Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UK

Europe

യു​കെ പൗ​ര​നാ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം; അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്നു കോ​ട​തി

കൊ​ച്ചി: യു​കെ പൗ​ര​നാ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. കോ​ട്ട​യം മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ജോ​ബി തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന ബ​ന്ധു​വി​ന്‍റെ ആ​വ​ശ്യ​മാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ത​ള്ളി​യ​ത്.

വി​ദേ​ശ​പൗ​ര​ത്വം സ്വീ​ക​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് പൗ​ര​ത്വ​നി​യ​മ​ങ്ങ​ളും നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്തു വേ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 2016ല്‍ ​ബ്രി​ട്ടീ​ഷ് പൗ​ര​ത്വം സ്വീ​ക​രി​ച്ച ജോ​ബി തോ​മ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​ന്ത​രി​ച്ച​ത്. പൗ​ര​ത്വം മാ​റി​യ​ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജോ​ബി​യു​ടെ ബ​ന്ധു​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജോ​ബി​യു​ടെ അ​മ്മ​യും മ​ക​ളും ഇ​ന്ത്യ​യി​ലാ​ണെ​ന്നും അ​തി​നാ​ല്‍ സം​സ്‌​കാ​രം ഇ​വി​ടെ ന​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. കൂ​ടാ​തെ, ജോ​ബി​ക്ക് കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ണ്ടാം ഭാ​ര്യ​യു​ടെ ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​വും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​ദേ​ശ​പൗ​ര​ന്മാ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ല്‍ മ​ര​ണ​സ​മ​യ​ത്ത് സാ​ധു​വാ​യ ഒ​സി​ഐ കാ​ര്‍​ഡോ അ​ല്ലെ​ങ്കി​ല്‍ പേ​ഴ്‌​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ കാ​ര്‍​ഡോ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കോ​ട​തി​യെ അ​റി​യി​ച്ചു.

ജോ​ബി​ക്ക് ഒ​സി​ഐ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ല്‍​പ്പോ​ലും അ​ദ്ദേ​ഹം അ​തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന​തു മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ര്‍​ന്നാ​ണു കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.

International

മ​ല​യാ​ളി ന​ഴ്‌​സി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം; ഇം​ഗ്ലീ​ഷു​കാ​രി​യാ​യ ന​ഴ്‌​സിം​ഗ്ഹോം മാ​നേ​ജ​റെ പു​റ​ത്താ​ക്കി

ല​ണ്ട​ന്‍: മ​ല​യാ​ളി ന​ഴ്‌​സി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇം​ഗ്ലീ​ഷു​കാ​രി​യാ​യ ന​ഴ്‌​സിം​ഗ്ഹോം മാ​നേ​ജ​രെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. യു​കെ​യി​ലെ വാ​ര്‍​വി​ക്ഷെ​യ​റി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ന​ഴ്‌​സിം​ഗ്ഹോം മാ​നേ​ജ​ർ മി​ഷേ​ല്‍ റോ​ജേ​ഴ്‌​സി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ന​ഴ്‌​സിം​ഗ് ആ​ന്‍​ഡ് മി​ഡ്‌​വൈ​ഫ​റി കൗ​ണ്‍​സി​ലാ​ണ് (എ​ന്‍​എം​സി) ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​വ​ര്‍​ക്കു പി​ന്‍ ന​മ്പ​രും ന​ഷ്ട​മാ​യി. യു​വ​തി​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ന്‍ ബൈ​ജു തി​ട്ടാ​ല​യി​ലാ​ണ് ഹാ​ജ​രാ​യ​ത്. വീ​സ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ് റ​ദ്ദാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന്
എ​ന്‍​എം​സി ക​ണ്ടെ​ത്തി.

