Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourists

കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളില്‍ 10.98 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ വര്‍ധനയെന്ന് ടൂറിസം വകുപ്പ്. 2025-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2026-ലെ ആദ്യ പാദത്തില്‍ ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ 10.98 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദസറ-ദീപാവലി അവധിക്കാലത്തോടനുബന്ധിച്ചുള്ള പ്രധാന വിനോദസഞ്ചാര സീസണ്‍ മുന്നില്‍ക്കണ്ട് കേരള ടൂറിസം ആകര്‍ഷകമായ ഒട്ടനവധി പദ്ധതികളും പാക്കേജുകളും ഡല്‍ഹിയില്‍ നടന്ന പാര്‍ട്ണര്‍ഷിപ്പ് മീറ്റില്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനുള്ള നയരേഖ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ന്യൂഡല്‍ഹിയില്‍ പാര്‍ട്ണര്‍ഷിപ്പ് മീറ്റ് നടന്നത്. ഈ തീരുമാനം സംസ്ഥാനത്തെ ട്രാവല്‍- ഹോസ്പിറ്റാലിറ്റി മേഖലയില്‍ സുരക്ഷിതവും ലാഭകരവും സുസ്ഥിരവുമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംയുക്ത ടൂറിസം സര്‍ക്യൂട്ടുകള്‍

വ്യവസായ പദവി ടൂറിസം മേഖലയിലെ പങ്കാളികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നുവെന്നും ഈ തീരുമാനം വലിയ തോതിലുള്ള നിക്ഷേപം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ഇതിന്‍റെ ഭാഗമായി കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന വടക്കന്‍ കേരളത്തിലെ വയനാട് ജില്ലയുടെ പ്രകൃതിഭംഗി, പൈതൃകം, കാര്‍ഷിക-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി സംസ്ഥാന ടൂറിസം വകുപ്പ് ഈ മാസം ആദ്യം ബ്രാന്‍ഡ് വയനാട് എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

സമാന സവിശേഷതകളുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സംയുക്ത ടൂറിസം സര്‍ക്യൂട്ടുകള്‍ സംബന്ധിച്ചുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്.

എ വണ്ടര്‍ഫുള്‍ വേള്‍ഡ്

എ വണ്ടര്‍ഫുള്‍ വേള്‍ഡ് എന്ന പ്രമേയത്തില്‍ ഡല്‍ഹിയിലെ ദി ലളിത് ഹോട്ടലില്‍ നടന്ന ബി2ബി നെറ്റ്‌വര്‍ക്കിംഗ് പരിപാടി കേരളം സന്ദര്‍ശിക്കേണ്ട അനുഭവവേദ്യ വിനോദസഞ്ചാര കന്ദ്രമായി മാറ്റുന്ന സവിശേഷതകളെ എടുത്തുകാട്ടി. കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സുമിത് കുമാര്‍ ഠാക്കൂര്‍ ഐഎഎസ് ആണ് ഇത്സംബന്ധിച്ച അവതരണം നടത്തിയത്.

സന്ദര്‍ശകരെ ആകര്‍ഷകമായ ഒട്ടേറെ സ്ഥലങ്ങളിലേക്കും അനുഭവങ്ങളിലേക്കും നയിക്കുന്ന പുതിയ പാക്കേജുകള്‍ ഒരുക്കിയതിലൂടെ ഈ സീസണില്‍ കൂടുതല്‍ വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് കേരള ടൂറിസം സെക്രട്ടറി ബിജു കെ പറഞ്ഞു.

രാജ്യത്തുടനീളം നടത്തിയ പ്രചാരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വരാനിരിക്കുന്ന ടൂറിസം സീസണില്‍ അതിന്‍റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കുമെന്നും കേരള ടൂറിസം ഡയറക്ടര്‍ എം. അഞ്ജന വ്യക്തമാക്കി.

District News

മ​ഴ​യു​ടെ നി​ഴ​ലി​ൽ മ​റ​യൂ​ർ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ താ​വ​ളം

മ​റ​യൂ​ർ: കേ​ര​ളം മു​ഴു​വ​ൻ ക​ന​ത്ത മ​ഴ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ൾ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ൾ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ താ​വ​ള​മാ​യി മാ​റു​ന്നു. ചി​ന്നാ​ർ ഉ​ൾ​പ്പെ​ടു​ന്ന മ​റ​യൂ​ർ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി ന​ല്ല മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല. ചു​റ്റു​മു​ള്ള മ​ല​നി​ര​ക​ളു​ടെ മു​ക​ളി​ൽ മ​ഴ പെ​യ്യു​മ്പോ​ഴും താ​ഴ്‌​വാ​ര​മാ​യ മ​റ​യൂ​രി​ൽ മ​ഴ​യു​ടെ നി​ഴ​ൽ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം എ​ത്തു​ന്ന ചെ​റു​മ​ഴ​ത്തു​ള്ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ പെ​യ്യു​ന്ന​ത്.

2018ലെ ​മ​ഹാ​പ്ര​ള​യ​കാ​ല​ത്തും അ​ഞ്ചു​നാ​ട് മേ​ഖ​ല സു​ര​ക്ഷി​ത​മാ​യി​രു​ന്നു. മൂ​ന്നാ​ർ-​മ​റ​യൂ​ർ റോ​ഡി​ലെ പെ​രി​യ​വ​രൈ പാ​ലം ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ബു​ദ്ധി​മു​ട്ട് മാ​ത്ര​മാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ശ്നം. മ​റ​യൂ​രി​ലും കാ​ന്ത​ല്ലൂ​രി​ലും വ​ലി​യ തോ​തി​ലു​ള്ള വെ​ള്ള​പ്പൊ​ക്ക​മോ മ​ണ്ണി​ടി​ച്ചി​ലോ ഉ​ണ്ടാ​യി​ല്ല. ഇ​ത്ത​വ​ണ​യും മ​റ​യൂ​ർ മേ​ഖ​ല ഇ​തു​വ​രെ സു​ര​ക്ഷി​ത​മാ​യി തു​ട​രു​ന്നു.

കേ​ര​ള​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​രു​ടെ വ​ര​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മ​ല​മു​ക​ളി​ൽ മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​മൃ​ദ്ധ​മാ​ണ്. ക​ച്ചാ​രം, ഇ​ര​ച്ചി​ൽ​പാ​റ, ക​രി​മൂ​ട്ടി, ഭ്ര​മ​രം തു​ട​ങ്ങി​യ പ്ര​ശ​സ്ത വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ ഇ​ന്ന് സ​ഞ്ചാ​രി​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്നു. മ​ഴ​യി​ല്ലെ​ങ്കി​ലും കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.

എ​ന്നാ​ൽ, പ്ര​ധാ​ന കൃ​ഷി​യാ​യ ക​രി​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​മു​ണ്ട്.

District News

മ​ണ്‍​സൂ​ണ്‍ ആ​ന​ന്ദം നു​ക​ര്‍​ന്ന് സ​ഞ്ചാ​രി​ക​ള്‍

കു​മ​ര​ക​ത്തും ഇ​ല്ലി​ക്ക​ൽക​ല്ലി​ലും തി​ര​ക്ക്

കോ​​ട്ട​​യം: മ​​ണ്‍​സൂ​​ണ്‍​കാ​​ലം യാ​​ത്ര​​ക​​ളു​​ടെ കാ​​ലം​​കൂ​​ടി​​യാ​​ണ്. മ​​നോ​​ഹ​​ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​മൊ​​രു​​ക്കി കാ​​ത്തി​​രി​​ക്കു​​ന്ന നി​​ര​​വ​​ധി സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് ജി​​ല്ല​​യി​​ലു​​ള്ള​​ത്. കു​​മ​​ര​​ക​​ത്തും വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ലു​​മു​​ള്ള ഹൗ​​സ് ബോ​​ട്ട് യാ​​ത്ര​​യും ഇ​​ല്ലി​​ക്ക​​ൽക​​ല്ലി​​ലെ​​യും ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യി​​ലെയും ചെ​​റി​​യ മ​​ഴ​​യും കോ​​ട​​മ​​ഞ്ഞും ആ​​സ്വ​​ദി​​ക്കാ​​ന്‍ സ​​ഞ്ചാ​​രി​​ക​​ളു​​ടെ തി​​ര​​ക്കാ​​ണ്.

