ​യ്ക്കു​മേ​ല്‍ ന​ന്മ​നേ​ടി​യ വി​ജ​യം, വി​ദ്യാ​രം​ഭം, സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി​യ ക​ല​ക​ളു​ടെ പ​ഠ​നം ആ​രം​ഭി​ക്ക​ല്‍, ഗ്ര​ന്ഥ​പൂ​ജ, ആ​യു​ധ​പൂ​ജ എ​ന്നി​ങ്ങ​നെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന് പ്ര​ത്യേ​ക​ത​ക​ള്‍ ഏ​റെ​യാ​ണ്.

 

Todays Story

പ​രി​മി​തി​ക​ളെ തോ​ല്‍​പ്പി​ച്ച​വ​രു​ടെ ക​ര​വി​രു​തി​നു വി​ദേ​ശ​ത്തും പ്രി​യം

പു​ത്തൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ഇ​ന്‍​സ്പെ​യ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ നി​ര്‍​മി​ച്ച ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ദേ​ശ വി​പ​ണി​യി​ലേ​ക്ക്.18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ നി​ര്‍​മി​ച്ച വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ട​ൽ ക​ട​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ക്ലീ​നിം​ഗ് പ്രോ​ഡ​ക്ട്, പേ​പ്പ​ര്‍ ബാ​ഗ്, നോ​ട്ട്ബു​ക്കു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ള്‍, സ്വാ​ഭി​മാ​ന്‍ കി​റ്റ്, കോ​ര്‍​പ​റേ​റ്റ് സ​മ്മാ​ന​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷ​മാ​രം​ഭി​ച്ച പേ​പ്പ​ര്‍ ബാ​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ മ​സ്‌​ക​റ്റി​ലെ ഹെ​ല്‍​വ ടൈ​ല​റിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് ക​യ​റ്റി​യ​യ​ച്ചി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് ബേ​ക്ക​ലി​ലെ താ​ജ് റി​സോ​ര്‍​ട്ടി​ന് വേ​ണ്ടി​യും സാ​മ്പി​ള്‍ പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മി​ച്ചു ന​ല്കി വ​രു​ന്നു​ണ്ട്. മ​സ്‌​ക​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ജോ​ദ​ന മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് ഉ​പ​യോ​ഗി​ച്ച​ത് ഇ​വ​രു​ടെ ജൂ​ട്ട് കൊ​ണ്ട് നി​ര്‍​മി​ച്ച മെ​മ​ന്‍റോ​ക​ളാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്‍​സ്പെ​യ​റി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ദേ​ശ വി​പ​ണി കീ​ഴ​ട​ക്കാ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​രി​മി​തി​ക​ള്‍ മ​ന​സി​ലാ​ക്കി അ​വ​രി​ലെ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ലും തൊ​ഴി​ല്‍, സ്വാ​ശ്ര​യ​ത്വം, വ്യ​ക്തി​ഗ​ത വ​ള​ര്‍​ച്ച എ​ന്നി​വ​യി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019 ല്‍ ​രൂ​പം കൊ​ടു​ത്ത ഇ​ന്‍​സ്പെ​യ​ര്‍ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്കെ​ത്തി​യ​ത്.

ത​ളി​പ്പ​റ​മ്പ് കാ​ഞ്ഞി​ര​ങ്ങാ​ട് റു​ഡ്സെ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ലാ​യി നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​ത്തി​ലും പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണ​ത്തി​ലും പ​രി​ശീ​ല​നം ന​ല്കി ഇ​വ​രെ സ​ഹാ​യി​ച്ചു​വ​രു​ന്ന​ത്. കൂ​ടാ​തെ ശ്രീ ​രാ​ഘ​വ​പു​രം സ​ഭാ​യോ​ഗ​ത്തി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ചോ​ദി​നി എ​ന്ന പേ​രി​ല്‍ നോ​ട്ടു​ബു​ക്കു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്നു.

2023ല്‍ ​കാ​സ​ര്‍​ഗോ​ഡ് അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി യൂ​ണീ​ക് ടാ​ല​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച് 40 ഓ​ളം പ​ഠി​താ​ക്ക​ള്‍​ക്ക് സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടു​കൂ​ടി ഡാ​റ്റ എ​ന്‍​ട്രി കോ​ഴ്സും പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രെ സ്വ​യം​തൊ​ഴി​ലി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സ്പെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ശൈ​ലം വി​ല്ലേ​ജ് എ​ന്ന പേ​രി​ല്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യും ആ​രം​ഭി​ച്ചു. മി​ഷ​ന്‍ 90 കാ​മ്പ​യി​നി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ല്കി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന​കം വി​വി​ധ അം​ഗീ​കാ​ര​ങ്ങ​ളും പു​ര​സ്‌​കാ​ര​ങ്ങ​ളും ഇ​ന്‍​സ്പെ​യ​റി​ലൂ​ടെ അം​ഗ​ങ്ങ​ളെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വ​ര്‍​ണ മെ​ഡ​ലും വെ​ള്ളി​മെ​ഡ​ലും ഇ​ന്‍​സ്‌​പെ​യ​റാ​ണ് നേ​ടി​യ​ത്. നി​ല​വി​ല്‍ എ​ട്ടു​പേ​രാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​ലു​ള്ള​ത്. ദൂ​രെ ദി​ക്കു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ചു​പേ​ര്‍ ഓ​ര്‍​ഡ​റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രാ​ണ്. മ​സ്‌​ക​റ്റി​ലേ​ക്ക് ര​ണ്ടാം​വ​ട്ട ഓ​ര്‍​ഡ​റും ല​ഭി​ച്ച​തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഗു​ണ​മേ​ന്മ​യി​ല്‍ മി​ക​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ഇ​ന്‍​സ്പെ​യ​റി​ന്‍റെ സാ​ര​ഥി​ക​ള്‍ പ​റ​ഞ്ഞു.

സി.​എം. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ റ​ക്ട​ർ. പ​ഴ​യ​ങ്ങാ​ടി വാ​ദി​ഹു​ദ​യി​ല്‍ ലൈ​ബ്രേ​റി​യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹ​മി​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ ലൈ​ബ്ര​റേ​റി​യ​നാ​ണ്.

യു​ണീ​ക് ടാ​ല​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​ദ്ധാ​ര്‍​ഥ് വ​ണ്ണാ​ര​ത്ത്, ഇ​ന്‍​സ്‌​പെ​യ​ര്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ സെ​റീ​ന ഭാ​നു, ശൈ​ലം വി​ല്ലേ​ജ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഡ​യ​റ​ക്ട​ര്‍ പി.​വി. ല​തി​ക തു​ട​ങ്ങി​യ​വ​ര്‍ പി​ന്തു​ണ​യു​മാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ​നൊ​പ്പ​മു​ണ്ട്.

Todays Story

സൂ​പ്പ​ർ സ്റ്റാ​ർ സ​സ്യം!

ഹോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത​മാ​യ "ദി ​ബി​ഗ് ബാം​ഗ് തി​യ​റി' എ​ന്ന സി​റ്റ്കോം സീ​രീ​സ് ക​ണ്ടി​ട്ടു​ള്ള​വ​ര്‍​ക്ക് അ​റി​യാം... അ​തി​ൽ ഷെ​ൽ​ഡ​നും കൂ​ട്ടു​കാ​രും മാ​ത്ര​മ​ല്ല താ​ര​ങ്ങ​ൾ. സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്, നീ​ൽ ഡി​ഗ്രാ​സ് ടൈ​സ​ൺ, ബി​ൽ നൈ, ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ ബ​സ് ആ​ൽ​ഡ്രി​ൻ തു​ട​ങ്ങി​യ ശാ​സ്ത്ര​ലോ​ക​ത്തെ ഇ​തി​ഹാ​സ​ങ്ങ​ൾ ത​ന്നെ അ​തി​ഥി​ക​ളാ​യി (Cameo) സ്ക്രീ​നി​ലെ​ത്തി​യി​ട്ടു​ണ്ട്.

യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ൾ വെ​ള്ളി​ത്തി​ര​യി​ൽ ഒ​രു നി​മി​ഷം മി​ന്നി​മ​റ​യു​ന്ന​ത് പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്നും ആ​വേ​ശ​മാ​ണ്. എ​ന്നാ​ൽ ചി​ല​പ്പോ​ൾ, ഒ​രു യ​ഥാ​ർ​ഥ ശാ​സ്ത്രീ​യ സൂ​പ്പ​ർ​സ്റ്റാ​ർ ആ​രു​മ​റി​യാ​തെ ന​മ്മു​ടെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു​പോ​കാ​റു​ണ്ട്.