തു​ട​ര്‍​ച്ച​യാ​യി എ​ട്ടു ദി​വ​സം രാ​ത്രി ജോ​ലി ചെ​യ്യി​പ്പി​ച്ചും ഇ​ത് ഇം​ഗ്ല​ണ്ടാ​ണ് ഇ​ന്ത്യ​യ​ല്ല​യെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രി​ഹ​സി​ച്ചി​രു​ന്ന​താ​യും പാ​ന​ല്‍ ക​ണ്ടെ​ത്തി. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ല്‍ യു​വ​തി ജോ​ലി​ക്കു ശ്ര​മി​ച്ച​തോ​ടെ ഇ​വ​ര്‍​ക്കെ​തി​രാ​യി മോ​ശം റ​ഫ​റ​ന്‍​സ് ന​ഴ്‌​സിം​ഗ്ഹോം മാ​നേ​ജ​ർ ന​ൽ​കി​യ​തോ​ടെ ഇ​വ​ർ​ക്ക് രാ​ജ്യം വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

പി​ന്നീ​ട് യു​വ​തി അ​ഭി​ഭാ​ഷ​ക​ന്‍ ബൈ​ജു തി​ട്ടാ​ല​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​ന്‍​എം​സി വി​ചാ​ര​ണ​യി​ല്‍ യു​വ​തി നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ടെ​ത്ത‌ു​ക​യാ​യി​രു​ന്നു. എ​ന്‍​എം​സി മി​ഷേ​ലി​നെ​തി​രെ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

 

 

NRI

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ പു​ക​മ​ഞ്ഞ്: കാ​ന​ഡ, യു​കെ, സിം​ഗ​പ്പൂ​ർ യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി


കാ​ന​ഡ: വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​പ​ക​ട​ക​ര​മാ​യ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ന​ഡ, യു​ണൈ​റ്റ​ഡ് കിംഗ്ഡം, സിം​ഗ​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി​സം​ബ​ർ 15നാ​ണ് ഈ ​രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കേ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ് തു​ട​രു​ന്ന​തി​നാ​ൽ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക ’അ​പ​ക​ട​ക​ര​മാ​യ’ നി​ല​യി​ൽ എ​ത്തി. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽAQI 493 വ​രെ ഉ​യ​ർ​ന്നു.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രും വാ​യു​വി​ന്‍റെ നി​ല​വാ​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും, ശൈ​ത്യ​കാ​ല​ത്ത് മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കാ​മെ​ന്നും കാ​ന​ഡ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ക​ന​ത്ത പു​ക​മ​ഞ്ഞ് കാ​ര​ണം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സിം​ഗ​പ്പൂ​ർ ഹൈ​ക്ക​മ്മി​ഷ​ൻ പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല​ത്ത് വാ​യു മ​ലി​നീ​ക​ര​ണം ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും, ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും യു​കെ അ​റി​യി​ച്ചു.

NRI

യു​കെ​യി​ൽ വി​വി​ധ​വി​ശ്വാ​സ സം​വാ​ദം: കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പു​തി​യ ആ​ഹ്വാ​നം

കോ​വ​ൻ​ട്രി: യു​കെ​യി​ലെ ധാ​ർ​മി​ക​സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​ൽ വ​ഹി​ക്കു​ന്ന പ​ങ്കി​നെ പു​നഃ​പ​രി​ശോ​ധി​ച്ച വി​വി​ധ​വി​ശ്വാ​സ സം​വാ​ദം ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൂം​ബ് ആ​ബി​യി​ൽ ന​ട​ന്നു.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ (എ​സ്എം​സി​സി) യു​കെ​യി​ലെ മി​ഷ​ന്‍റെ അ​പ്പോ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന വി​ളം​ബ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​സം​വാ​ദ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

ഉ​യ​ർ​ന്നു​വ​രു​ന്ന സാ​മൂ​ഹ്യ​വൈ​ഷ​മ്യ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ച്യു​തി​യും നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ക്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