മാ​​ര്‍​മ​​ല​​യി​​ലെ​​യും ക​​ട്ടി​​ക്ക​​യ​​ത്തെ​​യും അ​​രു​​വി​​ക്ക​​ച്ചാ​​ലി​​ലെ​​യും അ​​രു​​വി​​ക്കു​​ഴി​​യി​​ലെ​​യും വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ളി​​ലും മ​​ഴ​​ക്കാ​​ല ടൂ​​റി​​സ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി തി​​ര​​ക്കേ​​റി​​വ​​രു​​ന്നു. വി​​ദേ​​ശി​​ക​​ളും സ്വ​​ദേ​​ശി​​ക​​ളു​​മാ​​യി പ​​തി​​നാ​​യി​​ര​​ത്തി​​നു മു​​ക​​ളി​​ല്‍ ആ​​ളു​​ക​​ളാ​​ണ് ഓ​​രോ സ​​ഞ്ചാ​​ര​കേ​​ന്ദ്ര​​ത്തി​​ലും ക​​ഴി​​ഞ്ഞ ഒ​​രു​​മാ​​സ​​ത്തി​​നി​​ട​​യി​​ലെ​​ത്തി​​യ​​ത്. ജി​​ല്ല​​യു​​ടെ മ​​ല​​യോ​​ര​​മാ​​യ ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലി​​ല്‍ സു​​ഖ​​പ്ര​​ദ​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യാ​​ണി​​പ്പോ​​ള്‍. ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലി​​നെ മ​​ഴ​​ക്കാ​​ല​​ത്ത് കോ​​ട​​മ​​ഞ്ഞ് ത​​ലോ​​ടും. കാ​​ഴ്ച​​ക്ക​​പ്പു​​റം, ത്ര​​സി​​പ്പി​​ക്കു​​ന്ന സ​​ഞ്ചാ​​രാ​​നു​​ഭ​​വ​​ങ്ങ​​ളും ഇ​​വി​​ടം പ്ര​​ദാനം ചെ​​യ്യും. സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍​നി​​ന്ന് 4,000 അ​​ടി ഉ​​യ​​ര​​ത്തി​​ലാ​​ണ് പ്ര​​കൃ​​തി ഈ ​​വ​​ശ്യ​​മാ​​യ ഭൂ​​പ്ര​​ദേ​​ശം പ്രകൃതി ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഡി​​ടി​​പി​​സി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള​​താ​​ണ് ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലും അ​​രു​​വി​​ക്കു​​ഴി വെ​​ള്ള​​ച്ചാ​​ട്ട​​വും.ഡി​​ടി​​പി​​സി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള​​താ​​ണ് ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലും അ​​രു​​വി​​ക്കു​​ഴി വെ​​ള്ള​​ച്ചാ​​ട്ട​​വും.അ​​പ​​ക​​ട​​സാ​​ധ്യ​​ത ഏ​​റ്റ​​വും കു​​റ​​ഞ്ഞ വെ​​ള്ള​​ച്ചാ​​ട്ട​​മാ​​യ​​തി​​നാ​​ലാ​​ണ് അ​​രു​​വി​​ക്കു​​ഴി മ​​ണ്‍​സൂ​​ണ്‍ യാ​​ത്രി​​ക​​ര്‍​ക്ക് പ്രി​​യ​​പ്പെ​​ട്ട​​താ​​കു​​ന്ന​​ത്. അ​​വ​​ധി​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഇ​വി​ട‌​ങ്ങ​ളി​ൽ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്.

ഹൈ​​ക്കിം​​ഗി​​ന് ക​​ട്ടി​​ക്ക​​യം വെ​​ള്ള​​ച്ചാ​​ട്ടം

അ​​ൽ​പ്പം ഹൈ​​ക്കിം​​ഗും നീ​​ന്ത​​ലും ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് മൂ​​ന്നി​​ല​​വി​​ലെ ക​​ട്ടി​​ക്ക​​യം വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ലേ​​ക്ക് ചെ​​ല്ലാം. ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലി​​ല്‍​നി​​ന്ന് ഏ​​ക​​ദേ​​ശം മൂ​​ന്ന് കി​​ലോ​​മീ​​റ്റ​​ര്‍ മാ​​ത്രം അ​​ക​​ലെ​​യാ​​ണി​​ത്. മ​​ല​​മു​​ക​​ളി​​ല്‍നി​​ന്നു പ​​ടി​​ക​​ളി​​ലൂ​​ടെ വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന് അ​​ടു​​ത്തെ​​ത്തി മ​​നോ​​ഹ​​ര​​മാ​​യ രീ​​തി​​യി​​ല്‍ ഏ​​വ​​ര്‍​ക്കും വെ​​ള്ള​​ച്ചാ​​ട്ടം അ​​സ്വ​​ദി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​നം ഇ​​വി​​ടെ​​യു​​ണ്ട്.
പാ​​റ​​ക്കെ​​ട്ടു​​ക​​ളി​​ലെ വ​​ഴു​​വ​​ഴു​​പ്പും മ​​റ്റും അ​​പ​​ക​​ട​സാ​​ധ്യ​​ത​​യേ​​റ്റുന്നതി​​നാ​​ല്‍ ഇ​​വി​​ടെ വെ​​ള്ള​​ത്തി​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​ത് ക​​ര്‍​ശ​​ന​​മാ​​യി നി​​രോ​​ധി​​ച്ചി​​ട്ട​​ണ്ട്. തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ര്‍​മ​​ല അ​​രു​​വി ജി​​ല്ല​​യി​​ലെ ഉ​​യ​​രം​​കൂ​​ടി​​യ വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. 40 അ​​ടി ഉ​​യ​​ര​​ത്തി​​ല്‍നി​​ന്നാ​​ണ് വെ​​ള്ളം താ​​ഴേ​​ക്ക് പ​​തി​​ക്കു​​ന്ന​​ത്. പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ലെ പാ​​താ​​മ്പു​​ഴ​​യ്ക്ക് സ​​മീ​​പ​​മാ​​ണ് അ​​രു​​വി​​ക്ക​​ച്ചാ​​ല്‍ വെ​​ള്ള​​ച്ചാ​​ട്ടം. 100 അ​​ടി​​യി​​ല​​ധി​​കം ഉ​​യ​​ര​​ത്തി​​ല്‍നി​​ന്നാ​​ണ് ഇ​​വി​​ടേ​​ക്ക് വെ​​ള്ളം പ​​തി​​ക്കു​​ന്ന​​ത്.

International

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 15ഓളം ഇന്ത്യക്കാർ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.

മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പോലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.

പ്രാദേശിക മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഇവർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Kerala

വ​ണ്ടി​പ്പെ​രി​യാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം: ര​ണ്ട് ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ മ​ർ​ദി​ച്ച ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ അ​റ​സ്റ്റി​ൽ. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ക​ലേ​ഷ്, കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ. സം​ഘം ചേ​ർ​ന്നു​ള്ള മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് തൃ​ശൂ​രി​ൽ നി​ന്ന് 27 പേ​ര​ട​ങ്ങി​യ സം​ഘം ഓ​ഫ് റോ​ഡ് റൈ​ഡിം​ഗി​നാ​യി ബൈ​ക്കു​ക​ളി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ലെ​ത്തി​യ​ത്. സ​ത്ര​ത്തി​ന് സ​മീ​പം വ്യൂ ​പോ​യി​ന്‍റി​ലേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ഫ് റോ​ഡ് ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ എ​തി​ർ​പ്പു​മാ​യെ​ത്തി. ഇ​തോ​ടെ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

പി​ന്നീ​ട് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പാ​ക്കി സ​ഞ്ചാ​രി​ക​ൾ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങി. എ​ന്നാ​ൽ രാ​ത്രി സം​ഘം ചേ​ർ​ന്ന് എ​ത്തി​യ ജീ​പ്പ് ഡ്രൈ​വ​ർ​മാ​ർ റി​സോ​ർ​ട്ട് ഉ​ട​മ​യോ​ട് സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​ന് ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ജീ​പ്പ് ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘം അ​തി​ക്ര​മം തു​ട​ങ്ങി. മ​ർ​ദ​ന​ത്തി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​നീ​ഷി​ന്‍റെ ഇ​ട​തു കൈ ​ഒ​ടി​ഞ്ഞു. മ​ല​പ്പു​റം സ്വ​ദേ​ശി സൂ​ഫി​യാ​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ച്ച് ന​ശി​പ്പി​ച്ചു. സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് സി​സി​ടി​വി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Business