സ​സ്യ ശാ​സ്ത്ര​ലോ​ക​ത്തെ ഒ​രു സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ഇ​ങ്ങ​നെ അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ ചി​ല മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ പൂ ​മു​ഖം കാ​ണി​ച്ചി​ട്ടു​ണ്ട്. 1996-ൽ ​സ​ല്ലാ​പ​ത്തി​ലെ "പ​ഞ്ച​വ​ർ​ണ പൈ​ങ്കി​ളി​പ്പെ​ണ്ണേ...’ എ​ന്ന ഗാ​ന​രം​ഗ​ത്ത് മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം, ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ക​യ്യി​ല്‍ പി​ടി​ച്ച് ആ ​സ്റ്റാ​ര്‍ ആ​ടി ഉ​ല​ഞ്ഞു.

അ​തി​നും ഒ​രു വ​ർ​ഷം മു​ൻ​പ്, മ​ഴ​യെ​ത്തും മു​ൻ​പേ​യി​ലെ "എ​ന്തി​നു വേ​റൊ​രു സൂ​ര്യോ​ദ​യം’ എ​ന്ന ഗാ​ന​ത്തി​ൽ, ചി​ല ഷോ​ട്ടു​ക​ളി​ൽ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​ക്കും ശോ​ഭ​ന​ക്കും ഒ​പ്പം ആ ​താ​രം സ്ക്രീ​നി​ൽ നി​റ​ഞ്ഞു​നി​ന്നു.

അ​തെ, ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​യ ആ ​അ​തി​ഥി താ​രം, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ച​രി​ത്ര​ത്തി​ലെ ഒ​രു നി​ശ​ബ്ദ വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക/​നാ​യി​ക ന​ക്ഷ​ത്രം ആ​യി​രു​ന്നു. സ​ക്കാ​റം സ്പോ​ണ്ടേ​നി​യം (Saccharum spontaneum) അ​ഥ​വാ ന​മ്മു​ടെ കാ​ട്ടു​ക​രി​മ്പ് എ​ന്ന പു​ല്ല്.

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​രി​മ്പു​പാ​ട​ങ്ങ​ൾ ക​ണ്ണീ​ർ​പ്പാ​ട​ങ്ങ​ളാ​യി​രു​ന്നു. ന​മ്മു​ടെ ക​ർ​ഷ​ക​ർ വി​ള​യി​ച്ചി​രു​ന്ന ത​ദ്ദേ​ശീ​യ ക​രി​മ്പി​ന​ങ്ങ​ൾ​ക്ക് (Saccharum barberi) മ​ധു​രം കു​റ​വാ​യി​രു​ന്നു, ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഹെ​ക്ട​റി​ന് വെ​റും 10 ട​ണ്ണി​ൽ താ​ഴെ​യും.

ത​ൽ​ഫ​ല​മാ​യി, മ​ധു​ര​മേ​റി​യ 'പ്ര​ഭു​ക്ക​ന്മാ​രാ​യ' ക​രി​മ്പി​ന​ങ്ങ​ൾ (Saccharum officinarum) കൃ​ഷി ചെ​യ്തി​രു​ന്ന ജാ​വ പോ​ലു​ള്ള ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ​ഞ്ച​സാ​ര ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു ഇ​ന്ത്യ.

ഈ ​ഇ​ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ മ​ണ്ണി​ലെ രോ​ഗ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തി​ല്ലാ​യി​രു​ന്നു. ഇ​തി​ൽ ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ 'ചു​വ​ന്ന അ​ഴു​ക​ൽ' (Red Rot) രോ​ഗം ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളെ ചു​വ​പ്പി​ച്ചു കൊ​ന്നു.

വി​ള​വ് തു​ച്ഛം, രാ​ജ്യം പ​ഞ്ച​സാ​ര​യ്ക്കാ​യി വി​ദേ​ശ​ത്തെ ആ​ശ്ര​യി​ക്കു​ന്നു. ഈ ​ക​യ്പേ​റി​യ യാ​ഥാ​ർ​ഥ്യ​മാ​ണ് ഒ​രു വ​ലി​യ ശാ​സ്ത്രീ​യ മു​ന്നേ​റ്റ​ത്തി​നു ക​ള​മൊ​രു​ക്കി​യ​ത്.

 

Special News

കാ​മ​റ​യി​ൽ പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ

കാ​മ​റ​യും പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലെ മി​ക്ക പോ​ലീ​സ് സി​നി​മ​ക​ളി​ലും ആ​ക്ഷ​ൻ സി​നി​മ​ക​ളി​ലും ധാ​രാ​ള​മു​ണ്ട്. മ​ല​യാ​ള​ത്തി​ലെ എ​ന്ന​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ പോ​ലീ​സ് ക​സ്റ്റ​ഡി​യും മ​ർ​ദന​വും എ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്ന ഷാ​ജി എ​ൻ. ക​രു​ൺ സം​വി​ധാ​നം ചെ​യ്ത പി​റ​വി ഈ ​ഗ​ണ​ത്തി​ൽ ഇ​ന്നും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്നു.

ഭീ​ക​ര​മാ​യ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ൽ ഇ​ല്ലെ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ ടോ​ട്ടാലി​റ്റി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. പോ​ലീ​സ് മ​ർ​ദ​നം ഒ​ട്ടും​ത​ന്നെ കാ​ണി​ക്കാ​തെ അ​തി​ന്‍റെ ഭീ​ക​ര​ത വാ​ക്കു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ദി ​കിം​ഗ് എ​ന്ന ഷാ​ജി കൈ​ലാ​സ് സി​നി​മ​യി​ലെ കു​തി​ര​വ​ട്ടം പ​പ്പു​വി​ന്‍റെ കൃ​ഷ്ണേ​ട്ട​ൻ എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​രി​ൽ സൃ​ഷ്ടി​ക്കു​ന്ന നൊ​മ്പ​ര​വും വേ​ദ​ന​യും ചെ​റു​ത​ല്ല.

താ​ൻ അ​നു​ഭ​വി​ച്ച ക്രൂ​ര​വും നി​ഷ്ഠൂ​ര​വു​മാ​യ ലോ​ക്ക​പ്പ് മ​ർ​ദന​ത്തി​ന്‍റെ വി​വ​ര​ണം കൃ​ഷ്ണേ​ട്ട​ൻ പ​റ​യു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് അ​ത് ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന ഫീ​ലാ​യി​രു​ന്നു. ഐ.​വി. ശ​ശി സം​വി​ധാ​നം ചെ​യ്ത ആ​വ​നാ​ഴി എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി മ​ർ​ദനം ത​ന്നെ​യാ​ണ് പ്ര​ധാ​ന തീം. ​

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ടു​ന്ന​തും അ​തി​ന്‍റെ തു​ട​ർ സം​ഭ​വ​ങ്ങ​ളും കാ​ണി​ക്കു​ന്ന​തോ​ടൊ​പ്പം കു​റ്റ​വാ​ളി​ക​ൾ​ക്ക് പോ​ലീ​സ് ന​ല്ല ചു​ട്ട പെ​ട കൊ​ടു​ക്കു​ന്ന​തും ആ​വ​നാ​ഴി​യു​ടെ ഹൈ​ലൈ​റ്റ് സീ​നു​ക​ളാ​ണ്.

തോ​ർ​ത്തു​മു​ണ്ടി​ൽ ക​രി​ക്ക് പൊ​തി​ഞ്ഞു​കൊ​ണ്ടു​ള്ള ക​സ്റ്റ​ഡി ഇ​ടി നി​വി​ൻ പോ​ളി​യു​ടെ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. ആ​ടു​തോ​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​ട്ട് ഇ​ടി​ച്ചു​പി​ഴി​യു​ന്ന​ത് സ്ഫ​ടി​ക​ത്തി​ലെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന സീ​നി​നു മു​ന്പു​ള്ള കാ​ഴ്ച​ക​ൾ.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ത​ല്ലും വാ​ങ്ങി ഇ​റ​ങ്ങി​വ​രു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ് കാ​ണേ​ണ്ട കാ​ഴ്ച ത​ന്നെ. സു​രേ​ഷ് ഗോ​പി​ക്ക് പോ​ലീ​സ് വേ​ഷം ചാ​ർ​ത്തി കൊ​ടു​ത്ത ക​മ്മീ​ഷ​ണ​ർ സി​നി​മ​യി​ലും ഉ​ണ്ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി ഇ​ടി.