ഡോ. ​അ​നു​ജ് മാ​ത്യു ന​യി​ച്ച സം​വാ​ദ​ത്തി​ൽ ഡോ. ​അ​ബ്ദു​ള്ള ഷേ​ഹു എം​ബി​ഇ (ചെ​യ​ർ​മാ​ൻ, കോ​വ​ൻ​ട്രി മു​സ്‌​ലിം ഫോ​റം), പാ​റ​ശാ​ല​യു​ടെ മെ​ത്രാ​ൻ മോ​സ്റ്റ്‌ റ​വ. ഡോ. ​തോ​മ​സ് മാ​ർ യൂ​സോ​ബി​യോ​സ് (എ​സ്എം​സി​സി), ഹ​രി​പ്ര​സാ​ദ് (പ്ര​സി​ഡ​ന്‍റ്, ഇ​സ്കോ​ൺ കോ​വ​ൻ​ട്രി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ്ഥി​ര​മാ​യ സ​മ്മി​ശ്ര​വി​ശ്വാ​സ​ഇ​ട​പെ​ട​ലു​ക​ൾ, സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും പീ​ഡി​ത​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​മാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹാ​യ​സം​വി​ധാ​നം, യു​വ​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ വ്യ​ക്ത​ത​യാ​ർ​ന്ന ആ​ശ​യ​വി​നി​മ​യം, ആ​ത്മീ​യ​വും രാ​ഷ്ട്രീ​യ​വു​മാ​യ നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലെ അ​ച്ച​ട​ക്ക​മു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​യു​ടെ അ​നി​വാ​ര്യ​ത​യെ​പ്പ​റ്റി സം​വാ​ദ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ടു.

 

 

International

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ (UWE) പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് കു​ടും​ബം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

NRI

യു​കെ​യി​ലും ഓ​സ്ട്രി​യ​യി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ മ്യൂ​സി​ക് ആ​ല്‍​ബം ശ്ര​ദ്ധ​നേ​ടു​ന്നു

വി​യ​ന്ന: യു​കെ​യു​ടെ​യും ഓ​സ്ട്രി​യ​യു​ടെ​യും മ​ണ്ണി​ല്‍ പി​റ​ന്ന മ​ല​യാ​ള മ്യൂ​സി​ക് ആ​ല്‍​ബം ത​രം​ഗ​മാ​കു​ന്നു. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും ത​യാ​റാ​ക്കി​യ ഈ ​ആ​ല്‍​ബം, വി​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന ഏ​താ​നും മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ള്‍ അ​വ​രു​ടെ സു​ഹൃ​ത്ത് ദ​മ്പ​തി​ക​ളാ​യ മെ​ല്‍​വി​ന്‍ ടോ​മി​ക്കും ഫി​യോ​ണ​യ്ക്കും വി​വാ​ഹ​സ​മ്മാ​ന​മാ​യി ആ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇം​ഗ്ലീ​ഷ് ഗാ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കു​ന്ന ഇ&​ഡി മ്യൂ​സി​ക്‌​സി​ന്‍റെ ബാ​ന​റി​ല്‍ മ​ല​യാ​ളം - ഇം​ഗ്ലീ​ഷ് ശൈ​ലി​യി​ലു​ള്ള ആ​ദ്യ അ​വ​ത​ര​ണം കൂ​ടി​യാ​ണ് ഇ​ത്. ഓ​സ്ട്രി​യ​യി​ല്‍ നി​ന്നു​ള്ള ബി​ബി​ന്‍ കു​ടി​യി​രി​ക്ക​ല്‍, യു​കെ​യി​ലെ എ​റി​ക്ക് ജോ​സ​ഫ്, ഡാ​നി​ഷ് റോ​ഷ​ന്‍ എ​ന്നി​വ​ര്‍ ത​ന്നെ എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി പാ​ടി​യ​താ​ണ് "Carried Away' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ആ​ല്‍​ബം.

വി​ഡി​യോ​ഗ്രാ​ഫി - അ​ശ്വി​ന്‍ ടോം, ​ഇ​ലി​യാ​സ് സ​യി​ദ്, എ​ഡി​റ്റിം​ഗ് - റോ​യ് വീ​ഡി​യോ എ​ഡി​റ്റ്സ്, മി​ക്സ് & മാ​സ്റ്റ​ര്‍ - Zsolt, ഇ​ന്‍​സ്ട്രു​മെ​ന്‍റ​ല്‍ - Zeteo, ആ​ല്‍​ബം യു​ട്യൂ​ബി​ലും സ്‌​പോ​ട്ടി​ഫൈ​യി​ലും ല​ഭ്യ​മാ​ണ്.