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വു​മൂ​ലം ദു​ബാ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ നി​ര​ക്കു​ക​ൾ നാ​ലി​ലൊ​ന്നാ​യി കു​റ​ച്ചു, പാം ജുമൈറയിൽ സാധാരണക്കാരുടെ എണ്ണം വർധിച്ചു

ദു​ബാ​യ്: മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ,ദു​ബാ​യി​ലെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​വി​ടു​ത്തെ സാ​ധാ​ര​ണ​ക്കാ​ർ. 173 പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 827 ഹോ​ട്ട​ലു​ക​ളാ​ണ് ഈ ​ചെ​റി​യ എ​മി​റേ​റ്റി​ലു​ള്ള​ത്. ക​ട​ലി​നു മു​ക​ളി​ലെ വി​ല്ല​ക​ൾ, ഇ​ൻ​ഫി​നി​റ്റി പൂ​ളു​ക​ൾ, സ്വ​കാ​ര്യ ബീ​ച്ചു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഇ​പ്പോ​ൾ ബ​ജ​റ്റ് വി​ല​യി​ൽ ല​ഭ്യ​മാ​ണ്. യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടി താ​ങ്ങാ​ൻ പ​റ്റു​ന്ന വി​ല​യി​ലേ​ക്ക് മാ​റി​യ​തോ​ടെ യു​എ​ഇ നി​വാ​സി​ക​ൾ ഇ​ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു.

ദു​ബാ​യി​ലെ പാം ​ജു​മൈ​റ ദ്വീ​പി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ കൂ​റ്റ​ൻ ലോ​ബി​ക​ളി​ൽ വാ​രാ​ന്ത്യ​ങ്ങ​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും യു​എ​ഇ നി​വാ​സി​ക​ളു​ടെ വ​ര​വോ​ടെ വീ​ണ്ടും ജീ​വ​ൻ വ​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള വ​ൻ​കി​ട ഓ​ഫ​റു​ക​ളി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ താ​മ​സ​ക്കാ​ർ ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

വി​ല വ​ള​രെ കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് ഞാ​ൻ ഇ​തി​നു​മു​മ്പ് ഒ​രി​ക്ക​ലും പാ​മി​ലെ ഒ​രു ഹോ​ട്ട​ലി​ലും താ​മ​സി​ച്ചി​രു​ന്നി​ല്ല, അ​ഞ്ച് വ​ർ​ഷ​മാ​യി ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന ഞാ​ൻ അ​ടു​ത്തി​ടെ​യാ​ണ് പ​ങ്കാ​ളി​ക്കൊ​പ്പം പാം ​ദ്വീ​പി​ലെ ഒ​രു ബീ​ച്ച് റി​സോ​ർ​ട്ടി​ൽ വാ​രാ​ന്ത്യം ചെ​ല​വ​ഴി​ച്ച​തെ​ന്ന് ലെ​ബ​നീ​സ് ഡോ​ക്ട​റാ​യ ഫാ​ദി ഇ​സ്ക​ന്ദ​രാ​നി പ​റ​യു​ന്നു. സ​ഞ്ചാ​രി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന മു​ൻ​കാ​ല​ങ്ങ​ളി​ലെ അ​ത്ര​യും തി​ര​ക്കൊ​ന്നും ഇ​പ്പോ​ൾ ഹോ​ട്ട​ലു​ക​ളി​ൽ ഇ​ല്ല. അ​തി​ഥി​ക​ളു​ടെ കു​റ​വു​മൂ​ലം പ​ല നി​ല​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും, യു​എ​ഇ നി​വാ​സി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ സാ​ധാ​ര​ണ വി​ല​യു​ടെ നാ​ലി​ലൊ​ന്ന് തു​ക​യ്ക്ക് റൂ​മു​ക​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് ദു​ബാ​യി​ലെ ആ​ഡം​ബ​രം ഇ​പ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ്രാ​പ്യ​മാ​യി​രി​ക്കു​ന്നു എ​ന്ന് ഇ​സ്ക​ന്ദ​രാ​നി കൂ​ട്ടി​ചേ​ർ​ത്തു.

 2025ൽ 19.5 ​ദ​ശ​ല​ക്ഷം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് ദു​ബാ​യ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി പാം ​ജു​മൈ​റ മാ​റി​യി​രു​ന്നു. അ​ക്കാ​ല​ത്ത് 173 പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 827 ഹോ​ട്ട​ലു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ബു​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഫെ​ബ്രു​വ​രി 28ന് ​ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ആ​രം​ഭി​ച്ച യു​ദ്ധം ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​ച്ച​തോ​ടെ ദു​ബാ​യി​യു​ടെ സു​ര​ക്ഷി​ത​ത്വ​മെ​ന്ന പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​റ്റു. ഏ​പ്രി​ൽ 8 മു​ത​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​ല വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും, ഒ​ഴു​ക്ക് ഇ​പ്പോ​ഴും പ​രി​മി​ത​മാ​ണെ​ന്ന് പാം ​ദ്വീ​പി​ലെ അ​നാ​ന്ത​ര ദി ​പാം, ഹോ​ട്ട​ൽ മാ​നേ​ജ​ർ മൈ​ക്ക​ൽ റോ​ബി​ൻ​സ​ൺ പ​റ​യു​ന്നു.

ക​ട​ലി​നു മു​ക​ളി​ലെ വി​ല്ല​ക​ളും കൃ​ത്രി​മ ത​ടാ​ക​ങ്ങ​ളും താ​യ് ശൈ​ലി​യി​ലു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളു​മു​ള്ള ഈ ​ഹോ​ട്ട​ൽ, പ്രാ​ദേ​ശി​ക താ​മ​സ​ക്കാ​ർ​ക്കാ​യി 50% വ​രെ ഇ​ള​വു​ക​ളാ​ണ് ഇ​പ്പോ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി 90% കൂ​ടു​ത​ൽ ബു​ക്കിം​ഗ് ല​ഭി​ക്കാ​റു​ണ്ട്,എ​ന്നാ​ൽ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് 20% അ​ല്ലെ​ങ്കി​ൽ 30% ആ​യി കു​റ​യു​ന്നു​വെ​ന്ന് റോ​ബി​ൻ​സ​ൺ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​പു​തി​യ പ്രാ​ദേ​ശി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ ഹോ​ട്ട​ലു​ക​ൾ​ക്ക് ഒ​രു വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​ങ്കി​ലും പ്രാ​ദേ​ശി​ക നി​വാ​സി​ക​ൾ ഭൂ​രി​ഭാ​ഗ​വും സ്വ​ന്തം കാ​റു​ക​ളി​ലാ​ണ് വ​രു​ന്ന​ത് എ​ന്ന​തി​നാ​ൽ പാ​ർ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഹോ​ട്ട​ലു​ക​ൾ നേ​രി​ടു​ന്നു​ണ്ട്. കൂ​ടാ​തെ, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വു​കൊ​ണ്ടു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ടം പൂ​ർ​ണ​മാ​യും നി​ക​ത്താ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

ഏ​റ്റ​വും വ​ലി​യ വ്യ​ത്യാ​സം താ​മ​സി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ്. പ്രാ​ദേ​ശി​ക അ​തി​ഥി​ക​ൾ ഒ​ന്നോ ര​ണ്ടോ രാ​ത്രി​ക​ൾ​ക്കാ​യി മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സാ​ധാ​ര​ണ​യാ​യി ഒ​രാ​ഴ്ച, പ​ത്ത് ദി​വ​സം, അ​ല്ലെ​ങ്കി​ൽ ചി​ല​പ്പോ​ൾ ര​ണ്ടാ​ഴ്ച വ​രെ ഇ​വി​ടെ താ​മ​സി​ക്കാ​റു​ണ്ട്. നി​ല​വി​ൽ സ്റ്റേ​ക്കേ​ഷ​നു​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​തെ ത​ന്നെ ഹോ​ട്ട​ൽ ലാ​ഭ​ക​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​നാ​ന്ത​ര ദി ​പാം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്കൂ​ൾ അ​വ​ധി​ക്കാ​ലം ആ​രം​ഭി​ക്കു​ക​യും പ​ല കു​ടും​ബ​ങ്ങ​ളും വേ​ന​ൽ​ക്കാ​ല​ത്ത് ദു​ബാ​യ് വി​ട്ടു​പോ​വു​ക​യും ചെ​യ്യു​ന്ന ജൂ​ലൈ മാ​സം വ​രെ ഈ ​സാ​ഹ​ച​ര്യം നീ​ണ്ടു​നി​ന്നാ​ൽ സ്റ്റേ​ക്കേ​ഷ​നു​ക​ളു​ടെ ആ​വ​ശ്യ​ക​ത കു​റ​യു​മെ​ന്നും റോ​ബി​ൻ​സ​ൺ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ബു​ർ​ജ് അ​ൽ അ​റ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ തി​ര​ക്ക് കു​റ​ഞ്ഞ ഈ ​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​കൊ​ണ്ട് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സ്സ് ടൂ​റി​സ​ത്തെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന സി​റ്റി സെ​ന്‍റ​ർ ഹോ​ട്ട​ലു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും ശ​മ്പ​ള​ത്തി​ലും കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്.