മ​മ്മൂ​ട്ടി തേ​വ​ള്ളി​പ്പ​റ​മ്പി​ൽ ജോ​സ​ഫ് അ​ല​ക്സ് എ​ന്ന ക​ള​ക്ട​ർ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദി ​കിം​ഗ് എ​ന്ന സി​നി​മ​യി​ൽ ഇ​ടി​യ​ൻ പോ​ലീ​സ് എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി മൂ​ന്നാം മു​റ​യി​ലൂ​ടെ ഒ​രു കൊ​ടും ക്രി​മി​ന​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ കാ​മി​യോ റോ​ൾ കൈ​യ​ടി നേ​ടി. സേ​തു​മാ​ധ​വ​നെ ലോ​ക്ക​പ്പി​ൽ ഇ​ട്ട് ത​ല്ലു​ന്ന അ​ച്യു​ത​ൻ നാ​യ​ർ എ​ന്ന ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു ന​ന​യി​ക്കും.

മും​ബൈ അ​ധോ​ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത അ​ഭി​മ​ന്യു​വി​ലു​മു​ണ്ട് പോ​ലീ​സ് മ​ർ​ദ​നം. കെ. ​മ​ധു സം​വി​ധാ​നം ചെ​യ്ത ജ​നാ​ധി​പ​ത്യം എ​ന്ന സി​നി​മ​യി​ൽ പോ​ലീ​സി​ന്‍റെ അ​ടി​യും ഇ​ടി​യും വേ​ണ്ടു​വോ​ള​മു​ണ്ട്.

ജീത്തു ജോ​സ​ഫി​ന്‍റെ ദൃ​ശ്യം എ​ന്ന സി​നി​മ പ​രാ​മ​ർ​ശി​ക്കാ​തെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ പോ​ലീ​സ് മ​ർ​ദന​ക്കാ​ഴ്ച​ക​ൾ എ​ങ്ങ​നെ പൂ​ർ​ണ​മാ​കും. ര​ൺ​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത രൗ​ദ്രം എ​ന്ന സി​നി​മ​യി​ൽ ന​രി ബാ​ല​ഗോ​പാ​ല​ൻ സാ​റി​നോ​ട് ഇ​ന്‍റ​ർ​വെ​ൽ പ​ഞ്ചി​ൽ പ​റ​യു​ന്ന സൂ​പ്പ​ർ ഡ​യ​ലോ​ഗി​ൽ ഒ​രു ക​സ്റ്റ​ഡി ലോ​ക്ക​പ്പ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ ഭം​ഗി​യാ​യി പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട്.

അ​ത് വി​ഷ്വ​ലൈ​സ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും മ​മ്മൂ​ട്ടി​യു​ടെ ഡ​യ​ലോ​ഗ് പ്ര​സ​ന്‍റേ​ഷ​നി​ൽ ആ ​രം​ഗ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണു​ള്ള​ത്. ഷാ​ജി കൈ​ലാ​സി​ന്‍റെ ഒ​ട്ടു​മി​ക്ക സി​നി​മ​ക​ളി​ലും പോ​ലീ​സി​ന്‍റെ അ​ടി, ഇ​ടി, ലോ​ക്ക​പ്പ് ക​സ്റ്റ​ഡി മ​ർ​ദ​ന​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്.

മാ​ഫി​യ എ​ന്ന സു​രേ​ഷ് ഗോ​പി സി​നി​മ​യി​ലു​മു​ണ്ട് ഇ​ത്ത​രം രം​ഗ​ങ്ങ​ൾ. ജ​യി​ലി​ന​ക​ത്തെ പോ​ലീ​സി​ന്‍റെ മൂ​ന്നാം മു​റ​യും ക്രൂ​ര​ത​യും റി​യ​ലി​സ്റ്റി​ക്കാ​യി അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​യി​രു​ന്നു ബാ​ലു മ​ഹേ​ന്ദ്ര സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര.

കെ. ​മ​ധു - എ​സ്.​എ​ൻ. സ്വാ​മി - മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ വ​ന്ന സി​നി​മ​യ്ക്ക് മൂ​ന്നാം​മു​റ എ​ന്ന പേ​ര് ന​ൽ​കി​യ​പ്പോ​ൾ അ​തി​ലും പോ​ലീ​സി​ന്‍റെ ഇ​ടി ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഓ​ഫീ​സ​ർ ഓ​ൺ ഡ്യൂ​ട്ടി, നാ​യാ​ട്ട്, റോ​ന്ത്‌, അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും എ​ന്നീ സി​നി​മ​ക​ളി​ലെ​ല്ലാം പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലും അ​ടി​യും ക​സ്റ്റ​ഡി ലോ​ക്ക​പ്പ് മ​ർ​ദ​ന​വും ധാ​രാ​ളം കാ​ണി​ക്കു​ന്നു​ണ്ട്.

മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് എ​ന്ന സി​നി​മ​യി​ൽ കൂ​ട്ടു​കാ​ര​ൻ കു​ഴി​യി​ൽ വീ​ണ കാ​ര്യം പ​റ​യാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന കൂ​ട്ടു​കാ​ർ​ക്ക് ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ന​ല്ല ചു​ട്ട അ​ടി കി​ട്ടു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ കേ​ര​ളം ഏ​റെ ച​ർ​ച്ച ചെ​യ്ത മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്തി​ടെ പു​റ​ത്ത് വ​ന്ന ന​രി​വേ​ട്ട എ​ന്ന സി​നി​മ​യി​ൽ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന്‍റെ വി​വി​ധ അ​ട​രു​ക​ൾ കാ​ണി​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി എ​ന്ന് സി​നി​മ​യി​ലും ഈ​യി​ടെ ദി​ലീ​പ് നാ​യ​ക​നാ​യ ത​ങ്ക​മ​ണി എ​ന്ന സി​നി​മ​യി​ലും ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പോ​ലീ​സ് മ​ർദനങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സു​കാ​രെ ത​ല്ലാ​ൻ എ​ത്തു​ന്ന നേ​വി​ക്കാ​രെ ഇ​ടി​ച്ചു പ​ര​ത്തു​ന്ന കേ​ര​ള പോ​ലീ​സി​നെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട് മും​ബൈ പോ​ലീ​സ് എ​ന്ന സി​നി​മ​യി​ൽ. റി​യ​ലി​സ്റ്റി​ക് പോ​ലീ​സ് ക​ഥ​ക​ളി​ലേ​ക്ക് മ​ല​യാ​ള സി​നി​മ കാ​മ​റ തി​രി​ച്ചു വ​ച്ച​പ്പോ​ൾ കി​ട്ടി​യ തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും പോ​ലീ​സ് ലോ​ക്ക​പ്പി​ലെ ത​ല്ലി​ന്‍റെ യ​ഥാ​ർ​ഥ കാ​ഴ്ച​ക​ൾ കാ​ണി​ച്ചു​ത​ന്നു.

ഇ​തെ​ന്‍റെ ക​ഥ​യാ​ടാ ഇ​തി​ലെ നാ​യ​ക​ൻ ജോ​ർ​ജ് സാ​റാ​ടാ എ​ന്നു​പ​റ​യു​ന്ന തു​ട​രും സി​നി​മ​യി​ൽ വേ​ണ്ടു​വോ​ളം ഉ​ണ്ട് പോ​ലീ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. സ്ത്രീ​ക​ളെ പോ​ലും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ൽ ഉ​ണ്ട്.

എ​ണ്ണി​യാ​ൽ തീ​രാ​ത്ത എ​ത്ര പോ​ലീ​സ് ക​സ്റ്റ​ഡി ലോ​ക്ക​പ്പ് മ​ർ​ദ്ദ​ന​ങ്ങ​ളും ലാ​ത്തി​ച്ചാ​ർ​ജു​മൊ​ക്കെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ന​വ​ധി നി​ര​വ​ധി​യാ​ണ്. നാ​യ​ക​നെ ലോ​ക്ക​പ്പി​ലി​ട്ട് ത​ല്ലി​ച്ച​ത​ക്കു​ന്ന വി​ല്ല​ൻ പോ​ലീ​സു​കാ​രു​ടെ ക്രൂ​ര​ത കാ​ണു​മ്പോ​ൾ കൈ​ത​രി​ക്കു​ന്ന പ്രേ​ക്ഷ​ക​ന് വി​ല്ല​ന്മാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന പോ​ലീ​സ് നാ​യ​ക​ന്‍റെ ഹീ​റോ​യി​സം കാ​ണു​മ്പോ​ൾ കൈ​യ​ടി​ക്കാ​നാ​ണ് ഇ​ഷ്ടം.

Todays Story

സു​ഹൃ​ത്തു​ക്ക​ള്‍ ച​വി​ട്ടി​താ​ഴ്ത്തി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തെ​ര​ച്ചി​ല്‍; തു​ട​രും...