NRI

യു​ക്മ ശ്രേ​ഷ്ഠ മ​ല​യാ​ളി പു​ര​സ്കാ​ര​ദാ​നം 22ന് ​പ്രി​സ്റ്റ​ണി​ൽ

പ്രി​സ്റ്റ​ൺ: യൂ​ണി​യ​ൻ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (യു​ക്മ) ദേ​ശീ​യ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലെ ഫാ​ഷ​ൻ രം​ഗ​ത്ത് ത​രം​ഗ​മാ​യി മാ​റി​യ മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സു​മാ​യി ചേ​ര്‍​ന്ന് നോ​ർ​ത്ത് വെ​സ്റ്റി​ലെ പ്രി​സ്റ്റ​ൺ പാ​ർ​ക്ക് ഹാ​ൾ ഹോ​ട്ട​ൽ ആ​ൻ​ഡ് സ്പാ​യി​ൽ വ​ച്ച് യു​ക്മ "ശ്രേ​ഷ്ഠ മ​ല​യാ​ളി 2025' പു​ര​സ്കാ​ര​ദാ​ന​വും - മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് ഫാ​ഷ​ൻ ഷോ ​ആ​ൻ​ഡ് സൗ​ന്ദ​ര്യ​മ​ത്സ​ര​വും ഈ ​മാ​സം 22ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു.

മാ​ണി​ക്ക​ത്ത് ഇ​വ​ന്‍റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന "മി​സ് & മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യ്ക്കൊ​പ്പ​മാ​വും യു​ക്മ​യു​ടെ അ​വാ​ർ​ഡ് ദാ​ന​വും മ​റ്റ് പ​രി​പാ​ടി​ക​ളും ന​ട​ക്കും. ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ല്‍​ക്കു​ന്ന സം​ഗീ​ത - നൃ​ത്ത ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രൊ​റ്റ മ​ത്സ​ര​ത്തി​ന​പ്പു​റം മി​സി​സ് മ​ല​യാ​ളി യു​കെ, മി​സ് മ​ല​യാ​ളി യു​കെ, മി​സ് ടീ​ൻ മ​ല​യാ​ളി യു​കെ, ലി​റ്റി​ൽ മ​ല​യാ​ളി മ​ങ്ക ആ​ൻ​ഡ് ശ്രീ​മാ​ൻ, മ​ല​യാ​ളി ശ്രീ​മാ​ൻ യു​കെ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്.

"മി​സ് ആ​ൻ​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ 2025' എ​ന്ന പ​രി​പാ​ടി​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ സെ​ലി​ബ്രി​റ്റി അ​തി​ഥി​ക​ളാ​യ പ്രേ​മും സ്വാ​സി​ക​യും പ​ങ്കെ​ടു​ക്കു​ക​യും ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യി വേ​ദി പ​ങ്കി​ടു​ക​യും ചെ​യ്യും. ക​മ​ൽ രാ​ജ് മാ​ണി​ക്ക​ത്താ​ണ് ഈ ​ഷോ സം​വി​ധാ​നം ചെ​യ്ത് ആ​ശ​യ​രൂ​പീ​ക​ര​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ത്ത വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. യു​കെ​യി​ലു​ട​നീ​ള​മു​ള്ള ഏ​തൊ​രു മ​ല​യാ​ളി​ക്കും മ​ല​യാ​ളി അ​ഭി​മാ​ന​ത്തി​ന്‍റെ ഈ ​ഐ​ക്ക​ണി​ക് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഫാ​ഷ​ൻ, വി​നോ​ദം എ​ന്നി​വ നി​റ​ഞ്ഞ ഒ​രു മു​ഴു​വ​ൻ ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ൽ നൃ​ത്ത​സം​വി​ധാ​ന പ്ര​ക​ട​ന​ങ്ങ​ൾ, അ​തി​ശ​യി​പ്പി​ക്കു​ന്ന ഫാ​ഷ​ൻ ഷോ, ​സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​വ​ത​ര​ണ​ങ്ങ​ൾ, പ്ര​ഫ​ഷ​ണ​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 07774966980. ഈ ​വ​ർ​ഷ​ത്തെ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​ക​ളു​ടെ ക​ലാ​തി​ല​കം - ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ള്‍ ല​ഭി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം യു​ക്മ കേ​ര​ളാ​പൂ​രം 2025 വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​ക്ക​ളേ​യും വേ​ദി​യി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ യു​ക്മ​യു​ടെ മെ​ഗാ സ​മ്മാ​ന​പ​ദ്ധ​തി​യാ​യ "യു​ക്മ ഫോ​ർ​ച്യൂ​ൺ ലോ​ട്ട​റി - 2025' പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും അ​ന്നേ ദി​വ​സം ന​ട​ത്ത​പ്പെ​ടും.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ള്ള​തും പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ജീ​വ​കാ​രു​ണ്യ - സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ ന​ല്‍​കി​യി​ട്ടു​ള്ള​തു​മാ​യ ഏ​താ​നും ചി​ല ആ​ളു​ക​ളെ കൂ​ടി ആ​ദ​രി​ക്കു​ന്ന​തി​നും യു​ക്മ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, യു​ക്മ പ്ര​തി​നി​ധി​ക​ൾ, യു​ക്മ​യു​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് ആ​ദ​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ബ​യോ​ഡേ​റ്റ സ​ഹി​തം ന​ൽ​കാ​വു​ന്ന​താ​ണ്.