അ​യ​ൽ എ​മി​റേ​റ്റാ​യ അ​ബു​ദാ​ബി​യി​ലെ ഒ​രു ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നോ​ട് ര​ണ്ട് മാ​സ​ത്തെ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, അ​ടു​ത്തി​ടെ തി​രി​കെ വി​ളി​ക്കു​ക​യും ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ വേ​ഗ​ത്തി​ൽ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മാ​ധാ​ന ക​രാ​ർ ഉ​ണ്ടാ​യാ​ൽ, ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ദു​ബാ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും റോ​ബി​ൻ​സ​ൺ വ്യ​ക്ത​മാ​ക്കു​ന്നു.

 

District News

സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ച്ച് ക​ക്കു​ടു​മ​ൺ

റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തേ​ക്ക​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​കൃ​തിമ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി ടൂ​റി​സം പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ആവ​ശ്യം. പ​രി​സ്ഥി​തി​ ദി​ന​ത്തി​ൽ പ​ഴ​കു​ളം മ​ധു എം​എ​ൽ​എ​യെ പ​ങ്കെ​ടു​പ്പി​ച്ച് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​കൃ​തി​യാ​ത്ര പു​തി​യ വ​ഴി​ത്തി​രി​വാ​യി​.

തേ​ക്ക​ടി​യോ​ട് സാ​ദൃ​ശ്യം തോ​ന്നു​ന്ന ക​ക്കു​ടു​മ​ണ്ണി​ന്‍റെ കാ​ന​നഭം​ഗി​യി​ൽ ഇ​ട​വ​പ്പാ​തികൂ​ടി വി​സ്മ​യം തീ​ർ​ത്ത​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്. പ്ര​കൃ​തിസൗ​ന്ദ​ര്യം നു​ക​രാ​ൻ ദൂ​രസ്ഥ​ല​ങ്ങ​ളി​ലേ​ക്ക യാ​ത്രപോകു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ വിനോദസഞ്ചാരി​ക​ളു​ടെ ക​ണ്ണുത​ട്ടാ​തെ ഇ​ത്ര​യും കാ​ലം പ്ര​കൃ​തി ഒ​ളി​പ്പി​ച്ചുവ​ച്ച കു​ക്കു​ട​മ​ണ്ണി​ന്‍റെ ദൃ​ശ്യഭം​ഗി ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​ തീ​രു​മാ​നം .


കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം


ക​ക്കു​ടു​മ​ൺ തേ​ക്ക​ടി റോ​ഡ്, പെ​രു​ന്തേ​ന​രു​വി, പ​ന്നം​കു​ട​ന്ത​യ​രു​വി, ക​ട്ടി​ക്ക​ൽ അ​രു​വി തു​ട​ങ്ങിയ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ൾ കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗ​വി ട്രി​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ആലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന ക​ക്കു​ടു​മ​ൺ ക​രി​കു​ളം മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്താറു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് പ​റ​ഞ്ഞു.

കു​ടും​ബ​വു​മൊ​ത്ത് ക​രി​കു​ളം ക​ക്കു​ടു​മ​ൺ റോ​ഡി​ലൂ​ടെ വ​ന​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​രു മ​ഴ​ക്കാ​ല ഡ്രൈ​വിം​ഗ് സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വം ന​ൽ​കും. മ​ഴ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന നി​ര​വ​ധി അ​രു​വി​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മ​ട​ക്ക​മു​ള്ള കാ​ഴ്ച​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​കൃ​തി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് ക​ക്കു​ടു​മ​ൺ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കു​ന്ന​ത്. ക​ക്കു​ടു​മ​ൺ വെ​ള്ള​ച്ചാ​ട്ടം, അ​പ​ക​ട ഭീ​തി​യോ ആ​ശ​ങ്ക​യോ ഇ​ല്ലാ​തെ കു​ട്ടി​ക​ൾക്ക് ഇ​റ​ങ്ങ​ൻ ക​ഴി​യു​ന്ന ഇ​ട​മാ​ണെ​ന്നത് മറ്റൊരു പ്ര​ത്യേ​ക​തയാണ്.

Kerala

ക​ന​ത്ത മ​ഴ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കീ​ഴി​ലു​ള്ള വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ബീ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചി​ടും. റെ​ഡ് അ​ല​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ ഉ​ട​ന്‍ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു.

ശ​നി​യാ​ഴ്ച വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി. റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Kerala

സീ​പ്ലെ​യി​ന്‍ വ​ന്നാ​ലും ല​ക്ഷ​ദ്വീ​പു​കാ​രു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കി​ല്ല, നേ​ട്ടം വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്ക്

കൊ​​​​ച്ചി: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലെ അ​​​​ഞ്ച് ദ്വീ​​​​പു​​​​ക​​​​ളി​​​​ലേ​​​​ക്കു കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച സീ​​​​പ്ലെ​​​​യി​​​​ന്‍ പ​​​​ദ്ധ​​​​തി നേ​​​​ട്ട​​​​മാ​​​​കു​​​​ക വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കും. ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ന്‍ ടി​​​​ക്ക​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​തെ കൊ​​​​ച്ചി​​​​യി​​​​ല്‍ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന നൂ​​​​റു ക​​​​ണ​​​​ക്കി​​​നു​ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്കു കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ടം സീ​​​​പ്ലെ​​​​യി​​​​ന്‍ വ​​​​രു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍. വി​​​​മാ​​​​ന നി​​​​ര​​​​ക്കോ​​​​ളം പ​​​​ണം ന​​​​ല്‍​കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​കും സീ​​​​പ്ലെ​​​​യി​​​​ന്‍ സൗ​​​​ക​​​​ര്യം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കു​​​​ക.

കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച ഉ​​​​ഠാ​​​​ന്‍ സ്‌​​​​കീം പ്ര​​​​കാ​​​​രം 4000 മു​​​​ത​​​​ല്‍ 6000 വ​​​​രെ​​​​യാ​​​​ണു സീ​​​​പ്ലെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്കാ​​​​യി ഒ​​​​രാ​​​​ള്‍​ക്കു ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​രി​​​​ക. കൊ​​​​ച്ചി-​​​​അ​​​​ഗ​​​​ത്തി വി​​​​മാ​​​​ന നി​​​​ര​​​​ക്കാ​​​​ക‌‌​​​​ട്ടെ 5000 മു​​​​ത​​​​ല്‍ 14,000 വ​​​​രെ​​​​യാ​​​​ണ്. വി​​​​മാ​​​​ന നി​​​​ര​​​​ക്കി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് സീ​​​​പ്ലെ​​​​യി​​​​ന്‍ യാ​​​​ത്ര​​​​യ്ക്ക് ചെ​​​​ല​​​​വ് കു​​​​റ​​​​വാ​​​​ണെ​​​​ങ്കി​​​​ലും 400 മു​​​​ത​​​​ല്‍ 1500 രൂ​​​​പ മാ​​​​ത്ര​​​​മേ ക​​​​പ്പ​​​​ല്‍ യാ​​​​ത്ര​​​​യ്ക്കു വ​​​​രൂ.

