Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Congress

തൃ​ണ​മൂ​ലി​ന് തി​രി​ച്ച​ടി; വോ​ട്ടെ​ണ്ണ​ലി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​തി​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ വോ​ട്ടെ​ണ്ണ​ൽ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ല. വോ​ട്ടെ​ണ്ണു​മ്പോൾ ടി​എം​സി പ്ര​തി​നി​ധി​ക​ളും അ​വി​ടെ​യു​ണ്ടാ​കി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്.​ന​ര​സിം​ഹ, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മാ​നം തെ​റ്റാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് കു​റ​ച്ച് വി​ശ്വാ​സ്യ​ത ന​ൽ​ക​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലാ​ണ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി വാ​ദി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യെ നി​യോ​ഗി​ക്കാ​ത്ത​ത് അ​നു​പാ​ത​ത്തി​ന് വി​രു​ദ്ധ​മെ​ന്ന് തൃ​ണ​മൂ​ൽ വാ​ദി​ച്ചെ​ങ്കി​ലും തെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി ത​യാ​റാ​യി​ല്ല.

Latest News

Corehub Up