യു​ക്മ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​ബ് ക​മ്മി​റ്റി ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട​ത് സെ​ക്ര​ട്ട​റി​യു​ടെ ഇ-​മെ​യി​ലി​ലാ​ണ് ([email protected]). ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 ന​വം​ബ​ർ 2025 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ.

കു​ര്യ​ൻ ജോ​ർ​ജ്

Business

ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: യു​​​​കെ​​​​യുമാ​​​​യി സ​​​​മ​​​​ഗ്ര സാ​​​​ന്പ​​​​ത്തി​​​​ക വ്യാ​​​​പാ​​​​രക്കരാ​​​​ർ (സി​​​​ഇ​​​​ടി​​​​എ) ഒ​​​​പ്പു​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന വ്യ​​​​വ​​​​സാ​​​​യം ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​തീ​​​​ക്ഷ. വി​​​​വി​​​​ധ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ മേ​​​​ലു​​​​ള്ള തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ യു​​​​കെ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം 70 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​ണു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​തി​​​ലൂ​​​ടെ ഇ​​​​ന്ത്യ​​​​ക്ക് നി​​​​ല​​​​വി​​​​ൽ യു​​​​കെ​​​​യു​​​​മാ​​​​യി സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​രക്ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് പ്ര​​​​യോ​​​​ജ​​​​നം നേ​​​​ടു​​​​ന്ന വി​​​​യ​​​​റ്റ്നാം, സിം​​​​ഗ​​​​പ്പൂ​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി തു​​​​ല്യ​​​​നി​​​​ല​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നാ​​​​കും. ഈ ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ഒ​​​​രു വ​​​​ലി​​​​യ വി​​​​പ​​​​ണി​​വി​​​​ഹി​​​​തം പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ർ​​​​ക്കു ക​​​​ഴി​​​​യു​​​​ക​​​​യും ചെ​​​​യ്യും.


ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം ബ്രി​​​​ട്ട​​​​നി​​​​ലേ​​​​ക്കു​​​​ള്ള 99 ശ​​​​ത​​​​മാ​​​​നം ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​രു​​​​വ ഒ​​​​ഴി​​​​വാ​​​​ക്കും. സ​​​​മു​​​​ദ്ര​​​​മേ​​​​ഖ​​​​ല​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം, ഈ ​​​​ക​​​​രാ​​​​ർ വി​​​​വി​​​​ധ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി തീ​​​​രു​​​​വ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ടും. അ​​​​തു​​​​വ​​​​ഴി യു​​​​കെ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​രു​​​​ടെ മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും.


ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് യു​​​​കെ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ധാ​​​​ന സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ൽ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലു​​​​ള്ള വ​​​​നാ​​​​മി ചെ​​​​മ്മീ​​​​ൻ, ശീ​​​​തീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​വ, ലോ​​​​ബ്സ്റ്റ​​​​റു​​​​ക​​​​ൾ, ശീ​​​​തീ​​​​ക​​​​രി​​​​ച്ച പോം​​​​ഫ്രെ​​​​റ്റ്, ബ്ലാ​​​​ക്ക് ടൈ​​​​ഗ​​​​ർ ചെ​​​​മ്മീ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് തീ​​​​രു​​​​വ ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കും.