യാ​​​​ത്ര​​​​ക്കാ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ള​​​​തി​​​​ലും സീ​​​​പ്ലെ​​​​യി​​​​ന് പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്. 18 സീ​​​​റ്റാ​​​​ണ് ആ​​​​കെ​​​​യു​​​​ള്ള​​​​ത്. ഇ​​​​തി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്നു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് 10 സീ​​​​റ്റു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്കാ​​​​യി ന​​​​ല്‍​കു. ദ്വീ​​​​പു​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള യാ​​​​ത്ര​​​​യ്ക്ക് 14 യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ക്കും. ദി​​​​വ​​​​സേ​​​​ന കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​രു ട്രി​​​​പ്പ് മാ​​​​ത്ര​​​​മേ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

രാ​​​​വി​​​​ലെ 8.30ന് ​​​​നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നാ​​​​ണു സ​​​​ര്‍​വീ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​ക. ക​​​​ല്‍​പ്പേ​​​​നി ദ്വീ​​​​പി​​​​ലാ​​​​ണ് ആ​​​​ദ്യം സീ​​​​പ്ലെ​​​​യി​​​​ന്‍ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങു​​​​ക. അ​​​​വി​​​​ടെ​​​നി​​​​ന്നു ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കും തു​​​​ട​​​​ര്‍​ന്ന് അ​​​​ഗ​​​​ത്തി​​​​യി​​​​ലേ​​​​ക്കും പ്ലെ​​​​യി​​​​ന്‍ പ​​​​റ​​​​ന്നു​​​​യ​​​​രും. അ​​​​ഗ​​​​ത്തി​​​​യി​​​​ല്‍നി​​​​ന്നു ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെവ​​​​ന്നശേ​​​​ഷം ക​​​​ട​​​​മം ദ്വീ​​​​പി​​​​ലേ​​​​ക്കു പോ​​​​കും.

ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ന്ന ജ​​​​ല​​​​വി​​​​മാ​​​​നം ക​​​​ഠ്മ​​​​ത്ത് ദ്വീ​​​​പി​​​​ലേ​​​​ക്കും ക​​​​ല്‍​പ്പേ​​​​നി​​​​യി​​​​ലേ​​​​ക്കും സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തും. ക​​​​ല്‍​പ്പേ​​​​നി​​​​യി​​​​ല്‍ നി​​​​ന്നാ​​​​ണു കൊ​​​​ച്ചി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ട​​​​ക്ക​​​​യാ​​​​ത്ര. വൈ​​​​കു​​​​ന്നേ​​​​രം 6.30 ഓ​​​​ടെ വി​​​​മാ​​​​നം നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

സ​​​​ര്‍​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്ന​​​​ലെ ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​ര്‍ വൈ​​​​കി​​​​യാ​​​ണു ജ​​​​ല​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍​മാ​​​​രാ​​​​യ സ്വാ​​​​തി, വൈ​​​​ഭ​​​​വ്, ശ്വേ​​​​ത, വി​​​​മാ​​​​ന ന​​​​ട​​​​ത്തി​​​​പ്പ് ക​​​​മ്പ​​​​നി​​​​യാ​​​​യ സ്‌​​​​കൈ ഹോ​​​പ്പി​​​​ന്‍റെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഹെ​​​​ഡ് മ​​​​നീ​​​​ഷാ ജാ, ​​​​വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് നീ​​​​ലേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​ദ്യ​​​യാ​​​​ത്ര​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി ഒ​​​​ഴി​​​​കെ ദ്വീ​​​​പു​​​​ക​​​​ളി​​​​ലെ​​​​ല്ലാം ക​​​​ട​​​​ലി​​​​ലാ​​​​ണ് വി​​​​മാ​​​​നം ലാ​​​​ന്‍​ഡ് ചെ​​​​യ്യു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​ര്‍ ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നും പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി അ​​​​ഞ്ചു ദ്വീ​​​​പു​​​​ക​​​​ളി​​​​ലും ജെ​​​​ട്ടി​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

District News

വിനോദസഞ്ചാരികളുടെ എ​ണ്ണ​ത്തി​ല്‍ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം കു​റ​വ്

കോ​ഴി​ക്കോ​ട്: അ​വ​ധി​ക്കാ​ല​മാ​യി​ട്ടും കോ​ഴി​ക്കോ​ട്ടെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്നവ​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം കു​റ​വ്.​


ക​ന​ത്ത ചൂ​ടും പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വു വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത് കു​റ​ഞ്ഞ​തും ഈ ​അ​വ​ധി​ക്കാ​ല​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.​

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ക​ക്ക​യ​ത്തും പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലും ക​ഴി​ഞ്ഞ അ​വ​ധി​ദി​ന​ത്തി​ല്‍ പോ​ലും മു​ന്നൂ​റി​ല്‍ താ​ഴെ ആ​ളു​ക​ളേ എ​ത്തി​യു​ള്ളു. എ​ത്തു​ന്ന​വ​ര്‍ ത​ന്നെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ പാ​ര്‍​ക്കി​ല്‍ ചെ​ല​വ​ഴി​ച്ചു മ​ട​ങ്ങു​ക​യാ​ണ്. ക​ന​ത്ത ചൂ​ടു​കാ​ര​ണം ഡാം ​സൈ​റ്റി​ലേ​ക്ക് ആ​ളു​ക​ള്‍ പോ​വു​ന്നി​ല്ല. സ​മാ​ന​മാ​ണു ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യെ​ല്ലം അ​വ​സ്ഥ.


മ​ല​ബാ​റി​ന്‍റെ ഗ​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​യ​ല​ട​യി​ലും തി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞു. അ​വ​ധി​ക്കാ​ല​ത്ത് വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ക​ച്ച​വ​ട​ക്കാ​രും നി​രാ​ശ​രാ​ണ്.​അ​തേ സ​മ​യം നൈ​റ്റ് ലൈ​ഫ് ആ​സ്വ​ദി​ക്കാ​നാ​യി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്തേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്നാ​ണ് ക​ണ​ക്ക്.​

ചൂ​ട് ഈ ​രീ​തി​യി​ല്‍ തു​ട​ര്‍​ന്നാ​ല്‍ ഇ​നി​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കും. കാ​ലാ​വ​സ്ഥ​യി​ല്‍ നി​ന്നു​ള്ള മാ​റ്റം തേ​ടി ഊ​ട്ടി ഭാ​ഗ​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കൂ​ടു​ത​ലാ​യി പോ​കു​ന്നു​ണ്ട്.​ഇ​ത്ത​വ​ണ മെ​യ് ദി​ന​വും വീ​ക്കെ​ന്‍​ഡും സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കി​ല്ല..​പ​രീ​ക്ഷ​ക​ള്‍ ക​ഴി​ഞ്ഞ​തോ​ടെ അ​വ​ധി​ക്കാ​ല​ത്ത് കു​ടും​ബ​സ​മേ​തം ആ​ളു​ക​ള്‍ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​റാ​യി​രു​ന്നു പ​തി​വ്.

 

Kerala

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ മു​ൻ​ഗ​ണ​ന ന​ല്കു​ന്ന പ​ട്ട​ണ​ങ്ങ​ളി​ൽ മു​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ യാ​ത്ര​യ്ക്കാ​യി മു​ൻ​ഗ​ണ​ന ന​ല്കു​ന്ന പ​ട്ട​ണ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വും. എ​യ​ർ ബി​എ​ൻ​ബി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 90 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​വ് കാ​ണി​ക്കു​ന്ന​ത്.

ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ പു​രി, ജ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളും സ​ഞ്ചാ​രി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ൾ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി എ​യ​ർ ബി​എ​ൻ​ബി പു​റ​ത്തു വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ടോ​ക്കി​യോ, ഒ​സാ​ക, ബു​സാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് താ​ത്പ​ര്യ​ക്കാ​ർ ഏ​റെ​യാ​ണ്. കൊ​റി​യ​ൻ പോ​പ്പ് സം​സ്കാ​ര​വും ജാ​പ്പ​നീ​സ് പൈ​തൃ​ക​വും, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ അ​നു​ഭ​വ​ങ്ങ​ളും, എ​ളു​പ്പ​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വു​മാ​ണ് ഈ ​പ്ര​വ​ണ​ത​യ്ക്ക് പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Kerala

കാറിനെ കുത്തിമറിച്ച് പടയപ്പ, കൊമ്പിൻ മുനയിൽ സഞ്ചാരികൾ

മൂന്നാർ: മൂന്നാറിൽ വീണ്ടും ഭീതിപരത്തി പടയപ്പ കൊന്പന്‍റെ വിളയാട്ടം. മൂന്നാർ -ഉദുമൽപേട്ട് അന്തർ സംസ്ഥാന പാതയിലായിരുന്നു വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തി കൊന്പൻ വാഹനങ്ങൾക്കു നേരേ ആക്രമണത്തിനും തുനിഞ്ഞു. കൊമ്പന്‍റെ മുന്നിൽ പെട്ട ഒരു കാറും അതിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാഞ്ഞെത്തിയ കൊമ്പൻ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു.