മി​സിം​ഗ് കേ​സു​ക​ളെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത് ഒ​രു ഒ​രു​തി​രോ​ധാ​ന കേ​സി​ന് തു​മ്പാ​യാ​യാ​ണ്. ഒ​രി​ക്ക​ലും ക​ണ്ടു​പി​ടി​ക്കി​ല്ലെ​ന്ന് ക​രു​തി​യ ക്രൈം ​അ​ങ്ങി​നെ ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച ക​ഥ​യാ​ണ് കോ​ഴി​ക്കോ​ട്ടു​ണ്ടാ​യ​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ സ​രോ​വ​ര​ത്ത് യു​വാ​വി​നെ ച​തു​പ്പു​നി​ല​ത്തി​ല്‍ ച​വി​ട്ടി​താ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​തു​മാ​യി​ബ​ന്ധ​പ്പെ​ട്ട തു​ട​ര്‍ ന​ട​പ​ടി​ക​ളു​ടെ തി​ര​ക്കി​ലാ​ണ് കേ​ര​ള പോ​ലീ​സ് ഇ​പ്പോ​ള്‍.

തു​ട​ക്കം ഇ​ങ്ങ​നെ...

കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മി​സിം​ഗ് കേ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ന് മു​ക​ളി​ലു​ള്ള കേ​സു​ക​ളു​ടെ സ്ഥി​തി​യെ​ന്താ​ണെ​ന്ന​റി​യ​ണ​മെ​ന്ന സി​റ്റി പോ​ലീ​സ് ടി.​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ എ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​ജി​ലി​നെ(28) കാ​ണാ​താ​യ കേ​സി​ന് പി​ന്നാ​ലെ വീ​ണ്ടും പോ​കു​ന്ന​ത്.

വി​ജി​ലി​നെ കാ​ണാ​താ​യ ദി​വ​സ​ത്തെ കാ​ര്യ​ങ്ങ​ൾ വീ​ണ്ടു​മ​ന്വേ​ഷി​ച്ച പോ​ലീ​സി​ന് സു​ഹൃ​ത്തു​ക്ക​ൾ ഒ​പ്പ​മു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചു. ഇ​തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ ആ​രെ​ല്ലാ​മാ​യി​രു​ന്നു​വെ​ന്നും വി​ജി​ലു​മാ​യു​ള്ള അ​ടു​പ്പം സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​ര​ഞ്ഞി​പ്പാ​ലം കു​ള​ങ്ങ​ര​ക​ണ്ടി സ്വ​ദേ​ശി കെ.​കെ. നി​ഖി​ൽ, വേ​ങ്ങേ​രി സ്വ​ദേ​ശി ദീ​പേ​ഷ്, പൂ​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു വി​ജി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.

വ​യ​റി​ങ് ജോ​ലി​ക​ൾ​ക്ക് പോ​യി​രു​ന്ന വി​ജി​ലും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ദീ​പേ​ഷും കാ​ർ​ഗോ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന നി​ഖി​ലും ഫ്‌​ള​ക്‌​സ് പ്രി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​ഞ്ജി​ത്തും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ഇ​വ​ർ നാ​ലു​പേ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ള്ള വി​വ​ര​വും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ദീ​പേ​ഷി​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി. ഇ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

 

Todays Story

‘പ​യ്യാ​വൂ​ർ മാം​ഗ​ല്യം’: വ​ര​ന്മാ​ർ റെ​ഡി​, ഇ​നി വേണ്ടത് വ​ധു​ക്കളെ

ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ർ​മ​പ​ദ്ധ​തി​യാ​യ പ​യ്യാ​വൂ​ർ മാം​ഗ​ല്യ​ത്തി​ന് സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന തീ​യ​തി നീ​ട്ടി. സിം​ഗി​ൾ വി​മ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്. മ​റ്റ് പ​ല സം​ഘ​ട​ന​ക​ളി​ലൂ​ടെ​യും അ​പേ​ക്ഷ​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പു​രു​ഷ​ൻ​മാ​രു​ടെ അ​പേ​ക്ഷ​ക​ൾ 3,000 ക​ഴി​ഞ്ഞു. സ്ത്രീ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ 200ൽ ​താ​ഴെ മാ​ത്ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി​യ​ത്. ചെ​റു​പ്പ​ക്കാ​രു​ടെ വി​വാ​ഹ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​ണി​ത്.

പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്താ​ണ് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സ്ത്രീ-​പു​രു​ഷ​ന്മാ​ര്‍​ക്ക് വി​വാ​ഹി​ത​രാ​കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. "പ​യ്യാ​വൂ​ര്‍ മാം​ഗ​ല്യം' എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി നൂ​റു​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ക്ഷെ ക​ല്യാ​ണം ആ​കാ​ത്ത​വ​രെ കെ​ട്ടി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഇ​റ​ങ്ങി തി​രി​ച്ച​പ്പോ​ൾ 200 സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാ​നെ​ത്തി​യ​ത് 3,000 പു​രു​ഷ​ന്മാ​രു​ടെ അ​പേ​ക്ഷ​ക​ളാ​ണ്. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന് പു​റ​ത്ത് നി​ന്നാ​ണ് അ​പേ​ക്ഷ​ക​ൾ ഏ​റെ​യും.

പു​രു​ഷ​ൻ​മാ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ടി കാ​ര​ണ​മാ​കാം സ്ത്രീ​ക​ൾ അ​പേ​ക്ഷി​ച്ചു കാ​ണു​ന്നി​ല്ല. വി​ദേ​ശ​ത്തു​നി​ന്ന് പോ​ലും ജാ​തി-​മ​ത പ​രി​ഗ​ണ​ന​ക​ൾ നോ​ക്കാ​തെ പു​രു​ഷ​ന്മാ​രു​ടെ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹി​ത​രാ​കാ​ൻ താത്പ​പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ക​ണ്ണൂ​ർ ജി​ല്ലാ വി​ധ​വാ ക്ഷേ​മ സം​ഘം, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ബി​ൽ​ഡിം​ഗ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം, ക​ണ്ണൂ​ർ, 670001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

ആ​ദ്യ​ബാ​ച്ച് വി​വാ​ഹം ഒ​ക്‌ടോബ​റി​ൽ

ദി​വ​സ​വും രാ​വി​ലെ എ​ട്ടോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സി​ലെ​ത്തും. വീ​ടു​ക​ളി​ൽ പു​ര​നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന മ​ക​ൾ, മ​ക​ൻ, വി​വാ​ഹ ശേ​ഷം വി​ധ​വ​ക​ളാ​യ​വ​ർ, മ​ക​നെ ഭാ​ര്യ ഉ​പേ​ക്ഷി​ച്ച​ത് തു​ട​ങ്ങി നി​ര​വ​ധി സ​ങ്ക​ട​ങ്ങ​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ത്തു​ന്ന​വ​രി​ൽ നി​ന്ന് കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ആ​ശ​യ​മാ​ണ് മാം​ഗ​ല്യം പ​ദ്ധ​തി.

ദ​ല്ലാ​ള​മാ​ർ ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് 25 വ​യ​സി​നും വി​വാ​ഹം ന​ട​ന്നി​രു​ന്ന കാ​ല​മൊ​ക്കെ പോ​യി. ഈ ​ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പേ ആ​ദ്യ​ഘ​ട്ടം വി​വാ​ഹം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. അ​പേ​ക്ഷ​ക​ൾ പ്ര​ത്യേ​ക ടീം ​പ​രി​ശോ​ധി​ച്ച് ര​ക്ഷി​താ​ക്ക​ളെ ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ ന​ട​ത്തി 50 ഓ​ളം പേ​രു​ടെ വി​വാ​ഹം ന​ട​ത്തും.

എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് "പ​യ്യാ​വൂ​ർ മാം​ഗ​ല്യം' പ​ദ്ധ​തി​ക്ക് ല​ഭി​ച്ച​തെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷി​ച്ച​വ​രി​ൽ നി​ന്നു​ള്ള ആ​ദ്യ ബാ​ച്ചി​ന് ഒ​ക്‌​ടോ​ബ​റി​ൽ സ​മൂ​ഹ​വി​വാ​ഹം ന​ട​ത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണവും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. -സാ​ജു സേ​വ്യ​ർ (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്).

Todays Story

ചിനാർ: കാഷ്മീരി​ന്‍റെ ആ​ത്മാ​വാ​യ തീ​വൃ​ക്ഷം!