ഇ​​​​ന്ത്യ-​​​​യു​​​​കെ സി​​​​ഇ​​​​ടി​​​​എ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ എ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന മ​​​​ത്സ്യ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കും തീ​​​​രു​​​​വ ര​​​​ഹി​​​​ത​​​​മാ​​​​കും. മു​​​​ന്പ് ഇ​​​​ത് 0% മു​​​​ത​​​​ൽ 21.5% വ​​​​രെ തീ​​​​രു​​​​വ​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.


മ​​​​ത്സ്യം, ക്ര​​​​സ്റ്റേ​​​​ഷ്യ​​​​നു​​​​ക​​​​ൾ, മൊ​​​​ള​​​​ാസ്കു​​​​ക​​​​ൾ, മ​​​​ത്സ്യ എ​​​​ണ്ണ​​​​ക​​​​ൾ, സ​​​​മു​​​​ദ്ര കൊ​​​​ഴു​​​​പ്പു​​​​ക​​​​ൾ, ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​തോ സം​​​​ര​​​​ക്ഷി​​​​ച്ച​​​​തോ ആ​​​​യ സ​​​​മു​​​​ദ്ര​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, മ​​​​ത്സ്യ ഭ​​​​ക്ഷ​​​​ണം, മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ന്നാ​​​​ൽ, എ​​​​ച്ച്എ​​​​സ് കോ​​​​ഡ് 1601 പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സോ​​​​സേ​​​​ജു​​​​ക​​​​ൾ പോ​​​​ലു​​​​ള്ള ഇ​​​​ന​​​​ങ്ങ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​നാ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ൽനി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി.


2024-25 ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി 7.38 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ലെ​​​​ത്തി (60,523 കോ​​​​ടി രൂ​​​​പ), ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​നി​​​​ൽ​​നി​​​​ന്നു മാ​​​​ത്രം 4.88 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ (വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 66 ശ​​​​ത​​​​മാ​​​​നം) ല​​​​ഭി​​​​ച്ചു. ഒ​​​​രു പ്ര​​​​ധാ​​​​ന വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ യു​​​​കെ, 80 മി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ ശീ​​​​തീ​​​​ക​​​​രി​​​​ച്ച ചെ​​​​മ്മീ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ 104 മി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ർ (879 കോ​​​​ടി രൂ​​​​പ) മൂ​​​​ല്യ​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്തു.
ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും, യു​​​​കെ​​​​യു​​​​ടെ 5.4 ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ഇ​​​​റ​​​​ക്കു​​​​മ​​​​തി വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് 2.25 ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​തം മാ​​​​ത്ര​​​​മേ ഉ​​​​ള്ളൂ.
ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​ക​​​​ദേ​​​​ശം 28 മി​​​​ല്യ​​​​ണ്‍ ആ​​​​ളു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​വും ആ​​​​ഗോ​​​​ള മ​​​​ത്സ്യോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​​ണി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ഗോ​​​​ള മ​​​​ത്സ്യോ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ വ​​​​ള​​​​ർ​​​​ച്ച കൈ​​​​വ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


2014-15 നും 2024-25 ​​​​നും ഇ​​​​ട​​​​യി​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​മു​​​​ദ്രോ​​​​ത്പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി അ​​​​ള​​​​വി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 16.85 ല​​​​ക്ഷം മെ​​​​ട്രി​​​​ക് ട​​​​ണ്ണും മൂ​​​​ല്യം 88 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ർ​​​​ന്ന് 62,408 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.
യു​​​​കെ​​​​യു​​​​ടെ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, കേ​​​​ര​​​​ളം, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, ത​​​​മി​​​​ഴ്നാ​​​​ട്, ഗു​​​​ജ​​​​റാ​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ തീ​​​​ര​​​​ദേ​​​​ശ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സി​​​​ഇ​​​​ടി​​​​എ​​​​യു​​​​ടെ ഗു​​​​ണ​​​​ഫ​​​​ലം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കും.

Latest News

Corehub Up