രണ്ടു മൂന്നുവട്ടം കാർ കുത്തിമറിക്കാനും തള്ളിനീക്കാനും പടയപ്പ ശ്രമിച്ചു. അതിനിടെ, മനഃസാന്നിധ്യം വിടാതെ ഡ്രൈവർ കാർ സ്റ്റാർട്ട്ചെയ്യുകയും മുന്നോട്ടു നീക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അന്തര്‍ സംസ്ഥാന പാതയില്‍ തലയാര്‍ ഭാഗത്തു സഞ്ചരിക്കുകയായിരുന്ന പടയപ്പ അതു വഴി എത്തിയ എല്ലാ വാഹനങ്ങളെയും ആശങ്കയിലാഴ്ത്തി. ഈ വഴി സഞ്ചരിച്ച  കാര്‍ കൊമ്പന്‍റെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കാറിന്‍റെ മുകള്‍ഭാഗത്തു തുമ്പിക്കൈകൊണ്ട് അമര്‍ത്തിയതോടെ കാറിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. കാറിനെ ആക്രമിക്കുന്നതു കണ്ട മറ്റു വാഹനങ്ങളിലുള്ളവര്‍ ഉച്ചത്തില്‍ ഹോണടിച്ചു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാറാതെനിന്ന പടയപ്പെയെ വെട്ടിച്ചു കാര്‍ മുന്നോട്ടെടുത്തു യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു പിക്കപ്പ് വാനിന്‍റെ സമീപത്ത് എത്തി ഉരസിയ പടയപ്പ മറ്റു വാഹനങ്ങളുടെ സമീപത്തേക്കു പാഞ്ഞടുത്തിരുന്നു.

മദപ്പാട് കണ്ടെത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വനം വകുപ്പിന്‍റെ നിരിക്ഷണത്തിലായിരുന്ന പടയപ്പ ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും മൂന്നാറിലെ റോഡിലിറങ്ങി ഭീഷണി ഉയര്‍ത്തുന്നത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പടയപ്പയ്ക്കു മദപ്പാട് ഉണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചത്.

പിന്നീട് പടയപ്പയെ നിരീക്ഷിക്കാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്‍റെ രണ്ടു സംഘങ്ങളെയും ചുമതലപ്പെടുത്തിയിരുന്നു. എസ്റ്റേറ്റ് ജനവാസമേഖലകളില്‍ തുടര്‍ന്നു വരുന്നതിനിടയിലായിരുന്നു മദപ്പാട് കണ്ടെത്തിയത്. ഇതും ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിരുന്നു. വാഹനത്തെ ആക്രമിച്ചതോടെ പടയപ്പയെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല; വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടി

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​നു സ​മീ​പ​ത്തു നി​ന്ന് കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ​കെ​ട്ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ വാ​ച്ച് ട​വ​റി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​ന്നി​ലേ​ക്കാ​ണ് രാ​ജ​വെ​മ്പാ​ല ഇ​ഴ​ഞ്ഞെ​ത്തി​യ​ത്.

സ​ഞ്ചാ​രി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​യ്ക്ക​മാ​ലി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. തു​ട​ർ​ന്ന് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

Kerala

പ​ട​യ​പ്പ​യും കൂ​ട്ട​രും മ​ദ​പ്പാ​ടി​ല്‍; മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ

ഇ​ടു​ക്കി: പ​ട​യ​പ്പ ഉ​ൾ​പ്പ​ടെ​യു​ള്ള കൊ​മ്പ​ൻ​മാ​ർ മ​ദ​പ്പാ​ടി​ലാ​യ​തി​നാ​ൽ വ​നം​വ​കു​പ്പ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കു​മാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ആ​ന​ക​ൾ അ​ക്ര​മ​കാ​രി​ക​ളാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടു​ത്തു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും പ്ര​കോ​പി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പ​ട​യ​പ്പ അ​ക്ര​മ​കാ​രി​യാ​യി തു​ട​രു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മാ​ട്ടു​പ്പെ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ പ​ട​യ​പ്പ വ​ഴി​യോ​ര​ക്ക​ട​ക​ൾ ത​ക​ർ​ക്കു​ക​യും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ടു​ത്തു​ക​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

കു​മ​ളി​ക്ക് സ​മീ​പം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ത്തി ന​ശി​ച്ചു

കു​മ​ളി: മ​ധു​ര​യി​ല്‍ നി​ന്നും തേ​ക്ക​ടി​യി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം കു​മ​ളി​യ്ക്കു സ​മീ​പം ലോ​വ​ര്‍ പെ​രി​യാ​റി​ല്‍ ക​ത്തി ന​ശി​ച്ചു.

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​റാ​ണ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ന്‍​പേ​രും പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

കു​മ​ളി ലോ​വ​ര്‍ ക്യാ​മ്പി​ന് സ​മീ​പം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ട്ട് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും ഡ്രൈ​വ​റും അ​ട​ക്കം 13 പേ​രാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ലോ​വ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡ്രൈ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

പു​ക ക​ണ്ട ഉ​ട​ന്‍ ത​ന്നെ യാ​ത്ര​ക്കാ​ര്‍ എ​ല്ലാ​വ​രും വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വാ​ഹ​നം പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​കു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് ക​മ്പ​ത്തു നി​ന്നെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കു​മ​ളി -ക​മ്പം പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Kerala

വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ര്‍​ഷം; നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി മൂ​ന്നാ​റി​ന് സ​മീ​പം പ​ള്ളി​വാ​സ​ലി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ര​ണ്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ ക​യ​റി​യി​രു​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത് ജീ​പ്പ് ഡ്രൈ​വ​ർ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളെ മൂ​ന്നാ​റി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

മൂന്നാറില്‍ വീണ്ടും ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കും സഞ്ചാരികള്‍ക്കും ഭീഷണി

മൂ​​​ന്നാ​​​ര്‍: ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റെ​​​യും സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ യാ​​​ത്ര​​​ക്കാ​​​രെ​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ജീ​​​പ്പ് ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​ണ് വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​നി​​​ര്‍ത്തി ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്. മൂ​​​ന്നാ​​​റി​​​ല്‍ ഊ​​​ബ​​​ര്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും പ്രാ​​​ദേ​​​ശി​​​ക ടാ​​​ക്‌​​​സി ഓ​​​ടി​​​ക്കാ​​​ന്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യു​​​ള​​​ളൂ​​​വെ​​​ന്നും ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​താ​​​യാ​​​ണ് ആ​​​രോ​​​പ​​​ണം.

എ​​​റ​​​ണാ​​​കു​​​ള​​​ത്ത് നി​​​ന്ന് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി വ​​​ന്ന ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റു​​​ടെ കാ​​​റാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഓ​​​ള്‍ഡ് മൂ​​​ന്നാ​​​റി​​​ല്‍ പ്രാ​​​ദേ​​​ശി​​​ക ജീ​​​പ്പ്, ടാ​​​ക്‌​​​സി, ഓ​​​ട്ടോ​​റി​​​ക്ഷ ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ത​​​ട​​​ഞ്ഞ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​ത്.

ഊ​​​ബ​​​ര്‍ ടാ​​​ക്‌​​​സി​​​ക്ക് മൂ​​​ന്നാ​​​റി​​​ല്‍ ഓ​​​ടാ​​​ന്‍ അ​​​നു​​​മ​​​തി ഉ​​​ണ്ടോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ചോ​​​ദ്യ​​​വും ഭീ​​​ഷ​​​ണി​​​യും.