ഒ​രി​ല കൊ​ഴി​യു​ന്ന ശ​ബ്ദ​ത്തി​നു പോ​ലും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ര​മു​ള്ള ഒ​രി​ടം. മ​ഞ്ഞി​ന്‍റെ വെ​ളു​പ്പും ത​ടാ​ക​ങ്ങ​ളു​ടെ നീ​ലി​മ​യും താ​ഴ്‌വാര​ങ്ങ​ളു​ടെ പ​ച്ച​പ്പും ചേ​ർ​ന്നൊ​രു കാ​ൻ​വാ​സ്...കാഷ്മീ​ർ. ആ ​കാ​ൻ​വാ​സി​ൽ, സ്വ​ന്തം ഇ​ല​ക​ൾ കൊ​ണ്ട് ഋ​തു​ഭേ​ദ​ങ്ങ​ളു​ടെ ചി​ത്രം വ​ര​യ്ക്കു​ന്ന ഒ​രു മ​രം - ചി​നാ​ർ.

അ​തൊ​രു മ​രം മാ​ത്ര​മ​ല്ല. ക​ശ്മീ​രി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പാ​ണ്. നൂ​റ്റാ​ണ്ടു​ക​ളു​ടെ മൗ​ന​സാ​ക്ഷി​യാ​ണ്. ക​ത്തു​ന്ന ഇ​ല​ക​ളി​ലൂ​ടെ പ്ര​ണ​യ​വും വി​ര​ഹ​വും വി​പ്ല​വ​വും ഒ​രു​പോ​ലെ പ്ര​ഖ്യാ​പി​ക്കു​ന്ന ഒ​രു പോ​രാ​ളി​യാ​ണ്.

ചി​നാ​റി​ന്‍റെ ശാ​സ്ത്ര​നാ​മം Platanus orientalis എ​ന്നാ​ണ്, Platanaceae എ​ന്ന സ​സ്യ കു​ടും​ബ​ത്തി​ലെ അം​ഗം. എ​ന്നാ​ൽ ക​ശ്മീ​രി​ന്‍റെ മ​ണ്ണി​ൽ അ​തി​ന് മ​റ്റൊ​രു പേ​രു​ണ്ട് - "ബൂ​യി​ൻ'.

ഈ ​മ​ണ്ണി​ൽ ജ​നി​ച്ചു​വീ​ണ ഒ​ന്ന​ല്ല ചി​നാ​ർ. അ​തി​ന്‍റെ വേ​രു​ക​ൾ തേ​ടി​പ്പോ​യാ​ൽ ന​മ്മ​ളെ​ത്തു​ക പേ​ർ​ഷ്യ​യു​ടെ (ഇ​ന്ന​ത്തെ ഇ​റാ​ൻ) മ​ണ്ണി​ലാ​യി​രി​ക്കും. പേ​ർ​ഷ്യ​ൻ ഭാ​ഷ​യി​ൽ ‘ചി​നാ​ർ' എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം ത​ന്നെ ‘എ​ന്തൊ​രു തീ!' ​എ​ന്നാ​ണ്.

ശ​ര​ത്കാ​ല​ത്ത് സ്വ​ർ​ണ​വും ചു​വ​പ്പും ക​ല​ർ​ന്ന നി​റ​ങ്ങ​ളി​ൽ ആ​ളി​ക്ക​ത്തു​ന്ന ഇ​തി​ന്‍റെ ഇ​ല​ക​ൾ ക​ണ്ട് ആ ​പേ​ര് വി​ളി​ച്ച​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല. 700 വ​ർ​ഷം വ​രെ ആ​യു​സു​ള്ള ചി​നാ​ർ മ​ര​ങ്ങ​ളു​ണ്ട് കാഷ്മീരി​ൽ.

എ​ത്ര​യെ​ത്ര ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ഉ​ദ​യാ​സ്ത​മ​യ​ങ്ങ​ൾ​ക്ക് അ​തു സാ​ക്ഷി​യാ​യി​ട്ടു​ണ്ടാ​കും? എ​ത്ര​യെ​ത്ര പ്ര​ണ​യ​ങ്ങ​ൾ​ക്കു ത​ണ​ൽ വി​രി​ച്ചി​ട്ടു​ണ്ടാ​കും? എ​ത്ര​യെ​ത്ര ക​ണ്ണീ​രി​ന് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ടാ​വും?

പ​ഴ​യ ചി​നാ​ർ മ​ര​ങ്ങ​ളു​ടെ ഉ​ൾ​ഭാ​ഗം പൊ​ള്ള​യാ​യി കാ​ണ​പ്പെ​ടാ​റു​ണ്ട്. ഈ ​പോ​ടു​ക​ൾ ഒ​രു കാ​ല​ത്ത് കാഷ്മീ​രി​ലെ കൊ​ടും​ത​ണു​പ്പി​ൽനി​ന്ന് ര​ക്ഷ​നേ​ടാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കും ഗ്രാ​മീ​ണ​ർ​ക്കും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.

ചി​ല​ർ ഈ ​മ​ര​പ്പൊ​ത്തു​ക​ളെ ചെ​റി​യ ക​ട​ക​ളാ​ക്കി മാ​റ്റി​യി​രു​ന്നു​വെ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണ്. ദാ​ൽ ത​ടാ​ക​ത്തി​ന് ന​ടു​വി​ലെ "ചാ​ർ ചി​നാ​ർ' ദ്വീ​പ്, നാ​ല് കൂ​റ്റ​ൻ ചി​നാ​ർ മ​ര​ങ്ങ​ൾ കാ​വ​ൽ നി​ൽ​ക്കു​ന്ന ആ ​തു​രു​ത്ത് കാഷ്മീ​രി​ന്‍റെ പ്ര​തീ​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഷാ​ജ​ഹാ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​ൻ മു​റാ​ദ് ബ​ക്ഷ് പ​ണി​ക​ഴി​പ്പി​ച്ച​താ​ണ് ഈ ​കൊ​ച്ചു​സ്വ​ർ​ഗം. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ൾ​ക്കു സ്ഥി​രം പ​ശ്ചാ​ത്ത​ല​മാ​കു​ന്ന ഈ ​മ​ര​ങ്ങ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ കാഷ്മീ​രി ജ​ന​ത​യു​ടെ ജീ​വി​ത​വു​മാ​യി അ​ത്ര​യേ​റെ കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു.

ഗ്രാ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​ത് പ​ല​പ്പോ​ഴും കൂ​റ്റ​ൻ ചി​നാ​ർ മ​ര​ച്ചു​വ​ടു​ക​ളി​ലാ​ണ്. കോ​ട​തി​യും ക​ല്യാ​ണപ്പ​ന്ത​ലു​മെ​ല്ലാം ഈ ​മ​രം ത​ന്നെ. എ​ന്നാ​ൽ ഈ ​ജീ​വി​ക്കു​ന്ന പൈ​തൃ​ക​ത്തി​ന് ആ​ധു​നി​ക ലോ​കം പു​തി​യ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ന​ഗ​ര​വ​ൽ​ക്ക​ര​ണം, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, രോ​ഗ​ങ്ങ​ൾ, നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു​മാ​റ്റ​ൽ എ​ന്നി​വ​യെ​ല്ലാം ചി​നാ​റി​ന്‍റെ നി​ല​നി​ൽ​പ്പി​നു വെ​ല്ലു​വി​ളി​യാ​യി. നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്രം പേ​റു​ന്ന ഈ ​മ​ഹാവൃ​ക്ഷ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഇ​ല്ലാ​താ​കു​മോ എ​ന്ന ഭ​യം ഉ​യ​ർ​ന്ന​പ്പോ​ൾ, അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഒ​രു പു​തി​യ ആ​ശ​യം പി​റ​വി​യെ​ടു​ത്തു.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഒ​രു ഡി​ജി​റ്റ​ൽ ക​വ​ചം... കാഷ്മീ​രി​ലെ ഓ​രോ ചി​നാ​ർ മ​ര​ത്തി​നും അ​തി​ന്‍റേ​താ​യ ഒ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കു​ന്ന ഒ​രു ബൃ​ഹ​ദ് പ​ദ്ധ​തി​ക്ക് ഭ​ര​ണ​കൂ​ടം തു​ട​ക്ക​മി​ട്ടു.

ഓ​രോ മ​ര​ത്തെ​യും ജി​യോ-​ടാ​ഗ് ചെ​യ്ത്, അ​തി​ന്‍റെ പ്രാ​യം, ആ​രോ​ഗ്യ​സ്ഥി​തി, സ്ഥാ​നം എ​ന്നി​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തി ഒ​രു ഡി​ജി​റ്റ​ൽ ഡാ​റ്റാ​ബേ​സ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു.