രാ​​​ജ്യ​​​ത്ത് എ​​​വി​​​ടെ​​​യും ഓ​​​ടാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ച ഊ​​​ബ​​​ര്‍ ഡ്രൈ​​​വ​​​റെ വീ​​​ണ്ടും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ ഭ​​​യ​​​ന്നു​​​പോ​​​യ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ല്‍നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍ ഊ​​​ബ​​​റി​​​ല്‍നി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങി. എ​​​ന്നാ​​​ല്‍ സം​​​ഭ​​​വ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.​ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ച്ചു​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് ഏ​​​തു വാ​​​ഹ​​​നം വേ​​​ണ​​​മെ​​​ങ്കി​​​ലും യാ​​​ത്ര​​​യ്ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നും മു​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ര​​​ണ്ടു​​​മാ​​​സം മു​​​മ്പ് മും​​​ബൈ​​​യി​​​ല്‍നി​​​ന്ന് ഊ​​​ബ​​​റി​​​ല്‍ എ​​​ത്തി​​​യ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​യാ​​​യ യു​​​വ​​​തി​​​യെ മൂ​​​ന്നാ​​​റി​​​ലെ ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​ര്‍മാ​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് സം​​​ഭ​​​വം യു​​​വ​​​തി സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യും ഇ​​​ത്ത​​​രം ഭീ​​​ഷ​​​ണി​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും മൂ​​​ന്നാ​​​ര്‍ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Kerala

ഇ​ടു​ക്കി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

തൊ​ടു​പു​ഴ: ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ 3,815 പേ​രും പി​റ്റേ​ന്ന് 2,781 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പാ​ഞ്ചാ​ലി​മേ​ട്ടി​ല്‍ 2,552, 2,251 എ​ന്നി​ങ്ങ​നെ​യും മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ 4,211, 3,874 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് ര​ണ്ടു ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ഇ​തി​നു പു​റ​മെ മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി, ശ്രീ​നാ​രാ​യ​ണ​പു​രം, ഹി​ല്‍​വ്യു പാ​ര്‍​ക്ക്, ആ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള തേ​ക്ക​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തി. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വൈ​ദ്യു​ത​ദീ​പ​ങ്ങ​ളാ​ല്‍ വ​ര്‍​ണാ​ഭ​മാ​ക്കി​യി​രു​ന്നു. കാ​ലാ​വ​സ്ഥ​യും അ​നൂ​കു​ല​മാ​യി​രു​ന്ന​തി​നാ​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് കൂ​ടു​ത​ല്‍ പേ​രും എ​ത്തി​യ​ത്.

ഇ​നി പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍, കാ​ല്‍​വ​രി​മൗ​ണ്ട്, പ​രു​ന്തും​പാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടും. വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​മാ​ണ് എ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​തി​രൂ​ക്ഷ​മാ​ണ്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും വ​ലി​യ ബു​ക്കിം​ഗും ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ചാ​ക​ര​ക്കാ​ല​മാ​ണ് ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ദി​ന​ങ്ങ​ള്‍. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​വി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രേ​യും അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്.

Kerala

കുമരകത്ത് ഹൗസ്ബോട്ട് മുങ്ങി; സഞ്ചാരികളെ രക്ഷപ്പെടുത്തി

കു​​​മ​​​ര​​​കം: കു​​​മ​​​ര​​​കം ചീ​​​പ്പു​​​ങ്ക​​​ൽ തോ​​​ട്ടി​​​ൽ ബ​​​ന്ധി​​​ച്ചി​​​രു​​​ന്ന ഹൗ​​​സ് ബോ​​​ട്ട് മു​​​ങ്ങിത്താ​​​ണു. ഹൗ​​​സ് ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​പി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​​ക​​​ളെയും എ​​​ട്ടു വ​​​യ​​​സാ​​​യ കു​​​ട്ടി​​​യെ​​​യും ഹൗ​​​സ് ബോ​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ശി​​​ക്കാ​​​ര വ​​​ള്ള​​​ത്തി​​​ൽ ക​​​യ​​​റ്റി ര​​​ക്ഷി​​​ച്ചു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഹൗ​​​സ് ബോ​​​ട്ടി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ലെ ഡു​​​മി​​​ന്‍റെ ത​​​ക​​​രാ​​​റാ​​​ണ് വെ​​​ള്ളം ക​​​യ​​​റാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ ലാ​​​പ്ടോ​​​പ്പും ര​​​ണ്ട് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ടു. വി​​​ദ​​​ഗ്ധ സം​​​ഘമെ​​​ത്തി മു​​​ങ്ങി​​​ക്കി​​​ട​​​ന്ന ഹൗ​​​സ് ബോ​​​ട്ടു​​​യ​​​ർ​​​ത്തി. ഡ​​​ബി​​​ൾ റൂം ഉ​​​ള്ള ഹൗ​​​സ് ബോ​​​ട്ടി​​​നു ത​​​ക​​​രാ​​​റു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മൂന്നാറിൽ സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

മൂന്നാർ: ഇടുക്കി മൂന്നാറിനു സമീപം സ്കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിംഗിലാണ് രണ്ട് മണിക്കൂറോളമായി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നത്.

സ്കൈ ഡൈനിംഗ് ഉയർത്തിയിരിക്കുന്ന ക്രെയിനിന്‍റെ സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നത്. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. വടം ഉപയോഗിച്ച് പുറത്തെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

അതേസമയം അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്സ് സംഘം രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംഗിലുള്ളതെന്നാണ് ഔദ്യോ​ഗിക വിശദീകരണം.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനായി അഡ്വൈഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായാണ് സ്കൈ ഡൈനിംഗ് ഒരുക്കിയിരിക്കുന്നത്. 120 അടി ഉയരത്തിലാണ് സ്കൈ ഡൈനിംഗ് ക്രമീകരിച്ചിരിക്കുന്നത്. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക.

ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി.

Editorial

കൊ​ച്ചി​യെ​ന്ന നി​ത്യ ബി​നാ​ലെ

അ​ടു​ത്ത വ​ർ​ഷം നി​ർ​ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട ലോ​ക​ത്തെ 10 ന​ഗ​ര​ങ്ങ​ളി​ൽ ന​മ്മു​ടെ കൊ​ച്ചി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ആം​സ്റ്റ​ർ​ഡാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ട്രാ​വ​ൽ ഏ​ജ​ൻ​സി​യാ​യ ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ത​യാ​റാ​ക്കി​യ 10 വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഈ ​അം​ഗീ​കാ​രം; ഇ​ന്ത്യ​യി​ൽ കൊ​ച്ചി മാ​ത്രം! ഡി​സം​ബ​ർ 12ന് ​കൊ​ച്ചി ബി​നാ​ലെ​യു​ടെ ആ​റാം പ​തി​പ്പ് തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് ഈ ​പു​ര​സ്കാ​രം.

പ​ക്ഷേ, ചി​ല​തു ചെ​യ്യാ​നു​ണ്ട്. വാ​ർ​ത്ത ക​ണ്ട് ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്കു, ടാ​ക്സി​ക്കാ​രി​ൽ​നി​ന്നു​ള്ള തി​ക്താ​നു​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നാ​ർ കാ​ണാ​തെ മ​ട​ങ്ങി​യ മും​ബൈ​യി​ലെ യാ​ത്ര​ക്കാ​രി​യു​ടേ​തു​പോ​ലെ​യു​ള്ള അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്.

വി​രു​ന്നു​കാ​രെ​ത്തു​ന്പോ​ൾ വൃ​ത്തി​യും വെ​ടി​പ്പും ന​ല്ല പെ​രു​മാ​റ്റ​വും തെ​രു​വു​നാ​യ മു​ക്ത​മാ​യ നാ​ടും ഉ​റ​പ്പാ​ക്കി സ്വീ​ക​രി​ക്കാ​നാ​ക​ണം. കൊ​ച്ചി കാ​ണാ​നെ​ത്തു​ന്ന​വ​ർ കേ​ര​ള​ത്തി​ലെ മ​റ്റു നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കും. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ വ​ള​ർ​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പൊ​ള്ള​യാ​യ വീ​ര​വാ​ദ​ങ്ങ​ള​ല്ല, സ​മ​യ​ബ​ന്ധി​ത​മാ​യ ഒ​രു​ക്ക​മാ​ണ് ആ​വ​ശ്യം.