മ​നു​ഷ്യ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡ് പോ​ലെ, ഓ​രോ ചി​നാ​ർ മ​ര​ത്തി​നും അ​തി​ന്‍റെ​താ​യ ഒ​രു സ​വി​ശേ​ഷ കോ​ഡ്! ഈ '​ട്രീ ആ​ധാ​ർ' പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ മ​ര​വും ഇ​പ്പോ​ൾ നി​യ​മ​ത്തി​ന്‍റെ ക​ണ്ണു​ക​ളി​ൽ ഒ​രു വ്യ​ക്തി​ത്വ​മു​ള്ള​താ​യി മാ​റി.

 

Todays Story

ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റ​ത്തെ ധ​ര്‍​മ​സ്ഥ​ല

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തി​വി​ദ​ഗ്ധ​രെ​ന്നു പേ​രെ​ടു​ത്ത കേ​ര​ള പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ക്കു​ക​യാ​ണ് ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ചെ​ങ്ങും​ത​റ സി.​എം സെ​ബാ​സ്റ്റ്യ​ന്‍ (67). നാ​ലു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ഴൊ​ക്കെ സെ​ബാ​സ്റ്റ്യ​ന്‍ അ​തി​വി​ദ​ഗ്ധ​മാ​യി ത​ല​യൂ​രി.

അ​വ​സാ​നം ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 24ന് ​കാ​ണാ​താ​യ കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്ന​മ്മ കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ല്‍ സെ​ബാ​സ്റ്റ്യ​നു പ​ങ്കു​ണ്ടോ എ​ന്ന​തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്.

കേരളത്തിന്‍റെ ധർമസ്ഥല

കൊ​ല്ല​പ്പെ​ട്ട ജെ​യ്‌​ന​മ്മ, 2020ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍, 2012ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല വാ​ര​നാ​ട് സ്വ​ദേ​ശി ഐ​ഷ, 2020ല്‍ ​കാ​ണാ​താ​യ ചേ​ര്‍​ത്ത​ല വ​ള്ളാ​കു​ന്നം സ്വ​ദേ​ശി സി​ന്ധു എ​ന്നി​വ​രെ സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ധ​ര്‍​മ​സ്ഥ​ല​യാ​യി മാ​റി​യി​രി​ക്കു​ന്നു ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ഒ​ന്‍​പ​താം വാ​ര്‍​ഡി​ല്‍ ര​ണ്ട​ര ഏ​ക്ക​ര്‍ കാ​ടു​പി​ടി​ച്ച ചെ​ങ്ങും​ത​റ പു​ര​യി​ടം. ഇ​വി​ടെ​നി​ന്ന് ല​ഭി​ച്ച മ​നു​ഷ്യ അ​സ്ഥി​ക​ള്‍ ആ​രു​ടേ​താ​ണെ​ന്ന​റി​യാ​ന്‍ ഇ​ന്നോ നാ​ളെ​യോ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം വ​രും.

ഇ​ത് ജെ​യ്‌​ന​മ്മ​യു​ടേ​ത​ല്ലെ​ങ്കി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് മ​റ്റാ​രാ​ണ്. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടുത്ത വ​സ്ത്ര​ത്തി​ന്‍റെ​യും വാ​ച്ചി​ന്‍റെ​യും ബാ​ഗി​ന്‍റെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ആ​രു​ടേ​താ​ണ്. ഈ ​നാ​ലു പേ​രെ കൂ​ടാ​തെ മ​റ്റാ​രെ​ങ്കി​ലും കൊ​ല ചെ​യ്യ​പ്പെ​ട്ടോ എ​ന്ന​തൊ​ക്കെ പു​റ​ത്തു​വ​രേ​ണ്ടി​യി​രി​ക്കു​ന്നു.

ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു

കാ​ണാ​താ​യ​വ​രു​ടെ ഫോ​ണു​ക​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന​തി​ന് തെ​ളി​വു​ണ്ട്. എ​ന്നാ​ല്‍ കാ​ണാ​മ​റ​യ​ത്താ​യ​വ​ര്‍ എ​വി​ടെ​യെ​ന്ന​തി​ല്‍ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മൊ​ന്നും ന​ല്‍​കാ​തെ സെ​ബാ​സ്റ്റ്യ​ന്‍ ക്രൈം ​ബ്രാ​ഞ്ചി​നെ കു​ഴ​പ്പി​ക്കു​ന്നു.

പ്ര​മേ​ഹ​രോ​ഗി​യാ​യ ഇ​യാ​ള്‍ രോ​ഗ​വും ക്ഷീ​ണ​വും മൗ​ന​വും ന​ടി​ക്കു​ന്നു. ചോ​ദ്യ​ങ്ങ​ള്‍​ക്ക് ബ​ന്ധ​മി​ല്ലാ​ത്ത മ​റു​പ​ടി ന​ല്‍​കു​ന്നു. ചെ​ങ്ങും​ത​റ പു​ര​യി​ടം കു​ഴി​ച്ചു​മ​റി​ച്ച് അ​സ്ഥി​ക​ള്‍​ക്കാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. കു​ള​ങ്ങ​ള്‍ വ​റ്റി​ച്ചും പു​ര​യു​ടെ ത​റ മാ​ന്തി​യു​മൊ​ക്കെ പ​ര​തു​ക​യാ​ണ്.

നാ​ലു സ്ത്രീ​ക​ളെ​യും സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ല്‍ എ​ങ്ങ​നെ കൊ​ന്നു, ആ​രു​ടെ സ​ഹാ​യം ല​ഭി​ച്ചു, മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​വി​ടെ മ​റ​വു​ചെ​യ്തു എ​ന്നൊ​ക്കെ​യു​ള്ള ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ണം. ജെ​യ്‌​ന​മ്മ​യും ബി​ന്ദു​വും ഐ​ഷ​യും സി​ന്ധു​വും ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു.

നാ​ലു പേ​രു​മാ​യും സെ​ബാ​സ്റ്റ്യ​ന് പ​ണം, സ്ഥ​ലം ഉ​ള്‍​പ്പെ​ടെ വി​വി​ധ വ്യ​വ​ഹാ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന് തെ​ളി​വു​ക​ളു​ണ്ട്. 2008ല്‍ ​അ​ന്‍​പ​ത്തി ര​ണ്ടാം വ​യ​സി​ല്‍ നാ​ല്‍​പ​ത്തി​രണ്ടുകാ​രി​യാ​യ ഏ​റ്റു​മാ​നൂ​ര്‍ വെ​ട്ടി​മു​ക​ള്‍ സ്വ​ദേ​ശി​നി സു​ബി​യെ​യാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ വി​വാ​ഹം ചെ​യ്ത​ത്.

ഇ​വ​ര്‍​ക്ക് 11 വ​യ​സു​ള്ള കു​ട്ടി​യു​ണ്ട്. ഭാ​ര്യ സു​ബി ഒ​ന്നോ ര​ണ്ടോ വ​ര്‍​ഷ​മേ ചേ​ര്‍​ത്ത​ല​യി​ല്‍ താ​മ​സി​ച്ചി​ട്ടു​ള്ളു. ഭാ​ര്യ​യും മ​ക​ളും ഏ​റെ​ക്കാ​ല​വും വെ​ട്ടി​മു​ക​ളി​ലെ വീ​ട്ടി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പമാ​ണ്. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ അ​വി​വാ​ഹി​ത​നാ​ണ്.

സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടി​മു​ക​ളി​ല്‍ സു​ബി​യു​ടെ വീ​ട്ടി​ലും ചേ​ര്‍​ത്ത​ല​യി​ലു​മാ​യി ക​ഴി​യു​ന്നു. ഭ​ര്‍​ത്താ​വി​ന് സാ​മ്പ​ത്തിക ഇ​ട​പാ​ടു​ക​ളും ബ്രോ​ക്ക​ര്‍ പ​ണി​യു​മു​ണ്ടെ​ന്ന​ല്ലാ​തെ ക്രി​മ​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യി ഭാ​ര്യ വി​ശ്വ​സി​ക്കു​ന്നി​ല്ല.

ഭക്ഷണത്തിൽ വിഷം ചേർത്തു

എ​ന്നാ​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ ന​ന്നേ ചെ​റു​പ്പ​ത്തി​ല്‍ സ്വ​ത്തു​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ചേ​ര്‍​ത്തു കൊ​ടു​ത്ത സെ​ബാ​സ്റ്റ്യ​ന്‍റെ ചെ​യ്തി​ക​ളെ​പ്പ​റ്റി അ​യ​ല്‍​ക്കാ​ര്‍ ആ​ക്ഷേ​പം പ​റ​യു​ന്നു​ണ്ട്.

ബി​ന്ദു, ഐ​ഷ, സി​ന്ധു എ​ന്നി​വ​രു​ടെ തി​രോ​ധാ​ന​ത്തി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന് സെ​ബാ​സ്റ്റ്യന്‍ ത​ല​നാ​രി​ഴ​യ്ക്ക് ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​വ​സാ​നം സെ​ബാ​സ്റ്റ്യ​ന്‍ കു​രു​ക്കി​ലാ​യ​ത് അ​തി​ര​മ്പു​ഴ സ്വ​ദേ​ശി​നി ജെ​യ്‌​ന​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​ലാ​ണ്.

ജെ​യ്‌​ന​മ്മ​യു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​ക്കി ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് വി​ളി​ച്ചു​വ​രു​ത്തി ആ​റു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ കൈ​ക്ക​ലാ​ക്കി പ​ണ​യം വെ​ച്ച​തും വി​റ്റ​തു​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി.

എ​ന്നാ​ല്‍ ജെ​യ്‌​ന​മ്മ എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് സെ​ബാ​സ്റ്റ്യ​നി​ല്‍ നി​ന്ന് ഇ​നി​യും ഉ​ത്ത​ര​മു​ണ്ടാ​യി​ല്ല. ജെ​യ്‌​ന​മ്മ​യു​ടെ തി​രോ​ധാ​ന​ത്തി​നു​ശേ​ഷം അ​വ​രു​ടെ മൊ​ബൈ​ല്‍ സിം ​സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശം വ​യ്ക്കു​ക​യും ഇ​ട​യ്ക്കി​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് മി​സ്ഡ് കോ​ളു​ക​ള്‍ അ​യ​യ്ക്കു​ക​യും ചെ​യ്തു​പോ​ന്നു.

ജെ​യ്‌​ന​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി​രു​ന്നു ആ ​ത​ന്ത്രം. തി​രി​കെ വി​ളി​ച്ച​പ്പോ​ള്‍ മ​റു​പ​ടി ല​ഭി​ക്കു​ക​യോ ഫോ​ണ്‍ അ​റ്റ​ൻഡ് ചെ​യ്യു​ക​യോ ചെ​യ്തി​ല്ല. മി​സ് കോ​ളി​നു തൊ​ട്ടുപി​ന്നാ​ലെ ഫോ​ണ്‍ ഓ​ഫ് ആ​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

എ​ന്നാ​ല്‍ മി​സ് കോ​ള്‍ സം​ബ​ന്ധി​ച്ച് ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​മാ​ണ് നാ​ല് ദു​രൂ​ഹ​മ​ര​ണം ചു​രു​ള​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ക​ട​യി​ല്‍ നി​ന്ന് മൊ​ബൈ​ല്‍ റീ​ചാ​ര്‍​ജ് ചെ​യ്ത​തി​ന്‍റെ തെ​ളി​വു​ക​ളും കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​മാ​ണ് സെ​ബാ​സ്റ്റ്യ​നെ കു​ടു​ക്കി​യ​ത്.

ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

ജെ​യ്‌​ന​മ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ​യും സൂ​ച​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ബാ​സ്റ്റ്യ​നെ ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട്ട​യം ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ലു സ്ത്രീ​ക​ള്‍​ക്കു പു​റ​മെ കൃ​ത്യ​ങ്ങ​ള്‍​ക്ക് സെ​ബാ​സ്റ്റ്യന്‍റെ സ​ഹാ​യി​യാ​യി​രു​ന്ന മ​നോ​ജി​നെ​യും ഇ​യാ​ള്‍ വ​കവ​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന.

മ​നോ​ജി​ന്‍റേത് ആ​ത്മ​ഹ​ത്യ​യി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ജെ​യ്‌​ന​മ്മ​യു​ടേ​താ​ണോ എ​ന്ന​തി​ല്‍ സം​ശ​യ​മു​ണ്ട്. ജെയ്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ സാ​വി​യോ, സ​ഹോ​ദ​രി ആ​ന്‍​സി എ​ന്നി​വ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മെ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത് ജെ​യ്ന​മ്മ ത​ന്നെ​യാ​ണോ എ​ന്നു സ്ഥി​രീ​ക​രി​ക്കാ​നാ​കൂ. ക്ലി​പ്പി​ട്ട ഒ​രു പ​ല്ല് ക​ണ്ടെ​ടു​ത്ത​ത് ഐ​ഷ​യു​ടേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ജെ​യ്‌​ന​മ്മ​യു​ടെ പ​ല്ലി​ന് ക്ലി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രാ​ഴ്ച തു​ട​രെ ചോ​ദ്യം ചെ​യ്തി​ട്ടും രോ​ഗ​വും ക്ഷീ​ണ​വും മ​റ​വി​യും ന​ടി​ച്ച് സെ​ബാ​സ്റ്റ്യ​ന്‍ ത​ന്ത്ര​പ​ര​മാ​യി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. പ്ര​മേ​ഹ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്നു​ണ്ട്. കാ​ലി​ലെ മു​റി​വ് ദി​വ​സ​വും ഡ്ര​സ് ചെ​യ്യ​ണം. നാ​ലു നേ​രം കൃ​ത്യ​മാ​യി ഭ​ക്ഷ​ണം വേ​ണ​മെ​ന്നും നി​ര്‍​ബ​ന്ധ​മു​ണ്ട്.

വ്യാ​ജ​രേ​ഖ ചമച്ച് ക​ബ​ളി​പ്പി​ച്ചു

എ​ല്ലാ ഇ​ര​ക​ളു​ടെ​യും ഭൂ​മി, ആ​ഭ​ര​ണം, പ​ണം തു​ട​ങ്ങി​യ​വ സെ​ബാ​സ്റ്റ്യ​ന്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ര്‍​ക്കാ​രി​നെ​യും ബാ​ങ്കു​ക​ളെ​യും ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ട്ടി​മു​ക​ളി​ലെ ഭാ​ര്യ​വീ​ട്ടി​ല്‍ ക​ഴി​യു​മ്പോ​ള്‍ സ​മീ​പ​ത്തെ ക​ട​യി​ല്‍ നി​ന്ന് വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തി​ല്‍ പ​ന്തീ​രാ​യി​രം രൂ​പ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ടു​ക്കാ​നു​ണ്ട്.

സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ളു​ടെ പ​ണ​വും ആ​സ്തി​യും സെ​ബാ​സ്റ്റ്യ​ന്‍ സ​മ്പാ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ണം എ​വി​ടെ നി​ക്ഷേ​പി​ച്ചു എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല. സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍, ടാ​ക്‌​സി ഡ്രൈ​വ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ നി​ന്ന് അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു ബ്രോക്ക​ര്‍ പ​ണി​യി​ല്‍ നി​ന്ന് ഇ​യാ​ള്‍ പ​ണം സ​മ്പാ​ദി​ച്ച​ത്.

കാ​ണാ​താ​യ ബി​ന്ദു പ​ദ്മ​നാ​ഭ​ന്‍റെ പേ​രി​ല്‍ ഇ​ട​പ്പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ലം 2013-ല്‍ ​വ്യാ​ജ ആ​ധാ​രം ത​യാറാ​ക്കി 1.36 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​യാ​ള്‍ വി​റ്റ​ത്. ചേ​ര്‍​ത്ത​ല​യി​ല്‍ ബി​ന്ദു​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന സ്വ​ത്തു​ക്ക​ള്‍ 2003-ല്‍ ​വി​റ്റ​തി​ലും ഇ​യാ​ള്‍ ഇ​ട​നി​ല​ക്കാ​ര​നാ​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍.

ഈ ​തു​ക​ക​ള്‍ വി​ശ്വ​സ്ത​രു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ ചെ​ല​വാ​ക്കി​യി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു. വ​ലി​യ​തോ​തി​ലു​ള്ള ബി​നാ​മി ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. സെ​ബാ​സ്റ്റ്യ​നു ബ​ന്ധ​മു​ള്ള ചി​ല ഉ​ന്ന​ത​ര​ട​ക്കം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

റി​ട്ട​യേ​ര്‍​ഡ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ഐ​ഷ​യെ 2013 മേ​യി​ല്‍ കാ​ണാ​താ​യ​തി​നു പി​ന്നി​ലും സാ​മ്പ​ത്തി​ക​ത​ട്ടി​പ്പു ന​ട​ന്നി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കു താ​മ​സി​ച്ചി​രു​ന്ന അ​യ​ല്‍​വാ​സി​യാ​യ റോ​സ​മ്മ​യാ​ണ് സ്ഥ​ലം വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ സെ​ബാ​സ്റ്റ്യ​നെ ഐ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ലം വാ​ങ്ങാ​ന്‍ വെ​ച്ചി​രു​ന്ന പ​ണ​മ​ട​ക്ക​മാ​ണ് ഐ​ഷ​യെ കാ​ണാ​താ​യ​ത്.