നൂ​റ്റാ​ണ്ടു​ക​ളി​ലെ ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് കൊ​ച്ചി​യെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വാ​സ്തു​ശി​ല്‍​പ ചാ​രു​ത​യും ആ​ധു​നി​ക ആ​ര്‍​ട്ട് ക​ഫെ​ക​ളും ഒ​ത്തു​ചേ​രു​ന്ന ന​ഗ​ര​മാ​ണി​തെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​വി​ല​യി​രു​ത്തി. ചൈ​നീ​സ് വ​ല​ക​ള്‍, പൈ​തൃ​കം നി​റ​ഞ്ഞ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ അ​ന്ത​ർ​ദേ​ശീ​യ സ​ഞ്ചാ​രി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ്. ച​രി​ത്ര​പ​ര​മാ​യ കെ​ട്ടി​ട​ങ്ങ​ൾ അ​ത്യാ​ധു​നി​ക ക​ലാ​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന കൊ​ച്ചി-​മു​സി​രി​സ് ബി​നാ​ലെ പോ​ലു​ള്ള ലോ​കോ​ത്ത​ര പ​രി​പാ​ടി​ക​ൾ കൊ​ച്ചി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളാ​ണ്. ഇ​വി​ട​ത്തെ പാ​ച​ക​പാ​ര​മ്പ​ര്യം സാം​സ്കാ​രി​ക വൈ​വി​ദ്ധ്യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ബു​ക്കിം​ഗ് ഡോ​ട്ട് കോം ​ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കേ​ര​ള ടൂ​റി​സ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നേ​ട്ട​മാ​ണി​തെ​ന്നും ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് ഈ ​നേ​ട്ടം ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നു​മാ​ണ് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് പ്ര​തി​ക​രി​ച്ച​ത്. പ​റ​ഞ്ഞാ​ൽ പോ​രാ, ഗു​ണ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ ഗൃ​ഹ​പാ​ഠം ചെ​യ്യ​ണം. കോ​ർ​പ​റേ​ഷ​നെ പ​റ​ഞ്ഞേ​ൽ​പ്പി​ച്ച് മാ​റി​നി​ന്നാ​ൽ സ​ഞ്ചാ​രി​ക​ൾ​ക്കും മാ​റി​നി​ൽ​ക്കേ​ണ്ടി​വ​രും. മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി കൊ​ച്ചി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തൊ​ക്കെ ഈ ​ഭൂ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​വും അ​തി​നോ​ടു ച​രി​ത്രം ചേ​ർ​ത്തു​വ​ച്ച അ​മൂ​ല്യ പൈ​തൃ​ക​ങ്ങ​ളു​മാ​ണ്. അ​തി​ൽ ന​മ്മു​ടെ സം​ഭാ​വ​ന എ​ന്താ​ണെ​ന്നു​കൂ​ടി ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്താ​ലേ കൊ​ച്ചി​യു​ടെ പ്ര​താ​പം തെ​ളി​ഞ്ഞു​കാ​ണാ​നാ​കൂ.

കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ അ​വ​മ​തി​പ്പി​നു വി​ട്ടു​കൊ​ടു​ത്ത​തെ​ല്ലാം കൊ​ച്ചി​യി​ലു​മു​ണ്ട്. വി​യ​റ്റ്നാം മു​ത​ൽ അ​മേ​രി​ക്ക​വ​രെ​യു​ള്ള, ബു​ക്കിം​ഗ് ഡോ​ട്ട് കോ​മി​ന്‍റെ പ​ട്ടി​ക​യി​ലെ മ​റ്റൊ​രി​ട​ത്തും ഇ​ല്ലാ​ത്ത​ത്. തു​റ​ന്നു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലു​ക​ൾ, ഓ​ട​ക​ൾ, നാ​ടു​തെ​ണ്ടു​ന്ന തെ​രു​വു​നാ​യ​ക​ൾ, കൊ​തു​കു​ശ​ല്യം, ക​ര​യി​ലും ക​ട​ലി​ലു​മെ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ... ഇ​തൊ​ക്കെ​യാ​ണ് അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി​യു​ടെ മു​ഖ​ത്ത് നാം ​വാ​രി​ത്തേ​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി കൊ​ച്ചി​യി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും.

സ​ർ​ക്കാ​ർ പൊ​ങ്ങ​ച്ചം പ​റ​ഞ്ഞു കൈ​യും കെ​ട്ടി​യി​രി​ക്ക​രു​ത്. ശു​ചി​ത്വ​ത്തി​ന് ഒ​ന്നാം സ്ഥാ​നം കൊ​ടു​ക്ക​ണം. ക​ച്ച​വ​ട​ക്കാ​ർ​ക്കും ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും പോ​ലീ​സി​നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​ദേ​ശി​ക​ളോ​ടു മാ​ത്ര​മ​ല്ല നാ​ട്ടു​കാ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ പ​രി​ശീ​ല​നം കൊ​ടു​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ബോ​ട്ടു​ക​ളു​മൊ​ക്കെ ക​ഴു​ക​ണം, സൈ​റ്റ് സീ​യിം​ഗി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്ക​ണം... പ​ല​തു​മു​ണ്ട് ചെ​യ്യാ​ൻ.

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഹി​ൽ പാ​ല​സ്, മ​ട്ടാ​ഞ്ചേ​രി​യി​ലെ ഡ​ച്ച് കൊ​ട്ടാ​രം, മ​റൈ​ൻ ഡ്രൈ​വ്, ഫോ​ർ​ട്ട് കൊ​ച്ചി, പോ​ർ​ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് കെ​ട്ടി​ട​ങ്ങ​ൾ, പോ​ർ​ച്ചു​ഗീ​സ് ക​ച്ച​വ​ട​ക്കാ​ർ പ​ണി​ത സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി, വി​ദേ​ശി​ക​ളെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന സെ​മി​ത്തേ​രി, ചെ​റാ​യി-​വീ​ര​ൻ​പു​ഴ ബീ​ച്ചു​ക​ൾ, കാ​യ​ലു​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, ദ്വീ​പു​ക​ൾ, ചീ​ന​വ​ല മ​ത്സ്യ​ബ​ന്ധ​നം... പ​റ​ഞ്ഞാ​ൽ തീ​രി​ല്ല കൊ​ച്ചി​യു​ടെ കാ​ഴ്ച​ക​ൾ. മു​സി​രി​സ് ബി​നാ​ലെ ഇ​ല്ലാ​ത്ത​പ്പോ​ഴും കൊ​ച്ചി സ​ഞ്ചാ​രി​ക​ൾ​ക്കു നി​ത്യ​ബി​നാ​ലെ​യാ​ണ്.

ന​ഗ​ര​ത്തി​ലും പു​രാ​ത​ന നി​ർ​മി​തി​ക​ളി​ലും അ​റ​ബി​ക്ക​ട​ലി​ലും അ​തി​ലൊ​ഴു​കു​ന്ന ക​പ്പ​ലു​ക​ളി​ലും പൗ​രാ​ണി​ക ക​ട​ക​ളി​ലെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി പ്ര​കൃ​തി​യൊ​രു​ക്കി​യൊ​രു ബി​നാ​ലെ. അ​താ​യ​ത്, കൊ​ച്ചി​യി​ൽ പ്ര​കൃ​തി​യും ച​രി​ത്ര​വും അ​തി​ന്‍റെ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ നാം ​ചെ​യ്തു​കൂ​ട്ടി​യ തെ​റ്റു​ക​ൾ തി​രു​ത്തി​യാ​ൽ മ​തി. അ​വി​ചാ​രി​ത​മാ​യി അ​തി​നൊ​രു അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ന്നു. ഇ​പ്പോ​ൾ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി​യൊ​രി​ക്ക​ലു​മി​ല്ല.

Kerala

മ​റ​യൂ​രി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം; 21 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇ​ടു​ക്കി: മ​റ​യൂ​രി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. പ​തി​ന​ഞ്ച് സ​ഞ്ചാ​രി​ക​ൾ​ക്കും ആ​റ് ജീ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ക്കേ​റ്റു. മ​റ​യൂ​രി​ന് സ​മീ​പം പ​യ​സ് ന​ഗ​റി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നു​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ ടൂ​റി​സ്റ്റ് ബ​സ്സി​ന് പി​ന്നാ​ലെ എ​ത്തി​യ ജീ​പ്പ് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും കാ​ര​ണ​മാ​യ​ത്.

ജീ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചെ​ത്തി ടൂ​റി​സ്റ്റ് ബ​സ് ത​ട​ഞ്ഞു നി​ർ​ത്തു​ക​യും സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ചി​ല്ലു​ക​ളും ജീ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.
‌
വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​റ് ജീ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ചി​കി​ത്സ​യി​ലാ​ണ്. മ​റ​യൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

Latest News

Corehub Up