പുനരന്വേഷണം

ഐ​ഷ​യു​ടെ തി​രോ​ധാ​ന​ക്കേ​സ് പോ​ലീ​സ് ഇ​പ്പോ​ള്‍ പു​ന​ന്വേ​ഷി​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ല്‍ മ​ട​ക്കി​യ ഫ​യ​ല്‍ തു​റ​ക്കാ​ന്‍ പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​നു​മ​തി ഹ​ര്‍​ജി ന​ല്‍​കി. കേ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 10 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴാ​ണി​ത്.

നി​ല​വി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ണ്ടെ​ത്തി​യ ശ​രീ​രാ​വ​ശി​ഷ്ടം ഐ​ഷ​യു​ടേ​താ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. 2012 ലാ​ണ് ഐ​ഷ​യെ കാ​ണാ​താ​കു​ന്ന​ത്. പി​ന്നാ​ലെ മൂ​വാ​റ്റു​പു​ഴ​യി​ല്‍​നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹം ഐ​ഷ​യു​ടേ​തെ​ന്ന് ചി​ല ബ​ന്ധു​ക്ക​ള്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടി​മു​ക​ളി​ല്‍ വ​ന്നു താ​മ​സി​ക്കു​ക​യും ചേ​ര്‍​ത്ത​ല​യി​ലേ​ക്കെ​ന്ന പേ​രി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചേ​ര്‍​ത്ത​ല​യി​ല്‍ പ​ണ​മി​ട​പാ​ടു​ണ്ടെ​ന്നും പ​ലി​ശ വാ​ങ്ങാ​ന്‍ പോ​വു​ക​യാ​ണെ​ന്നും ഭാ​ര്യ​യെ ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ പോ​യി​രു​ന്ന​ത്.

ജെ​യ്‌​ന​മ്മ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ അ​റ​സ്റ്റി​ലാ​യ​ത് പ​ത്ര​ത്തി​ലും ചാ​ന​ലു​ക​ളി​ലും നി​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്ന് ഭാ​ര്യ സു​ബി പ​റ​യു​ന്നു. ഭ​ര്‍​ത്താ​വ് ഇ​ത്ര​ത്തോ​ളം ക്രൂ​ര​ത ചെ​യ്യു​മെ​ന്ന വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ ക​രു​തു​ന്നു.

Todays Story

വി​സ്മൃ​ത​മാ​കു​ന്ന ആ​ല

ഉ​ല​യൂ​തു​ന്ന ആ​ല​ക​ള്‍ വി​സ്മൃ​തി​യി​ലേ​ക്ക്. തീ​ക്ക​ന​ല്‍ പോ​ലെ ചു​ട്ടു​പ​ഴു​ത്ത ലോ​ഹ​ത്തി​ല്‍ ഭാ​ര​മേ​റി​യ കൂ​ടം മേ​ടു​ന്ന ശ​ബ്ദം. കേ​ര​ള​ത്തി​ലെ ഓ​രോ നാ​ട്ടി​ന്‍​പു​റ​ത്തെ​യും പ്ര​ഭാ​ത​ങ്ങ​ളെ മു​ഖ​രി​ത​മാ​ക്കി​യ​കാ​ലം ഓ​ര്‍​മ​യാ​കാ​ന്‍ ഇ​നി അ​ധി​കം നാ​ളി​ല്ല.

ഇ​ട​യാ​ഴം പാ​ഴു​ശേ​രി​യി​ല്‍ അ​ശോ​ക​ന്‍റെ വാ​ക്കു​ക​ളി​ങ്ങ​നെ​യാ​ണ്. ഇ​രു​മ്പ് പ​ണി​ക്കാ​ര്‍, ഓ​ട്ടു​പാ​ത്രം നി​ര്‍​മ്മി​ക്കു​ന്ന​വ​ര്‍, മ​ര​പ്പ​ണി​ക്കാ​ര്‍ അ​ങ്ങ​നെ പ​ല വി​ഭാ​ഗ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച വി​ശ്വ​ക​ര്‍​മ​ജ​ര്‍ ഒ​രു കാ​ല​ത്ത് നാ​ടി​ന്‍റെ അ​ഭി​വാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു.

കാ​ര്‍​ഷി​ക​വൃ​ത്തി​ക്കു​ള്ള തൂ​മ്പ മു​ത​ല്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം നി​ര്‍​മി​ക്കു​ന്ന ഇ​രു​മ്പ് പ​ണി​ക്കാ​ര​നും അ​യാ​ളു​ടെ ആ​ല​യി​ല്‍ തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന മ​നു​ഷ്യ​രും, ആ​ല​ക​ളി​ല്‍ ഇ​രു​മ്പ് മേ​ടു​ന്ന ശ​ബ്ദ​വും തീ​ക്ക​ന​ല്‍ പോ​ലെ തി​ള​ങ്ങു​ന്ന ലോ​ഹ​ത്തി​ന്‍റെ ചീ​ളു​ക​ള്‍ മി​ന്ന​ല്‍​പി​ണ​രു​ക​ള്‍ പോ​ലെ ചി​ത​റു​ന്ന​തും നാ​ട്ടു​മ്പു​റ​ങ്ങ​ളി​ലെ നി​ത്യ​കാ​ഴ്ച​യാ​യി​രു​ന്നു.

ഇ​ന്ന് എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളും വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫാ​ക്ട​റി​ക​ളി​ല്‍ നി​ര്‍​മി​ച്ച് മാ​ര്‍​ക്ക​റ്റി​ലെ​ത്തു​മ്പോ​ള്‍, കൈ​കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഉ​ല​യും, ഇ​രു​മ്പി​ന്‍റെ കൂ​ട​ത്തി​ല്‍ അ​ടി​ച്ചു പ​ര​ത്തി ആ​യു​ധ​ങ്ങ​ളാ​ക്കു​ന്ന ആ​ല​യി​ലെ പ​ണി​ക്കാ​ര​നും ഇ​ന്ന് അ​ന്യം നി​ന്നു പോ​കു​ന്ന തൊ​ഴി​ലു​ക​ളാ​ണ്.

അ​ശോ​ക​ന്‍ പ​റ​യു​ന്നു എ​നി​ക്ക് ര​ണ്ടു മ​ക്ക​ളാ​ണ്. പാ​ര​മ്പ​ര്യ​മാ​യി കി​ട്ടി​യ ഈ ​തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ അ​വ​ര്‍ ത​യാ​റ​ല്ല. എ​ല്ലാ​വ​ര്‍​ക്കും വൈ​റ്റ് കോ​ള​ര്‍ ജോ​ലി മ​തി. അ​വ​രെ കു​റ്റം പ​റ​യാ​നി​ല്ല, ക​ലാ​ത്തി​നൊ​പ്പം ഓ​ടി​യി​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ പി​ന്നി​ലാ​കും.

ആ​ല​യി​ല്‍ ഇ​രു​മ്പു പ​ണി​യു​മാ​യി ഇ​രു​ന്നാ​ല്‍ ഇ​ക്കാ​ല​ത്ത് പെ​ണ്ണ് കി​ട്ടാ​ന്‍ പോ​ലും പാ​ടാ​ണ്, അ​ശോ​ക​ന്‍റെ വാ​ക്കു​ക​ള്‍. ആ​യു​ധ​ങ്ങ​ളും, തൊ​ഴി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​മാ​യി മാ​റു​ന്ന ഇ​രു​മ്പി​ന്‍റെ പ​തം അ​റി​യ​ണ​മെ​ങ്കി​ല്‍ അ​ടി​ച്ചു​പ​ര​ത്തു​ന്ന ലോ​ഹ​ത്തി​നൊ​പ്പം ആ​ല​പ​ണി​ക്കാ​ര​നും വി​യ​ര്‍​ക്ക​ണം.

80-വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​ണ് അ​ശോ​ക​ന്‍റെ ആ​ല. എ​ന്‍റെ അ​മ്മാ​വ​ന്മാ​ര് മാ​ത്ര​മാ​ണ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​ന്ന് ആ​ല പ​ണി ചെ​യ്യു​ന്ന​വ​ര്‍, അ​ടു​ത്ത ത​ല​മു​റ​യോ​ടെ ഈ ​തൊ​ഴി​ലും വി​സ്മൃ​തി​യി​ലാ​കും, അ​ശോ​ക​ന്‍ പ​റ​യു​ന്നു.

Latest News

Corehub Up